Wednesday, May 23, 2007

തൂലികയും.. തിരഞ്ഞെടുപ്പും..

ശക്തമായ തൂലികയുള്ളിടത്ത് വായനക്കാരന്‍ സെല്‍ഫ്ഫിപ്‌നോട്ടൈസ് ചെയ്യപ്പെടുന്നുണ്ടോ?
താഴെ പറയുന്നവയില്‍ നിന്നൊരു തിരഞ്ഞെടുപ്പ് ഡിങ്കന് ഇനിയും സാദ്ധ്യമായിട്ടില്ല.
ഓരോ വരികളിലൂടെയും അവര്‍(കര്‍ത്താക്കള്‍) നമ്മെ കീഴ്പ്പെടുത്തുന്നു.
തൂലിക ശക്തമാകുന്നിടത്ത് ഒരു തിരെഞ്ഞെടുപ്പ് അസാദ്ധ്യം, അല്ലെ?

ഞെക്കുവില്‍ വലുതാകപ്പെടും (ഡിങ്കന്‍ 2:45)

കിറ്റിയില്‍ ഞാനൊരു ജൂതനും, ഹിറ്റ്ലറെ വെറുക്കുന്നവനുമാണ്..
കാംഫില്‍ ഞാന്‍ ജൂതര്‍ക്ക് ചുമലില്‍ ചാപ്പകുത്തുന്നൊരു നാസിയും..
തൂലിക ശക്തമാകുന്നിടത്ത് ഒരു തിരെഞ്ഞെടുപ്പ് അസാദ്ധ്യം, അല്ലെ?

ഞെക്കുവില്‍ വലുതാകപ്പെടും (ഡിങ്കന്‍ 2:45)

നെപ്പോളിയന്‍ പോലും ബയണറ്റിനേക്കാള്‍ ഭയന്ന തൂലിക..
ഇരു ദ്രുവങ്ങളിലേയ്ക്കും നമ്മെ പിടിച്ച് വലിക്കുന്നൊരു വിചിത്രത്തേര്..
വാഹത്തിന് ഇരു വശത്തുമായി എതിര്‍ ദിശകളില്‍ നയിക്കപ്പെടുന്ന കുതിരകള്‍..
ഗതികോര്‍ജ്ജം മറന്ന കുതിര വണ്ടി..തീര്‍ത്തും നിശ്‌ചലം..
തൂലിക ശക്തമാകുന്നിടത്ത് ഒരു തിരെഞ്ഞെടുപ്പ് അസാദ്ധ്യം, അല്ലെ?

ഇതുകൊണ്ടൊക്കെ തന്നെയാകണം കുറുമാനേയും, കുന്ദേരയേയും
ഞാന്‍ ഒരേ വായനാസുഖത്തൊടേ ആസ്വദിക്കുന്നത്.

‘രസ‘ത്തില്‍ കൈവിഷം തന്ന് എന്നെ ഈ പരുവത്തില്‍ ആക്കിയത് ആ ഇന്ത്യാഹെറിറ്റേജ് പണിക്കരുമാഷാണ്. നാവിലോ, കീബോറ്ഡിലോ പത്തിന്റെ പൈസയ്ക്ക് നര്‍മ്മം വരുന്നില്ല. അതൊണ്ടാണ് ഈ സാഹസം. ഇത് മാറാന്‍ നിങ്ങള്‍ ആരെങ്കിലും കോഴിമുട്ടയില്‍ കൂടൊത്രം ചെയ്ത് ഡിങ്കന്റെ കൈവിഷം ഇറക്കുക.

26 comments:

Dinkan-ഡിങ്കന്‍ said...

തൂലിക ശക്തമാകുന്നിടത്ത് ഒരു തിരെഞ്ഞെടുപ്പ് അസാദ്ധ്യം, അല്ലെ?
ശക്തമായ തൂലികയുള്ളിടത്ത് വായനക്കാരന്‍ സെല്‍ഫ്ഫിപ്‌നോട്ടൈസ് ചെയ്യപ്പെടുന്നുണ്ടോ?

‘രസ‘ത്തില്‍ കൈവിഷം തന്ന് എന്നെ ഈ പരുവത്തില്‍ ആക്കിയത് ആ ഇന്ത്യാഹെറിറ്റേജ് പണിക്കരുമാഷാണ്. നാവിലോ, കീബോറ്ഡിലോ പത്തിന്റെ പൈസയ്ക്ക് നര്‍മ്മം വരുന്നില്ല. അതൊണ്ടാണ് ഈ സാഹസം. ഇത് മാറാന്‍ നിങ്ങള്‍ ആരെങ്കിലും കോഴിമുട്ടയില്‍ കൂടൊത്രം ചെയ്ത് ഡിങ്കന്റെ കൈവിഷം ഇറക്കുക.

indiaheritage said...

പ്രിയ ഡിങ്കാ,
നമുക്കൊരു സര്‍വകൈവിഷാപഹ യന്ത്രം ഉണ്ടോ എന്നു നോക്കിയാലോ? സന്താനഗോപാലയന്ത്രമുണ്ടാക്കുന്ന ആളുടെ കയ്യില്‍ കാണുമായിരിക്കും.

അപ്പൂസ് said...

ശ്ശൊ ഡിങ്കനാകെ സീരിയസ് ആണല്ലോ..കൈവിഷത്തിന് ആയുര്‍വേദത്തില്‍ മറുമരുന്നുണ്ടോ പണിക്കര്‍ മാഷേ?

ഓ.ടോ: ഇതിലപ്പൂസാകെ മറിച്ചു നോക്കീട്ടുള്ളത് ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളാ. ആ പരിഭാഷ വായനാ സുഖം തീരെ നഷ്ടപ്പെടുത്തി എന്നു തോന്നി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ഇതൊക്കെ വായിച്ചിട്ടും ഡിങ്കനു എല്ലാരെം ചിരിപ്പിക്കാന്‍ കഴിയുന്നുണ്ടല്ലോ!! പിന്നെന്തിനാ കൂടോത്രം!!!

ഓടോ: ചിത്രത്തില്‍ ചെല്പാര്‍ക്കും പേനേം കാണിച്ചതെന്തിനാ? ഡിങ്കന്‍ അതീന്നൊക്കെ കോപ്പിയടിച്ച് പുതിയ ബുക്ക് എറക്കാന്‍ പോവ്വേണോ?
വെള്ളിയാഴ്ചക്കിനീം രണ്ട് ദിവസോണ്ട് ട്ടാ‍ാ...

ഇത്തിരിവെട്ടം|Ithiri said...

ഡേയ് ഡിങ്കാ നീ ആക്ഷന്‍ ഹീറോയാ... ഇനി ഹാസ്യ താരമാവണമെങ്കില്‍ വല്ല കപീഷെന്നോ മറ്റോ പേര് ചെയ്ഞ്ച് ചെയ്യൂ...

പിന്നെ അങ്ങനെ ഒരു യന്ത്രം മഹാമന്ത്രവാദി സന്‍ഡോസ് ഡിസൈന്‍ ചെയ്തിട്ടുണ്ടെന്ന് കേട്ടു. കൂടോത്രത്തിന് സുല്ലിനെ നേരിട്ട് സമീപിച്ചാലും മതി.

Siju | സിജു said...

മെന്‍ ഇന്‍ ലവിന്റെ അടുത്ത് പേന കുത്തനെയും ആന്‍ ഫ്രാങ്കിനടുത്ത് പേന വീണും കിടന്നത് സിമ്പോളിക്കാണോ.. :-)

നിനക്കീ കമന്റൊക്കെ മതി..
നീ സീരിയസാ.. ഒന്നു പോടപ്പാ..

Manu said...

ബുജികള്‍ക്കിട്ട് മൊത്തമായി ചൊറിഞ്ഞിട്ട് ഒതുക്കത്തിലൊരു മുന്‍‌‌കൂര്‍ ജാമ്യം.... അല്ലേ...

Off: ഞാന്‍ പെയ്യിട്ട് വെരാം കേട്ട... വടി വെട്ടട്ട്... അടികള് തൊടങ്ങീല്ല...

Dinkan-ഡിങ്കന്‍ said...

പണിക്കര്‍ ജീ , ഇത്തിരിവെട്ടം :) മന്ത്രം,യന്ത്രം,കുതന്ത്രം എല്ലം ഡിങ്കനു വര്‍ജ്ജ്യം

ശരിയാ അപ്പൂസേ പരിഭാഷയില്‍ കിറ്റി പോരാ. ന്നാലും ആംഗലേയം അറിയാത്ത എന്നെപോലെ ഉള്ളവര്‍ക്ക് സഹായമാകും

ചാത്താ നിന്റെ കുന്തം ഒന്നു തരാമോ, നിന്നെ തന്നെ ഒന്നു കുത്തി കൊല്ലാനാ..ചുമ്മാ ഒരു രസം. അതു കഴിഞ്ഞ് കുന്തം മടക്കിത്തരാട്ടോ. ചെല്‍പ്പാറ്ക്കിന്റെ “ബ്ലൂ” ഇങ്ക് ഡിങ്കന്റെ വീക്നെസ്സാ. ഇപ്പോഴും ഡിങ്കന്‍ “ഹീറോ പേന” ഉപയ്യൊഗിക്കുന്നു. കോപ്പിയടി ഇല്ല കുട്ടാ.

സിജൂ അടി അടി.. നിന്റെ ഒരു സിമ്പോളിസം..ബാച്ചിസിന്ന് ചീട്ട് കീറണോ?

മനു കുട്ടാ, ഞാന്‍ ചൊറിഞ്ഞോ? യെപ്പ? ചുമ്മാ

എല്ലാവര്‍ക്കും ഡിങ്കന്‍&സണ്‍സിന്റെ (ചുമ്മാതാ സണ്‍സ്) ഹൃദയം പിളര്‍ന്ന നന്ദി

ഉണ്ണിക്കുട്ടന്‍ said...

അപ്പോ ഡിങ്കാ നീ നമ്മുടെ കമ്പനി ഒക്കെ വിട്ടു പോയി ബുജിയായാ..
നല്ലൊരു ചെക്കാനാര്‍ന്നു.. :(

Dinkan-ഡിങ്കന്‍ said...

ഇല്ലെടാ ഉണ്ണിക്കുട്ടാ ഞാന്‍ നിന്നെ ഒക്കെ വിട്ട് പോകേ?
നമ്മുടെ ക്ലബിന്റെ വരാന്തയില്‍ കൊതുക് കടി കൊണ്ടല്ലാതെ എനിക്ക് ഉറക്കം വരുമോ?

ഇതൊക്കെ ഒരു രസം അല്ലെ? ഊമകള് ഇടയ്ക്ക് വര്‍ത്താനം പറഞ്ഞ് അഭിനയിച്ച് ആള്‍ക്കാരെ പറ്റിക്കില്ലേ അതുപോലെ ചുമ്മാ :)
വാ നമുക്കഞ്ചാറ് ഒഫടിക്കാം

ടിന്റുമോന്‍ said...

ഡിങ്കനമ്മാവാ... നോം പുതിയ പോസ്റ്റിട്ടിരിക്കണൂ.. ഒന്നെത്തിനോക്കൂ

ദോ ഇവിടെ

http://tintumon123.blogspot.com/2007/05/blog-post_6137.html

നിമിഷ::Nimisha said...

അപ്പൊ ഇത് വരെ ആരും വന്നില്ലേ കോഴിമുട്ടയില്‍ കൂടോത്രം ചെയ്ത് ഡിങ്കന്റെ കൈവിഷം ഇറക്കാന്‍? :)

പച്ചാളം : pachalam said...

പരിപ്പെളക്കി കഷായം സേവിച്ചാല്‍ മതി, ഡിങ്കന്‍റെ പരിപ്പുവരെ ‘ഇളകി’ പൊയ്ക്കോളും ;)

സാല്‍ജോ ജോസഫ് said...

ഡിങ്കൂ, പുലിക്കാരെങ്കിലും ഡിങ്കൂന്ന് പേരിടുവൊ?????

Dinkan-ഡിങ്കന്‍ said...

ടിന്റു മോനേ കാണാം :)
നിമിഷാ ആരും വന്നില്ല :(
പച്ചാളം അതൊണ്ടൊന്നും രക്ഷയില്ലെടാ, ഇനി നീ പണ്ട് കഴിച്ച “വാരിയെല്ലുരുക്കി ലേഹ്യം” ഒന്ന് ട്രൈ ചെയ്യണം :)
സാല്‍ജോ ഡിങ്കന്‍ പുലിയല്ല എലിയാണ്, എലി വിത്ത് സൂപ്പര്‍മാന്‍‘സ് കോസ്റ്റ്യൂം. അറിയില്ലെ, ബാലമം‌ഗളം ഒന്നും വായിച്ചിട്ടില്ല അല്ലേ?

സാല്‍ജോ ജോസഫ് said...

ഇല്ല ഒരുകാലത്തും ഒരെലിക്ക് പുലി എന്ന് ഓമനപ്പേരുപോലും ഇടില്ലാ‍ാ‍ാ...

Dinkan-ഡിങ്കന്‍ said...

കുട്ടിച്ചാത്താ ഡിങ്കന്‍ ആരെന്ന് നിനക്കറിയില്ലെങ്കില്‍ നീ ഡിങ്കനോട് ചോദിക്കെടാ ഡിങ്കന്‍ ആരാണെന്ന് അപ്പോല്‍ ഡിങ്കന്‍ പറയും നീയാരാണെന്നും ഡിങ്കന്‍ ആരാണെന്നും. ഇനി നീ അരാണെന്ന് നിനക്കറിയില്ലെങ്കില്‍ നീ ഡിങ്കനോട് ചോദിക്കെടാ നീ ആരാണെന്ന് അപ്പോല്‍ ഡിങ്കന്‍ പറയും ഡിങ്കന്‍ നീയാണെന്ന്. സ്വയം ഡിങ്കന്‍ അല്ല എന്ന് മറ്റുള്ളവരെ പറ്റിക്കാന്‍ സ്റ്റാറ്റ്സ് ഇട്ട് ഇരിക്കുവാ അല്ലേടാ കൊള്ളാം. നിന്നെ വെടിവെച്ച് , തല്ലികൊന്ന് ,തൂക്കി കൊന്ന്, വിഷം കുടിപ്പിച്ച് കരണ്ടടിപ്പിച്ച്, ദഹിപ്പിച്ച് അഴുക്കുചാലില്‍ ഒഴുക്കും. അതാണ് ശിക്ഷ..ആരാണെന്ന് നീ ഒറൊരുത്തരോറ്റും ചോദിക്കുമ്പോള്‍ അത് അവസാനം ഇവിടെ തന്നെ എത്തുന്നു :) വിട്ട് കള മോനേ ചാത്താ

കുട്ടിച്ചാത്തന്‍ said...

ഇത് ചാത്തന്റെ ഒരു ഛോട്ടാ നമ്പറല്ലേ ഡിങ്കാ സ്റ്റാറ്റസ് ഇട്ടതല്ലാതെ ആരോടെങ്കിലും താന്‍ ഡിങ്കന്നാണോന്ന് ഇന്ന് ചോദിച്ചതായി തെളിവുതരാന്‍ പറ്റുമോ?

ഉണ്ണിക്കുട്ടന്‍ said...

എന്താ ചാത്താ..ഡിങ്കാ പ്രശ്നം...വിട്ടു കള..ഇല്ലേല്‍ ഉണ്ണിക്കുട്ടന്‍ രണ്ടിന്റേം കൂമ്പിടിച്ചു വാട്ടും ..രണ്ടു പേരും പോയി കൊറേ ഓഫടിച്ചിട്ടു വാ..ഊം ..

kumar © said...

ഡിങ്കന്‍, ടിന്റുമോന്‍, ഉണ്ണിക്കുട്ടന്‍, കുട്ടിച്ചാത്തന്‍...!

നിങ്ങളൊക്കെ എന്നാടാ മക്കളേ ഇനി വളരുന്നേ?

(ദേ ഇപ്പോ അവന്മാരുവരും ജുരാസിക് പാര്‍ക്കിന്റെ രണ്ടാം ഭാഗമായ ലോസ്റ്റ് വേള്‍ഡില്‍ കുറെ കുഞ്ഞി ഡനോ കള്‍ ഒരുത്തനെ ഓടിച്ചിട്ട് കടിക്കുന്നതു പോലെ എന്നെ എടുത്തങ്ങു പെരുമാറും)

ഉണ്ണിക്കുട്ടന്‍ said...

അതു ശരി സോള്‍വാക്കാന്‍ വന്ന ഞാനിപ്പോ തല്ലുകാരനായോ..കുമാറേട്ടാ..
ശരിയാ ഇവന്മാരൊക്കെ എന്നാ ഇനി വളരുന്നേ അല്ലേ..

[ചാത്താ..ഡിങ്കാ..കുമാറേട്ടനൊരു പണി കൊടുക്കാട്ടാ..]

കിനാവ്‌ said...

ഇത് ആരുടെ മേശയാണെടോ ഡിങ്കാ‍ാ‍ാ

Dinkan-ഡിങ്കന്‍ said...

സംശയം വേണ്ട കിനാവ് ഡിങ്കന്റെ മേശ തന്നെ
സത്യം

Dinkan-ഡിങ്കന്‍ said...

test

Dinkan-ഡിങ്കന്‍ said...

നെപ്പോളിയന്‍ പോലും ബയണറ്റിനേക്കാള്‍ ഭയന്ന തൂലിക..
ഇരു ദ്രുവങ്ങളിലേയ്ക്കും നമ്മെ പിടിച്ച് വലിക്കുന്നൊരു വിചിത്രത്തേര്..
വാഹത്തിന് ഇരു വശത്തുമായി എതിര്‍ ദിശകളില്‍ നയിക്കപ്പെടുന്ന കുതിരകള്‍..
ഗതികോര്‍ജ്ജം മറന്ന കുതിര വണ്ടി..തീര്‍ത്തും നിശ്‌ചലം..
തൂലിക ശക്തമാകുന്നിടത്ത് ഒരു തിരെഞ്ഞെടുപ്പ് അസാദ്ധ്യം, അല്ലെ?

ഇതുകൊണ്ടൊക്കെ തന്നെയാകണം കുറുമാനേയും, കുന്ദേരയേയും
ഞാന്‍ ഒരേ വായനാസുഖത്തൊടേ ആസ്വദിക്കുന്നത്.

Dinkan-ഡിങ്കന്‍ said...

Test