Wednesday, April 25, 2007

ഭാരതപ്പുഴ..ചില ദൃശ്യങ്ങള്‍

ആദ്യമേ ഒരു കാര്യം പറഞ്ഞേക്കാം.
ഡിങ്കന് പടം പിടിക്കാനൊന്നും അറിയില്ല.
ഇത് സാഹസമാണ്..വെറും സാഹസം..ബു.ഹഹ്ഹ്ഹ്.ഹഹ.

(പടത്തില്‍ ഞെക്കി നോക്ക് ചെലപ്പ വലുതാകും)

വരണ്ട നിളാ തീരം

ഭാരതപ്പുഴയോ അതോ ഭാരതക്കുളമോ?

ഇവിടെ ഒരു പുഴ ഉണ്ടായിരുന്നു!


മണ്ണൊലിപ്പ്. ഇതെങ്ങിനെ തടയാം?

ഇതാണോ പുഴയുടെ തകര്‍ന്ന ആത്മാവ്?

ഈ വൃത്തികെട്ട വെള്ളത്തില്‍ കുളിച്ചാ ഞാന്‍ ഈ കോലത്തിലായത്

ഓളമില്ല..തീരം മാത്രം

പഞ്ചതന്ത്രം കഥ പഠിച്ച് വന്നതാ, നോക്കിയപ്പോള്‍ ഒരു മീന്‍പോലുമില്ല കുട്ട്യേ!

എന്തായാലും നനഞ്ഞു ഇനി കളിച്ചു രസിക്കാം

ഭൂമീടെ പൊക്കിള്‍കൊടി മുറിക്കണ കണ്ടാ..

24 comments:

Dinkan-ഡിങ്കന്‍ said...

"ഭാരതപ്പുഴ..ചില ദൃശ്യങ്ങള്‍"
ഡിങ്കന്റെ പടം പിടുത്ത പരീക്ഷണങ്ങള്‍.
സഹിക്കാന്‍ റെഡിയാണെങ്കില്‍ ഞാന്‍ വീണ്ടും ഈ അക്രമം കാണിക്കും

Mubarak Merchant said...

ആ ആറാമത്തെ പടത്തീക്കാണുന്നതാണോ ഡിങ്കന്‍?

Unknown said...

ഡിങ്കാ,
നീ മണല്‍വാരല്‍ മാഫിയേട ആളാണോ? ഈയിടെയായി മാഫിയകള്‍ പെരുകിയിട്ടുണ്ടേയ്.. അത് കൊണ്ട് ചോദിച്ചതാ.

ഓടോ: ഫൊട്ടോസ് കൊള്ളാം. പക്ഷെ ചങ്ക് കലങ്ങി. ;-(

മനോജ് കുമാർ വട്ടക്കാട്ട് said...

ശരിയാണ്‌ ദില്‍ബൂ, ചങ്ക്‌ കലങ്ങി.

(ഭാരതപ്പുഴ അങ്ങിനെയാണ്‌- വേനലില്‍ ദുഖിപ്പിച്ചും വര്‍ഷത്തില്‍ ആനന്ദിപ്പിച്ചും...)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഡിങ്കാ ഈ സ്ഥലത്തിന്റെ ഒരു ഗൂഗിള്‍ എര്‍ത്ത് ഷോട്ടൂടെ ഇടാവോ?

സാജന്‍| SAJAN said...

ഡിങ്കാ ഭാരതപ്പുഴയുടെ ഫോട്ടൊകള്‍.. മുമ്പ് ഒരു പോസ്റ്റില്‍ ആരോ ഇട്ടിരുന്നു..സങ്കടമുണ്ടാക്കുന്ന കാഴ്ചകാളാണു...:(
ഫോട്ടോകള്‍... മനോഹരമായിരിക്കുന്നു..
ഇനിയും പടങ്ങള്‍ എടുത്ത് പോസ്റ്റൂ..
...:)

സുല്‍ |Sul said...

ഡിങ്കാ,
നല്ല പടങ്ങള്‍.
ചിന്തിപ്പിക്കുന്ന പടങ്ങള്‍.
-സുല്‍

Ziya said...

ഇതു വെറും പടം മാത്രം. ജീവനില്ലാത്ത പടം.
ഫോട്ടോഗ്രാഫിയോ കലയോ അല്ല.
അപ്പ ശരി,
പുഴേടെ നടുക്ക് കാലും കവച്ചിരിന്നു പറവേനെയൊക്കെ പേടിപ്പ്പിക്കണതാ ഡിങ്കന്റെ ഹോബി അല്ലേ?
(പേടിപ്പിക്കാന്‍ പ്രത്യേകിച്ഛൊന്നും ചെയ്യണമെന്നില്ല, ആ കരിക്കറുപ്പ് മാത്രം മതിയല്ലോ കരി ഡിങ്കാ)

Peelikkutty!!!!! said...

വെഷമിപ്പിച്ചു ഡിങ്കന്‍‌ :(

ശാലിനി said...

യ്യോ ഭാരതപുഴയാണോ ഇത്. കേരളത്തിലെ പരിസ്ഥിപ്രവര്‍ത്തര്‍ പോലും പുറം തിരിഞ്ഞുനില്‍ക്കുകയാണോ?

ദേവന്‍ said...

പുഴ മരിക്കുമ്പോള്‍ അതിനോടു ചേര്‍ന്നുള്ളതെല്ലാം നശിക്കുന്നു. സിന്ധുവില്ലാതെയായപ്പോള്‍ ആ നദീതടത്തിലെ സംസ്കാരവും മണ്ണടിഞ്ഞു. കേരളത്തില്‍ 140 പുഴകളും അതിവേഗം മരിക്കുന്നെന്നാണു പഠനങ്ങള്‍ കാണിക്കുന്നത്‌. നിങ്ങളുടെ എത്ര തലമുറകള്‍ കൂടി ബാക്കിയുണ്ടാവണം, നിങ്ങള്‍ തീരുമാനിക്കുക. (പരിഷത്തിന്റെ കേരള പരിസ്ഥിതി റിപ്പോര്‍ട്ട്‌ വില്‍ക്കന്‍ വന്ന ഒരു റിട്ടയേര്‍ഡ്‌ സ്കൂള്‍ മാസ്റ്റര്‍ എന്നോട്‌ പുസ്തകപരിചയം നടത്തിയത്‌- പദാനുപദമല്ല, ഓര്‍മ്മയില്‍ നിന്ന്)

Unknown said...

അതിന് കേരളത്തില്‍ 44 നദികല്ലെ ഉള്ളൂ?

Siju | സിജു said...

ദേവേട്ടാ...
കേരളത്തില്‍ 140 പുഴയോ.. 140 നിയോജക മണ്ടലമാണ്. പുഴ 44 ലേ ഒള്ളൂ..
ബിയറടി കുറക്കൂട്ടോ.. അല്ലെങ്കില്‍ ജിമ്മില്‍ പോകൂ.. :-)

ദേവന്‍ said...

ഹയ്യോ 40 അടിച്ചപ്പോള്‍ 140 ആയതാ പൊന്നംബലമേ, സോറി.
അതേ കേരളത്തില്‍ മൊത്തം 44 നദികള്‍. 41 എണ്ണം കിഴക്കുന്നു പടിഞ്ഞാറോട്ടും പാമ്പാറും കബനിയും ഭവാനിയും കിഴക്കോട്ടും.

മൊത്തം പത്തു 100+ കിലോമീറ്റര്‍ നദികളേ നമുക്കുള്ളൂ.

ദേവന്‍ said...

സിജൂ ദൈവത്താണെ ഫിറ്റല്ലാ. നാലും പൂജ്യവും കൂടുന്നതിനിടയില്‍ കീപ്പാഡില്‍ ഒരു ഒന്നു കൊണ്ടു സ്ഥാപിച്ച കമ്പനി ചതിച്ചതാ (ആരേലും ഈ 5 മണി നേരത്ത്ത് കള്‍സടിക്കുമോ?)

Dinkan-ഡിങ്കന്‍ said...

ദേവണ്ണാ,
യേതാ ബ്രാന്‍ഡ്? ഡിങ്കനു മൂഡിയില്‍ അല്‍പ്പം തരാമോ? കിടിലന്‍ ബ്രാന്‍ഡാകും
44 നെ 140 ആക്കണെമെങ്കില്‍
വൈറ്റ് സിമെന്റ് ഇട്ട് വാറ്റിയ വല്ല കണ്ണടപ്പനും ആണൊ?

Mr. K# said...

ഡിങ്കാ, ഫോട്ടൊ കൊള്ളാം.

ഓടൊ: ഇതിപ്പോ സ്ഥിരം പരിപാടിയാണല്ലോ ദേവന്‍ ചേട്ടാ. ഇന്നാളു 100 കോടി മലയാളികളെക്കുറിച്ച് പറയുന്നത് കേട്ടല്ലോ. അറബികളെ ഇതൊക്കെ പറഞ്ഞു പറ്റിച്ചു വച്ചേക്കുവാണല്ലേ.

sandoz said...

ഡിങ്കാ...ഞാന്‍ ആളു നീ വിച്ചാരിച്ചപോലെ അല്ലാട്ടോ...ശ്ശെ തെറ്റി.....നീ ആള്‍ ഞാന്‍ വിചാരിച്ചപോലെ ആല്ലാട്ടോ.....

നിന്റെ ഉള്ളില്‍ ഒരു വിങ്ങുന്ന മനുഷ്യസ്നേഹിയും പ്രകൃതി സ്നേഹിയും ഉണ്ടല്ലേ...കൊള്ളാം.....

[ദേവേട്ടാ...അഞ്ച്‌ മണിക്ക്‌ ആരാ കള്‍സ്‌ അടിക്കണേന്നാ..ഒവ്വാ.....എന്ത്‌ അഞ്ച്‌ മണി..ഏത്‌ അഞ്ച്‌ മണി.....]

വേണു venu said...

ഡിങ്കന്‍‍ അവസാനത്തെ ചിത്രത്തിനു് മുന്‍പുള്ള രണ്ടു ചിത്രങ്ങളും എന്നെ കൂടുതല്‍‍ വിഷമിപ്പിക്കുന്നു. നിളയുടെ ഓളവും തിരയും പറഞ്ഞ കഥകള്‍ പകര്‍‍ത്തി എഴുതിയ, മനോഹര പുസ്തകങ്ങള്‍‍ ആസ്വദിക്കാന്‍‍ അടുത്ത തലമുറയ്ക്കു് ഒരു പുഴ കാണിച്ചു കൊടുക്കാന്‍‍.....?

ആഷ | Asha said...

ഡിങ്കാ, ഇത് കണ്ടപ്പോഴാ ഒരു കാര്യം ഓര്‍മ്മ വന്നത്. ഒരു പ്രാവശ്യം നാട്ടിലേയ്ക്ക് പോവുമ്പോ ഞങ്ങളുടെ കമ്പാര്‍ട്ട്മെന്റില്‍ ഒരു മറുനാടന്‍ മലയാളി കുട്ടിയുണ്ടായിരുന്നു. നിളയുടെ മുകളില്‍ കൂടെ പോയപ്പോ പെട്ടെന്ന് എന്നെ വിളിച്ചിട്ടു പറഞ്ഞു “ചേച്ചി ദേ നോക്കിക്കേ പ്ലേഗൌണ്ട്”
ഞാന്‍ അതു പുഴയാന്നു പറഞ്ഞപ്പോ ആ കുട്ടിക്ക് വലിയ അല്‍ഭുതം.
ഇങ്ങനെ പോയാ അതു പറഞ്ഞ പോലെ വെറും പ്ലേഗൌണ്ട് ആയി മാറുമോ ഭാരതപ്പുഴ. :(

കുറുമാന്‍ said...

കലക്കന്‍ പടങ്ങള്‍, പക്ഷെ പടങ്ങള്‍ കണ്ടപ്പോള്‍, ഭാരതപുഴയുടെ അവസ്ഥകണ്ടപ്പോള്‍ മനസ്സിലൊരു വിങ്ങല്‍.........

ഒപ്പം ഒരു കടംങ്കഥയും ഓര്‍മ്മ വന്നു.

കൊക്കിരിക്കെ കുളം (പുഴ) വറ്റി വറ്റി......

നീ ഒരു ഫോട്ടോഗ്രാഫറായി തീരും.....മലയാളത്തില്‍ പറഞ്ഞാല്‍ ഉടന്‍ തന്നെ നീ ഒരു പടമായി തീരും :)

ദേവന്‍ said...

കില്ലെടേ, എന്നെയങ്ങോട്ടെ കില്ലെടേ.
കുടിയനാക്കിയും വയസ്സനാക്കിയും കൊല്ല്.

chachiraz said...

ഭാരതപ്പുഴക്കൊരു ചരമഗീതം എഴുതാന്‍ സമയമായി അല്ലെ ഡിങ്കാ‍ാ‍ാ‍ാ

തറവാടി said...

:) , :(


ഭാരതപ്പുഴതീരവാസി