Friday, April 17, 2009

വേണമെങ്കിൽ ബലാത്സംഗം ചെയ്തോളൂ; പക്ഷേ ലൈംഗികവിദ്യാഭ്യാസത്തെക്കുറിച്ച് മിണ്ടിപ്പോകരുത്വെങ്കായം നായിഡു&ടീംസിന്റെ പുതിയ കസർത്ത്.

വാർത്ത :=> സ്‌കൂളില്‍ ലൈംഗിക വിദ്യാഭ്യാസം വേണ്ട: പാര്‍ലമെന്റ്‌ സമിതി

പ്ലസ്‌ ടുവിനു മുമ്പുള്ള ക്ലാസുകളില്‍ ലൈംഗികവിജ്‌ഞാനം നല്‍കുന്ന അധ്യായങ്ങള്‍ പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തരുതെന്നും വിവാഹത്തിനു മുമ്പു ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ അധാര്‍മികവും അനാരോഗ്യകരവുമാണെന്ന സന്ദേശം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കണമെന്നും സമിതി വ്യക്‌തമാക്കി............. 16 വയസില്‍ താഴെയുള്ളവരുടെ ലൈംഗികബന്ധം ബലാല്‍സംഗമായി കണക്കാക്കുമെന്നും കുട്ടികളെ ബോധ്യപ്പെടുത്തണം.
അതെങ്ങനെയാണ് അണ്ണന്മാരേ ഈ ടെൿനിക്ക്?

പുതിയ ഭക്ഷണ/ജീവിത ശീലങ്ങളനുസരിച്ച് പെൺകുട്ടികളും, ആൺകുട്ടികളും നേരത്തേ തന്നെ പ്രായപൂർത്തിയാകുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തു വന്ന സാഹചര്യത്തിൽ, അതിന്റെ ഏറ്റവും ശ്രദ്ധേയമായ 11-16 വയസ്സുകാലത്ത് നൽകാതെ പിന്നെ പേരക്കുട്ടിയുടെ നൂലുകെട്ടിന്റെ അന്നാണോ മേൽ‌പ്പറഞ്ഞ വിദ്യാഭ്യാസം നൽകേണ്ടത്?

പകരം ജീവശാസ്‌ത്ര വിഷയത്തിന്റെ കരിക്കുലത്തില്‍ ഇതു സംബന്ധിച്ച അധ്യായങ്ങള്‍... എന്ന ലൂപ്പ് ഹോളിൽ കടിച്ച് തൂങ്ങി മാന്താൻ വരുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്
“കടൽ വെള്ളം വറ്റിച്ചാൽ ഉപ്പായി മാറും”
“ഇന്ത്യയുടെ തലസ്ഥാനമാണ് ഡെൽഹി”
യെൻ ജപ്പാന്റെ കറൻസിയാകുന്നു”
“Sine = Opposite/Hypotenuse"

എന്ന മട്ടിൽ “അണ്ഡവും പുംബീജവും സംയോജിച്ച് സിക്താണ്ഡം ഉണ്ടാകുന്നു. സിക്താണ്ഡം ഗർഭാശയത്തിൽ വളർന്ന് സന്താനമാകുന്നു“വെന്ന് കാണാപ്പാഠം പഠിക്കുന്നതാണോ ലൈംഗിക വിദ്യാഭ്യാസമെന്ന് ചിന്തിക്കേണ്ടതാണ്; പ്രത്യേകിച്ചും ഈ സാഹചര്യത്തിൽ.

അല്ല അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുകയാണ് ഈ “രാജ്യസഭാ പെറ്റീഷന്‍സ്‌ കമ്മിറ്റി“യിൽ തലയിൽ അൽ‌പ്പമെങ്കിലും വിവരമുള്ള ആരുമില്ലേ?

സദാചാരം മൂത്തുമൂത്ത് "ഇനി ക്ലോണിംഗ് മാത്രം മതി"യെന്ന് ഉറഞ്ഞുതുള്ളുന്നവരോട് എന്ത് പറയാൻ?

21 comments:

Dinkan-ഡിങ്കന്‍ said...

പുതിയ ഭക്ഷണ/ജീവിത ശീലങ്ങളനുസരിച്ച് പെൺകുട്ടികളും, ആൺകുട്ടികളും നേരത്തേ തന്നെ പ്രായപൂർത്തിയാകുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തു വന്ന സാഹചര്യത്തിൽ, അതിന്റെ ഏറ്റവും ശ്രദ്ധേയമായ 11-16 വയസ്സുകാലത്ത് നൽകാതെ പിന്നെ പേരക്കുട്ടിയുടെ നൂലുകെട്ടിന്റെ അന്നാണോ മേൽ‌പ്പറഞ്ഞ വിദ്യഭ്യാസം നൽകേണ്ടത്?

ശ്രീഹരി::Sreehari said...

ഡിങ്കാ നോ നോ...മൗനം.. തത്വമസി....

നമ്മുടെ പിള്ളേര്‍ തല്‍ക്കാലം മതഗ്രന്ഥങ്ങള്‍ പഠിച്ചാല്‍ മാത്രം മതി... സയന്‍സ് ബുക്കിലെ പരിണാമസിദ്ധാന്തം എടുത്ത് സൃഷ്ടിവാദം സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുന്ന കാര്യം പരിഗണനയില്‍ ഉണ്ട്....

ചൈല്‍ഡ് അബ്യൂസ്മെന്റോ അതെന്താ? അങ്ങനെ ഒരു സാധനം ഇന്ത്യയിലുണ്ടോ? ഇവിടെ പര്‍ദ്ദയില്‍ നിന്നും പുറത്തിറങ്ങിയാലോ സ്ത്രീകള്‍ പബിന്റെ പരിസരത്തിലുടേ പോയാലോ ആണ് പീഢനങ്ങള്‍ നടക്കുന്നത്.... അയ്യ്യേ എന്താ ഡിങ്കാ ഇത്..
ഇതൊക്കെ സ്കൂളില്‍ പഠിപ്പിക്കേണ്ട കാര്യങ്ങള്‍ ആണോ?

(എത്ര ശ്രമിച്ചാലും ചിലപ്പോള്‍ സര്‍ക്കാസം അല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതായിപ്പോവുന്നു... )

sherriff kottarakara said...

Dinken,
we want only the theory of sex education. after getting the theory where will go the teenaged students for practice.

sheriffkottarakara.

Anonymous said...

ഷെരീഫ് മാപ്പ്ല്‌ള ഇനി ഒരു കട തുടങ്ങ്, കൌമാരപ്രായക്കാർക്ക് ലൈംഗികത പരിശീലിപ്പിച്ചു കൊടുക്കുന്നതാ‍യിരിക്കും എന്നും പറഞ്ഞ്. അപ്പ ശരിയാവും.

Anonymous said...

അദ്ദാണ് ഷെരീഫെ വേണ്ടത്. തിയറി.

കെമിസ്ട്രിയും ഫിസിക്സും പഠിച്ചിട്ട്, പ്രാക്റ്റിക്കലിന് താങ്കളെവിടെയാ പോയത് ?

പിന്നെ, ടിനേജാവുമ്പളയ്ക്ക് പെൺകുട്ടികളെ കെട്ടിച്ച് വിടുന്ന പരിപാടി നിർത്തിയോ ഇപ്പോൾ ?
പെൺകുട്ടികൾക്ക് പ്രാക്റ്റിക്കലിന് ബുദ്ധിമുട്ടില്ല, ടീനേജാവുമ്പോളേയ്ക്കും കല്ല്യാണം കഴിയുമല്ലൊ.
പാവം ആൾകുട്ടികളാണ് കുടുങ്ങിയത്. :(
കടുക്കാവെള്ളവും പച്ചവെള്ളവും കുടിച്ച് കമിഴ്ന്നു കിടക്കുകയേ രക്ഷയുള്ളു.

അപ്പോൾ തിയറി ക്ലാസ്സുകൾ നടക്കട്ടെ.
ഇത്തിരി തിരക്കുണ്ട് ഷരീഫെ, ഒരു പ്രാക്റ്റിക്കൽ ക്ലാസ്സുണ്ടേയ്, വരുന്നൊ ?

പാവപ്പെട്ടവന്‍ said...

ഇതൊക്കോ കുട്ടികള്‍ പ്രകൃതിയില്‍ നിന്ന് കണ്ടു പഠിച്ചോളും .പീഢനങ്ങള്‍ പെരുകുന്നത് നമുക്ക് കണ്ടു രസിക്കാം .മറ്റുകാര്യങ്ങള്‍ പലതും നമുക്ക് മാതൃക ആക്കാന്‍ വിദേശ രാജ്യങ്ങളിലേക്കു എത്തിനോക്കാം .ഗുണകരമായത് തിരസ്കരിക്കാം .

Anonymous said...

ഇന്ത്യന്‍ യുവത്വം സ്വയം‌ഭോഗം ചെയ്ത് പാഴായിപ്പോകുകയേയുള്ളൂ.
പിക്കപ്പ് പോയ കിളവന്മാര്‍ ഭരിച്ചാല്‍ ഇങ്ങനെയിരിക്കും.

Dinkan-ഡിങ്കന്‍ said...

Sreehari :)

Dear Sherif, I know that you are already in the dilemma and nostalgia when the "Girls n Women" changed their dress from “Kachiya mundu & Pavada" to “Maxi n Bermuda“ ... from "kualakkadavu" to "bathroom" so... . (No Hard feelings  plz )
Nothing more to say to you on the "practical", Okay? @least read this http://wcd.nic.in/childabuse.pdf and the IBN link mentioned in the post , before making such irresponsible comments. Children should aware of the things happening around and they must get proper education to protect them selves


Pavappettavan,
Plz don't mix the murky tone of morality (as a shield) to every topic. This is topic never on "Pepsi generation next" "Western Cult" or "anavaayil amzhanga". Its about Sex Education , got it? What you wana establish here? “We should stop sex education since sexual abuse rate is high in our society” , eh?
“ഇതൊക്കോ കുട്ടികള് പ്രകൃതിയില് നിന്ന് കണ്ടു പഠിച്ചോളും” haha 
@least understand that sex education in not only includes “Engine Undaakkaam”
And to “മറ്റുകാര്യങ്ങള് പലതും നമുക്ക് മാതൃക ആക്കാന് വിദേശ രാജ്യങ്ങളിലേക്കു എത്തിനോക്കാം” and other blablas…
Sex education doesn’t means training them for “how to use hidden/mobile cams @ classroom to make sleazy MMS” , or “How to wear parda to protect yourself from evil” , got it?

My Dear anonies, Control yourselves… kindly don’t be abusive to anyone. But you can express the opinion(s) strongly.


*Sorry for using English…
** Taking a break……….

അനില്‍@ബ്ലോഗ് said...

ആണും പെണ്ണും ഇടകലര്‍ന്ന് സ്കൂളിലെങ്ങാനും ഇരുന്നുപൊയാല്‍ തന്നെ പള്ളയിലുണ്ടാവുന്ന കാലമാ. സദാചാരം മൂക്കും കുത്തി താഴെയും വീഴും. അപ്പോഴാ ഡിങ്കന്റെ ലൈംഗിക പഠനം.
:)

Anonymous said...

വെങ്കായം അണ്ണന്‍ ഇരുപത്തി ഒന്ന് വയസ്സാവന്‍ മൂന്നു മാസം മുന്‍പേ കല്യാണിച്ചു. ഇനി അതും നേരത്തെ practical ചെയ്യാനാണോ?

suraj::സൂരജ് said...

താലിബാന്‍ കാര് ഒരു പെണ്ണുമ്പിള്ളയെ എടുത്തിട്ട് അടിച്ചു നൂക്കുന്നതൊക്കെ ടീവീ കണ്ട് ഇന്‍സ്പയേഡായതാവും വെങ്കായംസ്. അല്ലെങ്കില്‍ അമേരിക്കേട ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിയിലെ ചില മച്ചാമ്മാര്‍ക്ക് കുറച്ചുകാലം മുമ്പുണ്ടായിരുന്ന സൂക്കേട് പകര്‍ന്നതുമാവാം.

സി.ബി.എസ്.ഇ യുടെ കൌമാരവിദ്യാഭ്യാസ പദ്ധതിയുടെ കേരളാവേര്‍ഷനിലേതാണ്ട് “മറ്റേപ്പടം” ഒണ്ടെന്നുമ്പറഞ്ഞ് ലീഗുകാരു ഇളകിമറിഞ്ഞതും നമ്മുടെ നാട്ടീത്തന്നല്യോ?.

ഈയൊരു കാര്യംവരുമ്പം എല്ലാ വര്‍ഗീയപുന്നാരകളും ഒറ്റക്കെട്ടാ.

ചങ്കരന്‍ said...

സമിതി എന്തേലും പറഞ്ഞിട്ടുവേണം സകലമാന വര്‍ഗ്ഗീയക്കാരും പിന്നെ അതും പൊക്കിപ്പിടിച്ചു കൊണ്ടുനടക്കാന്‍. വെറുതെ എന്തിനാ വേലിയില്‍ ഇരിക്കുന്നതിനെ...

നിഷാന്ത് said...

'സദാചാരക്കമ്മറ്റിക്കാര്‍' ജീവിതത്തിന്റെ എല്ലാതുറകളിലും ഇടപെട്ട് അവസാനം ജീവിക്കാന്‍ മേലാത്ത അവസ്ഥ വന്നിരിക്കുന്നു. ഡിങ്കാ, നമ്മുടെ കുട്ടികള്‍ ഇതൊന്നും പഠിക്കണ്ട, അവര്‍ക്ക് ഉരുക്കുചട്ട പണിതുകൊടുക്കാം! അവര്‍ സേഫായിരിക്കട്ടെ.

t.k. formerly known as തൊമ്മന്‍ said...

ഇവിടെ (അമേരിക്കയില്‍) 11-12 വയസ്സുള്ള കുട്ടികളെ യാഥാസ്തിക കത്തോലിക്കാ സ്കൂളിലടക്കം പഠിപ്പിക്കുന്ന കാര്യങ്ങള്‍ കണ്ടാല്‍ വിശ്വാസം വരില്ല; അത്ര വിശദമായാണ് അവരെ ലൈംഗികതയെപ്പറ്റി പഠിപ്പിക്കുന്നത്. അതുകൊണ്ട് മാതാപിതാക്കളും കുട്ടികളും തമ്മില്‍ അത്തരം കാര്യങ്ങള്‍, മറ്റൊരു പഠനവിഷയം പോലെ, വളരെ തുറന്ന് സംസാരിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാവുന്നുണ്ട്. ലൈംഗികവിദ്യാഭ്യാസം കൊണ്ട് കുട്ടികള്‍ സ്വന്തം ശരീരത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാവുകയും, അവര്‍ക്ക് sexual predators-നെ തിരിച്ചറിയാനും കഴിയും (ആക്രമികള്‍ പൊതുവേ സ്വന്തക്കാര്‍ ആണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്).

ലൈംഗിക വിദ്യാഭ്യാസത്തിനെതിരെയുള്ള നീക്കങ്ങള്‍ അപലനീയമാണ്.

സുല്‍ |Sul said...

ഡിങ്കാ നേതി നേതി. :)

Anonymous said...

>>>പുതിയ ഭക്ഷണ/ജീവിത ശീലങ്ങളനുസരിച്ച് പെൺകുട്ടികളും, ആൺകുട്ടികളും നേരത്തേ തന്നെ പ്രായപൂർത്തിയാകുന്നു എന്ന് റിപ്പോർട്ടുകൾ പുറത്തു വന്ന സാഹചര്യത്തിൽ, അതിന്റെ ഏറ്റവും ശ്രദ്ധേയമായ 11-16 വയസ്സുകാലത്ത് <<<


അപ്പോൾ പിന്നെ വിവാഹ പ്രായം മാറ്റി എഴുതണമല്ലോ

എന്റെ അഭിപ്രായത്തിൽ എൽ.കെ.ജി മുതൽ തന്നെ തുടങ്ങണമെന്നാ ..ലൈംഗികം. അപ്പഴല്ലെ കിടാങ്ങൾക്ക് ഒരു തിരിച്ചറിവുണ്ടാവൂ

സാറന്മർ എന്തിനാ മടിയിലിരുത്തുന്നതെന്ന്

തിയറി സ്കൂളിൽ പഠിക്കട്ടെ പ്രാക്റ്റിക്കൽ വീട്ടിൽ വന്നിട്ടാക്കാം .പൂച്ചകൾക്കും വേണം ഒരു പെരുമാറ്റ ചട്ടം

കുട്ടന്‍മേനൊന്‍ said...

പ്ലസ് ടുവിന് മുമ്പ് ലൈംഗിക വിദ്യഭ്യാസം നല്‍കേണ്ടത് അത്യാവശ്യം തന്നെയാണ്. കേരള സിലബസില്‍ ലൈംഗിക വിദ്യഭ്യാസം അല്ല ലൈന്ഗിക ആഭാസമാണ് പഠിപ്പിക്കാന്‍ മുന്നോട്ടു വെക്കുന്നത്. സി ബി. എസ് സി സിലബസിലോന്നും ഇത്ര മോസമായിട്ടില്ല. സി ബി. എസ് സിയോ ഐ സി. എസ് സിയോ സിലബസ്സിലുല്ലവരെക്കള്‍ കേരള സിലബസ് ലൈംഗിക കാര്യത്തില്‍ ഇത്ര താത്പര്യമെടുക്കുന്നതെന്തിനാണെന്ന് മനസ്സിലാവുന്നില്ല. സംസ്ഥാന ഗവര്‍മെന്റിന് മലയാളി കുട്ടികളുടെ ലൈംഗിക കാര്യത്തില്‍ ഇത്ര ശ്രദ്ധ എന്തിനാണാവോ ?

അങ്കിള്‍ said...

ഡിങ്കാ,
ലൈംഗിക വിദ്യാഭ്യാസം വേണ്ടതു തന്നെ. പക്ഷേ അതു എങ്ങനെ തുടങ്ങണം, എവിടെ തുടങ്ങണമെന്നതാണ് പ്രശ്നം.

മുഷ്ടിമൈഥുനത്തിന്റെ സുംഖം അനുഭവിച്ചവര്‍ എത്രപേരുണ്ട് എന്നു അദ്ധ്യാപകന്‍/ അദ്ധ്യാപിക തന്ന്റ്റെ കുട്ടികളോട് ചോദിച്ചുകൊണ്ടല്ല ലൈംഗിക വിദ്യഭ്യാസം തുടങ്ങേണ്ടത്. [ഈ എഴുതിയത് ലൈംഗിക വിദ്യാഭ്യാസം എന്ന പേരില്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതാണ്‍. പിന്നീടത് വേണ്ടെന്നു വച്ചു]

നമ്മുടെ സ്കൂളുകളില്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വെവ്വേറെ ബഞ്ചുകളില്‍ ഇരുത്തിയാണ് പഠിപ്പിക്കുന്നത്. കുട്ടിക്കാലം മുതലേ ആ പതിവ് മാറ്റട്ടെ. എന്നാല്‍ മുതിരുമ്പോള്‍ അടുത്തിരിക്കുന്ന പെണ്ണിന്റെ മണമോ, സ്പര്‍ശനമോ അവനെ മത്തു പിടിപ്പിക്കില്ല.

എത്ര രക്ഷിതാക്കള്‍ ഇതിനു സമ്മതിക്കും. പിന്നല്ലേ ലൈംഗിക വിദ്യാഭ്യാസം.

കുമാരന്‍ said...

പിള്ളേറ് നമ്മളുടെ ഡൌട്സ് തീർ‌ത്തു തരും...
പിന്നെയ..

ശ്രീവല്ലഭന്‍. said...

http://timesofindia.indiatimes.com/India/Naco-chief-slams-Venkaiah-report/articleshow/4418604.cms
Naco chief slams Venkaiah report

NEW DELHI: "If all Indians are bramhcharis, then how come 30% of all HIV infections at present are within the age group of 15-24 years?"


This was the reaction of K Sujatah Rao, director-general of National Aids Control Organisation K Sujatha Rao, to Rajya Sabha's Committee on Petitions' argument slamming the HRD ministry's Adult Education Programme (AEP).

Comprising RS members and headed by BJP's Venkaiah Naidu, the committee has recommended that there should be no sex education in schools. According to the committee, AEP is a "cleverly used euphemism whose real objective was to impart sex education in schools and promote promiscuity".

Rao told TOI, "By educating the young about risky behaviour and crucial life skills like who to trust, what is a good touch and how faithfulness is important, we aren't encouraging youngsters to have sex but actually telling them to cool off and be careful."

Only a handful of states, including Gujarat, Madhya Pradesh, Chhattisgarh and Uttar Pradesh, were against introducing AEP. Even some states like Maharashtra, Karnataka and Kerala, which earlier had problems with AEP, have initiated it. After the prototype of the module was sent to states in July 2008, each state carried out six consultations to adapt it, said a Union health ministry official.

Calling the report "terribly sad", Rao said the issue of AEP had now become political and would require a fresh push from the new government.

Women activists too criticized the stand taken by the parliamentary panel. They assert that sex education should not be looked at only as information regarding bodily contact but also deal with issues like reproductive health for young girls, reliable and factual information on HIV and AIDS.

"This is a very conservative outlook," says Centre for Social Research director Ranjana Kumari.

"The committee is not looking at reality. In India, half the women get married before 15 years of age. In urban areas in some instances, pre-marital sex is a reality. In such a situation, it is important that children are given a scientific understanding of sex and other consequences like teenage pregnancy, recognizing wrong contact and exploitative relationships within the family," she added.

National Commission for Protection of Child Rights member Sandhya Bajaj said that unless children and parents are aware of the negative consequences of child marriage, and the lurking dangers of contracting sexually transmitted diseases, there could be little headway in fulfilling child rights.

"Children should be given moral and health education in schools as part of their course curriculum," she said.

Sources said the committee had problems about showing images of the human body. The module was then reworked with minimal usage of the phrase sexual intercourse.

A controversial flip chart used by teachers to explain information on HIV/AIDS, with pictures of the reproductive anatomy of boys and girls, was omitted. Special emphasis was given to the language used in the manual.


Among the course elements that had generated much heat were discussions on homosexuality and descriptions of sexual acts, including masturbation. They have now been dropped.

A survey conducted by NACO among 40,000 Indians had revealed that 8.4% had non-regular sexual partners in the past six months, putting them at risk of contracting infections.

Less than half of the sexually active adolescents used condoms consistently.

According to WHO, early sex education delays the start of sexual activity, reduces sexual activity among young people and encourages those already sexually active to have safer sex.

Researchers have found no support for the contention that sex education encourages sexual experimentation or increased sexual activity.

In India, about 86% of HIV infections occur through sexual intercourse.

Sureshkumar Punjhayil said...

Nannayirikkunnu. Ashamsakal...!!!