Friday, October 31, 2008

ഒരു പുതിയ കളി കളിക്കാം ?

(മകനേ... ഇതിന്ത്യയുടെ ഭൂപടം!)
ബോറഡിച്ചിരിക്കുന്ന നേരത്താണ് മനുഷ്യൻ കൂടുതൽ ദാർശനികനാകുന്നതെന്നാണ് പൊതുവേയുള്ള ആഭിപ്രായം. അങ്ങനെയുള്ള അവസരങ്ങളിൽ “ആകയാൽ നമുക്ക് ആൽ‌മരങ്ങളെക്കുറിച്ച് ചർച്ചചെയ്യാം” എന്നും പറഞ്ഞ്ആൽത്തറയിലിരുന്ന് നേരം പോക്കുന്ന നാട്ടുകാരുടെ നെഞ്ചത്തേക്കെടുത്തു ചാടുകയാണ് പതിവ്. എന്നാൽ എന്നും നാട്ടാരുടെ നെഞ്ചത്തെ കാവടിയാട്ടം തന്നെ മടുത്തപ്പോൾ....വിരസതയുടെ മൂർദ്ധന്യത്തിലാണ് ആൽത്തറയിലിരുന്ന് കളിക്കാവുന്ന
ഒരു കളിയെക്കുറിച്ച് ആലോചിച്ച് തുടങ്ങുന്നത്.

കളിയിൽ എത്ര പേർക്ക് വേണമെങ്കിലും പങ്കെടുക്കാം. കളിയ്ക്കാവശ്യമുള്ള ഉരുപ്പടികൾ താഴെ പ്രകാരം
1) ഇന്ത്യയുടെ ഒരു പൊളിറ്റിക്കൽ മാപ്പ് (വലതുപക്ഷ അരാഷ്ട്രീയർക്ക് നോൺ-പൊളിറ്റിക്കൽ മാപ്പും ഉപയോഗിക്കാം)
2) കുറെ മുട്ടുസൂചികൾ (നല്ല ഭേഷായ് മൂർച്ചയുള്ളത്ത്)
3)കടലാസു തൂണ്ടുകൾ (കുറിപ്പെഴുതാൻ പാകത്തിന്)

ഇനി കളിയിലേക്ക് കടക്കാം.....
ആദ്യഘട്ടം
ഇന്ത്യയിൽ നാളത്തെ ബോംബ് സ്ഫോടനം എന്നുണ്ടാകുമെന്ന് പ്രവചിക്കുക. സ്വന്തം പേരെഴുതിയ കടലാസ് മൊട്ടുസൂചിയിൽ തറച്ച് പ്രവചനം നടത്തുന്ന സംസ്ഥാനത്തിൽ കുത്തുക.(ഒരാൾക്ക് ഒരു കുത്തുമാത്രം, എന്നാൽ ഒരിടത്ത് ഒന്നിൽ കൂടുതൽ പേർക്ക് കുത്താം)
രണ്ടാം ഘട്ടം
ഇനി വേറെ ഒരു കടലാസിൽ ചില കുറിപ്പുകളായി ജാതി,മതം,എണ്ണം എന്നിവ രേഖപ്പെടുത്തുക.
അതായത് നിശ്ചിത ദിവസം നടക്കുന്ന ബോംബ് സ്ഫോടനങ്ങളിൽ പിടിക്കപ്പെടുന്നതിൽ ഹിന്ദുവെത്ര,ഇസ്ലാമെത്ര,കൃസ്ത്യാനിയെത്ര,സിക്കെത്ര.....അതിൽ തന്നെ നായരെത്ര,ജാട്ട് എത്ര, മുജാഹിദിയൻ എത്ര, സിറിയൻ എത്ര, അകാലിയെത്ര.... അത്തരത്തിൽ ഊഹക്കണക്കുകൾ എഴുതിയ ഒരു കടലാസു കുറിപ്പടിയായിരിക്കണം അത്. എഴുതിക്കഴിഞ്ഞാൻ മാപ്പിന്റെ അടിയിൽ ഒളിച്ചു വെയ്ക്കുക. കാറ്റത്ത് മാപ്പ് പറന്നു പോകാതിരിക്കാൻ പണ്ട് കരിയിലയ്ക്ക് കൂട്ടു പോയ മണ്ണാങ്കട്ടയെയോ, അല്ലെങ്കിൽ ഒരു ചുടുകട്ടയോ അതിന്റെ മുകളിൽ കയട്ടി വെയ്ക്കുക. (ആൽത്തറയാണ് എപ്പോഴാണ് കാറ്റുപിടിക്കുക എന്നറിയില്ല).

ഗംഭീര സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഷെയർമാർക്കറ്റുകൾ ചീട്ടുകൊട്ടാരം പോലെ വീഴുന്ന ഈ സമയയത്ത് ഇതിൽ വാതുവെയ്ക്കാൻ ആളുകളിറങ്ങുമെന്നത് മൂ‍ന്നേമുക്കാൽ തരം....

ഇതുവരെയുള്ള മത്സരഫലം

1) ഉത്തരം : Ahmedabad, July 26, 2008: 57 people killed
വിജയി: സിമി (പേര് കേട്ടാൽ തന്നെ അറിയില്ലേ വിജയിക്കുമെന്ന്)

2) ഉത്തരം : New Delhi, Sep 13, 2008: 26 people killed
വിജയി: വെള്ളെഴുത്ത് (ഹമ്പട മിടുക്കാ..കണ്ണുകാണില്ലെങ്കിലും..)

3) ഉത്തരം : Assam, Oct 30, 2008: At least 45 killed
വിജയി: പച്ചക്കരടി (ആ “പച്ച”യിൽ തന്നെയുണ്ട് എല്ലാം...)
മെഗാസമ്മാനം നിങ്ങളെ കാത്തിരിക്കുന്നു.
ആൽത്തറയിൽ മാപ്പിനടിയിൽ കുഴിച്ചിട്ട ബോംബ് പൊട്ടുന്ന ദിവസം പ്രവചിക്കുന്നവർക്ക് അവകാശപ്പെട്ടതാണ് മെഗാസമ്മാനമായ “മോളാട്ടോവ് കോക്ക്ടെയിൽ” (ടക്കീലയേക്കാൾ വീര്യമുള്ളത്)
സമർപ്പണം: മുഖത്തു നിറഞ്ഞ ഒരു പുഞ്ചിരിയോടെ “ഇന്ന് എവിട്യേം പൊട്ടിയില്ലേഡെയ്?” എന്ന് കുശലം ചോദിച്ച സുഹൃത്തിന്.

Thursday, October 9, 2008

നമുക്ക് നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം


ചില ആശങ്കകള്‍ക്ക് വൈകിയാണെങ്കിലും അനുകൂലമായ ആയ നീക്കങ്ങള്‍ ഉണ്ടാവുകയാണ്‌(ശ്രദ്ധിക്കുക: നീക്കങ്ങള്‍ മാത്രം)


സഹവാസം(Cohabitation) എന്ന ജീവിതാവസ്ഥയ്ക്ക് പരിരക്ഷ നല്‍കുന്നവിധത്തില്‍ നിയമങ്ങള്‍ - സാവധാനത്തിലെങ്കിലും- മാറ്റത്തിനു വിധേയമാവുകയാണ്‌. മതപരമായ നിയമങ്ങളെ മറികടക്കാനായി വിദേശപഠനം ആവശ്യമായ പെണ്‍കുട്ടികള്‍ സഹവിദ്യാര്‍‍ത്ഥികളെ മതാചാരപ്രകാരം വിവാഹം കഴിക്കുകയും, പഠനകാലത്തിനുശേഷം വിവാഹം മതപരമായി വേര്‍പ്പെടുത്തുകയും ചെയ്യുന്ന രാജ്യങ്ങളുള്ള ലോകത്ത് ഈ നിയമത്തിന് എന്തു ചെയ്യാനാകുമെന്ന് കാത്തിരുന്ന് കാണാം.


പക്ഷേ മഹാരാഷ്ട്ര സംസ്ഥാനം തന്നെ ഇതിന്‌ മുന്‍‌കൈ എടുത്തതാണ്‌ മനസിലാകാത്തത്. "ഡബിള്‍-താക്കറേ രാജ്" അവിടെ ഉള്ളകാര്യം സര്‍ക്കാരിനറിയില്ലെന്നുണ്ടോ?

പ്രേമത്തിന് കണ്ണില്ലേ?


ചോ: പ്രേമത്തിന് കണ്ണില്ലേ?
: ഇല്ലേ, എന്നോ തീര്‍ച്ചയായും ഉണ്ട്. അനുഭവസ്ഥനാണ്.
ചോ: അപ്പോള്‍ പ്രേമത്തിന് കണ്ണും,മൂക്കും ഇല്ലെന്ന് പറയുന്നതോ?
: കോപ്പാണ്, അതിന് മലദ്വാരം വരെയുണ്ട്. സത്യം!