Showing posts with label മാലാഖമാരുടെ തിരിച്ചുവരവ്. Show all posts
Showing posts with label മാലാഖമാരുടെ തിരിച്ചുവരവ്. Show all posts

Friday, March 6, 2009

ഹൌ ഐ വണ്ടർ... വാട്ട് യൂ ആർ

എത്രപെട്ടെന്നാണ്‌ സ്വപ്നങ്ങളും , ചുമരെഴുത്തുകളും മായ്ക്കപ്പെടുന്നത് :(


“ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ
ഹൌ ഐ വണ്ടർ വാട്ട് യൂ ആർ
അപ് അബൌവ് ദി വേൾഡ് സോ ഹൈ
മൈക്കേൾ ജാക്സൻ ഇൻ ദി സ്കൈ“
വാർത്ത => ഇവിടെ

എന്തൊക്കെ പറഞ്ഞാലും (എത്ര ചെകുത്താൻ സ്വഭാവക്കാരായാലും) ചിലരെല്ലാം ഇപ്പോഴും മനസിൽ മാലാഖമാരാണ് പച്ചകുത്തപ്പെട്ടിരിക്കുന്നത്...

ഹൃദയം ഒരു ദാവീദിൽ നക്ഷത്രമാണെങ്കിൽ...
അതിന്റെ 7 മഴവിൽ കളങ്ങളിൽ 7 മാലാഖമാരാണുള്ളതെങ്കിൽ അതിൽ ഒന്ന് പോപ്പിന്റെ രാജകുമാരൻ മിഖായേൽ മാലാഖ ആയിരിക്കും...
ചെസ് കളങ്ങളിലെ കരുക്കൾ പോലെ കറുപ്പിലും, വെളുപ്പിലും മൈക്കേൽ...
(അതുകൊണ്ട് മാലാഖമാരുടെ തിരിച്ചുവരവാണ് മല്യമാർ തിരിച്ചു തരുന്ന ഗാന്ധിക്കണ്ണടകളേക്കാൽ എനിക്ക് സന്തോഷം തരുന്ന വിഷയം)
അവസാനത്തെ പ്രകടനത്തിനുശേഷം ചിറകറ്റ് വീണ്ടും മൈക്കേൾ ദാവീദിൻ നക്ഷത്രക്കളത്തിൽ തടവിലായേക്കാം...


ഹൃദയം ഒരു ദാവീദിൽ നക്ഷത്രമാണെങ്കിൽ...
അതിന്റെ ഏതെങ്കിലും ഒരു മഴവിൽ കളത്തിൽ ഗബ്രിയേലും ഉണ്ടാകും...
(ഗോൾ പോസ്റ്റിൽ പന്തു കുത്തി നിറച്ച് കുട്ടിക്കരണം മറിയുന്ന ആ മാലാഖയെ ഏവരും ‘ഏഞ്ചൽ ബാറ്റി’ എന്ന് വിളിച്ചു കൂവുന്നുണ്ടായിരിക്കും. ആരവത്തിന് ബാക്ഗ്രൌണ്ട് സ്കോറായി മിഖായേൽ പാടുന്നുണ്ടായിരിക്കും...)



നൊസ്റ്റാൾജിയകൾ തിരികെ വന്ന് മടങ്ങിപ്പോകുന്നതിനേക്കാൾ ആനന്ദകരമായതെന്തുണ്ട്?


*
പീഡോഫീലിയയും, ഗാന്ധിക്കണ്ണടയും കമെന്റുകളിൽ കാണരുതെന്നപേക്ഷ