Tuesday, July 24, 2007

എന്റെ ബ്ലോഗ് ലേലത്തിന്..ഒരു തരം..രണ്ട് തരം..


(ചിത്രത്തിനു കടപ്പാട് : http://www.nypl.org/)

ബ്ലോഗര്‍മാരേ, ബ്ലോഗിണികളേ,

കര്‍ക്കിടക്കെടുതിയാല്‍ ഡിങ്കവനം ആകെ വലയുകയാണ്. 3 നേരവും സിങ്കത്തിന്റെ ഇറച്ചിയും, കാട്ട് പോത്തിന്റെ ചോരയും കഴിച്ചിരുന്ന ഡിങ്കന്‍ ഇപ്പോള്‍ ഡയറ്റിങ്ങിലാണ്. ഈ ഡയറ്റിങ്ങ് വേണം എന്ന് വെച്ചിട്ടല്ല; മറിച്ച് സിങ്കത്തിന്റെ ഇറച്ചിയും, കാട്ട് പോത്തിന്റെ ചോരയും പാക്കറ്റില്‍ ആക്കി തന്നിരുന്നവര്‍ അതിനൊക്കെ വിലകൂട്ടിയതിനാലാണ്.(ചുരുക്കി പറഞ്ഞാല്‍ പട്ടിണി).

കര്‍ക്കിടകം ആയതിനാല്‍ എല്ലാരും മഴയത്ത് തെന്നി വീണും, നഗരത്തിലെ പൊട്ടിയ സ്ലാബ്കില്‍ വീണും ഒക്കെ കൈയ്യും , കാലും ഒടിയുന്നതിനാല്‍ കൂലിത്തല്ലിന് പോലും ഒരു ചാന്‍സില്ല. മുഖത്ത് വറുത്തൊഴിക്കാന്‍ ഉള്ള കടുകിന് പോലും വിലകൂടി.

എന്തെങ്കിലും വിറ്റോ പണയം വെച്ചോ കാശ് ഒപ്പിക്കാം എന്ന് വെച്ചാല്‍ ഈ ബ്ലോഗും, പിന്നെ ആള്‍ക്കാരുടെ കൂമ്പിനിട്ട് ഇടിക്കാന്‍ സ്റ്റോക്ക് ചെയ്തിട്ടുള്ള അഞ്ചാറ് ഇടിയും അല്ലാതെ വേറൊന്നും ഇല്ല. ആയതിനാല്‍ ഞാന്‍ എന്റ് എഈ ബ്ലോഗ് വില്‍ക്കാന്‍ തീരുമാനിക്കുന്നൂ. ആര്‍ക്കെങ്കിലും അങ്ങനെ കൊടുത്താല്‍ അമ്മേ തല്ലിയാലും 86 പക്ഷം പിടിക്കുന്ന നമ്മള്‍ ബ്ലോഗര്‍മാരുടെ ഇടയില്‍ അതു മുറുമുറുപ്പുണ്ടാക്കുമല്ലോ.


“ആ !!^%$!%$! ഡിങ്കന്‍ ഒരു വാക്കു പറഞ്ഞില്ല അവന്റെ ബ്ലോഗ് വില്‍ക്കാന്‍ പൊണെന്ന് “ എന്നൊക്കെ ആത്മഗതനും അടിക്കും. ആയതിനാല്‍ ഇതാ ഈ ബ്ലോഗ് ലേലത്തിനു വെയ്ക്കുന്നു.

ആര്‍ക്കും ലേലം വിളിക്കാം. മതിപ്പു വിലയാല 1000 രൂപയില്‍ തുടങ്ങാം .

നിബന്ധനകള്‍
1) രൂപയിലേ വിളിക്കാവൂ
2) ഒരാള്‍ വിളിച്ചതില്‍ നിന്ന് 100രൂപ എങ്കിലും കൂട്ടി വിളിച്ചാലേ സാധുവാകൂ
3)ചില്ലറയില്‍ വിളിക്കരുത്. (ഉദാ.1782രൂപ് 75 പൈസ)

ഇത് തെറ്റിച്ചാല്‍ കൂമ്പിനിടിച്ച് വാട്ടും

അപ്പോള്‍ ലേലം തുടങ്ങുന്നു

1000 രൂപ ഒരു തരം..രണ്ട് തരം...

20 comments:

Dinkan-ഡിങ്കന്‍ said...

ബ്ലോഗര്‍മാരേ, ബ്ലോഗിണികളേ,

കര്‍ക്കിടക്കെടുതിയാല്‍ ഡിങ്കവനം ആകെ വലയുകയാണ്. 3 നേരവും സിങ്കത്തിന്റെ ഇറച്ചിയും, കാട്ട് പോത്തിന്റെ ചോരയും കഴിച്ചിരുന്ന ഡിങ്കന്‍ ഇപ്പോള്‍ ഡയറ്റിങ്ങിലാണ്. ഈ ഡയറ്റിങ്ങ് വേണം എന്ന് വെച്ചിട്ടല്ല; മറിച്ച് സിങ്കത്തിന്റെ ഇറച്ചിയും, കാട്ട് പോത്തിന്റെ ചോരയും പാക്കറ്റില്‍ ആക്കി തന്നിരുന്നവര്‍ അതിനൊക്കെ വിലകൂട്ടിയതിനാലാണ്.(ചുരുക്കി പറഞ്ഞാല്‍ പട്ടിണി).

കര്‍ക്കിടകം ആയതിനാല്‍ എല്ലാരും മഴയത്ത് തെന്നി വീണും, നഗരത്തിലെ പൊട്ടിയ സ്ലാബ്കില്‍ വീണും ഒക്കെ കൈയ്യും , കാലും ഒടിയുന്നതിനാല്‍ കൂലിത്തല്ലിന് പോലും ഒരു ചാന്‍സില്ല.മുഖത്ത് വറുത്തൊഴിക്കാന്‍ ഉള്ള കടുകിന് പോലും വിലകൂടി.

എന്തെങ്കിലും വിറ്റോ പണയം വെച്ചോ കാശ് ഒപ്പിക്കാം എന്ന് വെച്ചാല്‍ ഈ ബ്ലോഗും, പിന്നെ ആള്‍ക്കാരുടെ കൂമ്പിനിട്ട് ഇടിക്കാന്‍ സ്റ്റോക്ക് ചെയ്തിട്ടുള്ള അഞ്ചാറ് ഇടിയും അല്ലാതെ വേറൊന്നും ഇല്ല. ആയതിനാല്‍ ഞാന്‍ എന്റ് എഈ ബ്ലോഗ് വില്‍ക്കാന്‍ തീരുമാനിക്കുന്നൂ. ആര്‍ക്കെങ്കിലും അങ്ങനെ കൊടുത്താല്‍ അമ്മേ തല്ലിയാലും 86 പക്ഷം പിടിക്കുന്ന നമ്മള്‍ ബ്ലോഗര്‍മാരുടെ ഇടയില്‍ അതു മുറുമുറുപ്പുണ്ടാക്കുമല്ലോ.

“ആ !!^%$!%$! ഡിങ്കന്‍ ഒരു വാക്കു പറഞ്ഞില്ല അവന്റെ ബ്ലോഗ് വില്‍ക്കാന്‍ പൊണെന്ന് “ എന്നൊക്കെ ആത്മഗതനും അടിക്കും. ആയതിനാല്‍ ഇതാ ഈ ബ്ലോഗ് ലേലത്തിനു വെയ്ക്കുന്നു.
ആര്‍ക്കും ലേലം വിളിക്കാം. മതിപ്പു വിലയാല 1000 രൂപയില്‍ തുടങ്ങാം .
നിബന്ധനകള്‍
1) രൂപയിലേ വിളിക്കാവൂ
2) ഒരാള്‍ വിളിച്ചതില്‍ നിന്ന് 100രൂപ എങ്കിലും കൂട്ടി വിളിച്ചാലേ സാധുവാകൂ
3)ചില്ലറയില്‍ വിളിക്കരുത്. (ഉദാ.1782രൂപ് 75 പൈസ)
ഇത് തെറ്റിച്ചാല്‍ കൂമ്പിനിടിച്ച് വാട്ടും
അപ്പോള്‍ ലേലം തുടങ്ങുന്നു

1000 രൂപ ഒരു തരം..രണ്ട് തരം...

ദില്‍ബാസുരന്‍ said...

ഡിങ്കാ,
ലേലം വിളിയ്ക്കുമ്പൊ ഒരു തരം, രണ്ട് തരം എന്നല്ല രണ്ടാം തരം എന്ന് വിളിയ്ക്ക്. കണ്ട ടെലിഫോണ്‍ പോസ്റ്റിന്റെയൊക്കെ പടമുള്ള ഈ രണ്ടാം തരം ബ്ലോഗ് എന്റെ പട്ടി ശ്രീ.ടിങ്കു മോന്‍ പോലും വാങ്ങില്ല. മനസ്സിലായാ?

Dinkan-ഡിങ്കന്‍ said...

എടാ !^%!^!$%@$@@# ദില്‍ബാ,
ബ്ലോഗില്‍ ആരും ഇത് വരെ പരീക്ഷിക്കാത്ത വിദ്യയാണ് സ്വന്തം ബ്ലൊഗ് ലേലത്തില്‍ വില്‍ക്കുക എന്നത്. ആ നൂതന സംരംഭം തുടങ്ങിയ എന്നെ ഒതുക്കാന്‍ ഐ.എസ്.ഐ കാര്‍ നിനക്ക് എത്രരൂപാ തന്നെടാ ചാരാ‍ാ‍ാ‍ാ‍ാ

ആരെങ്കിലും ലേലം വിളിക്കൂ പ്ലീസ്.. നിവൃത്തികേടോണ്ടല്ലേ :(

അഞ്ചല്‍കാരന്‍ said...

പ്രിയ ഡിങ്കാ:
ഇവിടെ ഞാന്‍ തമാശയുടെ ഒരു കണിക പോലും കാണുന്നില്ല. മറിച്ചു പുതുമയുള്ള ഒരുതരം വിടപറയലിന്റെ നനുത്ത നൊമ്പരം തിരിച്ചറിയുന്നുമുണ്ട്.

പൂരം സിനിമയിലെ പ്രഥാന കഥാപാത്രത്തിന്റെ മരണം പോലെ, സൂര്യപുത്രിയിലെ നായികയുടെ ആത്മഹത്യാ ശ്രമം പോലെ, തമാശയില്‍ തുടങ്ങി ഒടുവില്‍ ബ്ലോഗ് പൂട്ടാനാണെങ്കില്‍ വേണ്ട. എതിരാളിക്കൊരു പോരാളിയായി ഈ ബ്ലോഗിവിടെ കിടക്കട്ടെ.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഡിങ്കാ എന്തായാലും വിറ്റുപെറുക്കി പോവാന്‍ പോണല്ലേ കൂട്ടിപ്പെറുക്കി ഒന്ന് കത്തിച്ച് നോക്ക് “ചെലപ്പം ഫലിക്കും“ കട്:ജഗതി ഇന്‍ യോദ്ധാ

PriyaNair said...

dinka...pattiniyanennu vachu ithu vilkanooo?? panayam vachal poree?? karkkidakam kazhinju chinngamasam varubol thirichedukkalooo...

ente oru suggestion aantto ithu...
consider this.. kivittu poyal pinne poy:( pinnoru nalla kalam varumbol ithu thirchu vangan sramichal kittinnu varillla :D

കുതിരവട്ടന്‍ :: kuthiravattan said...

ഡിങ്കന്‍ രണ്ടു ദിവസമായി ഭയങ്കര സെന്റിയാണല്ലോ. ഏതെങ്കിലും മുഖാമുഖം പൊളിഞ്ഞോ? ;-)

എതിരന്‍ കതിരവന്‍ said...

anchalkkaaran:
Who dies in Pooram cinema? The main character played by Vishnu does not die neither Mathu' character.

Pooram was an excellent film directd by NeTumuTi vENu. Depicted the cyclical nature of life.

KuttanMenon said...

ഒരു കാര്യം മനസ്സിലായി .. ഈ ബ്ലോഗ് സ്വന്തമല്ല. നാട്ടുകാരുടെ ആരുടെയോ അടിച്ചുമാറ്റിയതാ‍ണ്. സോഴ്സ് അറിയാതെ ഔട് സോഴ്സിങ്ങിനു പോകല്ലേ ഡിങ്കാ..

ikkaas|ഇക്കാസ് said...

ആ പടിയാത്തുകുളം യാര്‍ഡില്‍ കൊണ്ടു തട്ടെടാ. കോര്‍പ്പറേഷന്‍ കാരു സമയം പോലെ ഗോശ്രീ നികത്തുഭൂമിയില്‍ കുഴിച്ചുമൂടി അതിന്റെമോളില്‍ ലാര്‍വിസൈഡും തളിച്ച് മണ്ണിട്ട് മൂടിക്കോളും.

kumar © said...

10001 രൂഫാ തരാം. ഈ ലേലം ഒന്നു നിറുത്തുവോ?

എത്ര ചെലവായാലും വേണ്ടില്ല. ഒരു ദിവസമെങ്കില്‍ ഒരു ദിവസം. ഡിങ്കവനത്തില്‍ എനിക്കും രാജാവാകണം. കുറേ എണ്ണത്തിന്റെ കൂമ്പിടിച്ചു വാട്ടണം. പക്ഷെ കൂമ്പു എന്നു പറയുമ്പോള്‍ എക്സാക്റ്റിലി എവടെയായിട്ട് വരും ഡിങ്ക്?

കുറുമാന്‍ said...

ഡിങ്കാ........ഈ ബ്ലോഗ് ഞാന്‍ 100001 ലിറക്കെടുത്തിരിക്കുന്നു. രൂപയിലേ പാടൂ എന്ന നിന്റെ നിയമം അസാധു :)

അല്ലേല്‍ 100ഗ്രാം കടുകും, 1/2 കിലോ എണ്ണയും തരാം, വിളിക്കാത്തവരുടെ മുഖത്ത് വറുത്തൊഴിക്കാന്‍.

കണ്ണൂസ്‌ said...

pooram alla, uthsavappittEnn aayirikkum anchalkkaaran uddESicchath.

dinka.. lElam urappikumpOL parayanam. cash collect cheyyan sahaayikkaam, dubaikkaaraa lElaththil eTuththathenkil.

അഞ്ചല്‍കാരന്‍ said...

“ഉത്സവപിറ്റേന്ന്” ആണ്. തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു.

SAJAN | സാജന്‍ said...

എന്തു പറ്റി ഡിങ്കാ ആകെയൊരു മൂഡോഫ്, കൂമ്പിടിച്ച് വാട്ടാനും കടുക് വറുത്തൊഴിക്കാനും ആരേം കിട്ടിയില്ലെ?

ശ്രീ said...

ബ്ലോഗ് മുഴുവനായി വില്‍‌ക്കുന്നതിനു പകരം ഏതെങ്കിലും ഒരു ഭാഗം പാട്ടത്തിനു കൊടുത്താലും പോരേ മാഷെ???
(ലേലം ഉറച്ചോ?)

Dinkan-ഡിങ്കന്‍ said...

ദില്‍ബാസുരാ അല്ലെങ്കിലും ടിങ്കുമോന് കൊടുത്താലും നിനക്ക് ഞാന്‍ ഈ ബ്ലോഗ് തരില്ലടാ

അഞ്ചല്‍ക്കാരോ അങ്ങനെ ഒരാഗ്രഹം ഇല്ലാതില്ല :)

കുട്ടിച്ചാത്താ എരിതീയില്‍ ലേശം എണ്ണ ഒഴിക്കണേ, ഞാന്‍ വിളിക്കാം കത്തിക്കുമ്പോള്‍

പ്രിയ പണയം വെച്ചാല്‍ പലിശ വേണ്ടേ അതു കഷ്ടമാ. എനിക്കീ പ്രണയം, പണയം ഒന്നും ഇഷ്ടെമേയല്ല

കു.വട്ടാ ഒരു മൊഖോം ഇല്ലപ്പാ

കുട്ടന്‍ മേനോനേ ചുമ്മാ വൃത്തികേട് പറയരുത്. പട്ടിണിയാണേലും ഒരു ഇടിയ്ക്കുള്ള കപ്പാക്കിറ്റി ഇപ്പോളും ഉണ്ട് :)

സാജണ്ണാ എല്ലാം കല്ലി വല്ലി :)

ശ്രീ ലേലം തുടരുന്നു ഇപ്പോള്‍

Abhilash | അഭിലാഷ് said...

ഡിങ്കാ...

ബ്ലോഗ് വില്‍ക്കാന്‍‌ വരട്ടെ..! ഡിങ്കന്റെ പ്രശ്‌നങ്ങളും പ്രാരാബ്‌ദങ്ങളും ഞാല്‍‌ ഏഷ്യനെറ്റിലെ ‘കണ്ണാടി’ ക്ക് എഴുതി അയച്ചിട്ടുണ്ട്. ആ താടിക്കാരന്‍‌ ചേട്ടന്‍‌ എന്തെങ്കിലും ചെയ്യുമായിരിക്കും..കാത്തിരിക്കൂ.. പിന്നെ ആ ദില്‍ബനോട് പോവന്‍ പറ! ആ അസുരന്റെ ശല്യം സഹിക്കാതെ അദ്ദേഹത്തിന്റെ ടിങ്കു പട്ടി എവിടുന്നോ എലിവിഷം സങ്കടിപ്പിച്ച് ഇന്നലെ ആത്മഹത്യ ചെയ്ത വിവരം ദില്‍ബന്‍‌ എന്നോട് മാത്രമേ പറഞ്ഞിട്ടുള്ളൂ... അതുകോണ്ട് ആരോടും പറയണ്ട..

-അഭിലാഷ് (ഷാര്‍ജ്ജ)

Dinkan-ഡിങ്കന്‍ said...

നിലവില്‍ കൂടുതല്‍ വിളിച്ച കുറുമാന് 10000 ലിറയ്ക്ക് ലേലം ഉറപ്പിക്കുന്നു..മൂന്നുതരം..

ഇനി കാശ് കിട്ടിയാല്‍ കൈമാറ്റം നടക്കും :)

Dinkan-ഡിങ്കന്‍ said...

കശ്മലന്‍ കുറുമാന്‍ ആവേശത്തില്‍ ലേലം വിളിച്ചെങ്കിലും കാശ് തരാതെ പറ്റിച്ചതിനാല്‍ ലേലം അസാധുവായി പ്രഖ്യാപിക്കുന്നു :(