Friday, July 27, 2007

കീഴ്പ്പടം - ആട്ടവിളക്കണഞ്ഞു

പ്രശസ്ഥ കഥകളിയാചാര്യന്‍ പത്മശ്രീ കീഴ്‌പ്പടം കുമാരന്‍ നായര്‍ അന്തരിച്ചു. കഴിഞ്ഞ ആറ് ദശാബ്ദമായി രംഗത്താടിയിരുന്ന അദ്ദേഹം വേഷം അഴിച്ച് വെച്ച്, കോപ്പഴിച്ച്, ചായം മാച്ച് തിരശീലയ്ക്ക് പുറകിലേയ്ക്ക് മറഞ്ഞിരിക്കുന്നു. കഥകളി നടനായും, അദ്ധ്യാപകനായും, നൃത്തസംവിധായകനായും അദ്ദേഹം തിളങ്ങിയിരുന്നു. കേരള-കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്,കലാമണ്ഡലം അവാര്‍ഡ്, ഉണ്ണായി വാര്യര്‍ പുരസ്ക്കാരം, പത്മശ്രീ എന്നിവയാല്‍ സമ്മാനിതനായിരുന്നു. കീഴ്പ്പടത്തിനു ആദരാജ്ഞലികള്‍.

(കീഴ്പ്പടം കുചേലവേഷത്തില്‍)
അജിത ഹരേ.... ജയ...മാധവ.....

5 comments:

Dinkan-ഡിങ്കന്‍ said...

പ്രശസ്ഥ കഥകളിയാചാര്യന്‍ പത്മശ്രീ കീഴ്‌പ്പടം കുമാരന്‍ നായര്‍ അന്തരിച്ചു. കഴിഞ്ഞ ആറ് ദശാബ്ദമായി രംഗത്താടിയിരുന്ന അദ്ദേഹം വേഷം അഴിച്ച് വെച്ച്, കോപ്പഴിച്ച്, ചായം മാച്ച് തിരശീലയ്ക്ക് പുറകിലേയ്ക്ക് മറഞ്ഞിരിക്കുന്നു. കഥകളി നടനായും, അദ്ധ്യാപകനായും, നൃത്തസംവിധായകനായും അദ്ദേഹം തിളങ്ങിയിരുന്നു. കേരള-കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്,കലാമണ്ഡലം അവാര്‍ഡ്, ഉണ്ണായി വാര്യര്‍ പുരസ്ക്കാരം, പത്മശ്രീ എന്നിവയാല്‍ സമ്മാനിതനായിരുന്നു. കീഴ്പ്പടത്തിനു ആദരാജ്ഞലികള്‍.

Anonymous said...

ഗുരുവിനു പ്രണാമം.

ഒരിക്കലും തിരിച്ചു വരാത്ത പ്രതിഭകള്‍.

നന്ദി.

Unknown said...

കീഴ്പ്പടം ആശാന് ആദരാഞ്ജലികള്‍! വലിയ നഷ്ടം തന്നെ. :-(

എതിരന്‍ കതിരവന്‍ said...

കഥകളിയെ വേറിട്ടോരു കാഴ്ച്കയാക്കാന്‍ പരിശ്രമിച്ച പ്രതിഭാശാലി. അരങ്ങത്ത് തിയേറ്ററിന്റെ അംശങ്ങള്‍ കൊണ്ടു വന്നു യാഥസ്ഥികരെ അമ്പരപ്പോടെ ഞെട്ടിച്ചും തന്റെ വരുതിയിലാക്കിയ ധൈര്യവാന്‍. തമിഴ് സിനിമാ നടന്മാര്‍ക്ക് സൂക്ഷ്മ നൃത്ത ചലനങ്ങള്‍ നിര്‍ദ്ദേശിച്ച് അവരെ പ്രശസ്തിയില്‍ എത്തിച്ച വിനയാന്വിതന്‍.

കാലം അദ്ദെഹത്തെ കൊണ്ടു പോയി. മറ്റൊരു കളിവിളക്കിന്റെ പ്രകാശത്തിലേക്ക്.

അദ്ദേഹത്തിന്റെ ആത്മകഥ വായിക്കാന്‍ വേണ്ടി മാത്രം ഞാന്‍ ദേശാഭിമാനി വരുത്തിയിരുന്നു.

നന്ദി, ഡിങ്കാ.

Dinkan-ഡിങ്കന്‍ said...

ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയവര്‍ക്കു നന്ദി