Showing posts with label പൂരാശംസകള്‍. Show all posts
Showing posts with label പൂരാശംസകള്‍. Show all posts

Thursday, April 26, 2007

കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍
‍കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

മഠവും കുളവും കാണണം കാന്താ..
മഠത്തിലെ വരവൊന്ന് കാണണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

മദ്ധളമെനിക്കൊന്ന് കാണണം കാന്താ..
മദ്ധളമേലൊന്ന് മുട്ടണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

ചെണ്ടയെനിക്കൊന്ന് കാണണം കാന്താ..
ചെണ്ടക്കോലെടുത്തൊന്ന് കൊട്ടണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

ഇലഞ്ഞിയും തറയും കാണണം കാന്താ..
ഇലഞ്ഞിത്തറ മേളം കേള്‍ക്കണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

ആനയെനിക്കൊന്ന് കാണണം കാന്താ..
ആനപ്പുറത്തൊന്ന് കയറണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

തെക്കേ ഗോപുരം കാണണം കാന്താ..
തെക്കോട്ടിറക്കവും കാണണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

കുടമാറ്റമെനിക്കൊന്ന് കാണണം കാന്താ..
മുത്തുക്കുടയെടുത്തതിലൊന്ന് മാറണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

വെടിക്കെട്ട് എനിക്കൊന്ന് കാണണം കാന്താ..
തിരിയെടുത്തതിലൊന്ന് കൊളുത്തേണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

പണ്ട് ഈ പാട്ടും പാടി തൃശൂര്‍ പൂരം കണ്ട ഒരു കാലത്തിന്റെ ഓര്‍മ്മയ്ക്ക് .
വരികള്‍ ഇനിയുമുണ്ടായിരുന്നു, ചിലതെല്ലാം ഡിങ്കന്‍ മറന്നു.
ജീവിതപ്പാച്ചിലില്‍ ഇത്തവണ പൂരം മിസ്സായ ഡിങ്കന്‍, എല്ലാ പൂരപ്രേമികള്‍ക്കുമായി ഇത് സമര്‍പ്പിക്കുന്നു.

ഏവര്‍ക്കും ഡിങ്കന്‍&ഡിങ്കന്റെ പൂരാശംസകള്‍