(c)http://brilliantleap.com
ഒരു പഴയ കലാഭവന്‍ തമാശയാണ്....
(കിടിലന്‍ ദാര്‍ശനികത്തമാശയാണ് അതുകൊണ്ട് തന്നെ അവരിത് വേറെ എവിട്ന്നെങ്കിലും എടുത്ത് താങ്ങിയതാണോ എന്നറിയില്ല)
എങ്ങനെയാണ് പ്രവചനം നടത്തുന്നതെന്ന പത്രക്കാരന്റെ ചോദ്യത്തോട് കാലാവസ്ഥ നീരിക്ഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന് പതിനാല് ഗ്ലാസ് ജാറുകളിലുള്ള പതിനാലു തവളകളെ കാണിച്ച് കൊടുക്കുന്നു. ശേഷം
"ഓരോ ജാറിലും ഓരോ ജില്ലയിലെ തവളകളുണ്ട്. തിരുവനന്തപുരത്തെ തവള കരഞ്ഞാല്‍ അവിടെ മഴപെയ്യും, തൃശൂരെ തവള അമിതമാറ്റി ചാടിയാല്‍ അവിടെ ഭൂമികുലുക്കത്തിന് സാധ്യതയുണ്ട്. കണ്ണൂരെ തവള കരണം മറിഞ്ഞാല്‍ ഇടിവെട്ടിമഴയ്ക്ക് സാധ്യത. ഈ ശാസ്ത്രനിരീക്ഷണത്തില്‍ എനിക്ക് ഡോക്ടറേറ്റുണ്ട്"
ശേഷം രസകരമായൊരു പരീക്ഷണത്തിന് ശാസ്ത്രജ്ഞന് പത്രപ്രവര്‍ത്തകനെ ക്ഷണിക്കുന്നു. ഒരു ഗ്ലാസ് ജാറിലെ തവളയെ പുറത്തെടുത്ത് മേശപ്പുറത്ത് വെച്ച ശേഷം തള്ളവിരല്‍ കൊണ്ട് അതിനെ അമര്‍ത്തി പിടിക്കുന്നു. തുടര്‍ന്ന് മൂര്‍ച്ചയുള്ള ഒരു കത്തിയെടുത്ത് തവളയുടെ മുന്‍കാലുകളില്‍ ഒന്ന് അറുത്തുമാറ്റുന്നു. തവളയെ അമര്ത്തിപ്പിടിച്ചിരിക്കുന്ന തള്ളവിരല്‍ എടുത്ത് മാറ്റുന്നതിനോടോപ്പം "ജംപ്" എന്ന് അലറുന്നു. പ്രാണവേദനയാല്‍ തവള ചാടുന്നു.
ശാസ്ത്രജ്ഞൻ: "കണ്ടില്ലേ ഞാന്‍ ജംപ് എന്ന് പറഞ്ഞപ്പോള്‍ തവള ചാടിയത് ?”
പത്രപ്രവര്ത്തകന് തല കുലുക്കുന്നു
...
തവളയുടെ ഓരോ കാലും അറുത്തു മാറ്റിക്കൊണ്ട് പരീക്ഷണം തുടരുന്നു. ഒറ്റക്കാല് അവശേഷിക്കും വരെ തവള ചാടുന്നു
...
അവസാനത്തെ കാലും അറുത്തു മാറ്റിയ ശേഷം തവളയെ ഞെക്കിപ്പിടിച്ച തള്ളവിരല്‍ മാറ്റിക്കൊണ്ട് ശാസ്ത്രജ്ഞന് : "ജംപ്"
പത്രപ്രവര്ത്തകന് : "സാര്‍ തവള ചാടിയില്ല"
ശാ: " ഹഹഹ് ചാടില്ല എനിക്കറിഞ്ഞൂടെ?"
പ.പ്ര: "അതെന്താണ് സാര്‍?"
ശാ: "അതങ്ങനെയാണ് അതാണ് എന്റെ പരീക്ഷണത്തിന്റെ രഹസ്യം. ഈ പരീക്ഷണത്തില്‍ എനിക്ക് പേറ്റന്റും ഉണ്ട്"
പപ്ര: "അത് വെളിപ്പെടുത്തൂ സാര്‍"
ശാ: "പറയട്ടേ"
പപ്ര: "പറയൂ സാര്‍"
ശാ: "നാല് കാലും മുറിച്ചാല്‍ തവളയ്ക്ക് ചെവി കേള്‍ക്കില്ല, പിന്നെ എങ്ങനെയാണത് ഞാന്‍ ജംപ് എന്ന് പറഞ്ഞാല്‍ അനുസരിക്കുക്ക... അത്താണ്"
പപ്ര: !!!!!
--------- ശുഭം ----------
ഡിസ്-കൈമള്‍സ്&സണ്‍സ്
ചതുര്‍ബാഹു വിഷ്ണുവിന്റെ രൂപമാണ് തവളകള്‍ക്കുള്ളതെന്ന് കൂപമണ്ഡൂകങ്ങള്‍ക്കുണ്ടോ അറിയുന്നു...
ഹും! (ഇതോണ്ടൊന്നും ആര്‍ഷഫാരതഉഡായിപ്പ്സ് അവസാനിക്കില്ല മക്കളേ...)
22 comments:
ചതുര്‍ബാഹു വിഷ്ണുവിന്റെ രൂപമാണ് തവളകള്‍ക്കുള്ളതെന്ന് കൂപമണ്ഡൂകങ്ങള്‍ക്കുണ്ടോ അറിയുന്നു...
ഹും! (ഇതോണ്ടൊന്നും ആര്‍ഷഫാരതഉഡായിപ്പ്സ് അവസാനിക്കില്ല
ഹഹ.. അത്താണ്:)
:)
ഡിങ്കാ ഇത്രേം പ്രതീക്ഷിച്ചില്ല.
ആ ശാസ്ത്രജ്ഞന് യൂട്യൂബിലുണ്ടോ?
പുസ്തകമെഴുതിയിട്ടുണ്ടോ?
ഡിങ്കന് സാറിനു എത്രയം പെട്ടന്ന് Dr പട്ടം കൊടുക്കണം.
നല്ല അവതരണം......!
പണ്ടൊരുത്തന്‍ മദ്യത്തിലെ ലഹരിയെക്കുറിച്ചു പരീക്ഷണം നടത്തി. ആദ്യദിവസം ഒരൌണ്‍സ് വിസ്കിയില്‍ ഒരു ഗ്ലാസ് പച്ചവെള്ളം ചേര്‍ത്ത് കഴിച്ചു ഫിറ്റായി. പിറ്റെ ദിവസം ബ്രാണ്ടി,അടുത്തദിവസം റം,പിന്നെ വോഡ്ക അങ്ങനെ എല്ലാം ഒരോ ഔണ്‍സിലും ഓരൊ ഗ്ലാസ് വെള്ളം ചേര്‍ത്ത് മാറി മാറി കുടിച്ചൂ ഫിറ്റായി. അവസാനം അയാളുടെ കണ്ടെത്തലുകള്‍ പുറത്തൂ വന്നു, ഏതു മദ്യ്ത്തിന്റെ കൂടെ വെള്ളം ചേര്‍ത്താലും ഫിറ്റാകും,അതുകൊണ്ട് വെള്ളമാണ് പ്രതി.ഇതേ ശാസ്ത്രജ്നന് തന്നെയാണ് അതെന്നു തോന്നുന്നു.
ഒരു “മക്ഷികോപനിഷത്ത്” പ്രതീക്ഷിച്ചു ;))
:)
അത് ശരി, ഇത് തമാശ പറയുന്നവര്‍ക്ക് ട്ടോക്ടര് പട്ടം കൊടുക്കുന്ന സ്ഥലമാ ? എന്നാ എന്റെം ഒരെണ്ണം?
അഞ്ചു പേര് ഒന്നിച്ചു ശബരിമലയ്ക്ക് പോയപ്പോള്‍ ഒരാളെ തിരക്കില്‍ കാണാതെ ആയി. അയാള്‍ പോയി ദേവസ്വം ഓഫിസില്‍ പറഞ്ഞു , സര് എന്റെ കൂടെ വന്ന നാല് പേരെ കാണാനില്ല :)
(ഇതോണ്ടൊന്നും ആര്‍ഷഫാരതഉഡായിപ്പ്സ് അവസാനിക്കില്ല)
ആവേശത്തോടെ വായിച്ച് വന്ന് അവസാനമെത്തിയപ്പോള്‍ തവള ചാടാതെ വന്നപ്പോള്‍ അതിനെ എടുത്ത് എരിഞ്ഞാലോ എന്ന് തോന്നി.
കൊള്ളാം.
നാല് കാലും മുറിച്ചാല്‍ തവളയ്ക്ക് ചെവി കേള്‍ക്കില്ല, പിന്നെ എങ്ങനെയാണത് ഞാന്‍ ജംപ് എന്ന് പറഞ്ഞാല്‍ അനുസരിക്കുക്ക... അത്താണ്"
അതാണ് ഡിങ്കൻ
അദ്ദാണ്... !!!
നാല് കാലും മുറിച്ചാല്‍ തവളയ്ക്ക് ചെവി കേള്‍ക്കില്ല, പിന്നെ എങ്ങനെയാണത് ഞാന്‍ ജംപ് എന്ന് പറഞ്ഞാല്‍ അനുസരിക്കുക്ക... അത്താണ്"
ഡിങ്കാ ചിരിച്ചെന്റെ കുടലു മറിഞ്ഞല്ലൊ
ഗോഡ് ഡല്യൂഷ്യസിലെ- മേശപ്പുറത്തെ പാറ്റയെ ഗ്ലാസിലെ തവളയാക്കി അല്ലേ?
കൊള്ളാം. ഡിങ്കന് എന്നാല്‍ ഇതൊരു എതിരാളിക്കും ഒരു പോരാളി തന്നെ.
Ithu vattanmarute kendramano?
Ithu vattanmarute kendramano?
നന്നായിരിക്കുന്നു. തവള പരീക്ഷണം തല്‍ സമയ സംപ്രേക്ഷണം കൂടെ ചെയ്തിരിന്നുവെങ്കില്‍ മലയാളി പത്രക്കാരന്റെ വിഡ്ഢിത്തം ഒന്ന് കൂടെ ജനങ്ങള്‍ക്ക് ബോധ്യമായേനെ. നന്ദി.
കൂപമണ്ഡൂകത്തെ കേരളത്തിന്റെ ദേശീയമൃഗമാക്കാന്‍ (ആനയോടുള്ള ക്രൂരതകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ആ ജന്തുവിനെ ഈ നാറിയ സംസ്ഥാനത്തിന്റെ ദേശീയമൃഗം എന്ന അപമാനത്തില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യാം) താങ്കള്‍ ബ്ലോഗിലൂടെ ഒരു കാംപേയ്ന്‍ നടത്തണം.

ബാലരാമന്

Post a Comment