Monday, October 5, 2009

ചെങ്ങറ...അഭിവാദ്യങ്ങള്‍...

ഇടതു പാര്‍ട്ടികളുടെ ഹൈജാക്ക് ശ്രമങ്ങളേയും, സമൂഹ്യവിരുദ്ധരുടെ ആക്രമണങ്ങളേയും ഒക്കെ അതിജീവിച്ച ചെങ്ങറ സമരത്തിന്‌ സമവായ-സമവാക്യമുണ്ടാക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ച എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.

9 comments:

Dinkan-ഡിങ്കന്‍ said...

ചെങ്ങറ സമരത്തിന്‌ സമവായ-സമവാക്യമുണ്ടാക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ച എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍

K.P.S. said...

അഭിവാദ്യങ്ങള്‍!

തഥാഗതന്‍ said...

5 ഏക്കർ ഭൂമി വേണം എന്ന് പറഞ്ഞ് സമരം ചെയ്തവർ അവസാനം അഞ്ച് സെന്റ് കിട്ടിയാൽ മതി എന്ന നിലയിലെത്തി. സർക്കാർ കരുണ കാണിച്ച് ആദിവാസികൾക്ക് ഒരേക്കറും പട്ടിക ജാതിക്കാർക്ക് 50 സെന്റും മറ്റുൾലവർക്ക് 25 സെന്റും, ആദിവാസി,പട്ടികജാതി,മറ്റുള്ളവർ എന്നിവർക്ക് യഥാക്രമം 1.25 ലക്ഷം,1 ലക്ഷം,75000 രൂപ വീതം ചിലവു വരുന്ന വീടു കൊടുക്കാൻ തയ്യാറായി

ചർച്ച ലൈവ് ആയി കാണിച്ചത് നേരിൽ കണ്ടു. സമര നേതാവ് വിഡ്ഡ്യാസുരൻ “ഇത് വെറും എച്ചിൽ ആണ്,എങ്കിലും ഞാൻ വേറെ വഴി ഇല്ലാത്തതു കൊണ്ട്( ചെങ്കോലും കിരീടവും ഇല്ലാത്തതു കൊണ്ട്) സമരം പിൻവലിക്കുന്നു എന്നും കുറേ മൂന്നാം കിട ഡയലോഗുകളും അടിച്ച് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി.

പിന്നീട് പത്രക്കാരോട്, “സർക്കാരിൽ നിന്നും മാർക്സിസ്റ്റ് പാർട്ടിയിൽ നിന്നും ഉള്ള ഭീഷണി കാരണമാണ് സമരം പിൻവലിക്കുന്നത്” എന്ന് പ്രസ്താവിച്ചു

ഇവനെ പോലെ ഉള്ള ----നു ഉറപ്പില്ലാത്ത പന്നകളെ വിശ്വസിച്ച് സമരം ചെയ്യാനിറങ്ങിയ 1732 കുടുംബങ്ങളുടെ കഷ്ടകാലം. ആന്റണി മുത്തങ്ങയിൽ ചെയ്തപോലെ വെടി വെയ്ക്കാൻ ഓർഡർ കൊടുത്തിരുന്നെങ്കിൽ മൂന്നാം നാൾ അവസാനിക്കുമായിരുന്നു ഈ സമരാഭാസം.

ഓഫ് കോർസ്, ഭൂമി ഇല്ലാത്തവർക്ക് ഭൂമി കൊടുക്കുന്നത് സ്വാഗതാർഹം തന്നെ. ഈ സമരത്തിൽ പങ്കെടുത്തവരിൽ ആദിവാസികൾ (ഇങ്ങനെ അഭിസംഭോധന ചെയ്യുന്നതിനു ക്ഷമിക്കണം) ഒഴികെ മറ്റുള്ളവരിൽ 30% ഇൽ അധികം ആളൂകൾക്കും സ്വന്തമായി ഭൂമി ഉള്ളവരാണ്. 300 കുടുംബങ്ങളെ സർക്കാർ തന്നെ ഒഴിവാക്കി. (ഇവർക്ക് 6 സെന്റിൽ അധികം ഭൂമി ഉണ്ടെന്ന കാരണത്താൽ.)

ളാഹയുടെ വാദം കേട്ട് ചിരി സഹിക്കുന്നില്ല. ഇങ്ങേർ കാരണം പട്ടികജാതി പട്ടിക വർഗ്ഗത്തിൽ പെട്ടവർ അല്ലാത്ത സമുദായങ്ങൾക്ക് ഭൂമി കിട്ടാൻ പറ്റിയത്രെ.

ഭൂമി ഇല്ലാത്തവർക്ക് ഭൂമി കിട്ടണം.. ആദിവാസികൾക്ക്(വീണ്ടും ക്ഷമാപണം) പട്ടിക ജാതിക്കാരേക്കാൾ അധികം ഭൂമി കിട്ടിയതാണ് ഇപ്പോൾ ഈ സമര നേതാവിന്റെ പ്രശ്നം. അവരോട് ഇവനുള്ള അനുകമ്പ ഇതിൽ നിന്നു തന്നെ വ്യക്തമല്ലെ.

ഹാരിസന്റെ റബ്ബർ ഷീറ്റ് അടിച്ച് മാറ്റി വിറ്റ കാര്യം ഒകെക് ഞാൻ മറക്കുന്നു. എന്തിരോ എന്തൊ പാവം ഭൂമിയില്ലാത്തവർക്ക് 1 ഏക്കർ ഭൂമി ലഭിച്ചതിൽ അതിയായി ആനന്ദിക്കുന്നു. ഈ രീതിയിൽ സമരം അവസാനിപ്പിക്കാൻ വേണ്ട കാര്യങ്ങൾ നീക്കിയ കേരള മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും പ്രത്യേകം അനുമോദിക്കുന്നു

കിരണ്‍ തോമസ് തോമ്പില്‍ said...

ഇത് മംഗളത്തില്‍ മാത്രം കണ്ടത് സത്യമാണോ എന്ന് അറിയില്ല


സമരം ചെയ്‌ത എല്ലാവര്‍ക്കും ഒരേക്കര്‍ ഭൂമി നല്‍കണമെന്നാണ്‌ സര്‍ക്കാരിന്റെ ആഗ്രഹം എന്നാല്‍ ഇതിന്‌ ആവശ്യമായ ഭൂമി കേരളത്തില്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ചെങ്ങറയില്‍ സര്‍മവ്വ നടത്തി മിച്ച ഭൂമി പിടിച്ചെടുക്കണമെന്നും പട്ടികജാതിക്കാര്‍ക്ക്‌ ഒരേക്കര്‍ നല്‍കണമെന്നുമുള്ള തന്റെ ആവശ്യത്തിന്‌ തടസ്സം നിനന്ത്‌ മുഖ്യമന്ത്രിയാണെന്ന്‌ ളാഹ ഗോപാലന്‍ അറിയിച്ചു. മറ്റു മന്ത്രിമാര്‍ തന്റെ ആവശ്യത്തോട്‌ അനുഭാവമായ നടപടിയാണ്‌ സ്വീകരിച്ചത്‌. എന്നാല്‍ പട്ടികജാതിക്കാര്‍ക്ക്‌ അരയേക്കര്‍ ഭൂമി മതിയെന്ന്‌ വാശിപിടിച്ചത്‌ മുഖ്യമന്ത്രിയാണെന്നും ളാഹ ഗോപാലന്‍ പറഞ്ഞു.

കിരണ്‍ തോമസ് തോമ്പില്‍ said...

Tracking

കാവലാന്‍ said...

ചെങ്ങറഗാന്ധി ളാഹഗോപാലന് അഭിവാദ്യങ്ങള്‍.

രമ്യമായ രീതിയില്‍ ചെങ്ങറ വിഷയം കൈകാര്യം ചെയ്ത സര്‍ക്കാരിന് അഭിനന്ദനങ്ങള്‍.

ജനശക്തി said...

അന്ന് വെടിയുണ്ട; ഇന്ന് ഭൂമിയും വീടും

Kuttans said...

ഇതും മംഗളത്തില്‍ കണ്ണ്ടത് ...:

"സമരം പൊന്‍മുട്ടയിടുന്ന താറാവായതുകൊണ്ടാണു ഗോപാലന്‍ അത്‌ അവസാനിപ്പിക്കാന്‍ വൈകുന്നതെന്നും അദ്ദേഹം ലക്ഷപ്രഭുവായെന്നും ആരോപണമുയര്‍ന്നു. ലക്ഷങ്ങള്‍ വിലമതിക്കുന്ന കാറും ഗോപാലന്റെ ആസ്‌തികളും തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടു.

സംയുക്‌തവേദിയുടെ ആസ്‌ഥാനമന്ദിരനിര്‍മാണത്തിനായി നിരവധിപേരില്‍നിന്നു പണം പിരിച്ചിരുന്നത്രേ. ഒടുവില്‍ സമരക്കാരില്‍നിന്ന്‌ 250 രൂപവീതം നിര്‍ബന്ധിതപിരിവ്‌ ഏര്‍പ്പെടുത്തിയതോടെയാണ്‌ എതിര്‍പ്പു ശക്‌തമായത്‌. അതോടെ സമരക്കാര്‍ ഒന്നടങ്കം ഗോപാലനെതിരായി."

ഓം പ്രകാശും മറു ഗുണ്ടകളും ബിനീഷ്‌ കോടിയേരിയുടെയും, സേവി മനോ മാത്യു‌ (ഫ്രണ്ടിന്റെ ഫ്രണ്റ്റ് ) വിന്റെയും ഫ്രന്റ്സ് ആയപോലെ ...

ലാവ്ലിന്‍ മായി പിണറായി പ്രോസ്ടിട്യൂട് ചെയ്ത പോലെ (കുറെ കാലം മ പത്രം വായിച്ചും ചാനല്‍ ലൈവ്‌ കണ്ടും മനസ്സിലാക്കിയത് പിണറായി വിജയനെ ആരോ പ്രോസ്ടിട്യൂട്ട് ചെയ്യാന്‍ പോവുന്നു എന്നാണു )...
ഒക്കെ പോലെ ഒരു വാര്‍ത്തയാണോ അതോ ???!!!!!!.......

സ്വതന്ത്രന്‍ said...

ആദിവാസികളും മനുഷ്യരാണ് എന്ന് എല്ലാവരും
മനസ്സിലാക്കിയാല്‍ ,അവരുടെ പ്രശ്നങ്ങള്‍ സമഭാവനയോടെ
കാണാന്‍ ശ്രമിച്ചാല്‍ ഈ പ്രശ്നങ്ങള്‍ എല്ലാം തീരും .
എന്തായാലും അഭിവാദ്യങ്ങള്‍ .