Saturday, April 5, 2008

പാവം ദുര്യോധനന്‍


രംഗം മനസിലായിക്കാണുമല്ലോ അല്ലേ. അതെ, ഹസ്തിനപുരിതന്നെ. കൃഷ്ണദൂത് നടക്കുന്നു.
“ദുര്യോധനാ, കൊറച്ച് സ്ഥലം അവന്മാര്‍ക്കും കൊടുക്കടാ ഒന്നൂല്ല്യേലും നിന്റെ ഇളയച്ഛന്റെ മക്കളല്ലേ?” എന്ന് കൃഷ്ണന്‍ താണുവീണുകേണിട്ടും


“ജ്ഞാതിയല്ല നമുക്കഹോ
യമജാതനെന്നു ധരിക്ക നീ
പാതിരാജ്യമതിങ്ങു യാദവ
പാണ്ഡവര്‍ക്കുകൊടുത്തിടാ...

ചഞ്ചലത്വമതില്ല മാമക
നെഞ്ചകത്തയി മാധവാ
പഞ്ചദേശവുമിന്നു യാദവ
പാണ്ഡവര്‍ക്കുകൊടുത്തിടാ...

കിഞ്ചനാപി വിചാരവും നഹി
ഗച്ഛ കേശവ കേവലം
പഞ്ചഗേഹവുമിങ്ങു യാദവ
പാണ്ഡവര്‍ക്കുകൊടുത്തിടാ...

സൂചികുത്തുവതിന്നുമിന്നവ-
കാശമീ ധരണീതലേ
വാശിയോടെ വസിച്ചിടുന്നൊരു
പാണ്ഡവര്‍ക്കു കൊടുത്തിടാ”


എന്ന് തുടങ്ങി..
പാണ്ഡുനന്ദനരല്ല വൈരിക-
ന്യജാതരതല്ലയോ
പാണ്ഡവരുടെ തന്തയില്ലായ്മയില്‍ വരെ പള്ള് പറഞ്ഞപ്പോഴാണ്
ന്നാല്‍ ഇനീപ്പോ യുദ്ധം” എന്ന് പറഞ്ഞ് ജനാര്‍ദ്ധനന്‍ എണീറ്റതും “ഓനെ കെട്ടി വരിയിന്‍” എന്ന് ദുര്യോധനന്‍ ഉത്തരവിട്ടതും...

ഇത്രയും ഇതിഹാസം. എന്നാല്‍ ഒരു “നെഗോസിയേഷന്‍ മീറ്റിംഗില്‍” ഇങ്ങനെ കിടന്ന് ചൂടാകാതെ അല്പം താണുകൊണ്ട് തന്റെ പക്ഷം പറഞ്ഞിരുന്നെങ്കില്‍ കൃഷ്ണന്‍ തന്റെ ദ്വാരകകൂടെ ഇങ്ങേര്‍ക്ക് എഴുതി കൊടുത്തേനെ...
എങ്ങിനെ?
കൃഷ്ണന്‍ എന്ന് കേള്‍ക്കുമ്പോള്‍ നിതീഷ് ഭരദ്വാജിനെയാണ് ഓര്മ്മവരുന്നതെങ്കില്‍
ദുര്യോധനന്‍ ഓര്‍മ്മിപ്പിക്കുന്നത് പുനീത് ഇസ്സാറിനെയാണ്



ഇവിടെയാണ് ജഗദീഷ് എന്ന നടന്റെ പ്രസക്തി. മിമിക്രി ആര്‍ട്ടിസ്റ്റുകള്‍ സ്ഥിരമായി അനുകരിക്കുന്ന ഒരു ഡയലോഗുണ്ട് ജഗദീഷിന് (എച്ചൂസ് മീ കാക്ക തൂറി.. അതല്ല, ഇത് വേറേ). സമനില കൈവിടാതെ ജഗദീഷ് ശൈലിയില്‍ ദുര്യോധനന്‍ ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ... ???

“തന്തയ്ക്കാണേല്‍ കണ്ണ് കാണില്ല. പെറ്റതള്ളയാണേല്‍ കണ്ണില്‍ റിബ്ബണും കെട്ടി തന്തേനെ അനുകരിച്ച് നടക്കുന്നു. ഒരു പണിക്കും പോകാതെ 99 എണ്ണം ഉണ്ട് അനുജന്മാരായിട്ട്. വകയ്ക്ക് കൊള്ളാത്തവന്മാര്. ബാക്കി കുറെ എണ്ണം ഉണ്ട് തലയും, താടിയും നരച്ച് അമ്മാവനാണ്, മുത്തച്ഛനാണ്, എളേച്ചനാണ് എന്നൊക്കെ പറഞ്ഞ്. ഫുള്‍ ടൈം ചൂതുകളിയും, ഉപദേശവും അല്ലാതെ ഒരു ഗുണോം ഇല്ല. അത് കൂടാഞ്ഞിട്ടാണ് പണ്ട് ഒന്നാംക്ലാസില്‍ പടിപ്പിച്ചതു തൊട്ട് ഉള്ള ഗുരുക്കന്മാരെ മുഴുവന്‍ അടുത്തൂണ്‍ പറ്റിയതിന് ശേഷവും പിരിച്ച് വിടാതെ കുടുമ്മസമേതം ഇവിടെ കേറ്റി താമസിപ്പിച്ചിരിക്കുന്നത്. ഇവറ്റയ്ക്കൊക്കെ മൂന്ന് നേരോം ചോറ് കൊടുക്കണ്ടേ? ചെല്ലും, ചെലവും ഇല്ലേ? ഒക്കെ നില്‍ക്കട്ടെ; ആ ജയദ്രഥന് കൊടുത്ത് തീര്‍ക്കേണ്ട സ്ത്രീധനബാക്കി ഇത് വരെ എടപാട് തീര്‍ത്തിട്ടില്ല. തോഴിമാര് വരെ കൊള്ളിവാക്ക് പറഞ്ഞു തുടങ്ങി എന്നാണ് കഴിഞ്ഞ തവണ പൂരത്തിന് വന്നപ്പോള്‍ ദുശളനിയത്തി കരഞ്ഞ് മൂക്ക് പിഴിഞ്ഞ് പറഞ്ഞത്. ഞാന്‍ വേണം ഇതൊക്കെ മാനേജ് ചെയ്യാന്‍. അതിനിടയില് ആണ് ഇളയച്ഛന് പിറക്കാതെ കണ്ട കാറ്റിലും, വെയിലിലും, മഴയിലും, സമയത്തും, മരുന്നിലും ഒക്കെ ഉണ്ടായ കുറെ എണ്ണം വന്ന് ഉള്ള രാജ്യത്തിന്റെ പാതി വേണം എന്ന് പറഞ്ഞ് ബഹളം വെയ്ക്കണത്. ഞാന്‍ എന്ത് ചെയ്യണം? അല്ല താന്‍ തന്നെ പറ. അത്താഴം തന്നെ കൊത്തും പിട്യാണ് , പിന്ന്യാണ് വെള്ളച്ചോറ്. അല്ലാതെ കൊടുക്കാന്‍ മനസില്ലാഞ്ഞിട്ടല്ല. പണ്ട് എങ്ങാണ്ടുന്നോ കേറി വന്ന ഒരുത്തന് അംഗരാജ്യം വരെ റെജിസ്റ്റര്‍ ചെയ്ത് കൊടുത്തിട്ടുണ്ട് , സ്റ്റാമ്പ് ഡ്യൂട്ടി പോലും അടച്ചത് ഞാനാണെന്ന് അറിയാവുന്നതല്ല? പണ്ടത്തേ പോലെ ഒന്നും അല്ല.. കാലം മാറി. ഭയങ്കര കഷ്ടപ്പാടാണ്”

ഒരു മഹായുദ്ധം തന്നെ ഒഴിവാക്കാമായിരുന്നു. ഇതിനെയാണ് അടവു നയം എന്ന് പറയുന്നത്.
പുര നിറഞ്ഞ് നില്‍ക്കുന്ന അച്ഛന്‍, കെട്ടിക്കാന്‍ പ്രായമായ അമ്മ, അത്താഴപ്പട്ടിണിക്കാരായ പെങ്ങന്മാര്‍..” ജഗദീഷിനെ മിമിക്രിക്കാര്‍ തുടര്‍ന്നും അനുകരിക്കുകയാണ്.

*പാതിയല്ല നമുക്കഹോ... = > ദുര്യോധനവധം ആട്ടക്കഥ (തിരുത്തിന് എതിരന്‍ കതിരവന് നന്ദി)
* കാറ്റിലും, വെയിലിലും, മഴയിലും, സമയത്തും, മരുന്നിലും = > വായു,സൂര്യന്‍,ഇന്ദ്രന്‍,യമന്‍(കാലം),അശ്വനീദേവകള്‍(ആയുര്‍വേധം)

പണ്ട് ഡ്രാഫിറ്റില്‍ ഉണ്ടായിരുന്ന ഏതോ ഡാറ്റ തപ്പുന്നതിനിടയില്‍ അറിയാതെ എന്തിലോ കൈ തട്ടി ഡേറ്റ് മാറി പുതിയ പോസ്റ്റായി മാറിയ ഈ പൊസ്റ്റിന് കമെന്റ് ഇട്ടവര്‍ “ശരിക്കും പുതിയ പോസ്റ്റ് “ ഇടാന്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ പെട്ടെന്ന് പോസ്റ്റീതാണ്. ആശയം ഉരുത്തിരിഞ്ഞത് കഥകളിയെ പറ്റി ചര്‍ച്ച ചെയ്ത ഒരു സൌഹൃദമെയില്‍ ത്രെഡില്‍ നിന്ന്

20 comments:

Dinkan-ഡിങ്കന്‍ said...

“പുര നിറഞ്ഞ് നില്‍ക്കുന്ന അച്ഛന്‍, കെട്ടിക്കാന്‍ പ്രായമായ അമ്മ, അത്താഴപ്പട്ടിണിക്കാരായ പെങ്ങന്മാര്‍..” ജഗദീഷിനെ മിമിക്രിക്കാര്‍ തുടര്‍ന്നും അനുകരിക്കുകയാണ്.

കുതിരവട്ടന്‍ :: kuthiravattan said...

കൊള്ളാം ഡിങ്കാ. പക്ഷെ മാധവന്റെ മുമ്പില്‍ ഇമ്മാതിരി വേലയൊന്നും ചെലവാവില്ല. അതല്ലേ അങ്ങേരെത്തന്നെ അയച്ചത്. ഇളയച്ഛന്റെ മക്കളുടെ ജനനമഹാത്മ്യം ചോദിച്ചാല്‍ മാധവന്‍ ദുര്യോധനന്റെ അച്ഛന്റെ അച്ഛനെ പറയില്ലേ :-)

Dinkan-ഡിങ്കന്‍ said...

കുതിരവട്ടാ, പോസ്റ്റിലെ ആ യൂട്യൂബ് ലിങ്ക് ഒന്നു കാണൂ, ഭാഷ മലയാളം അല്ലെങ്കിലും തന്റെ പാരമ്പര്യം ദുര്യോധനന്‍ അതില്‍ വര്‍ണ്ണിക്കുന്നുണ്ട്. ഇരുവശവും മൂര്‍ച്ചയുള്ള വാളാകുന്നു പാരമ്പര്യം.(ചായ്ച്ചും ചെരിച്ചും വെയ്ക്കാമെന്ന്...)

:: VM :: said...

ഹഹഹ! ഡിങ്ക്സ് ;)

എതിരന്‍ കതിരവന്‍ said...

ജോക് എപാര്‍ട്, കഥകളിപ്പദത്തില്‍ തിരുത്തല്‍ നടത്തിക്കോട്ടെ?

‘ജ്ഞാതിയല്ല നമുക്കഹോ...’ (‘പാതി’ അല്ല)
‘ചഞ്ചലത്വമതില്ല മാമക നെഞ്ചകത്തയി മാധവാ..‘

‘പഞ്ചദേശവുമിന്നു യാദവാ...’

‘കിഞ്ചനാപി വിചാരവും നഹി ഗച്ഛ കേശവ കേവലം.....’

പാണ്ഡുനന്ദനരല്ല വൈരികളന്യജാതരതല്ലയോ..’

കൃഷ്ണന്‍ യ്ദ്ധം നടത്താന്‍ തന്നെയാണ് ഉദ്ദേശിച്ചത്. പാഞ്ചാലി അതാണ് പറഞ്ഞുവിട്ടതും.ദുര്യോധനനെ ഇളക്കാന്‍ തന്നെ ചൊറിയുന്ന വര്‍ത്തമാനം പറഞ്ഞു. (‘ചിത്രമത്ര വിചിത്രവീര്യജനല്ല നിന്നുടെ താതനും...’)

ജഗദീഷ് സ്റ്റൈലില്‍ നെഗോസ്സിയേഷന്‍ പറ്റുമായിരുന്നു ഇല്ലേ?

മക്കള്‍ക്ക് രാമായണം കഥ പറഞ്ഞുകൊടുത്തപ്പോള്‍ അവര്‍ ഇതേപോലെ ഒരു ചോദ്യം ചോദിച്ചിരുന്നു. എന്തിനാണ് രാവണനെ കൊന്നുകളഞ്ഞത്? നെഗോഷിയേറ്റ് ചെയ്താല്‍ പോരായിരുന്നോ? അതു കഴിഞ്ഞ് ജയിലില്‍ ഇട്ടാല്‍ പോരായിരുന്നൊ?

ദില്‍ബാസുരന്‍ said...

എതിരന്‍ ചേട്ടാ,മക്കളോട് അന്നൊക്കെ ജെനീവാ കണ്‍‌വെന്‍ഷന്‍ പോളിസി വയലേറ്റ് ചെയ്താലും പ്രമേയം വന്നാല്‍ യു എന്നില്‍ വീറ്റോ ചെയ്യാമായിരുന്നു എന്ന് പറയൂ.

തമനു said...

ന്റെ ഡിങ്കാ ...

ഈ കമന്റ് ബോക്സും തുറന്ന് കുറേ നേരമായി ഓര്‍ത്തോണ്ടിരിക്കുവാ ഞാന്‍, ദുര്യണ്ണന്‍ വേറെ എന്തൊക്കെ പറയാന്‍ സാധ്യത് ഉണ്ടാരുന്നെന്ന്. ഒന്നും വരുന്നില്ല. അത്രയ്ക്ക് ഭംഗിയായി അലക്കിപ്പൊളീച്ച് വച്ചേക്കണ്.. :)

കൊട് കൈ..

ഓടോ : മോളില്‍ കാണുന്ന ‘ന്റെ ഡിങ്കാ’ ചുമ്മാ ഒരു രസത്തിന് വിളിച്ചതാ കേട്ടോ ... അല്ലാതെ ഇനി രക്ഷിക്കാന്‍ വിളിച്ചതാണെന്ന് കരുതി ഇങ്ങോട്ട് പണ്ടാരമടങ്ങിയേക്കല്ലേ... :)

latheesh mohan said...

ഒട്ടും കുറവില്ല അല്ലേടാ??

ഗുപ്തന്‍ said...

പോസ്റ്റ് ഏതുവഴിക്കാണ് ലൈന്‍ വലിച്ചുവലിച്ചു പോണതെന്ന് മനസ്സിലായില്ലെങ്കിലും ആ യൂ ട്യൂബിലെ കുന്തിയമ്മ ബോധം കെട്ടുവീഴുന്നതുകണ്ട് ചിരിച്ചുകുന്തം മറിഞ്ഞു... ആ ദുര്യു കൊച്ചിന്‍ ഹനീഫേടെ അച്ഛന്റെ മച്ചുനന്‍ ആണോ. സ്ട്രക്ചര്‍ (കക്ഷം ഉള്‍പടെ) നല്ല സിമിലരിറ്റി :)))

വാല്‍മീകി said...

അതു കലക്കി ഡിങ്കാ. ദൂര്‍ദര്‍ശന്‍ മഹാഭാരത്തിന്റെ ഹാങോവര്‍ ഇതുവരെ മാറിയില്ല അല്ലേ?

Dinkan-ഡിങ്കന്‍ said...

എതിരന്‍ ജീ, തിരുത്തിന് നന്ദി. പൊട്ടത്തെറ്റുകള്‍ ഉണ്ട് എന്ന് അറിയാമായിരുന്നു ആ പദത്തില്‍. കാരണം ചുരുങ്ങിയത് 10 വര്‍ഷം മുന്നെയുള്ള ചീഞ്ഞ ഓര്‍മ്മ (Rotten Memory) യില്‍ നിന്നാണ് അതെടുത്തിട്ടത്. നെറ്റില്‍ ആണെങ്കില്‍ ഈ കുന്തം ഒന്നും ഇല്ല. എം.പീ മൂന്നാമനും ഇല്ല. പണ്ട് ഉണ്ടായിരുന്നത് ഓഡിയോ കാസറ്റ് ആയിരുന്നു. അതിന്റെ കാന്തം‌പുരട്ടിയ വള്ളി പോലും ഇന്ന് ബാക്കിയുണ്ടോ ആവോ?

“ന്റെ ഡിങ്കാ“യിലെ അപകടം മുന്നില്‍ കണ്ട് എടുത്തുചാടുന്നില്ല. എല്ലെങ്കില്‍ മിനിമം 3 മൂക്കിനിടി കഴിഞ്ഞേനെ.

ഗുപ്താ ഇത് ദുര്യോധനന്‍->പുനീസ് ഇസ്സാര്‍ -> വഴി ഗജദീഷ് ലൈന്‍. യൂട്യൂബ് ക്ലിപ്പ് ഒരുപാട് കാലം മുന്നെയുള്ള സിനിമയല്ലേ. അന്നത്തെ സാങ്കേതികതപ്പിഴവുകള്‍,അതിനാടകീയത എന്നിവ പൊറുക്കാമെന്നേ

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഡിങ്കന്‍ ജി മഹാഭാരതം കണ്ടു വളര്‍ന്ന ആ കുട്ടിക്കാലത്തെക്കു കുട്ടികൊണ്ട് പൊയതിനു നന്ദി

ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

ഡിങ്കാ.. തല വെയില്‍ കൊള്ളിക്കാതെ നോക്കണേ. :) എന്താ ബുദ്ധി. നാളെ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ജഗദീഷ് ചേട്ടനോട് ഞാനിത് പറഞ്ഞുകൊടുക്കും. (പറ്റുമെങ്കില്‍ പ്രിന്റ് അടിച്ചെടുത്ത് കൊടുക്കും). :) മൂപ്പരിവിടെ കോഴിക്കോട്ട് ‘ഗുല്‍ മോഹറില്‍‘ കേറി അഭിനയിച്ചുകൊണ്ടിരിക്കുവാ. (ഞാനും) :)

മെര്‍കുഷിയോ Mercutio said...

ഓഫ്
dear dinkan,
all your comments are published. we were guarding the comments in the light of some malicious anti-moslem emails regarding a post by a super idiot called malakkukaluTe lokam.

pl check about your comments and our reaction. actually we considered the similiarity but rejected the same as only a coincidence.

G.manu said...

കസറി ഡിങ്കാ

മിടുക്കന്‍ said...

ഡിങ്കാ,
ചീഞ്ഞ ഓര്‍മ്മയെ മറന്നേക്കു. എന്നിട്ട് ഇവിടെ കേട്ടു നോക്കു...

മിടുക്കന്‍ said...

വന്നകാര്യം പറയാന്‍ മറന്നു..
നല്ല പോസ്റ്റ്..!

പക്ഷെ ഈ ദൂതൊക്കെ നടത്തിയില്ലേല്‍ ചുമ്മാ കേറി നെരങ്ങിയാല്‍ നാളെ നാട്ടരെന്തു പറയും എന്ന് കരുതിട്ടല്ലേ..?
ഒന്നുമില്ലേലും കൃഷ്ണന്‍ ഒരു ദൈവം അല്ലേ..?

തറവാടി said...

:)

കുട്ടന്‍മേനൊന്‍ said...

ഹെന്റെ ഡിങ്കാ.. :)

വേണു venu said...

:)