Showing posts with label വാലന്റൈൻസ് ഡേ.. Show all posts
Showing posts with label വാലന്റൈൻസ് ഡേ.. Show all posts

Friday, February 13, 2009

പൂവാലന്റൈൻസ് ഡേ ആശങ്കകൾ അഥവാ ജെട്ടികൾ

നാളെ എന്തെങ്കിലുമൊക്കെ നടക്കുമായിരിക്കും അല്ലേ?

മുതലിക്ക് മുതലാളിയ്ക്ക് എല്ലാവരും അയച്ചുകൊടുക്കുന്ന പിങ്ക് ജെട്ടികൾ കൂമ്പാരം കൂടുമോ?

മുതലിക്ക് മുതലാളി എല്ലാവർക്കും സാരി തിരികെ അയക്കുമോ?

അതോ മുതലിക്ക് മുതലാളി “മുതൽ മര്യാദൈ” സിനിമകണ്ട് ചുമ്മാ ചൊറികുത്തി ഇരിക്കുമോ?

“നീ അല്ലേഡാ പെണ്ണുങ്ങളെ കളിയാക്കുന്ന അലവലാതി മുതലിക്ക്ക്ക്ക്ക്ക്?” എന്നും ചോദിച്ച് ജയൻ പിങ്ക് ജെട്ടിയിട്ട് പുനരവതരിക്കുമോ?

ആശങ്കകൾ തീർന്നില്ല...

പിബി ആരെയായിരിക്കും പൂവാലന്റൈൻ പുണ്യാളനായി പ്രഖ്യാപിക്കുക?

പിണനേയോ? അതോ അച്ചുവിനേയോ?

ബാലാനന്ദൻ സഖാവിന്റെ പ്രണയലേഖനം പാർട്ടി ചവറ്റുകുട്ടയിൽ പോലും കണ്ടില്ലെന്ന്പറയുമോ?

മരിച്ചവരുടെ പ്രണയലേഖനത്തിന് സാധുതയുണ്ടോ?

ഇനിയും തീരാത്ത ആശങ്കകൾ...

ജട്ടിയെപ്പറ്റി പറയുമ്പോൾ എൻ.എസ് മാധവനെക്കുറിച്ച് പറയാതെ വയ്യ. മാധവൻ കഥകളിൽ ജെട്ടികൾ രൂപകങ്ങളത്രേ!

ഒരു കഥയിൽ ഉത്തരേന്ത്യയിലെ കുഗ്രാമങ്ങളിൽ സാനിറ്ററി നാപ്കിൻ വിൽക്കുന്ന സെയിത്സ് ഏജന്റ് ആയി ജോലിയിൽ തേടുന്ന ഒരു യുവാവിന്റെ ആശങ്കകൾ കഥാകൃത്ത് പങ്കുവെയ്ക്കുന്നുണ്ട്. പാന്റീസിൽ ഒട്ടിച്ചു വെയ്ക്കാവുന്ന പുതിയതരം നാപ്കിനുകൾക്കു പകരം വള്ളിക്കെട്ടുള്ള പഴയ ഇനം ഉരുപ്പടികണ്ടപ്പോൾ എന്തുകൊണ്ട് ജട്ടികളിൽ ചേർത്തൊട്ടിയ്ക്കാവുന്ന തരം സാനിറ്ററി നാപ്കിനുകൾ ഉപയോഗിച്ചുകൂടാ എന്ന് യുവാവ് ആരായുന്നു. ഗ്രാമങ്ങളിലെ സ്ത്രീകൾ മാക്സിമം ഒരു അടിപ്പാവാട വരെയേ പോകൂ എന്നും അതിനപ്പുറം ഒന്നുമില്ലെന്നും, അതിനാൽ ഇത്തരം “വള്ളിക്കെട്ടു”കൾ ആവശ്യമാണെന്നും പറയുന്ന സീനിയർ മാനേജരുടെ ബുദ്ധിയെ നമിച്ച് ജോലിയിൽ പ്രവേശിക്കുന്ന യുവാവ് മണ്ണും,ചാരവും കുഴച്ച് തിരുകി ആർത്തവരക്തത്തെ പ്രതിരോധിക്കുന്ന സ്ത്രീകളെ കണ്ട് തൊഴിൽ പരാജിതനായി നാപ്കിനുകൾ പുഴയിലൊഴുക്കുന്നു


മറ്റൊന്ന് “സാന്റോ ഗോപാലനാണ്”. പോലീസ് ലോക്കപ്പിൽജെട്ടിയിട്ട് നിൽക്കുന്ന അയാളെ പോലീസ് തല്ലിച്ചതയ്ക്കുമ്പോഴും “..ആനാലും തൊഴിലാളിവർഗത്തെ അഴിക്ക മുടിയാത്.....അകൈവാകികളുക്ക് പുരച്ചി വണക്കം..” എന്ന് വിപ്ലവമുദ്രാവാക്യം മുഴക്കുകയാണയാൾ.

(ഓർമ്മയിൽ നിന്നാണ് കഥാഭാഗങ്ങൽ...)

ജെട്ടികൾ രൂപകങ്ങളത്രേ! ഒരു തൃകോണമിതി ഗണിതമെങ്കിലും അതിൽ ബാക്കിയുണ്ടാകണം. അല്ലേ?
ജെട്ടിയിൽ ആദ്യം ഇടതുകാലോ, വലതുകാലോ കയറ്റേണ്ടതെന്ന് ആശങ്കാകുലനായി നിൽക്കുന്ന ഒറ്റക്കാലൻ കൊറ്റികളേ... നിങ്ങളുടെ തലയിൽ വെണ്ണവെച്ചുരുക്കി കണ്ണുകാണാതാക്കിപ്പിടിക്കാൻ നിയോ‌വേടന്മാർ ഇറങ്ങിയിട്ടുണ്ട്. ജാഗ്രതൈ.