ഒരു കഥ പറയാം.
ഒരു ശ്രീകൃഷ്ണക്ഷേത്രം. അവിടെ ഒരു കളവ് നടന്ന് എന്ന് സങ്കല്‍പ്പിക്കുക. ഉദാഹരണമായി തിരുവാഭരണം തന്നെ മോഷണം പോയിരിക്കുന്നു. സ്വാഭാവിമായും പോലീസ് കേസെടുക്കുമ്പോള്‍ ക്ഷേത്രം പുരോഹിതനെ വിളിപ്പിക്കുമല്ലോ. ഇനി ചോദ്യം ചെയ്യുന്ന പോലീസുകാരന് കൂടി ഒരു നമ്പൂരിയും അല്പസ്വല്പ്പം പൂജാ വിധിയും അറിയാവുന്നവന് ആണെന്ന് കരുതുക. അങ്ങിനെ നമ്മുടെ “നമ്പൂരി പോലീസ്“ ചോദ്യം ചെയ്യുകയാണ് ആരെ? നമ്മുടെ “നമ്പൂരി പൂജാരി”യെ
ന.പോ: പൂജ നടത്താറുണ്ടോ?
ന.പൂ: ഉവ്വ് ആവൂം വിധം?
ന.പോ: ആര്‍ക്ക് ആകും വിധം?
ന.പൂ: ആര്‍ക്കെങ്കിലും ഒക്കെ ആവണ വിധം
ന.പോ: ശരി:എന്തൊക്കെ പൂജ ചെയ്യും?
ന.പൂ: അതൊക്കെ അപ്പോളത്തെതരം പോലെ ചെയ്യും?
ന.പോ: തിരുവാഭരണം കണ്ടിട്ടില്ലേ?
ന.പൂ: ഭാര്യേടേ കെട്ടു താലി അല്ലാതെ ഒരു ആഭരണവും കണ്ടിട്ടില്ല
ന.പോ: അപ്പോള്‍ ഭഗവാനേ ചാര്‍ത്താറില്ലേ?
ന.പൂ: എന്നെ എടുത്തിട്ട് ചാര്‍ത്തില്ലെങ്കില്‍ സത്യം പറയാം. ഞാന്‍ ഒന്നും ചാര്‍ത്താറില്ല.
ന.പോ: അപ്പോള്‍ കളഭം പോലും ചാര്‍ത്താറില്ലേ?
ന.പൂ: ഇവിടെ ആള്‍ക്കാര്‍ക്ക് കൊടുക്കാന്‍ കളഭം തെകയൂല്ല, പിന്നല്ലേ ഭഗവാനു എടുത്തിട്ട് ചാര്‍ത്താന്‍
ന.പോ: തേവാരം ഉണ്ടോ?
ന.പൂ: അയ്യേ,അത്തരം അസ്ക്യതകള്‍ ഒന്നും ഇല്ല. നോം പക്കാ ഡീസെന്റാ
ന.പോ: ഡോ ഗായത്രി അറിയോ?
ന.പൂ.: പിന്നെ,ബാലേഷ്ണന് നമ്പീശന്റെ മോളല്ലേ. അറിയാം. നല്ല കുട്ടി. മാലകെട്ടുമ്പോള് നല്ല ഇഴയടുപ്പം.
ന.പോ:കഷ്ടം, കുളിക്കുമ്പോള്‍ “ഓം തത് സവിതുര്‍ വര്യേണ്യം...” എന്ന് ചൊല്ലാറുണ്ടോ?
ന.പൂ:പിന്നേ, അതില്ലാണ്ടെ കുളി ഉണ്ടൊ? അതു ചോല്ലും, പിന്നെ ബോറഡിച്ചാല്‍ പുതിയ സിനിമാപ്പാട്ടും പാടും
ന.പോ:അപ്പോള്‍ “ഓം. തത്..” എന്ന് തുടങ്ങുന്നത് ഗായത്രി ആണെന്ന് അറിയില്ലേ?
ന.പൂ: ആണൊ? അപ്പോള്‍ അതാണോ ഗായത്രി,ശേടാ..ന്നാലും നോം അത്രയ്ക്ക് നിരീച്ചില്ല
ന.പോ: ഹത് ശരി, എന്താ മൂല മന്ത്രം?
ന.പൂ:മൂലയ്ക്ക് ഇരുന്ന് നോം അങ്ങ്ട് ഒരോന്ന് ചോല്ലൂം, അതന്നെ മൂല മന്ത്രം? അതന്നെ അല്ലേ?
ന.പോ: ഡോ കിഴങ്ങാ, തന്റെ അമ്പലത്തില്‍ എന്താ പ്രതിഷ്ഠ?
ന.പൂ: ശിവന്?
ന.പോ: എന്ത്?
ന.പൂ:അല്ല ഗണപതി, അല്ലേ?
ന.പോ? സത്യം പറയെഡാ?
ന.പൂ: സത്യായിട്ടും മഹാലക്ഷ്മി.
ന.പോ: വെളച്ചിലെടുക്കാതെ നേര് പറയെഡാ
ന.പൂ: ഇടിക്കരുതേമ്മാനെ, ആകെ കളഭോം, സിന്ദൂരോം, മാലയും, ബൊക്കെയും അസ്റ്റേബിള്‍ മള്‍ട്ടി വൈബ്രേറ്റര്‍ കൊണ്ട് LED ലെറ്റ്സും. സത്യം പറഞ്ഞാല്‍ ആ കല്ല് എന്താണ് വിഗ്രഹം എന്ന് എനിക്കറിയില്ല. ഏമാനറിയാമെങ്കില്‍ പറഞ്ഞ തരൂ. ഒരു ഉപകാരം ആകും.
ന.പോ: കള്ള!#!#$!#!$#!(!*!*!^ അപ്പ നിനക്ക് പ്രതിഷ്ഠ അറിയില്ല അല്ലേ? അത് കൃഷ്ണ വിഗ്രഹം ആണെന്ന് നിനക്കറിയില്ല അല്ലേ?
ന.പൂ: ഈശ്വരാ..മുകുന്ദാ ഭക്തവത്സലാ, അപ്പോ അത് കൃഷ്ണ വിഗ്രഹം ആയിരുന്നൂല്ലേ. ശര്യാണ് ചെല്ലപ്പോ എനിക്കും തോന്നാറുണ്ടായിരുന്നു.
ന.പോ: എന്താ കൃഷ്ണന്റെ നാള്?
നപൂ:നാളോ? എന്ത് നാള്. ഇവിടെ സ്ഥിരം തൊഴാന്‍ വരണ സുന്ദരിക്കുട്ടികള്‍ ഇടയ്ക്ക് മൊടങ്ങണ ചില “നാളുകള്‍” അറിയാം, ല്ല്യാണ്ടെ ഒന്നും അറീല്ല്യേമ്മാനെ.
നപോ: പന്ന !$%#$@#!@!#@#!@! അപ്പോ നിനക്ക് അത് മാത്രം അറിയാമല്ലേ
(ബാക് ഗ്രൌണ്ടില് ഇടി ശബ്ദം)
ന.പൂ: അയ്യോ...തല്ലല്ലേ. പുഷ്പാജ്ഞലി നടത്തി എലച്ചീന്തില്‍ അല്‍പ്പം ചന്ദനവും,പൂവും,തുളസീം ഇട്ട് കൊടുത്ത് ദക്ഷിണ വാങ്ങാന്‍ അല്ലാതെ വേറൊന്നും അറിയില്ല ഏമാനേ.
ഇത് ഒരു തമാശ കഥ ആണെന്ന് കരുതിയൊ? എങ്കില്‍ തെറ്റി. താഴെ കാണുന്ന മനോരമ ലിങ്ക് ഒന്നു ക്ലിക്ക് ചെയ്യൂ
മനോരമ വാര്‍ത്ത
എങ്ങിനെ ഉണ്ട് സംഗതി? ദക്ഷിണ വെച്ച് കാല്ക്കല് നമസ്ക്കരിച്ചവര്‍ക്ക് ഒരു തോര്‍ത്ത് മുണ്ട് കൂടെ വാങ്ങി വെയ്ക്കാം. ഈ കക്ഷി വീണ്ടും തന്ത്രി ആകുകയാണെങ്കില്‍ “കെട്ട് നിറ” ഐറ്റംസിന്റെ കൂടെ “തലമറയ്ക്കാന്‍ മുണ്ട്” കൂടെ ചേര്‍ക്കേണ്ടി വരും.
ഭാഗ്യം “അരാണ് ശബരിമലയിലെ പ്രധാന പ്രതിഷ്ഠ?” എന്നതിന് “പോത്തും കടവ് വീരഭദ്രന്” എന്ന് മറുപടി പറയാഞ്ഞത്.
മാമക കേരളമേ.. അഫിമാനിക്ക് അഫിമാനിക്ക്..
Subscribe to:
Post Comments (Atom)
41 comments:
എങ്ങിനെ ഉണ്ട് സംഗതി? ദക്ഷിണ വെച്ച് കാല്ക്കല് നമസ്ക്കരിച്ചവര്‍ക്ക് ഒരു തോര്‍ത്ത് മുണ്ട് കൂടെ വാങ്ങി വെയ്ക്കാം. ഈ കക്ഷി വീണ്ടും തന്ത്രി ആകുകയാണെങ്കില്‍ “കെട്ട് നിറ” ഐറ്റംസിന്റെ കൂടെ “തലമറയ്ക്കാന്‍ മുണ്ട്” കൂടെ ചേര്‍ക്കേണ്ടി വരും.
മാമക കേരളമേ.. അഫിമാനിക്ക് അഫിമാനിക്ക്
ഹ ഹ ഡിങ്കാ കലക്കി,
ഒരു ഓണ്‍ :
ന പോ : ഡോ, ഗണപതിയുടെ നാളറിയുമോ തനിക്ക്?
ന പു : ഇല്ല സര്, ഗണപതിയുടെ നാളു പോയിട്ട് വീടു പോലും അറിയില്ല
ന പോ : പിന്നെ എങ്ങിനെയാണെടോ താന്‍ ഗണപതി ഹോമം ചെയ്യുന്നത്?
ന പു : ഹോമം ചെയ്യണമെങ്കില്‍ എന്തെങ്കിലും അറിയണോ, ചുമ്മാ അടുപ്പില്‍ അലപം നെയ്യൊഴിച്ച്, വായില്‍ തോന്നിയത് ആരും കേള്‍ക്കാതെ പറഞ്ഞാല്‍ പോരെ
ന പോ : ഡോ, തനിക്ക് അഭിഷേകം ചെയ്യാന്‍ അറിയാമോ?
ന പൂ : ഉവ്വ് സര്
ന പോ : എന്തഭിഷേകം
ന പൂ : പാലഭിഷേകം!!!
ശരി താന്‍ തന്ത്രിയാവാന്‍ മാത്രമല്ല, മന്ത്രികൂടെ ആവാന്‍ യോഗ്യന്‍.....ചെല്ല്, ചെല്ലാ എറണാകുളത്തേക്ക്, ശോഭനമായയ് ഭാവി ഉണ്ട് അവിടെ.
ഇന്നു രാവിലെ ഒരു മുറുക്കാന്‍ കടയില്‍ നില്ക്കുമ്പോള് ആ കടക്കാരന് അമ്മാവനെ ചിലരൊക്കെ വാരുന്നതു കേട്ടു..
”ഈ അമ്മാവനു അയാളേക്കാള്‍ വിവരമുണ്ട്..ഗണപതിയുടെ(അതു തന്നെ ദൈവം) നക്ഷത്രം ഏതാണെന്ന് ചോദിച്ചുനോക്ക് അമ്മാവനറിയാം”. ഇതിനു മറുപടിയായി അമ്മാവന് പറഞ്ഞത്
“ഡേയ് ഗണപതീടെ നക്ഷത്രം ചിത്തിര ആണേഡേയ്” എന്നാണ്. അപ്പോള്‍ ഇവര്‍ എന്താണ് പറയുന്നത് എന്നു മനസ്സിലായില്ലായിരുന്നു..പിന്നീട് ദേശാഭിമാനിയും മനോരമയും കണ്ടപ്പോളാണ് കാര്യം പിടികിട്ടിയത്..തന്ത്രിയോട് കമ്മീഷന് ചോദിച്ച ഒരു ചോദ്യം അതായിരുന്നുവത്രെ...തന്ത്രി അറിയില്ല എന്നു പറഞ്ഞു എന്നും പത്രത്തില്‍ വായിച്ചു.
ഡിങ്കാ, കലക്കി. കൃഷ്ണന്റെ നാള് അറിയില്ലെങ്കിലും വേറെ പല നാളുകളും അറിയുമല്ലോ ന.പു. വിന്.
എറണാകുളത്തുള്ള ശോഭനമായ ഭാവി :-)
ഡിങ്കാ, അടിക്കാന്‍ കിട്ടവുന്നതിലും വലിയ തേങ്ങ തപ്പിയ നേരം കൊണ്ട് കുറുമാന്‍ജി ആപണിപറ്റിച്ചു. നന്നയി, കലക്കി കടുവറുത്തു പൊട്ടിച്ചു !!( ആ കൈപ്പള്ളി മാഷ് കേള്‍ക്കേണ്ട!). "ആകെ കളഭോം, സിന്ദൂരോം, മാലയും, ബൊക്കെയും അസ്റ്റേബിള്‍ മള്‍ട്ടി വൈബ്രേറ്റര്‍ കൊണ്ട് LED ലെറ്റ്സും" ഡിങ്കാ ഇതു വായിച്ച് ചിരിച്ച് കുഴഞ്ഞു. ന.പൂ ആള് ഇലക്ട്രോണിക്സ് ഡിപ്ളോമാക്കരനാണല്ലേ? (അതോ BTech ഓ?)
ഇതൊന്നുമായി യാതൊരുമ്ബന്ധവുമില്ലത്തൊരോഫ്:
കൊല്ലത്ത് മന്ത്രി സുധാകരന് പറഞ്ഞതറിഞ്ഞില്ലേ?സുധാകരന് ഇപ്പോഴാണത്രേ തന്ത്റി മോഹനരോട് ബഹുമാനം തോന്നുന്നതെന്ന്! കാരണം അദ്ദേഹത്തിനൊന്നുമറിയില്ലയിരുന്നുവെന്ന് പരിപൂര്ണന് കമ്മീഷന് മുമ്പാകെ സത്യസന്ധമായി തുറന്നു പറ്ഞ്ഞിരിക്കുന്നുവത്രേ അതിനാല്‍ തനിക്ക് തന്ത്രിയോട് തനിക്കിപ്പോള്‍ ബഹുമാനം തോന്നുന്നുവെന്ന് സുധാകരന്,പോരേ പൂരം.
ഒരോഫ് കൂടി: മുന്‍ കമന്റില്‍ ഒരു മിസ്റ്റേക്ക്, ആശയക്കുഴപ്പം ഒഴിവാക്കന്‍ മായിച്ച് ഒന്നുകൂടി.
ഹഹഹ ഡിങ്കാ കലക്കി. ആക്ഷേപ ഹാസ്യം എന്നൊക്കെ പറയുന്നത് ഇതാണ്. ഉഗ്രന്‍.
മനോരമ വാര്‍ത്ത വായിക്കുന്നത് വരെ പോസ്റ്റ് ഇഷ്ടമായില്ലായിരുന്നു. ഇപ്പൊ ഇഷ്ടപ്പെട്ടു. കളിയാക്കിയത് കേമമായി.
എന്റമ്മച്ചി...തകര്‍ത്തു ഡിങ്ക് ഡിങ്കാ..പുലിയെഴുത്ത്..!
കുറുമാനതിന്റപ്പുറം തകര്‍ത്തു..:)
ഡിങ്കാ ഇന്നലത്തെ പത്രത്തിലെ ഫ്രണ്ട് പേജിലെ വാര്‍ത്ത (കമ്മീഷന്റെ ചോദ്യം ചെയ്യല്‍)വായിച്ച് ഞങ്ങള്‍ ഇവിടെ ചിരിയായിരുന്നു. ഓഫീസിലൊക്കെ ഇതുതന്നെയായിരുന്നു തമാശ.
ആ തന്ത്രിയോട് മറ്റു ചില പെണ്ണുങ്ങളുടെ നാളും പേരും ചോദിച്ചിരുന്നെങ്കില്‍ മണിമണിയായി പറഞ്ഞേനെ (ഇതായിരിക്കണം ഇന്നലെ കേരളം മുഴുവന്‍nപറഞ്ഞ തമാശ)
ദേ ഇന്നത്തെ പത്രത്തിലുണ്ട് തന്ത്രിയുടെ പ്രസ്ഥാവന. ഭാഗ്യസൂക്തം ചൊല്ലാനറിയില്ല എന്നല്ല ചൊല്ലാറില്ല എന്നാണ് ഞാന്‍ ജസ്റ്റിസ് പരിപൂര്ണ്ണനോട് പറഞ്ഞതത്രെ. മാത്രമല്ല താഴെമണ്‍ ഇല്ലത്തെ ഗണപതി പൂജ അല്പം ഡിഫറന്റ് ആണത്രെ. ഗണപതിക്ക് അവര്‍ അര്‍പ്പിക്കുന്നതെന്തും കൈനീട്ടം ആണത്രെ.
ശരിക്കും എന്നാണാവോ ജനം ഇവര്‍ക്കൊക്കെ ‘കൈ‘നീട്ടം അര്‍പ്പിക്കുക?
കള്ള!#!#$!#!$#!(!*!*!^ അപ്പ നിനക്ക് പ്രതിഷ്ഠ അറിയില്ല അല്ലേ?
കൊള്ളാടോ.. ആ വാര്‍ത്ത ഇതുവരെ കണ്ടില്ലാരുന്നു....
ചാത്തനേറ്: രണ്ട് ദിവസീ പത്രം വായിച്ചില്യാന്ന് ച്ചാല്‍, ഇത്രക്കങ്ങട് തമാശോളു മിസ്സാവും ന്ന് നിരീച്ചില്ലാ...തിരക്കാ എന്താ ചെയ്യാ..
ഡിങ്കാ അടിപൊളി... ആ വാര്‍ത്തേം കൂടി കൂട്ടി വായിക്കുമ്പോള്‍.
കലക്കി ഡിങ്കാ..
ആ ലിങ്കിലെ “ഇന്റെര്‍വ്യൂ” വായിച്ച് കണ്ട്രോളു പോയി!
ഹാ കഷ്ടം!
ഈ പറഞ്ഞ മനോരമ തന്നെ എല്ലാ കൊല്ലവുമ് തിരുവാഭരണമ് എന്നൊരു ഗൊച്ചുപുസ്തകമ് പബ്ലിഷ് ചെയ്യാറുന്ടായിരുന്നു. ഈ വര്‍ഷ്മ് എന്തു ചെയ്യുമോ എന്തോ!
ബെസ്റ്റ് കണ്ണാ ബെസ്റ്റ്..
ഡിങ്കാ,
സൂപ്പര്‍ പോസ്റ്റ്. അവസാനം ആ ലിങ്ക് കാണും വരെ ഈ ചെക്കനിതെന്താ വട്ടായോ എന്ന് കരുതിയിരിക്കുകയായിരുന്നു. നന്നായി.
ഡിങ്കുസെ,
ഇത് കലക്കി മോനെ,
ഇതിനാ അപ്പ്സ്റ്റെയറില് അള്ത്താമസം വേണമെന്ന് പറയുന്നതല്ല്യോ
ഡിങ്കന്റെ ചവറ് പോസ്റ്റ് വായിച്ച് അഭിപ്രായിച്ച
കുറുമാന്, മൂര്‍ത്തി, കു.വട്ടന്‍,പോ.വാസു,
ഷാനവാസ്, വിന്‍സ്, ശ്രീജിത്, കിരണ്‍സ്, കുമാര്‍, സാല്‍ജോ, കു.ചാത്തന്, ഇടിവാള്‍,രാജേഷ്,കു.മേനൊന്,ദില്‍ബല്‍,
അ.അലി എന്നിവര്‍ക്ക് പ്രത്യേകിച്ചും
പോസ്റ്റ് കണ്ട മറ്റുള്ളവര്‍ക്കും ഡിങ്കന്റെ ഹൃദയം പിളര്‍ന്ന നന്ദി രേഖപ്പെടുത്തുന്നു :)
ടാ ഡിങ്കാ....ഇതിപഴാണല്ലോ കണ്ടത്....
അമറന്‍ കീറല്ലേ കീറിയേക്കനത്....
തന്ത്രിയോട് ഗീത അറിയുമോന്ന് ചോദിച്ചേന് ഉത്തരം ഒറ്റക്കരച്ചില് ആയിരുന്നു....
ഒരബദ്ധം പറ്റി ഏമാനേ...മേലാല്‍ അവടെ അടുത്ത് പോകൂലാ എന്നും പറഞ്...
ഡിങ്കാ ഇതടിപൊളിയായല്ലോ. കമ്മീഷന് ചോദിച്ച ഈ ചോദ്യങ്ങളൊന്നും പത്രത്തില്‍ വന്നില്ല അല്ലേ ;)
ഹി ഹി.
ഗമണ്ടന്‍...
ഇങ്ങനെയാണു കാര്യമെങ്കില്‍ തന്ത്രിപോസ്റ്റിനു കണ്ണടച്ചപ്ലിക്കേഷന് കൊടുക്കാലൊ :)
-സുല്‍
ഒബ്ജക്ഷന് യുവറോണര്‍:
കമ്മീഷണര്‍ സിനിമയില്‍ കരമന ജനാര്ദ്ധനന് നായര്‍ കമ്മീഷന്റെ ഡയലോഗ് കാണാപാഠം പഠിച്ച് തന്ത്റി മോഹനരോട് ചോദിച്ചത്. ഇത് കോപ്പിയടിയാണ്. കോപ്പിയടിയാണ്.
രണ്‍ജി പണിക്കര്‍ കമ്മീഷനെതിരെ കേസുകൊടുക്കും.
എന്നാലും എന്റെ തന്ത്രിക്കുട്ടപ്പാ.. ശോഭാ ജോണിനോടെങ്കിലും ചോദിച്ച് മനസ്സിലാക്കാമായിരുന്നില്ലേ ഭാഗ്യസൂക്തമന്ത്രം
“പാലഭിഷേക പ്രീയനേ...”
ഡിങ്കാ കലക്കികടുവറുത്തു..കൊടുകൈ..കാലെടുത്തു വെയ്.. എന്നൊന്നും പറഞ്ഞ് ഞാന്‍ ഇതൊരു ഞരമ്പ് പോസ്റ്റ് ആക്കുന്നില്ല..... തന്ത്രിക്ക് കൊടുക്കേണ്ട 'ബഹുമാനം' കൊടുക്കാന്‍ ഡിങ്കനെങ്കിലും ഓര്‍ത്തത് നന്നായി... ക്ഷേത്രപ്രവേശനവിഷയം ഒക്കെ ചര്‍ച്ച ചെയ്തു കുളമാക്കന്‍ ചിലര്‍ കാണിച്ച താല്പര്യം ഈ വിഷയത്തില്‍ കണ്ടില്ല... എന്തരോ എന്തോ....
ഓഫ്. ഞാന്‍ സാന്‍ഡോടെ കയ്യില്‍ നിന്ന് ആ ദാസപ്പന് ഇഷ്യൂ പോലെ ഒരു അമറന്‍ സാധനം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു-- തന്ത്രി വിഷയത്തില്‍
"തന്ത്രിയോട് ഗീത അറിയുമോന്ന് ചോദിച്ചേന് ഉത്തരം ഒറ്റക്കരച്ചില് ആയിരുന്നു....
ഒരബദ്ധം പറ്റി ഏമാനേ...മേലാല്‍ അവടെ അടുത്ത് പോകൂലാ എന്നും പറഞ്... " =)) =))
ഇതു കൊണ്ടു തൃപ്തിപ്പെടണോ????
കുറെ എക്സ്പീരിയന്‍സ് ആയിക്കഴിയുമ്പോള്‍ ബേസിക് ആയിട്ടുള്ള കാര്യങ്ങളൊക്കെ മറന്നു പോവുന്നത് ഏതു തൊഴിലിലും സാധാരണമല്ലേ? അതിനാ പാവത്തിനെ ഇത്രയ്ക്കു കുറ്റം പറയണോ? :-)
പോസ്റ്റ് കൊള്ളാം. പക്ഷെ തന്ത്രീനെയൊക്കെ കളിയാക്കുന്നത് സൂക്ഷിച്ചു വേണം.ഭഗവാനുമായിട്ട് നേരിട്ടടുപ്പമുള്ള ടീമാ. ഒന്നു സൂക്ഷിക്കുന്നതു നല്ലതാണ്
എന്തരെങ്കിലുമാവട്ട് ഇത് അടിപൊളി മച്ചാ.
സാന്ഡൊയേ ഗീതയൊക്കേ മൂപ്പര്‍ക്ക് നല്ല വെടുപ്പായിട്ട് അറിയും.സുല്ലണ്ണാ ന.പൂന് ആകാമെങ്കില്‍ സുല്ലണ്ണന് ആസ്ഥാന തന്ത്രി വരെ ആകാം(ഇപ്പോള്‍ ഉള്ള ഈ ചീത്തപ്പേരൊക്കെ പോരെ,ഇനി അതിനും അപേക്ഷിക്കണോ?)മഴത്തുള്ളീ പത്രത്തില്‍ ചില ചോദ്യങ്ങള്‍ വിഴുങ്ങിക്കളഞ്ഞു.ഇരിങ്ങല്‍ സാറേ “അന്നദാനപ്രഭുവേ...” എന്നും നീട്ടി വിളിക്കാവുന്നതാണ്.മനൂ ഇതും വേണംച്ചല്ല സഹികെട്ടാ പോസ്റ്റീത്.കൊച്ച് ത്രേസ്യേ ശരിയാ എക്സ്പീരിയന്‍സ് ആകുമ്പോള്‍ ചിലതൊക്കെ മറക്കും.എന്നാലും “കുരിശ് മറന്ന് കുമ്പസാരം” നല്ലതാണോ സുഹൃത്തേ?പിന്നേ തന്ത്രീടെ മൂത്ത അളിയന് അല്ലേ ഭഗവാന് അവര്‍ അത്ര അടുത്ത ബന്ധുക്കളാണോ? പൌരോഹിത്യം ഒരു കള്ളനാണയം ആണ്(എല്ലാ പുരോഹിതരും എന്നല്ല). ദൈവത്തിനും മനുഷ്യനും ഇടയില്‍ ഒരു ദല്ലാളിന്റെ ആവശ്യം ഇല്ല. “ഗംഗേച യമുനേചൈവ ഗോദാവരിം സരസ്വതിം..” എന്ന് ചോല്ലി 7 നദികളെ കൈക്കുമ്പിളില്‍ ആവാഹിച്ച് “ഓം തത് സവിതുര്വര്യേണ്യം” എന്ന് 1008 ഗായത്രി ഉരുവിട്ട്, തോര്‍ത്തുമ്പോള്‍ ആദ്യം മുതുക് തോര്‍ത്തി അവിടെ ചേട്ട(ജേഷ്ട)യേയും പിന്നെ മുഖത്ത് ശ്രീയേയും കുടിയിരുത്തി “കൃഷ്ണായ വാസുദേവായ ദേവകീ നന്ദനായച...” എന്നൊക്കെ ഉരുവിടുന്ന പുരൊഹിതനേക്കാളും എളുപ്പത്തില്‍ “ന്റെ കൃഷ്ണാ” എന്ന് ഞാന്‍ വിളിച്ചാല്‍ വിളികേള്‍ക്കുന്ന ദൈവത്തില്‍ ആണ് ഞാന്‍ വിശ്വസിക്കുന്നത്. മുത്താഴം മുടങ്ങാതിരിക്കാന്‍ “മുക്രി വെഷവും”, അപ്പവും വീഞ്ഞും കഴിച്ച് ഇടയ പാലനത്തിന് അച്ചന് പട്ടവും ഒക്കെ നല്ലത്. സമൂഹ നന്മയ്ക്കും ആള്‍ക്കാര്‍ക്ക് നല്ലവഴി കാണിക്കാനും ഒക്കെ ആണെങ്കില്‍. ഒരുപക്ഷേ അതിനാകുന്നില്ല എങ്കില്‍ അവരും ദുര്‍ബലരും, ബലഹീനരും ആണെന്ന് സമ്മതിക്കണം നമ്മേ പോലെ (ചുരുങ്ങിയ പക്ഷം എന്നെ പോലെ) കാമവും, ക്രോധവും, അസൂയും, ആര്‍ത്തിയും ഒക്കെയുള്ള വെറും ശരാശരി മനുഷ്യന്.
ഷക്കീല എന്ന് പേരുള്ള മുസ്ലിം വനിതകളുടെ അവസ്ഥയാ ഇപ്പോള്‍ മറ്റു തന്ത്രിമാരുടേത് എന്ന് കേള്‍ക്കുന്നു.ആ പദം കൊണ്ട് അഹങ്കരിച്ചവര്‍ക്ക് ഇന്നത് നാണക്കേടാണെങ്കില്‍ അതിനുള്ള പരിഹാരവും അവര്‍ തന്നെ കാണട്ടേ വിഭോ!!!
:)
ഡിങ്കാ ഭക്തജനം കോപിയ്ക്കുമല്ലോ? തന്ത്രിയ്ക്കു ഗണപതീട, കൃഷ്ണന്റ്, അയ്യപ്പന്റ് നാളറിഞ്ഞില്ലെങ്കിലെന്താ, മനസില്‍ നിറഞ്ഞു നില്ക്കുന്ന ഭക്തി ഒന്നൊഴുക്കിക്കളയാന്‍ ഒരാസ്ഥനല്ലേ അവര്‍ക്കു വേണ്ടു.പിന്നെ കാര്യസാദ്ധ്യത്തിനു തേങ്ങാ അടിയ്ക്കാന്‍ ഒരു സന്നിധാനോം
അങ്ങേര്ക്കെന്തോന്ന് അറിഞ്ഞില്ലെങ്കിലെന്താ പരമ്പരാഗതമായി അന്തസും ആഭിജാത്യവുമുള്ള തന്ത്രികുടുംബത്തില്‍ ജനിച്ചോനാ അങ്ങോര്. അതു മതി ഭക്തര്‍ക്ക്.അങ്ങേര്‍ക്കു ഗീതേ അറിയാമെങ്കിലെന്താ ശോഭനേ അറിയാമെങ്കിലെന്താ, അതൊക്കെ അങ്ങേരട പ്രൈവറ്റ് ലൈഫ്.
ലക്ഷക്കണക്കിനു വരുന്ന ഭക്തരുടെ വികാരം മാനിയ്ക്കാത്ത ഡിങ്കേ, മുണ്ട് കെട്ടു നിറയ്ക്കു മാത്രം കരുതേണ്ടാ. സ്ഥിരായി കൈയ്യില്‍ കരുതിയ്ക്കോ, ഭക്തജനത്തിനെ കാണുമ്പോ ഉപയോഗിയ്ക്കാന്‍, തന്റെ അന്വേഷണക്കമ്മീഷണരോടും പറഞ്ഞോ കരുതിയിരിയ്ക്കാന്‍
ഹ ഹ
വാര്‍ത്ത വായിച്ചുകഴിഞ്ഞപ്പോള്‍ പോസ്റ്റ് അടിപൊളിയായി തോന്നുന്നു. ഇതൊരു രോഗമാണോ ആ.
:))
ചക്കരേ(നിന്റെ പേര് ടൈപ്പുമ്പോള്‍ ഞാന്‍ 3 വട്ടം ശ്രദ്ധിക്കും, എങ്ങാനും ചരക്കേ എന്നായാല്‍ എന്നെ ഞരമ്പ് രോഗീ,വ്യത്തിഹത്തിയന് എന്നൊക്കെ വിളിക്കില്ലേ) നിന്റെ സ്ഥിരം സ്മൈലി ആക്സെപഡ്.മാവേലീ കേരളമേ കമെന്റില്‍ സര്‍ക്കാസം ആണെന്ന് തോന്നുന്നു അല്ലേ? (അല്ലെങ്കില്‍ കടുക് വറുത്ത് മൊകത്തോഴിക്കാനാ) ദിവാണ്ണാ ഇതൊരി രോഗം തന്നെ “പുളിവാറല് അടി” ആണ് മരുന്ന് :)
ഡിങ്കാ
ഭക്തജനം എങ്ങനെ പ്രതികരിയ്ക്കും എന്നൊന്നു ഭാവനയില്‍ കണ്ട്, ഒരു മുന്നാറിയിപ്പു തരുകയായിരുന്നു.ഉപകാരം ചെയ്യാന്‍ വന്നാലും മനസിലാക്കിയില്ലെങ്കില്‍ പിന്നെന്താ ചെയക്?
പ്രിയ മാവേലി കേരളം ഞാനും തമാശയായി പറഞ്ഞതാണേ (കടുക് വറുത്ത് മൊകത്തോഴിക്കും എന്നതിന് ശേഷം :) <-- ദേ ഈ സ്മൈലി ഇടാന്‍ മറന്നു). ഇതാ പിടിച്ചോളിന്‍ ആ സ്മൈലി :)
ഒന്നു തമാശിച്ചതിന് ഇത്രേം വെല്യ പ്രസംഗമോ?ഒരു മിനിറ്റേ..ഞാന്‍ ഒന്നു നോട്ട് ചെയ്തോട്ടെ (കടപ്പട്- ദിലീപ്-വിനോദയാത്ര).
പിന്നെ ഈ ഒരു കാര്യത്തില്‍ ഡിങ്കന്റെ അഭിപ്രായം തന്നെയാണ് എനിക്കും.പുരോഹിതന്മാര് വിമര്‍ശനങ്ങള്‍ക്കതീതരല്ല എന്നു പറഞ്ഞുപോയതിന് ഒരു പാടു കുഞ്ഞാടുകളുകളുടെ ധാര്‍മികരോഷം ഏറ്റു വങ്ങേണ്ടിവന്ന ഒരാളാണ് ഞാന്‍.ഒരുകണക്കിന് ഈ so called 'ദൈവത്തിന്റെ പ്രതിനിധികള്‍' പറയുന്നതെല്ലാം കണ്ണുമടച്ച് വിശ്വസിക്കുന്നവര്‍ തന്നെയാണ് ഇക്കൂട്ടര്‍ക്ക് വളം വച്ചു കൊടുക്കുന്നത്.തന്ത്രിയെ ചോദ്യം ചെയ്തത് മതവികാരം വ്രണപ്പെടുത്തി എന്നും പറഞ്ഞ് നാട്ടില്‍ അടുത്തു തന്നെ ഒരു ഹര്‍ത്താല്‍ പ്രതീക്ഷിക്കാം. :-))
ഡിങ്കാ... ഈ കിടിലന്‍ പോസ്റ്റ് കാണാന്‍ വൈകിപ്പ്പോയതിന് അങ്ങ് ട് ക്ഷമിക്ക്യാ...ശ്ശി കേമായിരിക്ക് ണൂ...
കൊച്ച് ത്രേസ്യയ്ക്കും , സൂര്യോദയം അണ്ണനും ഹൃദയം പിളര്‍ന്ന നന്ദി :)
ഇതെന്താ ഈ കമെന്റ്സൊന്നും ശരിക്ക് മറുമൊഴിയില്‍ വരാത്തത്? എന്താ സംഭവം? എന്നെ ബ്ലൊക്ക് ചെയ്തോ?
ഡിങ്കന്..............., ഉഗ്രനായിരിക്കുന്നു ഭേദ്യം ചെയ്യല്‍ .
മനോരമയുടെ ലിങ്കും നന്നായി.
തന്ത്രിമാരെയൊക്കെ ജനം ഒന്നു വെളിച്ചത്തു കാണട്ടെ !!!
അഭിനന്ദനങ്ങള്‍ !!!!!!!!!!!!!!
ചിത്രകാരോ നന്ദി :)
അപ്പോള്‍ മറുമൊഴി എന്നെ ബ്ലൊക്കിയതല്ലല്ലേ. കമെന്റ്സ് വരുന്നുണ്ട്. സോറീ ട്ടോ തെറ്റിധരിച്ചതിന്
ഡിങ്കോ,
പോസ്റ്റ് തകര്‍ത്തൂട്ടോ.. :)
ഈ തന്ത്രി തന്നെയാ പണ്ട് ഫ്ലാറ്റില്‍ നിന്നും പുകച്ച് പുറത്ത് ചാടിച്ചപ്പോള്‍ പോലീസും പത്രക്കാരും ചോദിച്ച സര്‍വ്വ ചോദ്യങ്ങള്‍ക്കും “അയ്യപ്പനറിയാം”, “അയ്യപ്പനറിയാം”, “അയ്യപ്പനറിയാം” എന്ന മറുപടി നല്‍കിയത്.
അതേ അതു ശരിയായിരുന്നു. എല്ലാം അയ്യപ്പനറിയാമായിരുന്നു. ഇങ്ങിനൊരുവന് തന്നെ സേവിക്കേണ്ട എന്നും അയ്യപ്പനറിയാമായിരുന്നു. അതു കൊണ്ടാണ് ബിച്ചു അവിടെ അവതരിക്കപെട്ടതും ഇവന് “മറ്റവനാണ്” എന്ന് ലോക സമക്ഷം വെളിവാക്കപെട്ടതും. അത് ദൈവ ഹിതമായിരുന്നു.
പിഴക്കുന്നത് പൌരൊഹത്യത്തിനാണ്. ദൈവത്തിനല്ലല്ലോ.
ഡിങ്കാ അസ്സല് അവതരണം. അഭിനന്ദനങ്ങള്‍.
Post a Comment