Saturday, April 26, 2008

ബ്ലോഗര്‍ കൂടിയായ മനോജ് കുറൂരിന് കേരള സാഹിത്യ അക്കാഡമി കനകശ്രീ അവാര്‍ഡ്

കേരള സാഹിത്യ അക്കാഡമിയുടെ 2007 വര്‍ഷത്തെ കവിതകള്‍ക്കായുള്ള കനകശ്രീ അവാര്‍ഡ് ശ്രീ. മനോജ് കുറൂറിന്റെ കോമയ്ക്ക് ലഭിച്ചു. ആധുനീക ഗ്ലോബ്ലല്‍ സമൂഹത്തിലെ യാന്ത്രിക ചടുലത യുടേയും, കമ്പോള കിടമല്‍‌സരങ്ങളുടേയും ആശങ്കങ്ങള്‍ വെളിപ്പെടുത്തുന്ന കൃതിയായിരുന്നു കോമ.

കര്‍ത്താവില്ലാത്തനിനാല്‍ കര്‍മ്മത്തിന്റെ നാമത്തില്‍ നമുക്കാഘോഷിക്കാം
എന്ന് ഘോഷിക്കുന്ന കോമ പുത്തന്‍ കമ്പോള സംസ്കാരത്തിന്റെ
ഇരയായ ലാസറിന്റെ കഥ (കവിതയായി) പറയുന്നു.


കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയുടേയും, ശ്രീദേവി അന്തര്‍ജനത്തിന്റേയും മകനാണ് മനോജ്. കോട്ടയ മാണു മനോജിന്റെ ജന്മദേശം. പന്തളം എന്‍.എസ്.എസ്. കോളജില്‍ അധ്യാപകനാണ്. താള സംബന്ധമായ വിഷയത്തില്‍ മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ ഗവേഷകന്‍ കൂടിയാണ്.


ശ്രീ മനോജ് കുറൂര്‍ മലയാളം ബ്ലോഗര്‍ കൂടെയാണ്.

1) വിവര്‍ത്തനത്തില്... നഷ്ടപ്പെടുന്നത്
2) പുറമൊഴികള്‍
3) ജീവിതത്തിലെ അഴുക്കുചാല്‍നോട്... സ്ഥിതിവിവരണം
4) manoj kuroor
എന്നീ ബ്ലോഗുകള്‍ അദ്ദേഹത്തിന്റേതാണ് .
ഇതു കൂടാതെ ബൂലോക കവിതയില്‍ അംഗത്വവും ഉണ്ട്.


ശ്രീ മനോജ് കുറൂരിന്റെ അവാറ്ഡ് ലബ്ദിയില്‍ അദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിക്കുന്നു.
വാര്‍ത്തകള്‍ക്ക് -> ഇവിടെ
ശ്രീ മനോജിനെ കൂടുതല്‍ അറിയാന്‍ -> ഇവിടെ

33 comments:

Dinkan-ഡിങ്കന്‍ said...

കേരള സാഹിത്യ അക്കാഡമിയുടെ 2007 വര്‍ഷത്തെ കവിതകള്‍ക്കായുള്ള കനകശ്രീ അവാര്‍ഡ് ശ്രീ. മനോജ് കുറൂറിന്റെ കോമയ്ക്ക് ലഭിച്ചു. ആധുനീക ഗ്ലോബ്ലല്‍ സമൂഹത്തിലെ യാന്ത്രികചടുലതയുടേയും, കമ്പോള കിടമല്‍‌സരങ്ങളുടേയും ആശങ്കങ്ങള്‍ വെളിപ്പെടുത്തുന്ന കൃതിയായിരുന്നു കോമ.

പച്ചാളം : pachalam said...

അദ്ദേഹത്തിനു കിട്ടിയ അംഗീകാരത്തിന് സന്തോഷിക്കുന്നു, മലയാളം ബ്ലോഗ് സമൂഹത്തില്‍ ഉള്ളതിനാല്‍ കൂടുതല്‍ സന്തോഷിക്കുന്നു.
-അഭിനന്ദനങ്ങള്‍-

::സിയ↔Ziya said...

ശ്രീ. മനോജ് കുറൂറിന്റെ അവാര്‍ഡ് ലബ്‌ധിയി സന്തോഷിക്കുന്നു. അദ്ദേഹത്തിന് ആശംസകളും അനുമോദനങ്ങളും അര്‍പ്പിക്കുന്നു.

അദ്ദേഹം ഒരു ബ്ലോഗര്‍ കൂട് ആയതിനാലാണ് എന്റെ സന്തോഷം ഇരട്ടിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

തീര്‍ച്ചയായും ബ്ലോഗും ബ്ലോഗ് സമൂഹവും വളരും. നിരവധി പ്രതിഭാധനര്‍ ബ്ലോഗില്‍ വരികയും ചെയ്യും.

ഈ പോസ്റ്റിന് ഡിങ്കനു നന്ദി.

കുറുമാന്‍ said...

മനോജ് ഭായ്,

അഭിനന്ദനങ്ങള്‍. ഇനിയും ഒരുപാടൊരുപാടെഴുതി ഉയരങ്ങളിലേക്കുയരട്ടെ എന്നാശംസിക്കുന്നു.

കുഞ്ഞന്‍ said...

ഒരു മലയാളിയെന്നതിനപ്പുറം ഒരു ബ്ലോഗെറെന്ന നിലയില്‍ ഈ വേദിയില്‍ക്കൂടി ഞാനെന്റെ അനുമോദനങ്ങള്‍ മനോജ് കുറൂറിനെ അറിയിക്കുന്നു.

ഓ.ടോ. ഇതില്‍ സന്തോഷം പ്രകടിപ്പിച്ചാല്‍ എന്റെ മേത്തും തുപ്പല്‍ വീഴുകയാണെങ്കില്‍ വിഴട്ടെ..സഹതപിക്കാനല്ലേ പറ്റൂ...!

Cartoonist said...

പണ്ട് പണ്ട്, കാര്‍ട്ടൂണിസ്റ്റ് നാഥന്‍ വാരഫലം കൃഷ്ണന്‍ നായരെ വിമര്‍ശിച്ചുകൊണ്ട് എഴുതിയതോര്‍ക്കുന്നു...

“പ്രശസ്ത സ്കാന്‍ഡിനാവികന്‍ (സ്കാന്‍ഡിനേവിയ തെറ്റ്) സാഹിത്യകാരനായ തുഴയോ കടവോയുടെ ‘ദ ഴിവഴ്’ (റിവര്‍ തെറ്റ്) എന്ന നവീനഗ്രന്ധം ഇതാ എന്റെ ദാരുമേശമേലിരിക്കുന്നു. ഞാന്‍ കൈകൊണ്ട് തൊട്ടുനോക്കിയിട്ടില്ല. എങ്കിലെന്ത്, എത്ര പ്രൌഢോജ്ജ്വലമാണത് ! “

... എന്നു പറഞ്ഞപോലെ, ഞാനിദ്ദേഹത്തെ വായിച്ചിട്ടില്ല. അതില്‍ കഷ്ടം തോന്നുന്നു ഇപ്പോള്‍. സഹബ്ലോഗ്ഗര്‍ കൂടിയായ മനോജിനെ എന്റെ സന്തോഷം അറിയിക്കട്ടെ.

തറവാടി said...

ഡിങ്കാ,

നന്നായി ഇത് , ഷിഹാബിനൊപ്പം ഇദ്ദേഹത്തിനും അവാര്‍ഡ് കിട്ടിയെങ്കിലും ഷിഹാബിനെ അഭിനന്ദിക്കാന്‍ മാത്രമേ എല്ലാരും തയ്യാറായുള്ളു , ഞാനിത് അനംഗാരിയുടെ പോസ്റ്റില്‍ ചോദിക്കുകയും ചെയ്തു.
അഭിനന്ദനങ്ങള്‍ , ഒപ്പം ഈ പോസ്റ്റിനും നന്ദി :)

കുഴൂര്‍ വില്‍‌സണ്‍ said...

ചെറുപ്പത്തെ എഴുതുക അത്ര എളുപ്പമ്മല്ല. പ്രത്യേകിച്ച് ഇപ്പോഴത്തെ.

അത്ര വേഗത്തില്‍ 100ലും 120ലും ഓടുന്ന ലോറന്‍സ് എന്ന മാര്‍ക്കെറ്റിംഗ് എക്സിക്യുട്ടീവിനെ, അവന്റെ ബാര്‍ ഉള്‍പ്പടെയുള്ള വൈകുന്നേരങ്ങളെ, കഴപ്പിനെ എല്ലാം എല്ലാം

വണ്ടിതട്ടി കോമായിലാകുന്ന ലോറന്‍സ് .ഹോ. കുറൂറിനെ പിടിച്ച് തിന്നാന്‍ തോന്നിയ ദിനങ്ങള്‍

പിന്നെ എന്റെ കാലത്തെ എഴുതാനാകുന്നില്ലല്ലോ എന്ന അസൂയയും

എനിക്ക് ദേഷ്യമായിരുന്നു. ഒരു ശ്ലോക കവി എന്ന്. കൊടുങ്ങല്ലൂരില്‍ ഒരു ദിനം ഈന്തപ്പന നീരില്‍ കു
റെ മാറി. പിന്നെ പിന്നെ...

അറിയില്ല. കവികുലത്തില്‍ രക്തബന്ധം.

കുറൂര്‍ 2 എണ്ണം അടിച്ചാല്‍ കുഴൂര്‍ ആകുമെന്ന് മനോജ് എന്ന ചെണ്ടക്കാരന്‍.

അയാള്‍ക്ക് അഭിനന്ദനം വരുന്നേയുള്ളൂ

വടി വെട്ടാന്‍ പോയിട്ടേ ഉള്ളൂ

അനംഗാരി said...

മനോജ് ബ്ലോഗര്‍ ആണെന്ന വിവരം എനിക്ക് അറിയുമായിരുന്നില്ല.ആരും എന്നോട് പറഞ്ഞതുമില്ല.

എന്റെ പോസ്റ്റില്‍ മനോജിന്റെ പേര് വിട്ടുപോയതില്‍ ഞാന്‍ നിര്‍വ്യാജം ഖേദിക്കുന്നു.

എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ.

ഓ:ടോ:തറവാടീ,ഒരു ബ്ലോഗര്‍ എന്ന നിലയില്‍ മാത്രമാണ് ഞാന്‍ ഷിഹാബിനെ അഭിനന്ദിച്ചത്.മറ്റുള്ളവരൊക്കെ ബ്ലോഗര്‍മാര്‍ ആയിരുന്നെങ്കില്‍ അവരേയും അഭിനന്ദിച്ചേനെ.എനിക്ക് അവരുമായി യാതൊരു ബന്ധവുമില്ലല്ലൊ?:)

തറവാടി said...
This comment has been removed by the author.
തറവാടി said...

അനംഗാരി :)

എനിക്ക് ആദ്യമേ മനോജ് കുറൂര്‍ ബ്ലോഗര്‍ ആണെന്ന കാര്യം അറിയാമായിരുന്നു , അവിടെ വന്ന് അത് വ്യക്തമായി പറയാത്തത് എന്‍‌റ്റെ തെറ്റ് അതില്‍ ഞാനും ഖേദിക്കുന്നു :( ,

ഗുരുജി said...

ഒരു കവിതയും ഇന്നേവരെ വായിക്കന്‍ കിട്ടിയിട്ടില്ല..ചെറുപ്പത്തെ എഴുതുന്നു എന്നതു കൊണ്ടു തന്നെ അതു വായിക്കാന്‍ ഒരു ഭ്രമം തുടങ്ങിക്കഴിഞ്ഞു....മനോജിനെക്കുറിച്ചു കൂടുതല്‍ എഴുതാന്‍ അറിവില്ലത്തതുകൊണ്ട്, സന്തോഷം മാത്രം അറിയിക്കുന്നു...വായിച്ചു കഴിഞ്ഞു കൂടുതല്‍ എഴുതാം..അഭിനന്ദനങ്ങള്‍...

കുട്ടന്‍മേനൊന്‍ said...

കുറൂരിന്റെ ബ്ലോഗ് വായിച്ചിട്ടുണ്ടെങ്കിലും കുറൂരിന്റെ പുസ്ത്കങ്ങള്‍ വായിക്കാന്‍ സാധിച്ചിട്ടില്ല. മലയാളം ബ്ലോഗിലെ മറ്റൊരു സാന്നിദ്ധ്യമായാ മനോജിനു അഭിനന്ദനങ്ങള്‍. ഇതിവിടെ പോസ്റ്റാക്കിയ ഡി ഡിങ്കനും അഭിനന്ദനങ്ങള്‍.

G.manu said...

മനോജിനു അഭിനന്ദനങ്ങള്‍..

(അഭിനന്ദനം പറഞ്ഞാല്‍ പ്രശ്നമാവുമോ എന്തോ)

Dinkan-ഡിങ്കന്‍ said...

കുഴൂര്‍ വിത്സന്‍,
കോമയിലെ കഥാപാത്രത്തിന്റെ പേര് ലോറന്‍സ് എന്നാണോ അതോ ലാസര്‍ എന്നാണോ? ഇസ്രായേലിന്റെ മകനായ ലാസറാണെന്നാണ് ഡിങ്കന്റെ ഓര്‍മ്മ. അല്ലെങ്കില്‍ അങ്ങ് ക്ഷമി.കുറൂരെങ്ങിനെ കുഴൂരാകുമെന്ന സമവാക്യം കലക്കി :)

തറവാടി,
ആനംഗാരി കുറൂരിനെ മനപ്പൂര്‍വ്വം വിസ്മരിച്ചതല്ല, ബ്ലോഗറാണെന്ന് അറിയാമായിരുന്നില്ല എന്ന് വെളിപ്പെടുത്തിയല്ലോ.

മനോജിന് ആശംസ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി.

കഴിയുമെങ്കില്‍ കോമ, ഉത്തമപുരുഷന്‍ കഥ പറയുമ്പോള്‍, നതോന്നത നദിവഴി തുടങ്ങിയ കവിതാസമാഹരങ്ങള്‍ വായിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

മയൂര said...

അഭിനന്ദനങ്ങള്‍...

കരീം മാഷ്‌ said...

അഭിനന്ദനങ്ങള്‍...

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

മനോജ് ബായ്ക്ക് അനുമോദനങ്ങള്‍

വേണു venu said...

അഭിനന്ദനങ്ങള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അഭിനന്ദനങ്ങള്‍

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

മനോജിനഭിനന്ദനങ്ങള്‍.

അഞ്ചല്‍ക്കാരന്‍ said...

ശ്രീ. മനോജ് കുറൂറിന് അഭിനന്ദനങ്ങള്‍...

Pramod.KM said...

ലാസര്‍ തന്നെയാണ് കഥാപാത്രം.
അശംസകള്‍ കുറൂരിന്

ഗുപ്തന്‍ said...

കുറൂരിന് അഭിനന്ദനങ്ങള്‍ :)


*********
ഡിങ്കന്‍സാബ് താങ്കള്‍ക്ക് ഒരു ഡിപ്ലോമാറ്റിക് മിഷനില്‍ ജോലിചെയ്യാന്‍ ആവശ്യമായ ഭാഷയുണ്ട് :))

കാഴ്‌ചക്കാരന്‍ said...

മനോജ് കുറൂറിന് അഭിനന്ദനങ്ങള്‍...

നജൂസ്‌ said...

അര്‍ഹമായ അംഗീകാരത്തിന്‌ ആശംസകള്‍...

Dinkan-ഡിങ്കന്‍ said...

വീണ്ടും ആശംസ അര്‍പ്പിച്ചവര്‍ക്ക് വീണ്ടും നന്ദി.

ഗുപ്താ, “ഒരു ഡിപ്ലോമാറ്റിക് മിഷന്‍-ഗണ്‍ തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം“ എന്ന് എന്നെക്കൊണ്ട് പറയിപ്പിച്ച് തീവ്രവാദിയാക്കരുതേ :)

പ്രമോദേ, ലാസര്‍ തന്നെ ഉറപ്പിച്ചിരിക്കുന്നു
മൂന്നുതരം

ബാജി ഓടംവേലി said...

ശ്രീ. മനോജ് കുറൂറിന് അഭിനന്ദനങ്ങള്‍...

ശ്രീവല്ലഭന്‍. said...

കുറൂരിന് അഭിനന്ദനങ്ങള്‍!

നന്ദി ഡിങ്കന്‍ :-)

വിഷ്ണു പ്രസാദ് said...

കുറൂര്‍ ഭായ്
അഭിനന്ദനങ്ങള്‍... :)

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

മനോജ് കുറൂറിന് അഭിനന്ദനങ്ങള്‍...

മനോജ് കുറൂര്‍ said...

പ്രിയപ്പെട്ട ഡിങ്കന്‍,
ഇങ്ങനെയൊരേര്‍പ്പാട് ഇവിടെ നടക്കുന്നത് ഇപ്പോഴാണു കണ്ടത്. എങ്ങനെ നന്ദി പറയണമെന്നറിയില്ല.
ഇരുപത് അധ്യായമുള്ള ഒരു കവിത എഴുതിത്തീര്‍ത്തപ്പോള്‍ ഒരാള്‍പോലും വായിക്കയില്ലെന്നു ഞാന്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു. പക്ഷേ ഭാഷാപോഷിണി ഇതു പ്രസിദ്ധീകരിക്കാന്‍ സന്മനസ്സു കാണിച്ചു. പുസ്തകമാക്കാന്‍ ഡി.സി.യും. അന്നു മുതല്‍ ഇന്നുവരെ ഈ കവിതയ്ക്കു ലഭിച്ച പ്രതികരണം എന്നെ അദ്ഭുതപ്പെടുത്തുന്നു. അപരിചിതര്‍‍പോലും കോമയോടു കാണിക്കുന്ന സ്നേഹം സത്യത്തില്‍ കണ്ണു നനയിക്കുന്നു.(പാവം ലാസര്‍..അടി അവനും കാശ് എനിക്കും)
ബ്ലോഗര്‍ എന്ന നിലയില്‍ ഞാന്‍ കുറേക്കാലം സജീവമായിരുന്നില്ല. ഈ എഴുത്തുകാരുടെ ഗോത്രത്തില്‍നിന്നും വിട്ടുനിന്നതിനു ക്ഷമ ചോദിക്കുന്നു.
അവാര്‍ഡു കിട്ടിയപ്പോള്‍ കുഴൂരും കുറുമാനും ഫോണില്‍ വിളിച്ചിരുന്നു.(പേരുകൊണ്ടുതന്നെ‍ രണ്ടു പേരും എന്റെ സഹോദരന്മാരാണല്ലൊ!)
പച്ചാളം, സിയ, കുറുമാന്‍, കുഞ്ഞന്‍, കാര്‍ട്ടൂണിസ്റ്റ്, തറവാടി, കുഴൂര്‍(കോമയോട് ഇവന്‍ കാണിച്ച ആവേശം എപ്പോഴും ഓര്‍ക്കുന്നു), അനംഗാരി, ഗുരുജി, കുട്ടന്‍ മേനോന്‍, ജി. മനു, മയൂര, കരീം മാഷ്, അനൂപ് എസ്. നായര്‍, വേണു, പ്രിയ ഉണ്ണികൃഷ്ണന്‍, ഏറനാടന്‍, അഞ്ചല്‍ക്കാരന്‍, പ്രമോദ് (ഇവന്‍ മറ്റൊരു സഹോദരന്‍-കൊറിയയ്ക്കുമുണ്ടല്ലൊ പേരില്‍ ഒരു സാമ്യം!), ഗുപ്തന്‍, കാഴ്ച്ചക്കാരന്‍, നജൂസ്, ബാജി ഓടംവേലി, ശ്രീവല്ലഭന്‍, വിഷ്ണുപ്രസാദ്(ഇദ്ദേഹം എല്ലാ കവിതകള്‍ക്കും ബന്ധു), മുഹമ്മദ് സഗീര്‍... എല്ലാവര്‍ക്കും നന്ദി.
ബ്ലൊഗര്‍മാരായ ടി.പി. അനില്‍കുമാറും ടി. പി. വിനോദും ആശംസകള്‍ അറിയിച്ചിരുന്നു. അവര്‍ക്കും പിന്നെ കവിഗോത്രത്തിലെ എല്ലാവര്‍ക്കും നന്ദി.)

MKERALAM said...

മനോജ് അഭിനന്ദനങ്ങള്‍:)