Friday, May 4, 2007

വര്‍മ്മകളേ ഇതിലെ ഇതിലെ

ബൂലോഗ വര്‍മ്മകള്‍ക്ക് കുമ്പസരിക്കാന്‍ ഒരിടം ആണ് ഈ പോസ്റ്റ്.

അല്‍പ്പം തമാശകള്‍ക്കായി തുടങ്ങിയ വര്‍മ്മയിറങ്ങല്‍ ഇപ്പോള്‍ തന്തയ്ക്കു വിളി,അരയ്ക്കു കീഴ്പോട്ടും മുട്ടിന്നു മേല്ലൊട്ടും ഉള്ള അവയങ്ങളെ വര്‍ണ്ണിച്ച് കമെന്റിടല്‍,ആള്‍മാറിധരിക്കവണ്ണം കമെന്റിടല്‍ എന്നീ പരിതാപമായ നിലകളില്‍ എത്തിയിരിക്കുന്ന ഈ അവസ്ഥയില്‍ സകലമാന വര്‍മ്മകള്‍ക്കുമായി ഡിങ്കന്റെ വക പ്രത്യേക ഓഫര്‍, ഇതാ ഒരു കുമ്പസാരക്കളം

ഇവിടെ വന്ന് സ്വന്തം ഐഡിയിലോ അല്ലാതെയോ ചെയ്ത ചെറ്റുകള്‍ ഏറ്റു പറഞ്ഞ് കുമ്പസരിച്ച് പോകാം.

(ബൂലോഗ എലികള്‍ മുതല്‍ പുലികള്‍ വരെ വര്‍മ്മകളിച്ചിട്ടുണ്ട് എന്നാണ് ജനസംസാരം. ആയതിനാല്‍ എല്ലാര്‍ക്കും സ്വാഗതം)

പ്രത്യക അറിയിപ്പ്:- കുമ്പസാരത്തിനു ശേഷം വര്‍മ്മകളുടെ മാനസാന്തരത്തിനായി കൂട്ടപ്രാര്‍ഥന ഉണ്ടായിരിക്കും

38 comments:

Dinkan-ഡിങ്കന്‍ said...

സകലമാന വര്‍മ്മകള്‍ക്കും സ്വാഗതം. വരുവിന്‍ മാനസാന്തരപ്പെടുവിന്‍. ഒന്നു വന്ന് നന്നാവിന്‍

Dinkan-ഡിങ്കന്‍ said...

ഞാന്‍ ഇതുവരെ 164 വര്‍മ്മ കമന്‍റിട്ടിട്ടുണ്ട്, ചേട്ടാ....
എന്നോട് ക്ഷമിക്കില്ലേ?

Dinkan-ഡിങ്കന്‍ said...

ഡെയ് കോപ്പെ കളിച്ച് കളിച്ച്....
ആ രണ്ടാമത്തെ ഡിങ്കന്‍ ഞാനല്ല. കര്‍ത്താവേ കുമ്പസാരക്കൂട്ടിലും “ഇവിടെ പുകവലിക്കരുത്” എന്ന ബോര്‍ഡ് തൂക്ക്കേണ്ടി വരുമോ?
കഷ്ട്ടം

sandoz said...

ഹ.ഹ.ഹ..അതെനിക്കിഷ്ടപ്പെട്ടു.......
ഡിങ്കാ...കുമ്പസാരകൂട്ടില്‍ പുകവലിക്കരുത്‌ ബോര്‍ഡല്ലാ വേണ്ടത്‌..
പിന്നെയോ....
പറയൂ ഡിങ്കാ..പിന്നെയോ...
ആലോയിച്‌...ആലോയിച്ച്‌..പറയൂ

പള്ളിവര്‍മ്മ said...

കുമ്പസാരകൂടിനകത്താരാ കൂനിക്കൂടിയിരിക്കുന്നത്?

Pramod.KM said...

ഹഹ
അത് കലക്കി.
2-ആമത് പറയുന്ന് ഡിങ്കന്‍ ഞാനല്ല എന്നു പറയുന്നു.ഹഹ.
ഇതെന്ത് ലോകം?’;);)
അപരന്മാരെ മുട്ടി നടക്കാന്‍ പറ്റാതായല്ലോ എന്റെ പുതിയ ഭഗവതീ...;‘;)

ഉണ്ണിക്കുട്ടന്‍ said...

ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഇന്നൊരു വര്‍മ്മയായി. സൂ അതു കയ്യോടെ പിടിച്ചു. ഒരബദ്ധം !! (വര്‍മ്മ ആയതല്ല അബദ്ധം , എന്നെ പിടിച്ചത്)എന്തെന്റെ കുമ്പസാരമല്ല. ചുമ്മാ പറഞ്ഞു എന്നേ ഉള്ളൂ അതും പറഞ്ഞു ഇതു വരെ വര്‍മ്മമാര്‍ കാട്ടികൂട്ടിയതിന്റെ ട്രോഫി എനിക്കു തരരത് ഡിങ്കാ പ്ലീസ്..
ഞാന്‍ വര്‍മ്മയായി വെറും രണ്ടു കമന്റുകള്‍ മാത്രമേ ഇട്ടിട്ടുള്ളൂ. മുട്ടിന്‌ മേലുള്ളതു പോയിട്ട് താഴെ ഉള്ള അവയവങ്ങളെ കുറിച്ചു പോലും ഞാന്‍ പറഞ്ഞിട്ടില്ല. വര്‍മ്മമാര്‍ക്ക് ഒരു മാതൃകാ വര്‍മ്മയാകാന്‍ ഞാന്‍ കൊതിച്ചു.പക്ഷെ കയ്യോടെ പിടിച്ചു പള്ളെ തള്ളി. നന്ദീണ്ട് സഖാക്കളേ..ലാല്‍സലാം .

sandoz said...

ഹ.ഹ.ഹ..ഡോണ്ട്‌ വറി...ഉണ്ണിക്കുട്ടാ..ഡോണ്ട്‌ വറി......ഇവിടെ 17 ബ്ലോഗുകള്‍ വരെ പല പേരില്‍ സ്വന്തമായുള്ള മഹാന്മാരും മഹതികളും ഉണ്ട്‌......അവരൊക്കെ ഐഡി മാറിപോകാതെ പിടിച്ച്‌ നില്‍ക്കുന്നത്‌ ഇതൊരു നിത്യത്തൊഴില്‍ അഭ്യാസമായി കൊണ്ടുനടക്കണത്‌ കൊണ്ടാണു.....നീ ആദ്യമായി ചെയ്തപ്പോള്‍ ഒരബദ്ധം പറ്റി..ഇനി ഇങ്ങനെ പറ്റാതിരുന്നാല്‍ മതി......എന്നാലും ആ കുത്തിട്ടതിനു നിനക്ക്‌ ഞാന്‍ വച്ചിട്ടുണ്ട്‌...ഹ.ഹ.ഹാ

Manu said...

ആ രണ്ടാമത്തെ ഡിങ്കനാണ് ഡിങ്കന്‍... അതുകലക്കി

ഉണ്ണിക്കുട്ടാ അതാരുന്നു കഥ അല്ലെ. സുവിന്റെ പോസ്റ്റില്‍ എന്തോ നടന്നു എന്നല്ലാതെ കാര്യം മനസ്സിലായില്ലാരുന്നു.

സാന്‍ഡോസേ കുത്തിന്റെ മുഴുവന്‍ പേറ്റന്റ് അവിടെയാന്നറിയില്ലാരുന്നു.... പകര്‍പ്പവകാശത്തിനു ഒരപേക്ഷവയ്ക്കുന്നൂട്ടോ.. ഒന്നു രണ്ട്‌വര്‍ഷമായി ശീലിച്ചുപോയതാ.. (ബ്ലോഗില്‍ അല്ലാട്ടോ.. BB) പിടിച്ചുനില്‍ക്കാന്‍ പറ്റൂല്ലാ..കുത്തിട്ടുപോവും

sandoz said...

ഹ.ഹ.ഹ..മനു മാഷേ...
ഒരു പേറ്റന്റും ഇല്ലേ...
ധൈര്യമായിട്ട്‌ കുത്തിട്ടോ.......
ഞാന്‍ ഇങ്ങനെ ശീലിച്ച്‌ പോയി...
കുത്ത്‌ മാറ്റാന്‍ ശ്രമിക്കുന്നു......

ഉണ്ണിക്കുട്ടന്‍ said...

സന്റോസേ എണ്ണം ഒക്കെ കൃത്യമായി അറിയാല്ലോ..ഹിഹി ചുമ്മാ. കുത്ത് അറിയാതെ കൂടിപ്പോയത കേട്ടൊ നിനക്കിട്ടു പണി തന്നതല്ല. അതെനിക്കു തന്നെ പണി ആയി. ഹോ ഈ റിയല്‍ വര്‍മ്മമാരെ ഒക്കെ സമ്മതിക്കണം കേട്ടോ..

പിശാചുമോറന്‍‌ വര്‍മ്മ said...

സാന്റോസിന്റെ കുത്ത് കുത്തിട്ട എഴുത്തുകാണുമ്പോള്‍...

വയറിളക്കം പിടിച്ച നന്ദിനി വഴിനടന്നതു പോലെ.

എച്ചൂസ്‌മീ : നന്ദിനി വീട്ടിലെ പൈയ്യാ.

Dinkan-ഡിങ്കന്‍ said...

ആ ഡിങ്കന്‍ രണ്ടാമനെ ഞാങ്കാണുന്നുണ്ട് ട്രാ

ഉണ്ണിക്കുട്ടാ ഒരബദ്ധം ഏതു വര്‍മ്മയ്ക്കും പറ്റുമെഡെയ്. ഇതൊണ്ടൊന്നും നീ തളരരുത്. ഡിഫോള്‍ട് ലോഗിനായി കെടക്കണ ജി-മെയില്‍ ഐഡി ആട്ടോമാറ്റിക്കയി കമെന്റിടുമ്പോല്‍ പ്രൊഫൈല്‍ ഐഡിയായി വരും ആയത് ഇനി ശ്രദ്ധിക്കൂ. (ഒരിക്കല്‍ ഈ അബദ്ധം നമ്മുടെ ദുര്‍ബലനും പറ്റീതാ.)
വല്യപുള്ളികള് വരെ വര്‍മ്മ കളിക്കണു പിന്ന്യാണൊ “ഉണ്ണി”കുട്ടന്‍.

മനുകുട്ടാ അവന്‍ പാവം കുത്തിട്ട് കാലം കഴിച്ചോട്ടെ. അവന്റെ കീബോറ്ഡില്‍ ആകെ വൃത്തിക്കും വെടിപ്പിനും വര്‍ക്ക് ചെയ്യുന്ന ഒരു കീ ആ കുത്ത് (.) മാത്രമാ. ബാക്കിയൊക്കെ ആള്‍ക്കഹൊള്‍-പ്ലാസ്റ്റിക് രാസപ്രവര്‍ത്തനം മൂലം ദ്രവിച്ച് പോയി.

ഇന്നിവിടെ യു.എ.യില്‍ ഹോളീഡെ ആയതോണ്ടാവും ബാക്കിയുള്‍ലവരെ കാണാത്തത് അല്ലെ?

Dinkan-ഡിങ്കന്‍ said...

സാന്‍ഡൊ കൂട്ടില്‍ വയ്ക്കണ്ട ബോറ്ഡ് ഏതാ?
അത് ചോദിക്കാന്‍ വിട്ടു പോയി

അനുരഞ്ജ വര്‍മ്മ said...

എന്തായാലും ഇങ്ങനൊരു കുമ്പസാരക്കൂടൊരുക്കിയ ഡിങ്കനെ ആദ്യമേ അഭിനന്ദിക്കാന്‍ ഞാനീ അവസരം വിനിയോഗിക്കുന്നു.
വര്‍മ്മകളുടെ ആരാധ്യനും അനിഷേധ്യനുമായ പിതാവെന്ന നിലയില്‍ ഈ അവസരം കുമ്പസാരത്തിനല്ല, ചില അനോണി വര്‍മ്മമാരുടെ കൂമ്പ് കലക്കാനാണ് ഞാനുപയോഗപ്പെടുത്തുന്നത്.
ബൂലോഗം അത്യന്തം വിരസമായിരുന്ന ഒരു വേളയില്‍ അതായത് അവസരത്തില്‍ അതായത് സമയത്ത് ആ വിരസതയകറ്റി നര്‍മ്മം വിരിയിക്കാനായിരുന്നു ഞാന്‍ വര്‍മ്മക്ക് ജന്മം നല്‍കിയത്. ഏത് കുടുംബത്തിലുമുണ്ടാകുമല്ലോ കുളംകലക്കികള്‍...ചില ഏഭ്യന്മാര്‍ കള്ളവര്‍മ്മപ്പേരില്‍ ആഭാസത്തരം വരെ എഴുന്നെള്ളിക്കുന്ന ഈ ഘട്ടത്തില്‍ അത്തരം ഡൂപ്ലിക്കേറ്റു വര്‍മ്മമാരുമായി അനുരഞ്ജ വര്‍മ്മ എന്ന എനിക്കോ എന്റെ നല്ലവരായ സഹവര്‍മ്മമാര്‍ക്കോ യാതൊരു പങ്കുമില്ലെന്ന് ഇതിനല്‍ ബൂലോഗരെ അറിയിച്ചു കൊള്ളുന്നു.

കുറുമാന്‍ said...

കുംബസാരകൂട്ടിലിരിക്കുന്ന ഡിങ്ക വര്‍മ്മേ, പല വര്‍മ്മകളികളിലും ഈ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. മാപ്പു ചോദിക്കാന്‍ മാത്രം ഉതകുന്ന കമന്റുകളല്ല ഇട്ടിട്ടുള്ളത്, അതിനാല്‍ ഒന്നു പോയി പണി നോക്ക് വര്‍മ്മേ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

“കടുവായെ കിടുവ പിടിച്ചപ്പോള്‍” എന്നായാലോ ബോര്‍ഡ്...

ആ ഡൂപ്ലിക്കേറ്റ് ഡിങ്കന്‍ ചാത്തന്റെ മായയാന്ന് പറഞ്ഞാ ഏത് ഡിങ്കന്റെ കയ്യീന്നാ കിട്ടുകാന്നറിയട്ടെ ആദ്യം...

ഉണ്ണിക്കുട്ടന്‍ said...

"വല്യപുള്ളികള് വരെ വര്‍മ്മ കളിക്കണു പിന്ന്യാണൊ “ഉണ്ണി”കുട്ടന്‍. "

ഞാനും വല്യ പുള്ളിയാ കേട്ടാ..സത്യം പറ ഡിങ്കാ രണ്ടാമത്തെ ഡിങ്കനും നീയല്ലേ..

::സിയ↔Ziya said...

ഹഹഹ
എന്തിതു വര്‍മ്മമാരുടെ കുമ്പസാരമോ?
ഈ ഡിങ്കന്‍ ആരാ? നീയാണോടേ റിയല്‍ വര്‍മ്മ?
വര്‍മ്മക്കെണിയില്‍ വല്യ പുലികള്‍ കുടുങ്ങീരിക്കുന്നല്ലോ?
എന്തായാലും നടക്കട്ടെ...
വര്‍മ്മമാരെല്ലാരും കൂടെ ഉത്സാഹിച്ച് പുതിയിരു ബൂലോഗം പണിയൂ...നമ്മളേ വിട്ടേക്കൂ...ആശംസകള്‍

ഡിങ്കിരി വര്‍മ്മ said...

പിന്നേ..അത് കള അനുരഞനം..വര്‍മ്മകളുടെ പിതൃസ്ഥാനം ഒന്നും അങ്ങനെ ആര്‍ക്കുമില്ല.
സൈഡിക്കൂടെ വന്ന് ക്രെഡിറ്റും കൊണ്ട് പോകുന്നോ?

താങ്കള്‍ ഒരു വര്‍മ്മബ്ലോഗുണ്ടാക്കിയെന്നത് ശരി തന്നെ.ബട്ട് അതിനും മുന്‍പേ വര്‍മ്മകളില്ലേ?
ഒരു ദിവസം, എന്നാല്‍ വര്‍മ്മകളെ ഉണ്ടാക്കിക്കളയാം എന്നു വിചാരിച്ച് ആരും നിര്‍മ്മിച്ചതല്ല ഈ അത്ഭുതപ്രതിഭാസം.
ഒത്തിരിപേര്‍ ഒരു സമയത്ത് ഒരു പോലെ ചിന്തിച്ചതില്‍ നിന്നും ഉടലെടുത്ത ഒരു തമാശ. അത്രേയുള്ളൂ. വിശദവിവരങ്ങള്‍ പറയുന്നില്ല.

പിന്നെ ബാക്കി പറഞ്ഞതില്‍ യോജിക്കുന്നു. നല്ല പവര്‍ഫുള്‍ പൊട്ടന്‍‌ഷ്യല്‍ ഉണ്ടായിരുന്ന ഒരു സാമൂഹിക നര്‍മ്മ ബോധത്തെ ചിലര്‍ വളരെ നിലവാരം കുറച്ച് നശിപ്പിച്ചു കളഞ്ഞു. സത്യം. പൊങ്ങച്ച്മായി കൊണ്ടു നടക്കുന്ന എല്ലാ ജാതി പേരുകള്‍ക്കും ഈ ഗതി വ്അന്നിരുന്നെങ്കില്‍ നാട് നന്നായേനെ. നിലവാര തകര്‍ച്ചയില്‍‍ എനിക്കും ഖേദമുണ്ട്. ഇ വിഷയം പൊങ്ങി വന്നതിനാല്‍ പണ്ടൂരിയ വര്‍മ്മ വേഷം വീണ്ടും ഒന്നു കൂടി. ഇപ്രാവിശ്യം മാത്രം.

(പിന്നേയ്, അത്ര നിര്‍ബന്ധമാണേങ്കില്‍ വര്‍മ്മകളുടെ ചേട്ടന്റെ ഭാര്യേടെ അമ്മാവന്റെ ഇളയമകന്റെ ചെറിയച്ഛന്‍ സ്ഥാനം വേണേ എടുത്തോ)

Dinkan-ഡിങ്കന്‍ said...

ഫാ.. ഉണ്ണിക്കുട്ടാ എന്നു വിളിച്ച നാവോണ്ട് എന്നെക്കൊണ്ട് വേറെയൊന്നും. ആ..

ആ ഡിങ്കന്‍ രണ്ടാമനെ കാത്തിരിക്ക്യാണ് ഞാന്‍. (സത്യം പറ ഇനി നീയാണൊ അത്?)

ഉണ്ണിക്കുട്ടന്‍ വര്‍മ്മ, സാന്‍ഡോ വര്‍മ്മ, മനുവര്‍മ്മ (ജഗന്നാഥ വര്‍മ്മേടേ മകന്‍ അല്ല) പ്രമൊദ് വര്‍മ്മ, അനുരഞ്ജ വര്‍മ്മ, കുറുമാന്‍ വര്‍മ്മ, കിട്ടിച്ചാത്ത വര്‍മ്മ , സിയ വര്‍മ്മ എന്നിവര്‍ക്ക് കുമ്പസാരത്തിനു ശേഷം ഒരൊ മെഴുകിതിരി നല്‍കി പ്രാര്‍ഥിക്കന്‍ പറഞ്ഞയച്ചിരിക്കുന്നു. ഇപ്പോല്‍ കുമ്പസാരകൂട് കാലിയാണ്.

ഒഫ്.ടൊ
പ്രശസ്ത സിനിമാ സംവിധായകന്‍ “രാം ഗോപാല്‍ വര്‍മ്മ” ആ പേര് തനിക്കിട്ട അഛന്റെ കരണകുറ്റിക്കിട്ട് വീക്കീന്നും , പേരു മാറ്റാന്‍ മുംബൈ കോടതീല് ഹര്‍ജി കൊടുത്തൂന്നും പറയണത് നേരാണാ വര്‍മ്മകളേ?

sandoz said...

ഇ സൈസ്‌ കുമ്പസാരം ആണേല്‍ കൂട്ടില്‍ ഒരു മെഷീനും വച്ചിട്ട്‌ കാര്യമില്ലാ.....
ഡിങ്കാ ..ആ യു.യെ.ഇ..പ്രയോഗം നമുക്ക്‌ അങ്ങട്‌ ബോധിച്ചു..
ഹ.ഹ....ഉഗ്രന്‍ താങ്ങ്‌ ആണല്ലാ....

നടന്‍ ബിജുമേനോന്‍ said...

പൊന്നു വര്‍മ്മമാരേ ഞാന്‍ വീണ്ടും വന്നു.ആ സംയുക്താ വര്‍മ്മയെ ഒന്ന് വീട്ടില്‍ പറഞ്ഞ്‌ വിടാവോ,നിങ്ങടെ കൂട്ടത്തില്‍ എങ്ങാനും ഉണ്ടെങ്കില്‍.

Manu said...

ഡിങ്കോ എനിക്കിട്ട് ആ വര്‍മ്മവാലു കെട്ടണ്ടാരുന്നു.... സാന്‍ഡോസിന്റെ കുത്തുകമന്റ് കണ്ടിട്ട് ഈ വഴിക്ക് കേറീയെന്നേയുള്ളൂ....

വര്‍മ്മകളിക്കാന്‍ പോയിട്ട് ഒള്ളബ്ലോഗില്‍ നേരെ ഒരു പോസ്റ്റിടാന്‍ സംയം കിട്ടുന്നില്ല.... ഈ ബൂലോഗത്തേക്ക് ഇടതുകാല്‍ വച്ചിട്ട് ഒരു മാ‍സോം 4 ദിവസോമേ ആയിട്ടുള്ളു.... വര്‍മ്മകളിക്കാ‍നുള്ള അറിവും പരിചയോം ഒന്നും ആയിട്ടില്ലാന്നുകൂടെ കൂട്ടിക്കോ.. വെറുതെ വിടുമാഷേ

കൈപ്പള്ളി said...

എനിക്ക് രണ്ട് ID യുണ്ട്.

രണ്ടും "കൈപ്പള്ളി" എന്ന പെരില്‍ തന്നെയാണു. ഒന്നില്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നുമില്ല. ഈ രണ്ടു് IDയുടെ സാങ്കേതിക കാരണം താഴെ പറയുന്നു.

1) http://www2.blogger.com/profile/15482047362673732434
2) http://www2.blogger.com/profile/09140862171605764999

എന്റെ Gmailല്‍ എനിക്ക് താല്‍പര്യമുള്ള commentകള്‍ filter ചെയ്ത് വായിക്കാനായി commentകള്‍ direct ചെയ്യാറുണ്ട്. അവിടെ login ചെയ്തിട്ട് അവിടെ click ചെയ്തി bloggerല്‍ വരുമ്പെഴാണു പലപ്പോഴും ആ profile കണുന്നത്.

പലരും ഇതു് അപരനാണെന്നു എന്നോടു് പറഞ്ഞിട്ടുണ്ട്. അപരനല്ല. ഞാന്‍ തന്നെയാണേ.

ഉണ്ണിക്കുട്ടന്‍ said...

ഡിങ്കാ മെഴുകുതിരി എന്റെ പട്ടി പിടിക്കും . ഞാന്‍ കുമ്പസാരിക്കാന്‍ വന്നതുമല്ല.
വര്‍മ്മ ക്ലബിന്റെ പ്രസിഡന്റായ നിന്നോടോ? കുമ്പസാരം എല്ലാ വര്‍മ്മ കമന്റും നീയൊക്കെ എന്റെ തലേകെട്ടി വക്കാതിരിക്കന്‍ വന്നതാ. (എന്നെ അങ്ങനെ ത്തന്നെ വിളിച്ചാല്‍ മതി, ഇതു ചുമ്മ തമാശ)

Dinkan-ഡിങ്കന്‍ said...

മനുകുട്ടാ, വര്‍മ്മ എന്നു വിളിച്ചതില്‍ ക്ഷമ ചോദിക്കുന്നു :(

കൈപ്പള്ളീസ് താങ്കളും വന്നോ കൂട്ടില്‍.

പ്രൊഫൈല്‍ ഇല്ലാത്ത അനോണീ വര്‍മ്മമാര്‍ തല്‍കാലം മറി നില്‍ക്കുക ബാക്കിയുള്ളവരുടെ സമയം കഴിയട്ടെ

തമ്മനം ഷാജി വര്‍മ്മ said...

അപ്പോള്‍ വര്‍മ്മകളുടെ കൊട്ടേഷന്‍ ഒന്നും ഇനി കിട്ടുല്ലാ എന്നാ പറയുന്നത്‌ അല്ലേ.

Pramod.KM said...

എന്നെ ‘വറ്മ്മ‘ എന്നു വിളിക്കരുത് ‘നമ്പൂരീ‘ എന്നു വിളിക്കൂ ഡിങ്കന്‍ ചേട്ടാ...

അനുരഞ്ജ വര്‍മ്മ said...

“താങ്കള്‍ ഒരു വര്‍മ്മബ്ലോഗുണ്ടാക്കിയെന്നത് ശരി തന്നെ.ബട്ട് അതിനും മുന്‍പേ വര്‍മ്മകളില്ലേ?”
ഡിങ്കിരി വര്‍മ്മേ,
ഉണ്ട്. അതിനും മുന്നെ വര്‍മ്മകളുണ്ട്. ആദ്യ വര്‍മ്മ ഞാന്‍ തന്നെ.
ഒരുപാടു പേരുടെ ഗൂഢാലോചന ഒന്നുമല്ല വര്‍മ്മ.
വിചാരം എന്ന ബ്ലോഗര്‍ ദ്രൌപതി വര്‍മ്മ എന്ന പ്രശ്‌നത്തില്‍ പോസ്റ്റിട്ടപ്പോള്‍ അര്‍ജ്ജുന വര്‍മ്മ ഏലിയാസ് പാര്‍ത്ഥവര്‍മ്മ എന്ന പേരില്‍ കമന്റിയത് ഞാന്‍ തന്നെയാണ്. അതാണ് ആദ്യ വര്‍മ്മക്കമന്റ്. ഉദ്ദേശ്യം വെറും നര്‍മ്മം. ഉടന്‍ വന്നു കല്‍ക്കണ്ട വര്‍മ്മ. പിന്നെ വര്‍മ്മകളുടെ പെരുമഴ. എന്നാപ്പിന്നെ ഈ അലയുന്ന വര്‍മ്മക്കെല്ലാം ഒരു ആലയമുണ്ടാക്കാം എന്നു ഞാനും കരുത്. അതാന് വര്‍മ്മാലയം. വര്‍മ്മകളില്‍ ഡ്യൂപ്ലിക്കേറ്റിറങ്ങിയപ്പോഴൊക്കെ ഞങ്ങള്‍ നിര്‍ദ്ദോഷവര്‍മ്മകള്‍ പ്രതികരിച്ചിട്ടുണ്ട്. ഡിങ്കിരി വര്‍മ്മേ ചെല്ല് ട്ടാ വേണങ്കി വിളിക്കാം...

Dinkan-ഡിങ്കന്‍ said...

ഡിയര്‍ പഞ്ചായത്ത് വര്‍മ്മ,

താങ്കള്‍ ഇട്ട കമെന്റ് ഡിലീറ്റുന്നു. ഇത് വ്യക്തി ഹത്യക്കുള്ള ഇടം അല്ല. നര്‍മ്മം ആണ് ലക്ഷ്യ്യം.

പഞ്ചായത്ത് വര്‍മ്മ said...

ഇതാണോ നര്‍മ്മം. എന്തു മാനദണ്ഡനെ വെച്ചിട്ടാണ് ശ്രീമാന്‍ ഡിങ്കന്‍ എന്റെ കമന്റ് വെട്ടി നിരത്തിയത് ? എന്റെ കമന്റില്‍ നര്‍മ്മം മാത്രമായിരുന്നു. ആരെയും തെറി വിളിച്ചിട്ടില്ല. ആരുടേയും പേരു പറഞ്ഞിട്ടില്ല. അതുകൊണ്ട് പഞ്ചായത്ത് വര്‍മ്മ ശക്തിയായി പ്രതിഷേധിക്കുന്നു. ഇനി ഇവിടെ ഒരു കമന്റ് എന്റെ - ഇടും.

തറവാടി said...

ഡിങ്കാ ,

ബൂലോകത്തെ പുലിയുമല്ല , എലിയുമല്ല

ഇന്നെവരെ അനോണിയായോ വര്‍മ്മയായൊ ഒരു കമന്‍റുമിട്ടിട്ടില്ല.

ആരോടായാലും പറയേണ്ടത് സ്വന്തം ഐഡിയില്‍ പറഞ്ഞിട്ടുണ്ട് , പറയുകയും ചെയ്യും.

തറവാടി.

ഡിങ്കിരി മര്‍മ്മ said...

അനുരന്‍‌ജനേ..
വര്‍മ്മകളുടെ ബേസിക് സ്വ്വഭാവമായ അനോണിമിറ്റിയെ ബാധിക്കുന്നതാണല്ലോ നിങ്ങളുടെ അവകാശം?
വര്‍മ്മയായി വന്ന് പോസ്റ്റിയിട്ട് കാലങ്ങള്‍ കഴിഞ്ഞ് ആ വര്‍മ്മ ഞാന്‍ വര്‍മ്മയായിരുന്നു ഈ വര്‍മ്മ ലോ വര്‍മ്മയായിരുന്നു എന്നൊക്കെ പറഞ്ഞിട്ടെന്തു കാര്യം? എന്തു വാദം? അതിന്റെ ആവശ്യമുണ്ടോ സഹോദര വര്‍മ്മേ?

അര്‍ജുനന്നും പാര്‍ത്ഥനും മാത്രം വിചാരിച്ചാല്‍ വര്‍മ്മ ഒന്നും ആവില്ലായിരുന്നു.(ഫീമനെ മറക്കരുതേ.)

അനുരന്‍‌ജന്‍ ആ‍രാണെന്ന് പരസ്യമായ രഹസ്യമായതിനാല്‍ ഈ വിവാദത്തില്‍ എനിക്ക് ത്താല്‍‌പര്യമില്ല.വര്‍മ്മകള്‍ക്ക് സംസാരികുമ്പോള്‍ മുഖം പാടില്ല എന്നല്ലേ? അതിവിടെ തെറ്റുന്നു.

ഇനി അനുറഞനാണ് വര്‍മ്മകളുടെ കോപ്പിററ്റും പിതൃസ്ഥാനവും പണ്ടാരടക്കിയതെങ്കില്‍ ഞാന്‍ വര്‍മ്മ എന്ന “വാല്” ഉപേക്ഷിക്കുന്നു.(അതിങ്ങനെ സ്വന്തന്ത്രമായ് പരന്നു കിടക്ക്കട്ടെ ഇഷ്ടാ..വര്‍മ്മയുടെ നെഞ്ചില്‍ കൊടീകുത്തണോ)

[വിളിച്ചാല്‍ കേള്‍ക്കണം ന്നില്ലാ . ഇന്ന് ഫിറ്റാ.]

Dinkan-ഡിങ്കന്‍ said...

വിളിച്ചാല്‍ കേള്‍ക്കണം ന്നില്ലാ . ഇന്ന് ഫിറ്റാ

നിന്ന നമുക്കറിയാം ഡിങ്കിരീ നിന്നെ നമുക്കറിയാം കേട്ടാ. ആദ്യം പറ്റിറങ്ങട്ടെ എന്നിട്ട് സംസാരിക്കാം

അങ്കിള്‍. said...

ഡിങ്കാ എന്നെയൊന്നു സഹായിക്കു. എന്റെ പേരിനോട്‌ 'വര്‍മ്മ' വാലുചേര്‍ത്ത്‌ ആരെങ്കിലും എവിടെയെങ്കിലും കമന്റിയിട്ടുണ്ടോ? ഞാനങ്ങനെ ചെയ്തിട്ടില്ല. ബ്ലോഗിലെ ഉത്തരവാദപ്പെട്ട ഒരാള്‍ക്ക്‌ എന്നോട്‌ എന്തോ ഒരു സംശയം ഉദിച്ചിരിക്കുന്നു. അല്ലെങ്കില്‍ ഇങ്ങനെ ഒരു കമന്റിടുകയില്ലല്ലോ? വര്‍മ്മമാരെ, കുംഭസരിക്കൂ, എന്നെ സഹായിക്കൂ.

Dinkan-ഡിങ്കന്‍ said...

എനിക്കൊന്നും അറിയില്ല അങ്കിളേ,
ഈ അപരനാമധേയരെ കൊണ്ട് തോറ്റു. എന്റെ ഫേക്ക് പ്രൊഫൈല്ലീന്നാ ഇപ്പോള്‍ ഇതില്‍ കമെനെന്റിടല്‍ കൊള്ളാം. അല്ലാണ്ടെന്താ?

qw_er_ty

Dinkan-ഡിങ്കന്‍ said...

അല്‍പ്പം തമാശകള്‍ക്കായി തുടങ്ങിയ വര്‍മ്മയിറങ്ങല്‍ ഇപ്പോള്‍ തന്തയ്ക്കു വിളി,അരയ്ക്കു കീഴ്പോട്ടും മുട്ടിന്നു മേല്ലൊട്ടും ഉള്ള അവയങ്ങളെ വര്‍ണ്ണിച്ച് കമെന്റിടല്‍,ആള്‍മാറിധരിക്കവണ്ണം കമെന്റിടല്‍ എന്നീ പരിതാപമായ നിലകളില്‍ എത്തിയിരിക്കുന്ന ഈ അവസ്ഥയില്‍ സകലമാന വര്‍മ്മകള്‍ക്കുമായി ഡിങ്കന്റെ വക പ്രത്യേക ഓഫര്‍, ഇതാ ഒരു കുമ്പസാരക്കളം