Tuesday, June 12, 2007

ഞാന്‍ പിന്മൊഴി വിടുന്നു

പ്രിയ ബൂലോഗരെ,

ഇത് ഒരു അറിയിപ്പ് പോസ്റ്റാണ്. ഇനി മുതല്‍ എന്റെ പൊസ്റ്റിലെ കമെന്റുകള്‍ പിന്മൊഴിയില്‍ വരില്ല.

പിന്മൊഴിയെ ചിലര്‍ ചേര്‍ന്ന് മലിനീകരിക്കുന്നു , അത് അക്ഷന്തവ്യമായ തെറ്റാണ് , പിന്മൊഴി പൂട്ടാന്‍ പൊകുന്നു, ഇല്ല അത് നിലനില്‍ക്കും, അത് നവീകരിക്കും,അംഗീകരിക്കപ്പെട്ട ബ്ലോഗര്‍മാര്‍ ഇടുന്ന കമന്റുകള്‍ മാത്രം വരുന്ന തരത്തിലാക്കും എന്ന് പല ഊഹാപോഹങ്ങളും കേള്‍‍ക്കുന്നു.
അയതിനാല്‍ ഞാന്‍ പിന്മൊഴി ഉപേക്ഷിക്കുന്നു.

ബ്ലോഗ് തുടങ്ങിയതു മുതല്‍ ഈ പോസ്റ്റ് വരെ പിന്മൊഴിയില്‍ ആണ് കമെന്റുകള്‍ വന്നിരുന്നത്. പിന്മൊഴി ഗ്രൂപ്പിനോട് അതിനായി നന്ദി രേഖപ്പെടുത്തുന്നു. പിന്മൊഴി ഗ്രൂപ്പിലേയ്ക്ക് സെറ്റ് ചെയ്തിട്ടുള്ള ബ്ലോഗുകളില്‍ ഇനിയും ഡിങ്കന്റെ അബദ്ധം നിറഞ്ഞ കമെന്റുകള്‍ പ്രതീക്ഷിക്കാം.

മറുമൊഴികള്‍ എന്ന ഒരു ഗ്രൂപ്പ് തുടങ്ങി എന്ന് ഒരു ലിങ്ക് കണ്ടിരുന്നു http://groups.google.com/group/marumozhikal അടുത്ത പോസ്റ്റ് മുതല്‍ അതിലേയ്ക്ക് മാറുന്നു.

സസ്നേഹം
ഡിങ്കന്‍

9 comments:

Dinkan-ഡിങ്കന്‍ said...

പ്രിയ ബൂലോഗരെ,

ഇത് ഒരു അറിയിപ്പ് പോസ്റ്റാണ്. ഇനി മുതല്‍ എന്റെ പൊസ്റ്റിലെ കമെന്റുകള്‍ പിന്മൊഴിയില്‍ വരില്ല.

പിന്മൊഴിയെ ചിലര്‍ ചേര്‍ന്ന് മലിനീകരിക്കുന്നു , അത് അക്ഷന്തവ്യമായ തെറ്റാണ് , പിന്മൊഴി പൂട്ടാന്‍ പൊകുന്നു, ഇല്ല അത് നിലനില്‍ക്കും, അത് നവീകരിക്കും,അംഗീകരിക്കപ്പെട്ട ബ്ലോഗര്‍മാര്‍ ഇടുന്ന കമന്റുകള്‍ മാത്രം വരുന്ന തരത്തിലാക്കും എന്ന് പല ഊഹാപോഹങ്ങളും കേള്‍‍ക്കുന്നു.
അയതിനാല്‍ ഞാന്‍ പിന്മൊഴി ഉപേക്ഷിക്കുന്നു.

ബ്ലോഗ് തുടങ്ങിയതു മുതല്‍ ഈ പോസ്റ്റ് വരെ പിന്മൊഴിയില്‍ ആണ് കമെന്റുകള്‍ വന്നിരുന്നത്. പിന്മൊഴി ഗ്രൂപ്പിനോട് അതിനായി നന്ദി രേഖപ്പെടുത്തുന്നു. പിന്മൊഴി ഗ്രൂപ്പിലേയ്ക്ക് സെറ്റ് ചെയ്തിട്ടുള്ള ബ്ലോഗുകളില്‍ ഇനിയും ഡിങ്കന്റെ അബദ്ധം നിറഞ്ഞ കമെന്റുകള്‍ പ്രതീക്ഷിക്കാം.

മറുമൊഴികള്‍ എന്ന ഒരു ഗ്രൂപ്പ് തുടങ്ങി എന്ന് ഒരു ലിങ്ക് കണ്ടിരുന്നു http://groups.google.com/group/marumozhikal തല്‍ക്കാലം അതിലേയ്ക്ക് മാറിയിട്ടുണ്ട്.

സസ്നേഹം
ഡിങ്കന്‍

Kumar Neelakandan © (Kumar NM) said...

ഡിങ്കോഡിങ്കാ.. പിന്മൊഴി ഞാന്‍ രണ്ടുദിവസമായി വിട്ടിട്ട്. പിന്മൊഴിയില്ലാ പോസ്റ്റ് ഉം ചെയ്തു. പക്ഷെ പിന്മൊഴി ഇല്ലാത്തതുകൊണ്ട് കാഴ്ചക്കാര്‍ കുറഞ്ഞില്ല. എന്റെ കമന്റു ബോക്സും അതിലുപരി എന്റെ ഹിറ്റ് മീറ്ററും എന്നെഞെട്ടിച്ചു. ആള്‍ക്കാര്‍ വരുന്നു കാണുന്നു. ഒരിക്കല്‍ വന്ന ഒരാള്‍ വീണ്ടും വന്നു എന്നു കരുതാന്‍ വയ്യ. കാരണം അവിടെ ചൂടുപിടിച്ച ചര്‍ച്ച ഒന്നും നട്ക്കുന്നില്ല.

ഇനി ഈ മറുമൊഴി മടുക്കും വരെ ഇതിലൊന്നു തൂങ്ങാം.

സാജന്‍| SAJAN said...

ഡിങ്കാ, ബീ ഹാപ്പി!!
എല്ലാം നല്ലതിനാവും.. താമസിയാതെ എല്ലാരും പല കൂടണയും അതുവരെ ഒരുമിച്ച് പോകാമായിരുന്നല്ലൊ:):)

ഉണ്ണിക്കുട്ടന്‍ said...

ഡിങ്കാ.. :)

ഇടിവാള്‍ said...

ഇപ്പോഴും പിന്മൊഴിയില്‍ കമന്റുകള്‍ വരുന്നുണ്ടല്ലോ? ;)

Dinkan-ഡിങ്കന്‍ said...

ഇടിവാളേ പോസ്റ്റ് മുഴുവന്‍ ആയി വായിച്ച് കമെന്റിഷ്ടാ.

“അടുത്ത പോസ്റ്റ് മുതല്‍ അതിലേയ്ക്ക് മാറുന്നു.“
എന്ന് ബ്ലോക്ക് ലെറ്റേര്‍സില്‍ ഉണ്ടയിണ്ടാക്കി ഉരുട്ടി വെച്ചിരിക്കണത് കണ്ടില്ലേ. ഇതാ കുഴപ്പം.പൊസ്റ്റ് വായിക്കില്ല. ടൈറ്റില്‍ കണ്ടാല്‍ പിന്നെ സ്ക്രൊള്‍ ബാര്‍ ഒറ്റ വലി, പിന്നെ കമെന്റ് മാത്രം വായന, പിന്നെ ഒരു കമെന്റിടും. :) (പറഞ്ഞത് ഇടിവാളിനെയല്ല കേട്ടോ)

Mohanam said...

ഡിങ്കാ അങ്ങാടിയില്‍ തോറ്റതിനു അമ്മയുടെ നേരെ എന്നു കെട്ടിട്ടില്ലേ .. അതു കണ്ട്‌ ഇങ്ങനെ വേണമായിരുന്നോ,
പിന്മൊഴി എന്തു പിഴച്ചു..
അതില്‍ കയറരുതെന്നു ഏവൂരാന്‍ പറയട്ടെ.. എന്നിട്ടു പോരായിരുന്നോ ഈ തീരുമാനം

Dinkan-ഡിങ്കന്‍ said...

ചുള്ളാ അങ്ങാടിയില്‍ ആര്‍ തോറ്റു?
പിന്മൊഴി പി(പെ)ഴച്ചു എന്ന് ആര് പറഞ്ഞു?
അതിന്റെ നടത്തിപ്പുകാരന്‍ ഒരാള്‍ മാത്രം അല്ലെന്നാണ് അതുമായി ബന്ധപ്പെട്ട കമെന്റ് കൂമ്പാരങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്.

Dinkan-ഡിങ്കന്‍ said...

ഇനി മുതല്‍ ഈ ബ്ലോഗില്‍ നിന്നുള്ള കമെന്റുകള്‍ മറുമൊഴികളില്‍ കാണാവുന്നതാണ്