Tuesday, January 12, 2010

ആകയാല്‍ സക്കറിയ പറഞ്ഞത്...

അല്ലെങ്കിലും സക്കറിയ പറയുന്നതും എഴുതുന്നതും മിക്കപ്പോഴും വിവാദമാകാറുണ്ട്. സലാം അമേരിക്ക എഴുതിയത് കേരളത്തിലെ സാഹിത്യ സദസുകളില്‍ മൊത്തം വിവാദമായിരുന്നു. "യേശു ഞങ്ങളിലേക്ക് കടന്നു വന്നത് തുടകള്‍ക്കിടയിലെ സ്വര്‍ഗത്തിലൂടെയല്ല" എന്ന് ന്യായീകരിച്ചെഴുതിയെങ്കിലും യേശുവിനെ മനുഷ്യനാക്കാനുള്ള നസ്രാണിയുടെ ഗൗളിശാസ്ത്ര വിരുതില്‍ ക്രൈസ്തവസഭകളും വിവാദമുണ്ടാക്കിയിരുന്നു. തന്റെ പട്ടേലറെ അടൂര്‍ തിരുത്തിയെന്നും പറഞ്ഞ് ഒരു സിനിമാ വിവാദം. സെന്റ്.തെരേസാസ് കോളേജ് നഗ്നചിത്രവിവാദം ഉണ്ടായ കാലത്ത് "കുറച്ച് പെണ്‍കുട്ടികള്‍ അവരുടെ ഹോസ്റ്റലില്‍ വെച്ച് നഗ്നഫോട്ടോ എടുത്താല്‍ ആര്‍ക്കാണ്‌ ചേതം" എന്ന മട്ടില്‍ സാംസ്ക്കാരിക കേരളത്തിന്റെ കപടസദാചാരത്തിനെതിരെ ലേഖനം എഴുതിയതും വിവാദമായിരുന്നു. സവര്‍ണ്ണ ഹൈന്ദവതയ്ക്കെതിരെ ഉള്ള സക്കേറിയന്‍ നിലപാടുകള്‍ പലപ്പോഴും വിവാദമായിട്ടുണ്ട്, അതുവഴി സംഘികളുടെ ശത്രുവും. എന്നാല്‍ നാഴികയ്ക്ക് നാല്പ്പത്തിമൂന്ന് വട്ടം തന്റെ ഭാര്യയുടെ ബ്രാഹ്മണിക് പാരമ്പര്യം ഏറ്റുപറയുന്നതിനാല്‍ മൃദുഹൈന്ദവവാദിയെന്ന് ആക്ഷേപങ്ങളും, അതെ തുടര്‍ന്ന് സാഹിത്യകോക്കസുകളില്‍ വിവാദങ്ങളുമുണ്ടത്രേ.

ഇങ്ങനെയൊക്കെയുള്ള സക്കറിയയുടെ താഴെയുള്ള പരാമര്‍ശങ്ങളാണ്‌ പയ്യന്നൂരിലെ ഡിഫിക്കാരില്‍ നിന്ന് അദ്ദേഹത്തിന്‌ നേരെയുണ്ടാ പ്രശ്നങ്ങളുടെ കാരണം.

വിവാദ വീഡിയോ




വിവാദ പരാമര്‍ശങ്ങള്‍
<<<
"ഒരു സഖാവ് ഒരു ഭാര്യയെ സ്വീകരിക്കുന്നതിന്റെ രീതി, അല്ലെങ്കില്‍ ഒരു ഇണയെ കണ്ടെത്തുന്നതിന്റെ രീതിയുടെ മേല്‍ വരെ അയാള്‍ യഥാര്‍ത്ഥ സഖാവാണെങ്കില്‍ നിയന്ത്രണങ്ങളുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. അതിലെ ലൈംഗീകത. പരസ്യ ലൈംഗീകത ഒരു മുഖം മൂടി മാത്രമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. വലിയ ഒരു വെള്ള പൂശിയ മുഖം മൂടിയാണ് നിങ്ങള്‍ കാണുന്നത്. അതിലെ രഹസ്യ ലൈംഗീകതയെന്നത് മറ്റാരുടെയും കാര്യം പോലെ സ്വതന്ത്രവും ആനന്ദകരവും സന്തോഷകരവുമൊക്കെയാണ്..."
"വാസ്തവത്തില്‍ ഈ ഇടതുപക്ഷപ്രസ്ഥാനം ഒരു ഒളിപ്രസ്ഥാനമായിരുന്ന കാലത്ത് , ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഇത്രമാത്രം ലൈംഗീകതയില്‍ , ആ ഒളിവിന്റെ സുഖത്തില്‍, അതിന്റെ മറവില്‍ ഇത്രമാത്രം ലൈംഗീകതയോടുകൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്ന് സംശയമുണ്ട്..."
"ഒരു പക്ഷേ ഏറ്റവും ലൈംഗികതയില്‍ അടിയുറച്ച പ്രസ്ഥാനമാണ് (ചെറുതായി ചിരിക്കുന്നു) രാഷ്ട്രീയ പ്രസ്ഥാനമാണ് ഇടതു പക്ഷപ്രസ്ഥാനം ആ രാഷ്ട്രീയപ്രസ്ഥാനമാണ് ഇന്ന് ഇത്ര ഭീകരമായ സങ്കുചിതത്വത്തിലേക്ക്, ഒരു സ്ത്രീയേം പുരുഷനേം ഒന്നിച്ചു കണ്ടാല്‍ സംശയിക്കണം എന്ന സങ്കുചിതത്വത്തിലേക്ക് മറിഞ്ഞത്..."
"അപ്പോ എനിക്ക് തോന്നുന്നത് ക്രൈസ്തവ പാരമ്പര്യം നമ്മില്‍ അടിച്ചേല്പ്പിച്ച ഒരു യാഥാസ്ഥിതികത്വം ഒരുവശത്തുണ്ട്. മറുവശത്ത്, എനിക്ക് തോന്നുന്നത്, ഇടതു പക്ഷപ്രസ്ഥാനത്തെയും കൂടി ഈ തരത്തിലുള്ള പ്രവര്‍ത്തനത്തിന്റെ വെളിച്ചത്തില്‍ കണ്ടേതീരൂ..."
<<<

മുകളില്‍ പറഞ്ഞ കാര്യങ്ങളോട് പൂര്‍ണ്ണാര്‍ത്ഥത്തില്‍ യോജിപ്പില്ലെങ്കിലും സക്കറിയയുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെ മാനിക്കുന്നു. ഉണ്ണിത്താനെ പോലെ "സൂഫിയ-മദനി-പിണറായി-ഷാനിമോള്‍-മുരളീധരന്‍ etc." എന്നിങ്ങനെ പേരെടുത്ത് അശ്ലീലം പറയുന്ന തരത്തിലല്ല സക്കറിയ പ്രതികരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അമിതാവേശത്തിനും, വികാരത്തിനും വിധേയരായി സക്കറിയയെ കൈയ്യേറ്റം ചെയ്യാന്‍ മാത്രമുള്ള പ്രശ്നം മേല്‍ പരാമര്‍ശങ്ങളില്‍ ഉണ്ടെന്നും -വ്യക്തിപരമായി- കരുതുന്നില്ല. എന്നാല്‍ ചുവപ്പ് നിറത്തില്‍ അടയാളപ്പെടുത്തിയ ഭാഗങ്ങള്‍, അത് സക്കറിയക്ക് ഒഴിവാക്കാമായിരുന്നു എന്ന് തോന്നിപ്പോയി. "വേശ്യകളെല്ലാം സ്ത്രീകളാണ്‌, ആകയാല്‍ സ്ത്രീകള്‍ എല്ലാം വേശ്യകളാകാനും സാധ്യതയുണ്ട്" എന്ന കപട ഗണിത-സാമൂഹ്യ യുക്തിയാല്‍ ഒരു പൊതുബോധം സൃഷ്ടിച്ചെടുക്കുന്നത് പോലെ, ഒളിവുജീവിതം നടത്തി സഹനവും, ത്യാഗവും, പീഡനവും സഹിച്ച എല്ലാവരുടേയും ജീവിതം ലൈംഗിക അരാജകത്വത്തിന്റേതായിരുന്നു എന്ന സക്കേറിയന്‍ യുക്തിയോട് കണികപോലും യോജിക്കുന്നില്ല. പക്ഷേ ഇതൊന്നും DYFI ചെയ്തതിന്‌ ന്യായീകരണമാകുന്നില്ല. ഇത്തരം മോബ് ജസ്റ്റിസ് അവസരങ്ങളെ നിയന്ത്രിക്കേണ്ട വിധം രാഷ്ട്രീയം കൈയ്യാളുന്ന ഒരു സംഘടനയില്‍ നിന്ന് ഇത്തരം ബാലിശമായ അമിതവികാര പ്രകടനങ്ങളല്ല ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇത്തരം നീക്കത്തെ ശക്തമായി അപലപിക്കുന്നു...

* ഈ സംഭവത്തെ നേരേ കൊണ്ട് പോയി മാംഗ്ലൂര്‍ ശ്രീരാമസേന-പബ് ആക്രമണത്തോട് കൂട്ടിക്കെട്ടാനും, താരതമ്യം ചെയ്യാനും അമിത താല്പ്പര്യമെടുക്കുന്നവരുടെ കപടയുക്തിയും, രാഷ്ട്രീയവും തിരിച്ചറിയാല്‍ കഴിയാത്തവരാണ്‌ ഭൂ/ബൂലോഗത്തുള്ളവരെന്ന് കരുതുന്നുണ്ടെങ്കില്‍, അത്തരക്കാര്‍ക്ക് ദേ ഒരു മുഴുത്ത സ്മൈലി :)



സക്കറിയഡിഫി പ്രശ്നത്തില്‍ കാക്കനാടന്റെ അഭിപ്രായം കൂടെ ചേര്‍ക്കുന്നു

38 comments:

Dinkan-ഡിങ്കന്‍ said...

അല്ലെങ്കിലും സക്കറിയ പറയുന്നതും എഴുതുന്നതും മിക്കപ്പോഴും വിവാദമാകാറുണ്ട്. സലാം അമേരിക്ക എഴുതിയത് കേരളത്തിലെ സാഹിത്യ സദസുകളില്‍ മൊത്തം വിവാദമായിരുന്നു. "യേശു ഞങ്ങളിലേക്ക് കടന്നു വന്നത് തുടകള്‍ക്കിടയിലെ സ്വര്‍ഗത്തിലൂടെയല്ല" എന്ന് ന്യായീകരിച്ചെഴുതിയെങ്കിലും യേശുവിനെ മനുഷ്യനാക്കാനുള്ള നസ്രാണിയുടെ ഗൗളിശാസ്ത്ര വിരുതില്‍ ക്രൈസ്തവസഭകളും വിവാദമുണ്ടാക്കിയിരുന്നു. തന്റെ പട്ടേലറെ അടൂര്‍ തിരുത്തിയെന്നും പറഞ്ഞ് ഒരു സിനിമാ വിവാദം. സെന്റ്.തെരേസാസ് കോളേജ് നഗ്നചിത്രവിവാദം ഉണ്ടായ കാലത്ത് "കുറച്ച് പെണ്‍കുട്ടികള്‍ അവരുടെ ഹോസ്റ്റലില്‍ വെച്ച്ന ഗ്നഫോട്ടോ എടുത്താല്‍ ആര്‍ക്കാണ്‌ ചേതം' എന്ന മട്ടില്‍ സാംസ്ക്കാരിക കേരളത്തിന്റെ കപടസദാചാരത്തിനെതിരെ ലേഖനം എഴുതിയതും വിവാദമായിരുന്നു. സവര്‍ണ്ണ ഹൈന്ദവതയ്ക്കെതിരെ ഉള്ള സക്കേറിയന്‍ നിലപാടുകള്‍ പലപ്പോഴും വിവാദമായിട്ടുണ്ട്, അതുവഴി സംഘികളുടെ ശത്രുവും. എന്നാല്‍ നാഴികയ്ക്ക് നാല്പ്പത്തിമൂന്ന് വട്ടം തന്റെ ഭാര്യയുടെ ബ്രാഹ്മണിക് പാരമ്പര്യം ഏറ്റുപറയുന്നതിനാല്‍ മൃദുഹൈന്ദവവാദിയെന്ന് ആക്ഷേപങ്ങളും, അതെ തുടര്‍ന്ന് സാഹിത്യകോക്കസുകളില്‍ വിവാദങ്ങളുമുണ്ടത്രേ.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇതിനെക്കുറിച്ച് 1-2 അഭിപ്രായം ഞാന്‍ പറയുന്നതില്‍ വിരോധമില്ലല്ലോ

1:കേരളീയരുടെ സദാചാര ബോധത്തെയും ലൈംഗിക വീക്ഷണങ്ങളേയും കുറിച്ച്
ഏറെക്കുറെ സക്കറിയക്ക് സമാനമായ വീക്ഷണം തന്നെയാണു ഞാനും വച്ചു
പുലര്‍ത്തുന്നത്..അത് സക്കറിയയുടെ വീക്ഷണമല്ല, എന്റെ സ്വന്തമായ
അഭിപ്രായമാണ്..

2:പുരുഷനും സ്ത്രീക്കും പരിപൂര്‍ണ്ണ ലൈംഗിക സ്വാതന്ത്ര്യം വേണം എന്ന്
സക്കറിയ പറയുന്നു.അത് താത്വികമായ അര്‍ത്ഥത്തില്‍ ശരിയായിരിക്കാം.അതു
പലപ്പോളും പുരുഷന്റെ ലൈംഗിക സ്വാതന്ത്ര്യവും പിന്നീട് അതിനെ
ന്യായീകരിക്കാനുള്ള ഒരു മാര്‍ഗവും ആയി മാറുന്നുവെന്നതല്ലേ സത്യം?
മാത്രവുമല്ല ഈ ആശയം പ്രായോഗികമായി എത്രമാത്രം ശരിയാകും എന്നും
ആലോചിക്കേണ്ടതുണ്ട്


3:ഇവിടെ സക്കറിയ ചെയ്യുന്നത് മാരീചന്‍ പോസ്റ്റില്‍ പറഞ്ഞതാണു.ഒരു പക്ഷം
പിടിച്ചു കൊണ്ട് മറ്റേ പക്ഷ്ത്തെ തീര്‍ത്തും കുറ്റക്കാരായി കാണുന്ന
രീതി..”പിണറായിയുടെ കണ്ണു സൂഫിയായില്‍ ആണെന്ന് പറഞ്ഞ ഉണ്ണിത്താനും
മാന്യന്‍, ജയലക്ഷ്മിയും മാന്യ” കേരളത്തിലെ ഇടതു പക്ഷക്കാരെല്ലാം
ഒളിവുകാലത്ത് “കള്ളപ്പരിപാടി”വച്ചവരും ...എന്നല്ലേ സക്കറിയ പറഞ്ഞു വരുന്നത്?
വാക്കുകളില്‍ എത്ര മധുരം പുരട്ടി അതു പറഞ്ഞാലും പറഞ്ഞതിന്റെ അര്‍ത്ഥം അതു
തന്നെ..എന്നു മാത്രമല്ല്ല, ഒരു സഖാവു ജീവിത സഖിയെ സ്വീകരിക്കുന്ന ഭാഗം
അദ്ദേഹം പറഞ്ഞതും ദ്വയാര്‍ത്ഥം വച്ചു തന്നെ.ഇതൊക്കെ കേള്‍ക്കാന്‍ മാത്രം
കേരളത്തിലെ ഇടതു പ്രസഥാനം എന്തു തെറ്റാണു ചരിത്രത്തില്‍ ചെയ്തിട്ടുള്ളത്?
സ്വന്തം ജീവനെപ്പോലും പണയം വച്ചാണു കേരളത്തിലെ പല കുടുംബങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളെ ഒളിവില്‍
സംരക്ഷിച്ഛിട്ടുള്ളത്.അതീവ സമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ചു വളര്‍ന്ന
നേതാക്കന്മാര്‍ വരെ ഈ വീട്ടുകാ‍ാര്‍ നല്‍കുന്ന വെള്ളമോ, അച്ചാറോ ഒക്കെ
മാത്രം കഴിച്ച് ഇരുളടഞ്ഞ തട്ടിന്‍ പുറങ്ങളില്‍ ദിവസങ്ങളോളം വെളിയില്‍
വരാതെ കഴിഞ്ഞിട്ടുണ്ട്.

5: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കുന്നതില്‍
ഇവിടുത്തെ തൊഴിലാളി സ്ത്രീകള്‍ നിസ്തുലമായ പങ്കാണു വഹിച്ചിട്ടുള്ളത്.ഒരോ
പ്രക്ഷോഭങ്ങള്‍ക്കുമൊടുവില്‍ വീട്ടിലെ ആണുങ്ങളായ രാഷ്ട്രീയ
പ്രവര്‍ത്തകര്‍ ഒളിവില്‍ പോകുമ്പോള്‍ പോലീസിന്റേയും പട്ടാളത്തിന്റേയും
ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് അവര്‍ ഇരയായിട്ടുണ്ട്.അപ്പോളൊന്നും ഒരു വാക്കു
കൊണ്ടു പോലും അവരാരും ഒരു നേതാവിനെയും ഒറ്റു കൊടുത്തിട്ടില്ല.ഒളിവില്‍
ഇരുന്ന വീടുകളിലെ സ്ത്രീകളും അങ്ങനെ തന്നെയായിരുന്നു
പെരുമാറിയിരുന്നത്.നായനാരുടെയും ഒക്കെ ആത്മകഥ വായിച്ചാല്‍ അതൊക്കെ
മനസ്സിലാവും..സാമാന്യമായ ഭാഷയില്‍ പറഞ്ഞാല്‍ സക്കറിയ ചെയ്തത് ഇത്തരം
ധീരകളായ സ്ത്രീകളെ ക്കൂടി അപമാനിക്കുകയാണു.അക്കാലത്തെ ഏതെങ്കിലും സ്ത്രീ ഈ പ്രസംഗം കേട്ടിരുന്നെങ്കില്‍ മുഖമടച്ച് ഒരു അടി കൊടുത്തേനേ എന്ന്
എനിക്കു ഉറപ്പുണ്ട്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

6:മധുരത്തില്‍ പൊതിഞ്ഞ വിഷമാണു സക്കറിയ പയ്യന്നൂരില്‍
വമിച്ചത്.അദ്ദേഹത്തെ ആരെങ്കിലും കൈ വച്ചെങ്കില്‍ അതു മോശമായി എന്നു
വേണമെങ്കില്‍ പറയാം.സ്വന്തം വീട്ടില്‍ കയറി വന്നു നിന്റെ
അപ്പനപ്പൂപ്പന്മാര്‍ കള്ളപ്പരിപാടി ആയിരുന്നു എന്നു സാഹിത്യ ഭാഷയില്‍
പറഞ്ഞാലും, നാടന്‍ ഭാഷയില്‍ പറഞ്ഞാലും ആ സമയത്ത് അഭിപ്രായ
സ്വാതന്ത്ര്യത്തിന്റെ “മഹനീയതയെ”ക്കുറീച്ചൊന്നും ആരും ആലോചിച്ച്
മെനക്കെട്ടു എന്നു വരില്ല.

7:അതുകൊണ്ടു തന്നെ നമ്മുടെ കണ്ണില്‍ പിണറായിക്കു അപമാനമില്ല, സൂഫിയ
മദനിക്ക് അപമാനമില്ല, പ്രകാശ് കാരാട്ടിനും വൃന്ദക്കും
അപമാനമില്ല...അതുള്ളത് ഉണ്ണിത്താനും അയാളുടെ കൂടെയുള്ള പെണ്ണിനും
മാത്രം.......അടി കിട്ടാതെ പോയ സക്കറിയായും അപമാനിതനായി...അവസാനം
കള്ളന്മാര്‍ ആര്? ഇടതു പക്ഷത്തെ മണ്‍ മറഞ്ഞ നേതാക്കള്‍ മുതല്‍ പുതു
തലമുറയിലെ ഡിഫിക്കാര്‍ വരെ...മഞ്ചേരിയില്‍ കൂടിയ നാട്ടുകാരിലും ആ‍
പാതിരാത്രിയില്‍ ഡിഫിക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ....കാരണം അവരല്ലേ
കള്ളന്മാര്‍ !

Promod P P said...
This comment has been removed by the author.
Promod P P said...

ഈ വിഷയത്തെ പറ്റി ഇന്നലെ പിണറായി കൃത്യമായി വിശദീകരിച്ചിരുന്നു. തൊള്ളയിൽ കൊള്ളാത്തത് പറയുമ്പോൾ എവിടെ നിന്നാണ് പറയുന്നത് എന്ന കാര്യം ഓർക്കണമായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്നകാലത്ത് സി പി എംകാർ ലൈംഗിക അരാജകത്വം അനുഭവിച്ചു എന്നൊക്കെ പറയുമ്പോൾ ഒന്ന് ആലോചിക്കാമായിരുന്നു. ഓളിവിൽ കഴിഞ്ഞ നേതാക്കളെ പറ്റി പറയുമ്പോൾ പയ്യന്നൂരിലെ കേൾവിക്കാരുടെ മനസ്സിൽ എത്തുന്നത് എ.കെ.ജി യുടേയും സുബ്രമണ്യഷേണായിയുടേയും ഇ.എം.എസ്സിന്റേയും ഒക്കെ മുഖങ്ങളാണ്. ഒരു ജനത ഹൃദയത്തിൽ സൂക്ഷിക്കുന്ന ധീരന്മാരെ പറ്റി പുലയാട്ട് പറയുമ്പോൾ അൽ‌പ്പമെങ്കിലും സ്ഥലകാലബോധം കാണിക്കണമായിരുന്നു സക്കറിയ. ഇത് പ്രസ്സ് ക്ലബ്ബിലെ ബാറല്ല,വായിൽ തോന്നിയത് വിളിച്ചു പറയാൻ.

അടി കിട്ടാതെ വന്നതിലേ അൽഭുദമൊള്ളു

Suraj said...

സെന്‍സിറ്റീവ് ആയ ജനവും വളച്ചുകെട്ടിയുള്ള പറച്ചിലും - അതാണ് കുഴപ്പങ്ങള്‍ക്ക് കാരണമായത് എന്നാണ് വിഡിയോഭാഗം കേട്ടിട്ട് തോന്നിയത് (ഈ പറഞ്ഞത് മാത്രമാണ് പ്രശ്നമുണ്ടാവാന്‍ കാരണമായതെങ്കില്‍).

'ഒളിവ് ജീവിതത്തിന്റെ സുഖത്തില് ലൈംഗീകതയോടെ പ്രവര്‍ത്തിച്ച പ്രസ്ഥാനം' എന്നൊക്കെ പറഞ്ഞതിന്റെ സാംസ്കാരിക വിമര്‍ശനപരമായ അര്‍ത്ഥമൊന്നും നാട്ടുമ്പുറത്തുകാരുടെ തലയില്‍ ഓടിയിട്ടുണ്ടാവില്ല... തങ്ങളാരാധിക്കുന്ന നേതാക്കന്മാരെല്ലാം 'ഒളിസേവ'ക്കാരായിരുന്നൂന്നല്ലേ യെവന്‍ പറഞ്ഞ് വന്നത് എന്നായിരിക്കാം അവര്‍ക്ക് പെട്ടെന്ന് തോന്നിയത്.

Dinkan-ഡിങ്കന്‍ said...

പയ്യന്നൂരെന്നാല്‍ മംഗലശേരിയല്ല,
ഡിഫിയെന്നാല്‍ നീലകണ്ഠനുമല്ല

വ്യക്ത്യാധിഷ്ഠിത അശ്ലീലപ്രയോഗമോ, തീവ്രവാദപ്രബോധനമോ അല്ലെങ്കില്‍ പറയാനുള്ളത് പ്രസ്‌ക്ലബായാലും, ബാറായാലും, പൊതുവേദിയായാലും മറ്റെവിടെയായാലും തുറന്ന് പറയുന്നതിനെ തന്നെ അല്ലേ ഇന്ത്യന്‍ ഭരണഘടനയില്‍ "അഭിപ്രായ പ്രകടന സ്വാതന്ത്ര്യം" എന്ന് പറയുന്നത്? "നമുക്ക് ഇന്ത്യന്‍ പ്രസിഡന്റിനേയും, പ്രധാനമന്ത്രിയേയും,സംസ്ഥാന മുഖ്യമന്ത്രിയേയും ഒക്കെ വിമര്‍ശിക്കാം, പരാമര്‍ശിക്കാം; പക്ഷേ സൗദി അറേബ്യയില്‍ അത് നടക്കുമോ?" എന്ന് ചോദിക്കുന്ന മലയാളി പൊതുബോധം തന്നെ ഇത്തരത്തില്‍ കപടനീക്കം നടത്തുന്നതില്‍ എന്ത് രാഷ്ട്രീയ യുക്തിയാണ്‌ ഉള്ളത്? തങ്ങളുടെ നേതാവിനെതിരെ വാര്‍ത്ത കൊടുത്തെന്ന കാരണത്താല്‍ ഇന്ത്യാവിഷനിൽ കേറിത്തല്ലിയ ലീഗുകാരെ ന്യായീകരിക്കാമോ? എല്ലാ മഠങ്ങളും, സ്വാമിമാരും കള്ളന്മാരാണ്‌, ആസനത്തില്‍ ഗദ കയറ്റണമെന്ന് പറഞ്ഞാന്‍ മന്ത്രി സുധാകരനെ സായിഭക്തര്‍ക്ക് കൈ വെയ്ക്കാമോ? അപ്പോഴും ഇതേ ന്യായീകരണം ഉണ്ടാകുമോ?

വക്കാലുള്ള സക്കറിയയുടെ മറുപടിക്ക് വാക്കുകൊണ്ട് തന്നെ ആണ്‌ പ്രതികരിക്കേണ്ടിയിരുന്നത്. അതിന്‌ തക്കവണ്ണം ബുദ്ധിജീവികളൊ, ചിന്തകരോ, പ്രാസംഗികരോ, നേതാക്കളോ ഇല്ലാത്ത സംഘടനയൊന്നുമല്ല ഡിഫിയും, ഇടതും... ഫാസിസത്തിനും, ഭൂരിപക്ഷ വര്‍ഗീയതയ്ക്കും ഒക്കെ ഇന്ത്യയില്‍/കേരളത്തില്‍ ഉള്ള ഒരേയൊരു ബദല്‍ ഇടതാണ്‌. അതൂടെ ഇങ്ങനെ കൈയ്യൂക്കിന്റെ ഫലത്തില്‍ മാത്രം പ്രതികരണം തുടങ്ങിയാല്‍ പിന്നെ മറ്റെവിടെ പോകാന്‍ ? (പന്തളം ബാലന്റെ ഗാനമേള മാത്രം ബാക്കി). സക്കറിയ കടന്നു പറഞ്ഞു എന്നതിനെ ഞാന്‍ അംഗീകരിക്കുന്നു. അതിനെ കൈയ്യൂക്കും, മുഷ്ക്കും കൊണ്ട് നേരിടുകയല്ല ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയുടെ യുവജന സംഘടന ചെയ്യേണ്ടിയിരുന്നത്...

chithrakaran:ചിത്രകാരന്‍ said...

ഈ സഖാക്കന്മാര്‍ ജനങ്ങളുടെ രക്ഷകരും,
വിവേകവും ചിന്താശേഷിയുമൊക്കെയുള്ളവരുമാണെന്നായിരുന്നു
ഞങ്ങള്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ വിശ്വാസം !

എന്നാല്‍, താലിബാനിസമാണ് ഇവന്മാരുടെ ദൈവശാസ്ത്രമെന്നറിയുംബോള്‍ ... നമ്മുടെ പുരോഗമനത്തിന്റെ അധോഗതിയോര്‍ത്ത്
സഹതാപം സഹിക്കവയ്യ !
ഇനിയിപ്പോ ഡിഫിക്കാരെല്ലാം കൂടി ബ്ലോഗ് തുടങ്ങിയാല്‍
ബ്ലോഗ് സെന്‍സറിങ്ങ് ആരംഭിക്കുമോ
എന്നാണാശങ്ക :)ചിത്രകാരന്റെ വധം ഇവിടെ:
സക്കറിയയുടെ കൊരലിനുപിടിച്ച ശ്രീരാമസേന !!

Dinkan-ഡിങ്കന്‍ said...

@ചിത്രകാരനോട്,

നമ്പൂതിരി = വിടന്‍ ,
നായര്‍ = പുലയാടിപാരമ്പര്യക്കാര്‍,
നായര്‍ സ്ത്രീകള്‍= വഴിയില്‍ പോകുന്നവര്‍ക്ക് ഉടുതുണി അഴിച്ച് കൊടുക്കുന്നവര്‍

എന്ന (കപട)പൊതുബോധത്തിന്മേല്‍ മാത്രം പോസ്റ്റുകളിടുന്ന ചിത്രകാരന്‌ "ഒളിവ് ജീവിതം നയിച്ച എല്ലാ ഇടതുപക്ഷ നേതാക്കളുടേയും ജീവിതം ലൈഗിംക അരാജകത്വത്തിന്റേതായിരുന്നു" എന്ന പ്രത്യക്ഷ സൂചനയും, അതില്‍ നിന്ന് വേര്‍‌തിരിച്ചെടുക്കാവുന്ന
ഒളിവ് ജീവിതം നയിച്ച പഴയകാല വിപ്ലവ-ഇടത് നേതാക്കള്‍ = വിടന്മാര്‍, ലൈം‌ഗിക അരാജകവാദികള്‍,
ജീവന്‍ പോലായും ഒറ്റിക്കൊടുക്കാതെ സസം‌രക്ഷിച്ച തൊഴിലാളി സ്ത്രീകള്‍ = വഴിയില്‍ പോകുന്നവര്‍ക്ക് ഉടുതുണി അഴിച്ച് കൊടുക്കുന്നവര്‍

എന്ന സമവാക്യം കണ്ടാലും ഒന്നും തോന്നുകയില്ല. പക്ഷേ മറ്റേല്ലാവര്‍ക്കും അങ്ങനെ ആകണമെന്നില്ല ചിത്രകാരാ.
(പക്ഷേ ഇതൊന്നും ഡിഫി ചെയ്തതിന്‌ ന്യായീകരണവുമല്ല)

Rajesh Krishnakumar said...

ഇത്രയ്ക്ക് ഉറപ്പിച്ച് പറയാൻ ചിത്രകാരന്റെ വീട്ടിൽ പണ്ട് ഏതെങ്കിലും കമ്മ്യൂണിസ്റ്റ് നേതാവ് ഒളിച്ചിരുന്നിട്ടുണ്ടൊ? ശൌര്യം കാണുമ്പോൾ സംശയം തോന്നുന്നു

simy nazareth said...

ഈ വീഡിയോയില്‍ കാണിച്ചതാണ് പ്രശ്നങ്ങള്‍ക്കു കാരണം എന്ന നിഗമനത്തില്‍ എങ്ങനെ എത്തി ഡിങ്കാ?

“പാതിരാവില്‍ ഒരു വീട്ടില്‍ അതിക്രമിച്ചു കയറാനും ഒരു സ്ത്രീയെ വലിച്ചിഴച്ച് കാമറയ്ക്കു മുന്നില്‍ കൊണ്ടുവന്ന് അപമാനിക്കാനും ഇവര്‍ക്ക് എന്ത് അധികാരമുണ്ട്” എന്നു സക്കറിയ ചോദിച്ചതല്ലേ പ്രശ്നം? മഹിളാവേദി എതിര്‍പക്ഷത്ത് ഒരു സ്ത്രീയാണുള്ളതെന്ന് ഓര്‍ക്കണമായിരുന്നു എന്നു പറഞ്ഞതും.

ഇനി ഇടതുപക്ഷത്തെ നേതാക്കള്‍ ഒളിജീവിതകാലത്ത് ലൈംഗീകതയുടെ ഒളിവും ആനന്ദവും നുകര്‍ന്നു എന്ന് സക്കറിയ പറഞ്ഞതാണോ പ്രശ്നം? അതില്‍ ഇത്ര രോഷം കൊള്ളാ‍നെന്തിരിക്കുന്നു? ഒളിവില്‍ ജീവിച്ച ഇടതുപക്ഷ നേതാക്കള്‍ അവര്‍ താമസിച്ച വീടുകളിലെ പെണ്ണുങ്ങളെ പിഴപ്പിച്ച കഥകള്‍ ഒരുപാടുണ്ട്. (ഇതില്‍ പലതും സിനിമയും നോവലുമായിട്ടുണ്ട്, പലരും ചരിത്രമായി എഴുതിയിട്ടുണ്ട്). ഇതുകൊണ്ട് എ.കെ.ജി.യും ഇ.എം.എസ്.ഉം ഇങ്ങനെയായിരുന്നെന്നോ, എല്ലാ ഇടതുപക്ഷ ഒളിജീവിതക്കാരും ഇങ്ങനെയായിരുന്നെന്നോ ഒക്കെ വായിക്കുന്നത് എഴുതാപ്പുറം വായിക്കലാണ്. ഇങ്ങനെയും കുറെ ഇടതുപക്ഷക്കാര്‍ ഒളിജീവിതക്കാലത്ത് കാട്ടിക്കൂട്ടിയിട്ടുണ്ട്. പ്രസ്ഥാനം ഇടപെട്ട് ഇവരില്‍ പലരെയും കെട്ടിച്ചുകൊടുത്തിട്ടുണ്ട്, കെട്ടാതെ മുങ്ങിയവരും കുറെ ഉണ്ട്.

ഇടതുപക്ഷം സക്കറിയയുടെ നേര്‍ക്ക് കാട്ടിയതും കാണിച്ചുകൊണ്ടിരിക്കുന്നതും ഫാഷിസമാണ്. സക്കറിയ എന്തു പറഞ്ഞിട്ടായാലും അദ്ദേഹത്തിനു നേര്‍ക്ക് കാട്ടിക്കൂട്ടിയതിനെ ന്യായീകരിക്കാന്‍ പറ്റില്ല.

Dinkan-ഡിങ്കന്‍ said...

സക്കറിയ പ്രശ്നത്തില്‍ ഞാന്‍ ഡിഫിയെ ന്യായീകരിച്ചു എന്നാണൊ സിമിയുടെ വായന?

(പരാമര്‍ശങ്ങളില്‍ -ഓണ്‍ലൈനില്‍ ലഭ്യമായതില്‍-ഏറ്റവും പ്രകോപനപരമായി തോന്നിയതാണ്‌ എടുത്തിട്ടിരിക്കുന്നത്. അതിന്മേലാണ്‌ രോഷം കൊണ്ടതെന്നാണ്‌ പ്രതികരിച്ച നേതാക്കളുടെയും അഭിപ്രായം.)

simy nazareth said...

തഥാഗതന്‍, സുനില്‍ കൃഷ്ണന്‍: ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്ത് സി.പി.ഐ. ക്കാര്‍ ലൈംഗിക അരാജകത്വം അനുഭവിച്ചിരുന്നു.

ശ്രദ്ധിക്കുക, ഒളിവില്‍ കഴിഞ്ഞ എല്ലാ സി.പി.ഐ. കാരും എന്നല്ല; വിരലിലെണ്ണാവുന്ന സി.പി.ഐ. ക്കാര്‍ എന്നല്ല; കുറെയേറെ നേതാക്കള്‍. കാര്യങ്ങളെ generalize ചെയ്യുന്നത് അപകടകരമാണ്.

സൂരജ്: എല്ലാ mob justice incidents-ഉം പാവം ജനത്തിന്റെ സ്വാഭാവിക പ്രതികരണമായി കണ്ടുതുടങ്ങിയാല്‍പ്പിന്നെ ശ്രീരാമസേനയും M.N.S.-ഉം മറ്റും കയറി മേഞ്ഞുതുടങ്ങുമ്പോള്‍ എന്തു പറയും.

simy nazareth said...

ഡിങ്കാ, അങ്ങനെതന്നെയാണു കരുതുന്നത്.

“ഇങ്ങനെയൊക്കെയുള്ള സക്കറിയയുടെ താഴെയുള്ള പരാമര്‍ശങ്ങളാണ്‌ പയ്യന്നൂരിലെ ഡിഫിക്കാരില്‍ നിന്ന് അദ്ദേഹത്തിന്‌ നേരെയുണ്ടാ പ്രശ്നങ്ങളുടെ കാരണം“ -

ഇതെന്തൊരു നിഗമനം. താഴെയുള്ള നിഗമനങ്ങളാണ് കയ്യേറ്റത്തിനു കാരണം എന്ന് നിര്‍ണ്ണയിക്കാന്‍ കയ്യേറ്റം നടത്തിയവരോട് ഡിങ്കന്‍ സംസാരിച്ചോ?

“ അതുകൊണ്ട് തന്നെ അമിതാവേശത്തിനും, വികാരത്തിനും വിധേയരായി സക്കറിയയെ കൈയ്യേറ്റം ചെയ്യാന്‍ മാത്രമുള്ള പ്രശ്നം മേല്‍ പരാമര്‍ശങ്ങളില്‍ ഉണ്ടെന്നും -വ്യക്തിപരമായി- കരുതുന്നില്ല. എന്നാല്‍ ചുവപ്പ് നിറത്തില്‍ അടയാളപ്പെടുത്തിയ ഭാഗങ്ങള്‍, അത് സക്കറിയക്ക് ഒഴിവാക്കാമായിരുന്നു എന്ന് തോന്നിപ്പോയി“

അപ്പോള്‍ അമിതാവേശത്തിനും വികാരത്തിനും വിധേയരായി ഒരാളെ കയ്യേറ്റം ചെയ്യാവുന്ന പ്രസ്താവനകളും ഉണ്ടോ? എപ്പൊഴാണ് വാക്ശരങ്ങള്‍ക്ക് കയ്യൂക്കുകൊണ്ട് മറുപടിപറയുന്നത് ന്യായീകരിക്കാന്‍ പറ്റുക?

“ഒളിവുജീവിതം നടത്തി സഹനവും, ത്യാഗവും, പീഡനവും സഹിച്ച എല്ലാവരുടേയും ജീവിതം ലൈംഗിക അരാജകത്വത്തിന്റേതായിരുന്നു എന്ന സക്കേറിയന്‍ യുക്തിയോട് കണികപോലും യോജിക്കുന്നില്ല“

അങ്ങനെ ഒരു സക്കറിയന്‍ യുക്തി സക്കറിയ അവതരിപ്പിച്ചിട്ടില്ല. എല്ലാവരുടെയും ജീവിതം എന്നത് ഒരിക്കലും കൊടുത്തിരിക്കുന്ന വീഡിയോയില്‍ വരുന്നില്ല. “ഇത്രമാത്രം ഒളിവിന്റെ സുഖത്തില്‍, അതിന്റെ മറവില്‍, ആ ലൈംഗീകതയോടുകൂടി പ്രവര്‍ത്തിച്ച മറ്റ് പ്രസ്ഥാനങ്ങളുണ്ടോ എന്ന് സംശയിക്കുന്നു “ എന്ന് ഒരാള്‍ പറഞ്ഞാല്‍ അതിലെവിടെയാണ് ഒളിവില്‍ ജീവിച്ച എല്ലാ ഇടതുപക്ഷക്കാരും ലൈംഗികത ആസ്വദിച്ചു എന്നു വരിക?

സക്കറിയയല്ല സാമാന്യവല്‍ക്കരണം നടത്തിയത്. ഡിങ്കനും കമന്റിട്ട മറ്റുള്ളവരുമാണ്. മറ്റ് പ്രസ്ഥാനങ്ങളെ അപേക്ഷിച്ച് എന്നാണ് അദ്ദേഹം പറയുന്നത്. അതിനെ സാമാന്യവല്‍ക്കരിച്ച് കാടുകയറ്റരുത്.

Pulchaadi said...

സക്കറിയ പറഞ്ഞത് കേട്ടു ചൊറിഞ്ഞ, അടിച്ചുപിമ്പിരിയായ നാലഞ്ചു പിള്ളേര്‍ അങ്ങേരെ കേറി അന്നുതന്നെ തെറിവിളിച്ചു ...... എന്നു കരുതിയാല്‍ പോരേ? ഡിഫിക്കാര്‍ ഒഫിഷ്യലായി അങ്ങേരെ കൈകാര്യം ചെയ്യാന്‍ ഒരു തീരുമാനം എടുത്തിരുന്നെങ്കില്‍ ഇതൊക്കെ വിളിച്ചുപറയാന്‍ സക്കറിയ ഉണ്ടാകുമായിരുന്നോ? കുറഞ്ഞപക്ഷം ഒരു ഒടിഞ്ഞ വലതുകാലും വലതുകയ്യുമെങ്കിലും?! കണ്ണൂരും നാദാപുരവുമൊക്കെ നമ്മള്‍ കുറെ കണ്ടതല്ലേ!

സെലക്റ്റീവ് ഡിമന്ഷ്യ എന്ന രോഗം ബാധിച്ച സക്കറിയക്ക് കിട്ടിയതുപോര എന്നാണു പഴയ ഒരു കോണ്ഗ്രസ്സുകാരനായ ഈയുള്ളവന്റെ അഭിപ്രായം. കൂട്ടിനുള്ളില്‍ കെട്ടിയിട്ട പട്ടിയുടെ വായില്‍ കയ്യിട്ട് അണ്ണാക്കില്‍ ഇക്കിളിപെടുത്തിയിട്ട്, അതു വായടച്ചപ്പോള്‍ "എന്നെ പട്ടി കടിച്ചേ ഓടിവായോ തല്ലിക്കൊല്ലോ....." എന്നൊക്കെ വിളിച്ചുകൂവിയിട്ട് വല്ല കാര്യവുമുണ്ടോ പൊന്നു സക്കറിയാ?
ഇടതുപക്ഷത്തിനെതിരെ എന്തുകിട്ടിയാലും ആക്രാന്തം തീരാത്ത മാധ്യമങ്ങള്‍ ഇതാഘോഷിക്കും എന്നു സക്കറിയയോടാരെങ്കിലും പറഞ്ഞുകൊടുക്കണോ?

സക്കറിയയുടെ വിലയേറിയ അഭിപ്രായം മാനിച്ച് ലൈംഗിക (അരാജകത്വ) സ്വാതന്ത്ര്യ ബില്‍ കൊണ്ടുവരാന്‍ നമ്മുടെ സര്ക്കാരിനോട് ഞാന്‍ ശക്തമായി ആവശ്യപ്പെടുന്നു. താങ്ങാനുള്ളവര്‍ താങ്ങിക്കോ!!

kaalidaasan said...

വക്കാലുള്ള സക്കറിയയുടെ മറുപടിക്ക് വാക്കുകൊണ്ട് തന്നെ ആണ്‌ പ്രതികരിക്കേണ്ടിയിരുന്നത്. അതിന്‌ തക്കവണ്ണം ബുദ്ധിജീവികളൊ, ചിന്തകരോ, പ്രാസംഗികരോ, നേതാക്കളോ ഇല്ലാത്ത സംഘടനയൊന്നുമല്ല ഡിഫിയും, ഇടതും...

ഇതാണു പ്രസക്തമായത്. സഖറിയ ഇത് പറയേണ്ടിയിരുന്നില്ല. പക്ഷെ ഈ വിഷയത്തില്‍ ഡിഫിക്കാര്‍ മുസ്ലിം ലീഗുകാരേപ്പോലെ ആണു പ്രതികരിച്ചത്. അത് വേണ്ടിയിരുന്നില്ല.

സഖറിയ പറഞ്ഞത് ഞാന്‍ മനസിലാക്കിയിടത്തോളം എന്നായിരുന്നു. ആ മനസിലാക്കല്‍ തെറ്റായിരുന്നു എന്നാണു ഡിഫി തെളിയിക്കേണ്ടി ഇരുന്നത്. ഒളിജീവിത കാലത്തെ കമ്യൂണിസ്റ്റുകാരെ വെറുതെ അങ്ങ് അധിക്ഷേപിക്കുകയല്ല സഖറിയ ചെയ്തത്. ഉണ്ണിത്താന്‍ പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ ഡിഫി എടുത്ത ഒരു നിലപാടിനെ വിമര്‍ശിച്ച കൂടെ ആണത് പറഞ്ഞത്.

പിണറായുയുടേ കണ്ണ്‌ സൂഫിയയിലാണെന്നു പറഞ്ഞ ഉണ്ണിത്താനെ ഇതു പോലെ ആരും കൈകാര്യം ചെയ്തില്ല. വ്യക്തിപരമായി പിണറായിയേയും കാരാട്ടിനേയും വൃന്ദ കാരാട്ടിനെയും അദ്ദേഹം അധിക്ഷേപിച്ചപ്പോള്‍ ഡിഫിക്കാരൊനും ഇത്ര പ്രകോപിതരായി കണ്ടില്ല.

കമ്യൂണിസ്റ്റു നേതാവായിരുന്ന റ്റി വി തോമസിന്‌ ഒളിവു ജീവിതകാലത്താണ്‌ ഒരു മകനുണ്ടായതെന്ന സത്യം അവശേഷിക്കുന്നില്ലേ?

ജനശക്തി said...

പയ്യന്നൂര്‍ സംഭവത്തിന്റെ പേരില്‍ സക്കറിയയെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പ്രതീകമാക്കുന്നതില്‍ പന്തികേടുണ്ട്‌. പ്രകോപനപരമെന്നു വിശേഷിപ്പിക്കപ്പെട്ട പ്രസംഗം നടക്കുമ്പോള്‍ സഖാക്കള്‍ തടസമുണ്ടാക്കിയില്ല എന്നതാണു സക്കറിയയുടെ കേസിനെ ദുര്‍ബലപ്പെടുത്തുന്ന ആദ്യഘടകം. വേദിയില്‍നിന്നിറങ്ങുന്ന പ്രഭാഷകനോടു സ്വകാര്യമായി ചോദ്യങ്ങള്‍ ചോദിക്കുന്ന പതിവു പലേടത്തുമുണ്ട്‌. ചോദ്യകര്‍ത്താവിന്റെ ഗൂഢോദ്ദേശം മനസിലാക്കി കൗശലത്തോടെ അയാളെ നിരായുധനാക്കുന്ന വിദ്യ യേശു പഠിപ്പിക്കുന്നുണ്ട്‌. പ്രകോപിതമായ യുവമനസുകളില്‍നിന്ന്‌ ഉയര്‍ന്ന ചോദ്യങ്ങളോടു സക്കറിയ പ്രതികരിച്ച രീതിയായിരിക്കാം, ഒരു പക്ഷേ, കൈയേറ്റമെന്നു രൂപാന്തരപ്പെടുത്തിയ വാക്കേറ്റത്തില്‍ കലാശിച്ചത്‌.

സക്കറിയയും മനോജും പിന്നെ ഞാനും - സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്ന വളരെ പ്രസക്തമായ ലേഖനം

ഇടിമുഴക്കം said...

സിമി ആണൊ വലതു ഗ്രൂപ്പിന്റെ ഇപ്പോഴത്തെ സ്പോക്സ്‌പേർസൻ?

ആളുകൾ ഡിങ്കനോട് ചോദിക്കുന്ന കാര്യങ്ങൾക്ക് സ്വയം കാരണവർ ചമഞ്ഞ് വന്ന് ഉത്തരം പറയുന്നത് കണ്ടപ്പോൾ തോന്നിയതാണ്. പണ്ട് നടന്ന ചർച്ചകളിൽ വന്ന് തല വെച്ച് നാണം കെട്ട് തിരശ്ശീലയ്ക്ക് പുറകിൽ ഇരിക്കുന്ന പഴയ വലത് ബു ജി കൂട്ടം ഉന്തി തള്ളി വിട്ടതാണല്ലെ അങ്ങയെ. കർട്ടനു പുറകിൽ നിന്നുമുള്ള പ്രോംറ്റിങ് അൽ‌പ്പാൽ‌പ്പം പുറത്തു കേൾക്കുന്നുണ്ടേ..

Mr. K# said...

രാഷ്ട്രീയ എതിരാളിയെ നാറ്റിക്കാന്‍‌‌‌‌‌‌ ഫ്ലാഷൊക്കെ കൊണ്ട് വന്ന് ആര്‍‌‌ഭാടമായി വീഡിയോ പിടിച്ച് നെറ്റിലിട്ടപ്പോള്‍‌‌ ആ സ്തീയുടെ മുഖമൊന്ന് ബ്ലര്‍‌‌ ചെയ്യാമായിരുന്നൂ സഖാക്കളേ. അവര്‍‌‌ നിങ്ങള്‍‌‌‌‌ക്ക് ഒരു തരത്തിലും‌‌ ദ്രോഹം‌‌ ചെയ്തിട്ടില്ലല്ലോ.

നാളെ വേറൊരു പാര്‍‌‌ട്ടി ഇതു പോലെ ഭവനഭേദനം‌‌ നടത്തി ഒരുവനേയും‌‌‌‌‌‌‌‌ കൂടെയുള്ള പെണ്ണിനേയും‌‌, അത് ഭാര്യയായാലും‌‌ പെങ്ങളായാലും‌‌ കാമുകിയായാലും‌‌‌‌, വലിച്ചിഴച്ചു റോഡിലിട്ട് വീഡിയോ പിടിച്ച് യൂട്യൂബില്‍‌‌ കയറ്റുമ്പോഴും‌‌ ഇതൊക്കെ തന്നെ പറയണം‌‌. അതിനെതിരേ ആരെങ്കിലും‌‌ എന്തെങ്കിലും‌‌ പറഞ്ഞാല്‍‌‌ അവന്റെ കൊരവള്ളിക്ക് കുത്തിപ്പിടിക്കണം‌‌‌‌‌‌, വിഷമുള്ള പാമ്പിന്റെ മാളത്തില്‍‌‌ കൈയിട്ടാല്‍‌‌ കടി കിട്ടുമെന്ന് ന്യായം‌‌ പറയണം‌‌‌‌‌‌, രാജവെമ്പാലയാണു താനെന്ന വീരസ്യവും‌‌.

സാമ്രാജ്യത്തിനെതിരേയുള്ള പ്രതിഷേധത്തിന്റെ പ്രതീകമായ ചെരിപ്പേറ് ഒടുവില്‍‌‌ ദൈവത്തിനും‌‌ ഒന്ന് കിട്ടിയപ്പോഴാണ് അങ്ങനെയല്ലാതെയായത്. ഈ അനാശാസ്യവും‌‌ അതുപോലെ ഒടുവില്‍‌‌‌‌‌‌ ആശാസ്യമാവുന്ന ദിവസം‌‌ ഉടനേ വരും‌‌.

t.k. formerly known as thomman said...

കൈയൂക്ക് പ്രയോഗിക്കാന്‍ പറ്റുന്നിടത്ത് പ്രതിപക്ഷത്തെ തല്ലിയൊതുക്കുക എന്നത് സഖാക്കളുടെ സ്ഥിരം പരിപാടിയല്ലേ? സഖറിയയെ തൊട്ടപ്പോള്‍ അത് വലിയ വാര്‍ത്തയായി എന്നുമാത്രം. ബ്ളോഗ്ലെ സഖാക്കളടക്കം ചിലര്‍ സഖറിയയെ തല്ലുക തന്നെ വേണ്ടിയിരുന്നു എന്ന് പരസ്യമായി പറയുമ്പോള്‍ ആ പ്രസ്ഥാനത്തിന്റെ സാംസ്ക്കാരിക അപചയം എത്രത്തോളമായിട്ടുണ്ടെന്ന് വളരെ വ്യക്തം.

simy nazareth said...

ജനശക്തി: “പ്രകോപിതമായ യുവമനസുകളില്‍നിന്ന്‌ ഉയര്‍ന്ന ചോദ്യങ്ങളോടു സക്കറിയ പ്രതികരിച്ച രീതിയായിരിക്കാം, ഒരു പക്ഷേ, കൈയേറ്റമെന്നു രൂപാന്തരപ്പെടുത്തിയ വാക്കേറ്റത്തില്‍ കലാശിച്ചത്‌“.

പ്രകോപിതമായ യുവമനസുകളില്‍ നിന്ന് എന്തു ചോദ്യമാണുയര്‍ന്നത്? എങ്ങനെയാണു പ്രതികരിച്ചത്? ഇത് ആര്‍ക്കെങ്കിലുമറിയാമോ? എന്തിന്റെ അടിസ്ഥാനത്തിലാണ് ഊഹാപോഹങ്ങള്‍ നടത്തുന്നത്? കഴുത്തിനുപിടിക്കുന്നതും തള്ളുന്നതും വാക്കേറ്റമാണോ?

അഭിപ്രായസ്വാതന്ത്ര്യത്തിനുമേല്‍ കയ്യേറ്റം നടത്തുന്നത് ന്യായീകരിക്കാന്‍ എന്തൊക്കെ ന്യായങ്ങളാണ്.

Dinkan-ഡിങ്കന്‍ said...


അ)പക്ഷേ ഇതൊന്നും DYFI ചെയ്തതിന്‌ ന്യായീകരണമാകുന്നില്ല. ഇത്തരം മോബ് ജസ്റ്റിസ് അവസരങ്ങളെ നിയന്ത്രിക്കേണ്ട വിധം രാഷ്ട്രീയം കൈയ്യാളുന്ന ഒരു സംഘടനയില്‍ നിന്ന് ഇത്തരം ബാലിശമായ അമിതവികാര പ്രകടനങ്ങളല്ല ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഇത്തരം നീക്കത്തെ ശക്തമായി അപലപിക്കുന്നു...

ആ)പയ്യന്നൂരെന്നാല്‍ മംഗലശേരിയല്ല,
ഡിഫിയെന്നാല്‍ നീലകണ്ഠനുമല്ല

ഇ)തങ്ങളുടെ നേതാവിനെതിരെ വാര്‍ത്ത കൊടുത്തെന്ന കാരണത്താല്‍ ഇന്ത്യാവിഷനിൽ കേറിത്തല്ലിയ ലീഗുകാരെ ന്യായീകരിക്കാമോ? എല്ലാ മഠങ്ങളും, സ്വാമിമാരും കള്ളന്മാരാണ്‌, ആസനത്തില്‍ ഗദ കയറ്റണമെന്ന് പറഞ്ഞാന്‍ മന്ത്രി സുധാകരനെ സായിഭക്തര്‍ക്ക് കൈ വെയ്ക്കാമോ? അപ്പോഴും ഇതേ ന്യായീകരണം ഉണ്ടാകുമോ?

ഈ)സക്കറിയ കടന്നു പറഞ്ഞു എന്നതിനെ ഞാന്‍ അംഗീകരിക്കുന്നു. അതിനെ കൈയ്യൂക്കും, മുഷ്ക്കും കൊണ്ട്
നേരിടുകയല്ല ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയുടെ യുവജന സംഘടന ചെയ്യേണ്ടിയിരുന്നത്..


ഇത്രയൊക്കെ വ്യക്തമായിട്ടും ഡിഫിയെ കണ്ണും‌പൂട്ടി ന്യായീകരിച്ചു എന്നാണ് സിമിയുടെ വായനെങ്കില്‍ അത് പക്ഷപാതപരമായ വായനയെന്നേ പറയാനുള്ളൂ.

അവരങ്ങനെ തീരുമാനിച്ചത് ഡിങ്കനോട് ചോദിച്ചിട്ടാണോ? ഡിങ്കനവിടെ ഉണ്ടായിരുന്നോ? എന്നൊക്കെ ചോദിക്കുന്ന സിമി തന്നെയാണ്‌

i ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്ത് സി.പി.ഐ. ക്കാര്‍ ലൈംഗിക അരാജകത്വം അനുഭവിച്ചിരുന്നു..........കുറെയേറെ നേതാക്കള്‍.
ii സക്കറിയയല്ല സാമാന്യവല്‍ക്കരണം നടത്തിയത്
iii അങ്ങനെ ഒരു സക്കറിയന്‍ യുക്തി സക്കറിയ അവതരിപ്പിച്ചിട്ടില്ല
iv മറ്റ് പ്രസ്ഥാനങ്ങളെ അപേക്ഷിച്ച് എന്നാണ് അദ്ദേഹം പറയുന്നത്.

എന്നിങ്ങനെ ഏകപക്ഷീയമായ ഡിക്ലറേറ്റീവ് സ്റ്റേറ്റുമെന്റുകളുടെ ഊന്നു പലക നിരത്തുന്നത്.


എന്തായാലും ഈ വിഷയത്തില്‍ പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു. ഡിഫിയുടെ ഇടപെടല്‍ ന്യായീകരിക്കത്തക്കതല്ല. പക്ഷേ സക്കറിയയെ കയ്യേറ്റം ചെയ്യുകയെന്നത് ഡിഫിയുടെ ദേശീയപ്ലീനം വിളിച്ചുകൂട്ടി എടുത്ത തീരുമാനം ഒന്നും അല്ല. നേതൃത്വം ഇതിനെ അപലപിച്ചിട്ടുണ്ട്; തുടരന്വേഷണം ഉണ്ടാകുമെന്നും, അതിനനുസരിച്ച് നടപടികള്‍ കൈക്കൊള്ളുമെന്നും അറിയിച്ചിട്ടുണ്ട്.
വാര്‍ത്താശകലം
>>>
ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് പി ശ്രീരാമകൃഷ്ണന്‍ സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന്‌ അന്വേഷിക്കുമെന്നും സെക്രട്ടറി ടിവി രാജേഷ്‌ പറഞ്ഞു. സംഭവം നിര്‍ഭാഗ്യകരമെന്നും അപലപനീയമെന്നും പറഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും അറിയിച്ചു.
<<<

ബാക്കി കാത്തിരുന്ന് കാണാം...

chithrakaran:ചിത്രകാരന്‍ said...

ഓപ്പണ്‍ ഹൌസ് ബ്ലോഗില്‍ സെബിന്‍ കുറച്ചു പക്വതയോടെ വിഷയം ചര്‍ച്ചചെയ്തിട്ടുണ്ട്.അതുകൂടി വായിക്കുക.ബ്ലോഗിലെ സഖാക്കള്‍ക്ക് ഭക്തി ഭ്രാന്തില്‍ നിന്നും കുറച്ചെങ്കിലും ആശ്വാസം ലഭിക്കാന്‍ സെബിന്റെ കൌണ്‍സലിണ്‍ഗ് ഗുണകരമായേക്കാം.ലൈംഗിക സ്വാതന്ത്ര്യം - ഇടത്തും വലത്തും

Dinkan-ഡിങ്കന്‍ said...

സെബിന്‍ കാര്യങ്ങളെ ലോജിക്കോടെ അവതരിപ്പിച്ചിട്ടുണ്ട്...

ലിങ്ക്
http://absolutevoid.blogspot.com/2010/01/blog-post.html

simy nazareth said...

ഡിങ്കാ,

ഒളിവില്‍ കഴിഞ്ഞ എല്ലാവരെയും സക്കറിയ അടച്ചാക്ഷേപിച്ചു, അതുകൊണ്ട് തങ്ങളുടെ അമ്മമാരെയും പെങ്ങന്മാരെയും ചീത്തവിളിച്ചു, അതിന് തീര്‍ച്ചയായും അടികൊടുക്കേണ്ടതാണ് ഇങ്ങനെയാണ് യുക്തികളും വ്യാഖ്യാനങ്ങളും പോവുന്നത്. ഇത്തരം തെറ്റിദ്ധാരണാജനകമായ വാക്യങ്ങള്‍ ഡിങ്കന്റെ ലേഖനത്തിലും വന്നു.

ഇങ്ങനെ സാമാന്യവല്‍ക്കരിക്കപ്പെട്ട വാക്യങ്ങളാണ് - പറഞ്ഞിട്ടില്ലാത്തത് (വീഡിയോയില്‍ കാണാത്തത്, തെളിവുകളുടെ അഭാവത്തില്‍ പറഞ്ഞിട്ടില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നത്) സക്കറിയയുടെ വായില്‍ തിരുകിക്കൊണ്ട് കമന്റിടുന്നവര്‍ സക്കറിയയെ ആക്രമിച്ചവരെ ന്യായീകരിക്കുന്നത്.

ഡിങ്കന്‍ ഡിഫിയെ ന്യായീകരിച്ചു എന്നല്ല.

ജനശക്തി said...

പ്രിയ സിമി,

സിമിക്കൊരു നീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയുമാണോ? ഇടതുപക്ഷത്തിനൊരു നീതിയും സക്കറിയക്കോ മറ്റോ മറ്റൊരു നീതിയും പോലെ.

“പാതിരാവില്‍ ഒരു വീട്ടില്‍ അതിക്രമിച്ചു കയറാനും ഒരു സ്ത്രീയെ വലിച്ചിഴച്ച് കാമറയ്ക്കു മുന്നില്‍ കൊണ്ടുവന്ന് അപമാനിക്കാനും ഇവര്‍ക്ക് എന്ത് അധികാരമുണ്ട്” എന്നു സക്കറിയ ചോദിച്ചതല്ലേ പ്രശ്നം?

എന്നു ചോദിക്കുന്ന സിമി (ആ ചോദ്യത്തിലെന്തെങ്കിലും കഴമ്പുണ്ടോ ചോദിക്കേണ്ടവരോട് തന്നെയോ ചോദ്യം എന്നതൊക്കെ അവിടെ നില്‍ക്കട്ടെ.) സെബാസ്റ്റ്യന്‍ പോളിനും ദയവായി ചോദ്യങ്ങള്‍ ചോദിക്കുവാനും ഉത്തരം തേടുവാനും അവകാശമുണ്ടെന്ന് സമ്മതിക്കുക. സിമിയുടേത് സത്യപ്രസ്താവനയും സെബാസ്റ്റ്യന്‍ പോളിന്റെത് ന്യായീകരണവും എന്ന ഏകപക്ഷീയമായ നിലപാടും ജനാധിപത്യത്തെക്കുറിച്ചും ആവിഷ്കാരസ്വാതന്ത്യത്തെക്കുറിച്ചും സംസാരിക്കുന്നവര്‍ക്ക് ഭൂഷണമല്ല.

സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനത്തിലെ പോയിന്റുകള്‍ക്ക് പോയിന്റ് ബൈ പോയിന്റ് എതിര്‍വാ‍ദമുണ്ടെങ്കില്‍ പോസ്റ്റില്‍ വരിക. അവിടെ ചര്‍ച്ചയാകാം.

നന്ദി..

നിസ്സഹായന്‍ said...

സിമി പറഞ്ഞത് വാസ്തവം!
പല സഖാക്കളും തങ്ങളുടെ ധീരതയെ ആരാധിച്ച ഒളിവുഗൃഹങ്ങളിലെ പെണ്ണുങ്ങളെ കോരിക്കുടിച്ചിട്ടുണ്ട്. ഒന്നും ബലാല്‍ക്കാരമായിരുന്നില്ല. പലരും കെട്ടി, പലരേയും പിടിച്ചുവെച്ചു കെട്ടിച്ചു. പലരും മുങ്ങി, ചതിച്ചു. ഇതിന്റെ ആകെ തുകയാണ് ആ ഒളിവുകാലങ്ങള്‍. ഇതൊന്നും ക്രൂരമായ മനുഷ്യാവകാശ ലംഘനമായി വ്യാഖ്യാനിക്കപ്പെടുകയോ സഖാക്കള്‍ അവഹേളിതരാകുകയോ ചെയ്തിട്ടില്ല. ഈ സത്യം വിളിച്ചു പറഞ്ഞ സക്കറിയയെ കൈയ്യേറ്റം ചെയ്തതും പിന്നെ അതിനെ പിണറായിയെന്ന സ്റ്റാലിന്‍ ന്യായീകരിക്കയും ചെയ്തത് പാര്‍ട്ടി ഒരു ഫാസിസ്റ്റു പാര്‍ട്ടിയായതു കൊണ്ടാണെന്ന് എന്താണു തര്‍ക്കം ! അതിന്റെ മൃഗീയമുഖം പാപ്പിനിശ്ശേരിയിലെ മിണ്ടാപ്രാണികളെ കത്തിച്ചതു മുതല്‍ ആരംഭിക്കുന്നു.

നിസ്സഹായന്‍ said...

വീഡിയോ കണ്ടെതില്‍ നിന്നും സക്കറിയ വലിയ വികാരവിക്ഷോഭങ്ങളൊന്നും കാണിക്കാതെ നിസംഗമായ (passive) ശൈലിയില്‍ കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. ഇത് യാതൊരു പ്രകോപനവും ഉണ്ടാകേണ്ട കാര്യമല്ല. സഹിക്കാന്‍ വയ്യെങ്കില്‍ എതിര്‍വാദങ്ങള്‍ ഉയര്‍ത്തി സംവദിക്കേണ്ട കാര്യം മാത്രം!, പക്ഷേ ഫാസിസ്റ്റുകളുടെ കൈമുതല്‍ വിവേകവും ബുദ്ധിയുമല്ലല്ലോ !

Cibu C J (സിബു) said...

സിമി നന്നായി തന്നെ പറഞ്ഞിരിക്കുന്നു.

nalan::നളന്‍ said...

ശ്രദ്ധിക്കുക, ഒളിവില്‍ കഴിഞ്ഞ എല്ലാ സി.പി.ഐ. കാരും എന്നല്ല; വിരലിലെണ്ണാവുന്ന സി.പി.ഐ. ക്കാര്‍ എന്നല്ല; കുറെയേറെ നേതാക്കള്‍. കാര്യങ്ങളെ generalize ചെയ്യുന്നത് അപകടകരമാണ്.

കുറെയേറെ എന്നാല്‍ ഏകദേശം എത്ര പേര്‍, കണക്കുകള്‍ ഉണ്ടോ സിമിയുടെ വക. അതോ കിട്ടിയ ചാന്‍സല്ലേ കളയേണ്ടാ​‍ എന്നു വച്ചതാണോ ?

ഈ വീഡിയോയില്‍ കാണിച്ചതാണ് പ്രശ്നങ്ങള്‍ക്കു കാരണം എന്ന നിഗമനത്തില്‍ എങ്ങനെ എത്തി ഡിങ്കാ?
“പാതിരാവില്‍ ഒരു വീട്ടില്‍ അതിക്രമിച്ചു കയറാനും ഒരു സ്ത്രീയെ വലിച്ചിഴച്ച് കാമറയ്ക്കു മുന്നില്‍ കൊണ്ടുവന്ന് അപമാനിക്കാനും ഇവര്‍ക്ക് എന്ത് അധികാരമുണ്ട്” എന്നു സക്കറിയ ചോദിച്ചതല്ലേ പ്രശ്നം? മഹിളാവേദി എതിര്‍പക്ഷത്ത് ഒരു സ്ത്രീയാണുള്ളതെന്ന് ഓര്‍ക്കണമായിരുന്നു എന്നു പറഞ്ഞതും.


ഇതായിരുന്നു കാരണമെന്നു സിമിയുമെങ്ങിനെ നിഗമനത്തിലെത്തി, യൂത്ത് കോണ്‍ഗ്രസ് യോഗത്തിലായിരുന്നോ സക്കറിയ പ്രസംഗിച്ചത്, ഇതു കേട്ട് പ്രകോപിതരാകാന്‍ ? സക്കറിയയെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് ഡിഫിക്കാരല്ലേ, യൂത്ത് കോണ്‍ഗ്രസ്സുകാരല്ലല്ലോ ?

സുബിന്‍ പി റ്റി said...

പ്രകോപിതമായ യുവമനസുകളില്‍ നിന്ന് എന്തു ചോദ്യമാണുയര്‍ന്നത്? എങ്ങനെയാണു പ്രതികരിച്ചത്? ഇത് ആര്‍ക്കെങ്കിലുമറിയാമോ?

എനിക്കറിയാം. കഴുത്തിൽ അല്ല, നെഞ്ചിൽ ആണു തള്ളിയത്‌. അമ്മമാരെ വേശ്യകൾ എന്ന്‌ പറഞ്ഞു എന്നല്ലാതെ അതിനൊരു അർഥം ഗണിച്ചെടുക്കാൻ സിമി പഠിച്ച സ്കൂളിൽ അല്ല എല്ലാവരും പഠിച്ചത്‌

സുബിന്‍ പി റ്റി said...

ശ്രദ്ധിക്കുക, ഒളിവില്‍ കഴിഞ്ഞ എല്ലാ സി.പി.ഐ. കാരും എന്നല്ല

പ്രസങ്ങത്തിൽ അങ്ങനെ പറഞ്ഞൊ? പ്രസ്ഥാനത്തെ അടച്ചല്ലേ പറഞ്ഞത്‌?

Lijo joy said...

അപ്പോ സിമിയായിരുന്നല്ലേ എല്ലാത്തിനും കാരണം . ഇപ്പഴാ പിടികിട്ടിയത്. ഹമ്പടാ

Suraj said...

എല്ലാ mob justice incidents-ഉം പാവം ജനത്തിന്റെ സ്വാഭാവിക പ്രതികരണമായി കണ്ടുതുടങ്ങിയാല്‍പ്പിന്നെ ശ്രീരാമസേനയും M.N.S.-ഉം മറ്റും കയറി മേഞ്ഞുതുടങ്ങുമ്പോള്‍ എന്തു പറയും.


ഉണ്ണിത്താന്‍ കേസില്‍ - അതും ഉണ്ണിത്താനാണ് അതിന്റെ മറുതലയ്ക്കല്‍ എന്നുള്ളതുകൊണ്ടുമാത്രം - കേറി ഇടപെട്ടതൊഴിച്ചാല്‍ ഡിഫി ഒരു സംഘടന എന്ന നിലയ്ക്ക്, പ്രത്യയശാസ്ത്രപരമായിത്തന്നെ തീരുമാനിച്ച്, മോറല്‍ പൊലീസിംഗ് നടത്താന്‍ ആഹ്വാനം കൊടുത്തതിനെത്തുടര്‍ന്ന് അണികള്‍ ഇറങ്ങിയ സംഭവങ്ങള്‍ അങ്ങനെ നീണ്ടുകിടക്കുകയാണെങ്കില്‍ ഈ പറയുന്നതിന് ഒരു ലോജിക്കുണ്ടായിരുന്നു. പയ്യന്നൂരെ സംഭവവും ശ്രീരാമസേന/നവനിര്‍മാണ്‍ സേന ആദിയായവയുടെ പ്രവര്‍ത്തനങ്ങളും "മോബ് ജസ്റ്റീസ് ഇന്‍സിഡന്‍സ്" എന്ന ഒറ്റ വണ്ടിയില്‍ കെട്ടുന്നവര്‍ക്ക് പോസ്റ്റിന്റെ പിന്‍‌കുറിപ്പില്‍ പറയുമ്പോലെ ഒരു 'മുഴുത്ത സ്മൈലി'യേ ഇടാനുള്ളൂ സിമി ഭായ് -> ;))


മുട്ടന്‍ ഓഫ് ഡിങ്കാ.. ക്ഷമാ കരോ :

വര്‍ഷത്തിലൊരിക്കലൊക്കെ പുറത്ത് കാണുന്ന - അതും ഇടത് പാര്‍ട്ടികള്‍ വല്ല 'കന്നന്തിരുവ് കാണിച്ചെന്ന്' തോന്നുമ്പം മാത്രം പുറത്ത് കാണുന്ന - ഉത്തമന്മാരെയും സാറാമ്മമാരെയും ഹൈബര്‍നേഷന്‍ കഴിഞ്ഞ് കാണാന്‍ കിട്ടിയതിന് ഭൂ!ലോകം ഡിഫിക്ക് സ്തുതി പറയേണ്ടിയിരിക്കുന്നു ! വിക്കിപീഡിയയിലെ ചൈനാപേജ്, സ്റ്റാലിന്‍ പേജ്, കൊറിയപ്പേജ് ആദിയായവയ്ക്കും യൂട്യൂബിലെ സന്ദേശം ക്ലിപ്സിനും ഇപ്പം നല്ല ഹിറ്റായിരിക്കും... കമ്യൂണിസ്റ്റ് ഭീകരതയെപ്പറ്റി പ്രബന്ധിക്കേണ്ടതല്ല്യോ ?!

Dinkan-ഡിങ്കന്‍ said...

സക്കറിയ-ഡിഫി പ്രശ്നത്തില്‍ കാക്കനാടന്റെ അഭിപ്രായം കൂടെ ചേര്‍ക്കുന്നു.


ഇക്കാര്യത്തില്‍ പറയാനുള്ളത് അങ്ങേര് വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ട്.
(ഇനി ആവശ്യക്കാര്‍ക്ക് കാക്കനാടന്റെ വാക്കുകളിന്മേല്‍ പിരിച്ചെഴുത്ത് തുടങ്ങാം)

simy nazareth said...

നളാ, കണക്കുകളൊക്കെ പാര്‍ട്ടിയാപ്പീസില്‍ ചോദിക്കുന്നതല്ലേ നല്ലത്? പാര്‍ട്ടി എത്രപേരെ പിടിച്ചു കെട്ടിച്ചു എന്നും, ടി.വി. തോമസ് എന്ന ഒരാള്‍ മാത്രമേ ഇങ്ങനെ ചീത്തപ്പേരു കേള്‍പ്പിച്ചുള്ളോ എന്നും മറ്റും. പറ്റിയാല്‍ തോപ്പില്‍ ഭാസിയുടെ ഒന്നുരണ്ട് പുസ്തകങ്ങളും നിരോധിപ്പിക്കണം. അതിലും ഒളിജീ‍വിതകാലത്ത് പ്രണയവും ലൈംഗീകതയുമൊക്കെ ഉണ്ടായി എന്നു പറയുന്നുണ്ട്. കുറച്ചുനാള്‍ കഴിയുമ്പൊ ഈ കണക്കുകളൊന്നും കാണില്ല. വേണമെങ്കില്‍ ഇപ്പൊഴേ തിരക്കിപ്പിടിച്ചൊ.

എന്തിനാണ് കയ്യേറ്റം ചെയ്തത് എന്ന നിഗമനത്തിന്റെ കാര്യം:

കയ്യേറ്റത്തിന്റെ ഇര പറയുന്നു ഡിഫിയെ വിമര്‍ശിച്ചതിനാണ് കയ്യേറ്റം ചെയ്തതെന്ന്. കയ്യേറ്റം ചെയ്തവര്‍ / അവരുടെ പിതൃസംഘടന പറയുന്നു പാര്‍ട്ടിയുടെ അതികായരില്‍ ലൈംഗിക അരാജകത്വം ആരോപിച്ചതിനാണ് കയ്യേറ്റം എന്ന്. അടി കൊണ്ടവന്‍ പറയുന്നതാണോ സത്യം കൊടുത്തവന്‍ പറയുന്നതാണോ സത്യം എന്നല്ലേ പ്രശ്നം? അതില്‍ (ഡിങ്കന്‍ / മാരീചന്‍ / ദേശാഭിമാനി ചെയ്തതുപോലെ) ചാടിക്കേറി തീര്‍പ്പാക്കാതിരിക്കുന്നതല്ലേ നല്ലത്?

അതിനിടയില്‍ യൂത്ത് കോണ്‍ഗ്രസിന് ഒരു താങ്ങും വെച്ചു കൊടുത്തത് നന്നായി. ഞാന്‍ യൂത്ത് കോണ്‍ഗ്രസല്ല (യൂത്തേ അല്ല, പിന്നല്ലേ)

സൂരജ്: രാജ്മോഹന്‍ സംഭവം ഒരൊറ്റപ്പെട്ട സംഭവമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു. പാര്‍ട്ടി മോറല്‍ പോലീസിങ്ങ് തുടങ്ങിയാല്‍ എനിക്കൊക്കെ സ്വസ്ഥമായിട്ട് ഒരനാശാസ്യം നടത്താന്‍ പോലും പ്രയാസമാവും :-)

nalan::നളന്‍ said...

സിമി,
വളരെ ഡിക്ലരേറ്റീവായ സ്റ്റേറ്റ്മെന്റിന്റെ ബലത്തില്‍ കാര്യങ്ങള്‍ സ്ഥാപിക്കാനാണെങ്കില്‍ ആര്‍ക്കു വേണമെങ്കിലും ആരെക്കുറിച്ചുവേണമെങ്കിലും എന്തു പരാമര്‍ശവും നടത്താമല്ലോ. അതിന്റെ കണക്കു പാര്‍ട്ടി ആഫീസില്‍ കിട്ടുമെന്നത് എന്തുത്തരമാണു ? അതായത് ഞങ്ങളിങ്ങനെ മേലനങ്ങാതെ ആരോപണങ്ങളുന്നയിക്കും അതു നിങ്ങളു വേണമെങ്കില്‍ നിരപരാധിത്തം തെളിയിച്ചോണം ഓ തന്നെ !

"ഈ വീഡിയോയില്‍ കാണിച്ചതാണ് പ്രശ്നങ്ങള്‍ക്കു കാരണം എന്ന നിഗമനത്തില്‍ എങ്ങനെ എത്തി ഡിങ്കാ?
“പാതിരാവില്‍ ഒരു വീട്ടില്‍ അതിക്രമിച്ചു കയറാനും ഒരു സ്ത്രീയെ വലിച്ചിഴച്ച് കാമറയ്ക്കു മുന്നില്‍ കൊണ്ടുവന്ന് അപമാനിക്കാനും ഇവര്‍ക്ക് എന്ത് അധികാരമുണ്ട്” എന്നു സക്കറിയ ചോദിച്ചതല്ലേ പ്രശ്നം? മഹിളാവേദി എതിര്‍പക്ഷത്ത് ഒരു സ്ത്രീയാണുള്ളതെന്ന് ഓര്‍ക്കണമായിരുന്നു എന്നു പറഞ്ഞതും."


ഇതു പറഞ്ഞത് സിമിയാണു, വേറെയാരുമല്ല. സിമി പറഞ്ഞ പോലെയാണെങ്കില്‍ ഇതില്‍ സക്കറിയയുടെ ചോദ്യത്തില്‍ നിന്നും വിമര്‍ശനം ഏല്‍ക്കേണ്ടി വന്നവരാണു പ്രകോപിതരാകേണ്ടത് . അതായത് "പാതിരാവില്‍ ഒരു വീട്ടില്‍ അതിക്രമിച്ചു കയറാനും ഒരു സ്ത്രീയെ വലിച്ചിഴച്ച് കാമറയ്ക്കു മുന്നില്‍ കൊണ്ടുവന്ന് അപമാനിക്കാനും ഇവര്‍ക്ക് എന്ത് അധികാരമുണ്ട്" ഈ "ഇവര്‍" ആരാണു. പല പാര്‍ട്ടികളിലുമുള്ള ഒരു നാട്ടുകൂട്ടത്തെ ഡിഫിയിലൊതുക്കുന്നത് സിമിയുടെ രാഷ്ട്രീയമാവുമ്പോള്‍ എന്റെ രാഷ്ട്രീയത്തിനു അത് യൂത്ത് കോണ്‍ഗ്രസിലൊതുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകുമല്ലോ, ഇല്ലേ ?

naamoos said...

സ്നേഹ സലാം, നല്ല നമസ്കാരം.....
അവിവേകം എങ്കില്‍ സഹ്രദയ മനസ്സേ ക്ഷമിക്കൂ...
തിരക്കിന്ന് അവധി നല്‍കുന്ന സമയങ്ങളില്‍ അല്പ നേരം,,,
'നാട്ടെഴുത്ത്' എന്ന സംരഭത്തില്‍ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
ഔദാര്യ പൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ....
pls join:www.kasave.ning.com