
പ്രശസ്ഥ കഥകളിയാചാര്യന്‍ പത്മശ്രീ കീഴ്‌പ്പടം കുമാരന്‍ നായര്‍ അന്തരിച്ചു. കഴിഞ്ഞ ആറ് ദശാബ്ദമായി രംഗത്താടിയിരുന്ന അദ്ദേഹം വേഷം അഴിച്ച് വെച്ച്, കോപ്പഴിച്ച്, ചായം മാച്ച് തിരശീലയ്ക്ക് പുറകിലേയ്ക്ക് മറഞ്ഞിരിക്കുന്നു. കഥകളി നടനായും, അദ്ധ്യാപകനായും, നൃത്തസംവിധായകനായും അദ്ദേഹം തിളങ്ങിയിരുന്നു. കേരള-കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്,കലാമണ്ഡലം അവാര്‍ഡ്, ഉണ്ണായി വാര്യര്‍ പുരസ്ക്കാരം, പത്മശ്രീ എന്നിവയാല്‍ സമ്മാനിതനായിരുന്നു. കീഴ്പ്പടത്തിനു ആദരാജ്ഞലികള്‍.
അജിത ഹരേ.... ജയ...മാധവ.....
