Showing posts with label ശാസ്ത്രം. Show all posts
Showing posts with label ശാസ്ത്രം. Show all posts

Thursday, April 8, 2010

കൂപമണ്ഡൂകോപനിഷത്ത്


(c)http://brilliantleap.com
ഒരു പഴയ കലാഭവന്‍ തമാശയാണ്‌....
(കിടിലന്‍ ദാര്‍ശനികത്തമാശയാണ്‌‍ അതുകൊണ്ട് തന്നെ അവരിത് വേറെ എവിട്ന്നെങ്കിലും എടുത്ത് താങ്ങിയതാണോ എന്നറിയില്ല)

എങ്ങനെയാണ്‌ പ്രവചനം നടത്തുന്നതെന്ന പത്രക്കാരന്റെ ചോദ്യത്തോട് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ പതിനാല്‌ ഗ്ലാസ് ജാറുകളിലുള്ള പതിനാലു തവളകളെ കാണിച്ച് കൊടുക്കുന്നു. ശേഷം
"ഓരോ ജാറിലും ഓരോ ജില്ലയിലെ തവളകളുണ്ട്. തിരുവനന്തപുരത്തെ തവള കരഞ്ഞാല്‍ അവിടെ മഴപെയ്യും, തൃശൂരെ തവള അമിതമാറ്റി ചാടിയാല്‍ അവിടെ ഭൂമികുലുക്കത്തിന്‌ സാധ്യതയുണ്ട്. കണ്ണൂരെ തവള കരണം മറിഞ്ഞാല്‍ ഇടിവെട്ടിമഴയ്ക്ക് സാധ്യത. ഈ ശാസ്ത്രനിരീക്ഷണത്തില്‍ എനിക്ക് ഡോക്ടറേറ്റുണ്ട്"

ശേഷം രസകരമായൊരു പരീക്ഷണത്തിന്‌ ശാസ്ത്രജ്ഞന്‍ പത്രപ്രവര്‍ത്തകനെ ക്ഷണിക്കുന്നു. ഒരു ഗ്ലാസ് ജാറിലെ തവളയെ പുറത്തെടുത്ത് മേശപ്പുറത്ത് വെച്ച ശേഷം തള്ളവിരല്‍ കൊണ്ട് അതിനെ അമര്‍ത്തി പിടിക്കുന്നു. തുടര്‍ന്ന് മൂര്‍ച്ചയുള്ള ഒരു കത്തിയെടുത്ത് തവളയുടെ മുന്‍‌കാലുകളില്‍ ഒന്ന് അറുത്തുമാറ്റുന്നു. തവളയെ അമര്‍ത്തിപ്പിടിച്ചിരിക്കുന്ന തള്ളവിരല്‍ എടുത്ത് മാറ്റുന്നതിനോടോപ്പം "ജം‌പ്" എന്ന് അലറുന്നു. പ്രാണവേദനയാല്‍ തവള ചാടുന്നു.
ശാസ്ത്രജ്ഞൻ: "കണ്ടില്ലേ ഞാന്‍ ജം‌പ് എന്ന് പറഞ്ഞപ്പോള്‍ തവള ചാടിയത് ?”
പത്രപ്രവര്‍ത്തകന്‍ തല കുലുക്കുന്നു
...
തവളയുടെ ഓരോ കാലും അറുത്തു മാറ്റിക്കൊണ്ട് പരീക്ഷണം തുടരുന്നു. ഒറ്റക്കാല്‍ അവശേഷിക്കും വരെ തവള ചാടുന്നു
...

അവസാനത്തെ കാലും അറുത്തു മാറ്റിയ ശേഷം തവളയെ ഞെക്കിപ്പിടിച്ച തള്ളവിരല്‍ മാറ്റിക്കൊണ്ട് ശാസ്ത്രജ്ഞന്‍ : "ജംപ്"
പത്രപ്രവര്‍ത്തകന്‍ : "സാര്‍ തവള ചാടിയില്ല"
ശാ: " ഹഹഹ് ചാടില്ല എനിക്കറിഞ്ഞൂടെ?"
പ.പ്ര: "അതെന്താണ്‌ സാര്‍?"
ശാ: "അതങ്ങനെയാണ്‌ അതാണ്‌ എന്റെ പരീക്ഷണത്തിന്റെ രഹസ്യം. ഈ പരീക്ഷണത്തില്‍ എനിക്ക് പേറ്റന്റും ഉണ്ട്"
പപ്ര: "അത് വെളിപ്പെടുത്തൂ സാര്‍"
ശാ: "പറയട്ടേ"
പപ്ര: "പറയൂ സാര്‍"
ശാ: "നാല്‌ കാലും മുറിച്ചാല്‍ തവളയ്ക്ക് ചെവി കേള്‍ക്കില്ല, പിന്നെ എങ്ങനെയാണത് ഞാന്‍ ജം‌പ് എന്ന് പറഞ്ഞാല്‍ അനുസരിക്കുക്ക... അത്താണ്‌"
പപ്ര: !!!!!

--------- ശുഭം ----------

ഡിസ്-കൈമള്‍സ്&സണ്‍സ്
ഇതിന്‌ ഈ പോസ്റ്റോ, ഈ പോസ്റ്റോ ആയി ഒരുവിധ ബന്ധവുമില്ല

ചതുര്‍‌ബാഹു വിഷ്ണുവിന്റെ രൂപമാണ്‌ തവളകള്‍ക്കുള്ളതെന്ന് കൂപമണ്ഡൂകങ്ങള്‍ക്കുണ്ടോ അറിയുന്നു...
ഹും! (ഇതോണ്ടൊന്നും ആര്‍ഷഫാരത‌ഉഡായിപ്പ്സ് അവസാനിക്കില്ല മക്കളേ...)

Thursday, September 24, 2009

ഉല്‍ക്കാകര്‍ഷണ ഭൈരവ യന്ത്രം


റോക്കറ്റ് മാതൃകയുമായി ശാസ്ത്രജ്ഞര്‍ ക്ഷേത്രദര്‍ശനം നടത്തി
(മാതൃഭൂമി വാര്‍ത്ത)
റോക്കറ്റിന്റെ മാതൃക തിരുപ്പതി ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയും ചെയ്തു. പി.എസ്.എല്‍.വി സി.12 വിക്ഷേപിച്ചശേഷം ഓഷ്യന്‍സാറ്റിനായി തയ്യാറാക്കിയ വിക്ഷേപണ റോക്കറ്റിന് സി 13 എന്ന പേര് നല്‍കാതെ പി.എസ്.എല്‍.വി സി 14 എന്നാണ് പേരിട്ടത്. 13 എന്ന നമ്പര്‍ അശുഭമാണെന്ന് ചില ശാസ്ത്രജ്ഞന്മാര്‍ വിശ്വസിച്ചതിനാലാണ് ഈ ചാട്ടം നടത്തിയത്. പി.എസ്.എല്‍.വി സി 13 എന്നൊരു റോക്കറ്റ് ഇല്ലെന്നും മുതിര്‍ന്ന ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തി..


ഇസ്രോ ശാസ്ത്രജ്ഞര്‍ തിരുപ്പതി ദര്‍ശനം നടത്തി
(ദാറ്റ്സ് മലയാളം വാര്‍ത്ത)
റോക്കറ്റുകള്‍ കുതിച്ചുയരുമ്പോള്‍ പിഴവ്‌ പറ്റാതിരിയ്‌ക്കാന്‍ ഐഎസ്‌ആര്‍ഓയിലെ ശാസ്‌ത്രജ്ഞര്‍ വിശ്വാസമര്‍പ്പിക്കുന്നത്‌ ശാസ്‌ത്രത്തില്‍ മാത്രമല്ല, തിരുപ്പതി ഭഗവാന്റെ അനുഗ്രഹാശ്ശിസുകളില്‍ കൂടിയാണ്‌. ശാസ്‌ത്രലോകത്ത്‌ എത്ര മുന്നേറിയാലും ദൈവത്തെ വിട്ടൊരു കളിയ്‌ക്ക്‌ നമ്മുടെ ശാസ്‌ത്രജ്ഞര്‍ ഇന്നും തയാറാല്ല.

ഓഷ്യന്‍സാറ്റിന്റെ അരയില്‍ "ആറ്റുകാല്‍ രാധാകൃഷ്ണന്‍" വക ഒരു "ഉല്‍ക്കാകര്‍ഷണ ഭൈരവ യന്ത്രം" കൂടെ കെട്ടിക്കായിരുന്നു.

ബ്ലഡി ഫൂള്‍സ്