തലക്കെട്ട് കണ്ടാല്‍ തന്നെ ഒരേകദേശരൂപം കിട്ടിക്കാണുമല്ലോ? ഇനി കാര്യങ്ങള്‍ ചുരുക്കി പറയാം.
മലയാളം ബ്ലോഗിങ്ങില്‍ ഒരു സജീവ സാന്നിദ്ധ്യം ആയിരുന്ന
“പിന്മൊഴി” എന്ന കമെന്റ് അഗ്രഗേറ്റര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച വിവരം ഏവര്‍ക്കും അറിയാമല്ലോ? ഇതു നിര്‍ത്തൂന്നതിന്റെ അല്ലെങ്കില്‍ നിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പലയിടത്തും പല ചര്‍ച്ചകളും നടന്നെങ്കിലും ആധികാരികമായി എന്താണ് കാരണം എന്ന് ഇനിയും എനിക്ക് മനസിലായിട്ടില്ല.
As Pinmozhikal has outliven its conceptional scope എന്നതില്‍ ആ
conceptional scope എന്താണെന്ന് ഇനിയും മനസിലായിട്ടില്ല. ബ്ലോഗില്‍ പലരേയും പരിചയപ്പെടാന്‍ കഴിഞ്ഞതും , പുതിയവരെ സ്വാഗതം ചെയ്യലുകളും, പ്രോത്സാഹനങ്ങളും, പഴയവര്‍ക്ക് ആശംസകളും ഒക്കെ ചൊരിയാനുള്ള ഒരിടമായിരുന്നു ആ സംരംഭം. കൂട്ടത്തില്‍ വാഗ്വാദങ്ങളും , അടിപിടികളും, അല്‍പ്പം വ്യക്തിഹത്യ എന്നീ കലാപരിപാടികളും ഉണ്ടായിരുന്നെങ്കിലും അത്തരം കമെന്റ് അഗ്രഗേറ്റര്‍ നല്ലൊരു സംരംഭം ആയിരുന്നു.
പിന്മൊഴിയുടെ അവസാനകാലത്തിലാണ്
“മറുമൊഴി“ എന്ന ഈ സംരംഭത്തിലേയ്ക്ക് ചേക്കേറുന്നത്. തുടക്കത്തില്‍ ആളുകള്‍ കുറവായിരുന്നെങ്കിലും ഇപ്പോള്‍ ഒരുപാടു പേരെ ഇവിടെയും കാണാനാകുന്നതില്‍ സന്തോഷം ഉണ്ട്. ഈ സംരംഭം എങ്കിലും തുടര്‍ന്ന് പോകണെമെന്ന് അഭ്യര്‍ഥിക്കിക്കുന്നു. കഴിഞ്ഞ 3,4 ദിവസം ഇത് ചത്ത് മലച്ച നിലയില്‍ കാണാനായി. സാങ്കേതിക തടസമാണ് എന്ന് പിന്നീടാണ് അറിയാന്‍ കഴിഞ്ഞത്.
റീഡെര്‍ ലിസ്റ്റ് എന്നത് സെലക്റ്റീവ് റീഡിങ്ങിന് യോജിച്ച ഒരു ഉപകരണം ആയിരിക്കാം. എല്ലാതരത്തിലുള്ള ബ്ലോഗിലും ഒന്ന് കണ്ണോടിച്ച് എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കുന്ന എനിക്ക് അതെന്തൊ ഇഷ്ടമാകുന്നില്ല. മാത്രമല്ല ബ്ലോഗില്‍ വരുന്ന പുതിയവരെ കണ്ടെത്താനും പാടാണ്. തികച്ചും വ്യക്തിപരം ആയ അഭിപ്രായം ആണത്.
പൈപ്പ് എന്ന സാങ്കേതിക വിദ്യ അഭ്യസിച്ച് വരുന്നതേ ഉള്ളു. സാങ്കേതികമായി അല്‍പ്പം പിന്നോട്ട് നില്‍ക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണെങ്കിലും അതിനെ ലളിതമായവതരിപ്പിക്കുന്ന പല ലേഖനങ്ങളും കണ്ടു. അതിനായി ശ്രമിക്കുന്നവര്‍ക്ക് അഭിനന്ദനങ്ങള്‍. എന്നാല്‍ പൈപ്പ്-റീഡെര്‍ലിസ്റ്റ് എന്നിവയ്ക്കായി സാങ്കേതിമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് മറ്റൊരാളെ ആശ്രയിക്കണം എന്ന ഒരു പോരായ്മ കൂടെ ഇല്ലേ എന്ന് ഒരു സംശയം. [ചിലപ്പോള്‍ എന്റെ ദുരഭിമാനം കൊണ്ടാവാം:-) ]
പിന്മൊഴി ഉപയോഗിച്ച്, പെട്ടെന്ന് അതുനിലച്ച സാഹചര്യത്തില്‍ പാതി വഴിയ്ക്ക് നില്‍ക്കുന്ന പലരേയും അറിയാം. സാങ്കേതികമായി ജ്ഞാനം ഉള്ള പലരും മേല്‍പ്പറഞ്ഞ പലതിലേയ്ക്കും ആയി വഴിമാറിയെങ്കിലും. ചിലരൊക്കെ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.
മലയാളം ബ്ലൊഗിങ്ങ് ബാല്യം കഴിഞ്ഞ് കൌമാരത്തിലേയ്ക്ക് എത്തിയെന്ന് തൊന്നുന്നു. ഒട്ടനവധി സംശയങ്ങളും, മനോനിലകളിലെ വ്യത്യാസങ്ങളും, ഉല്‍ക്കണ്ഠകളും ഒക്കെ ഉണ്ടാകുന്ന ഒരു “കാലഘട്ടം”. എന്നാലോ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലവും. ആയതിനാല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഒരു തുറന്ന ചര്‍ച്ച ആവശ്യമാണെന്ന് തോന്നിയതിനാല്‍ ആണ് ഇതെല്ലാം ഇവിടെ കുത്തിക്കുറിച്ചത്. ആശാസ്യമെന്ന് തോന്നുന്നുവെങ്കില്‍ നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കുവിന്‍.