Wednesday, May 9, 2007

കൊച്ച് കൊച്ച് വഴികള്‍

ആഗോളവല്‍ക്കരണം അതിന്റെ ബൈ പ്രൊഡക്‍‌റ്റ് ആയ കമ്പോളവല്‍ക്കരണം എന്നീ മാരണങ്ങള്‍ എന്റെ താവളത്തിലേയ്ക്ക് വരുന്ന കൊച്ച് കൊച്ച് വഴികള്‍

ഞെക്കുവില്‍ വലുതാകപ്പെടും (ഡിങ്കന്‍ 2:45)

46 comments:

Dinkan-ഡിങ്കന്‍ said...

ഇതാവാം ചില വഴികള്‍ അല്ലെ?

sandoz said...

എട ഡിങ്ക..
നീ ആളു മുട്ടന്‍ ആണല്ലാ....
നീ ആക്സും പൂശി സ്പ്രയിറ്റും അടിച്ചാണാ നടക്കണത്‌......
എന്തെരടെയ്‌...
വേറെ കുറച്ച്‌ കുപ്പികള്‍ അതിന്റെടേലു......
പെഗ്‌ ബോട്ടിലാണാ....

Manu said...

ഇച്ചിരെ പഞ്ഞീം കൂടെ ഒണ്ടെങ്കില്‍ ......

(ഞാന്‍ ഇവിടെ ഇല്ല കേട്ടാ... )

Dinkan-ഡിങ്കന്‍ said...

മനുകുട്ടാ ഇവിടില്ലെങ്കിലും എവിടാണെലും അവിടെ വന്നിടിക്കും , ചുമ്മാതാട്ടോ ഇന്ന പിടിച്ചോ 3 സ്മൈലി :) :) :)

ഉം. ഇനി പഞ്ഞീം വാങ്ങണം.(കയ്യിലിരിപ്പതാണേ)

::സിയ↔Ziya said...

കുറ്റം രണ്ടാണ്.
1.പടത്തിന്റെ കോപിറൈറ്റ്
2.ഇതൊക്കെ നിന്റെ നിത്യോപയോഗ സാധനങ്ങളാണെന്ന് വരുത്തിത്തീര്‍ത്ത് ചെല ഞരമ്പുകളെ അസൂ‍യാലുക്കളാക്കല്‍.
ജാഗ്രതൈ!
ഓടോ. ആര്‍ക്കും ആരെയും വഴിതടയാന്‍ ഒരു വഴിയും ഇല്ല.

ഇടിവാള്‍ said...

ഡേയ് എന്തോന്നടേ ഇത്?

ഇനി നീ കക്കൂസിന്റെ പടമെടുത്ത് ബ്ലോഗില്‍ ഇടുമല്ലോ ?

ikkaas|ഇക്കാസ് said...

ഹഹഹ ഇത്തറേം സാധനങ്ങളു മേടിച്ച് വേണ്ടെടത്തും വേണ്ടാത്തെടത്തുമൊക്കെ ദെവസോം പൊരട്ടീട്ട് തന്നെ വേണം ഡിങ്കാ ആഗോള വല്‍ക്കരണത്തിനെതിരേ കിസാന്‍ വിളിക്കാന്‍.

Sul | സുല്‍ said...

എന്തെര് ഡിങ്കാ ഇത്
എടുത്ത് കളയടെ. പണ്ടത്തെ പരിപാടി നിര്‍ത്താറായില്ലെ ഇതുവരെ. (പാട്ടപറക്കല്‍)
-സുല്‍

ഉണ്ണിക്കുട്ടന്‍ said...

ഇതൊരു മാതിരി കള്ളക്കടത്തു സാധനങ്ങള്‍ പിടിക്കുമ്പോള്‍ പൊലീസുകാരു മേശപ്പൊറത്തു നെരത്തി വച്ചെടുക്കണ ഫോട്ടോ പോലെ ഉണ്ടല്ലോ.. പെറകീ നിനക്കു കൈയ്യും കെട്ടി തലേം കുനിച്ചു നിക്കാരുന്നു.

ഇടിവാളേട്ടാ കാട്ടില്‍ ഡിങ്കനെവിടേയാ കക്കൂസ്...വേണെ അവന്‍ വല്ല പറമ്പിന്റേം ...

Dinkan-ഡിങ്കന്‍ said...

സിയ ഒരു റൈറ്റും ഇല്ല, ഞാനെടുത്ത പടാണ്

ഇടിവാളേ ഈ പടം കന്റിട്ടുണ്ടോ കക്കൂസിലും വൃത്തികേടാ

ഇക്കാസേ ഒഴിവാക്കന്‍ ശ്രമം തുടങ്ങീട്ടൊണ്ട്. ആഗോളവല്‍ക്കരണത്തെ ചെറുക്കാന്‍ കോള്‍ഗേറ്റ്, ക്ലൊസപ്പ് എന്തിന് പല്ലുതേപ്പ് വരെ ഉപേക്ഷിച്ച സാന്‍ഡോസ് ആണ് ഗുരു

സുല്ലേ .. ങും..ങും :)

ഉണ്ണിക്കുട്ടാ ആ പടം ഉണ്ട്. ബട്ട് സെര്‍സെര്‍ ചെയ്യേണ്ടി വരും

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

വളരെ മോശം കലക്ഷന്‍, കാശെറക്കണം...
എന്നാലേ വല്ലോരും തിരിഞ്ഞു നോക്കൂ...

Siju | സിജു said...

ഷേവിംഗ് ബ്രഷും ആഗോളവല്‍ക്കരണം വഴിയോണോഡേയ് വരുന്നത്..

ആവനാഴി said...

ഹൈ ഡിങ്കാ,

നല്ല നല്ല മണമുള്ള സാധനങ്ങളാണല്ലോ ഡിങ്കന്റെ താവളത്തിലു. എ മെട്രോസെക്‍ഷ്വല്‍ മാന്‍, ഒകെ? :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

ഡിങ്കനെ ബാച്ചിക്ലബ്ബിന്റെ “ആസ്ഥാന ബുദ്ധിജീവിയായി”
ഐകകണ്ടേന തെരഞ്ഞെടുത്തിരിക്കുന്നു.

വിശദവിവരങ്ങള്‍ക്കായി ഡിങ്കന്റെ ബുജി വാദഗതികള്‍ ഇവിടെ

Dinkan-ഡിങ്കന്‍ said...

കുട്ടിച്ചാത്താ ആസ്ഥാന ബുദ്ധിജീവി ഞാനല്ല. അതൊക്കെ ചുമ്മാ ഡിങ്കന്‍ ഒരാവേശത്തിന് തട്ടിതല്ലെ. ആസ്ഥാന ബു.ജി ദേ ഇവന്‍ ആണ്. ഈ വൃത്തികെട്ടവന്‍, കൊള്ളാമോ?

Manu said...

അതു മാത്രമല്ല കുട്ടിച്ചാത്തോ... ഇന്നലെ ദേവസേനയുടെ സ്ത്രീഡൈമന്‍ഷണ്‍ ബ്ലോഗില്‍ കവിത തുളുമ്പി ഇറ്റിറ്റുവീഴുന്ന ഒരു മറുപടി.. ഇന്നു സോനായുടെ ബ്ലോഗ്ഗില്‍ ഭയങ്കര ഞൊട്ടാള്‍ജിയാ... മനസ്സിലായില്ലേ.. ലതു തന്നെ...

പയ്യനെ ബാച്ചിക്ലബ്ബിന്റെ മൂലധനം മുടക്കി കെട്ടിച്ചുവിടണ്ടി വരും...

Dinkan-ഡിങ്കന്‍ said...

ഹതു ശരി . അപ്പോള്‍ മനു , ചാത്തന്‍ എന്നിവര് ഡിങ്കന്റെ തൊട്ട് പുറകേ എല്ലാടുത്തും ഉണ്ടല്ലേ? ഫില്‍ട്ടറില്‍ ‘ഡിങ്കന്‍’ ഉണ്ടോ? ഞാന്‍ അവിടൊക്കെ പോണത് യേന്തെങ്കിലും ബാച്ചികള് അവിടെ കറങ്ങുന്നുണ്ടേല്‍ ചെയിക്ക് പിടിച്ച് ക്ലബില്‍ കൊണ്ടൂ വരാനല്ലേടേയ്. എന്നെ നിങ്ങള്‍ അവിശ്വസിച്ചാ ബാച്ചി ക്ലബിന്റെ ഉത്തരത്തുമ്മേ ഞാന്‍ തൂങ്ങും (ചിന്നപ്സ് അടിക്കാന്‍)

Manu said...

ഈ പോസ്റ്റ് ഡിലീറ്റ് ചെയ്ത് കമന്റുകള്‍ മാത്രം ആക്കിയാലോ... ഓരോരോ കൊച്ചുകൊച്ചു വഴികളേ....

Dinkan-ഡിങ്കന്‍ said...

“ഈ പോസ്റ്റ് ഡിലീറ്റ് ചെയ്ത് കമന്റുകള്‍ മാത്രം ആക്കിയാലോ...“
എന്താ മനു ഉദ്ധേശിച്ചത്?

Manu said...

അല്ല മുകളിലിട്ട ആക്രിപ്പടോം കൂടെ എഴുതിയെക്കുന്നതും കൂടെ ഈ ബു.ജി ഇമേജിനു യോജിക്കൂല്ലേ.. അദോണ്ട്...

indiaheritage said...
ഹെന്റമ്മേ , ഞാന്‍ രണ്ടു വെറ്റില പറിക്കാന്‍ പോവാ,
രസം ഉണ്ടാക്കാനല്ല- ഡിങ്കന്‌ ദക്ഷിണ വയ്ക്കാന്‍, വാഗ്ഭടനേയും നാഗാര്‍ജ്ജുനനേയും ഒക്കെ വിരട്ടുന്ന കലക്കല്ലിയോ


ഇത് അക്ഷരശാസ്ത്രത്തില്‍ നിന്നു പണിക്കരുമാഷുടെ സപ്രിറ്റിക്കട്ട്... ഇവിടെ കെടക്കട്ട്.. കാപ്പീറൈറ്റെന്നെങ്ങാനും പറഞ്ഞ് മൂപ്പര് വന്നാല്‍ കെടപ്പാടം പോയി.. എന്നാലും നമ്മളെക്കൊണ്ട് ഇതൊക്കെയല്ലോ ചെയ്യാന്‍ പറ്റൂ..

എവൂരാന്‍ചേട്ടന്‍ തൊഴിക്കാതിരിക്കാന്‍ ഒരു qw_er_ty

Manu said...

ബാച്ചി റെഗുലറുകള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഇവിടെ ജോലിയൊണ്ടേ... ഞാന്‍ പോണ്...

Manu said...

ഇത്രയും ഒക്കെ ആയ സ്തിതിക്ക് ഇതൂടെ പിടിച്ചോ.. ഇതും അക്ഷരശാസ്ത്രത്തില്‍ നിന്നു തന്നെ പൊക്കിയതാ

Kiranz..!! said...
ഉണ്ണിയേ കണ്ടാല്‍ ഊരിലെ പഞ്ഞി..ഛേ..പഞ്ഞം അറിയാമെന്നാരോ പറയും..ജട്ടിയും ഇട്ടോണ്ട് നടന്ന ഡിങ്കന്‍ ഒരു ഇഷ്ടവിഷയം കിട്ടിയപ്പോ അതിശയനേപ്പോലെ വളര്‍ന്ന് പടര്‍ന്ന് പന്തലിച്ച് വടവൃക്ഷമായി ഉള്ളിലെ ഗംബ്ലീറ്റ് ഇങ്ങട് തട്ടിയത് കണ്ടോ..ഡിങ്കാ നമിച്ചു,ആ പേര് മാറ്റി വല്ല പ്രൊഫസര്‍ :ഡിങ്കോള്‍ഫ് ജിനാച്ചിന്‍ എന്ന് വല്ലോമാക്കിക്കോ..!


njaan njaanalla kettaa

evuraan said...

ചിത്രത്തില്‍ ക്യുട്ടിക്കൂറ /കുട്ടിക്കൂറാ?/ കണ്ടതിനാല്‍ കുറച്ചു നേരം അതിനു പിന്നാലെ പോകാം എന്നു കരുതി.

ക്യൂട്ടിക്കൂറാ പൌഡറ് Muller & Phipps സായിപ്പ് നമുക്ക് തന്നിട്ടു പോയതല്ലേ?

ഓര്‍മ്മയുള്ള കാലം തൊട്ട് കാണുന്നതാണു് ക്യൂട്ടിക്കൂറ പൌഡര്‍. സംഗതിയുടെ ചരിത്രം ആര്‍ക്കെങ്കിലും അറിയാമോ?

കുട്ടിക്കൂറയേ പറ്റി തിരഞ്ഞതില്‍ ഏറ്റവും informative എന്നു തോന്നിയതു, പേജാണു്.

Dinkan-ഡിങ്കന്‍ said...

അറിയാതെ പണിക്കരുമാഷുടെ രസത്തില്‍ അല്‍പ്പം കായം കലക്കിയതിന് കിട്ടിയ ശിക്ഷയാണൊ ഇത്? എല്ലാരും എന്റെ ബ്ലോഗില്‍ സീരിയസ് കമെന്റിടുന്നു.എനിക്കു വയ്യ. ഹെന്നെ അങ്ങ് മരി :(

ഞാന്‍ ആ പഴയ തല്ല് കൊള്ളി ഡിങ്കന്‍ തന്നെ ആണേ. (കാട്ടിലെ ഫോറസ്റ്റ് ആപ്പിസര്‍ അറ്റസ്റ്റഡ്)

Pramod.KM said...

ഡിങ്കാ,,ആ പച്ചക്കുപ്പി കാണാന്‍ നല്ല ‘രസം’ ഉണ്ട്.

വേണു venu said...

ഡിങ്കാ, ഒഴിഞ്ഞ കുപ്പികളൊക്കെ ഇങ്ങനെ നിരത്തി വച്ചൊരു പടം പിടിക്കുന്നതും ഒരു രസമാണേ.
എന്‍റെ ദൈവമേ പണിക്കരു സാറിന്‍റെ ബ്ലോഗു വായിച്ചു വായിച്ചിപ്പം എല്ലാം രസമായോ. ബഹു രസം.ഡിങ്കോ കൂമ്പെന്നും ചങ്കെന്നും പറഞ്ഞു വന്നാല്‍‍ ദാ....ഞാന്‍‍ എന്‍റെ അടവെടുക്കുമേ.(ഓട്ടം):)

തരികിട said...

ഇതെന്താ കാട്ടില്‍ താമസിക്കുന്ന ഡിങ്കനും മെട്രോസെക്ഷ്വാലിറ്റിയോ.... റ്റോയ്‌ലറ്ററീസിന്റെ കൂടെ സ്പ്രൈറ്റും -- അതെന്തൊരു കോമ്പിനേഷനാ.... പിന്നെ സ്പ്രൈറ്റിന്റെ അടുത്തിരിക്കുന്ന നീലകുപ്പി പാരചൂട്ട്‌ എണ്ണയുടേതാണോ......

Dinkan-ഡിങ്കന്‍ said...

എല്ലാരും കൂടി ഒരു ബെല്‍ജിയം ഗ്രനേഡ് വാങ്ങി ഇവിടെ ഇട് എല്ലാം “ഠോ”ന്ന് പൊട്ടിത്തെറിച്ച് പോട്ടെ :(

Manu said...

ഞാന്‍ അപ്പളേ പറഞ്ഞതാ ആ ഫോട്ടോ ഡിലീറ്റാന്‍ കേട്ടില്ല. ഇനി അതു കീചകവധം കഥകളിയുടെ പ്ലാസ്റ്റിക്‍ വേറ്ഷന്‍ ആണെന്ന് വരെ വ്യാഖ്യാനം വരും. ബൂലോഗ ദൈവങ്ങളെ പ്രാകി ചങ്കുപൊട്ടിയിരിക്കാം

രക്ഷപെടാനൊരു വഴിയൊണ്ട്. ബാച്ചിക്ലബ് വിട്ട് ഒരു ബു.ജി. ക്ലബ് തൊടങ്ങിക്കോ... കൊറെയെണ്ണം ഒരു താവളം നോക്കി നടക്കുന്നൊണ്ട്

കുറുമാന്‍ said...

അമി ബാലോ ബാച്ചി.....ആര്‍ക്കുമറിഞ്ഞില്ലെങ്കിലും (ബംഗാളികള്‍ രംഗത്തെത്തി എന്ന അറിവ് ലഭിച്ചിരിക്കുന്നു) ഡിങ്കനറിയാം........സ്പ്രൈറ്റും കുടിച്ച്, വെളിച്ചെണ്ണയും പുരട്ടി നടന്നോ നീ കാര്‍ക്കോടകാ.......ഉം....ഒരു ചോദ്യം..താങ്കള്‍ ആരാ?

Dinkan-ഡിങ്കന്‍ said...

മനു കുട്ടാ ഇല്ലെടാ, ഞാന്‍ എല്ലാം നിര്‍ത്തി പഴയപോലേ ഡീസന്റ് തല്ല് കൊള്ളിയായി ഓഫ് അടിച്ച് അര്‍മ്മാദിക്കാന്‍ പോകുന്നു. എന്നെ ബാച്ചീസ്ന്ന് പൊറത്താക്ക്യാ നിന്റെ കൂമ്പ് ഡിങ്കന്‍ ഇടിച്ച് വാട്ടും (എനിക്ക് അവിടേ ആള്രെഡി മെമ്പര്‍ ഷിപ്പ് ഇല്യാല്ലോ,കൂയ് പറ്റിച്ചേ). ഒരു രസം വരുത്തിയ വിനയേ. ഞാന്‍ പോവാ 2,3 ദിവസം കാണില്ല. കാട്ടില് ആദിവാസികളുടെ അടിയന്തിര സംമ്മേളനവും, ഡാസ്നും ഉണ്ട്. സ്വാറി “നോ എന്ട്രി” :)

അപ്പോള്‍ എല്ലാര്‍ക്കും നന്ദീ.

Sona said...

:)

മഹിമ said...

ഡിയര്‍ ഡിങ്കന്‍സ്,

കാളിയന്റെ ബ്ലോഗിലെ കമന്റ് ഡിസ്ക്കസ് ചെയ്യാന്‍ വരാം, പിന്നീട്.

I am not an 'ismaily'

I am smily.......

Dinkan-ഡിങ്കന്‍ said...

സ്വാഗതം മഹിമാ

നമുക്ക് റിലീജിയസ് ഫൊണറ്റിക് അല്ലാതെ മനുഷ്യരായി(അക്കാഡമിക് ഇന്ററസ്റ്റോടെ) നല്ല ഡിബേറ്റ് നടത്താം എന്താ? മഹിമയില്‍ നിന്ന് എനിക്കും ഒരുപാട് കാര്യങ്ങള്‍ ഗ്രഹിക്കാനാകും എന്ന് കരുതുന്നു. പൊഫൊഫൈലില്‍ ഞെക്കിയാല്‍ എന്റെ ഓര്‍ക്കുട്ട് കാണാം. പിന്മൊഴിയെ തടയാന്‍ വേണെങ്കില്‍ നമുക്ക് “കൊരട്ടി” ഇടാം

മഹിമ said...

ഹായ് ഡിങ്കന്‍സ്,

ഓ ക്കെ, പക്ഷെ എനിക്കിങ്ങനെ കഥ പറയാനൊന്നും അറിയില്ലല്ലോ. ഒരു ‘ഡിബേറ്റി’നുള്ള മരുന്നൊന്നും ഇല്ലട്ടോ!!!

ഡിങ്കന്‍സ് ‘മാതിരി’ ഇഷ്ടാണ്.

Dinkan-ഡിങ്കന്‍ said...

ഇത് വിചാരം എന്ന മാന്യന് ഉള്ളതാണേ.

“സത്യപാലന്‍
Gender: Male
Industry: Agriculture
Occupation: കൂലി
Location: കടല്‍ തീരത്തൊരു തുരുത്ത് : ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ : India
Wishlist
About Me
ഞാന്‍ എന്നത്‌ പൂജ്യത്തില്‍ നിന്നാരംഭിച്ച്‌ മറ്റൊരു വലിയ പൂജ്യത്തില്‍ അവസാനിക്കുന്ന ഒരു ചെറിയ പ്രതിഭാസം എന്ന്‌ വേണമെങ്കില്‍ പറയാം, എന്നെ ഒരു ആശയവും വരിഞ്ഞ്‌ മുറുക്കുന്നില്ല, മതത്തിനു അതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു “ എന്ന കോപ്പിലെ ഫേക്ക് ഐ.ഡി ഉള്ള താനാണൊ എന്നെ വെല്ലു വിളിക്കണത്. പല്ലിട കുത്തല്ലെ കുട്ടാ.

ഇറാകിലെ അമേരിക്കന്‍ മിലിട്ടറി ക്യാമ്പിലെ സായിപ്പന്മാരുടേ തല്ലും, തെറിവിളിയും കൊണ്ട് നിനക്കുണ്ടാകുന്ന ഫ്രസ്റ്റ്രേഷന്‍സ് നാട്ടുകാരുടേ മേത്ത് തീര്‍ക്കല്ലേ മോനെ ഫറൂഖേ (അഥവാ ഫറൂഖ് എന്ന സത്യപാലന്‍ ചേട്ടാ).

എനിക്ക് പണി കൂലിക്ക് തല്ലല്‍ തന്നെയാണ്. അതു വ്യക്തമായി പ്രൊഫൈലില്‍ പറഞ്ഞിട്ടും ഉണ്ട്. കാര്യം പറയുമ്പോള്‍ പ്രൊഫൈല്‍/റേഷന്‍ കാര്‍ഡിലെ വയസിളവ് എന്നി കുരുടന്‍ ന്യായങ്ങള്‍ പറഞ്ഞ് കൊഞ്ഞനം കുത്താതെടാ.

നിനക്ക് ഭ്രാന്താണെന്ന് എല്ലാ ഭൂലോകര്‍ക്കും അറിയാം. എന്നാലും ഒരു കുന്ന് “പെലയാട്ട്” പറഞ്ഞിട്ട് അവസാനം “ലാല്‍‌സലാം” എന്ന നിന്റെ ഗീര്‍വാണം കമ്മെന്റിന്റെ അടിയില്കാണുമ്പോള്‍ അമ്മച്ചിയാണെ, നിനക്കിട്ടൊന്ന് പൂശാന്‍ തോന്നും.(എനിക്ക് മാത്രമല്ല പലര്‍ക്കും).

നിന്റെ തെളിഞ്ഞ ആ മുഖം എത്ര വൃത്തികെട്ടതാണെന്ന് എല്ലാര്‍ക്കും അറിയാം. സ്വന്തം പ്രൊഫൈലില് ഫേക്നെസ്സ് കാണിച്ചിട്ട് നീ ഡീങ്കനെ ‘അനോണി‘യെന്ന് വിളിക്കുന്നോ.

വീണ്ടും നിന്റെ ഭ്രാന്ത് മാറാന്‍ ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു ഫറൂഖേ.

ഇതിന് നിന്റെ “ലാല്‍‌സലാം” കമെന്റ് കാളിയലില്‍ ഇടാതെ ദേ ഇവിടെ ഇട് കുട്ടാ

വിചാരം said...

മോനെ ഡിങ്കാ
ഫാറൂഖേ താന്‍ നീട്ടി വിളിച്ച എന്റെ സ്വന്തം പേര് നിനക്ക് കിട്ടിയത് തന്നെ ഞാന്‍ ഒളിഞ്ഞിരിക്കാത്തത് കൊണ്ടാ ഇവിടെ എല്ലാവര്‍ക്കുമറിയാം ഞാന്‍ പൊന്നാനിക്കാരന്‍ ഫാറൂഖാണന്ന് താന്‍ ആരാണന്ന് ആര്‍ക്കെല്ലാമറിയാം അതാ ഞാനും നീയും തമ്മിലുള്ള വിത്യാസം, മോനെ വെളിച്ചത്ത് വന്നിട്ട് പോരെ തല്ലാന്‍ നിന്റെ കൈ പൊങ്ങുന്നതേ ഒര്‍മ്മയുണ്ടാവൂ വേണെമെങ്കില്‍ ഞാന്‍ നാട്ടില്‍ വന്നാല്‍ നിന്റെ നാട്ടിലേക്ക് വരാം .. അഡ്രസ്സ് തന്നാ മതി

പിന്നെ ഭ്രാന്ത് അതിത്തിരിയുണ്ട് എന്താ താന്‍ മാറ്റി തര്യോ .. മോനെ മെനക്കടുത്താതെ ചെല്ലകിളി പോയാട്ടെ
എന്തോന്ന് കാര്യമാ നീ പറഞ്ഞത് ഒരാളെന്നെ പേരില്‍ വന്ന് എന്റെ കുടുംബത്ത് കയറി ചവിട്ടിയിട്ട് ആണായിട്ട് ഞാന്‍ മിണ്ടാതിരിക്കാനാണോ താന്‍ പറയുന്നത് ആദ്യം അവനോട് പറ എന്നിട്ട് എന്നോട് പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ കാളിയന്റെ പോസ്റ്റില്‍ പറഞ്ഞത് പോലെ താന്‍ ആണും പെണ്ണും കെട്ടവനാനെങ്കിലും അതിനും ഒരു അന്തസ്സുണ്ടാകുമായിരുന്നു .. നീ അനോണിയല്ലാതെ മറ്റാരാ ബൂലോകത്തില്‍ അനോണിമാര്‍ തനി ഷ്ണ്ടന്മാര്‍ എന്നേ പറയൂ ..
മോനെ എന്റെ മേലെ കയറല്ലേ നീ ഡിങ്കനോ മറ്റോ ആയി മറ്റുള്ളവരെ സേവിക്കാന്‍ നോക്ക് പറഞ്ഞത് മനസ്സിലായ
ലാല്‍ സലാം

GANDHARVAN said...

വിവേകം വിചാരത്തേയും, വിചാരം വിവേകത്തേയും കീഴക്ടക്കാന്‍ പാടില്ല. എതിരാളിക്കൊരു പോരാളിയാവുന്നതും കൊള്ളാം. പക്ഷെ നമ്മളൊക്കെ ഇട്ടിരിക്കുന്ന കുപ്പായമൊക്കെ അങ്ങിനെ തന്നെ ചളി പിടിക്കാതിരിക്കട്ടെ.
ഡിങ്കാ , വിചാരമെ കണ്ട്രോള്‍ ആള്‍ട്ട്‌ ഏന്‍ഡ്‌ ഡിലിറ്റ്‌ വൈരാഗ്യം.
തമാശിച്ചാല്‍ മതീടൊ - അടി കൊള്ളൂല.
ആര്‍ക്കും ആരേയും ഒരു ചുക്കസ്യ ചെയ്യാനുമാവില്ല.
നാമെല്ലാം
ഇക്കൂളിറ്റി, ഫ്രൂടേണിറ്റി, ലിബര്‍ട്ടോണിറ്റി ക്കാരല്ലേ.
ഇനി അടി കൂടണമെങ്കില്‍ ഞാന്‍ നാട്ടില്‍ പോവുമ്പോള്‍ വാ.
നമുക്ക്‌ കാസിനോയില്‍ പോയി വാളു വക്കാം

Dinkan-ഡിങ്കന്‍ said...

ഫറൂഖേ
നീ ഒളിഞ്ഞ് തന്നെയാണ് ഇരിക്കുന്നത്.
മൌലികവാദത്തിന്റെ ഇരുട്ടില്‍ നീ അകപ്പെട്ടിരിക്കുന്നു കുട്ടാ. പിന്നെ നീ ഫറൂഖ് ആണെങ്കില്‍ എന്ത് കൊണ്ട് പ്രൊഫൈലില്‍ ആ പേര് വെയ്ക്കുന്നില്ല. നീ അമുസ്ലിം ആണെന്ന് തെറ്റിധരിപ്പിക്കാനാണൊ കുട്ടാ.

നിനക്കായി ഞാന്‍ ഫ്രീ ആയി രണ്ട് മൂന്ന് ഉപദേശം/നിര്‍ദ്ധേശം തരാം. പറ്റുമെങ്കില്‍ അത് സ്വീകരിക്ക്.
1) കമെന്റ് പൊസ്റ്റ് ഇടുമ്പോള്‍ കുത്തും കോമയും ഒക്കെ ഇടുക
2) നീ ഒന്നു കൌണ്‍സെലിങ്ങിന് വിധേയനാകുക
3)അസ്ഥാനത്ത് കോണകവാലു പോലെ ആ ലാല്‍‌സലാം വെക്കുന്നത് നിര്‍ത്തുക
കാരണം. അത്യാവശ്യം വിവരം നിനക്കുണ്ട്. എന്നാല്‍ വീണ്ടു വിചാരം ഇല്ല അതാണ് പ്രശ്നം. ഇത് നിന്നോടുള്ള സ്നെഹം കൊണ്ട് പറേണതാ.

“ഒരാളെന്നെ പേരില്‍ വന്ന് എന്റെ കുടുംബത്ത് കയറി ചവിട്ടിയിട്ട് “ ഇതെനിക്ക് മനസിലായില്ല
ആരാ അത്. ഒന്ന് വ്യക്തമാക്ക്.

എന്റെ സേവനം നിനക്കും ലഭ്യമാണ്.
ഒന്ന് ചുമ്മാ നന്നാവെടൊ..വെറുതേ ഇങ്ങനെ ആക്രോശിച്ച് നടക്കാതെ ആ ഊര്‍ജ്ജം നല്ല വഴിക്ക് ചാനലൈസ്ചെയ്യ് സുഹൃത്തേ.

നിനക്ക് നല്ല ബുദ്ധി തെളിയാനും “വിചാരം” ഉണ്ടാകാനും പ്രാര്‍ഥിക്കുന്നു. നീ എന്റെ വഴക്കാളിയായ ചങ്ങാതി.. നീ വേഗം ഡിങ്കന്റെ നല്ല ചങ്ങാതി ആകാന്‍ നൊക്ക്.

Dinkan-ഡിങ്കന്‍ said...

ഗന്ധര്‍വ്വന്‍ ചേട്ടാ,

കള്‍സ് അടിച്ച് വാള് വെക്കാന്‍ ഞാന്‍ന്‍ എപ്പോഴേ റെഡി.. ചിയ്യെര്‍സ്...

വിവേകി said...

ഹലോ ഡിങ്കന്‍ സര്‍,
വിചാരത്തിനെ വിട്, അങ്ങേര്‍ക്ക് ബൂലോക വട്ടാണെന്നു ഇവിടെ എല്ലാര്‍ക്കും അറിയാം.

യവനോടൊക്കെ സംസാരിക്കാന്‍ നില്‍ക്കുന്നവര്‍ക്കാണു യഥാര്‍ത്ഥത്തില്‍ വട്ട് എന്നാ എനിക്കു തോന്നുന്നേ.

ഡിങ്കാ ഗ്രോ അപ് മൈ ചൈല്‍ഡ് .. നിനക്കെങ്കിലും വിവരം വേണ്ടേ?

ഉണ്ണിക്കുട്ടന്‍ said...

പുര കത്തുമ്പോള്‍ രണ്ടു വാഴ വെട്ടാം . അതേ ഈ അനോണിമിറ്റി ബ്ലോഗ് നമുക്കു തരുന്ന ഒരു സ്വാതന്ത്ര്യം അല്ലേ.. പ്രൊഫൈലില്‍ ശരിയായ പേരു വെക്കണം എന്നു നിര്‍ബന്ധം ഉണ്ടോ..?
പേരു വെക്കുന്നതു വലിയ ആണത്തമാണോ..? വെക്കാതിരിക്കുന്നതു ഷണ്ടത്തമാണോ..?

അടി നിര്‍ത്തൂ സുഹൃത്തുക്കളേ... ഇതൊരു കൂട്ടയ്മയല്ലേ..ക്ഷമിക്കൂ പരസ്പരം .
എന്നാ പിന്നെ ഞാനങ്ങോട്...

സതീശ് മാക്കോത്ത് | sathees makkoth said...

ഇത്രേം സാധങ്ങള്‍ എത്ര ദെവസത്തേയ്ക്ക് ഉണ്ട്?

വിചാരം said...

ഡിങ്കാ
ഞാനല്ല ആദ്യം തല്ല് കൂടാന്‍ വന്നത്, ഫാറൂഖ് എന്ന അറബി പദത്തിന്റെ സമാനമായ മലയാള പദമാണ് സത്യപാലന്‍, ആദ്യത്തെ ഉപദേശം ഞാന്‍ സ്വീകരിച്ചിരിക്കുന്നു രണ്ടാമത്തേത് .. അത്ര വേണോ ? മൂന്നാമത്തേത് ആലോചിക്കാം
കാളിയന്റെ പോസ്റ്റില്‍ ഒരാള്‍ എന്ന പേരില്‍ ഒരുത്തന്‍ വന്ന് എന്റെ മേക്കട്ട് കയറി അല്ലാതെ നീയാണ് എന്റെ കുടുമത്ത് കയറി അലമ്പാക്കിയത് എന്നൊന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല, ഡിങ്കന്റെ ഐഡന്റിറ്റി എനിക്കറിയണമെന്നില്ല അത് ഡിങ്കന്റെ സ്വകാര്യം പിന്നെ എന്റെ മേക്കട്ട് കയറിയപ്പോള്‍ ഞാന്‍ മേലൊന്ന് കുടഞ്ഞു അങ്ങനെ കണ്ടാ മതി, എനിക്ക് ഡിങ്കനോ എനിക്കെതിരെ നിരന്തരം അനോണികളായി വന്ന് ആക്രമിക്കുന്നവരോ എന്റെ ശത്രുക്കളല്ല, എനിക്ക് ഒരു കാര്യത്തില്‍ മാത്രം പ്രധിഷേഷമൊള്ളൂ ചിലര്‍ അവരുടെ വിശ്വാസം മാത്രം ശരി മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ എല്ലാം തെറ്റെന്ന് പറയുന്നവര്‍ അവരെ എതിര്‍ക്കും, വിശ്വാസം തുടങ്ങിയ കാര്യങ്ങള്‍ വ്യക്തിയില്‍ അടങ്ങിയിരിക്കണം അല്ലാതെ അത് മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്, ബ്ലോഗുകള്‍ സാഹിത്യ സംവാദത്തിനും അറിവിനെ പങ്കുവെയ്ക്കാനുമായിരിക്കണം ഉപയോഗിക്കേണ്ടത് അതുപോലെ സമകാലിക വിഷയങ്ങളില്‍ ബ്ലോഗേര്‍സ്സിന്റെ അഭിപ്രായങ്ങള്‍ മാലോകരെ അറീയിക്കാനും, ഒരാള്‍ മത പ്രചരണം നടത്തിയാല്‍ മറ്റുള്ളവരും അതിനെ പിന്തുടരും ഒരാള്‍ പിന്നെ ഒരാള്‍ക്കൂട്ടമാവും പിന്നെ അത് ചേരിയാവും പിന്നെ ബ്ലോകുലം വര്‍ഗ്ഗീയവാദികളുടെ കൂത്തരങ്ങാവും അതിനൊരിക്കലും ബ്ലോഗുകളെ അനുവധിക്കരുത് മുളയിലെ ഇങ്ങനെയുള്ള പ്രവണതകളെ നുള്ളി കളയണം,
ഡിങ്കന്‍ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ എനിക്കെതിരെ ഇതുവരെ വെളിച്ചത്ത് വന്ന് ആരും ഒന്നും പറഞ്ഞിട്ടില്ല ഒത്തിരിപേര്‍ എനിക്കെതിരെ വന്നിട്ടുള്ളത് അനോണികളായിട്ടാണ് അവര്‍ക്കറിയാം അവരുടെ നിലപാടുകള്‍ പൊതുസമൂഹം സ്വീകരിക്കാനാവാത്തതാണന്ന് എന്നിട്ടവര്‍ പറയുന്ന ന്യായമുണ്ട് എന്നോട് അവരുടെ വിലാസത്തില്‍ വന്ന് സംവിദിക്കാന്‍ അനുവദിക്കാത്തത് വിചാരം ഒരു വര്‍ഗ്ഗീയവാദിയായതുകൊണ്ടാണന്ന് (എനിക്കത് കേള്‍ക്കുമ്പോള്‍ ചിരിവരും ). സ്നേഹം ഉള്ളയിടത്തേ വഴക്കും ഒള്ളൂ ഡിങ്കാ
എന്നെ മുഴുവനായി അറിയാന്‍
എന്റെ മുഴുവന്‍ പേര്
ഉമര്‍ ഫാറൂഖ് മാളിയേക്കല്‍
പൊന്നാനി (ഒട്ടുമിക്ക പൊന്നാനിക്കാര്‍ക്കും എന്നെ വ്യക്തിപരമായി അറിയാം )താല്പര്യമുണ്ടെങ്കില്‍ മനസ്സില്‍ ഇത്തിരിപോലും വര്‍ഗ്ഗീയമനോഭാവം ഇല്ലെങ്കില്‍ എനിക്ക് മെയില്‍ ചെയ്യാം
maliyekkal2@gmail.com
എന്നാ ശരി

Dinkan-ഡിങ്കന്‍ said...

ഡിയര്‍ വിചാരം,
ആദ്യമെ പറയട്ടെ എനിക്ക് താങ്കളോട് യാതൊരു മുന്‍‌വൈരാഗ്യവും ഇല്ല. മുന്‍ വിധികളോടെയല്ല് ഞാന്‍ താങ്കളോട് പെരുമാറിയിട്ടുള്ളത്. കാ‍ളിയനില്‍ താങ്കളുടെ പേര് പരാമര്‍ശിക്കും മുന്നെ ഒരിടത്തും ഞാന്‍ താങ്കളുടേ പേര് പോലും ഉപയോഗിച്ചിട്ടില്ല.

എന്നാല്‍ ചിലയിടത്ത് അനാവശ്യരീതിയില്‍ മതാധിഷ്ഠിതമായ , മൌലികമായ താങ്കളുടെ നിഗമനങ്ങള്‍ നിറഞ്ഞ കമെന്റുകളും, അസ്ഥാനത്തെ “ലാല്‍‌സലാമും” കണ്ട് ‘വികാരം’ ‘വിചാരത്തെ’ കടന്ന് ആക്രമണം നടത്തി. താങ്കള്‍ക്കെതിരെ ഇവിടെ ബൂലോഗമാഫിയ ഒന്നും പ്രവര്‍ത്തിക്കുന്നില്ല എന്ന് മനസ്സിലാക്കുക്ക.

ബ്ലോഗുകളില്‍ മത പ്രചരണം നടത്തുന്നത് ഒരുവന്റെ വ്യക്തിപരമായ വിഷയമാണ്. വിചാരത്തിനിഷ്ടമല്ലെങ്കില്‍ അതിനെ വിട്ടേയ്ക്കുക അല്ലാതെ അവിടെ കാര്‍ക്കിച്ച് തുപ്പാനോ, കടന്നാക്രമണം നടത്താനോ ആര്‍ക്കും അധികാരമില്ല.
വര്‍ഗീയവാദിയായി ആരെങ്കിലും താങ്കളെ മുദ്രകുത്തുന്നുവെങ്കില്‍ അതിന്റെ 50% എങ്കിലും ഉത്തരവാദിത്വം താങ്കളുടെ അസഹിഷ്ണുതാപരമായ കമെന്റുകള്‍ തന്നെയാകണം. സഹിഷ്ണുതയുടെയും, സഹവര്‍ത്തിത്വത്തിന്റേയും (കീഴടങ്ങലിന്റേതല്ല) പാതയിലൂടെ നമുക്ക് അതങ്ങ് മാറ്റിയെടുത്ത് കൂടെ?

സ്നെഹം ഉള്ളിടത്താണ് വഴക്കും ഉള്ളത്..ഞാനും യോജിക്കുന്നു.

എനിക്ക് മെയില്‍ അയക്കണമെങ്കില്‍ firstname.lstname@gamail.com എന്ന വിലാസത്തില്‍ അയക്കുക.

സസ്നേഹം
ഡിങ്കന്‍

Dinkan-ഡിങ്കന്‍ said...

ആഗോളവല്‍ക്കരണം അതിന്റെ ബൈ പ്രൊഡക്‍‌റ്റ് ആയ കമ്പോളവല്‍ക്കരണം എന്നീ മാരണങ്ങള്‍ എന്റെ താവളത്തിലേയ്ക്ക് വരുന്ന കൊച്ച് കൊച്ച് വഴികള്‍