Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

Tuesday, January 12, 2010

ആകയാല്‍ സക്കറിയ പറഞ്ഞത്...

അല്ലെങ്കിലും സക്കറിയ പറയുന്നതും എഴുതുന്നതും മിക്കപ്പോഴും വിവാദമാകാറുണ്ട്. സലാം അമേരിക്ക എഴുതിയത് കേരളത്തിലെ സാഹിത്യ സദസുകളില്‍ മൊത്തം വിവാദമായിരുന്നു. "യേശു ഞങ്ങളിലേക്ക് കടന്നു വന്നത് തുടകള്‍ക്കിടയിലെ സ്വര്‍ഗത്തിലൂടെയല്ല" എന്ന് ന്യായീകരിച്ചെഴുതിയെങ്കിലും യേശുവിനെ മനുഷ്യനാക്കാനുള്ള നസ്രാണിയുടെ ഗൗളിശാസ്ത്ര വിരുതില്‍ ക്രൈസ്തവസഭകളും വിവാദമുണ്ടാക്കിയിരുന്നു. തന്റെ പട്ടേലറെ അടൂര്‍ തിരുത്തിയെന്നും പറഞ്ഞ് ഒരു സിനിമാ വിവാദം. സെന്റ്.തെരേസാസ് കോളേജ് നഗ്നചിത്രവിവാദം ഉണ്ടായ കാലത്ത് "കുറച്ച് പെണ്‍കുട്ടികള്‍ അവരുടെ ഹോസ്റ്റലില്‍ വെച്ച് നഗ്നഫോട്ടോ എടുത്താല്‍ ആര്‍ക്കാണ്‌ ചേതം" എന്ന മട്ടില്‍ സാംസ്ക്കാരിക കേരളത്തിന്റെ കപടസദാചാരത്തിനെതിരെ ലേഖനം എഴുതിയതും വിവാദമായിരുന്നു. സവര്‍ണ്ണ ഹൈന്ദവതയ്ക്കെതിരെ ഉള്ള സക്കേറിയന്‍ നിലപാടുകള്‍ പലപ്പോഴും വിവാദമായിട്ടുണ്ട്, അതുവഴി സംഘികളുടെ ശത്രുവും. എന്നാല്‍ നാഴികയ്ക്ക് നാല്പ്പത്തിമൂന്ന് വട്ടം തന്റെ ഭാര്യയുടെ ബ്രാഹ്മണിക് പാരമ്പര്യം ഏറ്റുപറയുന്നതിനാല്‍ മൃദുഹൈന്ദവവാദിയെന്ന് ആക്ഷേപങ്ങളും, അതെ തുടര്‍ന്ന് സാഹിത്യകോക്കസുകളില്‍ വിവാദങ്ങളുമുണ്ടത്രേ.

ഇങ്ങനെയൊക്കെയുള്ള സക്കറിയയുടെ താഴെയുള്ള പരാമര്‍ശങ്ങളാണ്‌ പയ്യന്നൂരിലെ ഡിഫിക്കാരില്‍ നിന്ന് അദ്ദേഹത്തിന്‌ നേരെയുണ്ടാ പ്രശ്നങ്ങളുടെ കാരണം.

വിവാദ വീഡിയോ




വിവാദ പരാമര്‍ശങ്ങള്‍
<<<
"ഒരു സഖാവ് ഒരു ഭാര്യയെ സ്വീകരിക്കുന്നതിന്റെ രീതി, അല്ലെങ്കില്‍ ഒരു ഇണയെ കണ്ടെത്തുന്നതിന്റെ രീതിയുടെ മേല്‍ വരെ അയാള്‍ യഥാര്‍ത്ഥ സഖാവാണെങ്കില്‍ നിയന്ത്രണങ്ങളുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. അതിലെ ലൈംഗീകത. പരസ്യ ലൈംഗീകത ഒരു മുഖം മൂടി മാത്രമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. വലിയ ഒരു വെള്ള പൂശിയ മുഖം മൂടിയാണ് നിങ്ങള്‍ കാണുന്നത്. അതിലെ രഹസ്യ ലൈംഗീകതയെന്നത് മറ്റാരുടെയും കാര്യം പോലെ സ്വതന്ത്രവും ആനന്ദകരവും സന്തോഷകരവുമൊക്കെയാണ്..."
"വാസ്തവത്തില്‍ ഈ ഇടതുപക്ഷപ്രസ്ഥാനം ഒരു ഒളിപ്രസ്ഥാനമായിരുന്ന കാലത്ത് , ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഇത്രമാത്രം ലൈംഗീകതയില്‍ , ആ ഒളിവിന്റെ സുഖത്തില്‍, അതിന്റെ മറവില്‍ ഇത്രമാത്രം ലൈംഗീകതയോടുകൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്ന് സംശയമുണ്ട്..."
"ഒരു പക്ഷേ ഏറ്റവും ലൈംഗികതയില്‍ അടിയുറച്ച പ്രസ്ഥാനമാണ് (ചെറുതായി ചിരിക്കുന്നു) രാഷ്ട്രീയ പ്രസ്ഥാനമാണ് ഇടതു പക്ഷപ്രസ്ഥാനം ആ രാഷ്ട്രീയപ്രസ്ഥാനമാണ് ഇന്ന് ഇത്ര ഭീകരമായ സങ്കുചിതത്വത്തിലേക്ക്, ഒരു സ്ത്രീയേം പുരുഷനേം ഒന്നിച്ചു കണ്ടാല്‍ സംശയിക്കണം എന്ന സങ്കുചിതത്വത്തിലേക്ക് മറിഞ്ഞത്..."
"അപ്പോ എനിക്ക് തോന്നുന്നത് ക്രൈസ്തവ പാരമ്പര്യം നമ്മില്‍ അടിച്ചേല്പ്പിച്ച ഒരു യാഥാസ്ഥിതികത്വം ഒരുവശത്തുണ്ട്. മറുവശത്ത്, എനിക്ക് തോന്നുന്നത്, ഇടതു പക്ഷപ്രസ്ഥാനത്തെയും കൂടി ഈ തരത്തിലുള്ള പ്രവര്‍ത്തനത്തിന്റെ വെളിച്ചത്തില്‍ കണ്ടേതീരൂ..."
<<<

മുകളില്‍ പറഞ്ഞ കാര്യങ്ങളോട് പൂര്‍ണ്ണാര്‍ത്ഥത്തില്‍ യോജിപ്പില്ലെങ്കിലും സക്കറിയയുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെ മാനിക്കുന്നു. ഉണ്ണിത്താനെ പോലെ "സൂഫിയ-മദനി-പിണറായി-ഷാനിമോള്‍-മുരളീധരന്‍ etc." എന്നിങ്ങനെ പേരെടുത്ത് അശ്ലീലം പറയുന്ന തരത്തിലല്ല സക്കറിയ പ്രതികരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അമിതാവേശത്തിനും, വികാരത്തിനും വിധേയരായി സക്കറിയയെ കൈയ്യേറ്റം ചെയ്യാന്‍ മാത്രമുള്ള പ്രശ്നം മേല്‍ പരാമര്‍ശങ്ങളില്‍ ഉണ്ടെന്നും -വ്യക്തിപരമായി- കരുതുന്നില്ല. എന്നാല്‍ ചുവപ്പ് നിറത്തില്‍ അടയാളപ്പെടുത്തിയ ഭാഗങ്ങള്‍, അത് സക്കറിയക്ക് ഒഴിവാക്കാമായിരുന്നു എന്ന് തോന്നിപ്പോയി. "വേശ്യകളെല്ലാം സ്ത്രീകളാണ്‌, ആകയാല്‍ സ്ത്രീകള്‍ എല്ലാം വേശ്യകളാകാനും സാധ്യതയുണ്ട്" എന്ന കപട ഗണിത-സാമൂഹ്യ യുക്തിയാല്‍ ഒരു പൊതുബോധം സൃഷ്ടിച്ചെടുക്കുന്നത് പോലെ, ഒളിവുജീവിതം നടത്തി സഹനവും, ത്യാഗവും, പീഡനവും സഹിച്ച എല്ലാവരുടേയും ജീവിതം ലൈംഗിക അരാജകത്വത്തിന്റേതായിരുന്നു എന്ന സക്കേറിയന്‍ യുക്തിയോട് കണികപോലും യോജിക്കുന്നില്ല. പക്ഷേ ഇതൊന്നും DYFI ചെയ്തതിന്‌ ന്യായീകരണമാകുന്നില്ല. ഇത്തരം മോബ് ജസ്റ്റിസ് അവസരങ്ങളെ നിയന്ത്രിക്കേണ്ട വിധം രാഷ്ട്രീയം കൈയ്യാളുന്ന ഒരു സംഘടനയില്‍ നിന്ന് ഇത്തരം ബാലിശമായ അമിതവികാര പ്രകടനങ്ങളല്ല ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇത്തരം നീക്കത്തെ ശക്തമായി അപലപിക്കുന്നു...

* ഈ സംഭവത്തെ നേരേ കൊണ്ട് പോയി മാംഗ്ലൂര്‍ ശ്രീരാമസേന-പബ് ആക്രമണത്തോട് കൂട്ടിക്കെട്ടാനും, താരതമ്യം ചെയ്യാനും അമിത താല്പ്പര്യമെടുക്കുന്നവരുടെ കപടയുക്തിയും, രാഷ്ട്രീയവും തിരിച്ചറിയാല്‍ കഴിയാത്തവരാണ്‌ ഭൂ/ബൂലോഗത്തുള്ളവരെന്ന് കരുതുന്നുണ്ടെങ്കില്‍, അത്തരക്കാര്‍ക്ക് ദേ ഒരു മുഴുത്ത സ്മൈലി :)



സക്കറിയഡിഫി പ്രശ്നത്തില്‍ കാക്കനാടന്റെ അഭിപ്രായം കൂടെ ചേര്‍ക്കുന്നു

Tuesday, November 17, 2009

തേക്കും, ഊക്കും, ചക്രംചവിട്ടും കൂടെ ചെയ്യരുത്...


തേക്കും, ഊക്കും, ചക്രംചവിട്ടും കൂടെ ചെയ്യരുത്...
എന്നത് ഒരു വയനാടന്‍ (അശ്ലീല) ചൊല്ലാണ്‌. അതായത് പാടത്ത് വെള്ളം തേക്കുന്നതിനിടയില്‍, ചക്രം ചവിട്ടുമ്പോള്‍ എന്തായാലും കാലുകള്‍ ഇളകുന്നതല്ലേ, അരക്കെട്ടു ചലിക്കുന്നതല്ലേ എന്ന് കരുതി വരമ്പത്തിരിക്കുന്ന ഏതെങ്കിലും പണിക്കാരി പെണ്ണിനെ വിളിച്ച് മടിയിലിരുത്തരുതെന്നാണ് 'നീതിസാരം'

സമാനമായ ഒരു ഉപദേശമാണ്‌ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിയ്ക്ക് നല്‍കാനുള്ളത്. ഇങ്ങനെ [http://kpsukumaran.blogspot.com/2009/11/blog-post_17.html] ഒരു പൊസ്റ്റിട്ടാല്‍ അവിടെ ചില കമെന്റുകള്‍ മാത്രം അനുവദിക്കുന്നത് കമെന്റില്‍ പറഞ്ഞ വ്യാജപൊതുബോധനിര്‍മ്മിതിയ്ക്ക് ആക്കാം കൂട്ടുകയേ ഉള്ളൂ എന്ന് ഏത് സുകുമാരനും അറിയാം.

പോസ്റ്റ്/Comment ഡിലീറ്റാന്‍ ബ്ലോഗര്‍ സുകുമാരന്‌ സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ
>>>
കെ.പി.സുകുമാരന്‍ (K.P.S.) said...

തെറികള്‍ ടൈപ്പ് ചെയ്യുന്നതിനേക്കാള്‍ എളുപ്പമല്ലേ അത് ഡിലീറ്റ് ചെയ്യുന്നത് കുഞ്ഞച്ചാ :)
<<<
എന്ന കമെന്റ് കണ്ടാല്‍ രാധേയനോ, ഡിങ്കനോ എന്തൊ മുട്ടന്‍ തെറി എഴുതിയതിനാലാണ്‌ ഇയാളങ്ങ് ഡിലീറ്റിയൊലത്തിക്കളഞ്ഞത് എന്ന തോന്നലുണ്ടാക്കും. അതിനാല്‍ അവിടെ ഇട്ടകമെന്റ് ഇവിടെ പേസ്റ്റുന്നു

>>>

Dinkan-ഡിങ്കന്‍ said...

ഹതുശരി അപ്പോള്‍ ആരോടെങ്കിലും വിരോധം ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ അപവാദപ്രചാരണം നടത്താം, കൃത്രിമരേഖകള്‍ ഉണ്ടാക്കാം, വ്യാജമായ പൊതുബോധം സൃഷ്ടിച്ചെടുക്കാം അല്ല്യോ സൂമാരണ്ണാ? കൊള്ളാം... ഗൊഡുകൈ

പിണറയീടെ വീടെന്ന് പറഞ്ഞ് വ്യാജമെയില്‍ സര്‍ക്കുലേറ്റ് ചെയ്തതും അതുമായി ബന്ധപ്പെട്ട് സൈബര്‍ സെല്ല് കേസെടുത്തതും ആയ വാര്‍ത്തയെ പിടിച്ച് നന്ദിഗ്രാം, ഇലക്ഷന്‍ റിസള്‍ട്ട്, ആണവകരാര്‍, ബംഗാള്‍ എന്നിവയെ ചേര്‍ത്ത് കെട്ടിയ ആ കയറാണ് ആശാനേ കയര്‍... ദി ഗ്രേറ്റ് ഇന്ത്യന്‍ റോപ്പ് ട്രിക്കിനെ വെല്ലുന്ന "സുകുമാര കല" :) നമിച്ചിരിക്കുന്നു.

സുകുമാരന്റെ അടുത്ത പരിചയത്തിലോ, ബന്ധത്തിലോ ഉള്ള ഒരു പെണ്ണിന്റെ തുണിയില്ലാ തലവെട്ടി പടം നെറ്റില്‍ കിടന്ന് കറങ്ങുമ്പോള്‍ സൈബര്‍ സെല്ല് കേസെടുക്കുമ്പോളും ഇങ്ങനെ പറയണം "അവള് ആള് മഹാ പെശകാണ്‌. അവളെ കണ്ടാല്‍ തന്നെ എല്ലാര്‍ക്കും ഒന്‍ തുണിയുരിയണമെന്ന് തോന്നും. അതിന് ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പണ്ട് വിയറ്റ്നാമില്‍ ഏജന്റ് ഓറഞ്ച് ആക്രമണം ഉണ്ടായപ്പോള്‍ ഒരു പെണ്‍കുട്ടി തുണിയില്ലാതെ ഓടുന്നത് എടുത്ത ഫോട്ടോഗ്രാഫര്‍ക്ക് പ്രശസ്തിപത്രോം ഇത് ചെയ്തവന് കമ്പിയഴിയും. എന്തോരു നെറികേടാണ്‌ ഇത്"
>>>


അതുകൊണ്ട് സുകുമാരനോട് ഒരുപദേശം മാത്രം. പോസ്റ്റ് ഇട്ടോളൂ, ഇഷ്ടപ്രകാരം ഡിലീറ്റ് ചെയ്തൊളൂ, പക്ഷേ അത് വ്യാജാരോപണം വഴി ആകരുത്. ചുരുക്കി പറഞ്ഞാല്‍
"തേക്കും, ഊക്കും, ചക്രംചവിട്ടും കൂടെ ചെയ്യരുത്..."

Friday, October 9, 2009

Che Guevara

Exposing the real Che Guevara and the Idiots who Idolize Him, By Humberto Fontova


Che Guevara Recites a poem.





Monday, October 5, 2009

ചെങ്ങറ...അഭിവാദ്യങ്ങള്‍...

ഇടതു പാര്‍ട്ടികളുടെ ഹൈജാക്ക് ശ്രമങ്ങളേയും, സമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങളേയും ഒക്കെ അതിജീവിച്ച ചെങ്ങറ സമരത്തിന്‌ സമവായ-സമവാക്യമുണ്ടാക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ച എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.

Thursday, August 27, 2009

ഫക്ക് യൂ

ആരും തെറ്റിധരിക്കണ്ട. നിങ്ങളെ തെറി വിളിച്ചതല്ല. പക്ഷേ ജീവിതത്തില്‍ ഒരിക്കലെങ്കിലും -മനസിലെങ്കിലും- ഈ പ്രയോഗം ഉപയോഗിക്കാതിരിക്കില്ലല്ലോ. പച്ച‌ഇംഗ്ലീഷില്‍ F U C K You എന്നോ, മാന്യമായി FU** You എന്നോ, ചാറ്റിലും മറ്റും FY എന്നോ വിളിക്കുന്ന അതേ തെറി തന്നെ. തെറികള്‍ക്കു പിന്നിലെ ചരിത്രവും, രാഷ്ട്രീയവും തപ്പുകയെന്നത് കേവലം രസകരമായ അനുഭവം മാത്രമല്ല, അതല്‍പ്പം ഗൌരവമാര്‍ന്ന പലവിഷയങ്ങളിലും തൊട്ടുതലോടി പോകുന്ന ഒരനുഭവം കൂടെയാണ്. കൂത്തിച്ചിയായാലും, പുലയാടിയായാലും, കഴുവേറിയായാലും... ചരിത്രത്തിന്, അഥവാ ചരിത്രത്തിലെ ചില ഇരുണ്ട ചെയ്തികള്‍ക്ക് അതില്‍ പങ്കുണ്ട്. (തെറികളുടെ പ്രയോഗാര്‍ത്ഥം, ഉല്‍പ്പത്തി, രാഷ്ട്രീയം എന്നിവ ശേഖരിക്കാന്‍ താല്‍പ്പര്യമുള്ളവരെക്കൂട്ടി ഒരു മെയില്‍ ത്രെഡ്/അല്ലെങ്കില്‍ ഒരു ഇന്‍‌വൈറ്റഡ് ബ്ലോഗ് ഉണ്ടാക്കുക എന്ന ആഗ്രഹം കുറെ കാലമായി ഉള്ളതാണ്. ഇത് വരെ നടന്നില്ല...)


മറ്റുവിരലുകള്‍ ചുരുട്ടി, നടുവിരല്‍ മാത്രം നിവര്‍ത്തിക്കാണിച്ച് വിളിച്ചാലേ ഫക്ക്..യൂ.. തെറിവിളി പൂര്‍ണ്ണമാകൂ. അപ്പോള്‍ പിന്നെ ആംഗ്യത്തിന് പുറകെയായി... അതിനു പുറകിലെ അര്‍ബന്‍‌ലെജന്റ് കൊണ്ടെത്തിച്ചത് ചരിത്ര പ്രസിദ്ധമായ ഒരു യുദ്ധത്തിലേക്ക്. ഇംഗ്ലീഷുകാരും , ഫ്രഞ്ചുകാരും തമ്മിലുള്ള നൂറാണ്ട്-യുദ്ധം ശരിക്കും നൂറ്റിപ്പതിനാറുകൊല്ലമാണ് തുടര്‍ന്നത്. ദീര്‍ഘദൂരം ചെന്നെത്താവുന്ന ആയുധങ്ങളുടെ കൂട്ടത്തില്‍ പ്രധാനമായി ഉണ്ടായിരുന്നത് ആള്‍‌വലിപ്പത്തിലുള്ള വില്ലുകള്‍ ആയിരുന്നു. തൂവലുകള്‍ ഘടിപ്പിച്ച അത്രങ്ങള്‍ അയക്കുന്നതിന് ഉപകരിക്കുന്ന ഇത്തരം വില്ലുകള്‍ പ്രയോഗിക്കാന്‍ സമര്‍ത്ഥരായിരുന്നു ഇംഗ്ലീഷുകാര്‍. ദ്രുതഗതിയില്‍ അസ്ത്രങ്ങള്‍ പെറുക്കിയെടുത്ത് അമ്പെയ്യുന്നതിനെ ‘പ്ലക്കിംഗ് [plucking]’ എന്നാണവര്‍ വിളിച്ചിരുന്നത്. longbow കൊണ്ടുള്ള ആക്രമണത്താല്‍ പൊറുതിമുട്ടിയ ഫ്രഞ്ചുകാരാകട്ടെ തങ്ങള്‍ പിടിക്കുന്ന യുദ്ധത്തടവുകാരില്‍ അമ്പെയ്ത്തുകാരുടെ ചൂണ്ടുവിരലും, മോതിരവിരലും അരിഞ്ഞു കളയുന്ന പതിവ് തുടങ്ങി. പല ഘട്ടങ്ങളിലായി വിജയപരാജയങ്ങള്‍ മാറിമറഞ്ഞ യുദ്ധത്തില്‍ തടവിനു പുറത്തിറങ്ങിയ ഇംഗ്ല്ലീഷ് യോദ്ധാക്കള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തള്ളവിരലും, നടുവിരലും കൊണ്ട് അസ്ത്രമെയ്യുന്ന രീതി പരിശീലിച്ചു. ഒരു ഘട്ടത്തില്‍ യുദ്ധത്തിന് മുന്നോടിയായി ആഘോഷം നടത്തുന്ന ഫ്രഞ്ച് താവളത്തിലേക്ക് ഇരച്ചു കയറിയ ഇംഗ്ലീഷുകാര്‍ ഫ്രഞ്ച് പടയാളികളെ കൂട്ടക്കൊല ചെയ്തു. ചത്തും, മുറിവേറ്റും കിടക്കുന്ന ഫ്രഞ്ച് പടയാളികളുടെ മുഖത്തിനു മുന്നില്‍ അംഗഭംഗം വന്ന ഇംഗ്ല്ലീഷ് അമ്പെയ്ത്തുകാര്‍ നടുവിരല്‍ മാത്രം ഉയര്‍ത്തിപ്പിടിച്ച് “I can still pluck you... pluck you!“ എന്ന് കൂവിയാര്‍ത്തു. ആ പ്രയോഗം ആണ് പിന്നീട് pluck you ആയും പിന്നീട് FUCK You എന്നുമായി മാറിയത്. അമ്പിന് പുറകില്‍ പക്ഷിത്തൂവലുകള്‍ ഉപയൊഗിച്ചിരുന്നതു കൊണ്ടാണ് Flip the bird / Giving the Bird എന്നീ പ്രയോഗങ്ങള്‍ക്ക് Fuck Off എന്ന പ്രയോഗാര്‍ത്ഥം വന്നത്.

ലിങ്കുകള്‍
----------
http://en.wikipedia.org/wiki/Finger_%28gesture%29
http://en.wikipedia.org/wiki/Hundred_Years%27_War
http://en.wikipedia.org/wiki/Longbow

മറ്റു വിവരങ്ങള്‍
----------------
ആംഗ്യം - പുരാതന ഗ്രീക്ക് കോമഡി നാടകങ്ങളില്‍ ആളുകളെ കളിയാക്കാനായി ഉപയൊഗിച്ചിരുന്ന വിരല്‍ പ്രയോഗത്തിന്റെ രൂപാന്തരമാണിതെന്നും, അതല്ല മെഡിറ്ററേനിയന്‍ പ്രവിശ്യയില്‍ കണ്ണേറുതട്ടാതിരിക്കാനുള്ള പ്രയോഗമായിരുന്നെന്നും അഭൂഹമുണ്ട്.

ദ്രോണാചാര്യര്‍ പെരുവിരല്‌ തന്നെ ഗുരുദക്ഷിണയായി മുറിച്ച് വാങ്ങിയിട്ടും ഏകലവ്യന്‍ മിച്ചം വിരല്‍ കൊണ്ട് അസ്ത്രവിദ്യ പരിശീലിച്ച് "പ്ലക്ക് യൂ" വിളിച്ചിരുന്നെന്ന് ഇതിഹാസം.

Tuesday, April 7, 2009

മിസാരു, മിക്കസാരു, മസാരു


മിസാരു, മിക്കസാരു, മസാരു
ഇനിയിൽ‌പ്പോൾ പേരുകൾ മാറ്റേണ്ടിയിരിക്കുന്നു.
മുന്‍‌തദാര്‍അല്‍സെയ്ദി, മുതുവം‌ ഷാജി, ജർണയിൽ സിംഗ്

*ഇത്തരം പ്രതികരണങ്ങോട് യോജിപ്പില്ല്ലെന്ന് ഇവിടെ അറിയിച്ചതായിരുന്നു.
പക്ഷേ നിരയിൽ ആളുകൾ കൂടിവരുന്നുവെന്നത് ഓർമ്മപ്പെടുത്താതെ വയ്യ.

Saturday, February 7, 2009

നേരാണേ..നേരാണേ..വല്യേട്ടൻ പറഞ്ഞത് നേരാണേ


ബൂർഷ്വാ പത്രവാർത്ത => ഇവിടെ

കോഴിക്കോട്: മന്ത്രിയോ എംഎല്‍എയോ പഞ്ചായത്ത് പ്രസിഡന്റോ ആയാല്‍ നിഷ്പക്ഷരായി എന്നു കരുതുന്നവര്‍ മാര്‍ക്സിസ്റ്റല്ല എന്നു കഴിഞ്ഞദിവസം മന്ത്രി ജി. സുധാകരന്‍ പറഞ്ഞത് ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ ഉദ്ദേശിച്ചാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പിണറായി പറഞ്ഞതു ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ എങ്കിലങ്ങനെ തന്നെയെന്നു സുധാകരനും. പ്രതികരണം മുഖ്യമന്ത്രി വി.എസിനെതിരാണെന്നു വ്യാഖ്യാനമുണ്ടായതിനെ തുടര്‍ന്നാണ് പിണറായിയും സുധാകരനും അതു ചാറ്റര്‍ജിയെക്കുറിച്ചാണെന്നു വിശദീകരിച്ചത്.

സോമനാഥ് ചാറ്റര്‍ജി വര്‍ഗവഞ്ചകനാണ്. വര്‍ഗവഞ്ചകനുമായി വിഎസിനെ താരതമ്യപ്പെടുത്താന്‍ കഴിയില്ല. മറ്റെല്ലാം മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്- നവകേരള യാത്രയുമായി കോഴിക്കോട്ടെത്തിയ പിണറായി പറഞ്ഞു.
പിണറായി പറഞ്ഞതു ശരിയാണെന്നു സുധാകരന്‍ പാലക്കാട് ശ്രീകൃഷ്ണപുരത്താണു വിശദീകരിച്ചത്.
സുധാകരന്റെ പ്രസ്താവന സോമനാഥ് ചാറ്റര്‍ജിയെ ഉദ്ദേശിച്ചായിരുന്നെന്ന് പിണറായി കോഴിക്കോട്ടു പറഞ്ഞതു ശരിയാണോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.
മന്ത്രിയുടെ ഉത്തരം: ''അതേ... അതേ... അതേ... അങ്ങനെ പിണറായി പറഞ്ഞിട്ടുണ്ടെങ്കില്‍ അതു ശരിയാണ്. ശരിയാണ്.

Wednesday, February 4, 2009

Monday, June 23, 2008

ഉടല്‍‌രതിയില്‍ ഉടുപുടവയുടെ രാഷ്ട്രീയം

രാജീവ് ചേലനാട്ടിന്റെ ഈ പൊസ്റ്റില്‍ ഇട്ട കമെന്റ് അല്‍പ്പം നീളക്കൂടുതലുള്ളതായതിനാല്‍, ഇനി ഈ കമെന്റുമായി ബന്ധപ്പെട്ട് വരുന്ന അഭിപ്രായങ്ങള്‍ രാജീവിന്റെ പോസ്റ്റില്‍ ഓഫ്‌ടോപ്പിക്കാകുമെങ്കില്‍, ആയതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇവിടെയാകാം...



രാജീവേ,
താങ്കള്‍ പോസ്റ്റ് ഇട്ട അന്ന് സമൂഹം,സന്യാസം,ലൈംഗികത എന്നിവയെ പരാമര്‍ശിക്കുന്ന ഐറണി/സറ്റയര്‍ കലര്‍ന്ന ഈ കവിത മാത്രം കമെന്റിട്ട് പോയതായിരുന്നു. പിന്നെ ഇന്നാണ് ഇതില്‍ വീണ്ടും വരുന്നത്. വളരെ നീളം കൂടിയ ചിലകമെന്റുകള്‍ ഓടിച്ച് നോക്കിയതേ ഉള്ളൂ.



നീണ്ടു പോകുന്ന ഈ ചര്‍ച്ചകള്‍ക്കിടയില്‍ എന്റെ ചില സംശയങ്ങള്‍ ചോദിച്ചുകൊള്ളട്ടേ

1)Local TV network in Alwey reports that the lady committed suicide. :(
എന്ന് ഗുപ്തന്റെ ഒരു കമെന്റ് കണ്ടു. ഇത് വാസ്തവം ആണോ? ആ സ്ത്രീ മരിച്ചോ? ആലുവയിലേ ചാനല്‍ അങ്ങനെ തെറ്റായ വിവരം നല്‍കിയിരുന്നോ?


2) എന്നാല്‍ അവര്‍ അണിഞ്ഞിരിക്കുന്ന തിരുവസ്ത്രം അതിന്റെ പവിത്രതയെക്കുറിച്ചെങ്കിലും കുറഞ്ഞപക്ഷം ചിന്തിക്കേണ്ടതായിരുന്നു.

കുഞ്ഞന്റെ ഈ പരാമര്‍ശം ഗുപ്തന്‍

“കന്യാസ്ത്രീകള്‍ സഭാവസ്ത്രം ഇട്ട് ആരോടെങ്കിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വത്തിന്റെ വിമോചനപ്രഖ്യാപനം ആവും. പൌരോഹിത്യത്തെ അടിക്കാന്‍ വിപ്ലവകാരികള്‍ക്ക് ഒരു വടിയും. അക്കാര്യം ലേഖകന്‍ മുകളില്‍ പറഞ്ഞല്ലോ.“


കുഞ്ഞന്റെ ആ വാക്യം ചില സംഗതികളിലേക്കുള്ള ചൂണ്ട് പലക തന്നെയാണ്. ഉദാ. ഒരു പോലീസുകാരന്‍/കാരി‍, അയാള്‍ ഇതുപോലെ ഒരു സെക്ഷ്വല്‍ സ്കാന്‍ഡലില്‍ ഉള്‍പ്പെടുന്നു എന്ന് കരുതുക , പ്രസ്തുത ക്ലിപ്പിംഗില്‍ അയാള്‍ യൂണിഫോം ഇട്ട് വേഴ്ച നടത്തുന്നതോ, ലൊക്കപ്പില്‍ വെച്ച് വേഴ്ച നടത്തുന്നതോ ആയ ഒരു രംഗവും... തീര്‍ത്തും സ്വകാര്യമായ ഒരു ഹോട്ടല്‍ മുറിയില്‍ നടത്തുന്ന വേഴ്ചാരംഗവും രണ്ട് നിലപാടുകളിലേക്ക് തന്നെയാണ് ബോധപരമായോ, അബോധപരമായോ കൊണ്ട് ചെന്നെത്തിക്കുക എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഫലത്തില്‍ രണ്ടും ഒന്നാണെങ്കിലും “കാക്കിയെ വ്യഭിചരിച്ചു” എന്നൊരു പരാമര്‍ശം ആദ്യത്തെ സാഹചര്യത്തില്‍ തുല്യം ചാര്‍ത്തുന്നതിനായിരിക്കും നാം ഉള്‍പ്പെടുന്ന സമൂഹത്തിന് താല്‍പ്പര്യം എന്ന് കരുതുന്നു. അതിനാല്‍ തന്നെ ഉടല്‍‌രതിയില്‍ ഉടുപുടവയുടെ രാഷ്ട്രീയം ന്യായമായും ഗണിക്കേണ്ടതാണ്.

3)നളന്റേതാണ് താഴെ കാണുന്ന അഭിപ്രായം
പൌരോഹസ്ത്യത്തിലേക്ക് ആരേയും നിര്‍ബന്ധിക്കുന്നില്ല എന്നു പറഞ്ഞാല്‍ക്കൂടി (വാസ്ഥവം മറിച്ചാണെന്നത് മറ്റൊരു വിഷയം), ഒരാള്‍ ലൈംഗീക വേഴ്ചയില്‍ ഏര്‍പ്പെടുന്നതിനെ വിലക്കുന്നത്, മിനിമം ഭാഷയില്‍ മനുഷ്യാവകാശലംഘനമാണു. ഓ അല്ലെങ്കില്‍തന്നെ എന്നാണു മതങ്ങള്‍ മനുഷ്യാവകാശങ്ങള്‍ക്കു പുല്ലുവില നല്‍കിയിട്ടുള്ളത്.

നളനോട് ഞാന്‍ വികാരപരമായി യോജിക്കുന്നു; എന്നാല്‍ സാങ്കേതികമായി ചില സംശയങ്ങള്‍ പങ്കിടട്ടേ... രതി എന്നത് തീര്‍ത്തും ജൈവസഹജമായ ഒരു പ്രക്രിയയാണ് ആയതിനാല്‍ തന്നെ അതിന് വിലക്കുക്കള്‍ എര്‍പ്പെടുത്തുന്നത് ശരിയല്ല എന്ന് നിലപാടിനോട് വികാരപരമായി ഞാന്‍ യോജിക്കുന്നു. എന്നാല്‍ ജൈവനിഷേധം നടത്തുന്ന മറ്റു ഇടപെടലുകളും ഇല്ലേ?
ഉദാ1. ചില എയര്‍ലൈന്‍സ് കമ്പനികള്‍ അവരുടെ സ്ത്രീ ജീവനക്കാരെ ജോലിക്ക് തിരഞ്ഞെടുക്കുന്ന വേളയില്‍ വിവാഹം/ഗര്‍ഭാധാരണം എന്നിവയെ കുറിച്ച് ഉടമ്പടി പത്രങ്ങളില്‍ ഒപ്പ് വെയ്ക്കുന്നു. ഇത് ശരിയാണോ? പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയ്ക്ക് ജൈവപരമായ ഒരു പ്രക്രിയയാണ് ഗര്‍ഭാധാരണം എന്നിരിക്കേ അതിനെ നിഷേധിക്കുന്നത് ലൈംഗിക നിഷേധം എന്നതു പോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതല്ലേ? ഉദാ2: ഗര്‍ഭാധാരണം തടയുന്നത് (സ്വകാര്യ)ജീവിതത്തില്‍ മറ്റുപലരും ചെയ്യുന്നതാണ് അതില്‍ വലിയ കഴമ്പില്ല എന്നൊക്കെ ചിലര്‍ പറഞ്ഞേക്കാം അവര്‍ക്കുള്ളതാണ് ഈ രണ്ടാമത്തെ ഉദാഹരണം. ചില പരസ്യ/മോഡലിംഗ് കമ്പനികളില്‍ മോഡല്‍ ആയി കോണ്ട്രാക്റ്റ് വെയ്ക്കുന്ന സമയത്ത് ആര്‍ത്തവചക്രത്തെ വരെ ഉടമ്പടിയില്‍ കൊണ്ട് വരുന്നു എന്നത് അറിവുള്ളതല്ലേ. ഇത് ജൈവപ്രകിയകളുടെ നിഷേധം തന്നെ അല്ലേ? lingerie മോഡലുകള്‍ക്ക് അടിവസ്ത്രപ്രദര്‍ശനം നടത്തുപ്പോള്‍ സാനിറ്ററി പാഡോ, സുതാര്യമായ അടിവസ്ത്ര പ്രദര്‍ശനത്തില്‍ ടാമ്പൂണോ ധരിക്കുന്നത് അരോചകമാകുമെന്ന മോഡലിംഗ്കമ്പനി നിയമപ്രകാരം ഇത്തരം എതിര്‍നീക്കങ്ങള്‍ നടത്തുകയും അവസാനം പിറ്റ്യൂറ്ററി ഗ്രന്ഥി, ജെനിറ്റിക്കല്‍ ക്ലോക്ക് എന്നിവയ്ക്ക് വരെ ഹാനികരമാകുന്ന വിധം ഔഷധപ്രയോഗം നടത്തുന്നതിലെ രാഷ്ട്രീയം?
ഇവിടെ പല ഫെമിനിസ്റ്റ് (?) വ്യാഖ്യാനങ്ങളും കണ്ടു. ആയവര്‍ ഇതിനെ കുറിച്ചൊന്ന് പറഞ്ഞാല്‍ നന്നായിരുന്നു

സ്വാഭാവികമായും ഇത്തരം ഒരു നിയമം തന്നെ അല്ലേ സന്യാസമഠങ്ങളും മുന്നോട്ട് വെയ്ക്കുന്നത്? ഒന്ന് പ്രത്യക്ഷത്തില്‍ കച്ചവടം ആണെകില്‍ മറുഭാഗത്ത് ????

സന്യാസമഠങ്ങളില്‍ ലൈംഗിക നിഷേധം നടത്തുന്നതിനെക്കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായം “ഒരുതരം സ്വയംപീഡനം(മസോക്കിസം) എന്ന് മാത്രമാണ്. അത് ഒരാള്‍ക്ക് തോന്നുന്നെകില്‍ സ്വമേധയാ ആചരിക്കേണ്ടതാണ് , അല്ലാതെ മതപരമായ/കച്ചവടപരമായ അടിച്ചേല്‍പ്പിക്കലുകള്‍ ഉണ്ടാകരുത്“

ഇനി എത്ര ശതവര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാലാണ് കാമം പാപമല്ലെന്നുള്ള അവബോധം സമൂഹത്തില്‍ നിറയുക എന്നറിയില്ല. ... എന്ന വെള്ളെഴുത്തിന്റെ അഭിപ്രായം തന്നെയാണ് എനിക്കും.
കത്തോലിക്കാ സഭ പതിനാറാം നൂറ്റാണ്ട് വരെ വിവാഹം അനുവദിച്ചിരുന്നു എന്നു കൂടി അറിയുക. അത് മാറ്റാനുണ്ടായ സാഹചര്യം മാര്‍പ്പാപ്പയ്ക്കും മറ്റും അനധികൃതമായ വ്യക്തിപരമായ സ്വത്തും പിള്ളേരും ഭാര്യമാരും അങ്ങിനെ സഭ ഒരു നാശത്തിന്റെ വക്കില്‍ എത്തിയപ്പോഴാണ് .... ഇത് എലിയേ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ്. സന്യസ്ഥരായാല്‍ മാത്രമേ ലോകസേവനം/ആതുരസേവനം/ആത്മീയത എന്നിവ സാധ്യമാകൂ എന്നമട്ടിലുള്ള കടും‌പിടുത്തങ്ങള്‍ക്ക് എത്രമാത്രം സാധുതയുണ്ട്? ലോകത്തിലെ മനുഷ്യസ്നേഹികളുടെ/ആതുരസേവകരുടെ ഒരു നീണ്ട നിരയെടുത്താല്‍ അതില്‍ ലൈംഗികത/കുടുംബം നിഷേധിച്ച് പ്രവര്‍ത്തിച്ചവരാണോ അല്ലാത്തവരാണോ എന്ന് ഒരു “ചുമ്മാ കണ്ണോടിക്കല്‍ കമ്പാരിസണ്‍” നടത്തിയാല്‍ തന്നെ യാഥാര്‍ത്ഥ്യം വെളിപ്പെടും.

കല്യാണം കഴിക്കുന്നതും കുട്ടികളെ പ്രസവിക്കുന്നതും എല്ലാം ഫെമിനിസത്തില്‍ അടിമത്തത്തിന്റെ ഉദാഹരണങ്ങളാ‍ണ്. പലരീതിയിലുള്ള ഫെമിനിസ്റ്റ് ലേഖനങ്ങളും, സംഹിതകളും പരിചയപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒന്ന് കണ്ടെത്താനായിട്ടില്ല. കുട്ടികളെ പ്രസവിക്കുന്നത് ഒരു ജൈവപ്രക്രിയ എന്നിരിക്കേ (ഉഭയസമ്മതത്താല്‍..) അത് ആന്റിഫെമിനിസം ആകുന്നതെങ്ങിനെയെന്ന് ചെറിയബുദ്ധിയില്‍ ആലോചിച്ച് പിടികിട്ടുന്നില്ല? “ഫെമിനൈന്‍“ എന്ന ഒരു ജൈവാവസ്ഥയുടെ കിടപിടിച്ചാണ് ഫെമിനിസം ഉണ്ടാകുന്നതെന്നിരിക്കേ ഇത് ഇത്തരത്തിലുള്ള ഋണാത്മകമായ പരാമര്‍ശത്തിന്റെ സാംഗത്യം വെളിപ്പെടുന്നില്ല.

ഇതിനു തൊട്ട് മുന്‍പ് അല്ലേ ഒരു മല്ലികാന്നോ മറ്റും പേരുള്ള ഒരു സ്ത്രീ ഇതുപോലെ വീഡിയോ ക്ലിപ്പ് പുറത്തായതില്‍ ആത്മഹത്യ ചെയ്തത്? ഇതില്‍ ഒരു തിരുവസ്ത്രം ധരിച്ച ഒരു കന്യാസ്ത്രി വന്നപ്പോള്‍ അതില്‍ കന്യാസ്ത്രീയ്ക്ക് ലൈംഗിക സ്വാതന്ത്ര്യം ഇല്ലായെന്നും മതങ്ങളേ പാടില്ലായെന്നും ഒക്കെ കൊണ്ട് വരുന്നത് അങ്ങിനെയങ്ങ് സമ്മതിച്ച് തരാന്‍ ബുദ്ധിമുട്ടുണ്ടേ. പ്രാധാന്യം അര്‍ഹിക്കുന്ന ഒരു പരാമര്‍ശമാണിത്. പണ്ട് ശൈലജാനായരേയും, മൈസൂര്‍മല്ലികയേയും, ചാലക്കുടി പടക്കത്തേയും ഒക്കെ കണ്ട് തള്ളിയിരുന്ന നാം അതേ പോലെ ഒരു അര്‍ഹിക്കുന്ന അവഗണന ഈ സംഭവത്തിന് നല്‍കുന്നതെന്തിനാണ്? തീര്‍ച്ചയായും നേരത്തേ പറഞ്ഞ “ഉടല്‍‌രതിയില്‍ ഉടുപുടവയുടെ രാഷ്ട്രീയം“ എന്ന വസ്തുത വീണ്ടും കടന്നുവരുന്നു. ഇവിടെ തിരുവസ്ത്രം ഒരു സിംബലാണ്... (സന്തോഷ് മാധവന്റെ ആശ്രമത്തില്‍ നിന്ന് കണ്ടെത്തിയ പോലീസുകാരന്റെ യൂണിഫോം വെറും ഒരു തുണിക്കഷ്ണമല്ല എന്നത് പോലെ തന്നെയാണ്...) അത്തരത്തില്‍ ഒരു സിംബലോ/ചൂണ്ട് പലകയോ ആണ് ഈ തിരുവസ്ത്രം എന്നത് കൊണ്ട് തന്നെയാണ് അരോപണപ്രത്യാരോപണങ്ങളില്‍ സഭയും, സന്യാസാവസ്ഥയും കടന്ന് വരുന്നത്. അതില്‍ അസഹിഷ്ണുതയ്ക്ക് കാര്യമില്ല.

രാഷ്ട്രീയം മൂലം കൊലപാതകങ്ങള്‍ ഉണ്ടാകുന്നു, മതം ഒരളവുവരെ അതിന് തടയിടുന്നു എന്ന മട്ടിലുള്ള അഭിപ്രായങ്ങളോടും യോജിക്കാനാവുന്നില്ല. മതവും, രാഷ്ട്രീയവും ഒളിഞ്ഞും തെളിഞ്ഞും കൈകോര്‍ത്തും, പരസ്പരം പോരടിച്ചും നീങ്ങുന്ന ഒരു താരയാണ് എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത് എന്നിരിക്കെ... തിരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ വോട്ടവകാശത്തില്‍ വരെ മതങ്ങള്‍/ജാതികള്‍ ഇടപെടുന്ന ഇന്ത്യ രാജ്യത്ത് ... “അഞ്ചാളുള്ള കുടുംബത്തില്‍ നിന്ന് ഒരുത്തനെങ്കിലും ഇറങ്ങണം... ചാകാനാണെങ്കില്‍ ചാകാന്‍” എന്ന ആപ്തവാക്യത്തിലും, ഇടയലേഖനങ്ങളിലും വിശ്വസിച്ച് വിമൊചനസമരംനടത്തിയ കേരളത്തില്‍ പ്രത്യേകിച്ച്.... ചരിത്രം പരിശോദിച്ചാല്‍ മതപരമായ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ഭീമമായ കണക്ക് ചാവുകുഴി തോണ്ടി എടുക്കേണ്ടിവരും.

ഒരു പാട്രിയാര്‍ക്കിയല്‍ സമീപനമാണ് സഭ ഇവിടെ സ്വീകരിച്ചത്. എന്നാല്‍ അതിന്റെ മാനവിക പക്ഷം എന്തെന്ന് ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. ഒരു വിവാഹിതയായ സ്ത്രീയാണ് ഇതിലെ കഥാപാത്രമെങ്കില്‍ മാസ്‌സൈക്കി പരിഗണിച്ച് പുരുഷന്‍/ഭര്‍ത്താവ് അവരെ ഉപേക്ഷിക്കും എന്നതുപോലെ തന്നെ ഒരു നടപടിയാണ് സഭയുടെ പക്ഷത്തുനിന്ന് ഉണ്ടായത്. ആയതിന്റെ അര്‍ത്ഥങ്ങളും,വിദൂരപ്രഭാവങ്ങളും കാനോന്‍‌നിയമത്തിന്റെ തലത്തിലും, ജൈവീകതലത്തിലും, മാനവിക തലത്തിലും ചര്‍ച്ചചെയ്യപ്പെറ്റേണ്ടതാണ്. അല്ലാതെ തന്റെ ഇസത്തില്‍/സ്വന്തം വിശ്വാസത്തില്‍ നമുക്കുള്ള (“ഞാന്‍“ ഉള്‍പ്പെട്ട “നാം”) വിവരം തെളിയിക്കാനുള്ള ബൌദ്ധികവ്യായാമം ആകരുത്

Thursday, May 8, 2008

മ്യാന്മര്‍(ബര്‍മ) പ്രകൃതി ദുരന്തം



1) ഏകദേശം 25,000 പേര്‍ക്ക് ജീവഹാനി സംഭവിച്ച മ്യാന്മറിലെ പ്രകൃതി ദുരന്തത്തിന് ലോകരാജ്യങ്ങള്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കിയോ?

2) മുഖ്യധാരാ മാധ്യമങ്ങള്‍ അര്‍ഹിക്കുന്ന പ്രാമുഖ്യത്തോടെ വാര്‍ത്ത നല്‍കുകയുണ്ടായോ?

3) ലോകരാജ്യങ്ങള്‍ അപകടഘട്ടത്തില്‍ ആവശ്യമായ സഹായ-സഹകരണ-ആശ്വാസ-നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടോ?
(ഇന്ത്യയും,തായ്ലന്റും എന്തോ അടിയന്തിരസഹായ വിമാനം അയച്ചെന്നോ മറ്റൊ കേട്ടു)

4) യു.എന്‍ ഈ പ്രകൃതി ദുരന്തത്തില്‍ മാതൃകാപരമായി ഇടപെട്ടിട്ടുണ്ടോ?

(അതോ മരിക്കുന്നവന്റെ പൌരത്വവും, നിറവും, ഉയരവും, മൂക്കിന്റെ നീളക്കുറവും, മുലയുടെ വലുപ്പവും ആണോ അടിയന്തിരസഹായ നടപടികളിലെ പ്രാഥമിക കടമ്പ? )

5) രാജ്യത്തു നടന്ന പ്രകൃതി ദുരന്തത്തില്‍ സഹായിക്കാനെത്തുന്നവരെ സ്വേഛാദിപത്യപരമായ നടപടികളാല്‍ ഗവണ്മെന്റ് തടയുന്നുവെങ്കില്‍ യു.എന്‍ പോലെ ഉള്ള സംഘടനകള്‍ക്ക് എന്ത് ചെയ്യാനാകും?

6) ഭരണത്തലവരുടെ നയങ്ങളില്‍ പ്രതിഷേധിച്ച് രാഷ്‌ട്രങ്ങളെ വരെ ആക്രമിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയും, സ്വാതന്ത്ര്യവും വാഗ്ദാനം നല്‍കുന്നവര്‍ ഇത്തരം ദുരന്തരാജ്യങ്ങളില്‍ എന്ത് കൊണ്ട് ഇടപെടുന്നില്ല?
(ശവത്തില്‍ നിന്ന് പെട്ടെന്ന് എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന വിദ്യ ഇനിയും സ്വായത്തമാക്കിയിട്ടില്ല്ലല്ലോ അല്ലേ, അതിന് ജൈവപരിണാമത്തിന്റെ കാലയളവ് വേണമല്ലൊ?)