Tuesday, March 25, 2008

ഒരു കോഴിക്കോടന്‍ നിലാവ് കൂടെ പൊലിഞ്ഞു


ഒരു കോഴിക്കോടന്‍ നിലാവ് കൂടെ പൊലിഞ്ഞു..
ഒരു നാടകത്തിനു കൂടെ തിരശീല വീണു...
കെ.ടി മുഹമ്മദ് അന്തരിച്ചു.


കൂടുതല്‍ എന്തൊക്കെയോ പറയണം എന്നുണ്ട്.
പക്ഷേ എല്ലാം ഈ ഹൈക്കുവില്‍ ഒതുക്കുന്നു.
* വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം

Monday, January 21, 2008

ഹലി..ഹലിയ്യൊ ഹലി..ഹീലാലോ

(www.organicsolutions.com)

ഹലി..ഹലിയ്യൊ ഹലി..ഹീലാലോ
മണ്ണില്‍ കുഴിച്ചിട്ട ‍ആഞ്ഞിലിത്തടി കണ്ടെത്താന്‍ കണ്ടമ്പറയന്‍ പ്രയോഗിച്ച മന്ത്രമാണിത്.
“എന്റെ പ്രപഞ്ചമേ!” എന്ന മട്ടിലുള്ളൊരു സംബോധന മതി ആ ശൈലി തിരിച്ചറിയാന്‍..
ആനയുണ്ടായിരുന്ന ഉപ്പൂപ്പാന്റെ കൊച്ച്മോന് നല്‍കാന്‍ ഈ മാങ്കൊസ്റ്റന്‍ പഴം മാത്രം.

Saturday, January 19, 2008

പന്തിഭോജനം

നീണ്ട യാത്രാ ക്ഷീണത്തിനൊടുവിലാണ് ആ രണ്ട് നമ്പൂരിമാര്‍ സമൂഹസദ്യ നടക്കുന്ന പന്തലില്‍ എത്തിയത്. കൂട്ടിത്തൊട്ടുണ്ണാന്‍ ശങ്കിച്ച് നില്‍ക്കുന്ന അവരെ കണ്ട കാര്യക്കാരന്‍ എന്താണ് സംഗതിയെന്തെന്നാരാഞ്ഞു.

ആരൊക്കെയാണ് അതിഥികളില്‍ കേമര്‍ എന്ന് മറുചോദ്യം.
“ഇടശേരി, പിന്നെ മുണ്ടശേരി” എന്നായി കാര്യസ്ഥന്‍.

ചെറുശേരീടെ കൃഷ്ണഗാഥകേട്ടു പഴകിയ നമ്പൂരാക്കന്മാര്‍ മുന്തിയ “ശേരി“ക്കാരോടൊത്ത് പന്തിഭോജനം നടത്തി പടിക്ക് പുറത്തായെന്നത് ചരിത്രം
(കാട്ടുമാടം നാരായണന്റെ ഓര്‍മ്മക്കുറിപ്പില്‍ നിന്ന്)

ഒരു സാഹിത്യ പന്തിഭോജനത്തിന് ഇനിയും കാലവിളംബമുണ്ടോ?