Thursday, April 26, 2007

കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍
‍കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

മഠവും കുളവും കാണണം കാന്താ..
മഠത്തിലെ വരവൊന്ന് കാണണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

മദ്ധളമെനിക്കൊന്ന് കാണണം കാന്താ..
മദ്ധളമേലൊന്ന് മുട്ടണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

ചെണ്ടയെനിക്കൊന്ന് കാണണം കാന്താ..
ചെണ്ടക്കോലെടുത്തൊന്ന് കൊട്ടണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

ഇലഞ്ഞിയും തറയും കാണണം കാന്താ..
ഇലഞ്ഞിത്തറ മേളം കേള്‍ക്കണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

ആനയെനിക്കൊന്ന് കാണണം കാന്താ..
ആനപ്പുറത്തൊന്ന് കയറണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

തെക്കേ ഗോപുരം കാണണം കാന്താ..
തെക്കോട്ടിറക്കവും കാണണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

കുടമാറ്റമെനിക്കൊന്ന് കാണണം കാന്താ..
മുത്തുക്കുടയെടുത്തതിലൊന്ന് മാറണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

വെടിക്കെട്ട് എനിക്കൊന്ന് കാണണം കാന്താ..
തിരിയെടുത്തതിലൊന്ന് കൊളുത്തേണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

പണ്ട് ഈ പാട്ടും പാടി തൃശൂര്‍ പൂരം കണ്ട ഒരു കാലത്തിന്റെ ഓര്‍മ്മയ്ക്ക് .
വരികള്‍ ഇനിയുമുണ്ടായിരുന്നു, ചിലതെല്ലാം ഡിങ്കന്‍ മറന്നു.
ജീവിതപ്പാച്ചിലില്‍ ഇത്തവണ പൂരം മിസ്സായ ഡിങ്കന്‍, എല്ലാ പൂരപ്രേമികള്‍ക്കുമായി ഇത് സമര്‍പ്പിക്കുന്നു.

ഏവര്‍ക്കും ഡിങ്കന്‍&ഡിങ്കന്റെ പൂരാശംസകള്‍

Wednesday, April 25, 2007

ഭാരതപ്പുഴ..ചില ദൃശ്യങ്ങള്‍

ആദ്യമേ ഒരു കാര്യം പറഞ്ഞേക്കാം.
ഡിങ്കന് പടം പിടിക്കാനൊന്നും അറിയില്ല.
ഇത് സാഹസമാണ്..വെറും സാഹസം..ബു.ഹഹ്ഹ്ഹ്.ഹഹ.

(പടത്തില്‍ ഞെക്കി നോക്ക് ചെലപ്പ വലുതാകും)

വരണ്ട നിളാ തീരം

ഭാരതപ്പുഴയോ അതോ ഭാരതക്കുളമോ?

ഇവിടെ ഒരു പുഴ ഉണ്ടായിരുന്നു!


മണ്ണൊലിപ്പ്. ഇതെങ്ങിനെ തടയാം?

ഇതാണോ പുഴയുടെ തകര്‍ന്ന ആത്മാവ്?

ഈ വൃത്തികെട്ട വെള്ളത്തില്‍ കുളിച്ചാ ഞാന്‍ ഈ കോലത്തിലായത്

ഓളമില്ല..തീരം മാത്രം

പഞ്ചതന്ത്രം കഥ പഠിച്ച് വന്നതാ, നോക്കിയപ്പോള്‍ ഒരു മീന്‍പോലുമില്ല കുട്ട്യേ!

എന്തായാലും നനഞ്ഞു ഇനി കളിച്ചു രസിക്കാം

ഭൂമീടെ പൊക്കിള്‍കൊടി മുറിക്കണ കണ്ടാ..

Monday, April 23, 2007

അവര്‍ എന്തു പറയും?

ഡിങ്കന്റെ സല്‍‌പ്രവൃത്തികള്‍ (ഉവ്വുവ്വേ..യ്) കണ്ട് ഇവന്‍ യേശുവോ,ആദിശങ്കരനോ ഒക്കെ ആകാന്‍ സാധ്യതയുണ്ട് എന്ന് കണ്ട് മനം മടുത്ത ഡിങ്കന്റെ മാതാപിതാക്കള്‍ പറയുമായിരുന്നു.

“ചട്ടുകം എടുത്ത് അടുപ്പില്‍ വെച്ച് നന്നായി പഴുപ്പിച്ച് നിന്റെ ചന്തിക്ക് വെച്ചമര്‍ത്തുകയാ വേണ്ടത്”

കാലമേറെ കഴിഞ്ഞു...

ഈ കാലത്ത് അവര്‍ എന്തു പറയും?

“ഫോര്‍ക്ക് എടുത്ത് മൈക്രോവേവ് ഓവണില്‍ വെച്ച് ഹീറ്റാക്കി നിന്റെ ബട്ടക്സില്‍ പ്രെസ്സ് ചെയ്യുകയാവേണ്ടത്” എന്നാവോ?

ഡിങ്കനാകെ സംശയായി!!!

Thursday, April 19, 2007

ആരാണ് ഡിങ്കന്റെ ഇന്നത്തെ ഇര?













ഡിങ്കന്‍ ചുമ്മാ ചൂണ്ടയിട്ട് നോക്കീതാ.
ആരൊക്കെ വന്ന് കൊത്തും എന്നറിയണാമല്ലൊ?


ഇല്ലെങ്കില്‍ പാവം മണ്ണിര,അവന്റെ ജീവിതം വേസ്റ്റ്.


(മുകളിലെ പടം http://www.travel2canada.com/ എന്ന സൈറ്റിലെയാണ്. കോപ്പിറൈറ്റ് എന്നൊന്നും പറഞ്ഞ് ഡിങ്കനെ തല്ലാന്‍ വരണ്ട. ഒന്ന് കണ്ണുരുട്ടിയാല്‍ പടം “ടപ്പേ”ന്ന് ഡിലീറ്റാം.)

Sunday, April 15, 2007

ആരുണ്ടെടാ ഡിങ്കനെ തല്ലാന്‍

ആരുണ്ടെടാ ഡിങ്കനെ തല്ലാന്‍?

ആരെങ്കിലും ഉണ്ടെങ്കില്‍ പറയണം.
സംശയം ഉണ്ടെങ്കില്‍ അതും പറയണം

ഓടി രക്ഷപ്പെടാനാണേയ്...

Dinkan-ഡിങ്കന്‍
എതിരാളിക്കൊരു പോരാളി ,

ബ്ലോഗിലൊരു തേരാളി,
കാശുണ്ടെങ്കില്‍ മുതലാളി ,
ഇല്ലെങ്കില്‍ വഴക്കാളി.

Thursday, April 12, 2007

എതിരാളിക്കൊരു പോരാളി

ഡിങ്കാ‍... എന്നൊരു നീട്ടിവിളി മതി. ഞാന്‍ പറന്നെത്തും.

ആര്‍ക്കും, എന്തിനും, എപ്പോഴും നിങ്ങളുടെ ഡിങ്കനോട് സഹായം അഭ്യര്‍ത്ഥിക്കാം. (ധനം,കായികാദ്ധ്വാനം,ബുദ്ധി എന്നിവ ആവശ്യപ്പെടരുത്. ഉള്ളതല്ലേ തരാന്‍ പറ്റൂ)

നിങ്ങളുടെ ഡിങ്കന്‍
{
എതിരാളിക്കൊരു പോരാളി
ബ്ലോഗിലൊരു തേരാളി
കാശുണ്ടെങ്കില്‍ മുതലാളി
ഇല്ലെങ്കില്‍ വഴക്കാളി
}