Sunday, May 18, 2008

ഷേക്സ്പ്പിയര്‍+സിഗററ്റ്=പ്രണയം

ഒന്ന്© http://www.emrupdate.com
റോള്‍ മോഡല്‍:
“പുകവലി ആരോഗ്യത്തിന് ഹാനികരം“
“അത് അറിയാം”
“ഓര്‍മ്മിപ്പിച്ചെന്നേ ഉള്ളൂ എന്റെ പെണ്ണേ”
“പക്ഷെ നിന്റെ ചുണ്ടില്‍ ഇപ്പോല്‍ സിഗററ്റ് ഉണ്ടല്ലോ?”
“ഞാന്‍ ഈ ക്യാമ്പയിന്റെ റോള്‍ മോഡല്‍ ആണ് പൊന്നേ”
“പക്ഷേ നിന്റെ വായില്‍ നിന്ന് പുക വരുന്നല്ലോ?”
“ങേ!”
“അതേ സിഗററ്റ് എരിയുന്നും ഉണ്ട്.”
“തീയില്ലാതെ പുകയുണ്ടാകില്ലെന്റെ പെണ്ണേ, ചുംബിച്ച് നോക്ക് എന്റെ ചുണ്ടുകള്‍ക്ക് സിഗാറിന്റെ മണം ഉണ്ടൊ എന്ന്”

-(സെന്‍സറിംഗ് ) -

“ഇല്ല, പക്ഷേ വിരലുകള്‍ക്ക് ഉണ്ട്”
“ങെ!”


രണ്ട്

© http://filmplus.org
ഭടന്‍:
“ബഹുമാനപ്പെട്ട രാജാവേ,
ചില സാങ്കേതിക കാരണങ്ങളാല്‍(ഒരു നാടകം എഴുതാന്‍ ) കുന്തം കൊണ്ട് വരാന്‍ മറന്നതുകൊണ്ട് ഇന്നേക്ക് ഞാന്‍ ലീവാണ്. ‘ഹും..ആരവിടെ‘ എന്നൊന്നും വിളിച്ച് കാറണ്ട, ഒരു കുഞ്ഞും വരില്ല. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കില്‍ ആ വിശറിപ്പെണ്ണുങ്ങളോട് പറഞ്ഞാല്‍ മതി.
ആദരവോടെ
കുന്തംകുലുക്കി (shakespeare)”


12 comments:

Dinkan-ഡിങ്കന്‍ said...

ഷേക്സ്പ്പിയര്‍+സിഗററ്റ്=?

ഭടന്‍-കുന്തം= ?

അപ്പോള്‍ എന്താണ് പ്രണയത്തിന്റെ സമവാക്യം?

asdfasdf asfdasdf said...

ഈ പെണ്ണുങ്ങളേക്കൊണ്ട് തോറ്റു. :)

prasanth kalathil said...

ഈ സിഗരറ്റ് എവിടന്നാണ് ഇടയ്ക്കു കയറിയത് ?

G.MANU said...

:)

yousufpa said...

കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നാണു പ്രമാണം......

Sunith Somasekharan said...

dinkan aalu kollaaamallo...

ശ്രീ said...

ഡിങ്കന്‍ ഇവിടൊക്കെ ഉണ്ടായിരുന്നോ?

കലക്കീട്ടാ.
:)

sajith90 said...

ഡിങ്കാാാാാാാാാാാാാാാാാ
ബ്ലോഗ്‌ കലക്കുന്നുണ്ട്‌


എന്തായാലും ആശംസകള്‍
Free E cards

സൂര്യോദയം said...

കൊള്ളാം.. :-) (കുറേ കാലമായല്ലോ കണ്ടിട്ട്‌... അതോ ഞാന്‍ നോക്കാഞ്ഞിട്ടാണോ?) ;-)

Ranjith chemmad / ചെമ്മാടൻ said...

........

പ്രയാസി said...

:)

പൊറാടത്ത് said...

"കുന്തംകുലുക്കി (shakespeare)”

ഇതാണ് ഇംഗ്ലീഷ് പഠിയ്ക്കണംന്ന് പറയണെ അല്ലേ..?! :)