Saturday, February 7, 2009

നേരാണേ..നേരാണേ..വല്യേട്ടൻ പറഞ്ഞത് നേരാണേ


ബൂർഷ്വാ പത്രവാർത്ത => ഇവിടെ

കോഴിക്കോട്: മന്ത്രിയോ എംഎല്‍എയോ പഞ്ചായത്ത് പ്രസിഡന്റോ ആയാല്‍ നിഷ്പക്ഷരായി എന്നു കരുതുന്നവര്‍ മാര്‍ക്സിസ്റ്റല്ല എന്നു കഴിഞ്ഞദിവസം മന്ത്രി ജി. സുധാകരന്‍ പറഞ്ഞത് ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ ഉദ്ദേശിച്ചാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പിണറായി പറഞ്ഞതു ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ എങ്കിലങ്ങനെ തന്നെയെന്നു സുധാകരനും. പ്രതികരണം മുഖ്യമന്ത്രി വി.എസിനെതിരാണെന്നു വ്യാഖ്യാനമുണ്ടായതിനെ തുടര്‍ന്നാണ് പിണറായിയും സുധാകരനും അതു ചാറ്റര്‍ജിയെക്കുറിച്ചാണെന്നു വിശദീകരിച്ചത്.

സോമനാഥ് ചാറ്റര്‍ജി വര്‍ഗവഞ്ചകനാണ്. വര്‍ഗവഞ്ചകനുമായി വിഎസിനെ താരതമ്യപ്പെടുത്താന്‍ കഴിയില്ല. മറ്റെല്ലാം മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്- നവകേരള യാത്രയുമായി കോഴിക്കോട്ടെത്തിയ പിണറായി പറഞ്ഞു.
പിണറായി പറഞ്ഞതു ശരിയാണെന്നു സുധാകരന്‍ പാലക്കാട് ശ്രീകൃഷ്ണപുരത്താണു വിശദീകരിച്ചത്.
സുധാകരന്റെ പ്രസ്താവന സോമനാഥ് ചാറ്റര്‍ജിയെ ഉദ്ദേശിച്ചായിരുന്നെന്ന് പിണറായി കോഴിക്കോട്ടു പറഞ്ഞതു ശരിയാണോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.
മന്ത്രിയുടെ ഉത്തരം: ''അതേ... അതേ... അതേ... അങ്ങനെ പിണറായി പറഞ്ഞിട്ടുണ്ടെങ്കില്‍ അതു ശരിയാണ്. ശരിയാണ്.

8 comments:

Dinkan-ഡിങ്കന്‍ said...

നേരാണേ..നേരാണേ.. വല്യേട്ടൻ പറഞ്ഞത് നേരാണേ


എം.എസ്. പെയിന്റിലെ “അക്രമാണ്” ക്ഷമിക്കണം :)
(കൊല്ലണ്ട, കണ്ണുരുട്ടിയാൽ മതി നിർത്തിക്കോളാം)

കറുത്തേടം said...

ദേവസ്വം മന്ത്രി പിണങ്ങാരായി ദേവന് എന്ന് അമ്പലം പണിയും?

മാണിക്യം said...

''അതേ... അതേ... അതേ... അങ്ങനെ പിണറായി പറഞ്ഞിട്ടുണ്ടെങ്കില്‍ അതു ശരിയാണ്. ശരിയാണ്....

:) :-) :)

വേണു venu said...

നിഷ്പക്ഷമായി എന്നു പറഞ്ഞതിലെ പക്ഷം മനസ്സിലായി. എന്തൊരു ....കട്ടി.:)
കരുതേഡം കമന്‍റു രസിച്ചു.

അനുരൂപ്‌ ഇരിട്ടി said...

അങ്ങനെ തന്നെ സിന്ദാബാദ്..

വികടശിരോമണി said...

ഞാനും നിരീച്ചു,അങ്ങനേ ആവൂന്ന്.
രാജാവുപറയുന്നത് വിശദീകരിക്കലാണ് ആസ്ഥാനവിദൂഷകന്റെ പണി.ഇതിപ്പൊ തിരിച്ച് വിദൂഷകവാക്യങ്ങളെ രാജാവ് വിശദീകരിക്കുന്നു.
നന്നായി.ഇനിയും ഇത്തരം പെയ്ന്റ് അക്രമങ്ങൾ തുടരട്ടെ.അതിനുള്ള അവസരങ്ങൾ ഇത്തരം ദർബാറുകൾ ഒരുക്കിത്തരട്ടെ.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അതന്നെ,
പിണറായി പറഞ്ഞതാണെങ്കില്‍ ശരിയാണ്.

മുക്കുവന്‍ said...

അപ്പോള്‍ അതിലെന്താ തെറ്റ്?