Tuesday, November 25, 2008

നാരായണേട്ടൻ പഠിപ്പിച്ചതും(ഞാൻ ഉപേക്ഷിച്ചതുമായ) ഒരു കളി

നാരായണേട്ടനെ വീണ്ടും ഓർത്തുപോകുകയാണ്. എൽ.പി സ്കൂൾ വിട്ട് വീട്ടിൽ വരുമ്പോൾ ബാക്കി കൂട്ടുകാരെല്ലാം പലവഴി പിരിഞ്ഞശേഷം ഞങ്ങളുടെ വീട്ടിലേക്കുള്ള ചെമ്മൺപാതയിലൂടെ പുസ്തകസഞ്ചിയും പേറി ഞാനും രവിയും നടക്കുമ്പോൾ തോമസ്മാപ്ലയുടെ പെട്ടിക്കടയ്ക്കരികിൽ ബീഡിയും പുകച്ചുകൊണ്ട് നാരായണേട്ടൻ ഇരിപ്പുണ്ടാകും. ഞങ്ങളെ അടുത്ത് വിളിക്കും. എന്തിനാണെന്ന് അറിയാമെങ്കിലും, ഒഴിവാക്കാനാകാത്ത എന്തോ ഒരു കാരണത്താൽ ഇരുവരും അയാൾക്കരികിലെത്തും. പെട്ടിക്കടയ്ക്കരികിലെ പൂഴിയിൽ ചുള്ളിക്കമ്പുകൊണ്ട് കോറി അയാൾ ചിത്രം വരയ്ക്കും. (ചിത്രം എന്നാൽ രാജാരവിവർമ്മയെ വെല്ലുന്നതൊന്നുമല്ല താഴെ കാണുന്ന പോലെ ഒന്ന്).


എന്നോട് രവിയുടെ അച്ഛന്റെ തലയിൽ ചവിട്ടാൻ പറയും, ഞാൻ ചവിട്ടും.

കണ്ടില്ലേടാ നിന്റെ അച്ഛന്റെ തലയിൽ അവൻ ചവിട്ടിയത്.
നീ ആണാനെങ്കിൽ അവന്റച്ഛന്റെ തലയിൽ മൂത്രമൊഴിക്കെടാ
”.

അവൻ അതനുസരിക്കും. ഞാൻ രവിയെ ഇടിയ്ക്കും, അവൻ തിരിച്ചടിക്കും. ഞങ്ങളുടെ ഷർട്ടിലെ ബട്ടനുകൾ പൊട്ടും, നിലത്തുരുണ്ട് മണ്ണുപറ്റും... സ്കൂളിൽ വെച്ച് പങ്കിട്ടെടുത്ത പെൻസിലും തീപ്പെട്ടിപടങ്ങളും ഗോലിയും എണ്ണം പറഞ്ഞ് തിരിച്ചുവാങ്ങി, മുഖത്ത് നഖത്തിന്റെ നീറലും പേറി, മറ്റാരും കാണാതിരിക്കാൻ കരച്ചിലമർത്തിക്കൊണ്ട് അവരവരുടെ വീടുകളിലേയ്ക്ക് ഞങ്ങൾ പിരിയുമ്പോൾ അശ്ലീലകരമായ ഒരു ചിരിയാൽ നാരായണേട്ടൻ അടുത്ത് ബീഡിയ്ക്ക് തീ കൊളുത്തും.

എന്തിനാടാ നാറാണാ ആ പിള്ളേരെ തെറ്റിച്ച് തല്ലിക്കണത്?”

എന്ന് തോമസ്മാപ്ല ന്യായം പറയുമെങ്കിലും 10പൈസാ മിഠായിക്കാരായ ഞങ്ങളെക്കാൾ അയാൾക്ക് ലാഭം കിട്ടിയിരുന്നത് നാരായണൻ എന്ന കസ്റ്റമറിൽ നിന്നായതിനാൽ പ്രതികരണം ആ ചോദ്യത്തോടെ അവസാനിക്കും. അതിനൊരുത്തരം നാരായണനിൽ നിന്ന് അയാൾ പ്രതിക്ഷിക്കുനതുമില്ല. പിറ്റേന്ന് എല്ലാം മറന്ന് ഞങ്ങൾ സ്കൂളിൽചെല്ലും, പഠിക്കും, കളിക്കും, തീപ്പെട്ടിപടങ്ങളും പെൻസിലും ഗോലിയും പങ്കുവെയ്ക്കും... പക്ഷേ തിരികെ വരുമ്പോൾ ഞങ്ങളെ കാത്ത് നാരായണേട്ടൻ പെട്ടിക്കടയ്ക്കരികിൽ ഇരിപ്പുണ്ടാകും. അയാൾക്ക് വേണ്ടിയാണല്ലോ രവിയുടെ അച്ഛന്റെ തലയിൽ ചവിട്ടാനായി ഞാൻ മനപ്പൂർവ്വം എന്റെ ചെരിപ്പടിയിൽ ചാണകം ചവിട്ടിപ്പറ്റിച്ചത്, എന്റെ അച്ഛന്റെ തലയിലൊഴിക്കാനായി രവി വൈകീട്ടത്തെ ഇന്റർവെല്ലിന് പുറത്തിറങ്ങാതെ മൂത്രം പിടിച്ചുവെച്ചത്.

ചെമ്മൺ പാത ടാർ ചെയ്തു, നാരായണേട്ടൻ മരിച്ചു, തോമസ് മാപ്ലയുടെ പെട്ടിക്കട വിപുലീകരിച്ച് മകൻ സണ്ണി പലചരക്കുകടയാക്കി. പക്ഷേ ഞാനും,രവിയും തലകൾ തേടി ചെരുപ്പിൽ ചാണകം പറ്റിച്ചും, ഇന്റെർവെല്ലിൽ മൂത്രം പിടിച്ചു നിർത്തിയും കാത്തിരിപ്പുണ്ട്. അവൻ മൂത്രമൊഴിച്ച് മായ്ച്ച എന്റെ അച്ഛന്റെ തല... ഞാൻ ചവിട്ടി മായ്ച്ച അവന്റെ അച്ഛന്റെ തല...
ചില കബന്ധവരകൾ ആ ടാർ റോഡിനടിയിലെ മണ്ണിൽ ഇപ്പോഴും കാണുമായിരിക്കും..
ചിലപ്പോൾ പുതിയ തലകളെ നിയോനാരായണന്മാർ വരയ്ക്കുമായിരിക്കും.


* മലയാളം ബ്ലോഗോസ്ഫിയറിൽ ഇപ്പോൾ വിവാദമായി നിൽക്കുന്ന പോസ്റ്റുകളുമായി ഈ പോസ്റ്റിന് ആരെങ്കിലും ബന്ധം ആരോപിച്ചാൽ അവരെ കുറ്റം പറയാനാകില്ല.

22 comments:

Dinkan-ഡിങ്കന്‍ said...

അവൻ മൂത്രമൊഴിച്ച് മായ്ച്ച എന്റെ അച്ഛന്റെ തല... ഞാൻ ചവിട്ടി മായ്ച്ച അവന്റെ അച്ഛന്റെ തല...
ചില കബന്ധവരകൾ ആ ടാർ റോഡിനടിയിലെ മണ്ണിൽ ഇപ്പോഴും കാണുമായിരിക്കും..
ചിലപ്പോൾ പുതിയ തലകളെ നിയോനാരായണന്മാർ വരയ്ക്കുമായിരിക്കും.

സിമി said...

അടികൂടുന്നവര്‍ക്കു വിവരമില്ലാത്തോണ്ടല്ലേ..

പക്ഷപാതി :: The Defendant said...

Blogil kaanunnunt, jaathi pitichum rashtriiyam pitichum thallikkeerunnath. thanthakkum thallakkum vilikkunnath. Ithaanu vidyabhyaasamuntnnu (?) parayunna blogger maar cheyyunnathenkil keralathinte kaarym oru kaalathum konam pitikkilla ennu manassilaakkaan reserch onnum nataththanta. ithinekkaal maanyamaayi cheriyil thaamasikkunna paavangngal (vidyaabhyaasamillaathavar) perumarum.

Budhi jeevikal thufoo.............

പക്ഷപാതി :: The Defendant said...

Oraattum kooti... Bujikalkku


thufoooo..........

(Dinkante Post nannaayi.)

കുതിരവട്ടന്‍ :: kuthiravattan said...

ഡിന്കാ,
നാരായണേട്ടന്റെ തമാശ കണ്ടു. രവിക‌‌ള്‍ക്കും ഡിന്കന്മാര്ക്കും കളം വരച്ചിട്ടു കൊടുത്തുകൊണ്ട് മാറി നില്ക്കുന്നതും. അടി പ്രമാണിച്ച് ഇപ്രാവശ്യം എന്തോ സൗജന്യം ഉണ്ടെന്നും കേട്ടു.

എന്നാലും പഴയ നാരായണേട്ടനോട് ഡിന്കനൊരു നന്ദി വേണം. പുതിയ നാരായണേട്ടന്മാരെ ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാനുള്ള കഴിവു ഡിന്കനു കിട്ടിയതില്‍ അദ്ദേഹത്തിനും ഒരു പമ്കു കാണുമല്ലോ.

നായര്‍ said...

ഛേ! ഡിങ്കാ, അച്ചരത്തെറ്റില്ലാണ്ട് എയുതാനറിയാമ്മേലേ? Nair എന്നതിന് Nayar എന്നാണോ എയുതുന്നേ? ഇതില്‍ ഈ നായര്‍ ശക്തിയുക്തം പ്രതിഷേധിക്കുന്നു. ചെരുപ്പില്‍ പട്ടിക്കാട്ടം തേച്ചിട്ട് വീണ്ടും വരാം.

Anonymous said...

കാവൽനായക്കും വാലാട്ടിപ്പട്ടിയായി ഇങ്ങനെ ഓരോന്നുമായി ഇറങ്ങാൻ ഉളുപ്പില്ലേ ഡിങ്കാ. സത്യം പറ ഡിങ്കന്റെ തന്തേടെ പടം നാരായണേട്ടൻ വരച്ചിരുന്നോ? ഉറപ്പില്ലാത്ത ആളെ എങ്ങനെ വരയ്ക്കാനാണ് . കൂടുതൽ പൊലിറ്റിക്കൽ കറക്റ്റാവല്ലേ. പൊതുജനം മൊത്തത്തിൽ കഴുതകളല്ല ഭായ്

Dinkan-ഡിങ്കന്‍ said...

സിമി, വിവരക്കുറവുകൊണ്ടല്ല മറിച്ച് അത് കൂടുതലുള്ളവരാണ് പങ്കാളികൾ എന്നതിലാണ് വിഷമം.

പക്ഷപാതി, മലർന്നുകിടന്ന് മറ്റുള്ളവർ തുപ്പുന്ന പോലെയല്ല താങ്കൾ തുപ്പിയതെന്ന് കരുതട്ടെ.

കു.വട്ടാ, നാരായണേട്ടനോടുള്ള നന്ദിസ്മരണാർത്ഥം പോസ്റ്റ് അനങ്ങേർക്ക് ഡെഡിക്കേറ്റ് ചെയ്യണമെന്ന് വെച്ചതാ‍ണ്. പക്ഷേ വീണും തലയില്ലാത്ത 2 അച്ഛന്മാരെ ഓർത്തുപോയി :(

“നായർ” , സ്വന്തം പേരൊന്ന് ഗൂഗിളരുതോ. വിക്കിയിൽ ഉള്ള പടമാണ് മുറിച്ചിവിടെ ഇട്ടത്. ദേ നോക്കൂ

അനോണിമസേ, “അവിടെ” അളന്ന കോലുകൊണ്ട് “ഇവിടെ” അളക്കാൻ വരല്ലേ. എല്ലാരും “താങ്കളെ”പ്പോലെയാണെന്ന് കരുതരുത്. അങ്ങനെയല്ലാത്തവരും ഉണ്ട്. പഴയ ഒനീഡാ ടിവി പരസ്യം ഓർക്കുന്നത് നന്ന്.

സൂരജ് said...

വിക്കീപ്പീഡിയ വല്യൊരു നാരായണേട്ടനാണല്ല് ? :)

തറവാടി said...

ഡിങ്കന്‍ ,

നാരായണേട്ടന്‍‌മാര്‍ എന്നും എവിടേയും ഉണ്ടായിരുന്നു കാദര്‍ക്കയായും കൈജാത്തയായിട്ടുമൊക്കെയായിരുന്നു എന്നുമാത്രം!

പക്ഷപാതി :: The Defendant said...

ഡിങ്കന്‍ സുഹൃത്തേ, കണ്ടില്ലേ?
ബുജികള്‍ അനോണിയായി തെറിവിളികള്‍ തുടങ്ങിയത്?
മലര്‍ന്ന് കിടന്ന് തുപ്പാന്‍ ഞാന്‍ ബുജിയല്ല. വെറും
സധാരണക്കാരന്‍. ബുജി ഭാഷയില്‍ തെറിവിളിക്കാനോ, എന്തിന് സംസാരിക്കാന്‍ പോലും അറിയില്ല. ബ്ലോഗില്‍ വന്നപ്പോള്‍ പുറത്തുള്ളതിനേക്കാള്‍ നാറ്റം അകത്തുണ്ടെന്ന് മനസ്സിലായി. പല ബുജി ബ്ലോഗുകളിലും നടക്കുന്നത് ഏതെങ്കിലും ഒരുരാഷ്ട്രീയത്തിന്റെയോ, മതത്തിന്റേയോ, ജാതിയുടേയോ, ഗ്രൂപ്പിന്റെയോ ഒക്കെ വാലുകള്‍ ഫിറ്റ് ചെയ്ത് വാലാട്ടുകയും മറ്റവനെ നോക്കി കുരക്കുകയും ചെയ്യുന്നവരേയാണ്. തന്തക്ക്
വിളിയും തള്ളക്ക് വിളിയും! ഇതാണോ നമ്മള്‍ കൊട്ടിഘോഷിക്കുന്ന കേരളത്തിനെ തനത് സംസ്കാരം? സാക്ഷരത? ദൈവത്തിന്റെ നാടാണത്രേ. പിശാചുക്കള്‍ താമസ്സിക്കുന്ന നാടാണത്. നമ്മള്‍ പുച്ഛത്തോടെ കാണുന്ന തമിഴനും, തെലുങ്കനുമൊക്കെ നമ്മളേക്കാള്‍ പതിന്മടങ്ങ് ഭേദം.

കഷ്ടം എന്നല്ലാതെന്ത് പറയാന്‍? സുഹൃത്തേ, ഇത് നിസ്സാരമായി കാണേണ്ടതല്ല. കാരണം തൂലികാനാമത്തില്‍ ബ്ലോഗുന്നതിന്റെ സ്വാത്ന്ത്ര്യത്തില്‍ പ്രകടമാവുന്നത് യഥാര്‍ത്ഥ മലയാളി മനസ്സാണ്. പ്രതികരിക്കുക എന്ന നാട്യത്തില്‍ കാണിക്കുന്നത് ആരും ആളെ തിരിച്ചറിയില്ല എന്ന ധൈര്യത്തില്‍ മനസ്സിലെ മാലിന്യം മുഴുവന്‍ തുറന്ന് കാണിക്കുകയും.
ഇവനൊക്കെ പുറത്ത് കടന്നാല്‍ ശുദ്ധ മാന്യനായിട്ടായിരിക്കും അറിയപ്പെടുക. മാത്രമല്ല നല്ല നിഘണ്ഡു ഭാഷയില്‍ സംസാരിക്കും. ചേരിയിലുള്ളവരുടെ ഭാഷ കേട്ടാല്‍ ‘ഛേ’ യെന്ന് പുരികം ചുളിക്കും. ഉള്ളിലെ ജാതിക്കോമരത്തെ അടക്കി നിര്‍ത്തി തികഞ്ഞ മതേതരനും ജാതിയില്ലാത്തവനും ആവും. രാഷ്ട്രീയമില്ലാത്ത നിക്ഷ്പക്ഷന്‍! ത്ഫൂ....

എന്ത് അഭിപ്രായമായാലും തുറന്ന് എല്ലയിടത്തും ഒരുപോലെ പ്രതിപക്ഷ ബഹുമാനത്തോടെ ചര്‍ച്ച ചെയ്യുമ്പോഴേ അത് ആരോഗ്യകരമായ ചര്‍ച്ചയാവൂ.
അതാണ് ആരോഗ്യകരമായ ഒരു സമൂഹത്തിന്, വിശിഷ്യാ, നമ്മുടെ സാക്ഷരകേരളത്തിന് ഭൂഷണം.
അല്ലാതെ തനിക്കിഷ്ടമില്ലാത്തത് പറയുന്നവനെ കൂവിയും, തെറിവിളിച്ചും, തന്തക്ക് വിളിച്ചും നിശബ്ദനാക്കുന്നത് നല്ല സമൂഹത്തിന് യോജിച്ച പ്രവൃത്തിയല്ല.

പ്രതികരിക്കുക എന്നത്, എവിടെയാണ് ന്യായം എന്ന്
കൃത്യമായി മനസ്സിലാക്കി ആ ന്യായത്തിനുവേണ്ടി ശബ്ദമുയര്‍ത്തുക എന്നതാണ്. അല്ലാതെ തന്റെ ചുറ്റും നില്‍ക്കുന്ന, അല്ലെങ്കില്‍, തന്റെ യജമാനനമാര്‍ ചെയ്യുന്ന തോന്ന്യാസങ്ങളെ ന്യായീകരിക്കാന്‍ വേണ്ടി നടത്തുന്ന ഓരിയിടലല്ല.

നിങ്ങളുടെ ആരുടേയും ജാതിയോ മതമോ എനിക്കറിയില്ല. നിങ്ങളുടെ ആരുടെയും രാഷ്ട്രീയ പാര്‍ട്ടി വിധേയത്തവും എനിക്കറിയില്ല. പക്ഷേ കുറച്ചുകാലമായി ബ്ലോഗിലെ ഒരു വായനക്കാരന്‍ എന്ന നിലയില്‍ ഇവിടെ കാണുന്ന ചില വൃത്തികേടുകള്‍ ഇനിയും പറയാതിരിക്കാന്‍ വയ്യ എന്നതു കൊണ്ട് മാത്രമാണ് പ്രതികരിക്കുന്നത്.

ഞാന്‍ ഓരു ജാതിയുടേയോ, മതത്തിന്റേയോ, രാഷ്ട്രീയത്തിന്റേയോ അനുയായി അല്ല. എന്നാല്‍ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉള്ള ഒരു സാധാരണ മലയാളി. നിക്ഷ്പക്ഷ മുഖം മൂടിയില്ലാത്ത തെറ്റ് ആരുടെ ഭാഗത്തായാലും അത് ചൂണ്ടിക്കാട്ടി ശരിയുടെ പക്ഷം പിടിക്കാന്‍ ശ്രമിക്കുന്ന “പക്ഷപാതി”

തറവാടി said...

ബൂലോകത്ത് കറങ്ങിനടന്നപ്പോള്‍ ഒരു ലിങ്ക് ( താങ്കളുടെ തെന്നെ) എത്തിച്ചത് വീണ്ടും ഇവിടെ , അപ്പോ തുടര്‍ച്ചയായിരുന്നല്ലേ!

ബ്ലോഗ്‌വാച്ചർ said...

കാലങ്ങളായി തല്ലു കൊണ്ട് തല്ലു കൊണ്ട്,പലതും ൻഷ്ടപ്പെട്ട്( പിൻ--ഭാഗം മൊഴി അടക്കം)ആരും വിലവെയ്ക്കാതെ കഴിഞ്ഞു കൂടുന്ന ഒരു ഗ്രൂപ്പുണ്ട്. ഈ ബ്ലോഗുകൾ ഇത്രയും ജനകീയമാകുമെന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഇതിനെ ഒക്കെ ചിറകിനുള്ളിലൊതുക്കി എന്നും സ്വന്തമാക്കാം എന്നായിരുന്നു എഴുത്തഛൻ മാരുടേയും ഗുണ്ടർട്ടുമാരുടെയും പരിപാടി. എന്നാൽ ഇവർ കൊണ്ടു നടന്നിരുന്ന അഗ്രിഗേറ്ററൂകൾക്കും മറ്റു പരിപാടികൾക്കും സമാന്തരങ്ങൾ ഉണ്ടാകുകയും,അവയിൽ ഇവർക്കുണ്ടായിരുന്നതിനേക്കാൾ വളരെ അധികം അംഗങ്ങൾ ഉണ്ടാകുകയും ചെയ്യുകയും,ഇവരെ ആരും അറിയാതാവുകയും ചെയ്തു. എന്നെ വിളീക്കു ബൂലോഗത്ത്തെ രക്ഷിക്കൂ എന്ന് അനോണിമസ് ആയി കമന്റ് ഇടേണ്ട ഗതികേടു വരെ എത്തി ഇവരുടെ കാര്യം.പുതിയതായി വന്ന ഉശിരുള്ള ബ്ലോഗ്ഗേർസ് ഇവരെ കണ്ട ഭാവം നടിക്കാതെ മിന്നോട്റ്റ് പോയി.. സഹീക്ക്കുമോ അപ്പോൾ?

10 പേർ തങ്ങളെ പറ്റി സംസാരിച്ഛില്ലെങ്കിൽ പിന്നെ മഹാകവി എന്നും വൈയാകരണീയനെന്നും വിമർശകൻ ഈന്നും ഒക്കെ പറഞ്ഞ് നടന്നിട്ടെന്ത് കാര്യം?

ആ ശ്രദ്ധ ക്ഷണിക്കൽ പ്രമേയങ്ങളാണ് ഇയ്യിടെയായി നടക്കുന്നത്. തുളസിയുടെ പോസ്റ്റും മാരീചന്റെ പോസ്റ്റും ഡിങ്കന്റെ പോസ്റ്റും ഒക്കെ അവർ അതിനു ഉപയോഗിക്കുന്നു. മുങ്ങിച്ചാവാൻ പോകുന്നവൻ വെള്ളപ്പത കണ്ട് ഉച്ചൈശ്രവസ്സ് എന്ന് കരുതി കയറിപ്പിടിച്ച പോലെ. കഷ്ടം

അപ്പാത്തി(പോ)ക്കിരി said...

ഞങ്ങടെ വര്‍ഗത്തിന്റെ മാനം കളയാന്‍ ഇറങ്ങിയിരിക്കുന്ന ഡോ-- സൂരജിന്റെ ഊ..ജ്വലമായ ഒരു കമെന്റ് ഇവിടെയും ഉണ്ടല്ലോ.

Dinkan-ഡിങ്കന്‍ said...

സൂരജേ,
അതേ വിക്കിയാണ്‌ നാരായണേട്ടന്‍. അശ്വഥാമാ...

തറവാടി,
ബൂലോഗം ഉരുണ്ടതു തന്നെയാണെന്ന് മനസിലായില്ലേ? ഇവിടെനിന്നു വായിച്ചു പോയി വീണ്ടും കറങ്ങിത്തിരിഞ്ഞ് ഒരു മഗല്ലന്‍ സ്റ്റൈലില്‍ ഇവിടെ തന്നെ എത്തിയല്ലോ :) യാത്രയ്ക്കിടയില്‍ എത്ര നാരായണനെ/കൈജാത്തയെ/കാദറിനെ കണ്ടൂ?

പക്ഷപാതി, ആള്‌ പക്ഷപാതിയാണെങ്കിലും ഇപ്പറഞ്ഞത് കാര്യം :)

ബ്ലോഗ്‌വാച്ചര്‍,
കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നൊരു പഴഞ്ചൊല്ലുണ്ട്. യോജിക്കുന്നു...കിട്ടുമായിരിക്കാം..കിട്ടേണ്ടതുമാണ്‌. എന്നാല്‍ കൊല്ലത്തുള്ളതിലും കൂടുതല്‍ കിട്ടുക/ഇനിയെങ്ങാനും കൊല്ലത്തുവന്നാല്‍ തീര്‍ച്ചയായും കിട്ടും(ഒരുമാതിരി രാജ് താക്കറേ ലൈനില്‍) എന്ന് ഭീഷണിമുഴക്കുക/കൊല്ലത്തുകാരായതിനാല്‍ തങ്ങള്‍ക്കുമാത്രമേ കൊടുക്കാന്‍ അര്‍ഹതയുള്ളൂ എന്ന് അഹങ്കരിക്കുക എന്നിവകാണുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ വയ്യ. ഒരല്പ്പം ജനാധിപത്യബോധം അവശേഷിക്കുന്നതുകൊണ്ടാകാം. അതുപേക്ഷിക്കുന്ന നിമിഷം ഡിങ്കനും ഗ്രൂപ്പുകളില്‍ കാണും. ബ്ലോഗ് വാച്ചറുടെ കമെന്റില്‍ നിന്ന് മനസിലായത് ഇവിടെ രണ്ട്(അതിലും കൂടുതല്‍) ഗ്രൂപ്പുകളും അംഗങ്ങളും ഉണ്ടെന്നാണ്‌. ഡിങ്കന്‍ ഇതിലെ ഇരുപക്ഷത്തുമില്ല. ആശയപരമായ സം‌വാദം മേല്പ്പറഞ്ഞ അംഗങ്ങളുമായി ഉണ്ടാകാറുണ്ട്. പക്ഷേ അത് പോസ്റ്റ്/കമെന്റ് എന്നിവ ബേസ് ചെയ്തുമാത്രമായിരിക്കും. അതുകൊണ്ട് തന്നെ ഒരു പോസ്റ്റില്‍ സമാനചിന്താഗതിക്കാരനായ അംഗത്തെ മറ്റൊരിടത്ത് എതിര്‍ക്കേണ്ടിയും വരുന്നത്. ഉച്ചൈശ്രവസായാലും, ഉച്ചിഷ്ടമായാലും ഒരേപോലെ നീതി. അതാണല്ലോ ജനാധിപത്യത്തിന്റെ ഒരിത്.
(ഇനി കൊല്ലത്തെ അധിക്ഷേപിച്ചു എന്ന് പറഞ്ഞ് ഇതില്‍ തൂങ്ങുന്നവരുടെ മൂക്ക് ഇടിച്ചു കലക്കുന്നതായിരിക്കും :) . ഭീഷണിപ്പെടുത്തുമ്പോളും സ്മൈലി..ഗതികേട്)

അപ്പാത്തി(പോ)ക്കിരി,
ഈ ബ്ലോഗില്‍ അനോണിമസ് ഓപ്ഷന്‍ "ഒരു പ്രത്യേക പോസ്റ്റിന്‌" വേണ്ടിയോ "മഞ്ഞ ഒതളങ്ങ വര്‍മ്മയ്ക്ക്" വേണ്ടി മാത്രമോ ആയി തുറന്നതല്ല. ഈ ബ്ലോഗ് ആരംഭിച്ചതുമുതല്‍ അതുണ്ട്. എന്നുകരുതി അനോണിയായിവന്ന് ഈ ബ്ലോഗില്‍ മറ്റുള്ളവരിട്ട കമെന്റു നോക്കി "ഊറി"ച്ചിരിക്കരുത്. താങ്കള്‍ക്ക് വേണമെങ്കില്‍ പ്രതികരിക്കാം. അത്രന്നെ.

മാരീചന്‍ said...
This comment has been removed by the author.
മാരീചന്‍ said...

തൂലികാനാമത്തില്‍ ബ്ലോഗുന്നതിന്റെ സ്വാത്ന്ത്ര്യത്തില്‍ പ്രകടമാവുന്നത് യഥാര്‍ത്ഥ മലയാളി മനസ്സാണ്. പ്രതികരിക്കുക എന്ന നാട്യത്തില്‍ കാണിക്കുന്നത് ആരും ആളെ തിരിച്ചറിയില്ല എന്ന ധൈര്യത്തില്‍ മനസ്സിലെ മാലിന്യം മുഴുവന്‍ തുറന്ന് കാണിക്കുകയും.
ഇവനൊക്കെ പുറത്ത് കടന്നാല്‍ ശുദ്ധ മാന്യനായിട്ടായിരിക്കും അറിയപ്പെടുക. മാത്രമല്ല നല്ല നിഘണ്ഡു ഭാഷയില്‍ സംസാരിക്കും. ചേരിയിലുള്ളവരുടെ ഭാഷ കേട്ടാല്‍ ‘ഛേ’ യെന്ന് പുരികം ചുളിക്കും.

കരക്റ്റ് പക്ഷപാതീ കരക്റ്റ് !

പക്ഷപാതി :: The Defendant said...

മാരീചന്‍ രണ്ടാമന്,
(Zodiac Year: Dog)
നിങ്ങളൊക്കെയാണ് സുഹൃത്തേ ഈ ബ്ലോഗുകളുടെ ഐശ്വര്യം. ബെസ്റ്റ് മലയാളി!

എന്തിനാ സുഹൃത്തേ ഈ പണിക്കു നില്‍ക്കുന്നത്?
ഡിങ്കന്‍ പറഞ്ഞ നാരായണേട്ടന്റെ വംശം കുറ്റിയറ്റിട്ടില്ല.
കഷ്ടം!

സൂരജ് said...

(ഡിങ്കന്‍ ഭായ്, ഈ ഓഫ് സഹിച്ചോണേ)

“ഞങ്ങടെ വര്‍ഗത്തിന്റെ മാനം കളയാന്‍ ഇറങ്ങിയിരിക്കുന്ന ഡോ-- സൂരജിന്റെ”

അപ്പാത്തി(പോ)ക്കിരീ,

ഏതാ ചേട്ടായീ ഈ “ഞങ്ങടെ വര്‍ഗ്ഗം” ? വൈദ്യന്മാരെ മുഴോനുമാണുദ്ദേശിക്കുന്നതെങ്കില്‍ അടിയന്‍ അതിന്റെ റെപ്രസന്റേറ്റീവൊന്നുമല്ല. അതിന്റെയെന്നല്ല, ഒന്നിന്റേം റെപ്രസന്റേറ്റീവ് അല്ല. ഒരു സാദാ ബ്ലോഗ്ജീവിയാണേ. മാനം കാക്കാന്‍ “ഊറി”ച്ചിരിക്കുന്ന അപ്പോത്തിക്കിരിമാര്‍ ഇവിടൊക്കെത്തന്നെ ഉണ്ടല്ലോ.സമാധാനം. ഇടയ്ക്കിടയ്ക്ക് ഇങ്ങനെ പൊറകേ വരണേ.

Anonymous said...

ഒന്നും അങ്ങോട്ടു മനസ്സിലാകുന്നില്ല. ആ കൊടുത്തെക്കുന്ന പടത്തിലുള്ളവരെല്ലാം ഡിങ്കന്റെ അപ്പന്മാരാണോ? എന്താണു പ്രശ്നം?

തക്കുടു said...

കുറേ പേരേ ഒരുമിച്ചു കണ്ടാൽ സ്വന്തം അപ്പന്മാരായി തോന്നുന്നത് ഒരു രോഗമാണനോണി. അത് മറ്റുള്ളവരുടെ കാര്യത്തിൽ തോന്നുന്നെങ്കിൽ തല്ല് തന്നെ മരുന്ന്

Anonymous said...

ബൂലോകം ഇന്ന് മിസ് ചെയ്യുന്നത് തീര്‍ത്തും ഒരേ ഒരു വ്യക്തിയെയാണ്. ബൂലോകത്തെ കൈപിടിച്ചുയര്‍ത്തികൊണ്ടുവന്ന വിശ്വംജി. അദ്ദേഹത്തിനെ പരിചയമുള്ളവര്‍ വ്യക്തിപരമായി അദ്ദേഹത്തോടു അപേക്ഷിക്കും എന്ന് വിശ്വസിക്കുന്നു.
വിശ്വപ്രഭ ദയവായി ഈ വിഷയങ്ങളില്‍ ഇടപെടണം. താങ്കളുടെ സ്വപ്നങ്ങള്‍ വഴിതെറ്റിപോകാതിരിക്കാന്‍ വേണ്ടി എങ്കിലും.