Showing posts with label മരണം. Show all posts
Showing posts with label മരണം. Show all posts

Sunday, March 29, 2009

മരണമേ വരേണമേ...

സിൽ‌വിയാ പ്ലാത്തിന്റെ മകൻ മരിച്ചെന്ന വാർത്ത അറിഞ്ഞപ്പോഴാണ്. അവരുടെ ഭർത്താവും കവിയും, ബാലസാഹിത്യകാരനുമായ Ted Hughesന്റെ ഫാമിലി ട്രീ ഒന്നെടുത്ത് നൊക്കാമെന്നു വെച്ചത്.
ബെസ്റ്റ് കണ്ണാ ബെസ്റ്റ് !
എന്ന് പറയാൻ തൊന്നിപ്പോയി.

മരിച്ചവർ
------------
ആദ്യ ഭാര്യ Sylvia Plath:
മക്കളെയെല്ലാം നനഞ്ഞതുണികൊണ്ട് പുതപ്പിച്ച് മുറി പൂട്ടിയശേഷം അടുക്കളയിൽ ചെന്ന് കത്തുന്ന ഗ്യാസ് ഓവണിൽ തലവെച്ചു മരിച്ചു.
- February 11, 1963

രണ്ടാം ഭാര്യ Assia Wevill :
അടുക്കളയിലെ ഗ്യാസ് സ്റ്റൌ തുറന്നിട്ട ശേഷം വിസ്ക്കിയിൽ സ്ലീപ്പിംഗ് പിൽ‌സ് ചേർത്ത് കുടിച്ചുകൊണ്ട് നാലുവയസുകാരി മകളോടൊപ്പം ചേർന്നുകിടന്ന് തീപ്പെട്ടു മരിച്ചു.
- March 23, 1969

മകൾ Shura :
അമ്മയുടെ(Assia Wevil) ആത്മഹത്യാശ്രമത്തിനിടെ കൊല്ലപ്പെട്ടു.
- March 23, 1969


മകൻ Nicholas Hughes :
സിൽ‌വിയാ പ്ലാത്തിലുള്ള മകൻ. ഡിപ്രഷൻ മൂത്ത് നാല്പത്തേഴാം വയസിൽ അലാസ്കയിലെ വീട്ടിൽ വെച്ച് തൂങ്ങി മരിച്ചു.
-March 16, 2009


ജീവിച്ചിരിക്കുന്നവർ
------------------------

മൂന്നാം ഭാര്യ Carol Orchard , സിൽ‌വിയയിലുള്ള മകൾ Frieda Hughes


Ted Hughes എന്തായാലും ആത്മഹത്യ ചെയ്യുകയായിരുന്നില്ല; ഹാർട്ട് അറ്റാക്കായിരുന്നു മരണ കാരണം.
-October 28, 1998


കവിതാ ശകലങ്ങൾ

Ted Hughes
-----------------------------------------
Something tries to save itself-searches
For defenses-but words evade
Like flies with their own notions
Old age slowly gets dressed
Heavily dosed with death's night
Sits on the bed's edge
Pulls its pieces together
Loosely tucks in its shirt


Sylvia Plath
---------------------------------------------------------
In Brueghel's panorama of smoke and slaughter
Two people only are blind to the carrion army:
He, afloat in the sea of her blue satin
Skirts, sings in the direction
Of her bare shoulder, while she bends,
Finger a leaflet of music, over him,
Both of them deaf to the fiddle in the hands
Of the death's-head shadowing their song.
These Flemish lovers flourish;not for long.
Yet desolation, stalled in paint, spares the little country
Foolish, delicate, in the lower right hand corner


Nicholas Hughes
-----------------------------------
Your son's eyes.... would become
So perfectly your eyes,
Became wet jewels
The hardest substance of the purest pain
As I fed him in his high white chair
. . . . . .
O love, how did you get here?
O embryo..
In you, ruby.
The pain
You wake to is not yours.

Thursday, January 10, 2008

മരണത്തിലേക്ക് നടന്നു കയറിയ വാക്കുകള്‍


മരണമൊഴികള്‍

സ്വഛന്ദമൃത്യുവല്ലാത്ത ഏതൊരുവനുംആകസ്മികമായെത്തുന്ന ഒരു വിരുന്നുകാരനാണ് മരണം . നിരന്തരമായ രോഗപീഡയാല്‍ മരണം പ്രതീക്ഷിച്ച് കിടക്കുന്നവര്‍ക്ക് പോലും അന്ത്യശ്വാസം ഏതെന്ന് തിരിച്ചറിയുക അസാധ്യമെന്ന് കരുതുന്നു. അതൊരു “പോയന്റ് ഓഫ് നോ റിട്ടേണ്‍” ആണ്...സ്വയം അപ്രത്യക്ഷമാകുന്ന നിമിഷം.അവിടങ്ങളില്‍ അറിയാതെയെങ്കിലും ഒരു സാക്ഷ്യം അതാണ് മരണമൊഴി. മരണമൊഴിയെ കോടതി പോലും മുഖവിലയ്ക്കെടുക്കുന്നു. ജീവിതാന്ത്യത്തില്‍ ഒരുവന്‍ കപടതയില്‍ വര്‍ത്തിക്കില്ല എന്ന നിഗമനത്തിലാണത്. മരണത്തില്‍ മനുഷ്യന്‍ എത്രമാത്രം സത്യസന്ധനാണ്എന്നു പരിശോദിക്കാന്‍ മരണമൊഴികളെ ആശ്രയിക്കാമോ? അതോ ഒരു നടന്‍ അരങ്ങിലെ തന്റെ അന്ത്യനിമിഷത്തില്‍ കെട്ടിയവേഷം എത്രമാത്രം നന്നാക്കാന്‍ ശ്രമിക്കുമോ അതുപോലെ ഒരു അഭിനമൂര്‍ദ്ധന്യത ഇവിടെ സാധ്യമാണോ? രംഗബോധമില്ലാത്തകോമാളിയുടെ അപ്രതീക്ഷിത വരവില്‍ അവന്‍/ള്‍ ഒരു ജീവിതം മൊത്തം കൂടെ കൊണ്ട് നടന്നിരുന്ന ആശയങ്ങളേയും, സമവാക്യങ്ങളേയും കൈവെടിഞ്ഞ് വെറും പുലമ്പലുകള്‍ നടത്താന്‍ ശ്രമിക്കുമോ? എന്തായാലും പ്രതികരണങ്ങള്‍ വ്യത്യസ്ഥങ്ങളാണ് എന്ന്‍ ചരിത്രം എന്ന വേശ്യ നമ്മെ ബോധ്യപ്പെടുത്തുന്നു. വിവര്‍ത്തനത്തില്‍ തനിമ നഷ്ടപ്പെട്ടെങ്കിലോ എന്ന ഭയമുള്ളതിനാല്‍ ലഭ്യമായ ആംഗലേയത്തില്‍ തന്നെ അവയെ രേഖപ്പെടുത്തുന്നു.


തന്റെ മരണത്തില്‍ വിപരീതാത്മകമായ ആശങ്കകളാണ് നസ്രേയനായ യേശു പ്രകടിപ്പിക്കുന്നത് "My God, my God, why have you forsaken me?" എന്ന് ആശങ്കയുതിര്‍ക്കുന്ന അദ്ദേഹം തന്നെ “Father, into your hands I commit my spirit“ എന്ന് സമാശ്വസിക്കുന്നുമുണ്ട്. മരണമൊഴികള്‍ പ്രവാചകതുല്യമായ പ്രവചനങ്ങളാണെങ്കില്‍ , പ്രവാചകനായ നോസ്‌ട്രഡാമെസിന്റെ അന്ത്യവാചകം ഇതാണ് "Tomorrow, I shall no longer be here." നാളെയുടെ തന്റെ പ്രവാചകന്‍ നാളെയെക്കുറിച്ച് പറഞ്ഞത് അതായിരുന്നു. തനെ പ്രസംഗങ്ങള്‍ കൊണ്ടും, മനനം ചെയ്യിപ്പിക്കുന്ന ചോദ്യങ്ങള്‍ കൊണ്ടും ഗ്രീക്ക് യുവാക്കളെ ഉദ്ബോധരാക്കിയ സോക്രട്ടീസ് പറഞ്ഞതാകട്ടെ “'Crito, we ought to offer a cock to Asclepius. See to it, and don't forget“. ജീവിതകാലം മുഴുവനും തത്വചിന്ത പറഞ്ഞ സോക്രട്ടീസ് ഹെം‌ലോക്കിന്റെ മരണമറവിയിലും , സ്വര്‍ഗത്തില്‍ നിന്ന് തന്നെ തടയുന്ന ഒരു കുക്കുടദൂരത്തെ താണ്ടുന്നതിനായി സുഹൃത്ത് ക്രീറ്റോയോട് പറയുന്നത് താനും ഭാര്യയും നേര്‍ന്ന നേര്‍ച്ചക്കോഴിയെക്കുറിച്ചാണ്. കാലില്‍ നിന്ന് വിഷം തണുപ്പായി ഉറഞ്ഞുകയറുമ്പോള്‍ ശിഷ്യന്‍ പ്ലേറ്റൊവിനും, സുഹൃത്ത് ക്രീറ്റൊവിനും മുന്നില്‍ തത്വചിന്തപരിവേഷം അഴിച്ചുവെച്ച് സോക്രട്ടീസ് വികാരാധീനനായ ഒരു മനുഷ്യന്‍ മാത്രമാകുന്നു. എന്നാല്‍ ദുര്‍മന്ത്രവാദിനിയെന്ന് മുദ്രകുത്തി തീയില്‍ ചുട്ടെരിക്കുമ്പോഴും "Hold the cross high so I may see it through the flames!" എന്നാണ് ജോവാന്‍-ഓഫ്-ആര്‍ക്ക് പറയുന്നത്. തന്റെ കന്യാചര്‍മ്മ പരിശോധനയിലും, സത്താന്റെ ഇരട്ടലിംഗത്താല്‍ ഭോഗിക്കപ്പെട്ടുവെന്ന സഭയുടെ കപടാരോപണത്താല്‍ നികൃഷ്ടയാക്കപ്പെടുമ്പോഴും കൂടെ നിന്ന വിശ്വാസത്തെ, തീജ്വാലകള്‍ ശരീരം പൊള്ളിക്കുന്ന അന്ത്യവേളയിലും ജോവാന്‍ ഉപേക്ഷിക്കുന്നില്ല.


തന്റെ സ്വപ്നമായ രാമരാജ്യം മരണത്തിലും മഹാത്മാഗാന്ദി കൈവെടിയുന്നില്ല."Hey Ram, Hey Ram"എന്ന് അദ്ദേഹം ഉച്ചരിച്ചിരുന്നു എന്നും ; അതല്ല അദ്ദേഹത്തിന്റെ ശരീരത്തില്‍ വെടിയേറ്റ അവയവങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ച് സംസാരിക്കാന്‍ കഴിയുമായിരുന്ന അവസ്ഥയിലല്ല അദ്ദേഹം എന്നെതിര്‍‌വാദം മുഴക്കുന്നവരും ഉണ്ട്.തന്റെ ജീവിതത്തിലും ഭരണത്തിലും കാണിച്ച കാര്‍ക്കശ്യമാര്‍ന്ന ധീരത “I don't mind if my life goes in the service of the nation. If I die today every drop of my blood will invigorate the nation" എന്ന മരണമൊഴിയിലും ഇന്ദിരാ പ്രിയദര്‍ശിനി അനുവര്‍ത്തിക്കുന്നു.


ഇതേ സ്ഥൈര്യം തന്നെയാണ് മംഗോളിയന്‍ സ്വേഛാദിപതി ജെങ്കിസ്‌ഖാനും പ്രകടിപ്പിക്കുന്നത് "Let not my end disarm you, and on no account weep or keen for me, let the enemy be warned of my death". കണ്ണീരിനും തേങ്ങലിനും പകരം തന്റെ മരണം ശത്രുക്കള്‍ക്ക് ഭീഷണിയാകട്ടെ എന്നാണ് ഖാന്റെ പക്ഷം. ഒരു ബുദ്ധഭിക്ഷു പ്രധാനമന്ത്രിയായുള്ള ഖാന്‍ തന്റെ കര്‍മ്മത്തെ മരണവേളയിലും സാധൂകരിക്കുന്നു. “തിരുമനസേ അങ്ങേയ്ക്ക് ശേഷം ഈ രാജ്യം ആരേറ്റുവാങ്ങും?” എന്ന് ആശങ്കപ്പെടുന്ന പെര്‍ഡിക്കാസിനോട് തന്റെ മുദ്രമോതിരം ഊരിയെടുത്ത് “To the strongest” എന്നാണ് മഹാനായ അലക്സാണ്ടര്‍ പറയുന്നത്. എന്നാല്‍ "You too, Brutus?" എന്നു ചോദിക്കുന്ന ജൂലിയസ് ഗയസ് സീസറിന് അന്ത്യനിമിഷത്തിലും മാര്‍ക്വേസ് ജൂനിയസ് ബ്രൂട്ടസിന് ആ ചതിയില്‍ ഉള്ള പങ്കില്‍ സ്നേഹം കലര്‍ന്ന സംശയം ആണുള്ളത്. ജോസഫൈന്റെ വിയര്‍പ്പിനെ ഇഷ്ടപ്പെടുകയും പൂച്ചകളെ പേടിക്കുകയും ചെയ്ത നെപ്പോളിയന് "Tete d’Armée [Chief of army]" താന്‍ ആരാണെന്ന ബോധ്യം അന്ത്യ നിമിഷത്തിലും ഉണ്ടായിരുന്നു.


ബൊളീവിയന്‍ പട്ടാളത്താല്‍ പീഡിപ്പിക്കപ്പെട്ട് മരണം വരിക്കുമ്പോഴും തന്റെ വാക്കുകളില്‍ നിന്ന് വിപ്ലവം ചോര്‍ന്ന് പോകാതിരിക്കുന്നതില്‍ ഏര്‍ണെസ്റ്റൊ ഗുവേരെ എന്ന "ചെഗുവേര" വിജയിക്കുന്നു. മരണത്തോടുള്ള തന്റെ പുഛമാര്‍ന്ന പ്രതികരണം "I know you have come to kill me. Shoot, coward. You are only going to kill a man"എന്ന വാക്കുകളിലൂടെയാണ് അദ്ദേഹം വ്യക്തമാക്കുന്നത്. "That's obvious" മരിലിന്‍ മണ്‍റോയോടൊപ്പം ഉള്ള ഒരു നിമിഷത്തേ ആസ്വദിക്കുന്നതു പോലെയാകണം ജോണ്‍ എഫ് കെന്നഡി മരണത്തെ കാത്തിരുന്നത് പക്ഷേ അത് വ്യക്തതയാര്‍ന്നതായിരുന്നിരിക്കണം. അനവധി തലവേദനകള്‍ ഒതുക്കുകയും, സൃഷ്ടിക്കുകയും ചെയ്ത ഫ്ലാങ്കിന്‍ റൂസ്‌വെല്‍ട്ട് "I have a terrific headache" എന്ന് പറഞ്ഞാണ് രംഗം ഒഴിയുന്നത്. എന്നാല്‍ നാടകത്തിലെ ഹാസ്യരംഗം ആസ്വദിച്ച അബ്രഹാം ലിങ്കണ്‍ ചിരിച്ചുകൊണ്ടാണ് മരണത്തെ പുല്‍കിയത്. (ഇല്ല; ഒരിക്കലും ലിങ്കണ്‍ ബേസ്‌ബോളിനെ പ്രകീര്‍ത്തിക്കില്ല എന്ന് തന്നെ കരുതാം).തനിക്കു പറയാനുള്ളതുമുഴുവന്‍ അനവധി വര്‍ഷങ്ങള്‍ എടുത്താണ് കാള്‍ ഹെന്‍‌റിച്ച് മാര്‍ക്സ് പുസ്തകങ്ങളിലൂടെ പങ്ക് വെച്ചത് അതിനാല്‍ തന്നെ തന്റെ മരണമൊഴി കാത്തിരിക്കുന്നവരോട് ."Go on, get out! Last words are for fools who haven't said enough!" എന്ന് ആക്രോശിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട്. മരണത്തില്‍ പ്രകോപിതനാകുന്ന മാര്‍ക്സിന് വിരുദ്ധമായി സഹിഷ്ണുതയുടെ പാതയില്‍ "This is no time to make new enemies" എന്നാണ് വോള്‍ട്ടയര്‍ പറയുന്നത്.



കഥകളില്‍ ഒ.ഹെന്‍‌റി ട്വിസ്റ്റ് ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമാണല്ലോ. മരണത്തെ ചെറുക്കാനായി അവസാനത്തെ ഇലയില്‍ പ്രതീക്ഷപുലര്‍ത്തുന്ന കഥയെഴുതിയ ഹെന്‍‌റി പക്ഷേ തന്റെ മരണഭീതി പങ്ക് വെയ്ക്കുന്നത് ശ്രദ്ധിക്കുക. "Don't turn down the light. I'm afraid to go home in the dark." ഇരുളിലേക്ക് മണ്മറയാന്‍ ആ സാഹിത്യകാന് ഒട്ടും ആഗ്രഹിക്കുന്നില്ല. "It's been a long time since I've had champagne"കുലുക്കിത്തുറക്കുന്ന ഷാം‌പൈന്‍ ബോട്ടിലില്‍ നിന്ന് നുരഞ്ഞ് പൊങ്ങുന്ന ചെറുകുമിളകള്‍ കണക്കേ അനന്യസുന്ദരങ്ങളായ ചെറുകഥകളെഴുതിയ റഷ്യന്‍ സാഹിത്യകാരന്‍ ആന്റണ്‍ ചെക്കോ മരണത്തിലും ഷാം‌പൈനോടുള്ള തന്റെ താല്പ്പര്യം മറച്ചുവെയ്ക്കുന്നില്ല. ആത്മഹത്യയുടെ സൈദ്ധാന്തികതലങ്ങളെ കുറിച്ച് പരാമര്‍ശിച്ച കാഫ്‌ക തന്റെ ഐറണി കലര്‍ന്ന ഭാഷണത്തില്‍ മൊഴിയുന്നത് "Kill me, or else you are a murderer!" എന്നാണ്. കരിമ്പൂച്ചയുടെ കഥ എഴുതി ഭീകരത സൃഷ്ടിച്ച അലന്‍പോ മരണത്തില്‍ എത്ര സാധുവാകുന്നു."Lord help my poor soul" തന്റെ ആത്മാവിനു വേണ്ടി എഡ്ഗാര്‍ അലന്‍പോ വിലപിക്കുന്നു. ഒരു മൂടല്‍മഞ്ഞായി ഉയരുന്ന തന്റെ മരണത്തെ എമിലി ഡിക്കിന്‍‌സണ്‍ "... the fog is rising" ഇങ്ങനെയാണ് വിവരിക്കുന്നത് . "I expect I shall have to die beyond my means" തന്റെ മരണത്തെ അല്‍പ്പം “വൈല്‍ഡ്(വന്യം)“ ആയിതന്നെയാണ് ഓസ്ക്കാര്‍ വൈല്‍ഡ് പ്രകീര്‍ത്തിക്കുന്നത്. "Put that bloody cigarette out"അജ്ഞാതമായൊരു വെടിയുണ്ട തന്നെ തേടിവരുന്നതിന് തൊട്ടുമുന്‍പ് എച്.എച്.മണ്രോ എന്ന സാക്കിയുടെ വാക്കുകള്‍ ഇതായിരുന്നു.

"Drink to me!" എന്ന് പറഞ്ഞ് പാബ്ലോ പിക്കാസോ ഒരു വിശാല ക്യാന്വാസിലെ വര്‍ണ്ണബിന്ദുവായി വിരമിക്കുന്നു.പക്ഷേ അമിതമായ മദ്യപാനത്താല്‍ Xanthopsia ബാധിച്ച് ഒരു മഞ്ഞപ്പിത്തക്കാരന്റെ കണ്ണിലെ മഞ്ഞച്ച കാഴ്ചകളായി മഞ്ഞയുടെ സൌന്ദര്യം ക്യാന്‍‌വാസില്‍ പടര്‍ത്തിയ വിന്‍സെന്റ് വാന്‍‌ഗോക്കിന്റെ മരണമൊഴിയില്‍ ദുഖം ഖനീഭവിച്ച് കിടന്നത് "La tristesse durera toujours ("The sadness will last forever)“ എന്ന വാക്കുകളില്‍ കാണാം . May the Lord have mercy on your soul എന്ന് അന്ത്യകൂദാശ നല്‍കുന്ന പുരോഹിതനോട് നര്‍മ്മത്തോടെ "Why not? After all, it belongs to him" എന്നു പറയാന്‍ ഒരേഒരു ചാര്‍ലി ചാപ്ലിനേ കഴിയൂ.താന്‍ കാണികളെ ബോറടിപ്പിച്ചിട്ടില്ല എന്ന് തന്നെയാണ് അവസാനത്തെ പ്രസ് കോണ്‍ഫറന്‍സിലും റോക്ക് മ്യൂസിക്കിന്റെ രാജാവ് എല്‍‌വിസ് പ്രെസ്‌ലി പ്രസ്ഥാവിക്കുന്നത്. "I hope I haven't bored you" അതാകട്ടെ പരിപൂര്‍ണ്ണ സത്യമായിരുന്നു താനും. തന്റെ സംഗീതസാന്ദ്രമായ സിംഫണികളാല്‍ ലോകത്തെ വിസ്മയിപ്പിച്ച ബിഥോവനാകട്ടെ "Friends applaud, the comedy is over" എന്നു പറഞ്ഞ് ജീവിതലയത്തിന്റെ ബാറ്റണ്‍ താഴ്ത്തുന്നു. "I have lived as a philosopher and die as a Christian. വശ്യമായ രൂപത്താലും, ഉദ്വേഗജനകമായ ജീവിതത്താലും സുന്ദരികളുടെ ഉറക്കം കെടുത്തിയ കാസനോവ സ്വയം സാക്ഷ്യപ്പെടുത്തുന്നത് ഇങ്ങനെയാണ്. "It is unbelievable" എന്നാണൊ അതോ"Merci, monsieur"... ചാരസുന്ദരി മാതാ ഹരിയുടെ വാക്കുകളില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നു.


തന്റെ ശാസ്ത്രാന്വേഷണകൌതുകം കൊണ്ട് മരണം സംഭവിച്ച ആര്‍ക്കിമിഡീസ് പറഞ്ഞത് "Wait 'till I have finished my problem!" എന്നാണ്. തന്റെ ഗണിതപ്രശ്നം പൂര്‍ത്തിയാക്കാന്‍ സമയം ലഭിക്കാത്ത അദ്ദേഹം റോമന്‍ പട്ടാളക്കാരാന്‍ വധിക്കപ്പെടുകയായിരുന്നു. ഉത്തോലകത്താല്‍ ഭൂമിയെ ഇളക്കാന്‍ പോന്നതായിരുന്നു ആ വാക്കുകള്‍. പ്രപഞ്ചത്തിലെ ജീവന്‍ എന്ന സമസ്യക്ക് ശാസ്ത്രീയാടിത്തറയുണ്ടാക്കിയ പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് മരണത്തേയും ഭയത്തേയും ബന്ധിപ്പിക്കുന്നത് ഇങ്ങനെയാണ് "I am not the least afraid to die". അപ്പോഴും അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ ഗാലപ്പഗോസിലെ ആമകള്‍ അപോഴും ഇഴഞ്ഞിരുന്നു എന്നുതന്നെ കരുതാം. "It's very beautiful over there" ജീവിതം എന്ന മനോഹാരിതയെ അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിക്കുന്നതാണ് തോമസ് ആല്‍‌വാ എഡിസന്റെ വാക്കുകള്‍. ഇലക്ട്രിക് ബള്‍ബ് കണ്ടുപിടിക്കുക മാത്രമല്ല മരണത്തില്‍ സ്വയം എന്‍"ലൈറ്റഡ്" ആകാനും എഡിസനു കഴിയുന്നുണ്ട്. ശരീരത്തിലെ ട്യൂമര്‍ നീക്കാനായി മുപ്പതിലേറെ ശസ്ത്രക്രിയക്ക് വിധേയനായതിനു ശേഷവും തന്നെ കാര്‍ന്നു തിന്നുന്ന വേദനയെ അധികരിക്കാനായി കൂടിയ അളവില്‍ മോര്‍ഫീന്‍ ഡോസേജിന് വിധേയനായി കോമയിലേക്ക് ആഴ്ന്ന് പോകും മുന്നേ "My dear Schur, you remember our first talk. You promised to help me when I could no longer carry on. It is only torture now, and it has no longer any sense" എന്ന് പരിഭവം പറയുന്നു സിഗ്മോണ്ട് ഫ്രോയിഡ്. “So little done, So much to do", തന്റെ ഒരായുസിന്റെ യത്നങ്ങളെ മുഴുവനും നിസാരവല്‍ക്കരിച്ചാണ് സ്വനഗ്രാഹിയന്ത്രത്തിന്റെ ഉപജ്ഞാതവ് അലക്സാണ്ടര്‍ ഗ്രഹാംബെല്‍ മറയുന്നത്.

മുകളില്‍ പറഞ്ഞവയുടെ ചരിത്രപരമോ ആശയപരമോ ആയ വിവരണങ്ങളില്‍ സംശയം പ്രകടിപ്പിക്കാം, ഇതില്‍ വിട്ടുപോയ പലരേയും ഉള്‍പ്പെടുത്താം, പലതും ടെയിലര്‍ മേഡല്ലേന്ന് പറഞ്ഞു തള്ളാം, പ്രവൃത്തിയാണ് അല്ലാതെ മരണമൊ മരണമൊഴിയോ അല്ല ജീവിതം വെളിവാക്കുന്നതെന്ന് ഭര്‍ത്സിക്കാം... എന്നിരുന്നാലും അന്ത്യമൊഴികളില്‍ ചില വെളിപ്പെടുത്തലുകളുണ്ട്. വാചകം പൂര്‍ത്തിയായിട്ടും അതൊന്നൂട്ടിയുറപ്പിക്കാന്‍ നാം ചിഹ്നനം ചെയ്യുന്ന പൂര്‍ണ്ണവിരാമത്തിന്റെ സാംഗത്യം. അതാകാം ചിലപ്പോള്‍ മരണമൊഴികള്‍. എങ്കിലും നമ്മുടെ മരണമൊഴി എന്തായിരിക്കും എന്നൊരു കൌതുകം നിങ്ങള്‍ക്കില്ലേ?

ഈ പോസ്റ്റ് മരണമൊഴി (http://maranamozhi.blogspot.com) എന്ന ബ്ലോഗര്‍ക്ക് ഡിങ്കന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു. മരണം ഒളിപ്പിക്കാത്ത ഏതെങ്കിലും ഇടങ്ങളില്‍ അദ്ദേഹം ഇന്നുമുണ്ടെങ്കില്‍ തിരികെ വരാന്‍ ഒരു പ്രചോദനമാകട്ടെ ഈ പോസ്റ്റ്.