Wednesday, May 23, 2007

തൂലികയും.. തിരഞ്ഞെടുപ്പും..

ശക്തമായ തൂലികയുള്ളിടത്ത് വായനക്കാരന്‍ സെല്‍ഫ്ഫിപ്‌നോട്ടൈസ് ചെയ്യപ്പെടുന്നുണ്ടോ?
താഴെ പറയുന്നവയില്‍ നിന്നൊരു തിരഞ്ഞെടുപ്പ് ഡിങ്കന് ഇനിയും സാദ്ധ്യമായിട്ടില്ല.
ഓരോ വരികളിലൂടെയും അവര്‍(കര്‍ത്താക്കള്‍) നമ്മെ കീഴ്പ്പെടുത്തുന്നു.
തൂലിക ശക്തമാകുന്നിടത്ത് ഒരു തിരെഞ്ഞെടുപ്പ് അസാദ്ധ്യം, അല്ലെ?

ഞെക്കുവില്‍ വലുതാകപ്പെടും (ഡിങ്കന്‍ 2:45)

കിറ്റിയില്‍ ഞാനൊരു ജൂതനും, ഹിറ്റ്ലറെ വെറുക്കുന്നവനുമാണ്..
കാംഫില്‍ ഞാന്‍ ജൂതര്‍ക്ക് ചുമലില്‍ ചാപ്പകുത്തുന്നൊരു നാസിയും..
തൂലിക ശക്തമാകുന്നിടത്ത് ഒരു തിരെഞ്ഞെടുപ്പ് അസാദ്ധ്യം, അല്ലെ?

ഞെക്കുവില്‍ വലുതാകപ്പെടും (ഡിങ്കന്‍ 2:45)

നെപ്പോളിയന്‍ പോലും ബയണറ്റിനേക്കാള്‍ ഭയന്ന തൂലിക..
ഇരു ദ്രുവങ്ങളിലേയ്ക്കും നമ്മെ പിടിച്ച് വലിക്കുന്നൊരു വിചിത്രത്തേര്..
വാഹത്തിന് ഇരു വശത്തുമായി എതിര്‍ ദിശകളില്‍ നയിക്കപ്പെടുന്ന കുതിരകള്‍..
ഗതികോര്‍ജ്ജം മറന്ന കുതിര വണ്ടി..തീര്‍ത്തും നിശ്‌ചലം..
തൂലിക ശക്തമാകുന്നിടത്ത് ഒരു തിരെഞ്ഞെടുപ്പ് അസാദ്ധ്യം, അല്ലെ?

ഇതുകൊണ്ടൊക്കെ തന്നെയാകണം കുറുമാനേയും, കുന്ദേരയേയും
ഞാന്‍ ഒരേ വായനാസുഖത്തൊടേ ആസ്വദിക്കുന്നത്.

‘രസ‘ത്തില്‍ കൈവിഷം തന്ന് എന്നെ ഈ പരുവത്തില്‍ ആക്കിയത് ആ ഇന്ത്യാഹെറിറ്റേജ് പണിക്കരുമാഷാണ്. നാവിലോ, കീബോറ്ഡിലോ പത്തിന്റെ പൈസയ്ക്ക് നര്‍മ്മം വരുന്നില്ല. അതൊണ്ടാണ് ഈ സാഹസം. ഇത് മാറാന്‍ നിങ്ങള്‍ ആരെങ്കിലും കോഴിമുട്ടയില്‍ കൂടൊത്രം ചെയ്ത് ഡിങ്കന്റെ കൈവിഷം ഇറക്കുക.

Tuesday, May 22, 2007

ആരും ശ്രദ്ധിക്കാതെ ഒരു പുഴ


ഞെക്കുവില്‍ വലുതാകപ്പെടും (ഡിങ്കന്‍ 2:45)
ഒരു വര്‍ഷം മുന്‍പ് നാട്ടിലേയ്ക്കുള്ള ഒരു യാത്രക്കിടെ എടുത്ത ചിത്രമാണ്.
ഇതിനു മുന്‍പ് ഇട്ട ഈ പോസ്റ്റിന്റെ കൂട്ടത്തില്‍ വിട്ട് പോയത്.
ഇതും കൂടെ ഇവിടെ കിടക്കട്ടെ, അല്ലെ?

Wednesday, May 9, 2007

കൊച്ച് കൊച്ച് വഴികള്‍

ആഗോളവല്‍ക്കരണം അതിന്റെ ബൈ പ്രൊഡക്‍‌റ്റ് ആയ കമ്പോളവല്‍ക്കരണം എന്നീ മാരണങ്ങള്‍ എന്റെ താവളത്തിലേയ്ക്ക് വരുന്ന കൊച്ച് കൊച്ച് വഴികള്‍

ഞെക്കുവില്‍ വലുതാകപ്പെടും (ഡിങ്കന്‍ 2:45)

Friday, May 4, 2007

വര്‍മ്മകളേ ഇതിലെ ഇതിലെ

ബൂലോഗ വര്‍മ്മകള്‍ക്ക് കുമ്പസരിക്കാന്‍ ഒരിടം ആണ് ഈ പോസ്റ്റ്.

അല്‍പ്പം തമാശകള്‍ക്കായി തുടങ്ങിയ വര്‍മ്മയിറങ്ങല്‍ ഇപ്പോള്‍ തന്തയ്ക്കു വിളി,അരയ്ക്കു കീഴ്പോട്ടും മുട്ടിന്നു മേല്ലൊട്ടും ഉള്ള അവയങ്ങളെ വര്‍ണ്ണിച്ച് കമെന്റിടല്‍,ആള്‍മാറിധരിക്കവണ്ണം കമെന്റിടല്‍ എന്നീ പരിതാപമായ നിലകളില്‍ എത്തിയിരിക്കുന്ന ഈ അവസ്ഥയില്‍ സകലമാന വര്‍മ്മകള്‍ക്കുമായി ഡിങ്കന്റെ വക പ്രത്യേക ഓഫര്‍, ഇതാ ഒരു കുമ്പസാരക്കളം

ഇവിടെ വന്ന് സ്വന്തം ഐഡിയിലോ അല്ലാതെയോ ചെയ്ത ചെറ്റുകള്‍ ഏറ്റു പറഞ്ഞ് കുമ്പസരിച്ച് പോകാം.

(ബൂലോഗ എലികള്‍ മുതല്‍ പുലികള്‍ വരെ വര്‍മ്മകളിച്ചിട്ടുണ്ട് എന്നാണ് ജനസംസാരം. ആയതിനാല്‍ എല്ലാര്‍ക്കും സ്വാഗതം)

പ്രത്യക അറിയിപ്പ്:- കുമ്പസാരത്തിനു ശേഷം വര്‍മ്മകളുടെ മാനസാന്തരത്തിനായി കൂട്ടപ്രാര്‍ഥന ഉണ്ടായിരിക്കും

Thursday, May 3, 2007

ഹിറ്റ്ലറും,മെയിന്‍ കാംഫും, ഡിങ്കനും

[പടത്തില്‍ ഞെക്കിയാല്‍ വലുതാകും]


ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ കണ്ട പുസ്തകങ്ങള്‍.
സാധാരണ പുസ്തകം കണ്ടാല്‍ “അയ്യേ” എന്നാണു പറയാറുള്ളത്.എന്നാലും കണ്ണില്‍ പെട്ടത് ഇത്.


ചുമ്മാ വായിച്ചു തുടങ്ങീതാ. പക്ഷേ മുഴുവനും തീര്‍ത്തു.
പക്ഷേ ഇപ്പോള്‍ ഡിങ്കന്‍ ആരായി? പറയൂ ആരായി?

Wednesday, May 2, 2007

ദോശ “ഉണ്ടാ”ക്കുന്ന വിധം

രായപ്പന്‍ നായരുടേ തട്ട് കടേന്ന് ഒന്നിനു 2.50 രൂഫാ നിരക്കില്‍ ഒരു 3,4 ദോശ അങ്ങട് വാങ്ങുക.

എന്നിട്ട് മനസ്സില്‍ ദേഷ്യം ഉള്ളവരെ ഓര്‍ത്ത് ഉള്ളം കൈയ്യിലിട്ട് ഉരുട്ടുക

ത്രേം ചെയ്താം മതി പാവം “ദോശ” പേടിച്ച് “ഉണ്ട” ആയിമാറും

ഇതാ താഴെ ദോശേടെ പടം
ദോശേടേ പോസ്റ്റ് ഇട്ടാല്‍ കമെന്റ് 500 കവിയും എന്ന് ആരോ പറഞ്ഞത് കേട്ടാണ് ഈ സാഹസം.
സഹകരിക്കണം. 1001 കമെന്റ് എന്നൊരു ആഗ്രഹം മാത്രമെ ഉള്ളൂ.

എല്ലാവരും വരൂ..ചട്ടി ചൂടാണ്.