കുറെ കാലമായി ആലോചിച്ചിട്ടും എന്താണ് ഈ പഴഞ്ചൊല്ലെന്ന് പിടികിട്ടിയില്ലായിരുന്നു. ഈയടുത്ത് വിക്കിയില്‍ മലയാളം പഴഞ്ചൊല്ലില്‍ ഇത് ചേര്ത്തപ്പോളാഴാണ് ഒരേകദേശ അര്‍ത്ഥം പിടി കിട്ടിയത്. പക്ഷേ ഇന്നാണ് അതിന്റെ പ്രായോഗികമായ അര്‍ത്ഥം മനസിലായത്. അതായത് അരിയെ കുറിച്ച് ചോദിക്കുമ്പോള്‍ പയറിനെ കുറിച്ച് മറുപടി പറയുക.(പയറിനു പകരം അതു കൊത്തി തിന്നുന്ന കോഴിയോ അതിന്റെ മുട്ടയോ ആകാം)
അരിയ്ക്ക് പകരം പാലുകുടിയ്ക്കാനും, അഷ്ടിയ്ക്ക് അരിയില്ലെങ്കില്‍ മുണ്ട് മുറുക്കി(കഴുത്തിലോ?) ഉടുക്കാനും ഉപദേശിച്ച മന്ത്രി പുംഗവന്മാരുടെ നിരയിലേയ്ക്ക് ഇതാ ശ്രീമാന്‍ ദിവാകര്‍ജിയും. ദിവാകര്ജിയ്ക്ക് ഡിങ്കന്റെ അഭിനന്ദനം. ഇത്രയും പ്രാഗ്മാറ്റിക് ആയ ഒരു മന്ത്രിയെ ഞാന്‍ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. ശ്രീമാന്‍ സുധാകര്ജീ ഇങ്ങേരില്‍ നിന്ന് പലതും പഠിക്കാനുണ്ട്. വെറുതേ വിടുവായത്തം എഴുന്നെള്ളിക്കരുത് പകരം ദേ ഇതു പോലെ പ്രാഗ്മാറ്റിക് ആകണം.
സംസ്ഥാനത്ത് അരിവില കൂടാന്‍ കാരണം കേന്ദ്രവിഹിതത്തിന്റെ 82% വെട്ടിക്കുറച്ചതാണെന്ന് മുഖ്യമന്ത്രി പ്രസ്ഥാവിച്ചതിന് തൊട്ട് പുറകേയാണ് ദിവാകര്ജീയുടെ ഈ ആഹ്വാനം.
ചോറില്‍ അടങ്ങിയിരിക്കുന്ന അതേ അളവില്‍ പോഷകാഹാരം മുട്ടയിലും, ഇറച്ചിയിലും, പാലിലും ഉണ്ടെന്നും ആയതിനാല്‍ ഒരു കോഴിയെകൊന്ന് കറിവെച്ചാലോ, ഒരു ഗ്ലാസ് പാലും മുട്ടയും കഴിച്ചാലോ പ്രശ്നപരിഹാരം ആകുമെന്നും അദ്ദേഹം അറിയിക്കുന്നു.(ഈ പ്രസ്ഥാവന മൃഗസംരക്ഷണ മേളയില്‍ തന്നെ ആയത് ഗംഭീരം). ഇതിനെയാണ് പ്രത്യുല്‍പ്പന്നമതിത്വം എന്ന് വിളിക്കുന്നത്. കേന്ദ്രത്തേയും താങ്ങുന്നത് നമ്മളാണല്ലോ ആയതിനാല്‍ അങ്ങോട്ട് കയറി അതികം “താങ്ങാനും”വയ്യ. ഇരിക്കട്ടേ ഉത്തവാദിത്വം കോഴികളുടെ തലയില്‍. ഇനി മലയാളിക്ക് സധൈര്യം കോഴിയെ കൊന്ന് വിശപ്പ് മാറ്റാം.
അശ്ലീലം കലര്‍ന്ന ഒരു നാടന്‍ പഴഞ്ചൊല്ലുണ്ട് “ഏത് അച്ഛന് വന്നാലും അമ്മയ്ക്ക് കിടക്കപ്പൊറുതിയില്ല” . അശ്ലീലം കലരാത്ത വേറൊരു പഴഞ്ചൊല്ല് “ഏത് വിരുന്നുകാരന് വന്നാലും കോഴിക്ക് കൂട്ടില്‍ കിടക്കപ്പൊറുതിയില്ല”
ഏത് മന്ത്രിസഭവന്നാലും... ?
(പോസ്റ്റിനിടയ്ക്ക് ഒരു കാര്യം പറയാന്‍ മറന്നു കേട്ടോ, കേരളത്തില്‍ അരിവില വര്ദ്ധിച്ചൂത്രേ. ഇതൊക്കെ ആര് ശ്രദ്ധിക്കാന്‍. തലയില്ലാക്കോഴി എന്നൊരു ഉരുപ്പടി ഉണ്ട് ഇടയ്ക്ക് അതിനെ മലകയറ്റി കൂവിക്കണ ഒരു സംഘടനയും ഉണ്ടായിരുന്നു. അതൊക്കെ എവിടെ പോയാണാവോ?)
പ്രാഗ്മാറ്റിസം => ഇവിടെ
മനോരമ വാര്‍ത്ത => ഇവിടെ
മാതൃഭൂമി വാര്‍ത്ത => ഇവിടെ
Saturday, December 8, 2007
അരിയെത്ര? പയറഞ്ഞാഴി!
Subscribe to:
Post Comments (Atom)
4 comments:
അശ്ലീലം കലര്‍ന്ന ഒരു നാടന്‍ പഴഞ്ചൊല്ലുണ്ട് “ഏത് അച്ഛന് വന്നാലും അമ്മയ്ക്ക് കിടക്കപ്പൊറുതിയില്ല” . അശ്ലീലം കലരാത്ത വേറൊരു പഴഞ്ചൊല്ല് “ഏത് വിരുന്നുകാരന് വന്നാലും കോഴിക്ക് കൂട്ടില്‍ കിടക്കപ്പൊറുതിയില്ല”
ഏത് മന്ത്രിസഭവന്നാലും... ?
:-( പാവം കോഴി (ഒറിജിനല്‍).
തലയില്ലാക്കോഴി എന്നൊരു ഉരുപ്പടി ഉണ്ട് ഇടയ്ക്ക് അതിനെ മലകയറ്റി കൂവിക്കണ ഒരു സംഘടനയും ഉണ്ടായിരുന്നു. അതൊക്കെ എവിടെ പോയാണാവോ?
കോഴികളെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ.
ഡിങ്കന് ഇഷ്ടപ്പെട്ടു.
ഇത് കലികാലമോ.കൊലകാലമോ...
Post a Comment