Saturday, December 8, 2007

അരിയെത്ര? പയറഞ്ഞാഴി!

(ചിത്രത്തില്‍ ഞെക്കി നോക്കിന്‍, കുരുത്തജന്മാന്തരം ഉണ്ടെങ്കില്‍ വലുതാകും)
അരിയെത്ര? പയറഞ്ഞാഴി!

കുറെ കാലമായി ആലോചിച്ചിട്ടും എന്താണ് ഈ പഴഞ്ചൊല്ലെന്ന് പിടികിട്ടിയില്ലായിരുന്നു. ഈയടുത്ത് വിക്കിയില്‍ മലയാളം പഴഞ്ചൊല്ലില്‍ ഇത് ചേര്‍ത്തപ്പോളാഴാണ് ഒരേകദേശ അര്‍ത്ഥം പിടി കിട്ടിയത്. പക്ഷേ ഇന്നാണ് അതിന്റെ പ്രായോഗികമായ അര്‍ത്ഥം മനസിലായത്. അതായത് അരിയെ കുറിച്ച് ചോദിക്കുമ്പോള്‍ പയറിനെ കുറിച്ച് മറുപടി പറയുക.(പയറിനു പകരം അതു കൊത്തി തിന്നുന്ന കോഴിയോ അതിന്റെ മുട്ടയോ ആകാം)

അരിയ്ക്ക് പകരം പാലുകുടിയ്ക്കാനും, അഷ്ടിയ്ക്ക് അരിയില്ലെങ്കില്‍ മുണ്ട് മുറുക്കി(കഴുത്തിലോ?) ഉടുക്കാനും ഉപദേശിച്ച മന്ത്രി പുംഗവന്മാരുടെ നിരയിലേയ്ക്ക് ഇതാ ശ്രീമാന്‍ ദിവാകര്‍ജിയും. ദിവാകര്‍ജിയ്ക്ക് ഡിങ്കന്റെ അഭിനന്ദനം. ഇത്രയും പ്രാഗ്മാറ്റിക് ആയ ഒരു മന്ത്രിയെ ഞാന്‍ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. ശ്രീമാന്‍ സുധാകര്‍ജീ ഇങ്ങേരില്‍ നിന്ന് പലതും പഠിക്കാനുണ്ട്. വെറുതേ വിടുവായത്തം എഴുന്നെള്ളിക്കരുത് പകരം ദേ ഇതു പോലെ പ്രാഗ്മാറ്റിക് ആകണം.

സംസ്ഥാനത്ത് അരിവില കൂടാന്‍ കാരണം കേന്ദ്രവിഹിതത്തിന്റെ 82% വെട്ടിക്കുറച്ചതാണെന്ന് മുഖ്യമന്ത്രി പ്രസ്ഥാവിച്ചതിന് തൊട്ട് പുറകേയാണ് ദിവാകര്‍ജീയുടെ ഈ ആഹ്വാനം.
ചോറില്‍ അടങ്ങിയിരിക്കുന്ന അതേ അളവില്‍ പോഷകാഹാരം മുട്ടയിലും, ഇറച്ചിയിലും, പാലിലും ഉണ്ടെന്നും ആയതിനാല്‍ ഒരു കോഴിയെകൊന്ന് കറിവെച്ചാലോ, ഒരു ഗ്ലാസ് പാലും മുട്ടയും കഴിച്ചാലോ പ്രശ്നപരിഹാരം ആകുമെന്നും അദ്ദേഹം അറിയിക്കുന്നു.(ഈ പ്രസ്ഥാവന മൃഗസംരക്ഷണ മേളയില്‍ തന്നെ ആയത് ഗംഭീരം). ഇതിനെയാണ് പ്രത്യുല്‍പ്പന്നമതിത്വം എന്ന് വിളിക്കുന്നത്. കേന്ദ്രത്തേയും താങ്ങുന്നത് നമ്മളാണല്ലോ ആയതിനാല്‍ അങ്ങോട്ട് കയറി അതികം “താങ്ങാനും”വയ്യ. ഇരിക്കട്ടേ ഉത്തവാദിത്വം കോഴികളുടെ തലയില്‍. ഇനി മലയാളിക്ക് സധൈര്യം കോഴിയെ കൊന്ന് വിശപ്പ് മാറ്റാം.


അശ്ലീലം കലര്‍ന്ന ഒരു നാടന്‍ പഴഞ്ചൊല്ലുണ്ട് “ഏത് അച്ഛന്‍ വന്നാലും അമ്മയ്ക്ക് കിടക്കപ്പൊറുതിയില്ല” . അശ്ലീലം കലരാത്ത വേറൊരു പഴഞ്ചൊല്ല് “ഏത് വിരുന്നുകാരന്‍ വന്നാലും കോഴിക്ക് കൂട്ടില്‍ കിടക്കപ്പൊറുതിയില്ല
ഏത് മന്ത്രിസഭവന്നാലും... ?

(പോസ്റ്റിനിടയ്ക്ക് ഒരു കാര്യം പറയാന്‍ മറന്നു കേട്ടോ, കേരളത്തില്‍ അരിവില വര്‍ദ്ധിച്ചൂത്രേ. ഇതൊക്കെ ആര് ശ്രദ്ധിക്കാന്‍. തലയില്ലാക്കോഴി എന്നൊരു ഉരുപ്പടി ഉണ്ട് ഇടയ്ക്ക് അതിനെ മലകയറ്റി കൂവിക്കണ ഒരു സംഘടനയും ഉണ്ടായിരുന്നു. അതൊക്കെ എവിടെ പോയാണാവോ?)

പ്രാഗ്മാറ്റിസം => ഇവിടെ
മനോരമ വാര്‍ത്ത => ഇവിടെ
മാതൃഭൂമി വാര്‍ത്ത => ഇവിടെ

Thursday, November 22, 2007

കലാകൌമുദി(NH-47) വഴി മനോജ് & മാര്‍ജ്ജാര അറിയാന്‍

കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ ഡിസ്ക്ലൈമര്‍ ആവര്‍ത്തിക്കുന്നു
ഒന്നു മാറി ഇരിക്ക്യാര്‍ന്നു എന്നാലും ഇവിടെ എന്തെങ്കിലും പറയാതെ ഇരിക്കാനാകുന്നില്ല



കലാകൌമുദി ലക്കം 1679 ലെ മനോജ് ബാലകൃഷ്ണന്റെ
ബൂലോകത്തിന് തീ കൊടുത്ത മീനാക്ഷി
എന്ന ലേഖനം ആണ് വിഷയം.

1679ന് ഒരു പ്രത്യേകതയുണ്ട്. ബ്രിട്ടണിലെ പാര്‍ലെമെന്റില്‍ “ഹേബിയസ് കോര്‍പ്പസ്” നിയമം പാസായ വര്‍ഷം ആണത്. വ്യക്ത്യാധിഷ്ഠിതമായ സ്വാതന്ത്ര്യത്തിനും, മൌലീകവകാശത്തിനും വളരെ സഹായകം ആയ ഒരു നിയമം ആയിരുന്നു അത്. (അതായത് പൂച്ചക്കുട്ടിയായി കമ്പല്‍‌സെറി കണ്‍ഫെസ്സര്‍ എഴുതിയതിന്റെ പേരില്‍ എന്‍.എസ്. മാധവന്‍ സ്വന്തം മകളെ വീട്ടുതടങ്കലില്‍ ആക്കിയാല്‍ കൌമുദിക്കും, പെന്‍‌ഗ്വിനും വേണേല്‍ മാധവനെതിരെ കുറ്റം ചുമത്താനും തദ്വാരാ കോടതി ഇടപെടലുകള്‍ വഴി മണികിലുക്കി പൂച്ചക്കുട്ടിയ്ക്ക് സ്വതന്ത്രവിഹാരം നടത്താനും സഹായകരമായ നിയമം)


പൂച്ചക്കുട്ടിയായ മീനാക്ഷിയെ അതിപ്രധാനമായ ഒരു സ്റ്റിംഗ് ഓപ്പറേഷനിലൂടെ ഭാഷയ്ക്ക് വേണ്ട മുതല്‍കൂട്ടായി കണ്ടെത്തിയ കൌമുദി ചെയ്തത് സ്തുത്യര്‍ഹമായ ഒരു സേവനം ആണ്. എന്നാല്‍ തെഹല്‍ക്ക മൊഡെല്‍ സ്റ്റിംഗ് ഓപ്പറേഷന്‍ നടത്താന്‍ പാകത്തില്‍ ജാഗ്രതയുള്ള കൌമുദീയനായ മനോജ് അറിയാന്‍ ചില കാര്യങ്ങള്‍.


1) ഡിങ്കന്റെ ബ്ലോഗിന്റെ യൂ.ആര്‍.എല്‍ അഥവാ വിലാസം കൌമുദിയില്‍ മനോജ് എഴുതിയ Dinken4v.blogspot.com എന്നല്ല മറിച്ച് Dinkan4u.blogspot.com എന്നാണ്.
(ഹൌ! ഇത് മൂലം എനിക്കുണ്ടായ നഷ്ടം എത്രയാണെന്ന് മനോജിന് വല്ല ഊഹവും ഉണ്ടോ? കലാകൌമുദി വായിച്ച് എന്റെ ബ്ലോഗില്‍ കയറേണ്ടിയിരുന്ന പരസഹസ്രം വായനക്കാരാണ്
Page Not Found=അങ്ങനെ ഒരു കിടുതാപ്പും ഇല്ലെഡെയ് എന്ന ഞെട്ടിക്കുന്ന വാര്‍ത്ത കണ്ട് നിരാശരായി മടങ്ങുന്നത്. കൂടിയ അളവിലെ ഉത്തേജനത്താല്‍ ഒരു ബ്ലോര്‍ഗാസത്തിലേയ്ക്ക് വരെ എന്റെ സ്റ്റാറ്റസ് കൌണ്ടറിനെ എത്തിക്കാന്‍ കഴിയുമായിരുന്ന ഒരു അവസരം ആണ് മനോജിന്റെ അക്ഷരപ്പിശാച് ഇല്ലാതാക്കിയത്)


2)ഡിങ്കനെ വിമര്‍ശന കേസരി എന്നൊക്കെ സംബോധന ചെയ്തു കണ്ടു. (മറ്റു പല ബ്ലോഗരേയും സമാന പദങ്ങളാല്‍ അലങ്കരിച്ച് പരോക്ഷാക്ഷേപം നടത്തിയത് കണ്ടു, ആയത് അവര്‍ നേരിട്ട് പറഞ്ഞോളും) ഡിങ്കന്‍ ഒരു വിമര്‍ശനകേസരി ആണെന്ന് ആരാണ് കൌമുദീയന്‍ മനോജിനെ അറിയിച്ചത് എന്നറിയാന്‍ താല്‍പ്പര്യം ഉണ്ട്. താങ്കള്‍ ബ്ലോഗ്ഗ് വായനക്കാരന്‍ ആണോ? ഡിങ്കന്‍ നടത്തിയ വിമര്‍ശനങ്ങളുടെ ഒക്കെ ലിങ്ക് ഒന്ന് തരാമോ? (അല്ല, നടത്തിയതില്‍ ഏതാണ് വിമര്‍ശനം എന്ന് ഡിങ്കന് തന്നെ ഒരു അവഗാഹം ഉണ്ടാകണമല്ലോ?).


3) മീനാക്ഷിയെയും മാധവനെയും ബ്ലോഗിനെയും കുറിച്ച് ഡിങ്കന്‍ എഴുതിയ ഈ സംഗതി ആണ് കലാകൌമുദി(NH-47) വഴി മനോജ് ഉദ്ദേശിച്ചതെങ്കില്‍ തെറ്റി. അതൊരു വിമര്‍ശനം ഒന്നും അല്ല മറിച്ച് അഭിപ്രായം ആണേ. ആ പോസ്റ്റിന്റെ ടൈറ്റിലില്‍ തന്നെ “എന്റെ ചിന്തകള്‍“ എന്ന് കൊടുത്തിരിക്കുന്നു.
“ഒന്നു മാറി ഇരിക്ക്യാര്‍ന്നു എന്നാലും ഇവിടെ എന്തെങ്കിലും പറയാതെ ഇരിക്കാനാകുന്നില്ല.എന്റെ മനസിലൂടെ പെട്ടെന്ന് മിന്നിമറഞ്ഞ ചിന്തകള്‍ ആണ് ഇവിടെ പങ്ക് വെക്കുന്നത്. അതുകൊണ്ട് ഇത് പൊതു അഭിപ്രായം ആയി പരിഗണിക്കരുത്“

എന്ന് ഒരു ഡിസ്ക്ലൈമറും പോസ്റ്റിന്റെ ആരംഭത്തില്‍ കൊടുത്തിരുന്നു. ഇതൊന്നും കണ്ടില്ലേ എന്റെ മനോജേ,
വിമര്‍ശനം നമുക്ക്(ഏകവചനാര്‍ത്ഥത്തില്‍) പറഞ്ഞിട്ടുള്ള പണിയല്ല. ആയതിനാല്‍ കൃഷ്ണന്‍ നായര്‍ക്കും, അപ്പനും ഒന്നും പിന്‍‌ഗാമിയാകാന്‍ ഒരൂ എളിയ ശ്രമവും എന്റെ ഭാഗത്തുനിന്നുണ്ടാകില്ല.


4) “ബൂലോകത്തിന് തീ കൊടുത്ത മീനാക്ഷി“ എന്ന തലക്കെട്ടുമുതല്‍ ലേഖനം മുഴുവനായും വായിച്ചപ്പോള്‍ ഡിങ്കന് (വ്യക്തിപരം ആയി) തോന്നിയ ഒരു അഭിപ്രായം പറയട്ടെ. ബൂലോഗര്‍ എല്ലാം ഇന്നും മുഖ്യധാരാ മാധ്യമങ്ങളുടെ (അങ്ങനെ ഒന്ന് ഉണ്ടത്രേ!) പരാദങ്ങള്‍ ആയി വര്‍ത്തിക്കുന്നു എന്നാണ്. അതായത് ഇന്നും യജമാനന്റെ പല്ലിടയിലൂടെ ഊര്‍ന്നുതാഴെ വീഴുന്ന ഇറച്ചിക്കഷ്ണങ്ങളും, മാസം തീര്‍ന്ന് കളയുന്ന എല്ലിന്മുട്ടികളും നക്കിയും, മണത്തും കാലം കഴിക്കുന്ന വളര്‍ത്തുമൃഗങ്ങളുടെ ഒരു പൊതു സ്വഭാവം ആണ് പൊതുവായി മനോജ് ഡിങ്കന്‍ ഉള്‍പ്പെട്ട ബൂലോഗര്‍ക്ക് മേല്‍ കെട്ടിവെയ്ക്കുന്നത് എന്ന് തോന്നിപ്പോയത് തീര്‍ത്തും സഹജം.
സുഹൃത്തേ ബൂലോഗം ഒരു അരക്കില്ലം അല്ല, ,അതാകട്ടെ ഒരെലിയെ ചുടാനായി കൊളുത്തേണ്ട കാര്യവും ഇല്ല. കാലികപ്രസക്തിയുള്ള പല വിഷയങ്ങളും ഇവിടെ ചര്‍ച്ചയ്ക്ക് വരാറുണ്ട്. കൂട്ടത്തില്‍ ഈ വിഷയവും വന്നു എന്നേ ഉള്ളൂ. കാതലായ പല ചര്‍ച്ചകളും ഇവിടെ ഉണ്ടായിയിട്ടുണ്ട്/കുന്നു/ണ്ടാകും. ആയതിനാല്‍ അങ്ങനെ ഒരു പൊതുകല്‍പ്പന കലാകൌമുദി(NH-47) വഴി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ ദയവായി അത് തിരുത്തുക. ഒരു ചെറിയ ഉദാഹരണം തന്നോട്ടേ വാര്‍ത്ത1 വാര്‍ത്ത2 എന്നിവ കൌമുദി ഉള്‍പ്പെട്ട മാധ്യമങ്ങള്‍(അവ മുഖ്യധാരയില്‍/ NH47ല്‍ ആണെങ്കില്‍) കൊടുത്തതാണ്. ഇത് ഈ കൊച്ചുബൂലോഗത്തെ ഒരു ചെറിയവലിയകാര്യം ആയിരുന്നു. ഇത്തരം സംഗതികള്‍ അവിടെയും ചില തിരികള്‍ ഒക്കെ കൊളുത്തുന്നുണ്ട് എന്നത് മനസിലാക്കുക. (നമ്മുടെ ഹിച്ച്കോക്ക് തന്റെ കയ്യിലുള്ള “ത്രില്ലര്‍” മരുന്നൊക്കെ കഴിഞ്ഞ് കൂടുതല്‍ ത്രില്ലറുകള്‍ക്കായി “തുടരന്‍ നൊവെലുകളുടെ മെക്ക” ആയ കോട്ടയത്ത് പ്രത്യക്ഷപ്പെടുന്ന ഒരു കഥ ബി.മുരളിയുടെതായുണ്ട്. അതുപോലേ ഒരു ആശയദാരിദ്രം വന്നാണ് മുഖ്യധാരാ(NH-47)മാധ്യമങ്ങള്‍ ഇവിടെ നിന്ന് ഈ പൊടിപ്പുംതൊങ്ങലും ഒക്കെ എറ്റെടുക്കുന്നതെന്ന് ആരെങ്കിലും ഒരു പ്രത്യാരോപണം ഉന്നയിച്ചാലും മറുത്തൊന്നും പറയാനാകില്ല അല്ലെ? രാഷ്ട്രീയക്കാര്‍ വിടുവാ പറയാതിര്‍ക്കുന്ന ദിവസങ്ങളിലും, ഇന്ത്യ ക്രിക്കറ്റ് കളിക്കാത്ത ദിനങ്ങളിലും, ടാബ്ലോയിഡു നിരത്താന്‍ മാത്രം ഗോസിപ്പ് കിട്ടാത്ത അവസരങ്ങളിലും ഒരു മാധ്യമ പ്രവര്‍ത്തകന്‍ എത്രമാത്രം വിഷമിക്കുന്നു എന്ന് ഏവര്‍ക്കും അറിയാം)


5) “ബ്ലോഗിലെ സുപ്രസിദ്ധ പുരുഷ കേസരികളായ പെരിങ്ങോടന്‍, തഥാഗതന്‍, കുമാര്‍, ഡാലി, കുറുമാന്‍ തുടങ്ങിയവരൊക്കെ ഈ ചര്‍ച്ചയില്‍ ഭാഗഭാക്കായവരാണ്“. എന്നൊരു വരി കണ്ടു. മനോജേ, പുരുഷകേസരി എന്ന പദം കൊണ്ട് മെയില്‍‌ഷോനസിസ്റ്റ് എന്നെങ്ങാനും ഉദ്ദേശിച്ചോ? അതെന്തായാലും വിട്ടുകള, പക്ഷേ ഡാലി എന്ന ബ്ലോഗ്ഗ് നാമധേയം ധരിച്ചിട്ടുള്ള ബ്ലോഗര്‍ സുപ്രസിദ്ധ ചിത്രകാരന്‍ “സാല്‍‌വെദോര്‍ ഡാലി” അല്ല എന്നും ബൂലോഗത്തിലെ തന്നെ എണ്ണം പറഞ്ഞ ഫെമിനിസ്റ്റുകളില്‍ ഒരാളായ ഒരു സ്ത്രീ ആണെന്നും ആണ് ഡിങ്കന്റെ ധാരണ. പ്രൊഫൈലില്‍ “Gender: Female ‘ എന്ന് അവര്‍ വെടുപ്പായി എഴുതിവെച്ചിട്ടും ഉണ്ട്. (സ്റ്റിംഗ്ഓപ്പറെഷനു മുന്നേ വിശദമാ‍യ പരിശോദനകള്‍ വേണം എന്ന് കൌമുദീയര്‍ക്ക് അറിയാത്തതാണോ?)


6) ഡിങ്കന്‍ കഴിഞ്ഞ 2 വര്‍ഷം ആയി മാസിക/വാരികകള്‍ വായിക്കാറേ ഇല്ല. പുസ്തക(അതായത് നോവെല്‍/കഥ/കവിത/ലേഖനം)വായന ഉണ്ട് എന്നാല്‍ മാസിക/വാരികകള്‍ ഒഴിവാണ്. ഒരു സുഹൃത്ത് സ്കാന്‍ ചെയ്ത് ഫോറ്വേറ്ഡ് ചെയ്തു കിട്ടിയ ചിത്രങ്ങളില്‍ നിന്നാണ് മനോജിന്റെ ലേഖനം ഡിങ്കന്‍ കാണുന്നത്. ഡിങ്കന്റെ തെറ്റായ യൂ.ആറ്.എലില്‍ മനോജ് വീണ്ടും വരുമെന്നും ഇതൊക്കെ വായിക്കും എന്നും ഒരു മിഥ്യാധാരണ ഉള്ളതുകൊണ്ടാണ് ഇത് എഴുതുന്നത്. കഴിയുമെങ്കില്‍ മനോജിന്റെ ഈമെയില്‍ കമെന്റ് ആയോ മറ്റോ ഇവിടെ നല്‍കുക, താങ്കളുടെ വീ‍ട് തിരുവനന്തപുരത്തല്ലെ ഇടയ്ക്കൊക്കെ നാട്ടില്‍ വരുമ്പോള്‍ കാണാന്‍ശ്രമിക്കാം

വിശ്വസ്ഥതയോടെ (ആര് വിശ്വസിക്കാന്‍?)
ഡിങ്കന്‍

Friday, October 26, 2007

N.S മാധവന്‍ - (മകള്‍)മീനാക്ഷി - ബ്ലോഗ് : എന്റെ ചിന്തകള്‍

http://valippukal.blogspot.com/2007/10/blog-post_25.html
http://thecompulsiveconfessor.blogspot.com/

(ഒന്നു മാറി ഇരിക്ക്യാര്‍ന്നു എന്നാലും ഇവിടെ എന്തെങ്കിലും പറയാതെ ഇരിക്കാനാകുന്നില്ല.
എന്റെ മനസിലൂടെ പെട്ടെന്ന് മിന്നിമറഞ്ഞ ചിന്തകള്‍ ആണ് ഇവിടെ പങ്ക് വെക്കുന്നത്. അതുകൊണ്ട് ഇത് പൊതു അഭിപ്രായം ആയി പരിഗണിക്കരുത്)

സുഹൃത്തുക്കളെ,

ഇനി നമ്മുടെ ബ്ലോഗ് ഉള്‍പ്പെടെ ഉള്ള മാധ്യമങ്ങള്‍ക്ക് തകര്‍ത്താടാന്‍ ഒരു വിഷയം കൂടെ ആയി. വരുന്ന കുറെ ലക്കങ്ങളിലെങ്കിലും ദൃശ്യ-ശ്രവ്യ-വായനാ മാധ്യമങ്ങളിലും ഇത് നിറഞ്ഞ് നുര പൊന്തി വരും എന്ന് തന്നെ കരുതാം.


thecompulsiveconfessor.blogspot.com എന്ന ബ്ലോഗ് കണ്ടിരുന്നു. ഇതേ പോലെ ഉള്ള പല ബ്ലോഗുകളും ഇംഗ്ലീഷില്‍ ഉണ്ട്. “ഹോട്ട്” , (s)experience എന്നിങ്ങനെ പല പേരുകളിലും വിളിക്കും എങ്കിലും ഞാന്‍ ഈ ടൈപ്പ് ബ്ലോഗുകളെ “അഡ്രിനാലിന്‍ ബ്ലോഗുകള്‍” എന്നാണ് സാധാരണയായി സംബോധന ചെയ്യുന്നത്. (അത് എന്റെ തെറ്റാണെങ്കില്‍ മിയാ കുല്‍പ്പാ മിയ കുല്‍പ്പാ). ഭാഷയില്‍ അല്‍പ്പം കയ്യടക്കം ഉള്ള ഒരു ശരാശരി ഇംഗ്ലീഷ് ബ്ലോഗ് എന്നതില്‍ കൂടുതലായി നമുക്ക് ഒന്നും തോന്നില്ല അത് വായിച്ചാല്‍. അതിന് കാരണവും ഉണ്ട്. ബൂലോഗം എന്ന “സോ കോള്‍ഡ് മലയാളം ബ്ലോഗ്സ്” മാത്രം വായിക്കുന്നവരുടെ ശ്രദ്ധയ്ക്ക് വെള്ളിയാഴ്ച ദിവസം വൈകീട്ട് ഒരു ഇറേസര്‍ എടുത്ത് കലണ്ടറില്‍ നിന്ന് ശനി/ഞായര്‍ ദിവസം മായ്ച്ച് കളയുന്ന യുവതലമുറയില്‍(ഞാന്‍ ഉള്‍പ്പെടെ) ഉള്ള ഫ്രന്റ്സ് ഉള്ളവരും , അവരുടെ തന്നെ പല ബ്ലോഗുകളും വായിക്കാറുണ്ട്. അതിനാല്‍ മീ‍നാക്ഷീടെ ബ്ലോഗ് കണ്ട് വല്യ വിശേഷം ഒന്നും തോന്നിയില്ല.


എവിടെയാണ് നമുക്ക് പ്രശ്നം (അഥവാ പച്ച മലയാളത്തില്‍ “ചൊറിച്ചില്‍“) തുടങ്ങുന്നത് അവള്‍(അവള്‍-ബഹുമാനക്കുറവ് കൊണ്ടല്ല ആംഗലേയത്തിലെ “She” എന്ന് ഉപയോഗിക്കാന്‍ പറ്റാതിരിക്കുന്നതിനാലും “അവര്‍/അദ്ദേഹം“ എന്നി സംബോധനകള്‍ എന്റെ പ്രായത്തില്‍ കുറഞ്ഞ ഒരാളെ ആ വ്യക്തി എന്തെങ്കിലും മഹത്തായ കാര്യം ചെയ്യാത്തിടത്തോളം കാലം നാവിന്‍ തുമ്പത്ത് വാരാത്തതിനാലും) എന്‍.എസ് മാധവന്റെ മകളാണ് എന്ന് അറിയുമ്പോള്‍ അല്ലെ?
ഇനി നമ്മള്‍ മല്ലുകള്‍ക്ക് മല്ലു സാഹിത്യത്തില്‍(മലയാളം എന്ന് ഞാന്‍ പറയുന്നില്ല, ‘നിഗര്‍’ എന്ന് ഒരു കറുത്തവനെ ഏത് അര്‍ത്ഥത്തില്‍ വിളിക്കുന്നുവോ ആ അര്‍ത്ഥത്തില്‍ ഞാന്‍ മല്ലു എന്ന് പ്രയൊഗിക്കുന്നു) ചാകരയാകും. ഇത് പോലെ മലയാളം എഴുത്തുകാര്‍/സാംസ്ക്കാരിക നായകര്‍/രാഷ്ട്രീയക്കാര്‍ എന്നിവരുടെ ഒക്കെ മക്കളുടെ സ്വഭാവഗുണവും “പാരെന്റിംഗി”ന്റെ കുറവ് കൊണ്ട് വഴി തെറ്റി പോകുന്ന യുവതലമുറകളെ കുറിച്ച് പൊടിപ്പുംതൊങ്ങലും വെച്ച് അഹമഹമിഹയാ ഛര്‍ദ്ദില്‍ സാഹിത്യവും ആകാം. നമ്മള്‍ മലയാളികള്‍ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു.
ഇനി അവള്‍ക്ക് അടുത്ത “ബുക്കര്‍ പ്രൈസ്” നോമിനേഷന്‍ കിട്ടിയാലും ഡിങ്കന്‍ അത്ഭുതപ്പെടില്ല കാരണം അത്രയ്ക്ക് ഒക്കെ ആഘോഷമാക്കി മാറ്റി അതൊക്കെ നേടിയെടുക്കാന്‍ ഉള്ള മാര്‍ക്കറ്റിംഗ് സ്റ്റ്രാറ്റജി മലയാളികള്‍ക്ക് ഉണ്ട്.

ഇനി “ചൊറിച്ചിലിനെ” കുറിച്ച് ചിലത്.

മലയാളി വായിക്കുന്ന ഒരുവനെ/ളെ മനസില്‍ ഒരു ബിംബമായും ദൈവമായും കൊണ്ട് നടക്കേണ്ടതുണ്ടോ എന്നതാണ്? രണ്ട് ഉദാഹരണങ്ങള്‍ പറഞ്ഞോട്ടെ

1) ജോണ്‍ എബ്രഹാം ഡെല്‍ഹിയില്‍ കവി സച്ചിദാനന്ദനെ കാണാന്‍ പോകുന്നു. അവിടെ ജോണ്‍ കാണുന്നത് വെള്ള ട്രൊസര്‍-ടിഷര്‍ട്ട് ഇട്ട് സച്ചിദാനന്ദനും, മിനി-സ്കര്‍ട്ട് ഇട്ട് മകളും കൂടെ മൈതാനത്ത് ടെന്നീസ് കളിക്കുന്നതാണ്. ജോണ്‍ മൈതാനത്ത് അടുത്തായി കണ്ട ചാണകം വാരിയെടുത്ത് സച്ചിദാനന്ദനെ എറിഞ്ഞതിന് ശേഷം തിരികെ നടക്കുന്നു.

2) എന്റെ മകള്‍ എന്ന കഥയിലെ തന്റെ ചില പരാമര്‍ശങ്ങളെ‍ തീര്‍ത്തും വ്യക്തിഗതം ആയി കണ്ട് ചിലര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വായിച്ച് താന്‍ ഒരു രാത്രി മുഴുവനും കരഞ്ഞു എന്നും. താന്‍ മകളും ആയി ഒരു സുഹൃത്ത് എന്നത് പോലെ അടുത്ത് ആത്മബന്ധം ഉള്ള ആളാണെന്നും മാധവന്‍ വെളിപ്പെടുത്തുന്നു.
(ദേയ് ലിങ്ക് ചോദിക്കരുത്, പണ്ട് പ്രിന്റഡ് മീഡിയയില്‍ വായിച്ച് തള്ളിയതാണ് ഇതൊക്കെ.)
എന്താണ് ജോണിനെ ചാണകം എറിയാന്‍ പ്രേരിപ്പിച്ച ഘടകം?
എന്താണ് മാധവന്റെ കഥയെ കഥയല്ലാതെ കണ്ട് മാധവനെതിരെ ആരോപണം ഉന്നയിക്കാന്‍ മലയാളിയെ പ്രേരിപ്പിച്ച ഘടകം?

എഴുത്തുകാരുടേ എഴുത്തിനെ വിട്ട് അവരിലേയ്ക്ക് മലയാളി നടത്തുന്ന ആക്രമണകരമായ കടന്നു കയറ്റം ആണ് പ്രശ്നം. ജോണിനെ പോലെ ഉള്ള ജീ‍വിതത്തെ വിശാലമായി കണ്ട, ആഘോഷമായി അഭിരമിച്ച ഒരാള്‍ പോലും ചാണകം എടുക്കുന്നുവെങ്കില്‍ പിന്നെ നമ്മളെന്ത് ചെയ്യാന്‍ അല്ലെ? എഴുത്തിലും മീതെ എന്തിനാണൊരു ബിംബവല്‍ക്കരണം? ത്രീ-പീസ് സ്യൂട്ട് ധരിച്ച് , ബ്രഡ്-ഓമ്ലൈറ്റ് കത്തി-ഫോര്‍ക്ക് കൊണ്ട് കഴിക്കുന്ന ഒവി വിജയനെ ആണ് ഖദര്‍ ധാരി ആകും മുമ്പ് ഡെല്‍ഹിയില്‍ ചെന്നാ കാണാന്‍ കഴിയുക എന്ന് പലരും പറഞ്ഞിട്ടുണ്ട്. ആ വിജയന്‍ ആണ് “ഖസാക്കി“ലെ മലയാള അനശ്വരതയെ എഴുതിഫലിപ്പിച്ചത്. മാധവനെതിരെയും ഇത് പോലെ വാളോങ്ങാന്‍ മീഡിയ മടിക്കില്ല. കാരണം നമുക്ക് നമ്മുടെ “മൊറാലിറ്റി” ഹോ... അങ്ങ്‌ട് നഷ്ടപ്പെടല്ലേ, എങ്ങനെ സഹിക്കും.

വീണ്ടും തിരിച്ച് മീനാക്ഷിയിലേയ്ക്ക്... പെന്‍‌ഗ്വിനിലേയ്ക്ക്...
മാധവന്റെ മകള്‍ അല്ലായിരുന്നെങ്കില്‍, ഈ കോലാഹലങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ പെന്‍‌ഗ്വിന്‍ ഇതിന് തയ്യാറാകുമായിരുന്നോ? ഇതിലും കൂടുതല്‍ അഡ്രിനാലിന് ഉള്ള ബ്ലോഗുകള്‍ ഡിങ്കന്‍ അവര്‍ക്ക് കൊടുക്കാം പ്രസിദ്ധീകരിക്കാമോ? അപ്പോള്‍ ഒരു ഇസഡോറ ഡെങ്കനേയും , മാധവിക്കുട്ടിയേയും സൃഷ്ടിക്കാന്‍ നിലവില്‍ ഉള്ള ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതാണ് അവരെ സംബന്ധിച്ചിടത്തോളം “മാധവന്‍-മകള്‍” ബന്ധം. മകള്‍ അതിന്റെ വിപണന സാധ്യതയും മുന്നില്‍ കണ്ടിട്ടുണ്ട്. ബ്ലോഗിനെ അവര്‍ ഒരു മാധ്യമം ആയി കാണുന്നു പക്ഷേ അതു അവരുടെ ജീവിതം അല്ല എന്ന് അവരുടെ തന്നെ വരികള്‍.
"My blog is an integral part of my life but it's not my life," she said. "I'd be upset if it vanished tomorrow, but I wouldn't be heartbroken."

എന്നാല്‍ തുറന്ന് പറച്ചിലുകളില്‍ വരുന്ന “പാരെന്റിംഗി”ല്‍ ഒരു വിപണന സാധ്യത അവള്‍ ഒളിച്ച് വെയ്ക്കുന്നില്ലെ?
I went for a booklaunch lat night, for Hari Kunzru's new book Transmission. Surreptiously after it was over I snuck into a corner and lit a cigarette. All my parent's friends (my parents are very into the 'literary' circle in Delhi) came up to me at just that moment to say hello. I tried to pretend I didn't notice the long spirals of smoke coming form my right hand and as soon as they left I galloped into another corner. Who do I meet there but some old college professors! I knwo I'm not in college anymore, and I could possibly smoke in fornt of them, but out of many years instinct I stuck my cigarette behind my back and talked to them. By the time I was done smiling and saying, "Yes ma'am" my smoke wa smore or less over and when I turned to find myself fcae to face with yet another friend of my moms, I dropped it and trod on it casually. What an evening!

ന്റെ മീനാക്ഷിക്കുട്ട്യേ, നിനക്ക് വല്ലതും പറയാനുണ്ടെങ്കില്‍ അങ്ങ്ട് തുറന്ന് പറ, അല്ലാതെ “അച്ചന്റെ ചീത്തക്കുട്ടി” ഇമേജ് സ്വയം സൃഷ്ടിച്ച് വേണം എന്നില്ല. അത്യാവശ്യം കുഴപ്പം ഇല്ലാത്താ ഭാഷ/ശൈലി/കൈയ്യടക്കം ഒക്കെ ഉണ്ടല്ലോ. എഴുതൂ.


ഇനി ഈ ബ്ലോഗിലെ അനുഭവങ്ങള്‍ സ്വന്തം അനുഭവങ്ങള്‍ ആണെന്ന് മീനാക്ഷി പലയിടത്തും പറഞ്ഞു എന്ന് കേട്ടു. (ലിങ്ക് ഒന്നും കണ്ടില്ല, കണ്ടവര്‍ അത് തരിക). അങ്ങനെ ചെയ്തെങ്കില്‍ അത് വളരെ നന്നായി. “എന്റെ കഥ” എന്റെ കഥയാണെന്നോ എന്റെ കഥയല്ലെന്നോ പറയാതെ ഒരു “തൃശങ്കു”സ്വര്‍ഗത്തില്‍ മലയാളിയെ നിര്‍ത്തി കളിച്ച ആ പഴയ പൂത്തൂരം അടവ് ഇനി ചിലവാകില്ലെന്ന് മീനാക്ഷിയ്ക്കെങ്കിലും മനസിലായി കാണണം.
പക്ഷേ മീനാക്ഷിക്കുട്ടീ, ഈ കാണുന്നതാണ് (മാത്രമാണ്) “ബോഡി സെലിബ്രിറ്റി“ എന്ന് മീനാക്ഷിയ്ക്ക് തെറ്റി. ഇതിലും ശക്തമായ ആശയവും, മാധ്യമവും അതിനുണ്ട്. അത് മറക്കാതിരിക്കട്ടെ. ഒരു ശരാശരി ആംഗലേയ ബ്ലോഗാണ് മീനാക്ഷീടെ, ചില ഭാഷാപ്രയോഗങ്ങള്‍ ഒക്കെ ഇഷ്‌ടായി അതിനാല്‍ എന്റെ കൂട്ടുക്കാരുടെ “അഡ്രിനാലിന്‍” ബ്ലോഗ് വായിക്കുന്ന കൂട്ടത്തില്‍(മാത്രം) ഞാന്‍ നിന്റെ ബ്ലോഗും വായിക്കും.

ഇനി ബ്ലോഗിനെ കുറിച്ച് (അയ്യോ തല്ലല്ലേ.. എന്റെ മാത്രം അഭിപ്രായം ആണേ...)
ബ്ലോഗ് എന്നാല്‍ അവനവന്‍ അവനവനു വേണ്ടി എഴുതുന്നത് എന്നൊക്കെ ചിലര്‍ പറയും.
ഒരു ഡയറിക്കുറിപ്പിന്റെ സ്വകാര്യത പോലേ (ഉവ്വ് മാങ്ങാത്തൊലി.. ജോണിന്റെ വരെ ഡയറി ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നു) ഉള്ളതാണെന്ന് വേറേ ചിലര്‍.

പക്ഷേ 99% ബ്ലോഗ് എഴുത്തുകാരും “റീഡെര്‍ഷിപ്പ്” പ്രതീക്ഷിച്ച് തന്നെയാണ് എഴുതുന്നത് (മീനാക്ഷിക്കുട്ടിയും അങ്ങനെ അല്ലാന്നുണ്ടോ?). ബ്ലോഗ് എന്നാല്‍ സാഹിത്യം മാത്രാണെന്ന് “ബൂലോഗ”ത്തിന് ഒരു ധാരണ ഉണ്ടെന്ന് തോന്നുന്നു(അതോ അങ്ങനെ സൃഷ്ടിച്ചതോ?)

ഇത് പറയാന്‍ കുറെ കാരണങ്ങള്‍ ഉണ്ട്. ഒരുപാട് സെന്‍സറിംഗിന് വിധേയം ആയാണ് ബൂലോഗം വളര്‍ന്നത് എന്നതു തന്നെ അതിന്റെ പ്രധാന കാരണം ആണ്. മാത്രം അല്ല “എക്സ്പീരിയന്‍സ് ഷെയറിംഗ്“ ഉള്ള ബ്ലോഗുകള്‍ വളരെ കുറവായേ മലയാളത്തില്‍ കാണാനും ഉള്ളൂ (കഥ/നര്‍മ്മം എന്നിവ ചാലിച്ച് എഴുതുന്നത് അല്ല. ഇനി അതായാല്‍ തന്നെയും സെന്‍സറിംഗ് ഇല്ലേ, പണ്ട് മുതലേ “കൂട്ടത്തില്‍ നിന്ന് പുറത്താകാതിരിക്കാന്‍” നാം എടുത്ത/അടിച്ചേല്‍പ്പിച്ച ചില നിയമാവലികള്‍)
ഭാഗ്യം ഇംഗ്ലീഷ് ബ്ലോഗുകളിലെങ്കിലും ആ സ്വാതന്ത്രം ഉണ്ടായിരുന്നു. പഴയ നിയമാവലിയുടെ ഭൂതാവിഷ്ടര്‍ അല്ലാത്ത ബ്ലോഗേര്‍സെങ്കിലും ആ ആര്‍ജ്ജവം കാണിക്കണം എന്ന്‍ ഞാന്‍ പറയുന്നു. കാരണം നമുക്ക് ഇപ്പോഴും ഒരു മീനാക്ഷി ഇല്ല. അഥവാ ഒരു മീനാക്ഷിയാകാന്‍ ശ്രമിച്ചവരെ ഒക്കെ (ഞാന്‍ ഉള്‍പ്പെടെ ഉള്ളവര്‍) പുളിവാറലിന് വീശി ഒതുക്കിയിട്ടും ഉണ്ട്

ഇസഡോറ ഡങ്കന്‍, മാധവിക്കുട്ടി, നളിനിജമീല എന്നീ ഗണത്തിലെ പുത്തന്‍ “എന്റ്രി” ആയി മീനാക്ഷിയും വരട്ടെ... നമുക്ക് വായിക്കാന്നേ..

Friday, October 19, 2007

ഏവര്‍ക്കും നവരാത്രി ആശംസകള്‍

ആദ്യ മൂന്ന് ദിനം ദുര്‍ഗാരാധന
അടുത്ത മൂന്ന് ദിനം ലക്ഷ്മീ ആരാധന
അവസാനത്തെ മൂന്ന് ദിനം വാണീദേവിയായ സരസ്വതീ ആരാധന
അജ്ഞാനത്തിന്റെ അന്ധകാരം മുറ്റിയ ദിനങ്ങളുടെ പ്രതീകങ്ങളായ
ഒമ്പത് രാത്രികള്‍ക്ക് ശേഷം
അറിവിന്റെ വെളിച്ചം... നന്മയുടെ വിജയം...
ഏവര്‍ക്കും നവരാത്രി ആശംസകള്‍

Wednesday, October 10, 2007

സി വി ശ്രീരാമന്‍ അന്തരിച്ചു...ആദരാഞ്ജലികള്‍


പ്രശസ്ത സാഹിത്യകാരന്‍ സി വി ശ്രീരാമന്‍ അന്തരിച്ചു.
തൃശൂരിലെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം.
മലയാള ചെറുകഥാ-നോവെല്‍ പ്രസ്ഥാനങ്ങളില്‍ തന്റെ സ്തുത്യര്‍ഹമായ മുദ്രപതിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. കേദ്രസാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായിരുന്നു. അദ്ദേഹത്തിന്റെ കഥകളാണ് വാസ്തുഹാര, ചിദംബരം, പൊന്തന്മാട എന്നി സിനിമകളായത്.
ആദരാജ്ഞലികള്‍

Tuesday, August 21, 2007

ശക്തി മില്‍‌സ് - മാറുന്ന ബോംബെ

ശക്തി മില്‍സ് - അവശിഷ്ടക്കൂമ്പാരം

ബോംബെയുടെ സുവര്‍ണ്ണകാലത്തിന്റെ ശേഷിപ്പുകളുടെ അസ്ഥികൂടങ്ങള്‍...

ഒരു കാലം ബൊംബെ ഭരിച്ച ബിസിനസ് ടൈക്കൂണിന്റെ ചീയാതെ ബാക്കിയായ ഉല്‍പ്പാദനാവയവങ്ങളുടെ വികൃതരൂപം...

ഇന്നു പുത്തന്‍ രാജാക്കന്മാര്‍ ഇതെല്ലാം ഇടിച്ചു നിരത്തി കോം‌പ്ലെക്സ് പണിയാന്‍ പോകുന്നു....

റിലയന്‍സ് ഏറ്റെടുക്കുന്ന ഈ കാലത്തിന്റെ കഷ്ണങ്ങള്‍ അവയുടെ അപമാനകരമായ നഗ്നമാക്കലില്‍ നിന്ന് വിമുക്തമാകും...തുടച്ച് നീക്കപ്പെടും...

രാജാക്കന്മാരുടെ പടയോട്ടത്തില്‍ മാറുന്ന...മറയുന്ന ചിലത്....








ബോംബെ...
ഇവള്‍...
ഇന്ത്യയുടെ കുതിപ്പും കിതപ്പും
‍ഉയര്‍ച്ചയും താഴ്ചയും
മഴയും വെയിലും
‍കണ്ണീരും ചിരിയും..







തല്ലിക്കൊന്നില്ലെങ്കില്‍ ഞാന്‍ ഇതില്‍ കൂടിയ അക്രമം കാണിക്കും...സത്യം.

Friday, August 17, 2007

ഡിങ്കന്‍&സണ്‍സിന്റെ ഓണാശംസകള്‍

നല്ലോണം ഓണം കൊണ്ടാടുന്ന എല്ലാര്‍ക്കും
വല്ലോണം ഓണം കൊണ്ടാടുന്ന
ഡിങ്കന്‍&സണ്‍സിന്റെ ഓണാശംസകള്‍
.



Thursday, August 2, 2007

കാലിച്ചന്ത(കാലിയായ ചന്ത എന്നല്ല): സ്ഥലം പറയാമോ?

വ്യാഴാഴ്ചകളില്‍ സജീവമാകുന്ന കേരളസംസ്ഥാനത്തിലെ ഒരു കാലിച്ചന്ത.
സ്ഥലം പറയാമോ?









Friday, July 27, 2007

കീഴ്പ്പടം - ആട്ടവിളക്കണഞ്ഞു


പ്രശസ്ഥ കഥകളിയാചാര്യന്‍ പത്മശ്രീ കീഴ്‌പ്പടം കുമാരന്‍ നായര്‍ അന്തരിച്ചു. കഴിഞ്ഞ ആറ് ദശാബ്ദമായി രംഗത്താടിയിരുന്ന അദ്ദേഹം വേഷം അഴിച്ച് വെച്ച്, കോപ്പഴിച്ച്, ചായം മാച്ച് തിരശീലയ്ക്ക് പുറകിലേയ്ക്ക് മറഞ്ഞിരിക്കുന്നു. കഥകളി നടനായും, അദ്ധ്യാപകനായും, നൃത്തസംവിധായകനായും അദ്ദേഹം തിളങ്ങിയിരുന്നു. കേരള-കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്,കലാമണ്ഡലം അവാര്‍ഡ്, ഉണ്ണായി വാര്യര്‍ പുരസ്ക്കാരം, പത്മശ്രീ എന്നിവയാല്‍ സമ്മാനിതനായിരുന്നു. കീഴ്പ്പടത്തിനു ആദരാജ്ഞലികള്‍.




(കീഴ്പ്പടം കുചേലവേഷത്തില്‍)
അജിത ഹരേ.... ജയ...മാധവ.....










Tuesday, July 24, 2007

എന്റെ ബ്ലോഗ് ലേലത്തിന്..ഒരു തരം..രണ്ട് തരം..


(ചിത്രത്തിനു കടപ്പാട് : http://www.nypl.org/)

ബ്ലോഗര്‍മാരേ, ബ്ലോഗിണികളേ,

കര്‍ക്കിടക്കെടുതിയാല്‍ ഡിങ്കവനം ആകെ വലയുകയാണ്. 3 നേരവും സിങ്കത്തിന്റെ ഇറച്ചിയും, കാട്ട് പോത്തിന്റെ ചോരയും കഴിച്ചിരുന്ന ഡിങ്കന്‍ ഇപ്പോള്‍ ഡയറ്റിങ്ങിലാണ്. ഈ ഡയറ്റിങ്ങ് വേണം എന്ന് വെച്ചിട്ടല്ല; മറിച്ച് സിങ്കത്തിന്റെ ഇറച്ചിയും, കാട്ട് പോത്തിന്റെ ചോരയും പാക്കറ്റില്‍ ആക്കി തന്നിരുന്നവര്‍ അതിനൊക്കെ വിലകൂട്ടിയതിനാലാണ്.(ചുരുക്കി പറഞ്ഞാല്‍ പട്ടിണി).

കര്‍ക്കിടകം ആയതിനാല്‍ എല്ലാരും മഴയത്ത് തെന്നി വീണും, നഗരത്തിലെ പൊട്ടിയ സ്ലാബ്കില്‍ വീണും ഒക്കെ കൈയ്യും , കാലും ഒടിയുന്നതിനാല്‍ കൂലിത്തല്ലിന് പോലും ഒരു ചാന്‍സില്ല. മുഖത്ത് വറുത്തൊഴിക്കാന്‍ ഉള്ള കടുകിന് പോലും വിലകൂടി.

എന്തെങ്കിലും വിറ്റോ പണയം വെച്ചോ കാശ് ഒപ്പിക്കാം എന്ന് വെച്ചാല്‍ ഈ ബ്ലോഗും, പിന്നെ ആള്‍ക്കാരുടെ കൂമ്പിനിട്ട് ഇടിക്കാന്‍ സ്റ്റോക്ക് ചെയ്തിട്ടുള്ള അഞ്ചാറ് ഇടിയും അല്ലാതെ വേറൊന്നും ഇല്ല. ആയതിനാല്‍ ഞാന്‍ എന്റ് എഈ ബ്ലോഗ് വില്‍ക്കാന്‍ തീരുമാനിക്കുന്നൂ. ആര്‍ക്കെങ്കിലും അങ്ങനെ കൊടുത്താല്‍ അമ്മേ തല്ലിയാലും 86 പക്ഷം പിടിക്കുന്ന നമ്മള്‍ ബ്ലോഗര്‍മാരുടെ ഇടയില്‍ അതു മുറുമുറുപ്പുണ്ടാക്കുമല്ലോ.


“ആ !!^%$!%$! ഡിങ്കന്‍ ഒരു വാക്കു പറഞ്ഞില്ല അവന്റെ ബ്ലോഗ് വില്‍ക്കാന്‍ പൊണെന്ന് “ എന്നൊക്കെ ആത്മഗതനും അടിക്കും. ആയതിനാല്‍ ഇതാ ഈ ബ്ലോഗ് ലേലത്തിനു വെയ്ക്കുന്നു.

ആര്‍ക്കും ലേലം വിളിക്കാം. മതിപ്പു വിലയാല 1000 രൂപയില്‍ തുടങ്ങാം .

നിബന്ധനകള്‍
1) രൂപയിലേ വിളിക്കാവൂ
2) ഒരാള്‍ വിളിച്ചതില്‍ നിന്ന് 100രൂപ എങ്കിലും കൂട്ടി വിളിച്ചാലേ സാധുവാകൂ
3)ചില്ലറയില്‍ വിളിക്കരുത്. (ഉദാ.1782രൂപ് 75 പൈസ)

ഇത് തെറ്റിച്ചാല്‍ കൂമ്പിനിടിച്ച് വാട്ടും

അപ്പോള്‍ ലേലം തുടങ്ങുന്നു

1000 രൂപ ഒരു തരം..രണ്ട് തരം...

Tuesday, July 3, 2007

പിന്മൊഴിയുടെ മരണം, മറുമൊഴിയുടെ ജനനം, പൈപ്പ്-റീഡര്‍ലിസ്റ്റ് പ്രചരണം : മലയാളം ബ്ലൊഗിന്റെ ഭാവി?

തലക്കെട്ട് കണ്ടാല്‍ തന്നെ ഒരേകദേശരൂപം കിട്ടിക്കാണുമല്ലോ? ഇനി കാര്യങ്ങള്‍ ചുരുക്കി പറയാം.

മലയാളം ബ്ലോഗിങ്ങില്‍ ഒരു സജീവ സാന്നിദ്ധ്യം ആയിരുന്ന “പിന്മൊഴി” എന്ന കമെന്റ് അഗ്രഗേറ്റര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച വിവരം ഏവര്‍ക്കും അറിയാമല്ലോ? ഇതു നിര്‍ത്തൂന്നതിന്റെ അല്ലെങ്കില്‍ നിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പലയിടത്തും പല ചര്‍ച്ചകളും നടന്നെങ്കിലും ആധികാരികമായി എന്താണ് കാരണം എന്ന് ഇനിയും എനിക്ക് മനസിലായിട്ടില്ല.
As Pinmozhikal has outliven its conceptional scope എന്നതില്‍ ആ conceptional scope എന്താണെന്ന് ഇനിയും മനസിലായിട്ടില്ല. ബ്ലോഗില്‍ പലരേയും പരിചയപ്പെടാന്‍ കഴിഞ്ഞതും , പുതിയവരെ സ്വാഗതം ചെയ്യലുകളും, പ്രോത്സാഹനങ്ങളും, പഴയവര്‍ക്ക് ആശംസകളും ഒക്കെ ചൊരിയാനുള്ള ഒരിടമായിരുന്നു ആ സംരംഭം. കൂട്ടത്തില്‍ വാഗ്വാദങ്ങളും , അടിപിടികളും, അല്‍പ്പം വ്യക്തിഹത്യ എന്നീ കലാപരിപാടികളും ഉണ്ടായിരുന്നെങ്കിലും അത്തരം കമെന്റ് അഗ്രഗേറ്റര്‍ നല്ലൊരു സംരംഭം ആയിരുന്നു.

പിന്മൊഴിയുടെ അവസാനകാലത്തിലാണ് “മറുമൊഴി“ എന്ന ഈ സംരംഭത്തിലേയ്ക്ക് ചേക്കേറുന്നത്. തുടക്കത്തില്‍ ആളുകള്‍ കുറവായിരുന്നെങ്കിലും ഇപ്പോള്‍ ഒരുപാടു പേരെ ഇവിടെയും കാണാനാകുന്നതില്‍ സന്തോഷം ഉണ്ട്. ഈ സംരംഭം എങ്കിലും തുടര്‍ന്ന് പോകണെമെന്ന് അഭ്യര്‍ഥിക്കിക്കുന്നു. കഴിഞ്ഞ 3,4 ദിവസം ഇത് ചത്ത് മലച്ച നിലയില്‍ കാണാനായി. സാങ്കേതിക തടസമാണ് എന്ന് പിന്നീടാണ് അറിയാന്‍ കഴിഞ്ഞത്.

റീഡെര്‍ ലിസ്റ്റ് എന്നത് സെലക്റ്റീവ് റീഡിങ്ങിന് യോജിച്ച ഒരു ഉപകരണം ആയിരിക്കാം. എല്ലാതരത്തിലുള്ള ബ്ലോഗിലും ഒന്ന് കണ്ണോടിച്ച് എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കുന്ന എനിക്ക് അതെന്തൊ ഇഷ്ടമാകുന്നില്ല. മാത്രമല്ല ബ്ലോഗില്‍ വരുന്ന പുതിയവരെ കണ്ടെത്താനും പാടാണ്. തികച്ചും വ്യക്തിപരം ആയ അഭിപ്രായം ആണത്.

പൈപ്പ് എന്ന സാങ്കേതിക വിദ്യ അഭ്യസിച്ച് വരുന്നതേ ഉള്ളു. സാങ്കേതികമായി അല്‍പ്പം പിന്നോട്ട് നില്‍ക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണെങ്കിലും അതിനെ ലളിതമായവതരിപ്പിക്കുന്ന പല ലേഖനങ്ങളും കണ്ടു. അതിനായി ശ്രമിക്കുന്നവര്‍ക്ക് അഭിനന്ദനങ്ങള്‍. എന്നാല്‍ പൈപ്പ്-റീഡെര്‍ലിസ്റ്റ് എന്നിവയ്ക്കായി സാങ്കേതിമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മറ്റൊരാളെ ആശ്രയിക്കണം എന്ന ഒരു പോരായ്മ കൂടെ ഇല്ലേ എന്ന് ഒരു സംശയം. [ചിലപ്പോള്‍ എന്റെ ദുരഭിമാനം കൊണ്ടാവാം:-) ]


പിന്മൊഴി ഉപയോഗിച്ച്, പെട്ടെന്ന് അതുനിലച്ച സാഹചര്യത്തില്‍ പാതി വഴിയ്ക്ക് നില്‍ക്കുന്ന പലരേയും അറിയാം. സാങ്കേതികമായി ജ്ഞാനം ഉള്ള പലരും മേല്‍പ്പറഞ്ഞ പലതിലേയ്ക്കും ആയി വഴിമാറിയെങ്കിലും. ചിലരൊക്കെ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.

മലയാളം ബ്ലൊഗിങ്ങ് ബാല്യം കഴിഞ്ഞ് കൌമാരത്തിലേയ്ക്ക് എത്തിയെന്ന് തൊന്നുന്നു. ഒട്ടനവധി സംശയങ്ങളും, മനോനിലകളിലെ വ്യത്യാസങ്ങളും, ഉല്‍ക്കണ്ഠകളും ഒക്കെ ഉണ്ടാകുന്ന ഒരു “കാലഘട്ടം”. എന്നാലോ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലവും. ആയതിനാല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഒരു തുറന്ന ചര്‍ച്ച ആവശ്യമാണെന്ന് തോന്നിയതിനാല്‍ ആണ് ഇതെല്ലാം ഇവിടെ കുത്തിക്കുറിച്ചത്. ആശാസ്യമെന്ന് തോന്നുന്നുവെങ്കില്‍ നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കുവിന്‍.

Wednesday, June 27, 2007

തന്ത്രിയാരാ മോന്‍? ബെസ്റ്റ് കണ്ണാ ബെസ്റ്റ്

ഒരു കഥ പറയാം.

ഒരു ശ്രീകൃഷ്ണക്ഷേത്രം. അവിടെ ഒരു കളവ് നടന്ന് എന്ന് സങ്കല്‍പ്പിക്കുക. ഉദാഹരണമായി തിരുവാഭരണം തന്നെ മോഷണം പോയിരിക്കുന്നു. സ്വാഭാവിമായും പോലീസ് കേസെടുക്കുമ്പോള്‍ ക്ഷേത്രം പുരോഹിതനെ വിളിപ്പിക്കുമല്ലോ. ഇനി ചോദ്യം ചെയ്യുന്ന പോലീസുകാരന്‍ കൂടി ഒരു നമ്പൂരിയും അല്പസ്വല്‍പ്പം പൂജാ വിധിയും അറിയാവുന്നവന്‍ ആണെന്ന് കരുതുക. അങ്ങിനെ നമ്മുടെ “നമ്പൂരി പോലീസ്“ ചോദ്യം ചെയ്യുകയാണ് ആരെ? നമ്മുടെ “നമ്പൂരി പൂജാരി”യെ

ന.പോ: പൂജ നടത്താറുണ്ടോ?
ന.പൂ: ഉവ്വ് ആവൂം വിധം?

ന.പോ: ആര്‍ക്ക് ആകും വിധം?
ന.പൂ: ആര്‍ക്കെങ്കിലും ഒക്കെ ആവണ വിധം

ന.പോ: ശരി:എന്തൊക്കെ പൂജ ചെയ്യും?
ന.പൂ: അതൊക്കെ അപ്പോളത്തെതരം പോലെ ചെയ്യും?

ന.പോ: തിരുവാഭരണം കണ്ടിട്ടില്ലേ?
ന.പൂ: ഭാര്യേടേ കെട്ടു താലി അല്ലാതെ ഒരു ആഭരണവും കണ്ടിട്ടില്ല

ന.പോ: അപ്പോള്‍ ഭഗവാനേ ചാര്‍ത്താറില്ലേ?
ന.പൂ: എന്നെ എടുത്തിട്ട് ചാര്‍ത്തില്ലെങ്കില്‍ സത്യം പറയാം. ഞാന്‍ ഒന്നും ചാര്‍ത്താറില്ല.

ന.പോ: അപ്പോള്‍ കളഭം പോലും ചാര്‍ത്താറില്ലേ?
ന.പൂ: ഇവിടെ ആള്‍ക്കാര്‍ക്ക് കൊടുക്കാന്‍ കളഭം തെകയൂല്ല, പിന്നല്ലേ ഭഗവാനു എടുത്തിട്ട് ചാര്‍ത്താന്‍

ന.പോ: തേവാരം ഉണ്ടോ?
ന.പൂ: അയ്യേ,അത്തരം അസ്ക്യതകള്‍ ഒന്നും ഇല്ല. നോം പക്കാ ഡീസെന്റാ

ന.പോ: ഡോ ഗായത്രി അറിയോ?
ന.പൂ.: പിന്നെ,ബാലേഷ്ണന്‍ നമ്പീശന്റെ മോളല്ലേ. അറിയാം. നല്ല കുട്ടി. മാലകെട്ടുമ്പോള് നല്ല ഇഴയടുപ്പം.

ന.പോ:കഷ്ടം, കുളിക്കുമ്പോള്‍ “ഓം തത് സവിതുര്‍ വര്യേണ്യം...” എന്ന് ചൊല്ലാറുണ്ടോ?
ന.പൂ:പിന്നേ, അതില്ലാണ്ടെ കുളി ഉണ്ടൊ? അതു ചോല്ലും, പിന്നെ ബോറഡിച്ചാല്‍ പുതിയ സിനിമാപ്പാട്ടും പാടും

ന.പോ:അപ്പോള്‍ “ഓം. തത്..” എന്ന് തുടങ്ങുന്നത് ഗായത്രി ആണെന്ന് അറിയില്ലേ?
ന.പൂ: ആണൊ? അപ്പോള്‍ അതാണോ ഗായത്രി,ശേടാ..ന്നാലും നോം അത്രയ്ക്ക് നിരീച്ചില്ല

ന.പോ: ഹത് ശരി, എന്താ മൂല മന്ത്രം?
ന.പൂ:മൂലയ്ക്ക് ഇരുന്ന് നോം അങ്ങ്ട് ഒരോന്ന് ചോല്ലൂം, അതന്നെ മൂല മന്ത്രം? അതന്നെ അല്ലേ?

ന.പോ: ഡോ കിഴങ്ങാ, തന്റെ അമ്പലത്തില്‍ എന്താ പ്രതിഷ്ഠ?
ന.പൂ: ശിവന്‍?
ന.പോ: എന്ത്?
ന.പൂ:അല്ല ഗണപതി, അല്ലേ?
ന.പോ? സത്യം പറയെഡാ?
ന.പൂ: സത്യായിട്ടും മഹാലക്ഷ്മി.
ന.പോ: വെളച്ചിലെടുക്കാതെ നേര് പറയെഡാ
ന.പൂ: ഇടിക്കരുതേമ്മാനെ, ആകെ കളഭോം, സിന്ദൂരോം, മാലയും, ബൊക്കെയും അസ്റ്റേബിള്‍ മള്‍ട്ടി വൈബ്രേറ്റര്‍ കൊണ്ട് LED ലെറ്റ്സും. സത്യം പറഞ്ഞാല്‍ ആ കല്ല് എന്താണ് വിഗ്രഹം എന്ന് എനിക്കറിയില്ല. ഏമാനറിയാമെങ്കില്‍ പറഞ്ഞ തരൂ. ഒരു ഉപകാരം ആകും.

ന.പോ: കള്ള!#!#$!#!$#!(!*!*!^ അപ്പ നിനക്ക് പ്രതിഷ്ഠ അറിയില്ല അല്ലേ? അത് കൃഷ്ണ വിഗ്രഹം ആണെന്ന് നിനക്കറിയില്ല അല്ലേ?
ന.പൂ: ഈശ്വരാ..മുകുന്ദാ ഭക്തവത്സലാ, അപ്പോ അത് കൃഷ്ണ വിഗ്രഹം ആയിരുന്നൂല്ലേ. ശര്യാണ് ചെല്ലപ്പോ എനിക്കും തോന്നാറുണ്ടായിരുന്നു.

ന.പോ: എന്താ കൃഷ്ണന്റെ നാള്?
നപൂ:നാളോ? എന്ത് നാള്. ഇവിടെ സ്ഥിരം തൊഴാന്‍ വരണ സുന്ദരിക്കുട്ടികള് ഇടയ്ക്ക് മൊടങ്ങണ ചില “നാളുകള്” അറിയാം, ല്ല്യാണ്ടെ ഒന്നും അറീല്ല്യേമ്മാനെ.

നപോ: പന്ന !$%#$@#!@!#@#!@! അപ്പോ നിനക്ക് അത് മാത്രം അറിയാമല്ലേ
(ബാക് ഗ്രൌണ്ടില്‍ ഇടി ശബ്ദം)
ന.പൂ: അയ്യോ...തല്ലല്ലേ. പുഷ്പാജ്ഞലി നടത്തി എലച്ചീന്തില്‍ അല്‍പ്പം ചന്ദനവും,പൂവും,തുളസീം ഇട്ട് കൊടുത്ത് ദക്ഷിണ വാങ്ങാന്‍ അല്ലാതെ വേറൊന്നും അറിയില്ല ഏമാനേ.

ഇത് ഒരു തമാശ കഥ ആണെന്ന് കരുതിയൊ? എങ്കില്‍ തെറ്റി. താഴെ കാണുന്ന മനോരമ ലിങ്ക് ഒന്നു ക്ലിക്ക് ചെയ്യൂ‍

മനോരമ വാര്‍ത്ത

എങ്ങിനെ ഉണ്ട് സംഗതി? ദക്ഷിണ വെച്ച് കാല്‍ക്കല്‍ നമസ്ക്കരിച്ചവര്‍ക്ക് ഒരു തോര്‍ത്ത് മുണ്ട് കൂടെ വാങ്ങി വെയ്ക്കാം. ഈ കക്ഷി വീണ്ടും തന്ത്രി ആകുകയാണെങ്കില്‍ “കെട്ട് നിറ” ഐറ്റംസിന്റെ കൂടെ “തലമറയ്ക്കാന്‍ മുണ്ട്” കൂടെ ചേര്‍ക്കേണ്ടി വരും.
ഭാഗ്യം “അരാണ് ശബരിമലയിലെ പ്രധാന പ്രതിഷ്ഠ?” എന്നതിന് “പോത്തും കടവ് വീരഭദ്രന്‍” എന്ന് മറുപടി പറയാഞ്ഞത്.

മാമക കേരളമേ.. അഫിമാനിക്ക് അഫിമാനിക്ക്..

Thursday, June 14, 2007

പ്രതിഭാ പാട്ടിലിന് വിജയാശംസകള്‍

ഇന്ത്യയില്‍ ആദ്യമായി ഒരു സ്ത്രീ രാഷ്ട്രപതിയാകാനുള്ള സാധ്യത തെളിയുന്നു.

നിലവിലെ രാജസ്ഥാന്‍ ഗവര്‍ണ്ണറും, മഹാരാഷ്ട്രാക്കാരിയുമായ പ്രതിഭാ പാട്ടീലിനെ യു.പി.ഐ അവരുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നു.

വാര്‍ത്ത >>> ഇവിടെ

പ്രതിഭാ പാട്ടീലിന് ആശംസകള്‍

ഇവിടെ ഓഫ് അടിക്കാമോ?

ഇവിടെ ഓഫ് അടിക്കാമോ?

സംശയം ദൂരീകരിക്കുമോ?

Wednesday, June 13, 2007

മഹാരാന്ത് കമലാകര്‍ എന്ന കൊച്ച് മിടുക്കന് ആശംസകള്‍














മഹാരാന്ത് കമലാകര്‍

15 മാസം പ്രായമുള്ള കൊച്ച് നീന്തല്‍കാരന്‍, ലക്ഷ്യമിടുന്നത് റെക്കോഡുകള്‍.



ഇന്ത്യയില്‍ നാളെയുടെ നീന്തക്കാരന്‍ ഇവനാകട്ടേ.



ഈ കൊച്ച് മിടുക്കന് ഡിങ്കന്റെ ആശംസകള്‍



വാര്‍ത്ത ഇവിടെ വായിക്കൂ

Tuesday, June 12, 2007

ഞാന്‍ പിന്മൊഴി വിടുന്നു

പ്രിയ ബൂലോഗരെ,

ഇത് ഒരു അറിയിപ്പ് പോസ്റ്റാണ്. ഇനി മുതല്‍ എന്റെ പൊസ്റ്റിലെ കമെന്റുകള്‍ പിന്മൊഴിയില്‍ വരില്ല.

പിന്മൊഴിയെ ചിലര്‍ ചേര്‍ന്ന് മലിനീകരിക്കുന്നു , അത് അക്ഷന്തവ്യമായ തെറ്റാണ് , പിന്മൊഴി പൂട്ടാന്‍ പൊകുന്നു, ഇല്ല അത് നിലനില്‍ക്കും, അത് നവീകരിക്കും,അംഗീകരിക്കപ്പെട്ട ബ്ലോഗര്‍മാര്‍ ഇടുന്ന കമന്റുകള്‍ മാത്രം വരുന്ന തരത്തിലാക്കും എന്ന് പല ഊഹാപോഹങ്ങളും കേള്‍‍ക്കുന്നു.
അയതിനാല്‍ ഞാന്‍ പിന്മൊഴി ഉപേക്ഷിക്കുന്നു.

ബ്ലോഗ് തുടങ്ങിയതു മുതല്‍ ഈ പോസ്റ്റ് വരെ പിന്മൊഴിയില്‍ ആണ് കമെന്റുകള്‍ വന്നിരുന്നത്. പിന്മൊഴി ഗ്രൂപ്പിനോട് അതിനായി നന്ദി രേഖപ്പെടുത്തുന്നു. പിന്മൊഴി ഗ്രൂപ്പിലേയ്ക്ക് സെറ്റ് ചെയ്തിട്ടുള്ള ബ്ലോഗുകളില്‍ ഇനിയും ഡിങ്കന്റെ അബദ്ധം നിറഞ്ഞ കമെന്റുകള്‍ പ്രതീക്ഷിക്കാം.

മറുമൊഴികള്‍ എന്ന ഒരു ഗ്രൂപ്പ് തുടങ്ങി എന്ന് ഒരു ലിങ്ക് കണ്ടിരുന്നു http://groups.google.com/group/marumozhikal അടുത്ത പോസ്റ്റ് മുതല്‍ അതിലേയ്ക്ക് മാറുന്നു.

സസ്നേഹം
ഡിങ്കന്‍

Friday, June 1, 2007

പ്രണയം (കവിത)

പ്രണയത്തിനു കണ്ണില്ല.
പ്രണയത്തിനു മൂക്കില്ല
എന്തിനേറേ പ്രണയത്തിനു സ്വന്തമായി
ഒരു അണ്ടര്‍വെയര്‍ വരെ ഇല്ല.

Wednesday, May 23, 2007

തൂലികയും.. തിരഞ്ഞെടുപ്പും..

ശക്തമായ തൂലികയുള്ളിടത്ത് വായനക്കാരന്‍ സെല്‍ഫ്ഫിപ്‌നോട്ടൈസ് ചെയ്യപ്പെടുന്നുണ്ടോ?
താഴെ പറയുന്നവയില്‍ നിന്നൊരു തിരഞ്ഞെടുപ്പ് ഡിങ്കന് ഇനിയും സാദ്ധ്യമായിട്ടില്ല.
ഓരോ വരികളിലൂടെയും അവര്‍(കര്‍ത്താക്കള്‍) നമ്മെ കീഴ്പ്പെടുത്തുന്നു.
തൂലിക ശക്തമാകുന്നിടത്ത് ഒരു തിരെഞ്ഞെടുപ്പ് അസാദ്ധ്യം, അല്ലെ?

ഞെക്കുവില്‍ വലുതാകപ്പെടും (ഡിങ്കന്‍ 2:45)

കിറ്റിയില്‍ ഞാനൊരു ജൂതനും, ഹിറ്റ്ലറെ വെറുക്കുന്നവനുമാണ്..
കാംഫില്‍ ഞാന്‍ ജൂതര്‍ക്ക് ചുമലില്‍ ചാപ്പകുത്തുന്നൊരു നാസിയും..
തൂലിക ശക്തമാകുന്നിടത്ത് ഒരു തിരെഞ്ഞെടുപ്പ് അസാദ്ധ്യം, അല്ലെ?

ഞെക്കുവില്‍ വലുതാകപ്പെടും (ഡിങ്കന്‍ 2:45)

നെപ്പോളിയന്‍ പോലും ബയണറ്റിനേക്കാള്‍ ഭയന്ന തൂലിക..
ഇരു ദ്രുവങ്ങളിലേയ്ക്കും നമ്മെ പിടിച്ച് വലിക്കുന്നൊരു വിചിത്രത്തേര്..
വാഹത്തിന് ഇരു വശത്തുമായി എതിര്‍ ദിശകളില്‍ നയിക്കപ്പെടുന്ന കുതിരകള്‍..
ഗതികോര്‍ജ്ജം മറന്ന കുതിര വണ്ടി..തീര്‍ത്തും നിശ്‌ചലം..
തൂലിക ശക്തമാകുന്നിടത്ത് ഒരു തിരെഞ്ഞെടുപ്പ് അസാദ്ധ്യം, അല്ലെ?

ഇതുകൊണ്ടൊക്കെ തന്നെയാകണം കുറുമാനേയും, കുന്ദേരയേയും
ഞാന്‍ ഒരേ വായനാസുഖത്തൊടേ ആസ്വദിക്കുന്നത്.

‘രസ‘ത്തില്‍ കൈവിഷം തന്ന് എന്നെ ഈ പരുവത്തില്‍ ആക്കിയത് ആ ഇന്ത്യാഹെറിറ്റേജ് പണിക്കരുമാഷാണ്. നാവിലോ, കീബോറ്ഡിലോ പത്തിന്റെ പൈസയ്ക്ക് നര്‍മ്മം വരുന്നില്ല. അതൊണ്ടാണ് ഈ സാഹസം. ഇത് മാറാന്‍ നിങ്ങള്‍ ആരെങ്കിലും കോഴിമുട്ടയില്‍ കൂടൊത്രം ചെയ്ത് ഡിങ്കന്റെ കൈവിഷം ഇറക്കുക.

Tuesday, May 22, 2007

ആരും ശ്രദ്ധിക്കാതെ ഒരു പുഴ


ഞെക്കുവില്‍ വലുതാകപ്പെടും (ഡിങ്കന്‍ 2:45)
ഒരു വര്‍ഷം മുന്‍പ് നാട്ടിലേയ്ക്കുള്ള ഒരു യാത്രക്കിടെ എടുത്ത ചിത്രമാണ്.
ഇതിനു മുന്‍പ് ഇട്ട ഈ പോസ്റ്റിന്റെ കൂട്ടത്തില്‍ വിട്ട് പോയത്.
ഇതും കൂടെ ഇവിടെ കിടക്കട്ടെ, അല്ലെ?

Wednesday, May 9, 2007

കൊച്ച് കൊച്ച് വഴികള്‍

ആഗോളവല്‍ക്കരണം അതിന്റെ ബൈ പ്രൊഡക്‍‌റ്റ് ആയ കമ്പോളവല്‍ക്കരണം എന്നീ മാരണങ്ങള്‍ എന്റെ താവളത്തിലേയ്ക്ക് വരുന്ന കൊച്ച് കൊച്ച് വഴികള്‍

ഞെക്കുവില്‍ വലുതാകപ്പെടും (ഡിങ്കന്‍ 2:45)

Friday, May 4, 2007

വര്‍മ്മകളേ ഇതിലെ ഇതിലെ

ബൂലോഗ വര്‍മ്മകള്‍ക്ക് കുമ്പസരിക്കാന്‍ ഒരിടം ആണ് ഈ പോസ്റ്റ്.

അല്‍പ്പം തമാശകള്‍ക്കായി തുടങ്ങിയ വര്‍മ്മയിറങ്ങല്‍ ഇപ്പോള്‍ തന്തയ്ക്കു വിളി,അരയ്ക്കു കീഴ്പോട്ടും മുട്ടിന്നു മേല്ലൊട്ടും ഉള്ള അവയങ്ങളെ വര്‍ണ്ണിച്ച് കമെന്റിടല്‍,ആള്‍മാറിധരിക്കവണ്ണം കമെന്റിടല്‍ എന്നീ പരിതാപമായ നിലകളില്‍ എത്തിയിരിക്കുന്ന ഈ അവസ്ഥയില്‍ സകലമാന വര്‍മ്മകള്‍ക്കുമായി ഡിങ്കന്റെ വക പ്രത്യേക ഓഫര്‍, ഇതാ ഒരു കുമ്പസാരക്കളം

ഇവിടെ വന്ന് സ്വന്തം ഐഡിയിലോ അല്ലാതെയോ ചെയ്ത ചെറ്റുകള്‍ ഏറ്റു പറഞ്ഞ് കുമ്പസരിച്ച് പോകാം.

(ബൂലോഗ എലികള്‍ മുതല്‍ പുലികള്‍ വരെ വര്‍മ്മകളിച്ചിട്ടുണ്ട് എന്നാണ് ജനസംസാരം. ആയതിനാല്‍ എല്ലാര്‍ക്കും സ്വാഗതം)

പ്രത്യക അറിയിപ്പ്:- കുമ്പസാരത്തിനു ശേഷം വര്‍മ്മകളുടെ മാനസാന്തരത്തിനായി കൂട്ടപ്രാര്‍ഥന ഉണ്ടായിരിക്കും

Thursday, May 3, 2007

ഹിറ്റ്ലറും,മെയിന്‍ കാംഫും, ഡിങ്കനും

[പടത്തില്‍ ഞെക്കിയാല്‍ വലുതാകും]


ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ കണ്ട പുസ്തകങ്ങള്‍.
സാധാരണ പുസ്തകം കണ്ടാല്‍ “അയ്യേ” എന്നാണു പറയാറുള്ളത്.



എന്നാലും കണ്ണില്‍ പെട്ടത് ഇത്.


ചുമ്മാ വായിച്ചു തുടങ്ങീതാ. പക്ഷേ മുഴുവനും തീര്‍ത്തു.
പക്ഷേ ഇപ്പോള്‍ ഡിങ്കന്‍ ആരായി? പറയൂ ആരായി?

Wednesday, May 2, 2007

ദോശ “ഉണ്ടാ”ക്കുന്ന വിധം

രായപ്പന്‍ നായരുടേ തട്ട് കടേന്ന് ഒന്നിനു 2.50 രൂഫാ നിരക്കില്‍ ഒരു 3,4 ദോശ അങ്ങട് വാങ്ങുക.

എന്നിട്ട് മനസ്സില്‍ ദേഷ്യം ഉള്ളവരെ ഓര്‍ത്ത് ഉള്ളം കൈയ്യിലിട്ട് ഉരുട്ടുക

ത്രേം ചെയ്താം മതി പാവം “ദോശ” പേടിച്ച് “ഉണ്ട” ആയിമാറും

ഇതാ താഴെ ദോശേടെ പടം




ദോശേടേ പോസ്റ്റ് ഇട്ടാല്‍ കമെന്റ് 500 കവിയും എന്ന് ആരോ പറഞ്ഞത് കേട്ടാണ് ഈ സാഹസം.
സഹകരിക്കണം. 1001 കമെന്റ് എന്നൊരു ആഗ്രഹം മാത്രമെ ഉള്ളൂ.

എല്ലാവരും വരൂ..ചട്ടി ചൂടാണ്.

Thursday, April 26, 2007

കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍
‍കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

മഠവും കുളവും കാണണം കാന്താ..
മഠത്തിലെ വരവൊന്ന് കാണണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

മദ്ധളമെനിക്കൊന്ന് കാണണം കാന്താ..
മദ്ധളമേലൊന്ന് മുട്ടണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

ചെണ്ടയെനിക്കൊന്ന് കാണണം കാന്താ..
ചെണ്ടക്കോലെടുത്തൊന്ന് കൊട്ടണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

ഇലഞ്ഞിയും തറയും കാണണം കാന്താ..
ഇലഞ്ഞിത്തറ മേളം കേള്‍ക്കണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

ആനയെനിക്കൊന്ന് കാണണം കാന്താ..
ആനപ്പുറത്തൊന്ന് കയറണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

തെക്കേ ഗോപുരം കാണണം കാന്താ..
തെക്കോട്ടിറക്കവും കാണണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

കുടമാറ്റമെനിക്കൊന്ന് കാണണം കാന്താ..
മുത്തുക്കുടയെടുത്തതിലൊന്ന് മാറണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

വെടിക്കെട്ട് എനിക്കൊന്ന് കാണണം കാന്താ..
തിരിയെടുത്തതിലൊന്ന് കൊളുത്തേണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

പണ്ട് ഈ പാട്ടും പാടി തൃശൂര്‍ പൂരം കണ്ട ഒരു കാലത്തിന്റെ ഓര്‍മ്മയ്ക്ക് .
വരികള്‍ ഇനിയുമുണ്ടായിരുന്നു, ചിലതെല്ലാം ഡിങ്കന്‍ മറന്നു.
ജീവിതപ്പാച്ചിലില്‍ ഇത്തവണ പൂരം മിസ്സായ ഡിങ്കന്‍, എല്ലാ പൂരപ്രേമികള്‍ക്കുമായി ഇത് സമര്‍പ്പിക്കുന്നു.

ഏവര്‍ക്കും ഡിങ്കന്‍&ഡിങ്കന്റെ പൂരാശംസകള്‍

Wednesday, April 25, 2007

ഭാരതപ്പുഴ..ചില ദൃശ്യങ്ങള്‍

ആദ്യമേ ഒരു കാര്യം പറഞ്ഞേക്കാം.
ഡിങ്കന് പടം പിടിക്കാനൊന്നും അറിയില്ല.
ഇത് സാഹസമാണ്..വെറും സാഹസം..ബു.ഹഹ്ഹ്ഹ്.ഹഹ.

(പടത്തില്‍ ഞെക്കി നോക്ക് ചെലപ്പ വലുതാകും)

വരണ്ട നിളാ തീരം

ഭാരതപ്പുഴയോ അതോ ഭാരതക്കുളമോ?

ഇവിടെ ഒരു പുഴ ഉണ്ടായിരുന്നു!


മണ്ണൊലിപ്പ്. ഇതെങ്ങിനെ തടയാം?

ഇതാണോ പുഴയുടെ തകര്‍ന്ന ആത്മാവ്?

ഈ വൃത്തികെട്ട വെള്ളത്തില്‍ കുളിച്ചാ ഞാന്‍ ഈ കോലത്തിലായത്

ഓളമില്ല..തീരം മാത്രം

പഞ്ചതന്ത്രം കഥ പഠിച്ച് വന്നതാ, നോക്കിയപ്പോള്‍ ഒരു മീന്‍പോലുമില്ല കുട്ട്യേ!

എന്തായാലും നനഞ്ഞു ഇനി കളിച്ചു രസിക്കാം

ഭൂമീടെ പൊക്കിള്‍കൊടി മുറിക്കണ കണ്ടാ..

Monday, April 23, 2007

അവര്‍ എന്തു പറയും?

ഡിങ്കന്റെ സല്‍‌പ്രവൃത്തികള്‍ (ഉവ്വുവ്വേ..യ്) കണ്ട് ഇവന്‍ യേശുവോ,ആദിശങ്കരനോ ഒക്കെ ആകാന്‍ സാധ്യതയുണ്ട് എന്ന് കണ്ട് മനം മടുത്ത ഡിങ്കന്റെ മാതാപിതാക്കള്‍ പറയുമായിരുന്നു.

“ചട്ടുകം എടുത്ത് അടുപ്പില്‍ വെച്ച് നന്നായി പഴുപ്പിച്ച് നിന്റെ ചന്തിക്ക് വെച്ചമര്‍ത്തുകയാ വേണ്ടത്”

കാലമേറെ കഴിഞ്ഞു...

ഈ കാലത്ത് അവര്‍ എന്തു പറയും?

“ഫോര്‍ക്ക് എടുത്ത് മൈക്രോവേവ് ഓവണില്‍ വെച്ച് ഹീറ്റാക്കി നിന്റെ ബട്ടക്സില്‍ പ്രെസ്സ് ചെയ്യുകയാവേണ്ടത്” എന്നാവോ?

ഡിങ്കനാകെ സംശയായി!!!

Thursday, April 19, 2007

ആരാണ് ഡിങ്കന്റെ ഇന്നത്തെ ഇര?













ഡിങ്കന്‍ ചുമ്മാ ചൂണ്ടയിട്ട് നോക്കീതാ.
ആരൊക്കെ വന്ന് കൊത്തും എന്നറിയണാമല്ലൊ?


ഇല്ലെങ്കില്‍ പാവം മണ്ണിര,അവന്റെ ജീവിതം വേസ്റ്റ്.


(മുകളിലെ പടം http://www.travel2canada.com/ എന്ന സൈറ്റിലെയാണ്. കോപ്പിറൈറ്റ് എന്നൊന്നും പറഞ്ഞ് ഡിങ്കനെ തല്ലാന്‍ വരണ്ട. ഒന്ന് കണ്ണുരുട്ടിയാല്‍ പടം “ടപ്പേ”ന്ന് ഡിലീറ്റാം.)

Sunday, April 15, 2007

ആരുണ്ടെടാ ഡിങ്കനെ തല്ലാന്‍

ആരുണ്ടെടാ ഡിങ്കനെ തല്ലാന്‍?

ആരെങ്കിലും ഉണ്ടെങ്കില്‍ പറയണം.
സംശയം ഉണ്ടെങ്കില്‍ അതും പറയണം

ഓടി രക്ഷപ്പെടാനാണേയ്...

Dinkan-ഡിങ്കന്‍
എതിരാളിക്കൊരു പോരാളി ,

ബ്ലോഗിലൊരു തേരാളി,
കാശുണ്ടെങ്കില്‍ മുതലാളി ,
ഇല്ലെങ്കില്‍ വഴക്കാളി.

Thursday, April 12, 2007

എതിരാളിക്കൊരു പോരാളി

ഡിങ്കാ‍... എന്നൊരു നീട്ടിവിളി മതി. ഞാന്‍ പറന്നെത്തും.

ആര്‍ക്കും, എന്തിനും, എപ്പോഴും നിങ്ങളുടെ ഡിങ്കനോട് സഹായം അഭ്യര്‍ത്ഥിക്കാം. (ധനം,കായികാദ്ധ്വാനം,ബുദ്ധി എന്നിവ ആവശ്യപ്പെടരുത്. ഉള്ളതല്ലേ തരാന്‍ പറ്റൂ)

നിങ്ങളുടെ ഡിങ്കന്‍
{
എതിരാളിക്കൊരു പോരാളി
ബ്ലോഗിലൊരു തേരാളി
കാശുണ്ടെങ്കില്‍ മുതലാളി
ഇല്ലെങ്കില്‍ വഴക്കാളി
}