Thursday, May 8, 2008

മ്യാന്മര്‍(ബര്‍മ) പ്രകൃതി ദുരന്തം



1) ഏകദേശം 25,000 പേര്‍ക്ക് ജീവഹാനി സംഭവിച്ച മ്യാന്മറിലെ പ്രകൃതി ദുരന്തത്തിന് ലോകരാജ്യങ്ങള്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കിയോ?

2) മുഖ്യധാരാ മാധ്യമങ്ങള്‍ അര്‍ഹിക്കുന്ന പ്രാമുഖ്യത്തോടെ വാര്‍ത്ത നല്‍കുകയുണ്ടായോ?

3) ലോകരാജ്യങ്ങള്‍ അപകടഘട്ടത്തില്‍ ആവശ്യമായ സഹായ-സഹകരണ-ആശ്വാസ-നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടോ?
(ഇന്ത്യയും,തായ്ലന്റും എന്തോ അടിയന്തിരസഹായ വിമാനം അയച്ചെന്നോ മറ്റൊ കേട്ടു)

4) യു.എന്‍ ഈ പ്രകൃതി ദുരന്തത്തില്‍ മാതൃകാപരമായി ഇടപെട്ടിട്ടുണ്ടോ?

(അതോ മരിക്കുന്നവന്റെ പൌരത്വവും, നിറവും, ഉയരവും, മൂക്കിന്റെ നീളക്കുറവും, മുലയുടെ വലുപ്പവും ആണോ അടിയന്തിരസഹായ നടപടികളിലെ പ്രാഥമിക കടമ്പ? )

5) രാജ്യത്തു നടന്ന പ്രകൃതി ദുരന്തത്തില്‍ സഹായിക്കാനെത്തുന്നവരെ സ്വേഛാദിപത്യപരമായ നടപടികളാല്‍ ഗവണ്മെന്റ് തടയുന്നുവെങ്കില്‍ യു.എന്‍ പോലെ ഉള്ള സംഘടനകള്‍ക്ക് എന്ത് ചെയ്യാനാകും?

6) ഭരണത്തലവരുടെ നയങ്ങളില്‍ പ്രതിഷേധിച്ച് രാഷ്‌ട്രങ്ങളെ വരെ ആക്രമിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയും, സ്വാതന്ത്ര്യവും വാഗ്ദാനം നല്‍കുന്നവര്‍ ഇത്തരം ദുരന്തരാജ്യങ്ങളില്‍ എന്ത് കൊണ്ട് ഇടപെടുന്നില്ല?
(ശവത്തില്‍ നിന്ന് പെട്ടെന്ന് എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന വിദ്യ ഇനിയും സ്വായത്തമാക്കിയിട്ടില്ല്ലല്ലോ അല്ലേ, അതിന് ജൈവപരിണാമത്തിന്റെ കാലയളവ് വേണമല്ലൊ?)

8 comments:

Dinkan-ഡിങ്കന്‍ said...

മരിക്കുന്നവന്റെ പൌരത്വവും, നിറവും, ഉയരവും, മൂക്കിന്റെ നീളക്കുറവും, മുലയുടെ വലുപ്പവും ആണോ അടിയന്തിരസഹായ നടപടികളിലെ പ്രാഥമിക കടമ്പ?

കണ്ണൂസ്‌ said...

ഈ റിപ്പോര്‍ട്ടില്‍ എത്രത്തോളം സത്യമുണ്ട് എന്നറിയില്ല. എന്നാലും മ്യാന്‍‌മര്‍ ഭരണകൂടം കഴിവു കേടിന്റെ മകുടോദാഹരണമാണ്‌ എന്നത് പകല്‍ പോലെ വ്യക്തം. നിക്ഷിപ്ത താത്‌പര്യങ്ങളും ഉണ്ട് എന്നതിന്‌ തെളിവാണ്‌ പത്താം തിയതിയിലേക്ക് വെച്ചിട്ടുള്ള ഭരണഘടനാ ഹിത പരിശോധന പോലും മാറ്റിവെക്കാന്‍ കൂട്ടാക്കാത്തതും.

Dinkan-ഡിങ്കന്‍ said...

ലിങ്കില്‍ പറഞ്ഞ റിപ്പോര്‍ട്ട് ഇപ്പോള്‍ നോക്കി കണ്ണൂസ്. പക്ഷേ 20000+ ആളുകള്‍ മരിക്കുകയും 40000+ ആളുകളെ കാണാതാവുകയും ചെയ്ത ഒരു മഹാദുരന്തത്തെ സമീപിക്കുന്ന വിധമാണോ ഇത്രരാജ്യങ്ങളും, മാധ്യമങ്ങളും, സംഘടനകളും ഇതില്‍ ഇടപെട്ടത്? റെഡ് ക്രോസിനെയൊന്നും മരുന്നിനുപോലും കാണാനില്ലായെന്നാണ് കേള്‍വി. രാജ്യത്തെ നടുക്കുന്ന അപകടം ഉണ്ടായിട്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന ഗവണ്‍മെന്റിന്റെ മര്‍ക്കടമുഷ്ടിത്തരത്തേയും, കിരാതനയത്തേയും അപലപിക്കാന്‍ വാക്കുകളില്ല തന്നെ.

“കഷ്ടം” എന്ന് പോലും പറയാത്തവിധം ധാരുണമായ അവസ്ഥ.

Dinkan-ഡിങ്കന്‍ said...

മറ്റൊന്ന്.

മ്യാന്മര്‍ ദുരന്തം അറിഞ്ഞ് പ്രധാനവാര്‍ത്താമാധ്യമങ്ങളുടെ ഇ-താളുകള്‍ നോക്കിയപ്പോള്‍ കണ്ടത് ചിരിച്ചു നില്‍ക്കുന്ന ഹിലരി-ഒബാമമാര്‍ ആയിരുന്നു. CTRL+F അടിച്ച് മ്യാന്മര്‍ എന്ന് കീവേഡ് കൊടുക്കേണ്ടി വന്നു വാര്‍ത്തയുടെ ലിങ്കില്‍ എത്തിപ്പെടാന്‍. ഇതിനെ എന്ത് പറയും?

Inji Pennu said...

ഇതു നോക്കൂ.
മ്യാന്മാറില്‍ ഇടപെടാന്‍ സമ്മതിക്കാത്ത ഒരു ഗവണ്‍‌മെന്റാണ്. പിന്നെ ആരെ കുറ്റം പറഞ്ഞിട്ട് എന്തു കാര്യം?

Dinkan-ഡിങ്കന്‍ said...

i.e. Why asked the 5&6th questions.

Anonymous said...

(അതോ മരിക്കുന്നവന്റെ പൌരത്വവും, നിറവും, ഉയരവും, മൂക്കിന്റെ നീളക്കുറവും, മുലയുടെ വലുപ്പവും ആണോ അടിയന്തിരസഹായ നടപടികളിലെ പ്രാഥമിക കടമ്പ?)

ഡിങ്കാ ബ്ലോഗുകള്‍ വായിക്കുന്നത് ഇവിടെ വ്യക്തികളല്ല. ചിലപ്പോള്‍ കുടുംബങ്ങളും കടുത്ത കുടുംബ ബന്ധങ്ങളുടെ നിറക്കൂട്ടൂകളും ചേര്‍ത്തുള്ള ചില പരിചിയ സഞ്ചയങ്ങളാണ്. ബ്ലോഗുകളെ ബൂലോകമെന്ന ചില്ലക്കൊമ്പിലിരുന്ന് കൊക്കുരുമ്മുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നതില്‍ ഒരുപാടുപേര്‍ ഉറക്കവും തിളക്കവും കളഞ്ഞിട്ടുണ്ട്. ഈ മരക്കൊമ്പിലിരുന്നശ്ലീലം പറയുമ്പോള്‍ ഓര്‍ക്കുക ഒരുപാടുപേരുടെ പ്രയത്നങ്ങളുടെ നെഞ്ചിന്‍ കൂടിലിരുന്നാ‍ാണ് ഡിങ്കന്‍ തന്‍പോരിമയുടെ കളം വരച്ചാടുന്നത്.
സൂക്ഷിക്കുക. കുഞ്ഞി ബൂലോകമിന്നുവളര്‍ന്നൊരു അണുകുടുംബത്തിന്റെ അറയൊരുക്കത്തിലാണ്.

സൂക്ഷിക്കുക. സൂക്ഷിക്കുകതന്നെ വേണം.

Dinkan-ഡിങ്കന്‍ said...

Dear ഞാന്‍ തന്നെ. മനസിലായിലാ എന്നുണ്ടോ?,
അങ്ങാരാണെന്ന് മനസിലായില്ല. എന്തായാലും മറുപടി ഒറ്റവാക്കില്‍ ഒതുക്കുന്നു.
“ഒവ്വ”