Thursday, April 3, 2008

ഇതാ ഒരു നല്ല പോസ്‌റ്റ്

ഞാന്‍ നല്ല പോസ്റ്റ് ഇടുന്നില്ല എന്ന് കുപ്രചരണം നടത്തുന്നവര്‍ക്ക് ഇതാ ചുട്ട മറുപടി.
ഈ പോസ്റ്റ് യെപ്പടി? കൊള്ളാമോ?
അഖിലബൂലോഗ ബാച്ചീ സമൂഹത്തിനായി ഞാന്‍ ഈ പൊസ്റ്റ് ഡെഡിക്കേറ്റുന്നു.
പോസ്റ്റുകളാണ് ബ്ലൊഗിന്റെ ജീവനാഡികള്‍, കിഡ്നികള്‍, കശേരുക്കള്‍, പ്ലീഹകള്‍....
(ഇന്നേയ്ക്ക് വാങ്ങിക്കൂട്ടാന്‍ ഇത്രയും പോരേ?)

64 comments:

Dinkan-ഡിങ്കന്‍ said...

ഞാന്‍ നല്ല പോസ്റ്റ് ഇടുന്നില്ല എന്ന് കുപ്രചരണം നടത്തുന്നവര്‍ക്ക് ഇതാ ചുട്ട മറുപടി.

ആഷ | Asha said...

ഓ മതി മതി
വാങ്ങിക്കൂട്ടാന്‍ കൊട്ട റെഡിയാക്കി വെച്ചോളൂ.
കിട്ടാനുള്ളത് പുറകെ വരുന്നവരു തന്നോളും
ഞാനൊന്നും പറയുന്നില്ലേ

പച്ചാളം : pachalam said...

കിടിലന്‍ പോസ്റ്റ്!

അതും കൊണ്ട് എന്‍റ തലയില്‍ തന്നെ അടിക്കാന്‍ തോന്നിപ്പോയ്!!!

ഇടിവാള്‍ said...

മോനേ ഡിങ്കാ.. നീ ആ കമ്പിയേല്‍ പിടിച്ചൊന്നു കിടക്കാവോ കുറേ നേരം..

ഈ പോസ്റ്റ് കഴിഞ്ഞാലെങ്കിലും സമാധാനം കിട്ടിയേനേ

Manu said...

വൃത്തിയുള്ള ഒരു ഇലറ്റ്രിക് പോസ്റ്റ് പോലും കിട്ടൂല്ലേ.. മോശം

കുറുമാന്‍ said...

ഇത് വെറും പോസ്റ്റല്ല, പോസ്റ്റുംകാലാണ്, ഇലക്ട്രിക്ക് പോസ്റ്റാണ്. ഇതാണ്‍ പോസ്റ്റ്, മറ്റുള്ളതൊന്നും പോസ്റ്റേ അല്ല. പോസ്റ്റെന്നുപറഞ്ഞാല്‍ ഇങ്ങിനെ വേണാം.....പോസ്റ്റേ നമ :

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
എല്ലാരും ഓഫടിക്കുന്നു. ഈ നല്ല പോസ്റ്റിന്റെ ലക്ഷണങ്ങളെന്തൊക്കെയാ ഡിങ്കാ?

എന്നാലും ഇത്രേം ഒക്കെ ലൈന്‍ വലിക്കാന്‍ പാടുണ്ടോ?
ഒരു കണക്കൊന്നൂല്ലെ?

കുട്ടമ്മേനൊന്‍::KM said...

പോസ്റ്റിടടെയ് എന്നിനി ഒരാളും പറയില്ലല്ലോ.
എന്നാലും ഈ ലോകൊത്തര പോസ്റ്റുംകാല് എവിടന്ന് ഒപ്പിച്ചെടുത്തു ?

Manu said...

പെണ്‍ ബ്ലോഗറല്ലാത്തതു നന്നായി അല്ലെങ്കില്‍ ഇപ്പം ഞരമ്പെന്നും പറഞ്ഞ് ആരെങ്കിലും വന്നേനെ.....

അല്ല ..ദൊക്കെപ്പറയാന്‍ ഡിങ്കന്‍ ആണോ പെണ്ണോ

ഉണ്ണിക്കുട്ടന്‍ said...

ഇതൊരു വെറും പോസ്റ്റല്ല ഡിങ്കാ.. ഇതാണ്‌ ബൂലോഗ പോസ്റ്റ്.
ആ പോസ്റ്റ് ബൂലോകത്തിലെ ഒരോരുത്തരും ആണ്‌.
ബൂലോഗരെ വരിഞ്ഞു മുറുക്കുന്ന നിയമങ്ങളും ചട്ടങ്ങളും നയങ്ങളുമാണ്‌ ആ കമ്പികള്‍
നൊക്കൂ അങ്ങനെ ശ്വാസം മുട്ടിയ ബൂലോഗം കറുത്തു പോയിരിക്കുന്നു.

[ഡിങ്കാ കമ്പികളില്‍ ആടിക്കളിക്കുമ്പോള്‍ ഒരെ കൈ ഫേസിലും മറ്റേതു ന്യൂട്രൈലിലും പിടിക്കാന്‍ മറക്കണ്ടാ..നിന്റെ മാരക അസുഖത്തിനു ആശ്വാസം കിട്ടും ]

Dinkan-ഡിങ്കന്‍ said...

ഡിങ്കന്റെ പൊസ്റ്റ് കണ്ട് ഇഷ്ടപ്പെട്ട എല്ലാര്‍ക്കും ഹൃദയം പിളര്‍ന്ന നന്ദി.ആഷേച്ച്യേ കൊട്ട റെഡി.പച്ചാള്‍സ് നിന്റെ തലയ്ക്ക് കൂടംകൊണ്ടാണ് അടിക്ക്കേണ്ടത്, നിനക്കൊരു വിചാരം ഉണ്ട് നീ ഇടുന്ന പടങ്ങള്‍ മാത്രമേ കിടിലന്‍ എന്ന്, അതു ശരിയല്ല.ഇടീ ഒറ്റക്കയില്‍ വേണേല്‍ തൂങ്ങാം കേട്ടോ ദുഷ്ടാ.മനൂ ഈ പൊസ്റ്റിനെ ഞാന്‍ ലൈഫ്-ബൊയ് ഇട്ട് കുളിപ്പിച്ച് വീണ്ടും ഒരു പടം ഇടാട്ടോ.കുറുമാനേ പ്രശംസയ്ക്ക് നന്ദി.കുട്ടിച്ചാത്താ കണക്കില്ലാത്ത ഈ ലൈന്‍ വലി തന്നെയാണ് നല്ല പൊസ്റ്റിന്റെ ലക്ഷണം.കുട്ടന്‍ മേനോനെ ഗൂഗിളില്‍ പടംസ് ഉള്ളിടത്തോളം കാലം നമുക്കെന്ത് വിഷമം, കോപ്പിറൈറ്റും കൊണ്ട് വന്നാല്‍ ഇടി ഷുവറാ.മനൂ ഡോണ്ടൂ, ഡിങ്കന്റെ ഇങ്നഗ്നെ സംശയിക്കല്ലേഡാ, നാണമില്ലേ ഇതൊകെക് ചോദിക്കാന്‍?ഉണ്ണിക്കുട്ടാ ‘അസുഖം’ നിനക്കാണ്.അതിനായി ഞാന്‍ ഈ പോസ്റ്റിലെ കരണ്ട് മൊത്തം തരുന്നു. എന്തായാലും കുറെ കാലത്തിനു ശേഷം ആണ് എല്ലാരും ആയി ഇന്ററാക്ഷന്‍. സന്തോഷായി. ആ സാന്‍ഡൊസിനെയും ദില്‍ബനേയും മിസ് ചെയ്യുന്നു. വന്നാല്‍ കോറം തികക്കാമായിരുന്നു. എല്ലാര്‍ക്കും നന്ദീണ്ട് ട്ടോ :)

ദില്‍ബാസുരന്‍ said...

നീ എന്നെ കാത്തിരുന്ന് മുഷിഞ്ഞോ ഡിങ്കാ? (അയ്യഡാ.. പോസ്റ്റിട്ടയുടന്‍ ഓടിവരാന്‍ നീയാര് വനിതാ ബ്ലോഗറോ?)

നല്ല പോസ്റ്റുങ്കാലമാഡാ...

ikkaas|ഇക്കാസ് said...

ഈ പോസ്റ്റിന്റെ മോളില്‍ തലങ്ങും വിലങ്ങും കാണുന്നത് ഞരമ്പുകളല്ലേ?
അയ്യോ, സോറി.. കമ്പികളാണല്ലേ.
(ഈ ബ്ലോഗു വായനയുടെ ഒരു പ്രശ്നമേ!!)

Dinkan-ഡിങ്കന്‍ said...

ദില്‍ബാ ഞരമ്പന്‍ എന്ന് സ്വയം പ്രഖ്യാപിച്ചിട്ടും നിനക്കിനിയും ഭയമോ?ഇക്കാസേ കണ്ണ് ടെസ്റ്റ് ചെയ്യെഡെയ്. 2 പേര്‍ക്കും കൂടി ഒരു നന്ദി. വൈകി വന്നതിനാല്‍ വീതിച്ചെടുത്തോളണം ട്ടോ

ചക്കര said...

:)

sandoz said...

ഡാ ഡിങ്കാ..... എന്നെ കാണാതെ നീ വെഷമിച്ചാ കണ്ണാ.....നീ പോസ്റ്റിട്ടാലൊനും ഈ സാന്റോ വരൂല്ലാ മോനേ.....
വല്ല പ്രിയങ്കയോ ടീമോ പൊസ്റ്റിടണം.......
തിരക്കായിപ്പോയി.....
അത് കൊണ്ട് കുറേ അടി മിസ്സായി....
സരമില്ലാ....നമുക്ക് മേക്കപ്പ് ചെയ്യാം....

സാല്‍ജോ+saljo said...

ഉദാത്തമായ പോസ്റ്റ്..!
എന്നതാ പോസ്റ്റ്!


പോസ്റ്റേപ്പിടിപ്പിച്ചേ അടങ്ങിയൊള്ളു...കള്ളന്‍!

വല്യമ്മായി said...

:)

അബ്ദുല്‍ അലി said...

ഡിങ്കാസ്‌,
ഈ പോസ്റ്റ്‌ പോസ്റ്റും എന്ന് നീ പറഞ്ഞപ്പോള്‍ എനിക്ക്‌ വിശ്വാസം വന്നില്ല. ഈ പോസ്റ്റ്‌ പൊസ്റ്റികണ്ടപ്പോള്‍ സമധാനമായി.
കിടിലന്‍ പോസ്റ്റില്‍ ഒരു പോസ്റ്റ്‌.

വേണു venu said...

ചെറുക്കന്‍ നല്ല പോസ്റ്റിലാ. വിവാഹ ദല്ലാളിന്‍റെ ഡയലോഗു്.:)‍

പ്രിയംവദ said...

wow! മലയാളം ബ്ലൊഗില്‍ എല്ലാം തികഞ്ഞ ഒരു ഉത്തരാധുനികന്‍ (post modern) സംഭവം ഇതാദ്യമായിട്ടാണു കാണുന്നതു! നല്ല 11KV
പോസ്റ്റ് !

ബഹുവ്രീഹി said...

നല്ലപോസ്റ്റിന്റെ കമന്റു നോക്കി വന്നപ്പോ ദേ കരണ്ടുള്ളൊരു കലക്കന്‍ അബ്രഹാം ഡിങ്കന്‍ ‍പോസ്റ്റ്!

രാവിലെമുതല്‍ ചിരിക്കാതിരുന്നതിന് ഞാനിന്ന് ശരിക്കും അനുഭവിച്ചു!.

പോക്കിരി വാസു said...

:-)ഈശ്വരാ..എന്തിനീ ബലൂ...

Dinkan-ഡിങ്കന്‍ said...

സാന്‍ഡൊസ്,സാല്‍ജോ,വല്യമ്മായി,അബ്ദുള്‍ അലി,വേണു,പ്രിയംവദ,ബഹ്രുവ്രീഹി,പോ.വാസു എല്ലാര്‍ക്കും നന്ദി.പോസ്റ്റ് നല്ലതാണല്ലോ അല്ലെ?

Dinkan-ഡിങ്കന്‍ said...

പ്രതികരണങ്ങളിലേയ്ക്ക് ഒരു ടെസ്റ്റ്- പരീക്ഷണം 1

Dinkan-ഡിങ്കന്‍ said...

പ്രതികരണങ്ങളിലേയ്ക്ക് ഒരു ടെസ്റ്റ്- പരീക്ഷണം 2

PriyaNair said...

ithenikku ishtapettu... :)

appol blog haedingil paranjathu thettanalloo.. dinakanu puthiyundllooo.. (kuruttu budhiyanelum ;))

ദ്രൗപതി said...

നല്ല പോസ്റ്റ്‌

..വീണ.. said...

ഇത് ഒരു ഒന്ന്-ഒന്നര പോസ്റ്റ് തന്നെ..
സംശയമില്ല.. :)

മയൂര said...

ഹ..ഹാ..ഇതു താന്‍ പോസ്റ്റ്...കിടിലന്‍....

Dinkan-ഡിങ്കന്‍ said...

ഇതെന്ത് പറ്റി പെട്ടെന്ന് പെണ്ണുങ്ങള്‍ക്കും പൊസ്റ്റില്‍ കയറണം എന്ന് തോന്നാന്‍. വരിയ്യ്കരിയായി 3 പേര്‍ വന്ന് പൊസ്റ്റില്‍ കയറിയിരിക്കുന്നു. എന്തായാലും വന്നവര്‍ക്ക് താങ്ക്സ്

Dinkan-ഡിങ്കന്‍ said...

സോറി 3 അല്ല 4
qw_er_ty

കൊച്ചുത്രേസ്യ said...

ഇന്നാട്ടിലെ പെണ്‍കുട്ടികള്‍ക്കൊക്കെ എന്താണു പറ്റീതെന്നു മനസ്സിലായില്ലേ? ഇതാണു കുഞ്ഞേ മാറ്റത്തിന്റെ മാറ്റൊലി. ഇതൊരു തുടക്കം മാത്രം.. ഇനിയുമെത്രയോ പോസ്റ്റിലു വലിഞ്ഞു കേറാന്‍ കിടക്കുന്നു.ജാഗ്രതൈ..

ഈ മാതിരി പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കാലോ അല്ലേ?

Dinkan-ഡിങ്കന്‍ said...

കൊച്ച് ത്രേസ്യേ മാറ്റത്തിന്റെ മാറ്റൊലി ഒക്കെ കൊള്ളാം. പക്ഷേ ഈ കര്‍ക്കിടകത്തില്‍ പായലുള്ള പോസ്റ്റില്‍ വലിഞ്ഞ് കേറിയാല്‍
“അയ്യൊ..പൊ.ത്തോ...“ എന്നൊരു “ഒലി” കൂടെ കേള്‍ക്കാം.. ഈ മാറ്റൊലി, ഞാണൊലി , കുഞ്ഞാലി എന്നൊക്കെ പോലെ ഒരു “വീണൊലി”. അത് കേള്‍ക്കണോ???

പിന്നെ “കുഞ്ഞേ, അനിയാ” എന്നൊക്കെ വിളിച്ച് എന്നെ സെന്റിയാക്കരുത്, എനിക്ക് നഖം നോക്കാതെ..സോറി മുഖം നോക്കാതെ അനീതിയ്ക്കെതിരെ പ്രതികരിച്ച് കൂമ്പിനിടിയ്ക്കാന്‍ ഉള്ളതാ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പോസ്റ്റിലേയ്ക്കൊരു ലൈന്‍ വലിയ്ക്കട്ടൊ

നാസ് said...

അണ്ണാ.... ആ പോസ്റ്റല്‍ ഉറുംബുണ്ടോ? ഡിങ്കാ രക്ഷിക്കൂ.... ഞാന്‍ ഇപ്പൊ മരിക്കും...ഡിങ്കാ.....

സുബൈര്‍കുരുവമ്പലം said...

(((((((((((((((o)))))))))))

ശ്രീ said...

കൊള്ളാം ഡിങ്കാ... ദിതാണ് ശരിയ്ക്കും പോസ്റ്റ്!
;)

ഹരിത് said...

ഡിങ്കന്‍ രാവണന്‍ തന്നെ. പത്തു തലയ്ക്കുള്ള ബുദ്ധി!

കാവലാന്‍ said...

ഹാ പോസ്റ്റേ അധിക തുംഗ പഥത്തിലെത്ര
കമ്പികള്‍ വലിച്ചു പിടിച്ചിരിക്കുന്നു നിന്നെ?
............................
............................
മഹാ(പെശക്)കാവ്യമാണ് പൂരിപ്പിക്കുക.

നന്ദകുമാര്‍ said...

ഡിങ്കാ..എന്തൂട്ടാ പോസ്റ്റ് ശ്റ്റാ ത്? വിശാലമനസ്കനു പോലും ഇമ്മാതിരി ഒരു പോസ്റ്റിടാന്‍ പറ്റില്ല. ഇനിണ്ടാ ഇത് മാതിരി പോസ്റ്റ്?

Rare Rose said...

ഡിങ്കാ.എന്തു പറയേണ്ടൂ‍..അവര്‍ണ്ണനീയം.!!.യാതൊരു വിലയുമില്ലാതെ നിന്ന ഇലക്ട്രിക് പോസ്റ്റിനു ഈ
ബൂലോഗത്തു ഇത്രേം നിലയും വിലയും ഉണ്ടാക്കികൊടുത്ത ഡിങ്കാ..അങ്ങു പാവങ്ങളുടെ മാത്രമല്ലാ പോസ്റ്റുകളുടെയും രക്ഷകനാണു..:-)

ശ്രീവല്ലഭന്‍ said...

കമന്റ് മുയുമനും കയിഞ്ഞ കൊല്ലത്തെ. അപ്പോള്‍ ഡിങ്കാ ഇതു കഴിഞ്ഞ കൊല്ലത്തെ പോസ്റ്റ്. ആ കമന്റ് കളയാതെ എങ്ങിനെ വീണ്ടും പോസ്റ്റി? അതിന്റെ വിദ്യ ഒന്നു പറഞ്ഞു തരുമോ?

പോസ്റ്റ് കിടിലന്‍!

പ്രിയ said...

അതേ, ഡിന്കാ , ഈ പഴയ പോസ്റ്റുകളെ ഇങ്ങനെ വര്ഷാവര്ഷം റിന്യൂ ചെയ്താ പോരാട്ടോ . പുതിയതിടൂ
(ഇതു ഞാന് പണ്ടു ബൂലോകത്ത് വന്നപ്പോ വഴി ആറിയാതെ കറങ്ങി നടന്ന സമയത്തു ഇവിടെ കണ്ട പോസ്റ്റാ, അതാ ഒറ്റ നോട്ടത്തില് തിരിച്ചറിഞ്ഞേ :D പിന്നെ അന്ന് എന്റെ assignment ഡിങ്കന്റെ ബ്ലോഗ് മൊത്തം ഒറ്റ ഇരിപ്പില് വായിക്കുക എന്നതായിരുന്നു. )

നന്ദന said...

:)). നല്ല പോസ്റ്റ്. തൊട്ടാ ഷോക്കടിക്കുമോ ?

ഉപാസന | Upasana said...

എന്തോരം ‘ലൈന്‍’ കളാ ഡിങ്കാ

ഗുപ്തന്‍ said...

ശ്രീവല്ലഭന്‍ മാഷ് ചോദിച്ച സംശയം എനിക്കും. പറഞ്ഞുതരൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

പ്രിയ said...

എഡിറ്റ് പോസ്റ്റ്
പോസ്റ്റ് ഒപ്ഷന്സ്
പോസ്റ്റ് ഡേറ്റ് ആന്റ്റ് ടൈം ;)
പബ്ലിഷ് പോസ്റ്റ്

ഡിങ്കന്‍ said...

ഇന്നലെ ഇതിലുള്ളില്‍ പണ്ട് ഡ്രാഫിറ്റില്‍ ഉണ്ടായിരുന്ന ഒരു ഡാറ്റ തപ്പുന്നതിനിടയില്‍ എന്തിലോ കൈ തട്ടി ഇതിന്റെ ഡേറ്റ് മാറിയതാണ്. എന്നോട് പൊറുക്കുക്കണം കൂട്ടരേ.

ഗുപ്തന്‍ said...

ഓ പ്രിയേ പ്രിയേ താങ്ക്സ് ഫൊര്‍ ദ റ്റിപ്പേ...

ഗുപ്തന്‍ said...

ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഒരമ്പതടിച്ച് !!!

ഗുപ്തന്‍ said...

ഓ പ്രിയ ആ പ്രിയ അല്ല ഈ പ്രിയ ആണെന്ന് പ്രൊഫൈല്‍ നോക്കിയപ്പോഴല്ലേ കണ്ടത്..

പാട്ടില്ലാതെ അറ്റന്‍ഷനായി നിന്ന് ഒരു താങ്ക്സേ.... നേരത്തെ ആളുമാറിപ്പോയാരുന്നു :))

വാല്‍മീകി said...

നല്ല മനോഹരമായ പോസ്റ്റ്.
ഇതു ഏപ്രില്‍ ഒന്നിനായിരുന്നു വേണ്ടത്.

Siju | സിജു said...

ഡിങ്കന്‍ നല്ല ഒരു പോസ്റ്റ് ഇടുമ്പോള്‍ ഞാന്‍ വന്നില്ലെങ്കില്‍ എങ്ങനാ..

ബയാന്‍ said...

ഡിങ്കാ: പോസ്റ്റില്‍ കിടന്ന് വടിയാവാതെ താഴെയിറങ്ങെടാ..കുട്ടാ‍... മെല്ലെനെ ഇറങ്ങിയാല്‍ മതി.. കുപ്പായം കീറും.

തോന്ന്യാസി said...

ഈ പോസ്റ്റില്‍ നിന്നൊരു ലൈന്‍ വലീക്കുന്നോണ്ട് വിരോധമുണ്ടോ?

എതിരന്‍ കതിരവന്‍ said...

ഹ ഹ ഹ ഹി ഹി ഹി
ചിരിച്ച് ചിരിച്ച് മണ്ണുകപ്പി.

:: niKk | നിക്ക് :: said...

HaHaHa... kalakki :))

ജിഹേഷ് said...

കൊട്ടേഷന്‍ ടീമിനെ വിളിക്കാറായെന്നു തോന്നുന്നു ..:)

ജോസ്മോന്‍ വാഴയില്‍ said...

നല്ല പോസ്റ്റ് തന്നെ... സമ്മതിച്ചു...!!

എന്നാലും ഉള്ള കാര്യം ഞാന്‍ തുറന്ന് പറയും.... ഇത് എവിടുന്നോ അടിച്ചു മാറ്റിയ പോസ്റ്റാ...!!! എനിക്കുറപ്പാ...!!

സ്വന്തമായിട്ടൊരു പോസ്റ്റ് ഉണ്ടേല്‍ കാണിക്ക്...!!!

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഡിങ്കന്‍ ജി ഇതു തുങ്ങിയാല്‍ കറന്റടിക്കുമോ

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

ഇതൊന്നൊന്നര പൊസ്റ്റാണെ

കാണാമറയത്ത് said...

ഇപ്പോഴാ കണ്ടതെ.ഭീകരം .!!

Naren...!!!! said...

dinka saktharil sakthaa.....aapathile mithramee....santhoshamaayi...[:)]