Thursday, April 26, 2007

കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍
‍കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

മഠവും കുളവും കാണണം കാന്താ..
മഠത്തിലെ വരവൊന്ന് കാണണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

മദ്ധളമെനിക്കൊന്ന് കാണണം കാന്താ..
മദ്ധളമേലൊന്ന് മുട്ടണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

ചെണ്ടയെനിക്കൊന്ന് കാണണം കാന്താ..
ചെണ്ടക്കോലെടുത്തൊന്ന് കൊട്ടണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

ഇലഞ്ഞിയും തറയും കാണണം കാന്താ..
ഇലഞ്ഞിത്തറ മേളം കേള്‍ക്കണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

ആനയെനിക്കൊന്ന് കാണണം കാന്താ..
ആനപ്പുറത്തൊന്ന് കയറണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

തെക്കേ ഗോപുരം കാണണം കാന്താ..
തെക്കോട്ടിറക്കവും കാണണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

കുടമാറ്റമെനിക്കൊന്ന് കാണണം കാന്താ..
മുത്തുക്കുടയെടുത്തതിലൊന്ന് മാറണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

വെടിക്കെട്ട് എനിക്കൊന്ന് കാണണം കാന്താ..
തിരിയെടുത്തതിലൊന്ന് കൊളുത്തേണം കാന്താ..
കാന്താ..ഞാനും വരും..തൃശൂര്‍ പൂരം കാണാന്‍

പണ്ട് ഈ പാട്ടും പാടി തൃശൂര്‍ പൂരം കണ്ട ഒരു കാലത്തിന്റെ ഓര്‍മ്മയ്ക്ക് .
വരികള്‍ ഇനിയുമുണ്ടായിരുന്നു, ചിലതെല്ലാം ഡിങ്കന്‍ മറന്നു.
ജീവിതപ്പാച്ചിലില്‍ ഇത്തവണ പൂരം മിസ്സായ ഡിങ്കന്‍, എല്ലാ പൂരപ്രേമികള്‍ക്കുമായി ഇത് സമര്‍പ്പിക്കുന്നു.

ഏവര്‍ക്കും ഡിങ്കന്‍&ഡിങ്കന്റെ പൂരാശംസകള്‍

13 comments:

Dinkan-ഡിങ്കന്‍ said...

പണ്ട് ഈ പാട്ടും പാടി ഡിങ്കന്‍ തൃശൂര്‍ പൂരം കണ്ട ഒരു കാലത്തിന്റെ ഓര്‍മ്മയ്ക്ക് .
വരികള്‍ ഇനിയുമുണ്ടായിരുന്നു, ഡിങ്കന്‍ മറന്നു.
ജീവിതപ്പാച്ചിലില്‍ ഇത്തവണ പൂരം മിസ്സായ ഡിങ്കന്‍, എല്ലാ പൂരപ്രേമികള്‍ക്കുമായി ഇത് സമര്‍പ്പിക്കുന്നു.

ഏവര്‍ക്കും ഡിങ്കന്‍&ഡിങ്കന്റെ പൂരാശംസകള്‍

Unknown said...

ഡിങ്കന്‍ തൃശൂര്‍ ഗഡിയാണോ?...

പോസ്റ്റ് കൊള്ളാം മോനേ.. ;9

sandoz said...

ഡാ...ഡിങ്കാ..നീയാളു കൊള്ളാല്ലോ...
നീയൊരു ത്രിശൂര്‍ ഡാവാണല്ലേടാ കന്നാലീ....

പൂരാശംസകള്‍......

Dinkan-ഡിങ്കന്‍ said...

ദില്‍ബാ,
ഡിങ്കനു അതിര്‍വരമ്പുകളില്ല
ഈ ബൂലോഗത്തിലെല്ലാം ജഗന്നാഥഡിങ്കനു സമമാണ്
കേട്ട്രാ.

അരവിന്ദ് :: aravind said...

എന്തരടേയ് ഇദ്? ഒടുക്കത്തെ കാന്താ വിളി.

മന്താ മന്താ എന്ന് വിളിക്കണ പോലെ തോന്നി ദേ ആദ്യം രണ്ടെണ്ണം പാഞ്ഞു വന്നേക്കണൂ.

ഞാന്‍ വെറുതേ ഈ വഴി പോയതാ.

സാജന്‍| SAJAN said...

അലോ.. ഡിങ്കാ ഈ പാട്ട് ഞാനെവിടെയോകേട്ടിരുന്നതാ അത് ഇങ്ങനെ എഴുതി വച്ചതിനു ദാ‍ങ്ക്സ്..:)

Ziya said...

കൊള്ളാം

Dinkan-ഡിങ്കന്‍ said...

ദില്‍ബാസുരന്‍,സാന്‍ഡൊസ്,അരവിന്ദ്,സാജന്‍,സിയ എന്നിവര്‍ക്ക് ഹൃദയം പിളര്‍ന്ന നന്ദി പ്രകാശിപ്പിക്കുന്നു

Siju | സിജു said...

ഡാ ഡിങ്കാ..
ഇതു കൊള്ളാട്ടാ...

qw_er_ty

Joymon said...

ഡേയ് ഇതിന്‍‌റെ റ്റൂണ്‍ ഒന്നു വേണമല്ലോ? ഇതൊന്നു പാടി mp3 ഫയല്‍ ഒന്നു അപ്ലോഡ് ചെയ്യന്‍ പറ്റോ?

Dinkan-ഡിങ്കന്‍ said...

റ്റ്യൂണ്‍ ഡിങ്കന്‍ പിന്നെ തരാം
തല്‍ക്കാലം ഇത് നിങ്ങക്ക് തോന്ന്യ രീതീല് പാട്

myexperimentsandme said...

ഇഡിങ്കാ, കാന്താ.... വാഴപ്പഴം തരാം എന്നോ മറ്റോ ഉള്ള ഒരു പാട്ട് കേട്ടതില്‍ പിന്നെ ഇങ്ങിനൊരു പാട്ടിപ്പോഴാ ആദ്യമായി.

കാന്താ... (കാന്‍ഡ ജപ്പാനിലെ ഒരു സ്ഥലം).

മുസ്തഫ|musthapha said...

ഈ പാട്ടാദ്യം കേള്‍ക്കുന്നത് ജഗതി ശ്രീകുമാര്‍ ഏതോ ഒരു ടീവി പരിപാടിയില്‍ പാടുന്നത് കേട്ടാണ്...

ഇതാണ് അതിന്‍റെ ട്യൂണ്‍...
കാന്താ... ഞാനും പോരാം... തൃശ്ശൂറ്... പൂരം കാണാന്‍...
കാന്താ... ഞാനും പോരാം... തൃശ്ശൂറ്... പൂരം കാണാന്‍...

[കേള്‍ക്കുന്നില്ലേ...]

അല്ലേ ഡിങ്കൂ... :)

അരവിന്ദന്‍: മന്താ മന്താ എന്ന് വിളിക്കണ പോലെ തോന്നി ദേ ആദ്യം രണ്ടെണ്ണം പാഞ്ഞു വന്നേക്കണൂ...

ഹഹഹ... മൂന്നാമനാക്കിയതിന്‍റെ ദേഷ്യം - അല്ലേ :)