Wednesday, June 27, 2007

തന്ത്രിയാരാ മോന്‍? ബെസ്റ്റ് കണ്ണാ ബെസ്റ്റ്

ഒരു കഥ പറയാം.

ഒരു ശ്രീകൃഷ്ണക്ഷേത്രം. അവിടെ ഒരു കളവ് നടന്ന് എന്ന് സങ്കല്‍പ്പിക്കുക. ഉദാഹരണമായി തിരുവാഭരണം തന്നെ മോഷണം പോയിരിക്കുന്നു. സ്വാഭാവിമായും പോലീസ് കേസെടുക്കുമ്പോള്‍ ക്ഷേത്രം പുരോഹിതനെ വിളിപ്പിക്കുമല്ലോ. ഇനി ചോദ്യം ചെയ്യുന്ന പോലീസുകാരന്‍ കൂടി ഒരു നമ്പൂരിയും അല്പസ്വല്‍പ്പം പൂജാ വിധിയും അറിയാവുന്നവന്‍ ആണെന്ന് കരുതുക. അങ്ങിനെ നമ്മുടെ “നമ്പൂരി പോലീസ്“ ചോദ്യം ചെയ്യുകയാണ് ആരെ? നമ്മുടെ “നമ്പൂരി പൂജാരി”യെ

ന.പോ: പൂജ നടത്താറുണ്ടോ?
ന.പൂ: ഉവ്വ് ആവൂം വിധം?

ന.പോ: ആര്‍ക്ക് ആകും വിധം?
ന.പൂ: ആര്‍ക്കെങ്കിലും ഒക്കെ ആവണ വിധം

ന.പോ: ശരി:എന്തൊക്കെ പൂജ ചെയ്യും?
ന.പൂ: അതൊക്കെ അപ്പോളത്തെതരം പോലെ ചെയ്യും?

ന.പോ: തിരുവാഭരണം കണ്ടിട്ടില്ലേ?
ന.പൂ: ഭാര്യേടേ കെട്ടു താലി അല്ലാതെ ഒരു ആഭരണവും കണ്ടിട്ടില്ല

ന.പോ: അപ്പോള്‍ ഭഗവാനേ ചാര്‍ത്താറില്ലേ?
ന.പൂ: എന്നെ എടുത്തിട്ട് ചാര്‍ത്തില്ലെങ്കില്‍ സത്യം പറയാം. ഞാന്‍ ഒന്നും ചാര്‍ത്താറില്ല.

ന.പോ: അപ്പോള്‍ കളഭം പോലും ചാര്‍ത്താറില്ലേ?
ന.പൂ: ഇവിടെ ആള്‍ക്കാര്‍ക്ക് കൊടുക്കാന്‍ കളഭം തെകയൂല്ല, പിന്നല്ലേ ഭഗവാനു എടുത്തിട്ട് ചാര്‍ത്താന്‍

ന.പോ: തേവാരം ഉണ്ടോ?
ന.പൂ: അയ്യേ,അത്തരം അസ്ക്യതകള്‍ ഒന്നും ഇല്ല. നോം പക്കാ ഡീസെന്റാ

ന.പോ: ഡോ ഗായത്രി അറിയോ?
ന.പൂ.: പിന്നെ,ബാലേഷ്ണന്‍ നമ്പീശന്റെ മോളല്ലേ. അറിയാം. നല്ല കുട്ടി. മാലകെട്ടുമ്പോള് നല്ല ഇഴയടുപ്പം.

ന.പോ:കഷ്ടം, കുളിക്കുമ്പോള്‍ “ഓം തത് സവിതുര്‍ വര്യേണ്യം...” എന്ന് ചൊല്ലാറുണ്ടോ?
ന.പൂ:പിന്നേ, അതില്ലാണ്ടെ കുളി ഉണ്ടൊ? അതു ചോല്ലും, പിന്നെ ബോറഡിച്ചാല്‍ പുതിയ സിനിമാപ്പാട്ടും പാടും

ന.പോ:അപ്പോള്‍ “ഓം. തത്..” എന്ന് തുടങ്ങുന്നത് ഗായത്രി ആണെന്ന് അറിയില്ലേ?
ന.പൂ: ആണൊ? അപ്പോള്‍ അതാണോ ഗായത്രി,ശേടാ..ന്നാലും നോം അത്രയ്ക്ക് നിരീച്ചില്ല

ന.പോ: ഹത് ശരി, എന്താ മൂല മന്ത്രം?
ന.പൂ:മൂലയ്ക്ക് ഇരുന്ന് നോം അങ്ങ്ട് ഒരോന്ന് ചോല്ലൂം, അതന്നെ മൂല മന്ത്രം? അതന്നെ അല്ലേ?

ന.പോ: ഡോ കിഴങ്ങാ, തന്റെ അമ്പലത്തില്‍ എന്താ പ്രതിഷ്ഠ?
ന.പൂ: ശിവന്‍?
ന.പോ: എന്ത്?
ന.പൂ:അല്ല ഗണപതി, അല്ലേ?
ന.പോ? സത്യം പറയെഡാ?
ന.പൂ: സത്യായിട്ടും മഹാലക്ഷ്മി.
ന.പോ: വെളച്ചിലെടുക്കാതെ നേര് പറയെഡാ
ന.പൂ: ഇടിക്കരുതേമ്മാനെ, ആകെ കളഭോം, സിന്ദൂരോം, മാലയും, ബൊക്കെയും അസ്റ്റേബിള്‍ മള്‍ട്ടി വൈബ്രേറ്റര്‍ കൊണ്ട് LED ലെറ്റ്സും. സത്യം പറഞ്ഞാല്‍ ആ കല്ല് എന്താണ് വിഗ്രഹം എന്ന് എനിക്കറിയില്ല. ഏമാനറിയാമെങ്കില്‍ പറഞ്ഞ തരൂ. ഒരു ഉപകാരം ആകും.

ന.പോ: കള്ള!#!#$!#!$#!(!*!*!^ അപ്പ നിനക്ക് പ്രതിഷ്ഠ അറിയില്ല അല്ലേ? അത് കൃഷ്ണ വിഗ്രഹം ആണെന്ന് നിനക്കറിയില്ല അല്ലേ?
ന.പൂ: ഈശ്വരാ..മുകുന്ദാ ഭക്തവത്സലാ, അപ്പോ അത് കൃഷ്ണ വിഗ്രഹം ആയിരുന്നൂല്ലേ. ശര്യാണ് ചെല്ലപ്പോ എനിക്കും തോന്നാറുണ്ടായിരുന്നു.

ന.പോ: എന്താ കൃഷ്ണന്റെ നാള്?
നപൂ:നാളോ? എന്ത് നാള്. ഇവിടെ സ്ഥിരം തൊഴാന്‍ വരണ സുന്ദരിക്കുട്ടികള് ഇടയ്ക്ക് മൊടങ്ങണ ചില “നാളുകള്” അറിയാം, ല്ല്യാണ്ടെ ഒന്നും അറീല്ല്യേമ്മാനെ.

നപോ: പന്ന !$%#$@#!@!#@#!@! അപ്പോ നിനക്ക് അത് മാത്രം അറിയാമല്ലേ
(ബാക് ഗ്രൌണ്ടില്‍ ഇടി ശബ്ദം)
ന.പൂ: അയ്യോ...തല്ലല്ലേ. പുഷ്പാജ്ഞലി നടത്തി എലച്ചീന്തില്‍ അല്‍പ്പം ചന്ദനവും,പൂവും,തുളസീം ഇട്ട് കൊടുത്ത് ദക്ഷിണ വാങ്ങാന്‍ അല്ലാതെ വേറൊന്നും അറിയില്ല ഏമാനേ.

ഇത് ഒരു തമാശ കഥ ആണെന്ന് കരുതിയൊ? എങ്കില്‍ തെറ്റി. താഴെ കാണുന്ന മനോരമ ലിങ്ക് ഒന്നു ക്ലിക്ക് ചെയ്യൂ‍

മനോരമ വാര്‍ത്ത

എങ്ങിനെ ഉണ്ട് സംഗതി? ദക്ഷിണ വെച്ച് കാല്‍ക്കല്‍ നമസ്ക്കരിച്ചവര്‍ക്ക് ഒരു തോര്‍ത്ത് മുണ്ട് കൂടെ വാങ്ങി വെയ്ക്കാം. ഈ കക്ഷി വീണ്ടും തന്ത്രി ആകുകയാണെങ്കില്‍ “കെട്ട് നിറ” ഐറ്റംസിന്റെ കൂടെ “തലമറയ്ക്കാന്‍ മുണ്ട്” കൂടെ ചേര്‍ക്കേണ്ടി വരും.
ഭാഗ്യം “അരാണ് ശബരിമലയിലെ പ്രധാന പ്രതിഷ്ഠ?” എന്നതിന് “പോത്തും കടവ് വീരഭദ്രന്‍” എന്ന് മറുപടി പറയാഞ്ഞത്.

മാമക കേരളമേ.. അഫിമാനിക്ക് അഫിമാനിക്ക്..

Thursday, June 14, 2007

പ്രതിഭാ പാട്ടിലിന് വിജയാശംസകള്‍

ഇന്ത്യയില്‍ ആദ്യമായി ഒരു സ്ത്രീ രാഷ്ട്രപതിയാകാനുള്ള സാധ്യത തെളിയുന്നു.

നിലവിലെ രാജസ്ഥാന്‍ ഗവര്‍ണ്ണറും, മഹാരാഷ്ട്രാക്കാരിയുമായ പ്രതിഭാ പാട്ടീലിനെ യു.പി.ഐ അവരുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നു.

വാര്‍ത്ത >>> ഇവിടെ

പ്രതിഭാ പാട്ടീലിന് ആശംസകള്‍

ഇവിടെ ഓഫ് അടിക്കാമോ?

ഇവിടെ ഓഫ് അടിക്കാമോ?

സംശയം ദൂരീകരിക്കുമോ?

Wednesday, June 13, 2007

മഹാരാന്ത് കമലാകര്‍ എന്ന കൊച്ച് മിടുക്കന് ആശംസകള്‍














മഹാരാന്ത് കമലാകര്‍

15 മാസം പ്രായമുള്ള കൊച്ച് നീന്തല്‍കാരന്‍, ലക്ഷ്യമിടുന്നത് റെക്കോഡുകള്‍.



ഇന്ത്യയില്‍ നാളെയുടെ നീന്തക്കാരന്‍ ഇവനാകട്ടേ.



ഈ കൊച്ച് മിടുക്കന് ഡിങ്കന്റെ ആശംസകള്‍



വാര്‍ത്ത ഇവിടെ വായിക്കൂ

Tuesday, June 12, 2007

ഞാന്‍ പിന്മൊഴി വിടുന്നു

പ്രിയ ബൂലോഗരെ,

ഇത് ഒരു അറിയിപ്പ് പോസ്റ്റാണ്. ഇനി മുതല്‍ എന്റെ പൊസ്റ്റിലെ കമെന്റുകള്‍ പിന്മൊഴിയില്‍ വരില്ല.

പിന്മൊഴിയെ ചിലര്‍ ചേര്‍ന്ന് മലിനീകരിക്കുന്നു , അത് അക്ഷന്തവ്യമായ തെറ്റാണ് , പിന്മൊഴി പൂട്ടാന്‍ പൊകുന്നു, ഇല്ല അത് നിലനില്‍ക്കും, അത് നവീകരിക്കും,അംഗീകരിക്കപ്പെട്ട ബ്ലോഗര്‍മാര്‍ ഇടുന്ന കമന്റുകള്‍ മാത്രം വരുന്ന തരത്തിലാക്കും എന്ന് പല ഊഹാപോഹങ്ങളും കേള്‍‍ക്കുന്നു.
അയതിനാല്‍ ഞാന്‍ പിന്മൊഴി ഉപേക്ഷിക്കുന്നു.

ബ്ലോഗ് തുടങ്ങിയതു മുതല്‍ ഈ പോസ്റ്റ് വരെ പിന്മൊഴിയില്‍ ആണ് കമെന്റുകള്‍ വന്നിരുന്നത്. പിന്മൊഴി ഗ്രൂപ്പിനോട് അതിനായി നന്ദി രേഖപ്പെടുത്തുന്നു. പിന്മൊഴി ഗ്രൂപ്പിലേയ്ക്ക് സെറ്റ് ചെയ്തിട്ടുള്ള ബ്ലോഗുകളില്‍ ഇനിയും ഡിങ്കന്റെ അബദ്ധം നിറഞ്ഞ കമെന്റുകള്‍ പ്രതീക്ഷിക്കാം.

മറുമൊഴികള്‍ എന്ന ഒരു ഗ്രൂപ്പ് തുടങ്ങി എന്ന് ഒരു ലിങ്ക് കണ്ടിരുന്നു http://groups.google.com/group/marumozhikal അടുത്ത പോസ്റ്റ് മുതല്‍ അതിലേയ്ക്ക് മാറുന്നു.

സസ്നേഹം
ഡിങ്കന്‍

Friday, June 1, 2007

പ്രണയം (കവിത)

പ്രണയത്തിനു കണ്ണില്ല.
പ്രണയത്തിനു മൂക്കില്ല
എന്തിനേറേ പ്രണയത്തിനു സ്വന്തമായി
ഒരു അണ്ടര്‍വെയര്‍ വരെ ഇല്ല.