Thursday, August 27, 2009

ഫക്ക് യൂ

ആരും തെറ്റിധരിക്കണ്ട. നിങ്ങളെ തെറി വിളിച്ചതല്ല. പക്ഷേ ജീവിതത്തില്‍ ഒരിക്കലെങ്കിലും -മനസിലെങ്കിലും- ഈ പ്രയോഗം ഉപയോഗിക്കാതിരിക്കില്ലല്ലോ. പച്ച‌ഇംഗ്ലീഷില്‍ F U C K You എന്നോ, മാന്യമായി FU** You എന്നോ, ചാറ്റിലും മറ്റും FY എന്നോ വിളിക്കുന്ന അതേ തെറി തന്നെ. തെറികള്‍ക്കു പിന്നിലെ ചരിത്രവും, രാഷ്ട്രീയവും തപ്പുകയെന്നത് കേവലം രസകരമായ അനുഭവം മാത്രമല്ല, അതല്‍പ്പം ഗൌരവമാര്‍ന്ന പലവിഷയങ്ങളിലും തൊട്ടുതലോടി പോകുന്ന ഒരനുഭവം കൂടെയാണ്. കൂത്തിച്ചിയായാലും, പുലയാടിയായാലും, കഴുവേറിയായാലും... ചരിത്രത്തിന്, അഥവാ ചരിത്രത്തിലെ ചില ഇരുണ്ട ചെയ്തികള്‍ക്ക് അതില്‍ പങ്കുണ്ട്. (തെറികളുടെ പ്രയോഗാര്‍ത്ഥം, ഉല്‍പ്പത്തി, രാഷ്ട്രീയം എന്നിവ ശേഖരിക്കാന്‍ താല്‍പ്പര്യമുള്ളവരെക്കൂട്ടി ഒരു മെയില്‍ ത്രെഡ്/അല്ലെങ്കില്‍ ഒരു ഇന്‍‌വൈറ്റഡ് ബ്ലോഗ് ഉണ്ടാക്കുക എന്ന ആഗ്രഹം കുറെ കാലമായി ഉള്ളതാണ്. ഇത് വരെ നടന്നില്ല...)


മറ്റുവിരലുകള്‍ ചുരുട്ടി, നടുവിരല്‍ മാത്രം നിവര്‍ത്തിക്കാണിച്ച് വിളിച്ചാലേ ഫക്ക്..യൂ.. തെറിവിളി പൂര്‍ണ്ണമാകൂ. അപ്പോള്‍ പിന്നെ ആംഗ്യത്തിന് പുറകെയായി... അതിനു പുറകിലെ അര്‍ബന്‍‌ലെജന്റ് കൊണ്ടെത്തിച്ചത് ചരിത്ര പ്രസിദ്ധമായ ഒരു യുദ്ധത്തിലേക്ക്. ഇംഗ്ലീഷുകാരും , ഫ്രഞ്ചുകാരും തമ്മിലുള്ള നൂറാണ്ട്-യുദ്ധം ശരിക്കും നൂറ്റിപ്പതിനാറുകൊല്ലമാണ് തുടര്‍ന്നത്. ദീര്‍ഘദൂരം ചെന്നെത്താവുന്ന ആയുധങ്ങളുടെ കൂട്ടത്തില്‍ പ്രധാനമായി ഉണ്ടായിരുന്നത് ആള്‍‌വലിപ്പത്തിലുള്ള വില്ലുകള്‍ ആയിരുന്നു. തൂവലുകള്‍ ഘടിപ്പിച്ച അത്രങ്ങള്‍ അയക്കുന്നതിന് ഉപകരിക്കുന്ന ഇത്തരം വില്ലുകള്‍ പ്രയോഗിക്കാന്‍ സമര്‍ത്ഥരായിരുന്നു ഇംഗ്ലീഷുകാര്‍. ദ്രുതഗതിയില്‍ അസ്ത്രങ്ങള്‍ പെറുക്കിയെടുത്ത് അമ്പെയ്യുന്നതിനെ ‘പ്ലക്കിംഗ് [plucking]’ എന്നാണവര്‍ വിളിച്ചിരുന്നത്. longbow കൊണ്ടുള്ള ആക്രമണത്താല്‍ പൊറുതിമുട്ടിയ ഫ്രഞ്ചുകാരാകട്ടെ തങ്ങള്‍ പിടിക്കുന്ന യുദ്ധത്തടവുകാരില്‍ അമ്പെയ്ത്തുകാരുടെ ചൂണ്ടുവിരലും, മോതിരവിരലും അരിഞ്ഞു കളയുന്ന പതിവ് തുടങ്ങി. പല ഘട്ടങ്ങളിലായി വിജയപരാജയങ്ങള്‍ മാറിമറഞ്ഞ യുദ്ധത്തില്‍ തടവിനു പുറത്തിറങ്ങിയ ഇംഗ്ല്ലീഷ് യോദ്ധാക്കള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തള്ളവിരലും, നടുവിരലും കൊണ്ട് അസ്ത്രമെയ്യുന്ന രീതി പരിശീലിച്ചു. ഒരു ഘട്ടത്തില്‍ യുദ്ധത്തിന് മുന്നോടിയായി ആഘോഷം നടത്തുന്ന ഫ്രഞ്ച് താവളത്തിലേക്ക് ഇരച്ചു കയറിയ ഇംഗ്ലീഷുകാര്‍ ഫ്രഞ്ച് പടയാളികളെ കൂട്ടക്കൊല ചെയ്തു. ചത്തും, മുറിവേറ്റും കിടക്കുന്ന ഫ്രഞ്ച് പടയാളികളുടെ മുഖത്തിനു മുന്നില്‍ അംഗഭംഗം വന്ന ഇംഗ്ല്ലീഷ് അമ്പെയ്ത്തുകാര്‍ നടുവിരല്‍ മാത്രം ഉയര്‍ത്തിപ്പിടിച്ച് “I can still pluck you... pluck you!“ എന്ന് കൂവിയാര്‍ത്തു. ആ പ്രയോഗം ആണ് പിന്നീട് pluck you ആയും പിന്നീട് FUCK You എന്നുമായി മാറിയത്. അമ്പിന് പുറകില്‍ പക്ഷിത്തൂവലുകള്‍ ഉപയൊഗിച്ചിരുന്നതു കൊണ്ടാണ് Flip the bird / Giving the Bird എന്നീ പ്രയോഗങ്ങള്‍ക്ക് Fuck Off എന്ന പ്രയോഗാര്‍ത്ഥം വന്നത്.

ലിങ്കുകള്‍
----------
http://en.wikipedia.org/wiki/Finger_%28gesture%29
http://en.wikipedia.org/wiki/Hundred_Years%27_War
http://en.wikipedia.org/wiki/Longbow

മറ്റു വിവരങ്ങള്‍
----------------
ആംഗ്യം - പുരാതന ഗ്രീക്ക് കോമഡി നാടകങ്ങളില്‍ ആളുകളെ കളിയാക്കാനായി ഉപയൊഗിച്ചിരുന്ന വിരല്‍ പ്രയോഗത്തിന്റെ രൂപാന്തരമാണിതെന്നും, അതല്ല മെഡിറ്ററേനിയന്‍ പ്രവിശ്യയില്‍ കണ്ണേറുതട്ടാതിരിക്കാനുള്ള പ്രയോഗമായിരുന്നെന്നും അഭൂഹമുണ്ട്.

ദ്രോണാചാര്യര്‍ പെരുവിരല്‌ തന്നെ ഗുരുദക്ഷിണയായി മുറിച്ച് വാങ്ങിയിട്ടും ഏകലവ്യന്‍ മിച്ചം വിരല്‍ കൊണ്ട് അസ്ത്രവിദ്യ പരിശീലിച്ച് "പ്ലക്ക് യൂ" വിളിച്ചിരുന്നെന്ന് ഇതിഹാസം.

11 comments:

Dinkan-ഡിങ്കന്‍ said...

മറ്റുവിരലുകള്‍ ചുരുട്ടി, നടുവിരല്‍ മാത്രം നിവര്‍ത്തിക്കാണിച്ച് വിളിച്ചാലേ ഫക്ക്..യൂ.. തെറിവിളി പൂര്‍ണ്ണമാകൂ.

പാവപ്പെട്ടവന്‍ said...

തെറിക്ക് ചരിത്രവുമായിയുള്ള ബന്ധം നല്ല കണ്ടെത്തല്‍ ആശംസകള്‍

വെള്ളെഴുത്ത് said...

എന്നിട്ട് ആ ഏകലവ്യന്‍ എവിടെ? ചരിത്രത്തിനു പുറത്തായവന്‍ (ആക്കിയവന്‍) ഏതു വിരലുപയോഗിച്ചാലെന്താണ്..
പ്ലക്കിന്റെ ചരിത്രം കൊള്ളാം..
-തെറികളുടെ പ്രയോഗാര്‍ത്ഥം, ഉല്‍പ്പത്തി, രാഷ്ട്രീയം എന്നിവ ശേഖരിക്കാന്‍ താല്‍പ്പര്യമുള്ളവരെക്കൂട്ടി ഒരു മെയില്‍ ത്രെഡ്/അല്ലെങ്കില്‍ ഒരു ഇന്‍‌വൈറ്റഡ് ബ്ലോഗ് ഉണ്ടാക്കുക എന്ന ആഗ്രഹം കുറെ കാലമായി ഉള്ളതാണ്. ഇത് വരെ നടന്നില്ല...)-
തെറികളുടെ ഉത്പത്തിചരിത്രം അന്വേഷിച്ചു നടക്കുന്നതു നല്ലാതാണെങ്കിലും മേല്‍പ്പടി ഫോറം നല്ലതാണെന്നു തോന്നുന്നില്ല. രണ്ടും രണ്ടാണ്...

Dinkan-ഡിങ്കന്‍ said...

തെറികളുടെ ഉത്പത്തിചരിത്രം അന്വേഷിച്ചു നടക്കുന്നതു നല്ലാതാണെങ്കിലും മേല്‍പ്പടി ഫോറം നല്ലതാണെന്നു തോന്നുന്നില്ല.

ഇങ്ങേരാരാ ഈ നല്ലതും ചീത്തയും ഒക്കെ വേര്‍തിരിക്കാന്‍?

പബ്ലിക്കായി നാട്ടുകാരെ തെറി വിളിക്കുക എന്നതല്ലല്ലൊ ലക്ഷ്യം. “മെയില്‍ ത്രെഡ്/അല്ലെങ്കില്‍ ഒരു ഇന്‍‌വൈറ്റഡ് ബ്ലോഗ്“ / “താല്‍പ്പര്യമുള്ളവരെക്കൂട്ടി“ എന്നീ പദപ്രയോഗങ്ങള്‍ കൊണ്ട് ഉദ്ദേശിച്ചത് അത്തരം കാര്യങ്ങളില്‍ താല്‍പ്പര്യമുള്ളവരെ മാത്രം ഉദ്ദേശിച്ചാണ്. അതിലെന്താണിത്ര ഇച്ചീചീത്തത്തരം? പുലയാറ്റിയെന്നും, കഴുവേറിമൊനെയെന്നും കേള്‍ക്കുന്നവനും, വിളിക്കുന്നവനും അതിന്റെ പുറകിലെ ചരിത്രം രാഷ്ട്രീയം അറിയുന്നതിലൊരു സാംഗത്യമില്ലേ? ഇല്ലെങ്കിലെനിക്ക് കോപ്പാണ് :)

ഉറുമ്പ്‌ /ANT said...

ഡിങ്കാ,
കാനനശ്ചായയിലാടുമേക്കാൻ
ഞാനും വരട്ടെയോ നിന്റെ കൂടെ

മാണിക്യം said...

Yes at times you need a word to explode ..................

suraj::സൂരജ് said...

വെള്ളേ അഴകേ...
രാഷ്ട്രീയ പുലയാട്ടിനെക്കാള്‍ രസമല്ലേ പുലയാട്ടിന്റെ രാഷ്ട്രീയം ?
ത്രെഡ്ഡില്‍ കൂടാം ;))

പാമരന്‍ said...

hentammachcheee :)

ramachandran said...

ത്രെഡ് ഇടുമ്പോള്‍ അതിന്റെ ഒരറ്റം ഇങ്ങോട്ട് അയക്കാന്‍ മറക്കല്ലേ ഡിങ്കാ

namath said...

കൊല്ല്. ആരാണപ്പാ ലിങ്കില്‍ കൈവിഷം തന്നത്-))) തകര്‍ത്തു.

cALviN::കാല്‍‌വിന്‍ said...

ആഡ് ചെയ്യാൻ മറക്കർത് :)