Thursday, October 9, 2008

നമുക്ക് നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം


ചില ആശങ്കകള്‍ക്ക് വൈകിയാണെങ്കിലും അനുകൂലമായ ആയ നീക്കങ്ങള്‍ ഉണ്ടാവുകയാണ്‌(ശ്രദ്ധിക്കുക: നീക്കങ്ങള്‍ മാത്രം)


സഹവാസം(Cohabitation) എന്ന ജീവിതാവസ്ഥയ്ക്ക് പരിരക്ഷ നല്‍കുന്നവിധത്തില്‍ നിയമങ്ങള്‍ - സാവധാനത്തിലെങ്കിലും- മാറ്റത്തിനു വിധേയമാവുകയാണ്‌. മതപരമായ നിയമങ്ങളെ മറികടക്കാനായി വിദേശപഠനം ആവശ്യമായ പെണ്‍കുട്ടികള്‍ സഹവിദ്യാര്‍‍ത്ഥികളെ മതാചാരപ്രകാരം വിവാഹം കഴിക്കുകയും, പഠനകാലത്തിനുശേഷം വിവാഹം മതപരമായി വേര്‍പ്പെടുത്തുകയും ചെയ്യുന്ന രാജ്യങ്ങളുള്ള ലോകത്ത് ഈ നിയമത്തിന് എന്തു ചെയ്യാനാകുമെന്ന് കാത്തിരുന്ന് കാണാം.


പക്ഷേ മഹാരാഷ്ട്ര സംസ്ഥാനം തന്നെ ഇതിന്‌ മുന്‍‌കൈ എടുത്തതാണ്‌ മനസിലാകാത്തത്. "ഡബിള്‍-താക്കറേ രാജ്" അവിടെ ഉള്ളകാര്യം സര്‍ക്കാരിനറിയില്ലെന്നുണ്ടോ?

3 comments:

Dinkan-ഡിങ്കന്‍ said...

ചില ആശങ്കകള്‍ക്ക് വൈകിയാണെങ്കിലും അനുകൂലമായ ആയ നീക്കങ്ങള്‍ ഉണ്ടാവുകയാണ്‌(ശ്രദ്ധിക്കുക: നീക്കങ്ങള്‍ മാത്രം)

Mr. K# said...

"നിയമപരമായി വിവാഹം കഴിച്ചവര്‍ക്ക്‌ ലഭിക്കുന്ന സ്വത്തുവിഹിതം ഉള്‍പ്പടെയുള്ള എല്ലാ അവകാശങ്ങളും ഇങ്ങനെ കഴിയുന്നവര്‍ക്കും ലഭിക്കും."

ഓടോ: സ്വത്ത് പ്രശ്നം കാരണമാൺ യുറോപ്പില് ആള്ക്കാർ കല്യാണം കഴിക്കാത്തത്. ചുമ്മാ ഒന്നിച്ച് ജീവിക്കുമ്പോൾ സ്വത്ത് പ്രശ്നം വരുന്നില്ലല്ലോ. സ്വത്ത് വിഹിതം ഉള്പ്പെടുത്തിയാൽ വിവാഹം തന്നെയായി. മഹാരാഷ്ട്രയിൽ ഇതെന്തായാലും നടപ്പാകാന്‍ പോകുന്നില്ല. ആ ചെക്കന്‍ കൈവിട്ട കേസാ.

Rafeek Wadakanchery said...

പരിചയ പ്പെട്ടതില്‍ വളരെ സന്തോഷം.
വ്യാസക്കാരന്‍ ആണോ....