Wednesday, January 28, 2009

ശ്രീരാമന്റെ സദാചാരം .


വാർത്ത : http://ibnlive.in.com/news/hindutva-moral-brigade-attacks-women-in-mangalore-pub/83648-3.html

നിയമങ്ങൾ പാലിക്കപ്പെടേണ്ടതാണെന്ന് വ്യവസ്ഥയെങ്കിൽ ‘പൊതുസ്ഥലത്ത് സിഗററ്റ് വലിക്കരുത്’ എന്ന് അനുശാസിക്കുന്ന നിയമം തന്നെയാണ് ‘പബുകളിൽ മദ്യവിൽ‌പ്പന’ അനുവദിക്കുന്നതും. നിയമാനുസൃതമായി നടക്കുന്ന ഒരു പബിൽ നാൽ‌പ്പതോളം ആളുകൾ മതമൌലികവാദികൾ ഇരച്ചു കയറുകയും പബിനകത്തുണ്ടായിരുന്നവരെ വിരട്ടിയോടിക്കുകയും, അവിടെയുണ്ടായിരുന്ന സ്ത്രികളെ മർദ്ദിക്കുകയും ചെയ്യുന്നത് എവിടത്തെ നിയമം/ന്യായം? ഇത്രമാത്രം സംഭവിക്കാൻ ഇന്ത്യയെന്താ ഹൈന്ദവ-താലിബാനോ? ആരാണീ രാമസേനാ സദാചാരപ്പോലീസുകാർ?

സനാതന ഭാരതീയ പൈതൃകങ്ങൾക്കു വിഘാതമായ ഇത്തരം സ്ഥാപനങ്ങളെ ഇനിയും എതിർക്കും എന്നുതന്നെയാണ് രാമസേനാ നേതാവ് ഘോരഘോരം പ്രസംഗിച്ചത്. മക്കളിൽ മാതാപിതാക്കളുടെ പ്രതീക്ഷ നിലനിർത്താനും, അവർ വഴിപിഴച്ചുപോകാതിരിക്കാനും ഇതിലപ്പുറവും ചെയ്യുമത്രേ. അരിയും തിന്ന് ആരാരിച്ച്യേം കടിച്ച് പിന്നെയും മുറുമുറുക്കുന്ന നായ്ക്കൾ. മദ്യശാ‍ലകളും, വേശ്യാപ്പുരകളും, കാമസൂത്രവും, ദേവദാസീ സമ്പ്രദായവും ഒക്കെ നിലനിന്ന ‘സനാതന പൈതൃകം’ തന്നെയല്ലേ ഈസ്റ്റിന്ത്യാ കമ്പനി വരുംവരെ ഇവിടെ ഉണ്ടായിരുന്നത്?

പബിനകത്തിരിക്കുന്ന പെണ്ണുങ്ങളുടെ മുലയിലും, മുടിക്കുത്തിലും പിടിച്ചു വലിച്ച് നിലത്തിട്ടു ചവിട്ടുന്നതനാണല്ലോ ഇവന്റെയൊക്കെ ‘സദാചാരം’. എന്നിട്ട് ന്യായീകരിക്കാൻ പ്രേമം തുറന്ന് പറഞ്ഞതിന് മൂക്കും‌മുലയും മുറിച്ചവരുടെ സംഘടനാനാമവും. ഇവനോടൊക്കെയാണ് “Deko hai deevano thum ye kaam na kro....Ram ka naam badnaam na karo“ എന്നു പാടേണ്ടത്.

@%@$%$@#$#@$!#@^%&*^*&&&*%
(പച്ചത്തെറി വിളിക്കാൻ അറിയാഞ്ഞിട്ടല്ല ഇവനെയൊക്കെ വിളിക്കേണ്ട തെറി മലയാളഭാഷയിൽ ഇനിയും കണ്ടുപിടിച്ചിട്ടില്ല അതുകൊണ്ടാണ്)

29 comments:

Dinkan-ഡിങ്കന്‍ said...

http://timesofindia.indiatimes.com/Girls_assaulted_in_Mangalore_pub/videoshow/4029808.cms

ആരിഫ് said...

“മദ്യശാ‍ലകളും, വേശ്യാപ്പുരകളും, കാമസൂത്രവും, ദേവദാസീ സമ്പ്രദായവും ഒക്കെ നിലനിന്ന ‘സനാതന പൈതൃകം’ തന്നെയല്ലേ ഈസ്റ്റിന്ത്യാ കമ്പനി വരുംവരെ ഇവിടെ ഉണ്ടായിരുന്നത്?“

കൊള്ളാം..!! അതിന് മാറ്റം വന്നത് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നുണ്ടോ?

കാമസൂത്രങ്ങളില്‍ നിന്നും വേശ്യാപ്പുരകളില്‍ നിന്നും ദേവദാസി സമ്പ്രദായങ്ങളില്‍ നിന്നും ഇനിയും മോചനം ആവശ്യമല്ലേ?? കോള്‍ഗേളും ബാറും
പബ്ബുകളും അതിന്റെ പുതിയ മുഖം മാത്രം.
പബ്ബിനകത്ത് കുര്‍ബാന സ്വീകരിക്കുന്ന പാവം പെണ്ണുങ്ങള്‍.. കഷ്ടമായിപ്പോയി.

താങ്കള്‍ ഇത്ര രോഷം കൊള്ളേണ്ട കാര്യമില്ല.
താങ്കള്‍ പറഞ്ഞ പഴയ സമ്പ്രദായങ്ങള്‍ ഒക്കെ മാറിയില്ലേ. ലോകം മാറുകയാണ് സഹോദരാ.
ശ്രീരാമന്റെയും ശ്രീക്രുഷ്ണന്റെയും ക്രിസ്തുവിന്റെയും നബിയുടെയും ഒക്കെ നല്ലത് മാത്രം തിരിച്ചറിയാന്‍ ഇപ്പൊ ജനങ്ങള്‍ക്കാവും.
(ബാംഗ്ലൂരിലെ പബുകളില്‍ കയറി നോക്കിയാല്‍ അറിയാം എന്താണവിടെ നടക്കുന്നതെന്ന്..)

Dinkan-ഡിങ്കന്‍ said...

പബിനകത്ത് ആളുകൾ (ആണും പെണ്ണും) പോകുന്നത് കുടിയ്ക്കാനാണെന്ന് ആർക്കാണ് അറിയാത്തത് ആരിഫേ? അല്ലാതെ അവരാരും ‘മഹാത്മാഗാന്ധിയ്ക്കും മദർ തെരേസയ്ക്കും’ പഠിച്ച് പാസാകാൻ അല്ലല്ലോ അവിടെ ചെല്ലുന്നന്ത്.

ഈ രാമസേനകാർക്ക് പബിനകത്തെ “സീതകളെ(സ്ത്രീ)“ മാത്രം നന്നാക്ക്യാൽ മതിയോ അവിടെ എണ്ണത്തിൽ കൂടുതൽ മദ്യപിച്ചുകൊണ്ടിരുന്ന “രാമന്മാരെ(പുരുഷൻ” എന്തേ ഉപദ്രവിക്കാഞ്ഞതാണാവോ?

ലോകം മാറുകയാണ് സഹോദരാ.
ശ്രീരാമന്റെയും ശ്രീക്രുഷ്ണന്റെയും ക്രിസ്തുവിന്റെയും നബിയുടെയും ഒക്കെ നല്ലത് മാത്രം തിരിച്ചറിയാന്‍ ഇപ്പൊ ജനങ്ങള്‍ക്കാവും.

കഷ്ടം അനിയാ/ചേട്ടാ... പത്രങ്ങളും, ടിവികളും ഒന്നും കാണാറില്ലേ? ലോകജനത ഇപ്പം ‘പ്രവാചകരുടെ നല്ലവശങ്ങൾ‘ മാത്രം സ്വാംശീകരിച്ചതോണ്ട് സ്വർഗത്തിൽ ഹൌസ് ഫുള്ളായിരിക്കുകയാണ്. അതുകൊണ്ട് ദൈവങ്ങൾ ഇപ്പോൾ സിവിൽ എഞ്ചിനിയർമാരെയും, മേസ്ത്രിമാരെയും മാത്രം മരണപ്പെടുത്തി അവിടെയെത്തിച്ച് ‘സ്വർഗം എക്സ്റ്റെൻഷൻ’ തുടങ്ങുന്നുണ്ട് എന്നും കേട്ടു.

...പബുകളില്‍ കയറി നോക്കിയാല്‍ അറിയാം എന്താണവിടെ നടക്കുന്നതെന്ന്..
ഇന്ത്യയിലെ പലമെട്രോകളിലെയും പബുകളിൽ കയറിനോക്കിയിട്ടും, കുടിച്ച് നൊക്കിയിട്ടും തന്നെയാണ് ഈ പോസ്റ്റ് ഇട്ടത്. ആ കമെന്റിനോട് ഒന്നേ പറയാനുള്ളൂ. അത് പണ്ട് ടിവി പരസ്യത്തിൽ ഒനീഡാ ഡെവ്വിൾ പറഞ്ഞിട്ടുണ്ട്.

OfTo
ഈസ്റ്റ് ഇന്ത്യാ കമ്പനിയെ പറ്റി പാറഞ്ഞത് സെമിറ്റിക് അച്ചടക്കം സൂചിപ്പിക്കാനാണെന്ന് മനസിലായില്ലെങ്കിൽ ..... കൂടുതലൊന്നും പറയാനില്ല

കുതിരവട്ടന്‍ :: kuthiravattan said...

ഡിങ്കന്‍ കുറച്ച് കൈയീന്നിട്ട് കൊഴുപ്പിച്ചിട്ടുണ്ടെങ്കിലും പ്രതികരിക്കേണ്ട വിഷയം തന്നെ. പബ്ബില്‍ പോകേണ്ടവരു പോകട്ടെ, കുടിക്കേണ്ടവര്‍ കുടിക്കട്ടെ.

Ambi said...

തല്ലാന്‍ വരുന്ന മ!#%!#^%! കാത്ത് നല്ല ഒന്നാംതരം ഗുണ്ടകളെ തയ്യാറാക്കി നിര്‍ത്തുക.രാമന്മാരുടേ കാലുതല്ലിയൊടിയ്ക്കുക. തല്ലുന്നവന്മാര്‍ക്ക് കൃഷ്ണസേന എന്ന പേരും നല്‍കണം. അപ്പോ എല്ലാം ശരിയാവും..

കുറേ സദാചാരവാദികള്‍....

പട്ടി പട്ടിയെ തിന്നട്ടേ. അല്ലാതെ ഈ സമൂഹത്തില്‍ കാര്യങ്ങള്‍ ശരിയാവും എന്നു തോന്നുന്നില്ല.

മടുത്തു.

Ambi said...

ഞാന്‍ കള്ളുകുടിയ്ക്കും, സിഗററ്റ് വലിയ്ക്കും, സൌകര്യം കിട്ടിയാല്‍ ഉഭയകക്ഷിസമ്മതമുണ്ടേല്‍ സമൂഹം വ്യഭിചാരം എന്നു പറയുന്ന പ്രക്രിയേല്‍ ഏര്‍പ്പെടുകയും ചെയ്യും.

Dinkan-ഡിങ്കന്‍ said...

<>ഡിങ്കന്‍ കുറച്ച് കൈയീന്നിട്ട് കൊഴുപ്പിച്ചിട്ടുണ്ടെങ്കിലും ...<>

കുതിരവട്ടാ,
കൈയ്യീന്നും,മെയ്യീന്നും ഒന്നും ഇട്ടിട്ടില്ല ഈ ചിത്രം നോക്ക് അതിൽ നടുക്കിൽ കാണുന്ന പെൺകുട്ടിയെ രണ്ടുപേർ കടന്നു പിടിച്ചിരിക്കുന്നതു കാണാൻ കഴിയുന്നില്ലേ?ചിത്രം കെട്ടിച്ചമതല്ല്ല, ടൈംസ് ഓഫ് ഇന്ത്യ വീഡിയോ സ്ക്രീൻ ഷോട്ടാണ്.

അംബീ, ഇവന്മാരെ തല്ലി നേരെയാക്കാനൊന്നും പറ്റില്ല. ഗുണ്ടകളെ ഏർപ്പാടാക്കാനുമാകില്ല. കാരണം മാംഗളൂരും, ചിക്മഗളൂരും ഒക്കെ മുമ്പ് ശക്തമായിരുന്ന അധോലോകം ഒതുങ്ങിയപ്പോൾ അതിൽനിന്ന് ചേക്കേറിപ്പാർത്ത ഐറ്റംസാകും ഇതൊക്കെ. മതം എടുത്തു പുതച്ചാൽ പിന്നെ ഒരാളും ചോദിക്കാനില്ലല്ലോ. ഇവനൊക്കെ മറുപടികൊടുക്കാൻ ദേ ഇതേ ബാക്കിയുള്ളൂ... അതും പോയന്റ് ബ്ലാങ്കിൽ..

അയല്‍ക്കാരന്‍ said...

ഈ മതമൌലികവാദിപ്പരട്ടകള്‍ക്കിട്ടും സമരപ്പന്തലിനുപുറത്തൊളിക്ക്യാമറയുമായി നടക്കുന്ന പന്നന്മാര്‍ക്കിട്ടുമൊക്കെ നല്ല ചുട്ട അടി കൊടുക്കണം

Rajeeve Chelanat said...

Dinkan

ഇന്ന് ഒരു കുറിപ്പ് തയ്യാറാക്കിയിട്ടുണ്ട്. ആന്റി-ഇന്‍‌ഹ്യൂമനില്‍ കൊടുക്കാന്‍. ഇതേ വിഷയത്തെക്കുറിച്ച്. എങ്കിലും, ഒരാളെങ്കിലും എഴുതിക്കണ്ടതില്‍ സന്തോഷം. ഇന്നലെ രാത്രിയാണ് ഈ വാര്‍ത്ത കാണാന്‍ കഴിഞ്ഞത്.

ആരിഫേ,ഈ പറയുന്ന സനാതന പാരമ്പര്യമൊക്കെ (സതിയും) ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് അറിയാഞ്ഞിട്ടാണോ? ഇസ്ലാമിന്റെ സനാതന പാരമ്പര്യം ഉറപ്പിക്കാന്‍ നടക്കുന്ന താലിബനെക്കുറിച്ചും കേട്ടിട്ടില്ല എന്നാണോ? പണക്കൊഴുപ്പും അവിഹിതവേഴ്ചകളുടെ അരമനകളും നിലനില്‍ക്കുന്ന ക്രിസ്ത്യന്‍ പാരമ്പര്യങ്ങളെക്കുറിച്ചും അറിയില്ല എന്നാണോ? അതൊന്നും അറിയാഞ്ഞിട്ടാവില്ല എന്ന് താങ്കളുടെ കമന്റുകള്‍ വായിക്കുന്നവര്‍ക്ക് എന്തായാലും മനസ്സിലാകുന്നുണ്ടാകും. താലിബാനിസത്തെ അത്ര എളുപ്പത്തിലൊന്നും മൂടിവെക്കാനാവില്ലല്ലോ.

ഡിങ്കാ, അറിയാവുന്ന തെറിയെങ്കിലും ഉപയോഗിക്കേണ്ടതായിരുന്നു.

അഭിവാദ്യങ്ങളോടെ

Anonymous said...

ഇന്ത്യന്‍ താലിബാന്‍ . ഇവന്മാരെ ഒക്കെ കൂട്ടിലിട്ട് സൂക്ഷിക്കണം.

ശ്രീ @ ശ്രേയസ് said...

കള്ളുകുടിയെയും പബ്ബുകളെയും നിശാ നൃത്ത ക്ലബ്ബുകളെയും മറ്റും എതിര്‍ക്കുന്നവരെ മുക്കാലിയില്‍ കെട്ടിയിട്ടു അടിക്കണം, അതിന് ആര്‍ക്കെങ്കിലും കഴിവുണ്ടെങ്കില്‍. ആണിനും പെണ്ണിനും എല്ലാത്തിനുമുള്ള സ്വാതന്ത്രം ഉണ്ട്. അവരവരുടെ മനോധര്‍മം അനുസരിച്ച് നടത്തട്ടെ. സമൂഹത്തിന് ദോഷകരമായി പൊതുസ്ഥലത്ത് വന്ന് പ് തിമര്‍ക്കുമ്പോള്‍ നിയമം നടപ്പാക്കുക.

വിദേശമദ്യം ഇല്ലാതെ എന്ത് ഓണവും ക്രിസ്തുമസ്സുമൊക്കെ! :-) നല്ല കള്ള് കിട്ടാനാ ഇപ്പോള്‍ വിഷമം. :-(

വെള്ളെഴുത്ത് said...

ശിവസേന, വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയ പരിപാടിയാണ് കമ്പി തപാലാപ്പീസില്‍ നിന്ന് ഫോണ്‍ വിളിക്കുന്ന കൌമാരങ്ങള്‍ക്കു ഭീഷണി. ഒരു മിനിട്ടില്‍ നിര്‍ത്തിയ്ക്കോണം , അല്ലെങ്കില്‍ നിര്‍ത്തിക്കും എന്നായിരിരുന്നു അന്നത്തെ കൈയെഴുത്തു പോസ്റ്റര്‍. ഇത്രയൊന്നുമില്ലെങ്കിലും യൂണിവേഴ്സിറ്റി കോളെജില്‍ പ്രേമിച്ചു വരാന്തയില്‍ നില്‍ക്കുന്നവരുടെ വസ്ത്രങ്ങളില്‍ കരി ഓയില്‍ ഒഴിക്കാന്‍ ശ്രമിച്ചിരുന്നു മുന്‍പ് യൂണിയന്‍ അംഗങ്ങള്‍ തന്നെ.. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നാട്ടു കാര്‍ക്ക് ഭീഷണിയായി ബൈക്കോടിച്ചിരുന്ന യുവാക്കളെ ഡി വൈ എഫ് ഐ സംഘം നന്നായി കൈകാര്യം ചെയ്ത വാര്‍ത്ത പേപ്പറില്‍ വന്നിരുന്നു കവിടിയാറാണ് സംഗതി.. ബൈക്കില്‍ തിരിച്ചെത്തുന്ന മത്സരവിജയിക്ക് പെണ്‍കൂട്ടുകാര്‍ നല്‍കുന്ന ചുംബനമാണ് (കൂടെ മറ്റു ചിലതും ചേര്‍ത്തൊരു പോസ്റ്റു എവിടെയോ കണ്ടു) പരോക്ഷമായി അവിടെ തല്ലി തകര്‍ക്കലിനു പ്രേരണയായത്..
ഇന്ത്യയില്‍ ഹിന്ദു താലിബാനിസം നന്നായി വളരുന്നുണ്ട്.. പക്ഷേ സദാചാരപോലീസു കളി മതത്തിന്റെ കുത്തകയല്ലെന്നു കൂടി തിരിച്ചറിയണം..

Dinkan-ഡിങ്കന്‍ said...

അയൽക്കാരാ “തല്ലി നന്നാക്കാൻ” ചാൻസ് ഇല്ലെന്ന് നേരത്തേയുള്ള കമെന്റിൽ പറഞ്ഞിരുന്നു. സംസാരിക്കേണ്ടത് പോലും പോയന്റ് ബ്ലാങ്കിൽ ബാരറ്റ വെച്ചായിരിക്കണം :)

രാജീവ്, ആന്റി-ഇൻഹ്യൂമണിൽ പോസ്റ്റ് കണ്ടിരുന്നു.

ഗുപ്തരേ , കൂട്ടിലല്ല “പെട്ടിയിലടയ്ക്കുക”യാണ് വേണ്ടത്

വെള്ളെഴുത്തേ, തെമ്മാടിത്തരം ആരു ചെയ്താലും അത് തെമ്മാടിത്തരം തന്നെ. ഇടതനായാലും, വലതനായാലും...

--
ലോകത്തിലിന്നുവരെ മരിച്ചവരിൽ liver cirrhosis വന്ന് മരിച്ചവരാണോ അതോ തീവ്രവാദം-രാഷ്ട്രീയ സംഘട്ടനം-വർഗീയലഹള എന്നിവയിൽ കൊല്ലപ്പെട്ടവരാണോ കൂടുതലെന്ന് എന്ന് പരിശോദിച്ചാൽ ചരിത്രം തന്നെ ഇവന്മാരുടെ മുഖത്ത് തുപ്പുമായിരുന്നു.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

ഈ സദാചാര രാമന്മാര്‍‍ ഇപ്പോള്‍ എവിടെ നിന്നു വരുന്നു? ആരാണിവര്‍ക്കു മറ്റുള്ളവരെ സദാചാരം പഠിപ്പിക്കുവാന്‍ ലൈസന്‍സ് കൊടുത്തത്? താലിബാനിസം ചിന്തിക്കാന്‍ തലഉപയോഗിക്കാത്തവരുടെ ഇസമാണ്. അതിന്റെ ലോക്കല്‍ ചാപിള്ളകളായ ഇത്തരം സംഘങ്ങളെ എതിര്‍ത്തു തോല്‍പ്പിച്ചില്ലെങ്കില്‍ വ്യക്തിസ്വാതന്ത്ര്യം എന്നൊന്നില്ലാതെയാകും. പബ്ബുകള്‍ പെണ്ണിനുമാത്രം പാടില്ല എന്നതെവിടത്തെ ന്യായം? പബ്ബുകള്‍ ഉണ്ടാകുന്ന സംസ്കാരത്തെയാണ് ശുദ്ധീകരിക്കേണ്ടത്. അതിനുള്ള ധൈര്യവും കഴിവും ഈ രാമന്മാര്‍ക്കുണ്ടോ?

Anonymous said...

എടാ പന്ന ആരിഫേ
എന്നാല്‍ താന്‍ പോയി വല്ല താലിബാനിലും ചേരെടോ..അല്ലെങ്കില്‍ പോയി രാമസേനയുടെ ആസാമിയുടെ കാല് കഴുകിക്കൊട്...തന്റെ ഫ്രശ്റ്റ്രേഷന്‍ പെണ്ണുങ്ങളുടെ മുകളില്‍ തീര്‍ക്കാന്‍ ചാന്‍സ് തരുമായിരിക്കും.
തന്നെ ഒന്നിനും കൊള്ളില്ലെങ്കില്‍ പറ്റുന്നവര്‍ ചെയ്യുന്നതില്‍ മുറുമുറുപ്പെന്തിന്?

പ്രായപൂര്‍ത്തിയായവര്‍ പബ്ബില്‍ പോയെന്നിരിക്കും, കള്ളുകുടിച്ചെന്നിരികും, ഡാന്‍സ് കളിച്ചെന്നിരിക്കും, ചും‌ബിച്ചെന്നിരിക്കും, ചിലപ്പോള്‍ സെക്സും നടത്തും. നിയമപരമായി തെറ്റല്ലാത്തെതെന്തും ചെയ്യാം..
എന്താ അതിന് നിനക്കൊക്കെ പെണ്ണിനെക്കിട്ടില്ല എന്ന അരിശം ഇങ്ങനെ തീര്‍ക്കണോ?

biju p said...

മനുഷ്യനുണ്ടായ കാലം മുതലുള്ളതാണ്‌ സ്‌ത്രീകള്‍ക്കെതിരായ അനീതി. അവള്‍ ചിരിച്ചാല്‍ കുറ്റം, മിണ്ടിയാല്‍ കുറ്റം, ആധുനിക വസ്‌ത്രം ധരിച്ചാല്‍ കുറ്റം, കുടിച്ചാല്‍ കുറ്റം, തിന്നാല്‍ കുറ്റം... പുരുഷമേധാവിത്വത്തിന്റെ ഈ ലോകത്തിന്റെ പിണിയാളുകളാണ്‌ താലിബാനും ശ്രീരാമസേനയും. അവരോട്‌ സഹതപിക്കുകയല്ലാതെ മറ്റെന്തുവഴി. മാംഗലൂരിലെ ധീരവനിതകളെ ഓലപ്പാമ്പുകളെ പേടിച്ച്‌ പിന്മാറരുത്‌. പബ്ബുകളില്‍ ഇനിയും പോവുക, കുടിക്കുക. മതതീവ്രവാദികളുടെ വിഷം ചീറ്റുന്ന വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും പുല്ലുവില കല്‌പിക്കുക.

Zebu Bull said...

ആത്യന്തികമായി(!) നോക്കിയാല്‍ ഇതു മതത്തിന്റെയോ ജാതിയുടെയോ പ്രശ്നമല്ല (വെള്ളെഴുത്തു പറഞ്ഞതുപോലെ മതത്തിനപ്പുറത്തുള്ള കുട്ടിസ്സഖാക്കളും ഇതൊക്കെത്തന്നെ ചെയ്യുന്നുണ്ടല്ലോ). ശിക്ഷ കിട്ടുമെന്ന ഭീതി കൂടാതെനിയമം കൈയിലെടുക്കാന്‍ സംഘടിതരായ റൌഡികളെ അനുവദിക്കുന്ന നമ്മുടെ നിയമപാലനവ്യവസ്ഥയാണ് ഈവക തോന്ന്യാസത്തിനുകാരണം. എഴുതപ്പെട്ട നിയമങ്ങള്‍ക്കു പുറമേ മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും വക ഒരു സമാന്തരനിയമവ്യവസ്ഥയും അതിന്റെ പാലകരെയും കൂടി നമുക്ക് സഹിക്കേണ്ടിവരുന്നു.

അങ്കിള്‍ said...

പല കള്ളുഷോപ്പുകളേയും പൂട്ടിക്കാനായി വീട്ടമ്മമാരുടെ കുത്തിയിരുപ്പ് സമരം ടി.വി.യില്‍ കൂടെ കണ്ടിട്ടില്ലേ, ഡിങ്കാ. അവിടെ , അടി കൊടുക്കുന്നെങ്കില്‍, ഷോപ്പുടമയുടെ ആള്‍ക്കാരായിരിക്കും. ഇവിടെ തിരിച്ചും. അവിടുന്നിറങ്ങി ഓടുന്ന ആണുങ്ങളേയും അടിക്കുന്നത് കണ്ടു.

ഞാനും രാമസേനയുമായി ബന്ധമൊന്നും ഇല്ലേയ്.

Dinkan-ഡിങ്കന്‍ said...

മോഹൻ, ബിജു, ശെബു :)

അനോണീ...ഗണ്ട്രോൾ പ്ലീസ് :)

അങ്കിൾ,
ഇന്ത്യൻ നിയമപ്രകാരം പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തെ ആ‍ക്രമിക്കുന്നത് അതേത് മോറാലിറ്റി പറഞ്ഞായാലും തെറ്റ് തന്നെയാണ്. വീട്ടമ്മമ്മാരുടെ സമരം എന്ന് പറഞ്ഞല്ലൊ സാധാരണയായി “‘വ്യാജമദ്യവിൽ‌പ്പന, മദ്യപിക്കുന്നവരുടെ ശല്യം നിമിത്തം വഴിനടത്തം സാധ്യമാകാതിരിക്കുക” എന്നീ അവസരങ്ങളിലാണ് മദ്യഷാപ്പുകൾക്കെതിരേ അവർ പ്രതികരിക്കുന്നത് കണ്ടിട്ടുള്ളത്. അപ്പോൾപോലും അവർ പാലിക്കുന്ന മിനിമം ജനാധിപത്യ മര്യാദകളുണ്ട്. മുൻ‌കൂറായി പോലീസിൽ കമ്പ്ലൈന്റ് കൊടുക്കുക,ഒപ്പുശേഖരണം നടത്തി സ്ഥലം എം.എൽ.എ/എം.പിമാർക്കു ഹർജി സമർപ്പിക്കുക, കളക്റ്ററെ അറിയിക്കുക്ക എന്നിങ്ങനെ. അല്ലാതെ കള്ളുഷാപ്പിൽ കയറി അവിടെ മദ്യപിക്കുന്നവരെ തല്ലുകയല്ല ചെയ്യാറുള്ളത്.ഇവിടെ രാമസേനക്കാർ ചെയ്തത് പബിനുള്ളിൽ ചെന്ന് അവിടെയുള്ള “സീത”കളെ മാത്രം മർദ്ദിക്കുകയും, അവിടെ കുടിയ്ക്കുന്നുണ്ടായിരുന്ന “രാമ-ലക്ഷ്മണ-ഹനുമാനാ”ദികളെ വെറുതെ വിടുകയുമായിരുന്നു. തങ്ങളുടെ കൂടെവന്ന സ്ത്രീ‍കളെ ഉപദ്രവിക്കുന്നതിനെ ചൊദ്യംചെയ്തപ്പോഴാണ്‌ “ആണു”ങ്ങളെ തല്ലാ‍ൻ തൂടങ്ങിയത്. പബിൽ ചെന്ന് അതിന്റെ ഉടമസ്ഥനോട്സംസാരിരിക്കുക, മദ്യവിൽ‌പ്പന തടയുക എന്നീവയ്ക്ക് പകരം സ്ത്രീകളെ അപമാനിക്കും വിധം മർദ്ദിച്ചുവെന്നതാണ് തെറ്റിനെ വലുതാക്കുന്നത്. പബിൽ പോകുന്നതോ, ,മദ്യപിക്കുന്നതോ തെറ്റാണെന്ന് അങ്കിളിന് തോന്നുന്നെങ്കിൽ അത് സ്വയം പാലിക്കാം. വീട്ടുകാരെയോ, സുഹൃത്തുക്കളെയോ ഉപദേശിക്കാം. അതല്ലാതെ അതിനൊരുങ്ങുന്നവരെ തല്ലിനന്നാക്കാനാണ് അങ്കിൾ പുറപ്പെടുന്നതെങ്കിൽ അതിനെ വിളിക്കുന്ന പേരാണ് “താലിബാനിസം”. അല്ലേ?
(രാമസേനക്കാരനല്ല എന്ന് ഓർമ്മിപ്പിച്ചതു നന്നായി)

Dinkan-ഡിങ്കന്‍ said...

സദാചാരത്തിന്റെ അപ്പൊസ്തലന്മാർ ഇതൊന്ന് കാണുന്നത് നല്ലതായിരിക്കും

കുതിരവട്ടന്‍ :: kuthiravattan said...

"കൈയ്യീന്നും,മെയ്യീന്നും ഒന്നും ഇട്ടിട്ടില്ല ഈ ചിത്രം നോക്ക് അതിൽ നടുക്കിൽ കാണുന്ന പെൺകുട്ടിയെ രണ്ടുപേർ കടന്നു പിടിച്ചിരിക്കുന്നതു കാണാൻ കഴിയുന്നില്ലേ?ചിത്രം കെട്ടിച്ചമതല്ല്ല, ടൈംസ് ഓഫ് ഇന്ത്യ വീഡിയോ സ്ക്രീൻ ഷോട്ടാണ്."

ആ പെണ്ണിനു തലയിലാണോ ഡിങ്കാ ഈ പറഞ്ഞ സാധനം. ഞാന്‍ ആ വീഡിയോ പല പ്രാവശ്യം മുന്നോട്ടും പിന്നോട്ടും ഓടിച്ച് കണ്ടതാൺ. ചില വാര്‍ത്തക‌‌ള്‍ മാധ്യമശ്രദ്ധ കിട്ടാന്‍ അല്പം എരിവും പുളിയുമൊക്കെ ചേര്‍ക്കുന്നതില്‍ തെറ്റൊന്നുമില്ല. പ്രത്യേകിച്ചും ഇമ്മാതിരി സംഭവങ്ങ‌‌ള്‍. മേലാല്‍ ഇത് ആവര്‍ത്തിക്കാന്‍ ആര്‍ക്കും തോന്നരുത്.

Dinkan-ഡിങ്കന്‍ said...

കുതിരവട്ടൻ ആ പെണ്ണിന്റെ “മുല”യിൽ നിന്ന് പിടിവിട്ടില്ല അല്ലേ? ഈ പോസ്റ്റും, വീഡീയോയും കണ്ടിട്ടും “എവിടെയാണ് ഞെക്കിയത്” എന്ന്മെനക്കെട്ടിരുന്ന് കാണുകയായിരുന്നൊ?

ഭൂകമ്പബാധിതപ്രദേശങ്ങളും, സുനാമിദുരന്തവും ഒക്കെ ടെലിവിഷനിൽ കാണുമ്പോൾ പോലും ശരീരം മുഴുവൻ മുറിഞ്ഞോ വേർപെട്ടോ കാണുന്ന സ്ത്രീശരീരം, വെള്ളംകുടിച്ച് വയറുവീർത്ത് ചത്ത സ്ത്രീകളുടെ നഗ്നത എന്നിവയിൽ “കണ്ണുനട്ടിരിക്കുന്ന” ചില “ഐറ്റംസി”നെ പറ്റി മനശാസ്ത്രജ്ഞർ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. താങ്കളുടെ “ടേസ്റ്റ്” മനസിലായ നിലയ്ക്ക് അത്തരത്തിൽ ഉള്ള ചിലതും ചേർത്ത് കുതിരവട്ടന് ഡിങ്കൻ പെർസണൽ മെയിലായി അയച്ചുതരാം. ചുമ്മാ “...വീഡിയോ പല പ്രാവശ്യം മുന്നോട്ടും പിന്നോട്ടും ഓടിച്ച് ..” കാണാൻ വേണ്ടി. കേട്ടല്ലോ..


സൌകര്യം ഉള്ളപ്പോൾ മുകളിൽ ഉള്ള ലിങ്ക് ഒന്ന് നോക്കണേ. സമ്പവത്തിൽ അപമാനിക്കപ്പെട്ട/മർദ്ദിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ അഭിപ്രായം ആണ്.


...ചില വാര്‍ത്തക‌‌ള്‍ മാധ്യമശ്രദ്ധ കിട്ടാന്‍ അല്പം എരിവും പുളിയുമൊക്കെ ചേര്‍ക്കുന്നതില്‍ തെറ്റൊന്നുമില്ല. പ്രത്യേകിച്ചും ഇമ്മാതിരി സംഭവങ്ങ‌‌ള്‍. മേലാല്‍ ഇത് ആവര്‍ത്തിക്കാന്‍ ആര്‍ക്കും തോന്നരുത്....

“കബീർ നല്ലവനാണ്;അവനൊരു മുസ്ലിം ആണെങ്കിലും” എന്ന മട്ടിലുള്ള പ്രസ്ഥാവനകൾ കേട്ടുമടുത്തു കുതിരവട്ടാ. അതുകൊണ്ട് കമ്പിത്തിരികത്തിച്ച് എലിവാണം വിട്ട് , മുകളിലത് പൊട്ടുന്നതുകണ്ടു നിൽക്കുന്നവന്റെ കാലിന്മേൽ ചുട്ടുപഴുത്തകമ്പിയിടുത്ത പുത്തൂരം അടവ് തിരിച്ചറിയാനുള്ള പഠിപ്പൊക്കെ തികഞ്ഞിട്ടാണ് ഇതിനൊക്കെ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. അതോണ്ട്...

കുതിരവട്ടന്‍ :: kuthiravattan said...

"താങ്കളുടെ “ടേസ്റ്റ്” മനസിലായ നിലയ്ക്ക് അത്തരത്തിൽ ഉള്ള ചിലതും ചേർത്ത് കുതിരവട്ടന് ഡിങ്കൻ പെർസണൽ മെയിലായി അയച്ചുതരാം. ചുമ്മാ “...വീഡിയോ പല പ്രാവശ്യം മുന്നോട്ടും പിന്നോട്ടും ഓടിച്ച് ..” കാണാൻ വേണ്ടി. കേട്ടല്ലോ.."

ഡിങ്കാ, നല്ല വെറൈറ്റി കളക്ഷനൊക്കെ ധാരാളം‌‌ കൈയിലുണ്ടെന്ന് തോന്നുന്നു. കുതിരവട്ടനു വേണ്ട, കൈയിലു വെച്ചേക്ക്. ഇതാണോ ഇപ്പൊ വെസനസ്? എങ്ങനെ പോണൂ കച്ചോടം‌‌. റിസഷനൊക്കെ വരുന്നെന്നു കേട്ടു, ഡിങ്കന്റെ ബിസിനസിനു വല്യ ഇടിവൊന്നുമില്ലല്ലോ അല്ലേ. :-)


"സൌകര്യം ഉള്ളപ്പോൾ മുകളിൽ ഉള്ള ലിങ്ക് ഒന്ന് നോക്കണേ. സമ്പവത്തിൽ അപമാനിക്കപ്പെട്ട/മർദ്ദിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ അഭിപ്രായം ആണ്."

കാളപെറ്റെന്നു കേട്ടാല്‍ ഉടനേ കയറെടുത്ത് പറന്നു ചെല്ലാന്‍ കുതിരവട്ടന്‍ ഡിങ്കനല്ലല്ലോ ഡിങ്കാ. ഒക്കെ കണ്ടിട്ടു തന്നെയാൺ അഭിപ്രായം പറഞ്ഞത്.

പുത്തൂരം അടവ് തിരിച്ചറിയാനുള്ള പഠിപ്പൊക്കെ തികഞ്ഞിട്ടാണ്

ഡിങ്കന്‍ കടത്തനാട്ടീന്നു വരുന്ന വഴിയാവും. ;-)

qw_er_ty

Dinkan-ഡിങ്കന്‍ said...

ഓഫ്.ടോ

കുതിരവട്ടാ, എന്റെ വെറൈറ്റി പോൺ കളക്ഷൻ ശേഖരത്തിൽ നിന്ന് വിഷയം മാറ്റ്. മോറൽ പോലീസിനെ പറ്റിയുള്ള ഒരു പൊസ്റ്റിൽ ചർച്ച നടക്കുമ്പോൾ അതിനിടയിൽ ഇടയ്ക്കെല്ലാം വന്ന് എത്തിനോക്കി “ഞാൻ കണ്ടില്ലല്ലോ, തിരിച്ചും മറിച്ചും നോക്കിയിട്ടും, മുന്നോട്ടും ,പിന്നോട്ടും നോക്കിയിട്ടും മുലയ്ക്ക് ഞെക്കുന്നത് കണ്ടില്ലല്ലോ” എന്ന് വിലപിക്കുമ്പോൾ താങ്കൾ ചെയ്യുന്നത് താഴെ പറയുന്നവയിൽ ഒന്നാണ്

1) മനപ്പൂർവ്വമോ അല്ലാതയോ ഈ വിഷയത്തെ വഴിമാറ്റുന്നു.

2) പരോക്ഷമായെങ്കിലും ആക്രമത്തെ ന്യായീകരിക്കുന്നു( ന്യായീകരിക്കുന്നില്ല എന്ന് വരുത്താൻ വേണ്ടി “ചെയ്തത് അക്രമം ആയിപ്പൊയി” എന്ന് ഒരു കമെന്റും. “കബീർ നല്ലവനാണ്” എന്നതു പോലെ)

3) സ്വന്തം “വയൂറിസം” മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിച്ച് സ്വയം അപഹാസ്യനാകുന്നു.

4)മർദ്ദിതയായ,അപമാനിക്കപ്പെട്ട ഒരു സ്ത്രീയെ “ആ പെണ്ണിനു തലയിലാണോ ഡിങ്കാ ഈ പറഞ്ഞ സാധനം.“ എന്ന് സൂചിപ്പിക്കുകവഴി പോസ്റ്റിന്റെ രാഷ്ട്രീയത്തിനോടുള്ള താങ്കളുടെ “അകമഴിഞ്ഞ (കപട) ആത്മാർത്ഥത” വെളിപ്പെടുത്തുന്നു.

ഈ ചിത്രം കാണുമ്പോൾ വിയറ്റ്നാമിൽ ചെയ്ത ക്രുരതയെ ഓർക്കാതെ/പരാമർശിക്കാതെ . Phan Thiയുടെ നഗ്നതയിൽ നോക്കി . “ഓഹ്!തുണി അഴിച്ച ശേഷമാണോ ലവന്മാര് ഏജ്ന്റ് ഓറഞ്ച് ഒഴിച്ചിട്ടുണ്ടാകുക? തുണി അഴിക്കുന്ന ഫോട്ടോ ഗൂഗിളിൽ മുന്നോട്ടും, പിന്നോട്ടും കുറെ സെർച്ചിയിട്ടും കാണുന്നില്ലല്ലോ? അപ്പോൾ ശരിക്കും തുണിയഴിച്ചില്ലേ? എന്തായാലും കഷ്ടമായി” എന്നു പറയുന്നതു കേൾക്കുമ്പോൾ ഉള്ള അതേ വികാരമാണ് താങ്കളുടെ കമെന്റ് കണ്ടപോൾ തോന്നിയത്. അതാണ് പരുഷമായ ഭാഷയിൽ തന്നെ പ്രതികരിക്കേണ്ടി വന്നത്.

കുതിരവട്ടന്‍ :: kuthiravattan said...

"എന്ന് വിലപിക്കുമ്പോൾ താങ്കൾ ചെയ്യുന്നത് താഴെ പറയുന്നവയിൽ ഒന്നാണ്"

ഉറപ്പാണോ ഡിങ്കാ? ഉറപ്പാണെങ്കില്‍ കുറുപ്പിന്റെ ഉറപ്പാണോ? ;-)

വിഷയം വഴിതെറ്റിക്കാന്‍, അക്രമത്തെ ന്യായീകരിക്കാന്‍, പീസു കാണാന്‍, പോസ്റ്റിനോടുള്ള കപട ആത്മാര്ത്ഥത. ഇത്രയേ കാരണങ്ങ‌‌ള്‍ കിട്ടിയുള്ളൂ? സത്യത്തില്‍ ഡിങ്കന്‍ എന്റെ ആത്മാര്‍ത്ഥതയെയാണു സംശയിച്ചത്. ഞാന്‍ ആ വീഡിയോ പലവട്ടം ശ്രദ്ധിക്കാന്‍ കാരണം ഡിങ്കന്‍ കാരണമില്ലാതെ നുണ പറയില്ല എന്ന ഉറച്ച വിശ്വാസം കൊണ്ടു മാത്രമാണ്. പലര്‍‌‌ക്കും തലക്ക് അടി കൊള്ളുന്നത് കണ്ടു. മുടിയില്‍ പിടിച്ച് തള്ളിയിടുന്നതും കണ്ടു. എന്നിട്ടും ഡിങ്കന്‍ പറഞ്ഞ സംഭവം കണ്ടില്ല. അപ്പോഴാൺ ഈയടുത്ത് എവിടെയോ പത്തു ജോഡി മുലക‌‌ള്‍ ഉണ്ടായിരുന്ന സ്ത്രീയെക്കുറിച്ച് വായിച്ചതോര്‍മ്മ വന്നത്. ഒരു ജോഡി തോളെല്ലിനു അടുത്തായിരുന്നത്രേ. അതു പോലെന്തെങ്കിലും സൂക്ഷ്മ ദൃക്കായ ഡിങ്കന്‍ കണ്ടുപിടിച്ചു കാണുമോ എന്നു വിചാരിച്ചു. അതാൺ വീണ്ടും വീണ്ടും ശ്രദ്ധിക്കാന്‍ കാരണം. പിന്നെ, ഇത് പോലുള്ള കേസില്‍ പീഡനാരോപണം സാധാരണയാൺ. ഒരു മലയാളം ബ്ളോഗറുടെ അനുഭവം വായിക്കൂ.

റ്റാറ്റാ :-)

qw_er_ty

Visala Manaskan said...
This comment has been removed by the author.
Nithyadarsanangal said...

ശ്രീരാമന്റെയും ശ്രീക്രുഷ്ണന്റെയും ക്രിസ്തുവിന്റെയും നബിയുടെയും ഒക്കെ നല്ലത് മാത്രം തിരിച്ചറിയാന്‍ ഇപ്പൊ ജനങ്ങള്‍ക്കാവും.
ആയാല്‍ നന്ന്...
കാത്തിരിക്കാം അല്ലേ?

Anonymous said...

സദാചാരം എന്നാല്‍ എപ്പോഴും ആചരിക്കേണ്ടുന്ന ആചാരമെന്നാണ്, അല്ലാതെ എല്ലാവരും ആചരിക്കേണ്ടുന്ന ശീലമാണെന്നു നമ്മുടെ സമൂഹം പഠിച്ചുവെച്ചുപോയതാണ്‌ ഇതിന്റെയെല്ലാം അടിസ്ഥാനം.

ഈ സംഭവത്തെ പ്രതികൂലിച്ചു സംസാരിക്കുന്നവരോടു ചിലര്‍ ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളില്‍ പ്രധാനം അതിലൊന്നു തന്റെ സഹോദരി ആയിരുന്നെങ്കില്‍ എങ്ങിനെ പ്രതികരിക്കുമെന്നാണ്‌, അഥവാ അങ്ങനെയുള്ള ഒരു പെണ്‍കുട്ടി നാളെ തന്റെ ഭാര്യ ആയി വന്നാല്‍ എന്തായിരിക്കുമെന്നാണ്‌?

അതുനുള്ള മറുപടിയും സദാചാരം എന്ന വാക്കിലുണ്ട്. സദാചാരം ഓരോ വ്യക്തിയുടെ സംസ്കൃതിയുമായി ബന്ധപ്പെട്ടതാണ്‌. അവിടെ ഒരു പെണ്‍കുട്ടിയേയും ആരും നിര്‍ബന്ധിച്ചു കൊണ്ടുപോയി മദ്യപിച്ചിട്ടുണ്ടാവില്ല. സ്വന്തം ഇഷ്ടത്തിനനുസരിച്ചു അവിടെ പോകാന്‍ എന്റെ സഹോദരി ഇഷ്ടപ്പെടുന്നുവെങ്കില്‍ അവളെ തടയുന്നതാണ്‌ സദാചാര വിരുദ്ധത എന്നത്‌ എന്നാണു ഈ രാമസേന മനസ്സിലാക്കുക.

സ്വന്തം ഇച്ഛക്കനുസരിച്ചു ജീവിക്കാന്‍ ഒരു പെണ്ണിനെ അനുവദിക്കില്ല എന്നതു ഇന്നലെയുണ്ടായ അജണ്ടയൊന്നുമല്ല. സമൂഹത്തിന്റെ ഉത്തരവാദിത്വം പുരുഷന്റെ കയ്യിലാണെന്നുള്ള ധാരണയും.

നിലവിലുള്ള ഒരു സാഹചര്യത്തിന്റെ പേരില്‍ അനോണിയായതാണു ഡിങ്കാ..

സുദേവ് said...

"പച്ചത്തെറി വിളിക്കാൻ അറിയാഞ്ഞിട്ടല്ല ഇവനെയൊക്കെ വിളിക്കേണ്ട തെറി മലയാളഭാഷയിൽ ഇനിയും കണ്ടുപിടിച്ചിട്ടില്ല അതുകൊണ്ടാണ്"

ഇത്...ഇതാണ് കറക്റ്റ്