Wednesday, February 18, 2009

ഉൽപ്രേക്ഷ (സിഗരറ്റ്)

ഒരു കൂട്ടിമുട്ടൽ, ചേർത്തുരയൽ..
എരിഞ്ഞാണ് തുടങ്ങിയത്
പിന്നെ കത്തിക്കേറി
പുകഞ്ഞു നീറി..

കൈക്കുമ്പിളിലെടുത്തോമനിച്ച്
ചുണ്ടിൽ ചേർത്തുമ്മവെച്ച്
നെഞ്ചുതടവിച്ചുമച്ച്..

അവസാനത്തെ നെരിപ്പോടിനെ
ആണിരോഗമുള്ള കാലടിയാൽ
ചവിട്ടിയണയ്ക്കുമ്പോഴാണ്
ഉൽ‌പ്പലാക്ഷന് വർണ്ണ്യത്തിലാശങ്ക!

Friday, February 13, 2009

പൂവാലന്റൈൻസ് ഡേ ആശങ്കകൾ അഥവാ ജെട്ടികൾ

നാളെ എന്തെങ്കിലുമൊക്കെ നടക്കുമായിരിക്കും അല്ലേ?

മുതലിക്ക് മുതലാളിയ്ക്ക് എല്ലാവരും അയച്ചുകൊടുക്കുന്ന പിങ്ക് ജെട്ടികൾ കൂമ്പാരം കൂടുമോ?

മുതലിക്ക് മുതലാളി എല്ലാവർക്കും സാരി തിരികെ അയക്കുമോ?

അതോ മുതലിക്ക് മുതലാളി “മുതൽ മര്യാദൈ” സിനിമകണ്ട് ചുമ്മാ ചൊറികുത്തി ഇരിക്കുമോ?

“നീ അല്ലേഡാ പെണ്ണുങ്ങളെ കളിയാക്കുന്ന അലവലാതി മുതലിക്ക്ക്ക്ക്ക്ക്?” എന്നും ചോദിച്ച് ജയൻ പിങ്ക് ജെട്ടിയിട്ട് പുനരവതരിക്കുമോ?

ആശങ്കകൾ തീർന്നില്ല...

പിബി ആരെയായിരിക്കും പൂവാലന്റൈൻ പുണ്യാളനായി പ്രഖ്യാപിക്കുക?

പിണനേയോ? അതോ അച്ചുവിനേയോ?

ബാലാനന്ദൻ സഖാവിന്റെ പ്രണയലേഖനം പാർട്ടി ചവറ്റുകുട്ടയിൽ പോലും കണ്ടില്ലെന്ന്പറയുമോ?

മരിച്ചവരുടെ പ്രണയലേഖനത്തിന് സാധുതയുണ്ടോ?

ഇനിയും തീരാത്ത ആശങ്കകൾ...

ജട്ടിയെപ്പറ്റി പറയുമ്പോൾ എൻ.എസ് മാധവനെക്കുറിച്ച് പറയാതെ വയ്യ. മാധവൻ കഥകളിൽ ജെട്ടികൾ രൂപകങ്ങളത്രേ!

ഒരു കഥയിൽ ഉത്തരേന്ത്യയിലെ കുഗ്രാമങ്ങളിൽ സാനിറ്ററി നാപ്കിൻ വിൽക്കുന്ന സെയിത്സ് ഏജന്റ് ആയി ജോലിയിൽ തേടുന്ന ഒരു യുവാവിന്റെ ആശങ്കകൾ കഥാകൃത്ത് പങ്കുവെയ്ക്കുന്നുണ്ട്. പാന്റീസിൽ ഒട്ടിച്ചു വെയ്ക്കാവുന്ന പുതിയതരം നാപ്കിനുകൾക്കു പകരം വള്ളിക്കെട്ടുള്ള പഴയ ഇനം ഉരുപ്പടികണ്ടപ്പോൾ എന്തുകൊണ്ട് ജട്ടികളിൽ ചേർത്തൊട്ടിയ്ക്കാവുന്ന തരം സാനിറ്ററി നാപ്കിനുകൾ ഉപയോഗിച്ചുകൂടാ എന്ന് യുവാവ് ആരായുന്നു. ഗ്രാമങ്ങളിലെ സ്ത്രീകൾ മാക്സിമം ഒരു അടിപ്പാവാട വരെയേ പോകൂ എന്നും അതിനപ്പുറം ഒന്നുമില്ലെന്നും, അതിനാൽ ഇത്തരം “വള്ളിക്കെട്ടു”കൾ ആവശ്യമാണെന്നും പറയുന്ന സീനിയർ മാനേജരുടെ ബുദ്ധിയെ നമിച്ച് ജോലിയിൽ പ്രവേശിക്കുന്ന യുവാവ് മണ്ണും,ചാരവും കുഴച്ച് തിരുകി ആർത്തവരക്തത്തെ പ്രതിരോധിക്കുന്ന സ്ത്രീകളെ കണ്ട് തൊഴിൽ പരാജിതനായി നാപ്കിനുകൾ പുഴയിലൊഴുക്കുന്നു


മറ്റൊന്ന് “സാന്റോ ഗോപാലനാണ്”. പോലീസ് ലോക്കപ്പിൽജെട്ടിയിട്ട് നിൽക്കുന്ന അയാളെ പോലീസ് തല്ലിച്ചതയ്ക്കുമ്പോഴും “..ആനാലും തൊഴിലാളിവർഗത്തെ അഴിക്ക മുടിയാത്.....അകൈവാകികളുക്ക് പുരച്ചി വണക്കം..” എന്ന് വിപ്ലവമുദ്രാവാക്യം മുഴക്കുകയാണയാൾ.

(ഓർമ്മയിൽ നിന്നാണ് കഥാഭാഗങ്ങൽ...)

ജെട്ടികൾ രൂപകങ്ങളത്രേ! ഒരു തൃകോണമിതി ഗണിതമെങ്കിലും അതിൽ ബാക്കിയുണ്ടാകണം. അല്ലേ?
ജെട്ടിയിൽ ആദ്യം ഇടതുകാലോ, വലതുകാലോ കയറ്റേണ്ടതെന്ന് ആശങ്കാകുലനായി നിൽക്കുന്ന ഒറ്റക്കാലൻ കൊറ്റികളേ... നിങ്ങളുടെ തലയിൽ വെണ്ണവെച്ചുരുക്കി കണ്ണുകാണാതാക്കിപ്പിടിക്കാൻ നിയോ‌വേടന്മാർ ഇറങ്ങിയിട്ടുണ്ട്. ജാഗ്രതൈ.

Saturday, February 7, 2009

നേരാണേ..നേരാണേ..വല്യേട്ടൻ പറഞ്ഞത് നേരാണേ


ബൂർഷ്വാ പത്രവാർത്ത => ഇവിടെ

കോഴിക്കോട്: മന്ത്രിയോ എംഎല്‍എയോ പഞ്ചായത്ത് പ്രസിഡന്റോ ആയാല്‍ നിഷ്പക്ഷരായി എന്നു കരുതുന്നവര്‍ മാര്‍ക്സിസ്റ്റല്ല എന്നു കഴിഞ്ഞദിവസം മന്ത്രി ജി. സുധാകരന്‍ പറഞ്ഞത് ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ ഉദ്ദേശിച്ചാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പിണറായി പറഞ്ഞതു ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ എങ്കിലങ്ങനെ തന്നെയെന്നു സുധാകരനും. പ്രതികരണം മുഖ്യമന്ത്രി വി.എസിനെതിരാണെന്നു വ്യാഖ്യാനമുണ്ടായതിനെ തുടര്‍ന്നാണ് പിണറായിയും സുധാകരനും അതു ചാറ്റര്‍ജിയെക്കുറിച്ചാണെന്നു വിശദീകരിച്ചത്.

സോമനാഥ് ചാറ്റര്‍ജി വര്‍ഗവഞ്ചകനാണ്. വര്‍ഗവഞ്ചകനുമായി വിഎസിനെ താരതമ്യപ്പെടുത്താന്‍ കഴിയില്ല. മറ്റെല്ലാം മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്- നവകേരള യാത്രയുമായി കോഴിക്കോട്ടെത്തിയ പിണറായി പറഞ്ഞു.
പിണറായി പറഞ്ഞതു ശരിയാണെന്നു സുധാകരന്‍ പാലക്കാട് ശ്രീകൃഷ്ണപുരത്താണു വിശദീകരിച്ചത്.
സുധാകരന്റെ പ്രസ്താവന സോമനാഥ് ചാറ്റര്‍ജിയെ ഉദ്ദേശിച്ചായിരുന്നെന്ന് പിണറായി കോഴിക്കോട്ടു പറഞ്ഞതു ശരിയാണോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.
മന്ത്രിയുടെ ഉത്തരം: ''അതേ... അതേ... അതേ... അങ്ങനെ പിണറായി പറഞ്ഞിട്ടുണ്ടെങ്കില്‍ അതു ശരിയാണ്. ശരിയാണ്.

Wednesday, February 4, 2009