Monday, November 10, 2008

മാപ്പിള രാമായണം

ലാമ ലാമ ലാമ ലാമാ ലാമ ലാമ ലാമാ……
ലാമ ലാമ ലാമ ലാമാ ലാമ ലാമ ലാമാ…...

പണ്ട് താടിക്കാരനൌലി പാടി വന്നൊരു പാട്ട്
കണ്ടതല്ലേ നമ്മളീ ലാമായണം കഥപ്പാട്ട്

കർക്കിടകം കാത്തുകാത്ത് കുത്തിരിക്കും പാട്ട്
കാതുരണ്ടിലും കൈവിരലിട്ടോരി കൂട്ടും പാട്ട്
(ലാമ ലാമാ……)

മൂന്നു പെണ്ണിനെ ദശരഥൻ നിക്കാഹ് ചെയ്ത പാട്ട്
അമ്മികുമ്മായം മറിഞ്ഞും മക്കളില്ലാ പാട്ട്

പായസം കുടിച്ചു മൂന്നും നാലുപെറ്റ പാട്ട്
നാലിലും മുത്തുള്ള ലാമൻ ചേലുകൂട്ടും പാട്ട്
(ലാമ ലാമാ……)

നഞ്ഞുനക്കിയ പടച്ചോന്റെ വില്ലൊടിച്ച പാട്ട്
കുഞ്ഞുകുട്ടിത്തങ്കമോളെ കൈപിടിച്ച പാട്ട്

ഹാലിളകി താടിലാമൻ വഴി തടഞ്ഞ പാട്ട്
ഹാല് മാറ്റീട്ടന്നു ലാമൻ നാട്ടിലെത്തിയ പാട്ട്
(ലാമ ലാമാ……)

രണ്ട് നാള് മുമ്പറിഞ്ഞ് നമ്മള് സ്വകാര്യം
കുണ്ടകാഞ്ഞ ലാമനോരോ പെണ്ണ് വെച്ച കാര്യം

ചത്ത പയ്യിന്റാല നോക്കി കുത്തിരുന്നിട്ടെന്താ?
കുത്തടങ്ങീട്ടൊത്ത പയ്യിനെ മാറ്റി വാങ്ങി പോറ്റ്
(ലാമ ലാമാ……)

ഇതിങ്ങനെ രസകരമായി തുടരുന്നു………

പുസ്തകം: മാപ്പിള രാമായണവും നാടൻ പാട്ടുകളും.
സമ്പാദകൻ: ടി.എച്ച്. കുഞ്ഞിരാമൻ

സമർപ്പണം : പ്രഗ്യാ സിംഗിന്
(ചുമ്മാ ഇരിക്കട്ടേന്നേ...)

9 comments:

Dinkan-ഡിങ്കന്‍ said...

രണ്ട് നാള് മുമ്പറിഞ്ഞ് നമ്മള് സ്വകാര്യം
കുണ്ടകാഞ്ഞ ലാമനോരോ പെണ്ണ് വെച്ച കാര്യം

ചത്ത പയ്യിന്റാല നോക്കി കുത്തിരുന്നിട്ടെന്താ?
കുത്തടങ്ങീട്ടൊത്ത പയ്യിനെ മാറ്റി വാങ്ങി പോറ്റ്
(ലാമ ലാമാ……)

ഇതിങ്ങനെ രസകരമായി തുടരുന്നു………

പുസ്തകം: മാപ്പിള രാമായണവും നാടൻ പാട്ടുകളും.
സമ്പാദകൻ: ടി.എച്ച്. കുഞ്ഞിരാമൻ

absolute_void(); said...

സമര്‍പ്പണം ക്ഷ പിടിച്ചു

absolute_void(); said...

.

Anonymous said...

പുസ്തകത്തിൽ നിന്ന് ഇങ്ങനെ കോപ്പിയടിക്കാതെ നല്ലത് വല്ലതും പോസ്റ്റ് ചെയ്തുകൂടെ ഡിങ്കാ? ഒരു കൂട്ടരുടെവിശുദ്ധ പുസ്തകത്തിനെ കളിയാക്കുന്ന ഈ രീതിയിലുള്ളവയെ സാഹിത്യമെന്നു വിളിക്കാമോ

ഭൂമിപുത്രി said...

ഇതാരെങ്കിലും പാടിയതൊന്ന് കേൾക്കാൻ കിട്ടുമോ ഡിങ്കൻ?

അനില്‍ശ്രീ... said...

പാട്ടു കൊള്ളാം.. . :)

ആരെങ്കിലും വിശുദ്ധ ഗ്രന്ഥത്തെ പരാമറ്ശിച്ച് ഇങ്ങനെ ഒരു കവിത എഴുതി ബ്ലോഗിലിട്ടാലത്തെ അവസ്ഥയെ പറ്റി ആലോച്ചിച്ചു പോയി...

Anonymous said...

ഞാനിത് ഡിങ്കന്റെ തന്തമാര്‍ക്ക്(9999.....) ഡെഡികേറ്റ് ചെയ്യുന്നു.

ധൂമകേതു said...

പുലിവാലു പിടിക്കാന്‍ റെഡിയായാണല്ലേ ഡിങ്കാ ഇത്‌ പോസ്റ്റിയത്‌? ഇക്കാലത്ത്‌ ഇതൊന്നും ആര്‍ക്കും ദഹിച്ചെന്നു വരില്ല. ആര്‍ക്കിട്ടാ ഇനി തല്ലേണ്ടതെന്ന് ആള്‍ക്കാര്‍ നോക്കി നടക്കുന്ന കാലമാ...

navodila said...

നന്ദി
ഡിങ്കാ..!!