tag:blogger.com,1999:blog-7187563303617924623.post8975166092430441483..comments2024-03-11T07:55:31.877+05:30Comments on ഡിങ്കന് = എതിരാളിക്കൊരു പോരാളി: ദേ വരണ് വീണ്ടും ഒരു യുക്തിവാദ പോസ്റ്റ് (ഡിങ്കന് വക)Dinkan-ഡിങ്കന്http://www.blogger.com/profile/08980494783010933044noreply@blogger.comBlogger9125tag:blogger.com,1999:blog-7187563303617924623.post-72662931702946396052008-02-19T22:05:00.000+05:302008-02-19T22:05:00.000+05:30അത്രയുമേ ഡിങ്കനും ഈ പോസ്റ്റില്‍ ഉദ്ദേശിച്ചുള്ളൂ കാ...അത്രയുമേ ഡിങ്കനും ഈ പോസ്റ്റില്‍ ഉദ്ദേശിച്ചുള്ളൂ കാവലാന്‍Anonymousnoreply@blogger.comtag:blogger.com,1999:blog-7187563303617924623.post-27705711426332277152008-01-12T19:16:00.000+05:302008-01-12T19:16:00.000+05:30ഇപ്പോഴിതിനുവല്ലപ്രസക്തിയുമുണ്ടോയെന്നറിയില്ല.ഇന്ന് ...ഇപ്പോഴിതിനുവല്ലപ്രസക്തിയുമുണ്ടോയെന്നറിയില്ല.
ഇന്ന് സി.കെ ബാബു സാറിനെഴുതിയ ഒരു കൊമന്റാണ്.

മതം എന്ന വേലി മനുഷ്യസമൂഹങ്ങളുടെ നിലനില്‍പ്പിനു പങ്കുവഹിച്ചിട്ടുണ്ട്.ഇപ്പോഴുമുണ്ടെന്നാണെനിക്കു തോന്നുന്നത്.പക്ഷേ വേലിതന്നെ വിളതിന്നുന്ന അവസ്ത്ഥ വരുമ്പോള്‍ സമൂഹത്തിന്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാവുമ്പോള്‍ അതിലൊരു കാടുനീക്കല്‍ ആവശ്യമായി വരുന്നു. അതാതുവളപ്പിന്റെ അവകാശികള്‍
ഭംഗിയായി ഇതങ്ങു നിര് വഹിക്കുകയാണെങ്കില്‍ അല്‍പ്പം കാറ്റും വെളിച്ചവുമൊക്കെ എല്ലാവര്ക്കും ലഭിക്കും.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-7187563303617924623.post-74010307125115689682007-12-24T16:47:00.000+05:302007-12-24T16:47:00.000+05:30ചിന്ത അഗ്രഗേറ്റര്‍ ടെസ്റ്റിംഗിനായി റീ-പബ്ലിഷ് ചെയ്...ചിന്ത അഗ്രഗേറ്റര്‍ ടെസ്റ്റിംഗിനായി റീ-പബ്ലിഷ് ചെയ്യുന്നു. ഏവര്‍ക്കും ക്രിസ്തുമസ്, പുതുവത്സര ആശംസകള്‍

qw_er_tyDinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-7187563303617924623.post-38547336326242643072007-12-20T01:36:00.000+05:302007-12-20T01:36:00.000+05:30നാസ്തികന് എന്ന പദം ഞാന്‍ ഉപയോഗിച്ചിട്ടില്ലല്ലോ കു...നാസ്തികന് എന്ന പദം ഞാന്‍ ഉപയോഗിച്ചിട്ടില്ലല്ലോ കുതിരവട്ടാ. അതിനാല്‍ കുഴയ്ക്കലുകളില്ല.Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-7187563303617924623.post-51792562853039597042007-12-20T01:29:00.000+05:302007-12-20T01:29:00.000+05:30ഡിങ്കാ യുക്തിവാദവും നാസ്തികവാദവും രണ്ടാണേ. കൂട്ടിക...ഡിങ്കാ യുക്തിവാദവും നാസ്തികവാദവും രണ്ടാണേ. കൂട്ടിക്കൊഴക്കരുത്. ഡിങ്കന് തീവ്രയുക്തിവാദം തന്നെയാണോ ഉദ്ദേശിച്ചത്?

"സ്വന്തം മതസംഹിതകളെ ആരെങ്കിലും ചോദ്യം ചെയ്താല്‍ സ്വയം കണ്ണടച്ച് ഇരുട്ടാക്കുകയും, ചോദ്യം ചോദിക്കുന്നവന്റെ കണ്ണ് കുത്തിപ്പൊട്ടിക്കുകയും ചെയ്യുന്നവര്‍ അതിനു പകരമായി സ്വാംശീകരണത്തിന്റെ/സംസ്ക്കരണത്തിന്റെ/പരിവര്‍ത്തനത്തിന്റെ പാത തിരഞ്ഞെടുക്കുകയാണെങ്കില്‍ സമൂഹ നന്മയ്ക്കായി ഒരുക്കിയ മതം എന്ന സങ്കേതത്തെ കറുപ്പിന് പകരം കല്‍ക്കണ്ടം ആക്കിമാറ്റാം."

കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ രണ്ടു തരമുണ്ട്. ഒരു വിഭാഗം ഇരുട്ടിലാണ്. അവര്‍ക്ക് കണ്ണില്ല. ഭൂരിപക്ഷം വരുന്ന മറ്റേ വിഭാഗം നിലനില്പിന്റെ ഭാഗമായിക്കണ്ട് കണ്ണടക്കുന്നു. മതം നിലനില്പിന്റെ ഭാഗമല്ലാതാക്കുകയാണെങ്കില് ചിലപ്പോള്‍ അതു കറുപ്പല്ലാതെയായേക്കും.

ഒരു യുക്തിവാദി തീവ്രവാദപരമായ നിലപാടുകളാണ് കൈകൊള്ളുന്നതെങ്കില്‍ അയാളെ ഒരു മതതീവ്രവാദിയില് നിന്ന് വ്യത്യസ്ഥനായി കാണാന്‍ എനിക്ക് കഴിയുന്നില്ല.
ഇതിനോടു ഞാനും യോജിക്കുന്നു. പക്ഷെ അത്തരക്കാരെ യുക്തിവാദി എന്നല്ല വിളിക്കേണ്ടത്. വേണമെങ്കില്‍ നാസ്തികന് എന്നു വിളിക്കാം. യുക്തിവാദി എപ്പോഴും യുക്തിക്ക് നിരക്കുന്ന കാര്യങ്ങളേ ചെയ്യൂ. അയാള്‍ക്കൊരിക്കലും തീവ്രവാദപരമായ നിലപാടെടുക്കാന്‍ പറ്റില്ല.

ഓഫ്.ടോ.
ശബരിമല-മകരവിളക്ക് പോസ്റ്റില്‍ ശക്തമായി ഇടപെടാന്‍ കാരണം അത് മത സംഘടകള്‍ മാത്രം അല്ല സര്‍ക്കാരും,ജനപ്രതിനിധികളും, സര്‍ക്കാര്‍ ജീവനക്കാരും, മാധ്യമങ്ങളും ചേര്‍ന്ന് ഒരു ഉപജാപം ഒരുക്കുന്നു എന്നതിനാലാണ്.
ഇത് ഒരു ഒന്നാന്തരം ഉദാഹരണമാണ്. സര്‍ക്കാരിനു കാശു കിട്ടുന്നു. അതിനെ ഉപജാപം എന്നു പറയാന്‍ പറ്റില്ല. ബിസിനസ് എന്നു വിളിക്കാം. മദ്യക്കച്ചടം പോലെ. യുക്തിയുണ്ടെങ്കില്‍ ഈ വാദികള്‍ ആദ്യം ചോദിക്കേണ്ട ചോദ്യം സര്‍ക്കാരിന് ഈ പങ്കു കച്ചവടത്തിന്റെ ആവശ്യമുണ്ടോ എന്നാണ്. മതേതര ഇന്‍ഡ്യയില്‍ ഭക്തിയുടെ കൂട്ടുകച്ചവടം എന്തുകൊണ്ട് ഒരേയൊരു മതവിഭാഗവുമായി നടത്തുന്നു എന്ന ചോദ്യവും ഒരു യുക്തിവാദിയും ചോദിച്ചു കണ്ടില്ല. ഇതൊക്കെ യുക്തിക്ക് നിരക്കാത്ത ചോദ്യങ്ങളാണോ. ഞാന്‍ നേരത്തേ പറഞ്ഞ മതങ്ങള്‍ നിലനില്‍ക്കാനുള്ള കാരണങ്ങള്‍, ഇതൊക്കെത്തന്നെ.Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-7187563303617924623.post-65833943073907982342007-12-19T23:47:00.000+05:302007-12-19T23:47:00.000+05:30കുതിരവട്ടാ,യുക്തിവാദികളാണ് ശരി എന്നോ മറിച്ച് വിശ്വ...കുതിരവട്ടാ,

യുക്തിവാദികളാണ് ശരി എന്നോ മറിച്ച് വിശ്വാസികളാണോ ശരി എന്നതിന്റെ സാധൂകരണമോ ന്യായീകരണമോ നടത്തുകയായിരുന്നില്ല എന്റെ ലക്ഷ്യം. പക്ഷേ ഈയിടെ മതതീവ്രവാദവും തീവ്രയുക്തിവാദവും ഒരുപോലെ ബ്ലോഗ് പോസ്റ്റുകളായി കാണാന്‍ സാധിച്ചു. ഇത് രണ്ടും ദോഷകരമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. “സ്വാംശീകരണം” എന്ന പദം ഞാന്‍ ഈ പോസ്റ്റില്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചിട്ടുള്ളതും ആയ കാരണം കൊണ്ട് തന്നെയാണ്.

ഒരു യുക്തിവാദി തീവ്രവാദപരമായ നിലപാടുകളാണ് കൈകൊള്ളുന്നതെങ്കില്‍ അയാളെ ഒരു മതതീവ്രവാദിയില് നിന്ന് വ്യത്യസ്ഥനായി കാണാന്‍ എനിക്ക് കഴിയുന്നില്ല. ഒരു പക്ഷെ അതെന്റെ ദൌര്‍ബല്യം ആയിരിക്കാം. ബ്ലോഗില്‍ ഈയിടെ ഇരുപക്ഷവും തീവ്രവാദപരമായ നിലപാടുകള്‍ എടുക്കുന്നത് കണ്ടാണ് ഞാന്‍ ഒരു കമെന്റ് ടൈപ് ചെയ്തത്. ദൈര്‍ഘ്യം ഏറിയപ്പോള്‍ പോസ്റ്റാക്കി എന്നേ ഉള്ളൂ, പക്ഷേ ഇത് കമെന്റ് ആയിരുന്നു എന്ന് ഞാന്‍ ആദ്യ ഖണ്ഡികയില്‍ തന്നെ ഞാന്‍ പറഞ്ഞിട്ടും ഉണ്ട്.

സ്വയം സ്വാംശീകരിക്കുക, സംസ്ക്കരിക്കുക , പരിവര്ത്തനവിധേയമാകുക. ഇത് ഏത് ഇസങ്ങള്‍ക്കും ആവശ്യമായ ഗുണങ്ങളാണ് അല്ലാത്തവ കാലപ്പഴക്കത്താല്‍ ദുര്‍ഗന്ധം വഹിപ്പിക്കും. ഇത് മതത്തിനും ശാസ്ത്രത്തിനും പ്രസ്ഥാനത്തിനും സംസ്ക്കാരത്തിനും ബാധകമാണ്. ആയതിന്റെ ദോഷങ്ങള്‍ അതതുഗണത്തിലുള്ളവര് നേരിട്ടും അല്ലാത്തവര്‍ പരോക്ഷമായും അനുഭവിക്കേണ്ടതുമാണ്.

ഞാന്‍ പറഞ്ഞ വലിയ പേരുള്ളവരുടെ കൂട്ടത്തില്‍ ഭക്ഷണത്തിനുവേണ്ടി മതം മാറുന്നവരേയും യുക്തിവാദികളായി ചിത്രീകരിക്കാം. “നിലനില്ക്കുക” എന്ന ജൈവയുക്തിയില് വിശ്വസിക്കുന്ന അവരും യുക്തിവാദികളാണ്.

സ്വന്തം മതസംഹിതകളെ ആരെങ്കിലും ചോദ്യം ചെയ്താല്‍ സ്വയം കണ്ണടച്ച് ഇരുട്ടാക്കുകയും, ചോദ്യം ചോദിക്കുന്നവന്റെ കണ്ണ് കുത്തിപ്പൊട്ടിക്കുകയും ചെയ്യുന്നവര്‍ അതിനു പകരമായി സ്വാംശീകരണത്തിന്റെ/സംസ്ക്കരണത്തിന്റെ/പരിവര്‍ത്തനത്തിന്റെ പാത തിരഞ്ഞെടുക്കുകയാണെങ്കില്‍ സമൂഹ നന്മയ്ക്കായി ഒരുക്കിയ മതം എന്ന സങ്കേതത്തെ കറുപ്പിന് പകരം കല്‍ക്കണ്ടം ആക്കിമാറ്റാം. പ്രസ്ഥാനങ്ങള്‍ക്കും,മതങ്ങള്‍ക്കും അപചയം സംഭവിക്കുമ്പോഴും ശാസ്ത്രം പുരോഗമിക്കുന്നു എന്ന് പറയുന്നത് ഈ കാരണം കൊണ്ടാണ്. എന്റെ പൌരാണികര്‍ അശരീരിയിലൂടെ സംസാരിച്ചിരുന്നു എന്ന് വീമ്പിളക്കുന്നിടത്തല്ല മറിച്ച് അത് സാധ്യമാകുന്ന സാങ്കേതികത ഒരുക്കുന്നിടത്താണ് ശാസ്ത്രം വിജയിക്കുന്നത്. മാത്രമല്ല കാലങ്ങളായി ഉള്ള വിശ്വാസത്തെ അത് ചോദ്യം ചെയ്യുന്നുണ്ട്. ഉദാ. പ്രകാശത്തിന്റെ സ്വഭാവം. അത് കണികാസിദ്ധാനതം വഴി ന്യൂട്ടന് തെളിയിച്ചപ്പോഴും ചില പോരായ്മകള്‍ നിലനിന്നു. അതിനെതിരായ ചോദ്യങ്ങളാണ് പിന്നീട് തരംഗ സിദ്ധാന്തത്തിലേക്കും തുടര്‍ന്ന് വൈദ്യുതകാന്തികം എന്ന ആശയത്തിലേക്കും നയിച്ചത്. ഇന്നും ഇത് പൂര്‍ണ്ണമാകണമെന്നില്ല...ഇനിയും ചോദ്യം ചെയ്യപ്പെട്ടെക്കാം.

ഇനി “ഞാന്‍ ആര്?” എന്ന ചോദ്യം.
വിത്. കടപ്പാട് റ്റു മോഹന്‍ലാല്‍ ഇന്‍ ആറാം തമ്പുരാന് “ഇത് തന്നെയാണ് ബുദ്ധനും ശങ്കരനും ചോദിച്ചത്.. ഞാന്‍ ആര്” എന്ന് പറയേണ്ടി വരും.
പിന്നെ വിശ്വാസി, ഭക്തന് എന്നീ പദങ്ങള്‍ക്ക് മിയാമി ബീച്ചില്‍ നിന്ന് വാഷിംഗ്ടണ്‍ ഡി.സിയിലേക്കുള്ള അത്രയും അകലവും ഉണ്ട്.
God is a Vague Pantheistic Benevolence  എന്ന് വിശ്വസിക്കുന്നവനാണ് ഡിങ്കന്. അയ്യപ്പസന്നിധിയില്‍ മാത്രമല്ല, വേളാങ്കണ്ണിയിലും ഭീമാപള്ളിയിലും ഇടയ്ക്ക് പോകാറുണ്ട്. (പക്ഷേ അത് ഞാന്‍ മതസൌഹാര്‍ദ്ധം വളര്‍ത്താന്‍ ചെയ്യുന്നത് അല്ല) ചിലയിടത്ത് പോകുമ്പോള്‍ നമുക്ക് ആനന്ദം കിട്ടാറില്ലെ. വേശ്യാപുരകളില്‍ പോകുമ്പോള്‍...പുസ്തകശാലയില്‍ പോകുമ്പോള്‍...മൈതാനത്ത് പോകുമ്പോള്‍...ചൂടന്‍ വട കിട്ടുന്ന ചായക്കടയില്‍ പോകുമ്പോള്‍...ആരാധനാലയങ്ങളില്‍ പോകുമ്പോള്‍...മദ്യശാലകളില്‍ പോകുമ്പോള്‍...ആതുരാലയങ്ങളില്‍ പോകുമ്പോള്‍...അപ്പോള്‍ “അവനവന്റെ ആനന്ദം കണ്ടെത്താനുള്ളവഴികള്” അത് മറ്റുള്ളവര്‍ക്ക് ശല്യം ആകാത്തിടത്തോളം കാലം ഡിങ്കന്റെ വ്യക്തിപരമായ അഹങ്കാരം ആണ്.

ഞാന്‍ ആര് എന്ന് ചോദിച്ചാല്‍? ഡിങ്കനാണ് അത്രയുമേ ഉള്ളൂ. ഇനിഏതെങ്കിലും ഒരു പേരില്‍ കുതിരവട്ടനെന്നെ വിളിച്ചേ തീരൂ എന്നുണ്ടെങ്കില്‍ “യുക്തിവാദിയായ ഭക്തന്” എന്ന് വിളിച്ചോളൂ (വിശ്വാസിയല്ല..ഭക്തന്..കാരണം തെളിവ്/ഗ്രന്ഥം/വചനം എന്നിവയൂടെ ആശ്രയം വേണ്ട)

ഓഫ്.ടോ.
ശബരിമല-മകരവിളക്ക് പോസ്റ്റില്‍ ശക്തമായി ഇടപെടാന്‍ കാരണം അത് മത സംഘടകള്‍ മാത്രം അല്ല സര്‍ക്കാരും,ജനപ്രതിനിധികളും, സര്‍ക്കാര്‍ ജീവനക്കാരും, മാധ്യമങ്ങളും ചേര്‍ന്ന് ഒരു ഉപജാപം ഒരുക്കുന്നു എന്നതിനാലാണ്.Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-7187563303617924623.post-880211531816976992007-12-19T23:11:00.000+05:302007-12-19T23:11:00.000+05:30കാണാന്‍ വൈകി ഡിങ്കാ. നല്ല ലേഖനം. പറഞ്ഞതിനോട് 100 ശ...കാണാന്‍ വൈകി ഡിങ്കാ. നല്ല ലേഖനം. പറഞ്ഞതിനോട് 100 ശതമാനം യോജിക്കുന്നു.

പഠിച്ച് ഏതു മതമാണ് ശരി എന്നു മനസ്സിലാക്കിയതിനു ശേഷമല്ലല്ലോ സാധാരണയായി ഒരാള്‍ മത വിശ്വാസിയാവുന്നത്. ജനിക്കുന്നതിനനുസരിച്ച് മതം. അവനെ ആ മതത്തില്‍ തന്നെ പിടിച്ചു നിര്‍ത്തുന്നതും മതത്തിന്റെ പേരില്‍ മനുഷ്യന് സംഘടിക്കുന്നതും സാമൂഹികവും സാമ്പത്തികവും ആയ കാരണങ്ങളാണ്. ആ കാരണങ്ങളില്ലെങ്കില്‍ വിശ്വാസവും കുറയും.

യുക്തിവാദികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് എഴുതി വയ്ക്കപ്പെട്ട മതഗ്രന്ഥങ്ങളിലെ തെറ്റുകള്‍ കണ്ടുപിടിക്കാന്‍ ചിലവഴിക്കുന്ന സമയം ഈ കാരണങ്ങള്‍ ഇല്ലാതാക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

ഡിങ്കന് പറഞ്ഞ വല്യ വല്യ പേരുള്ളവരല്ല, രണ്ടുനേരത്തെ അന്നത്തിനു വേണ്ടി മതം മാറുന്നവനാണ് ഏറ്റവും വലിയ യുക്തിവാദി. :-)

അപ്പഴേ, ഒരു സംശ്യം. നമ്മടെ പഴേ ശബരിമല പോസ്റ്റില്ലേ. കിരണിന്റെ. അതിലെവിടെയോ ഡിങ്കന് അയ്യപ്പഭക്തനാണെന്നോ ശബരിമലക്ക് പോകാറുണ്ടെന്നോ കണ്ടു. ഡിങ്കന് വിശ്വാസിയാണോ? അല്പവിശ്വാസിയാണോ? നാസ്തികനാണോ? യുക്തിവാദിയാണോ? ചുമ്മാ അറിയാന്‍ വേണ്ടി ചോദിച്ചതാ :-)Mr. K#https://www.blogger.com/profile/05020310005756761506noreply@blogger.comtag:blogger.com,1999:blog-7187563303617924623.post-44372105712713268762007-12-19T19:09:00.000+05:302007-12-19T19:09:00.000+05:30കാലാകാലങ്ങളിലെ ഇരുണ്ട ആശയങ്ങളെ പലരും ചോദ്യം ചെയ്തി...കാലാകാലങ്ങളിലെ ഇരുണ്ട ആശയങ്ങളെ പലരും ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യങ്ങളെ ഭയപ്പെടുന്നവര്‍ തന്റെ ഒളിത്താവളം ആക്രമണ വിധേയമാകുമോ എന്ന് ഭയമുള്ളവരാണ്. അതായത് “ദൈവം ഉണ്ടെങ്കില്‍, അവന് കാറ്റിനും പേമാരിക്കും ഉടയോന് ആണെങ്കില്‍ എന്റെ മൂക്കിന് തുമ്പത്തൊരു തുമ്മല്‍ പ്രത്യക്ഷമാകട്ടെ” എന്ന് വെല്ലുവിളിക്കുന്നവന് മാത്രം അല്ല. മറിച്ച് അഞ്ചാം മലയിലെ ദൈവത്തെ ചോദ്യം ചെയ്ത് മലകയറിയ ഏലിയയും, ബലിജന്തുക്കളെ തുറന്നു വിട്ട ഈസയും, കേരളത്തെ (മത)ഭ്രാന്താലയം എന്ന് വിളിച്ച വിവേകാനന്ദനും ഒക്കെ തന്നെ യുക്തിവാദികളായിരുന്നു. എന്ന് തന്നെയാണ് എന്റെ വീക്ഷണം. “ഖുറാനില്‍ 99 ദൈവനാമം ഉണ്ട് എന്നാല്‍ 100മത് ദൈവനാമം ഏതാണ്?” എന്ന് ചോദിച്ചപ്പോള്‍ കണ്ണടച്ച് മൌനം പാലിച്ച്. “മൌനം(ധ്യാനം)” ആണ് അതായത് കണ്ണടച്ച് അവനവനിലേക്കുള്ള തിരിഞ്ഞ് നോട്ടമാണ്,സ്വയം കണ്ടെത്തലാണ് 100മത് ദൈവം എന്ന് പറഞ്ഞ സൂഫി വര്യന് ജലാലുദീന്‍ റൂമിയേയും ഞാന്‍ യുക്തിവാദിയായി കാണുന്നതില്‍ തെറ്റുണ്ടൊ?Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-7187563303617924623.post-34320564521770675862007-12-18T21:06:00.000+05:302007-12-18T21:06:00.000+05:30ബ്ലോഗില്‍ പലയിടത്തായി യുക്തിവാദം,വിശ്വാസം എന്നിവയെ...ബ്ലോഗില്‍ പലയിടത്തായി യുക്തിവാദം,വിശ്വാസം എന്നിവയെ പറ്റി പോസ്റ്റുകള്‍ ഇടയ്ക്ക് കാണാറുണ്ട്.
ഈയിടെ കണ്ട ജബ്ബാര്‍ മാഷിന്റെ പോസ്റ്റിന് മറുപടി എഴുതിയത് നീണ്ട് പോയതിനാല്‍ ഒരു പോസ്റ്റ് ആക്കുന്നു.Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.com