Friday, October 26, 2007

N.S മാധവന്‍ - (മകള്‍)മീനാക്ഷി - ബ്ലോഗ് : എന്റെ ചിന്തകള്‍

http://valippukal.blogspot.com/2007/10/blog-post_25.html
http://thecompulsiveconfessor.blogspot.com/

(ഒന്നു മാറി ഇരിക്ക്യാര്‍ന്നു എന്നാലും ഇവിടെ എന്തെങ്കിലും പറയാതെ ഇരിക്കാനാകുന്നില്ല.
എന്റെ മനസിലൂടെ പെട്ടെന്ന് മിന്നിമറഞ്ഞ ചിന്തകള്‍ ആണ് ഇവിടെ പങ്ക് വെക്കുന്നത്. അതുകൊണ്ട് ഇത് പൊതു അഭിപ്രായം ആയി പരിഗണിക്കരുത്)

സുഹൃത്തുക്കളെ,

ഇനി നമ്മുടെ ബ്ലോഗ് ഉള്‍പ്പെടെ ഉള്ള മാധ്യമങ്ങള്‍ക്ക് തകര്‍ത്താടാന്‍ ഒരു വിഷയം കൂടെ ആയി. വരുന്ന കുറെ ലക്കങ്ങളിലെങ്കിലും ദൃശ്യ-ശ്രവ്യ-വായനാ മാധ്യമങ്ങളിലും ഇത് നിറഞ്ഞ് നുര പൊന്തി വരും എന്ന് തന്നെ കരുതാം.


thecompulsiveconfessor.blogspot.com എന്ന ബ്ലോഗ് കണ്ടിരുന്നു. ഇതേ പോലെ ഉള്ള പല ബ്ലോഗുകളും ഇംഗ്ലീഷില്‍ ഉണ്ട്. “ഹോട്ട്” , (s)experience എന്നിങ്ങനെ പല പേരുകളിലും വിളിക്കും എങ്കിലും ഞാന്‍ ഈ ടൈപ്പ് ബ്ലോഗുകളെ “അഡ്രിനാലിന്‍ ബ്ലോഗുകള്‍” എന്നാണ് സാധാരണയായി സംബോധന ചെയ്യുന്നത്. (അത് എന്റെ തെറ്റാണെങ്കില്‍ മിയാ കുല്‍പ്പാ മിയ കുല്‍പ്പാ). ഭാഷയില്‍ അല്‍പ്പം കയ്യടക്കം ഉള്ള ഒരു ശരാശരി ഇംഗ്ലീഷ് ബ്ലോഗ് എന്നതില്‍ കൂടുതലായി നമുക്ക് ഒന്നും തോന്നില്ല അത് വായിച്ചാല്‍. അതിന് കാരണവും ഉണ്ട്. ബൂലോഗം എന്ന “സോ കോള്‍ഡ് മലയാളം ബ്ലോഗ്സ്” മാത്രം വായിക്കുന്നവരുടെ ശ്രദ്ധയ്ക്ക് വെള്ളിയാഴ്ച ദിവസം വൈകീട്ട് ഒരു ഇറേസര്‍ എടുത്ത് കലണ്ടറില്‍ നിന്ന് ശനി/ഞായര്‍ ദിവസം മായ്ച്ച് കളയുന്ന യുവതലമുറയില്‍(ഞാന്‍ ഉള്‍പ്പെടെ) ഉള്ള ഫ്രന്റ്സ് ഉള്ളവരും , അവരുടെ തന്നെ പല ബ്ലോഗുകളും വായിക്കാറുണ്ട്. അതിനാല്‍ മീ‍നാക്ഷീടെ ബ്ലോഗ് കണ്ട് വല്യ വിശേഷം ഒന്നും തോന്നിയില്ല.


എവിടെയാണ് നമുക്ക് പ്രശ്നം (അഥവാ പച്ച മലയാളത്തില്‍ “ചൊറിച്ചില്‍“) തുടങ്ങുന്നത് അവള്‍(അവള്‍-ബഹുമാനക്കുറവ് കൊണ്ടല്ല ആംഗലേയത്തിലെ “She” എന്ന് ഉപയോഗിക്കാന്‍ പറ്റാതിരിക്കുന്നതിനാലും “അവര്‍/അദ്ദേഹം“ എന്നി സംബോധനകള്‍ എന്റെ പ്രായത്തില്‍ കുറഞ്ഞ ഒരാളെ ആ വ്യക്തി എന്തെങ്കിലും മഹത്തായ കാര്യം ചെയ്യാത്തിടത്തോളം കാലം നാവിന്‍ തുമ്പത്ത് വാരാത്തതിനാലും) എന്‍.എസ് മാധവന്റെ മകളാണ് എന്ന് അറിയുമ്പോള്‍ അല്ലെ?
ഇനി നമ്മള്‍ മല്ലുകള്‍ക്ക് മല്ലു സാഹിത്യത്തില്‍(മലയാളം എന്ന് ഞാന്‍ പറയുന്നില്ല, ‘നിഗര്‍’ എന്ന് ഒരു കറുത്തവനെ ഏത് അര്‍ത്ഥത്തില്‍ വിളിക്കുന്നുവോ ആ അര്‍ത്ഥത്തില്‍ ഞാന്‍ മല്ലു എന്ന് പ്രയൊഗിക്കുന്നു) ചാകരയാകും. ഇത് പോലെ മലയാളം എഴുത്തുകാര്‍/സാംസ്ക്കാരിക നായകര്‍/രാഷ്ട്രീയക്കാര്‍ എന്നിവരുടെ ഒക്കെ മക്കളുടെ സ്വഭാവഗുണവും “പാരെന്റിംഗി”ന്റെ കുറവ് കൊണ്ട് വഴി തെറ്റി പോകുന്ന യുവതലമുറകളെ കുറിച്ച് പൊടിപ്പുംതൊങ്ങലും വെച്ച് അഹമഹമിഹയാ ഛര്‍ദ്ദില്‍ സാഹിത്യവും ആകാം. നമ്മള്‍ മലയാളികള്‍ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു.
ഇനി അവള്‍ക്ക് അടുത്ത “ബുക്കര്‍ പ്രൈസ്” നോമിനേഷന്‍ കിട്ടിയാലും ഡിങ്കന്‍ അത്ഭുതപ്പെടില്ല കാരണം അത്രയ്ക്ക് ഒക്കെ ആഘോഷമാക്കി മാറ്റി അതൊക്കെ നേടിയെടുക്കാന്‍ ഉള്ള മാര്‍ക്കറ്റിംഗ് സ്റ്റ്രാറ്റജി മലയാളികള്‍ക്ക് ഉണ്ട്.

ഇനി “ചൊറിച്ചിലിനെ” കുറിച്ച് ചിലത്.

മലയാളി വായിക്കുന്ന ഒരുവനെ/ളെ മനസില്‍ ഒരു ബിംബമായും ദൈവമായും കൊണ്ട് നടക്കേണ്ടതുണ്ടോ എന്നതാണ്? രണ്ട് ഉദാഹരണങ്ങള്‍ പറഞ്ഞോട്ടെ

1) ജോണ്‍ എബ്രഹാം ഡെല്‍ഹിയില്‍ കവി സച്ചിദാനന്ദനെ കാണാന്‍ പോകുന്നു. അവിടെ ജോണ്‍ കാണുന്നത് വെള്ള ട്രൊസര്‍-ടിഷര്‍ട്ട് ഇട്ട് സച്ചിദാനന്ദനും, മിനി-സ്കര്‍ട്ട് ഇട്ട് മകളും കൂടെ മൈതാനത്ത് ടെന്നീസ് കളിക്കുന്നതാണ്. ജോണ്‍ മൈതാനത്ത് അടുത്തായി കണ്ട ചാണകം വാരിയെടുത്ത് സച്ചിദാനന്ദനെ എറിഞ്ഞതിന് ശേഷം തിരികെ നടക്കുന്നു.

2) എന്റെ മകള്‍ എന്ന കഥയിലെ തന്റെ ചില പരാമര്‍ശങ്ങളെ‍ തീര്‍ത്തും വ്യക്തിഗതം ആയി കണ്ട് ചിലര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വായിച്ച് താന്‍ ഒരു രാത്രി മുഴുവനും കരഞ്ഞു എന്നും. താന്‍ മകളും ആയി ഒരു സുഹൃത്ത് എന്നത് പോലെ അടുത്ത് ആത്മബന്ധം ഉള്ള ആളാണെന്നും മാധവന്‍ വെളിപ്പെടുത്തുന്നു.
(ദേയ് ലിങ്ക് ചോദിക്കരുത്, പണ്ട് പ്രിന്റഡ് മീഡിയയില്‍ വായിച്ച് തള്ളിയതാണ് ഇതൊക്കെ.)
എന്താണ് ജോണിനെ ചാണകം എറിയാന്‍ പ്രേരിപ്പിച്ച ഘടകം?
എന്താണ് മാധവന്റെ കഥയെ കഥയല്ലാതെ കണ്ട് മാധവനെതിരെ ആരോപണം ഉന്നയിക്കാന്‍ മലയാളിയെ പ്രേരിപ്പിച്ച ഘടകം?

എഴുത്തുകാരുടേ എഴുത്തിനെ വിട്ട് അവരിലേയ്ക്ക് മലയാളി നടത്തുന്ന ആക്രമണകരമായ കടന്നു കയറ്റം ആണ് പ്രശ്നം. ജോണിനെ പോലെ ഉള്ള ജീ‍വിതത്തെ വിശാലമായി കണ്ട, ആഘോഷമായി അഭിരമിച്ച ഒരാള്‍ പോലും ചാണകം എടുക്കുന്നുവെങ്കില്‍ പിന്നെ നമ്മളെന്ത് ചെയ്യാന്‍ അല്ലെ? എഴുത്തിലും മീതെ എന്തിനാണൊരു ബിംബവല്‍ക്കരണം? ത്രീ-പീസ് സ്യൂട്ട് ധരിച്ച് , ബ്രഡ്-ഓമ്ലൈറ്റ് കത്തി-ഫോര്‍ക്ക് കൊണ്ട് കഴിക്കുന്ന ഒവി വിജയനെ ആണ് ഖദര്‍ ധാരി ആകും മുമ്പ് ഡെല്‍ഹിയില്‍ ചെന്നാ കാണാന്‍ കഴിയുക എന്ന് പലരും പറഞ്ഞിട്ടുണ്ട്. ആ വിജയന്‍ ആണ് “ഖസാക്കി“ലെ മലയാള അനശ്വരതയെ എഴുതിഫലിപ്പിച്ചത്. മാധവനെതിരെയും ഇത് പോലെ വാളോങ്ങാന്‍ മീഡിയ മടിക്കില്ല. കാരണം നമുക്ക് നമ്മുടെ “മൊറാലിറ്റി” ഹോ... അങ്ങ്‌ട് നഷ്ടപ്പെടല്ലേ, എങ്ങനെ സഹിക്കും.

വീണ്ടും തിരിച്ച് മീനാക്ഷിയിലേയ്ക്ക്... പെന്‍‌ഗ്വിനിലേയ്ക്ക്...
മാധവന്റെ മകള്‍ അല്ലായിരുന്നെങ്കില്‍, ഈ കോലാഹലങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ പെന്‍‌ഗ്വിന്‍ ഇതിന് തയ്യാറാകുമായിരുന്നോ? ഇതിലും കൂടുതല്‍ അഡ്രിനാലിന് ഉള്ള ബ്ലോഗുകള്‍ ഡിങ്കന്‍ അവര്‍ക്ക് കൊടുക്കാം പ്രസിദ്ധീകരിക്കാമോ? അപ്പോള്‍ ഒരു ഇസഡോറ ഡെങ്കനേയും , മാധവിക്കുട്ടിയേയും സൃഷ്ടിക്കാന്‍ നിലവില്‍ ഉള്ള ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതാണ് അവരെ സംബന്ധിച്ചിടത്തോളം “മാധവന്‍-മകള്‍” ബന്ധം. മകള്‍ അതിന്റെ വിപണന സാധ്യതയും മുന്നില്‍ കണ്ടിട്ടുണ്ട്. ബ്ലോഗിനെ അവര്‍ ഒരു മാധ്യമം ആയി കാണുന്നു പക്ഷേ അതു അവരുടെ ജീവിതം അല്ല എന്ന് അവരുടെ തന്നെ വരികള്‍.
"My blog is an integral part of my life but it's not my life," she said. "I'd be upset if it vanished tomorrow, but I wouldn't be heartbroken."

എന്നാല്‍ തുറന്ന് പറച്ചിലുകളില്‍ വരുന്ന “പാരെന്റിംഗി”ല്‍ ഒരു വിപണന സാധ്യത അവള്‍ ഒളിച്ച് വെയ്ക്കുന്നില്ലെ?
I went for a booklaunch lat night, for Hari Kunzru's new book Transmission. Surreptiously after it was over I snuck into a corner and lit a cigarette. All my parent's friends (my parents are very into the 'literary' circle in Delhi) came up to me at just that moment to say hello. I tried to pretend I didn't notice the long spirals of smoke coming form my right hand and as soon as they left I galloped into another corner. Who do I meet there but some old college professors! I knwo I'm not in college anymore, and I could possibly smoke in fornt of them, but out of many years instinct I stuck my cigarette behind my back and talked to them. By the time I was done smiling and saying, "Yes ma'am" my smoke wa smore or less over and when I turned to find myself fcae to face with yet another friend of my moms, I dropped it and trod on it casually. What an evening!

ന്റെ മീനാക്ഷിക്കുട്ട്യേ, നിനക്ക് വല്ലതും പറയാനുണ്ടെങ്കില്‍ അങ്ങ്ട് തുറന്ന് പറ, അല്ലാതെ “അച്ചന്റെ ചീത്തക്കുട്ടി” ഇമേജ് സ്വയം സൃഷ്ടിച്ച് വേണം എന്നില്ല. അത്യാവശ്യം കുഴപ്പം ഇല്ലാത്താ ഭാഷ/ശൈലി/കൈയ്യടക്കം ഒക്കെ ഉണ്ടല്ലോ. എഴുതൂ.


ഇനി ഈ ബ്ലോഗിലെ അനുഭവങ്ങള്‍ സ്വന്തം അനുഭവങ്ങള്‍ ആണെന്ന് മീനാക്ഷി പലയിടത്തും പറഞ്ഞു എന്ന് കേട്ടു. (ലിങ്ക് ഒന്നും കണ്ടില്ല, കണ്ടവര്‍ അത് തരിക). അങ്ങനെ ചെയ്തെങ്കില്‍ അത് വളരെ നന്നായി. “എന്റെ കഥ” എന്റെ കഥയാണെന്നോ എന്റെ കഥയല്ലെന്നോ പറയാതെ ഒരു “തൃശങ്കു”സ്വര്‍ഗത്തില്‍ മലയാളിയെ നിര്‍ത്തി കളിച്ച ആ പഴയ പൂത്തൂരം അടവ് ഇനി ചിലവാകില്ലെന്ന് മീനാക്ഷിയ്ക്കെങ്കിലും മനസിലായി കാണണം.
പക്ഷേ മീനാക്ഷിക്കുട്ടീ, ഈ കാണുന്നതാണ് (മാത്രമാണ്) “ബോഡി സെലിബ്രിറ്റി“ എന്ന് മീനാക്ഷിയ്ക്ക് തെറ്റി. ഇതിലും ശക്തമായ ആശയവും, മാധ്യമവും അതിനുണ്ട്. അത് മറക്കാതിരിക്കട്ടെ. ഒരു ശരാശരി ആംഗലേയ ബ്ലോഗാണ് മീനാക്ഷീടെ, ചില ഭാഷാപ്രയോഗങ്ങള്‍ ഒക്കെ ഇഷ്‌ടായി അതിനാല്‍ എന്റെ കൂട്ടുക്കാരുടെ “അഡ്രിനാലിന്‍” ബ്ലോഗ് വായിക്കുന്ന കൂട്ടത്തില്‍(മാത്രം) ഞാന്‍ നിന്റെ ബ്ലോഗും വായിക്കും.

ഇനി ബ്ലോഗിനെ കുറിച്ച് (അയ്യോ തല്ലല്ലേ.. എന്റെ മാത്രം അഭിപ്രായം ആണേ...)
ബ്ലോഗ് എന്നാല്‍ അവനവന്‍ അവനവനു വേണ്ടി എഴുതുന്നത് എന്നൊക്കെ ചിലര്‍ പറയും.
ഒരു ഡയറിക്കുറിപ്പിന്റെ സ്വകാര്യത പോലേ (ഉവ്വ് മാങ്ങാത്തൊലി.. ജോണിന്റെ വരെ ഡയറി ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നു) ഉള്ളതാണെന്ന് വേറേ ചിലര്‍.

പക്ഷേ 99% ബ്ലോഗ് എഴുത്തുകാരും “റീഡെര്‍ഷിപ്പ്” പ്രതീക്ഷിച്ച് തന്നെയാണ് എഴുതുന്നത് (മീനാക്ഷിക്കുട്ടിയും അങ്ങനെ അല്ലാന്നുണ്ടോ?). ബ്ലോഗ് എന്നാല്‍ സാഹിത്യം മാത്രാണെന്ന് “ബൂലോഗ”ത്തിന് ഒരു ധാരണ ഉണ്ടെന്ന് തോന്നുന്നു(അതോ അങ്ങനെ സൃഷ്ടിച്ചതോ?)

ഇത് പറയാന്‍ കുറെ കാരണങ്ങള്‍ ഉണ്ട്. ഒരുപാട് സെന്‍സറിംഗിന് വിധേയം ആയാണ് ബൂലോഗം വളര്‍ന്നത് എന്നതു തന്നെ അതിന്റെ പ്രധാന കാരണം ആണ്. മാത്രം അല്ല “എക്സ്പീരിയന്‍സ് ഷെയറിംഗ്“ ഉള്ള ബ്ലോഗുകള്‍ വളരെ കുറവായേ മലയാളത്തില്‍ കാണാനും ഉള്ളൂ (കഥ/നര്‍മ്മം എന്നിവ ചാലിച്ച് എഴുതുന്നത് അല്ല. ഇനി അതായാല്‍ തന്നെയും സെന്‍സറിംഗ് ഇല്ലേ, പണ്ട് മുതലേ “കൂട്ടത്തില്‍ നിന്ന് പുറത്താകാതിരിക്കാന്‍” നാം എടുത്ത/അടിച്ചേല്‍പ്പിച്ച ചില നിയമാവലികള്‍)
ഭാഗ്യം ഇംഗ്ലീഷ് ബ്ലോഗുകളിലെങ്കിലും ആ സ്വാതന്ത്രം ഉണ്ടായിരുന്നു. പഴയ നിയമാവലിയുടെ ഭൂതാവിഷ്ടര്‍ അല്ലാത്ത ബ്ലോഗേര്‍സെങ്കിലും ആ ആര്‍ജ്ജവം കാണിക്കണം എന്ന്‍ ഞാന്‍ പറയുന്നു. കാരണം നമുക്ക് ഇപ്പോഴും ഒരു മീനാക്ഷി ഇല്ല. അഥവാ ഒരു മീനാക്ഷിയാകാന്‍ ശ്രമിച്ചവരെ ഒക്കെ (ഞാന്‍ ഉള്‍പ്പെടെ ഉള്ളവര്‍) പുളിവാറലിന് വീശി ഒതുക്കിയിട്ടും ഉണ്ട്

ഇസഡോറ ഡങ്കന്‍, മാധവിക്കുട്ടി, നളിനിജമീല എന്നീ ഗണത്തിലെ പുത്തന്‍ “എന്റ്രി” ആയി മീനാക്ഷിയും വരട്ടെ... നമുക്ക് വായിക്കാന്നേ..

Friday, October 19, 2007

ഏവര്‍ക്കും നവരാത്രി ആശംസകള്‍

ആദ്യ മൂന്ന് ദിനം ദുര്‍ഗാരാധന
അടുത്ത മൂന്ന് ദിനം ലക്ഷ്മീ ആരാധന
അവസാനത്തെ മൂന്ന് ദിനം വാണീദേവിയായ സരസ്വതീ ആരാധന
അജ്ഞാനത്തിന്റെ അന്ധകാരം മുറ്റിയ ദിനങ്ങളുടെ പ്രതീകങ്ങളായ
ഒമ്പത് രാത്രികള്‍ക്ക് ശേഷം
അറിവിന്റെ വെളിച്ചം... നന്മയുടെ വിജയം...
ഏവര്‍ക്കും നവരാത്രി ആശംസകള്‍

Wednesday, October 10, 2007

സി വി ശ്രീരാമന്‍ അന്തരിച്ചു...ആദരാഞ്ജലികള്‍


പ്രശസ്ത സാഹിത്യകാരന്‍ സി വി ശ്രീരാമന്‍ അന്തരിച്ചു.
തൃശൂരിലെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം.
മലയാള ചെറുകഥാ-നോവെല്‍ പ്രസ്ഥാനങ്ങളില്‍ തന്റെ സ്തുത്യര്‍ഹമായ മുദ്രപതിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. കേദ്രസാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായിരുന്നു. അദ്ദേഹത്തിന്റെ കഥകളാണ് വാസ്തുഹാര, ചിദംബരം, പൊന്തന്മാട എന്നി സിനിമകളായത്.
ആദരാജ്ഞലികള്‍