നീണ്ട യാത്രാ ക്ഷീണത്തിനൊടുവിലാണ് ആ രണ്ട് നമ്പൂരിമാര്‍ സമൂഹസദ്യ നടക്കുന്ന പന്തലില്‍ എത്തിയത്. കൂട്ടിത്തൊട്ടുണ്ണാന്‍ ശങ്കിച്ച് നില്ക്കുന്ന അവരെ കണ്ട കാര്യക്കാരന്‍ എന്താണ് സംഗതിയെന്തെന്നാരാഞ്ഞു.
ആരൊക്കെയാണ് അതിഥികളില്‍ കേമര്‍ എന്ന് മറുചോദ്യം.
“ഇടശേരി, പിന്നെ മുണ്ടശേരി” എന്നായി കാര്യസ്ഥന്.
ചെറുശേരീടെ കൃഷ്ണഗാഥകേട്ടു പഴകിയ നമ്പൂരാക്കന്മാര്‍ മുന്തിയ “ശേരി“ക്കാരോടൊത്ത് പന്തിഭോജനം നടത്തി പടിക്ക് പുറത്തായെന്നത് ചരിത്രം
(കാട്ടുമാടം നാരായണന്റെ ഓര്‍മ്മക്കുറിപ്പില്‍ നിന്ന്)
ഒരു സാഹിത്യ പന്തിഭോജനത്തിന് ഇനിയും കാലവിളംബമുണ്ടോ?
Saturday, January 19, 2008
Subscribe to:
Post Comments (Atom)
3 comments:
ഒരു സാഹിത്യ പന്തിഭോജനത്തിന് ഇനിയും കാലവിളംബമുണ്ടോ?
ഡിങ്ക്സ്,
ഊണേശ്വരത്ത് നിസ്സാര പന്തിഭോജനലഹളകളുടെ കൂക്കുവിളികള്‍ കേട്ടുകൊണ്ടിരുന്നത് ഓര്‍മ്മ വന്നു. റിവോള്ട്ടുകളല്ല, വെറും സ്കിര്മിഷസ്.
ആ കഥകള്‍ വഴിക്കു വഴി ചരിത്രപുസ്സത്തിലേയ്ക്കു പകര്‍ത്തുന്നുണ്ട്. പക്ഷെ, അതിനു മുന്‍പ്, അ ധോനീസംവരണം ഒന്നു തീര്‍ത്തോട്ടെ... :)
:)
Post a Comment