ഒരു തരത്തില്‍ പറഞ്ഞാല്‍ രാജകിങ്കരന്മാരുടെ അവസ്ഥ പോലെയാകുന്നു അത്.
മുടിയാനായിട്ട് എല്ലാം തീര്‍ക്കാമെന്ന് കരുതി കഴുത്തില്‍ കയര്‍ മുറുക്കുന്നേരമാണ്
"ആരവിടെ ?"
എന്ന് വിളിവരുന്നത്.
താന്‍ തീര്‍ന്നാലും അടുത്തൂണ്‍ മുടങ്ങരുതല്ലോ എന്ന് കരുതി കഴുത്തില്‍ നിന്ന് കയറൂരി ഓടിക്കിതച്ചു ചെന്ന്
"അടിയന്‍ !"
എന്ന് ഓച്ഛാനിച്ച് വളഞ്ഞ് നില്‍ക്കുന്നതോടെ വീണ്ടും അതിലേക്ക്...
ചുറ്റിപ്പറ്റി നില്‍ക്കുന്നവരെ ഓര്‍ത്തുള്ള ചില ചുറ്റിപ്പറ്റലുകള്‍ മാത്രമാകുന്ന അതിന്റെ അവസ്ഥയേക്കാള്‍ ഭീകരവും, അവമതിയും നിറഞ്ഞ മറ്റെന്തുണ്ട്?