Monday, June 23, 2008

ഉടല്‍‌രതിയില്‍ ഉടുപുടവയുടെ രാഷ്ട്രീയം

രാജീവ് ചേലനാട്ടിന്റെ ഈ പൊസ്റ്റില്‍ ഇട്ട കമെന്റ് അല്‍പ്പം നീളക്കൂടുതലുള്ളതായതിനാല്‍, ഇനി ഈ കമെന്റുമായി ബന്ധപ്പെട്ട് വരുന്ന അഭിപ്രായങ്ങള്‍ രാജീവിന്റെ പോസ്റ്റില്‍ ഓഫ്‌ടോപ്പിക്കാകുമെങ്കില്‍, ആയതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇവിടെയാകാം...



രാജീവേ,
താങ്കള്‍ പോസ്റ്റ് ഇട്ട അന്ന് സമൂഹം,സന്യാസം,ലൈംഗികത എന്നിവയെ പരാമര്‍ശിക്കുന്ന ഐറണി/സറ്റയര്‍ കലര്‍ന്ന ഈ കവിത മാത്രം കമെന്റിട്ട് പോയതായിരുന്നു. പിന്നെ ഇന്നാണ് ഇതില്‍ വീണ്ടും വരുന്നത്. വളരെ നീളം കൂടിയ ചിലകമെന്റുകള്‍ ഓടിച്ച് നോക്കിയതേ ഉള്ളൂ.



നീണ്ടു പോകുന്ന ഈ ചര്‍ച്ചകള്‍ക്കിടയില്‍ എന്റെ ചില സംശയങ്ങള്‍ ചോദിച്ചുകൊള്ളട്ടേ

1)Local TV network in Alwey reports that the lady committed suicide. :(
എന്ന് ഗുപ്തന്റെ ഒരു കമെന്റ് കണ്ടു. ഇത് വാസ്തവം ആണോ? ആ സ്ത്രീ മരിച്ചോ? ആലുവയിലേ ചാനല്‍ അങ്ങനെ തെറ്റായ വിവരം നല്‍കിയിരുന്നോ?


2) എന്നാല്‍ അവര്‍ അണിഞ്ഞിരിക്കുന്ന തിരുവസ്ത്രം അതിന്റെ പവിത്രതയെക്കുറിച്ചെങ്കിലും കുറഞ്ഞപക്ഷം ചിന്തിക്കേണ്ടതായിരുന്നു.

കുഞ്ഞന്റെ ഈ പരാമര്‍ശം ഗുപ്തന്‍

“കന്യാസ്ത്രീകള്‍ സഭാവസ്ത്രം ഇട്ട് ആരോടെങ്കിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വത്തിന്റെ വിമോചനപ്രഖ്യാപനം ആവും. പൌരോഹിത്യത്തെ അടിക്കാന്‍ വിപ്ലവകാരികള്‍ക്ക് ഒരു വടിയും. അക്കാര്യം ലേഖകന്‍ മുകളില്‍ പറഞ്ഞല്ലോ.“


കുഞ്ഞന്റെ ആ വാക്യം ചില സംഗതികളിലേക്കുള്ള ചൂണ്ട് പലക തന്നെയാണ്. ഉദാ. ഒരു പോലീസുകാരന്‍/കാരി‍, അയാള്‍ ഇതുപോലെ ഒരു സെക്ഷ്വല്‍ സ്കാന്‍ഡലില്‍ ഉള്‍പ്പെടുന്നു എന്ന് കരുതുക , പ്രസ്തുത ക്ലിപ്പിംഗില്‍ അയാള്‍ യൂണിഫോം ഇട്ട് വേഴ്ച നടത്തുന്നതോ, ലൊക്കപ്പില്‍ വെച്ച് വേഴ്ച നടത്തുന്നതോ ആയ ഒരു രംഗവും... തീര്‍ത്തും സ്വകാര്യമായ ഒരു ഹോട്ടല്‍ മുറിയില്‍ നടത്തുന്ന വേഴ്ചാരംഗവും രണ്ട് നിലപാടുകളിലേക്ക് തന്നെയാണ് ബോധപരമായോ, അബോധപരമായോ കൊണ്ട് ചെന്നെത്തിക്കുക എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഫലത്തില്‍ രണ്ടും ഒന്നാണെങ്കിലും “കാക്കിയെ വ്യഭിചരിച്ചു” എന്നൊരു പരാമര്‍ശം ആദ്യത്തെ സാഹചര്യത്തില്‍ തുല്യം ചാര്‍ത്തുന്നതിനായിരിക്കും നാം ഉള്‍പ്പെടുന്ന സമൂഹത്തിന് താല്‍പ്പര്യം എന്ന് കരുതുന്നു. അതിനാല്‍ തന്നെ ഉടല്‍‌രതിയില്‍ ഉടുപുടവയുടെ രാഷ്ട്രീയം ന്യായമായും ഗണിക്കേണ്ടതാണ്.

3)നളന്റേതാണ് താഴെ കാണുന്ന അഭിപ്രായം
പൌരോഹസ്ത്യത്തിലേക്ക് ആരേയും നിര്‍ബന്ധിക്കുന്നില്ല എന്നു പറഞ്ഞാല്‍ക്കൂടി (വാസ്ഥവം മറിച്ചാണെന്നത് മറ്റൊരു വിഷയം), ഒരാള്‍ ലൈംഗീക വേഴ്ചയില്‍ ഏര്‍പ്പെടുന്നതിനെ വിലക്കുന്നത്, മിനിമം ഭാഷയില്‍ മനുഷ്യാവകാശലംഘനമാണു. ഓ അല്ലെങ്കില്‍തന്നെ എന്നാണു മതങ്ങള്‍ മനുഷ്യാവകാശങ്ങള്‍ക്കു പുല്ലുവില നല്‍കിയിട്ടുള്ളത്.

നളനോട് ഞാന്‍ വികാരപരമായി യോജിക്കുന്നു; എന്നാല്‍ സാങ്കേതികമായി ചില സംശയങ്ങള്‍ പങ്കിടട്ടേ... രതി എന്നത് തീര്‍ത്തും ജൈവസഹജമായ ഒരു പ്രക്രിയയാണ് ആയതിനാല്‍ തന്നെ അതിന് വിലക്കുക്കള്‍ എര്‍പ്പെടുത്തുന്നത് ശരിയല്ല എന്ന് നിലപാടിനോട് വികാരപരമായി ഞാന്‍ യോജിക്കുന്നു. എന്നാല്‍ ജൈവനിഷേധം നടത്തുന്ന മറ്റു ഇടപെടലുകളും ഇല്ലേ?
ഉദാ1. ചില എയര്‍ലൈന്‍സ് കമ്പനികള്‍ അവരുടെ സ്ത്രീ ജീവനക്കാരെ ജോലിക്ക് തിരഞ്ഞെടുക്കുന്ന വേളയില്‍ വിവാഹം/ഗര്‍ഭാധാരണം എന്നിവയെ കുറിച്ച് ഉടമ്പടി പത്രങ്ങളില്‍ ഒപ്പ് വെയ്ക്കുന്നു. ഇത് ശരിയാണോ? പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയ്ക്ക് ജൈവപരമായ ഒരു പ്രക്രിയയാണ് ഗര്‍ഭാധാരണം എന്നിരിക്കേ അതിനെ നിഷേധിക്കുന്നത് ലൈംഗിക നിഷേധം എന്നതു പോലെ തന്നെ എതിര്‍ക്കപ്പെടേണ്ടതല്ലേ? ഉദാ2: ഗര്‍ഭാധാരണം തടയുന്നത് (സ്വകാര്യ)ജീവിതത്തില്‍ മറ്റുപലരും ചെയ്യുന്നതാണ് അതില്‍ വലിയ കഴമ്പില്ല എന്നൊക്കെ ചിലര്‍ പറഞ്ഞേക്കാം അവര്‍ക്കുള്ളതാണ് ഈ രണ്ടാമത്തെ ഉദാഹരണം. ചില പരസ്യ/മോഡലിംഗ് കമ്പനികളില്‍ മോഡല്‍ ആയി കോണ്ട്രാക്റ്റ് വെയ്ക്കുന്ന സമയത്ത് ആര്‍ത്തവചക്രത്തെ വരെ ഉടമ്പടിയില്‍ കൊണ്ട് വരുന്നു എന്നത് അറിവുള്ളതല്ലേ. ഇത് ജൈവപ്രകിയകളുടെ നിഷേധം തന്നെ അല്ലേ? lingerie മോഡലുകള്‍ക്ക് അടിവസ്ത്രപ്രദര്‍ശനം നടത്തുപ്പോള്‍ സാനിറ്ററി പാഡോ, സുതാര്യമായ അടിവസ്ത്ര പ്രദര്‍ശനത്തില്‍ ടാമ്പൂണോ ധരിക്കുന്നത് അരോചകമാകുമെന്ന മോഡലിംഗ്കമ്പനി നിയമപ്രകാരം ഇത്തരം എതിര്‍നീക്കങ്ങള്‍ നടത്തുകയും അവസാനം പിറ്റ്യൂറ്ററി ഗ്രന്ഥി, ജെനിറ്റിക്കല്‍ ക്ലോക്ക് എന്നിവയ്ക്ക് വരെ ഹാനികരമാകുന്ന വിധം ഔഷധപ്രയോഗം നടത്തുന്നതിലെ രാഷ്ട്രീയം?
ഇവിടെ പല ഫെമിനിസ്റ്റ് (?) വ്യാഖ്യാനങ്ങളും കണ്ടു. ആയവര്‍ ഇതിനെ കുറിച്ചൊന്ന് പറഞ്ഞാല്‍ നന്നായിരുന്നു

സ്വാഭാവികമായും ഇത്തരം ഒരു നിയമം തന്നെ അല്ലേ സന്യാസമഠങ്ങളും മുന്നോട്ട് വെയ്ക്കുന്നത്? ഒന്ന് പ്രത്യക്ഷത്തില്‍ കച്ചവടം ആണെകില്‍ മറുഭാഗത്ത് ????

സന്യാസമഠങ്ങളില്‍ ലൈംഗിക നിഷേധം നടത്തുന്നതിനെക്കുറിച്ചുള്ള വ്യക്തിപരമായ അഭിപ്രായം “ഒരുതരം സ്വയംപീഡനം(മസോക്കിസം) എന്ന് മാത്രമാണ്. അത് ഒരാള്‍ക്ക് തോന്നുന്നെകില്‍ സ്വമേധയാ ആചരിക്കേണ്ടതാണ് , അല്ലാതെ മതപരമായ/കച്ചവടപരമായ അടിച്ചേല്‍പ്പിക്കലുകള്‍ ഉണ്ടാകരുത്“

ഇനി എത്ര ശതവര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാലാണ് കാമം പാപമല്ലെന്നുള്ള അവബോധം സമൂഹത്തില്‍ നിറയുക എന്നറിയില്ല. ... എന്ന വെള്ളെഴുത്തിന്റെ അഭിപ്രായം തന്നെയാണ് എനിക്കും.
കത്തോലിക്കാ സഭ പതിനാറാം നൂറ്റാണ്ട് വരെ വിവാഹം അനുവദിച്ചിരുന്നു എന്നു കൂടി അറിയുക. അത് മാറ്റാനുണ്ടായ സാഹചര്യം മാര്‍പ്പാപ്പയ്ക്കും മറ്റും അനധികൃതമായ വ്യക്തിപരമായ സ്വത്തും പിള്ളേരും ഭാര്യമാരും അങ്ങിനെ സഭ ഒരു നാശത്തിന്റെ വക്കില്‍ എത്തിയപ്പോഴാണ് .... ഇത് എലിയേ പേടിച്ച് ഇല്ലം ചുടുന്നതിന് തുല്യമാണ്. സന്യസ്ഥരായാല്‍ മാത്രമേ ലോകസേവനം/ആതുരസേവനം/ആത്മീയത എന്നിവ സാധ്യമാകൂ എന്നമട്ടിലുള്ള കടും‌പിടുത്തങ്ങള്‍ക്ക് എത്രമാത്രം സാധുതയുണ്ട്? ലോകത്തിലെ മനുഷ്യസ്നേഹികളുടെ/ആതുരസേവകരുടെ ഒരു നീണ്ട നിരയെടുത്താല്‍ അതില്‍ ലൈംഗികത/കുടുംബം നിഷേധിച്ച് പ്രവര്‍ത്തിച്ചവരാണോ അല്ലാത്തവരാണോ എന്ന് ഒരു “ചുമ്മാ കണ്ണോടിക്കല്‍ കമ്പാരിസണ്‍” നടത്തിയാല്‍ തന്നെ യാഥാര്‍ത്ഥ്യം വെളിപ്പെടും.

കല്യാണം കഴിക്കുന്നതും കുട്ടികളെ പ്രസവിക്കുന്നതും എല്ലാം ഫെമിനിസത്തില്‍ അടിമത്തത്തിന്റെ ഉദാഹരണങ്ങളാ‍ണ്. പലരീതിയിലുള്ള ഫെമിനിസ്റ്റ് ലേഖനങ്ങളും, സംഹിതകളും പരിചയപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒന്ന് കണ്ടെത്താനായിട്ടില്ല. കുട്ടികളെ പ്രസവിക്കുന്നത് ഒരു ജൈവപ്രക്രിയ എന്നിരിക്കേ (ഉഭയസമ്മതത്താല്‍..) അത് ആന്റിഫെമിനിസം ആകുന്നതെങ്ങിനെയെന്ന് ചെറിയബുദ്ധിയില്‍ ആലോചിച്ച് പിടികിട്ടുന്നില്ല? “ഫെമിനൈന്‍“ എന്ന ഒരു ജൈവാവസ്ഥയുടെ കിടപിടിച്ചാണ് ഫെമിനിസം ഉണ്ടാകുന്നതെന്നിരിക്കേ ഇത് ഇത്തരത്തിലുള്ള ഋണാത്മകമായ പരാമര്‍ശത്തിന്റെ സാംഗത്യം വെളിപ്പെടുന്നില്ല.

ഇതിനു തൊട്ട് മുന്‍പ് അല്ലേ ഒരു മല്ലികാന്നോ മറ്റും പേരുള്ള ഒരു സ്ത്രീ ഇതുപോലെ വീഡിയോ ക്ലിപ്പ് പുറത്തായതില്‍ ആത്മഹത്യ ചെയ്തത്? ഇതില്‍ ഒരു തിരുവസ്ത്രം ധരിച്ച ഒരു കന്യാസ്ത്രി വന്നപ്പോള്‍ അതില്‍ കന്യാസ്ത്രീയ്ക്ക് ലൈംഗിക സ്വാതന്ത്ര്യം ഇല്ലായെന്നും മതങ്ങളേ പാടില്ലായെന്നും ഒക്കെ കൊണ്ട് വരുന്നത് അങ്ങിനെയങ്ങ് സമ്മതിച്ച് തരാന്‍ ബുദ്ധിമുട്ടുണ്ടേ. പ്രാധാന്യം അര്‍ഹിക്കുന്ന ഒരു പരാമര്‍ശമാണിത്. പണ്ട് ശൈലജാനായരേയും, മൈസൂര്‍മല്ലികയേയും, ചാലക്കുടി പടക്കത്തേയും ഒക്കെ കണ്ട് തള്ളിയിരുന്ന നാം അതേ പോലെ ഒരു അര്‍ഹിക്കുന്ന അവഗണന ഈ സംഭവത്തിന് നല്‍കുന്നതെന്തിനാണ്? തീര്‍ച്ചയായും നേരത്തേ പറഞ്ഞ “ഉടല്‍‌രതിയില്‍ ഉടുപുടവയുടെ രാഷ്ട്രീയം“ എന്ന വസ്തുത വീണ്ടും കടന്നുവരുന്നു. ഇവിടെ തിരുവസ്ത്രം ഒരു സിംബലാണ്... (സന്തോഷ് മാധവന്റെ ആശ്രമത്തില്‍ നിന്ന് കണ്ടെത്തിയ പോലീസുകാരന്റെ യൂണിഫോം വെറും ഒരു തുണിക്കഷ്ണമല്ല എന്നത് പോലെ തന്നെയാണ്...) അത്തരത്തില്‍ ഒരു സിംബലോ/ചൂണ്ട് പലകയോ ആണ് ഈ തിരുവസ്ത്രം എന്നത് കൊണ്ട് തന്നെയാണ് അരോപണപ്രത്യാരോപണങ്ങളില്‍ സഭയും, സന്യാസാവസ്ഥയും കടന്ന് വരുന്നത്. അതില്‍ അസഹിഷ്ണുതയ്ക്ക് കാര്യമില്ല.

രാഷ്ട്രീയം മൂലം കൊലപാതകങ്ങള്‍ ഉണ്ടാകുന്നു, മതം ഒരളവുവരെ അതിന് തടയിടുന്നു എന്ന മട്ടിലുള്ള അഭിപ്രായങ്ങളോടും യോജിക്കാനാവുന്നില്ല. മതവും, രാഷ്ട്രീയവും ഒളിഞ്ഞും തെളിഞ്ഞും കൈകോര്‍ത്തും, പരസ്പരം പോരടിച്ചും നീങ്ങുന്ന ഒരു താരയാണ് എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത് എന്നിരിക്കെ... തിരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ വോട്ടവകാശത്തില്‍ വരെ മതങ്ങള്‍/ജാതികള്‍ ഇടപെടുന്ന ഇന്ത്യ രാജ്യത്ത് ... “അഞ്ചാളുള്ള കുടുംബത്തില്‍ നിന്ന് ഒരുത്തനെങ്കിലും ഇറങ്ങണം... ചാകാനാണെങ്കില്‍ ചാകാന്‍” എന്ന ആപ്തവാക്യത്തിലും, ഇടയലേഖനങ്ങളിലും വിശ്വസിച്ച് വിമൊചനസമരംനടത്തിയ കേരളത്തില്‍ പ്രത്യേകിച്ച്.... ചരിത്രം പരിശോദിച്ചാല്‍ മതപരമായ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ഭീമമായ കണക്ക് ചാവുകുഴി തോണ്ടി എടുക്കേണ്ടിവരും.

ഒരു പാട്രിയാര്‍ക്കിയല്‍ സമീപനമാണ് സഭ ഇവിടെ സ്വീകരിച്ചത്. എന്നാല്‍ അതിന്റെ മാനവിക പക്ഷം എന്തെന്ന് ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. ഒരു വിവാഹിതയായ സ്ത്രീയാണ് ഇതിലെ കഥാപാത്രമെങ്കില്‍ മാസ്‌സൈക്കി പരിഗണിച്ച് പുരുഷന്‍/ഭര്‍ത്താവ് അവരെ ഉപേക്ഷിക്കും എന്നതുപോലെ തന്നെ ഒരു നടപടിയാണ് സഭയുടെ പക്ഷത്തുനിന്ന് ഉണ്ടായത്. ആയതിന്റെ അര്‍ത്ഥങ്ങളും,വിദൂരപ്രഭാവങ്ങളും കാനോന്‍‌നിയമത്തിന്റെ തലത്തിലും, ജൈവീകതലത്തിലും, മാനവിക തലത്തിലും ചര്‍ച്ചചെയ്യപ്പെറ്റേണ്ടതാണ്. അല്ലാതെ തന്റെ ഇസത്തില്‍/സ്വന്തം വിശ്വാസത്തില്‍ നമുക്കുള്ള (“ഞാന്‍“ ഉള്‍പ്പെട്ട “നാം”) വിവരം തെളിയിക്കാനുള്ള ബൌദ്ധികവ്യായാമം ആകരുത്

34 comments:

Dinkan-ഡിങ്കന്‍ said...

പണ്ട് ശൈലജാനായരേയും, മൈസൂര്‍മല്ലികയേയും, ചാലക്കുടി പടക്കത്തേയും ഒക്കെ കണ്ട് തള്ളിയിരുന്ന നാം അതേ പോലെ ഒരു അര്‍ഹിക്കുന്ന അവഗണന ഈ സംഭവത്തിന് നല്‍കുന്നതെന്തിനാണ്? തീര്‍ച്ചയായും നേരത്തേ പറഞ്ഞ “ഉടല്‍‌രതിയില്‍ ഉടുപുടവയുടെ രാഷ്ട്രീയം“ എന്ന വസ്തുത വീണ്ടും കടന്നുവരുന്നു. ഇവിടെ തിരുവസ്ത്രം ഒരു സിംബലാണ്... (സന്തോഷ് മാധവന്റെ ആശ്രമത്തില്‍ നിന്ന് കണ്ടെത്തിയ പോലീസുകാരന്റെ യൂണിഫോം വെറും ഒരു തുണിക്കഷ്ണമല്ല എന്നത് പോലെ തന്നെയാണ്...) അത്തരത്തില്‍ ഒരു സിംബലോ/ചൂണ്ട് പലകയോ ആണ് ഈ തിരുവസ്ത്രം എന്നത് കൊണ്ട് തന്നെയാണ് അരോപണപ്രത്യാരോപണങ്ങളില്‍ സഭയും, സന്യാസാവസ്ഥയും കടന്ന് വരുന്നത്. അതില്‍ അസഹിഷ്ണുതയ്ക്ക് കാര്യമില്ല.

ഗുപ്തന്‍ said...

ഡിങ്കാ

കമന്റ് അവിടെനിന്ന് മാറ്റിയതിനു നന്ദി.

എനിക്ക് തല്‍ക്കാലം അഭിപ്രായം ഒന്നും ഇല്ല.

ആ സ്ത്രീ മരിച്ചിട്ടില്ല എന്ന് അറിഞ്ഞാല്‍ ആശ്വാസം. ആല്‍‌വെയിലെ ലോക്കല്‍ റ്റീവി നെറ്റ്വര്‍ക്ക് എ സി. വി. അങ്ങനെ വാര്‍ത്ത നല്‍കിയിരുന്നു എന്നത് സത്യമാണ്. എന്തെങ്കിലും ഒരു സൂചനയ്ക്ക് ഞാനും ഓണ്‍‌ലൈന്‍ പത്രങ്ങള്‍ എല്ലാം അരിച്ചുപെറുക്കിയിരുന്നു. ഒന്നും കണ്ടില്ല. ആര്‍ക്കെങ്കിലും ഇക്കാര്യം കണ്‍ഫേം ചെയ്യാന്‍ ആവുമെങ്കില്‍ ഉപകാരമായിരുന്നു.

ഗുപ്തന്‍ said...

ക്രിസ്തിയ സഭയില്‍ 16-ആം നൂറ്റാണ്ടിലാണ് ബ്രഹ്മചര്യം തുടങ്ങിയതെന്ന സൂചനയില്‍ ചരിത്രപരമായ തെറ്റുണ്ട്.

ഇടവക ഭരണക്കാരായ വൈദികര്‍ക്ക് ബ്രഹ്മചര്യം നിരബ്ന്ധമാക്കിയതാണ് പതിനാറാം നൂറ്റാണ്ടിലോ മറ്റോ സംഭവിച്ചത്.

ആദ്യ നൂറ്റാണ്ടുമുതല്‍ തന്നെ ബ്രഹ്മചാരികളായ സുവിശേഷകരും രണ്ടാം നൂറ്റാണ്ടുമുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ രീതിയില്‍ തന്നെ ബ്രഹ്മചര്യം സ്വീകരിച്ച സന്യസ്തരും ക്രിസ്ത്യാനികള്‍ക്കുണ്ടായിരുന്നു. സന്യസ്തരില്‍ സ്ത്രീകളും പുരുഷന്മാരും അക്കാലത്തുതന്നെ ഉണ്ടായിരുന്നു. ആക്കാലത്തുതന്നെ ‍ അവരില്‍ നിന്നുള്ളവരെ സഭയുടെ ഭരണനേതൃത്വം ഏല്പിക്കുന്ന രീതിയും --വൈദികരായും മെത്രാന്മാരായും- ഉണ്ടായി.

വൈദികര്‍ക്ക് -സ്ന്യാസികളല്ലാത്ത വൈദികര്‍ക്ക് - ബ്രഹ്മചര്യം നിര്‍ബന്ധമാക്കുകയാണ് പിന്നിടുണ്ടായ നടപടി.

Roby said...

ക്രിസ്ത്യാനിയായ ഫെമിനിസ്റ്റ്...വിരോധാഭാസത്തിന്റെ കൊടുമുടി.

ഡാലി said...

ഗുപ്തന്റെ അവസാന കമന്റിനോട് ചേര്‍ത്ത് വായിക്കാന്‍

ഒരു സ്ത്രീ മാര്‍പ്പാപ്പ പോലും ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
http://en.wikipedia.org/wiki/Pope_Joan

ഗുപ്തന്‍ said...

ഹഹഹ ഡാലീ‍ീ.. എന്നെയങ്ങട് കില്‍...

മാര്‍‌പാപ്പമാരുടെയും മെത്രാന്മാരുടെയും വെപ്പാട്ടികള്‍ക്ക് സഭാഭരണത്തില്‍ ഉണ്ടായിരുന്ന പങ്കിനെ പരിഹസിക്കാന്‍ അക്കാലത്തെ ഏതോ ഡിങ്കന്‍ എഴുതിയ തമാശക്കഥയാണത്. ഏതോപെണ്ണ് ആണ്‍ വേഷം ധരിച്ച് വൈദികനും മാര്‍പാപ്പയുമായി റോമാ ഭരിച്ചകഥ.


(ഓഫ്: അഥവാ അത് സത്യമാണെങ്കില്‍ കൂടി അത് സ്ത്രീകളുടെ സ്റ്റാറ്റസിനെയോ സഭയിലെ പങ്കാളിത്തത്തെയോ പോസിറ്റീവായി വിലയിരുത്താന്‍ സഹായികുന്ന ഒന്നല്ല. ആണ്‍ വേഷത്തിലാണ്‍ കളികള്‍)

Dinkan-ഡിങ്കന്‍ said...

പ്രിയ ഗുപ്തന്‍/ഡാലി/റോബി,
അഭിപ്രായങ്ങള്‍ക്കും വിവരങ്ങള്‍പങ്കുവെച്ചതിനും നന്ദി.

ക്രൈസ്തവസഭയില്‍ ആദ്യകാലത്ത് വിവാഹവും, അതുപോലെ തന്നെ സ്ത്രീപൌരോഹിത്യവും ഉണ്ടായിരുന്നു എന്ന് അറിവുള്ളതാണ്. പലകാലങ്ങളിലായി ആശയ/സംഹിതാക്രോഡീകരണങ്ങള്‍ക്ക് വിധേയമായ ഒരു എസ്റ്റാബ്ലിഷ്മെന്റ് മതമാണ്(മതങ്ങളില്‍ ഒന്നാണ്) കാത്തലിക് സഭ എന്നതിനാല്‍ തന്നെ കാലക്രമേണ അത് കൂടുതല്‍ പാട്രിയാര്‍ക്കല്‍ ആയി എന്ന് വേണം കരുതാന്‍. അതായത് ജീവിതാവസ്ഥയുമായി സഹജാവസ്ഥയിലായിരുന്ന മതം പിന്നീട് അതിനെ നിഷേധിച്ചുകൊണ്ട് വളരെയധികം നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. “മിഷണറി പൊസിഷന്‍” എന്ന പദം തന്നെ അതിനൊരു ഉദാഹരണമാണല്ലോ? ഇതര രതി സങ്കല്‍പ്പങ്ങള്‍/നിലകള്‍ എല്ലാം തന്നെ ദൈവവിരുദ്ധമാണ് എന്ന ആശയപ്രചരണാര്‍ത്ഥം പ്രകൃതിയെ നിഷേധിക്കല്ലല്ലേ?

ഡാലി,
സ്ത്രീ മാര്‍പ്പാപ്പയെ കുറിച്ച് കേട്ടിട്ടുള്ളതാണ്.
ഇത് ക്രൈസ്തവ സഭയില്‍ മാത്രം ഉള്ളതാണെന്നല്ല ഡിങ്കന്‍ പറയുന്നത്. 24 തീര്‍ത്ഥങ്കരന്മാരില്‍ 19മത്തെ തീര്‍ത്ഥങ്കരന്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീ ആയിരുന്നു എന്ന് അഭിപ്രായം ഉള്ളവരും ഉണ്ട് [www.hinduwebsite.com/jainism/thirthankaras.asp]. എന്നാല്‍ പുരുഷകേന്ദ്രീകൃതമായ ആ മതസങ്കല്‍പ്പത്തിന്റെ കാലാനുവര്‍ത്തിയായുള്ള ഇടപെടലുകള്‍ മൂലം അവര്‍ പിന്നീട് പുരുഷ സങ്കല്‍പ്പമായി മാറി.

അബ്രഹാമും, ഏലിയയും, ദാവീദും, ഏശയ്യയും, മോശയും, യോഹന്നാനും, യേശുവും,നബിയും ഒക്കെ പ്രവാചക പരമ്പരകളില്‍ വരുന്നുണ്ടെങ്കിലും ഒരു “പ്രവാചക“യെ കുറിച്ച് ഞാന്‍ കേട്ടിട്ടില്ല. ഉണ്ടെങ്കില്‍ അറിയിക്കുക്ക. ദൈവത്തിന്റെ തിരഞ്ഞെടുപ്പില്‍ പോലും അവര്‍ എന്തുകൊണ്ട് അപമാനിക്കപ്പെടുന്നു? “പറുദീസയില്‍ പഴംപറിക്കാന്‍ പ്രേരിപ്പിച്ചതിന്റെ പിഴ” മൂലമാണോ പ്രവാചകത്വം അവള്‍ക്ക് നഷ്ടമാകുന്നത്? അത് കൊണ്ട് തന്നെയാണൊ ആദ്യകാലത്ത് മാര്‍പ്പാപ്പ സ്ഥാനം വരെ നല്‍കിയിരുന്ന സ്ത്രീകള്‍ക്ക് പിന്നീട് “ദാസ്യവൃത്തി“ മാത്രമായി ചുരുക്കപ്പെടുന്നത്?

Dinkan-ഡിങ്കന്‍ said...

എന്റെ ദൈവമേ...(ശരിക്കും ദൈവമേ)..

ഗുപ്താ അപ്പോള്‍ ആ “പെണ്‍ മാര്‍പ്പാപ്പ” വെറും കെട്ടുകഥയാണൊ നമ്മുടെ "കിംഗ് ആര്‍തര്‍" പോലെ?

ഇന്‍ഫര്‍മേഷന്‍ ഹൈജാക്കിംഗ് എന്നത് ഇവിടെ നിന്ന് പഠിക്കേണ്ടിയിരിക്കുന്നു

Dinkan-ഡിങ്കന്‍ said...

Off Topic
....ഏതോ ഡിങ്കന്‍ എഴുതിയ തമാശക്കഥയാണത്....

ദുഷ്ടാ ഗുപ്താ... വെച്ചിട്ടൊണ്ട്.. :)

ഡാലി said...

ഗുപ്താ,
എന്റെ വാചകങ്ങള്‍ ശ്രദ്ധിച്ചു വായിക്കുക.
/ഒരു സ്ത്രീ മാര്‍പ്പാപ്പ പോലും ഉണ്ടായിരുന്നതായി ‘പറയപ്പെടുന്നു‘.“/ തന്ന ലിങ്കില്‍ തന്നെ അതിന്റെ ഇതിഹാസം എന്ന രീതിയില്‍ അവാതരിപ്പിച്ചീട്ടുണ്ട്. എനീട്ട് ഗുപ്തന്റെ കമന്റുമായി ചേര്‍ത്ത് വായിക്കൂ. അപ്പോ മനസ്സിലവും. ഇതൊന്നും അത്ര നിര്‍ദോഷങ്ങളായ കാര്യം അല്ലാ‍ാന്നു.


സഭയുടെ പുരുഷാധിപത്യത്തില്‍ സംശയമുള്ള ഒരാളല്ല ഞാന്‍. അതില്‍ സംശയിക്കാനെന്തിരിക്കുന്നു!!

Inji Pennu said...

>>ഏതോപെണ്ണ് ആണ്‍ വേഷം ധരിച്ച് വൈദികനും >>മാര്‍പാപ്പയുമായി റോമാ ഭരിച്ചകഥ.

:) മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്ന കസേരയ്ക്ക് ഒരു കുഴിയുള്ളതായും ഒരു കെട്ട് കഥ കേട്ടിട്ടുണ്ട് :)

ഗുപ്തന്‍ said...

ചരിത്രപരമായ യാതൊരു ആധികാരികതയും അതിനു അവകാശപ്പെടാനില്ല ഡിങ്ക്സ്.

ഡാലി തന്ന വിക്കി ലിങ്ക് ഞാന്‍ ഇപ്പൊഴേ നോക്കിയുള്ളൂ. അത് സെന്‍സിബിള്‍ ആണ് :)

ഡാലി said...

ഹെന്റെ ഡിങ്കാ, ഗുപ്തകുമാരാ,
ദിത്രയ്ക്കൊക്കെ വിശദീകരണം വേണോ കത്തോലിക്കാ സഭയുടെ പാട്രിയാര്‍ക്കി മനസ്സിലാക്കാന്‍.
പത്രോസിന്റെ (ആദ്യ മാര്‍പ്പാപ്പ ) ഒരു വാചകം ഉണ്ട്. എടുത്ത് വായീര്. ഇന്നത്തെ കന്യാസ്ത്രീകള്‍ക്ക് ഉള്ള അധികാരങ്ങളും നോക്കു. പള്ളിയുമായി അടുത്തിടപഴകുന്ന ഒരു പെണ്‍കുട്ടി ആദ്യം ചോദിക്കണ ചോദ്യം എന്താണ് സിസ്റ്റര്‍മാരെ കുര്‍ബാന ചൊല്ലാത്തെ എന്നാവും. അത് ഫെമിനിസ്റ്റ് ചോദ്യമാണോ?
റോബീ - വിരോധം ‘തോന്നു‘ മാറുക്തി വിരോധാഭാസമായിടും എന്നല്ലേ. അപ്പോ ശര്യാണ് ക്രിസ്ത്യാനിയായ ഫെമിനിസ്റ്റ് - വിരോധാഭാസം. :)
(ഇവിടെ വന്ന് കമ്മന്റ് ഇട്ടത് എന്റെ പിഴ എന്റെ പിഴ. അപ്പോ ശരി ഡിങ്കാ ഇനി കാട്ടില്‍ കാണാം)

ഗുപ്തന്‍ said...

ആ കുഴിയുടെ കഥയും ഇവിടെയുണ്ട് ഇഞ്ചി.
http://fet.egnu.org/wiki/Pope_Joan


പ്രൊഫീറിയുടെ കസേരകള്‍ റോമന്‍ സാമ്രാജ്യാധിപത്യകാലം മുതലേ ഉള്ള സംവിധാനമാണ്. അതിനു പോപ്പ് ജൊവാനുമായി ബന്ധമൊന്നുമില്ല. സംരാജ്യാചാരങ്ങള്‍ മാര്‍പാപ്പാമാര്‍ അതുപോലെ സ്വീകരിച്ചതാവാനെ വഴിയൂള്ളൂ.

ഡാലി said...

ഗുപ്താ,
കൊന്ന പാപം തിന്നാല്‍ തീരുമെന്നാണ് ;)

Dinkan-ഡിങ്കന്‍ said...

ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി (സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല): മനുസ്‌മൃതി

അരിജാലു ഖവ്വാമൂന അലന്നിസാ (പുരുഷന്‍ സ്ത്രീയെക്കാള്‍ ശക്തിയുള്ളവന്‍/അധികാരമുള്ളവന്‍ ) : ഖുറാന്‍


ഇത്തരത്തില്‍ ഉള്ളതിനൊക്കെ ഒടിച്ചും വളച്ചും തിരിച്ചും വ്യാഖ്യാനങ്ങള്‍ ആകാമെന്നിരിക്കേ മതങ്ങള്‍ക്ക് എസ്ക്കേപ് മെക്കാനിസം അറിഞ്ഞൂടാ എന്ന് പറയുക വയ്യ.


മറ്റേ.. പെണ്‍‌മാര്‍പ്പാപ്പയുടെ കാര്യത്തില്‍ ആധികാരികമായ ലിങ്കുകള്‍ ഉണ്ടെങ്കില്‍ ഒന്ന് ഷെയര്‍ ചെയ്യണേ... 19 തീര്‍ത്ഥങ്കരയെ പോലെ ഇതും ചരിത്രമാണോ കെട്ടുകഥയാണോ എന്ന് അറിയാനാണ്

ഗുപ്തന്‍ said...

കത്തോലിക്കാ സഭയിലെയും സെമിറ്റിക് മതങ്ങളിലെയും പുരുഷാധിപത്യത്തെക്കുറിച്ച് ഒരു ചര്‍ച്ചയ്ക്ക് ഞാനില്ല ഡാലി. ഇതൊക്കെ ബ്ലോഗില്ല് ഇപ്പോഴും വിഷയമാകുന്നതില്‍ അത്ഭുതമേയുള്ളൂ. ആ വിഷയത്തെക്കുറിച്ച് ചര്‍ച്ച വേണ്ട എന്നല്ല. പുരൂഷാധിപത്യം ഉണ്ടോ ഇല്ലയോ എന്നമട്ടിലുള്ള ചര്‍ച്ചകള്‍ കാണുമ്പോള്‍ ചിരിയാണ് വരുന്നത്.

അതിനെ ഇല്ലാതാക്കാന്‍ ഉള്ള ചര്‍ച്ച നടത്താവുന്ന ഒരു ഫോറം ആ‍ണിതെന്ന് തോന്നുന്നില്ല. ഔട്ട് സൈഡേഴ്സ് ഗോസിപ്പ് ആയി എല്ലാം അവശേഷിക്കും എന്നതുതന്നെ കാരണം.

വ്യക്തിജീവിതത്തില്‍ പുരുഷാധിപത്യത്തിന്റെ ഘടനകളില്‍ നിന്ന് പുറത്തുവരാന്‍ ആണും പെണ്ണും ഒരുപാട് അധ്വാനിക്കാനുണ്ട്. (പെണ്ണിനെക്കാള്‍ പ്രയാസപ്പെടുന്നത് ആണാണ് ഇക്കാര്യത്തില്‍ എന്നാണ് എനിക്ക് തോന്നാറുള്ളത്. സ്വന്തം സ്വത്വബോധത്തിന്റെ ഭാഗമായ അധികാരത്തെ നിഷേധിക്കുകയാണ് അതേ സ്വത്വത്തിന്റെ ഭാഗമായ അടിമത്തത്തെ നിഷേധിക്കുന്നതിനെക്കാള്‍ പ്രയാസം. സൈക്കളോജിക്കലി ചലഞ്ചിംഗ്). അധീശത്തത്തിന്റെ ഘടനകള്‍ ഭാഷ കുടുംബം മതം എന്നിങ്ങനെ സമൂഹത്തിന്റെ അടിസ്ഥാന ഭാവങ്ങളില്‍ എല്ലാം ഉണ്ടുതാനും.ശരിയായ സംവാദത്തിന് കണ്‍സര്‍വേറ്റീവുകള്‍ മനസ്സുതുറക്കാറില്ല. അപ്പോള്‍ വഴി അവനവന്‍ ആണെന്നാണ് എന്റെ മതം. സ്വന്തം ഉള്ളിലൂടെ നടക്കുക. ഉള്ളിലെ സ്ത്രീത്വത്തെയും സഹജരിലെ സ്ത്രീത്വത്തെയും അംഗീകരിക്കാന്‍ ശീലിക്കുക.

അവനവനില്‍ നിന്ന് തുടങ്ങുക എന്ന പ്രീ മാര്‍ക്സിയന്‍ മെതഡോളജിയാണ്. പഴഞ്ചന്‍. എന്നെപ്പോലെ :)

Dinkan-ഡിങ്കന്‍ said...

ഡാലീ,
..ഇവിടെ വന്ന് കമ്മന്റ് ഇട്ടത് എന്റെ പിഴ എന്റെ പിഴ..

ഇവിടെ ഒരു മിയാ കൂള്‍പ്പയും വേണ്ടാ. ഏവര്‍ക്കും ഇവിടെ കമെന്റ് ഇടാം, ചര്‍ച്ചചെയ്യാം... (പച്ചതെറിയും, തീവ്രവാദവും, വംശീയവാദവും ഒഴിവാക്കണമെന്ന ബ്ലോഗര്‍ നിയന്ത്രണത്തോടെ)

സസ്നേഹം

ഡാലി said...

"കത്തോലിക്കാ സഭയിലെയും സെമിറ്റിക് മതങ്ങളിലെയും പുരുഷാധിപത്യത്തെക്കുറിച്ച് ഒരു ചര്‍ച്ചയ്ക്ക് ഞാനില്ല ഡാലി."
അയ്യോ ഞാന്‍ അത്രയ്ക്കും കൂടി ഇല്ല. ആ നേരം ഫ്രീസെല്ലിലെ കളി കളിച്ചു തീര്‍ക്കട്ടെ :)

ഡിങ്കാ,
പെണ് മാര്‍പ്പായുടെ ആധികരികയെ കുറിച്ച് പഠിക്കാന്‍ ഒരു ഫെലോഷിപ്പിന്‍ അപേക്ഷിക്കാന്‍ വകുപ്പുണ്ട്. സംഗതി ഇനിയും ആരും ഗവേഷിച്ചെത്തിയിട്ടില്ല.

മലയാളത്തില്‍ ഈ പോപ്പിനെ കുറിച്ച് ഇത്രയ്ക്കൊക്കെ ആധികാരികത ഉള്ള ലേഖനങ്ങളേ കണ്ടീട്ടുള്ളൂ.
http://vimathachinthakal.blogspot.com/2006/10/blog-post.html
എന്നലും സംഗതിയെ കുറിച്ചൊരു ഐഡിയ കിട്ടും. :)

അപ്പോ ശരി പോപ്പ് സലാം

ഗുപ്തന്‍ said...

ആ കഥയെക്കുറിച്ച് ആവശ്യത്തിനു ഗവേഷണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് എന്റെ ധാരണ ഡിങ്കാ. ആ വിക്കി ലേഖനത്തില്‍ ശരിയായ സൂചനകള്‍ തന്നെയാണുള്ളത്. ഇവിടെ (ഇറ്റലിയില്‍) ആ വിഷയത്തില്‍ ഗവേഷിക്കാന്‍ അനുവാദം കിട്ടുമെന്ന് തോന്നുന്നില്ല. പറയാനുള്ളതൊക്കെ പറഞ്ഞുകഴിഞ്ഞ ഒരു റ്റോപ്പിക്കാണത്.

ഡാലി said...

എന്തായാലും ഇത്രയൊക്കെ പറഞ്ഞില്ലേ, ഒരു കാര്യം കൂടി ചോദിക്കട്ടെ. (ഇത് ചോദിക്കാതിരിക്കലൊക്കെ എനിക്കെതിരെ പത്രോസിന്റെ പുസ്തകത്തിലുള്ള രേഖകളായാലോ?)

ആ സംഗതി പകര്‍ത്തി ലോകം മുഴുവന്‍ പ്രചരിപ്പിച്ച ആ നല്ലവനായ കുഞ്ഞാടിനേയും അത് കണ്ട് ആനന്ദിച്ച് സ്വര്‍ഗ്ഗരാജ്യം പൂകിയ ബാക്കി നല്ല ആട്ടിന്‍പറ്റങ്ങളേയും വീശുദ്ധരായി പ്രഖ്യാപിക്കുന്ന സുദിനം എന്നാണ്?‍

Dinkan-ഡിങ്കന്‍ said...

ഗുപ്താ..ഡാലീ,

പെണ്‍പാപ്പയെ കുറിച്ച് അറിയുക എന്നത് കൌതുകകരമായ ഒരു വസ്തുതയാണ് എന്നതിനാലാണ് ചോദിച്ചത്. എനിക്കും ഈ വിഷയത്തില്‍ കേട്ടറിവേ ഉള്ളൂ.അവരു പെറ്റകാര്യം ഡാലി ലിങ്ക് തന്ന പോസ്റ്റില്‍ നിന്നാണ് കണ്ടത് :)

സ്ത്രീ-തീര്‍ത്ഥങ്കര, ഹോളി-ഗ്രെയില്‍, പെണ്‍‌മാര്‍പ്പാപ്പ, കിംഗ് ആര്‍തര്‍.... അങ്ങനെ ഒരു സീരീസ് ഓഫ് ഇന്‍ഫര്‍മേഷന്‍ ഹൈജാക്കിംഗില്‍ താല്‍പ്പര്യം ഉള്ളതുകൊണ്ടാണ് ആരാഞ്ഞത്.

വ്യക്തിജീവിതത്തില്‍ പുരുഷാധിപത്യത്തിന്റെ ഘടനകളില്‍ നിന്ന് പുറത്തുവരാന്‍ ആണും പെണ്ണും ഒരുപാട് അധ്വാനിക്കാനുണ്ട്. (പെണ്ണിനെക്കാള്‍ പ്രയാസപ്പെടുന്നത് ആണാണ് ഇക്കാര്യത്തില്‍ എന്നാണ് എനിക്ക് തോന്നാറുള്ളത്
എന്ന ഗുപ്തന്റെ കമെന്റ് പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് പറയാതെ വയ്യ. ഇരകളേക്കാറെ ഇപ്പോള്‍ വേട്ടക്കാരന്റെ വംശത്തില്‍(വേട്ടക്കാരനല്ല) ഉള്‍പെട്ടവര്‍ക്കാണ് ഇപ്പോള്‍ ബാധ്യത കൂടുതലായുള്ളത്. തീവ്രവാദികളല്ലെന്ന് ഒരു ഇസ്ലാമും, സവര്‍ണ്ണ/വര്‍ഗീയവാദിയല്ലെന്ന് ഒരു ഹിന്ദുവും ഒക്കെ തെളിയിക്കേണ്ടതു പോലെ തന്നെ...

കണ്ണൂസ്‌ said...

മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്ന കസേരയ്ക്ക് ഒരു കുഴിയുള്ളതായും ഒരു കെട്ട് കഥ കേട്ടിട്ടുണ്ട്

ങാഹാ.. അപ്പ കസേരയാണോ മാര്‍പ്പാപ്പയെ തെരെഞ്ഞെടുക്കുന്നത് ഇഞ്ചീ? :)

ഡാലി said...
This comment has been removed by the author.
ഡാലി said...

ഇരകളേക്കാറെ ഇപ്പോള്‍ വേട്ടക്കാരന്റെ വംശത്തില്‍(വേട്ടക്കാരനല്ല) ഉള്‍പെട്ടവര്‍ക്കാണ് ഇപ്പോള്‍ ബാധ്യത കൂടുതലായുള്ളത്.“
(വേട്ടക്കാരന്റെ വംശമല്ല, വേട്ടക്കാരന്റെ വര്‍ഗ്ഗം ആണ് ശരി.)

തീര്‍ച്ചയായും. എനിക്ക് രാഷ്ട്രീയമില്ല എന്ന് പറയുന്നതിനേക്കാള്‍ രണ്ടുവട്ടം കൂടുതല്‍ ആലോചിച്ചു വേണം പുരുഷവര്‍ഗ്ഗം (വംശമല്ല) താന്‍ ഒരു ഫെമിനിസ്റ്റ് അല്ല എന്ന് പറയാന്‍ :)സ്ത്രീവര്‍ഗ്ഗം (വംശമല്ല) ഫെമിനിസ്റ്റ് അല്ല എന്ന് പറയുമ്പോള്‍ അതു മസോക്കിസമേ ആവുന്നുള്ളൂ. എന്നാല്‍ പുരുഷവര്‍ഗ്ഗം പറയുമ്പോള്‍ അത് പ്രതിലോ‍മകത ആവുന്നു.
(ഇടിയൊക്കെ ഡിങ്കന് കിട്ടട്ടേ. ഡിങ്കാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ)

Anonymous said...

ചേലനാട്ടിന്റെ ബ്ലോഗും ഇതു ഇന്നാണ് വായിച്ചത്. ഇഞ്ചിപ്പെണ്ണിന്റെ ആവേശമാണ് പിടികിട്ടാതെ പോയത്. അതാണു ഫെമിനിസം, അങ്ങനെയായിരുന്നു ഫെമിനിസം എന്നിങ്ങനെ എഴുതി തള്ളുന്നതു മുഴുവന്‍ സെല്‍ഫ് കോണ്ട്രഡിക്ടറി ആണെല്ലോ. എല്ലാവര്‍ക്കും എല്ലാ ദിവസവും പുതിയ ശാഖ തുടങ്ങാനുള്ള സ്കോപ് ഫെമിനിസം അവേശിഷിപ്പിച്ചിട്ടുള്ളതു കൊണ്ട്, ആ സാധനം എന്നതാണെന്ന് ഇപ്പോള്‍ ആര്‍ക്കും മനസ്സിലാകാതെയായി. നല്ലത്.

ഡെനീസ് ലെവര്‍തൊവിന്റെ പേരെ എന്തുകൊണ്ട് ഇത്തരമൊരു ചര്‍ച്ചയില്‍ ഇതുവരെ ഉന്നയിക്കപ്പെട്ടില്ല എന്നതാണ് എന്റെ അത്ഭുതം

Dinkan-ഡിങ്കന്‍ said...

“(വേട്ടക്കാരന്റെ വംശമല്ല, വേട്ടക്കാരന്റെ വര്‍ഗ്ഗം ആണ് ശരി.)“

ഡാലീ, വംശം എന്ന് മനപ്പൂര്‍വ്വം കൊടുത്തതാണ്. class എന്ന സ്ഥിരം പ്രയോഗത്തിനുപകരം clan എന്ന് ബോധപൂര്‍വ്വം ഉള്ള ഒരു ചേഞ്ച്( ഐഡിയക്ക് മാത്രമല്ല ഒരു ചേഞ്ച് ഒക്കേ ഏത് ഡിങ്കനും ഇഷ്ടമാണെന്നേ..)

തീര്‍ച്ചയായും. എനിക്ക് രാഷ്ട്രീയമില്ല എന്ന് പറയുന്നതിനേക്കാള്‍ രണ്ടുവട്ടം കൂടുതല്‍ ആലോചിച്ചു വേണം പുരുഷവര്‍ഗ്ഗം (വംശമല്ല) താന്‍ ഒരു ഫെമിനിസ്റ്റ് അല്ല എന്ന് പറയാന്‍ :)
തീര്‍ച്ചയായും അതുതന്നെയാണല്ലോ ഗുപ്തന്‍ വെടിപ്പായി പറഞ്ഞിരിക്കുന്നത്. ഇടിയൊക്കെ ഇനി ഗുപ്തനായിക്കോട്ടേ :)

Dinkan-ഡിങ്കന്‍ said...

ഡെനീസ് ലെവര്‍തൊവ് പരാമര്‍ശത്തിന് ലെതീഷിനൊരു “തൊപ്പിയൂരല്‍വണക്കം(ഹാറ്റ്സ് ഓഫ്)“

ഡാലി said...

വര്‍ഗ്ഗം എന്നു മാറ്റി വംശം എന്ന് പറയുമ്പോള്‍ വലിയൊരു അപകടം ഒളിഞ്ഞിരിപ്പുണ്ടെന്ന് അറിഞ്ഞീട്ടാണെങ്കില്‍ ഒക്കെ. പക്ഷേ വംശത്തിലെ എല്ലാവരും അറിഞ്ഞിരിക്കണമെന്നില്ല. ഒരു ചേഞ്ച് ആര്‍ക്കാണിഷ്ടമില്ലാത്തത്. പക്ഷേ ചേഞ്ചിനു വേണ്ടി ചേഞ്ചാണെങ്കില്‍ ..

അപ്പോ ഇടിയൊക്കെ നിങ്ങളു രണ്ടാളും പങ്കിട്ടെടുക്ക്. എനിക്കൊന്നൂം ബാക്കി വയ്ക്കണ്ടാ. :)

ഗുപ്തന്‍ said...

എന്നെ തല്ലുകൊള്ളിക്കാന്‍ മനപ്പൂര്‍വമായി ശ്രമിക്കുന്നതിന്റെ തല്ല് കൃത്യം അഡ്രസില്‍ യഥാസമയം എത്തുന്നതായിരിക്കും :)

ഞാന്‍ എഴുതിയത് എഴുതി.

ഡാലി said...

“ഞാന്‍ എഴുതിയത് എഴുതി.“

പീലാത്തോസ് പറഞ്ഞ വാചകം ആണെങ്കില്‍

ഞാന്‍ എഴുതിയത് എഴുതിയത് തന്നെ എന്ന് വ്യക്തമായി എഴുതൂ എന്നാലല്ലേ ആ ഭാവം വരൂ.. :)

കിംവദന്‍ said...

കിം കിം

മുപ്പത്തി മൂന്നു മരം നട്ട കാലം...

പെണ്‍‌മാര്‍പ്പാപ്പ ഉണ്ടായാല്‍ അത് പാപ്പ അല്ലാലൊ മമ്മ അല്ലെ അപ്പൊ മാര്‍മമ്മ എന്നല്ലേ വിളിക്കേണ്ടത്? പറയ്യ്യാ ഡിങ്കപണ്ഡിതാ..ഉരച്ചുരച്ച് ഉര ചെയ്ക

Dinkan-ഡിങ്കന്‍ said...

ശരിയാണ് “രാഷ്ട്രപദി” പോലെ ഒരു പ്രശ്നമാണ് “മാര്‍പ്പാപ്പ”യും.
മാര്‍മമ്മ എന്ന പ്രയോഗം കലക്കി :)

ജയരാജന്‍ said...

"പെണ്ണിനെക്കാള്‍ പ്രയാസപ്പെടുന്നത് ആണാണ് ഇക്കാര്യത്തില്‍ എന്നാണ് എനിക്ക് തോന്നാറുള്ളത്. സ്വന്തം സ്വത്വബോധത്തിന്റെ ഭാഗമായ അധികാരത്തെ നിഷേധിക്കുകയാണ് അതേ സ്വത്വത്തിന്റെ ഭാഗമായ അടിമത്തത്തെ നിഷേധിക്കുന്നതിനെക്കാള്‍ പ്രയാസം. സൈക്കളോജിക്കലി ചലഞ്ചിംഗ്"
Hats off to u, Gupthan!