Friday, October 22, 2010

കവി അയ്യപ്പന്‍ ഗുരുതരാവസ്ഥയില്‍



കവി എ അയ്യപ്പനെ തുടര്‍ച്ചയായി രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്‌ അദ്ദേഹം.


ശത്രു ഞാന്‍ സഖാവു
നീ പിച്ചാത്തി മടക്കുകമിത്രങ്ങളാകാം,
ഹസ്തദാനവുമാകാം തമ്മില്‍
മെതിച്ച കതിരുകള്‍
പതിരിന്‍ കിനാവുകള്
‍ചതുര്‍ഥിയാകുന്നിന്നു
ചുവപ്പു നക്ഷത്രങ്ങള്‍


വേദനകള്‍ വിട തരുമോ?
വേദാന്തങ്ങള്‍ അഭയം തരുമോ
?

ഇനിയും ഒരുപാട് വരികള്‍ സമ്മാനിക്കാനായി...
താങ്കള്‍ ഈ അവസ്ഥയില്‍ നിന്ന് പുറത്ത് വരേണ്ടതുണ്ട്.

പ്രാര്‍ഥനകളോടെ

24 comments:

Dinkan-ഡിങ്കന്‍ said...

കവി എ അയ്യപ്പനെ തുടര്‍ച്ചയായി രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്‌ അദ്ദേഹം.




ശത്രു ഞാന്‍ സഖാവു
നീ പിച്ചാത്തി മടക്കുകമിത്രങ്ങളാകാം,
ഹസ്തദാനവുമാകാം തമ്മില്‍
മെതിച്ച കതിരുകള്‍
പതിരിന്‍ കിനാവുകള്
‍ചതുര്‍ഥിയാകുന്നിന്നു
ചുവപ്പു നക്ഷത്രങ്ങള്‍



വേദനകള്‍ വിട തരുമോ?
വേദാന്തങ്ങള്‍ അഭയം തരുമോ?


ഇനിയും ഒരുപാട് വരികള്‍ സമ്മാനിക്കാനായി...
താങ്കള്‍ ഈ അവസ്ഥയില്‍ നിന്ന് പുറത്ത് വരേണ്ടതുണ്ട്.


പ്രാര്‍ഥനകളോടെ

കുറുമാന്‍ said...

ശ്രീ അയ്യപ്പന്റെ കവിതകളില്‍ വേറിട്ടു നില്‍ക്കുന്ന കുറച്ചേറെ കവിതകളുണ്ട് വ്യക്തിയെപോലെ തന്നെ. അദ്ദേഹത്തിന്റെ തിരിച്ചുവരവിനായ് പ്രാര്‍ത്ഥിക്കുന്നു.

Unknown said...

പ്രാര്‍ത്ഥിയ്ക്കുന്നു

Ziya said...

സ്വയംകൃതാനര്‍ത്ഥം.
അണ്ണാക്കീന്നു ചോരചാടും വരെ വെള്ളമടിച്ചു കേറ്റരുത്, കവിയായാലും നോവലിസ്റ്റായാലും.
എഴുത്തുകാര്‍ക്ക് ലഹരിയടിക്കാന്‍ പ്രത്യേക അവകാശമുണ്ടോ?

അയ്യപ്പന്റെ കവിതകള്‍ നന്ന്.

അനിലൻ said...

നന്നായി സിയ
ഐ സി യു വിനു മുന്നില്‍ നിന്നുപോലും വിമര്‍ശനസഞ്ചി അഴിക്കുന്ന അച്ചടക്കജീവിതത്തിന്റെ മലയാളമുഖം കാണിച്ചതിന്!!!

ബാലന്‍സ് ചെയ്യാന്‍ വേണ്ടി കവിതയെക്കുറിച്ചൊരു വരിയും.

Kuzhur Wilson said...

"സ്വയംകൃതാനര്‍ത്ഥം.
അണ്ണാക്കീന്നു ചോരചാടും വരെ വെള്ളമടിച്ചു കേറ്റരുത്, കവിയായാലും നോവലിസ്റ്റായാലും.
എഴുത്തുകാര്‍ക്ക് ലഹരിയടിക്കാന്‍ പ്രത്യേക അവകാശമുണ്ടോ?"

പള്ളിയിലെ അച്ചന്മാര്‍ക്കും മറ്റവര്‍ക്കും അവകാശമുണ്ടോ ? എന്തിനും. തന്ത്രിമാര്‍ക്കോ ?
മൊല്ലാക്കമാര്‍ക്കോ ?

ബിസിനസുകാര്‍ക്ക് പീഡനം നടത്താന്‍ ലൈസന്‍സുണ്ടോ ?

ആ ലഹരിയില്‍ കിടന്നു ഉരുകിയാണു ഓരൊ വരിയും പുറത്ത് വന്നത്.
അതെല്ലാം കാമുകിമാര്‍ക്ക് പകര്‍ത്തികൊടുത്ത് വലിയവന്മാര്‍ ആയവര്‍ക്ക് മനസ്സിലാകില്ല ഒറ്റയ്ക്ക് നടന്നു തീര്‍ത്തവന്റെ ദുഖം.

നിത്യമായി വ്യായാം ചെയ്യുന്നവന്റെ കവിതയ്ക്കായി വായും പൊളിച്ചിരുന്നു

“ തകിലിന്റെ താളത്തില്‍ തുള്ളുന്നൊരാള്‍
കേള്‍ക്കുകയില്ല മ്യഗത്തിന്‍ നിലവിളി “

asdfasdf asfdasdf said...

സിണ്ടിക്കേറ്റുകള്‍ക്കും ആകുലതകള്‍ക്കും വഴങ്ങാത്ത അയ്യപ്പന്‍ എത്രയും പെട്ടന്ന് തിരിച്ചു വരാന്‍ പ്രാര്‍ത്ഥിക്കുന്നു.

ettukannan | എട്ടുകണ്ണന്‍ said...

അയ്യപ്പന്റെ കവിതകളോട്‌ ബഹുമാനവും സ്നേഹവും അദ്ദേഹത്തിന്റെ ഈ ദുരവസ്ഥയില്‍ സഹതാപവുമുണ്ട്‌..

Ziya കഠിനമായാണ്‌ പറഞ്ഞതെങ്കിലും അത്‌ അയ്യപ്പനോടുള്ള സ്നേഹം കൊണ്ടാണെന്നാണ്‌ എനിയ്ക്കു തോന്നിയത്‌.. തന്നെയുമല്ല അതില്‍ കാര്യമുണ്ട്‌...

വില്‍സന്‍, അയ്യപ്പനോട്‌ അടുത്തുപരിചയമുള്ള ആളായതുകൊണ്ടാകാം വികാരാവേശനായത്‌.. ലഹരി വസ്തുക്കള്‍ ഉള്ളിലേയ്ക്ക്‌ തള്ളിവിടുമ്പോള്‍ മാത്രം പുറത്തുചാടുന്ന ഒന്നാണ്‌ സാഹിത്യം എന്നു പറയരുത്‌... അയ്യപ്പന്‍ അങ്ങനെ ചെയ്തതുകൊണ്ടാണ്‌ അദ്ദേഹത്തിന്‌ ഇങ്ങനെയൊക്കെ എഴുതാന്‍ കഴിഞ്ഞതും എന്നും പറയരുത്‌... മദ്യം കഴിച്ച്‌ അയ്യപ്പനെഴുതിയതെല്ലാം നല്ലത്‌.. വളരെ നല്ലത്‌... എന്നാല്‍ ലഹരിയിലല്ലാതെ എഴുതിയ തള്ളിക്കളയാനാകാത്ത ഒരുപാട്‌ നല്ല സാഹിത്യവും മലയാളത്തിനുണ്ട്‌!

പുതിയ സാഹിത്യകാരന്മാര്‍ക്ക്‌ അയ്യപ്പന്റെ അനുഭവങ്ങള്‍ പാഠമാക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്കു നന്ന്‌! ശരീരമെന്ന ജൈവരൂപത്തെ കള്ളും-കഞ്ചാവില്‍നിന്നും കാറും-കോളില്‍ നിന്നും മറ്റുമൊക്കെ സംരക്ഷിയ്ക്കേണ്ടതിന്റെ ചുമതല അവരവര്‍ക്കു തന്നെയാണ്‌, അതിപ്പം സാഹിത്യകാരനായാലും സാധാരണക്കാരനായാലും..!

അദ്ദേഹത്തിന്റെ തിരിച്ചുവരവിനായ് പ്രാര്‍ത്ഥിക്കുന്നു.

അനാഗതശ്മശ്രു said...

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇറക്കിയ ഗൈഡില്‍ അയ്യപ്പന്‍ പാതയോരത്ത് അനാഥനായി മരിച്ചു എന്നു എഴുതിയതിനാല്‍ .....( കലാകൌമുദി ജൂണ്‍ 2007 വാര്‍ ത്ത )
അയ്യപ്പന്‍ തിരിച്ച് വരും

Ajith Polakulath said...

വ്യക്തിപരമായി നല്ല ആത്മബന്ധം എനിക്കദ്ധേഹത്തോട് ഉണ്ട്..
നല്ല മനസ്സിന്റെ ഉടമയാണ്

ഇല്ല അദ്ധേഹം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരും.. തീര്‍ച്ച

ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു..

ഇനിയും കവിതകള്‍ എഴുതാനുണ്ട്.

എഴുത്തുകാര്‍ മനുഷ്യരല്ലേ? അവര്‍ ശ്രദ്ധേയരാകയാല്‍ ആള്‍ക്കാര്‍ അവര്‍ കുടിക്കുന്നതും വലിക്കുന്നതും മറ്റും ശ്രദ്ധിക്കുന്നത്.

ചുറ്റും കണ്ണോടിക്കൂ... ആരാ കുടിക്കാത്തെ?
വലിക്കാത്തെ?

(നടന്‍ ശ്രീനിവാസന്‍ പറഞ്ഞത് ഓര്‍മ്മ വരുന്നു
“സിനിമാ നടന്‍മാര്‍ക്ക് എന്തേ രാഷ്ട്രീയം പറയാന്‍ അവകാശമില്ലേ? അവനും ഈ ജനാതിപത്യ രാഷ്ട്രത്തില്‍ ജീവിക്കുന്നവന്‍ അല്ലെ?)

മനോജ് കുമാർ വട്ടക്കാട്ട് said...

പ്രാര്‍ത്ഥിക്കുന്നു.

Dinkan-ഡിങ്കന്‍ said...

അയ്യപ്പനുവേണ്ടി ഇവിടെ വന്ന് പ്രാര്‍ഥിച്ചവര്‍ക്ക് നന്ദി.

ഒരല്‍പ്പം ആതമബന്ധം ഇങ്ങേരുമായി ഉള്ളത് കൊണ്ടാണ് ഈ പോസ്റ്റ് ഇട്ടത്.

അയ്യപ്പനെ ഒരു സദാചാര സിംബലാക്കാനൊന്നും ഉദ്ദേശിക്കുന്നില്ല, കവിത എഴുതുക എന്നതുപോലെ തന്നെ മദ്യപിക്കാനും അദ്ദേഹത്തിന് അവകാശമുണ്ട്. സ്നേഹംകൊണ്ടാണെങ്കില്‍ പോലും സിയയുടെ വാക്കുകളിലെ പ്രയോഗം കടുത്തു പോയി എന്ന് തോന്നുന്നു.(വ്യക്തിപരം)

ചിലരങ്ങനെയാണ് കൂട്ടരെ, ജീവിതം അവരവരുടേതായ രീതിയില്‍ ആസ്വദിക്കുന്നു.

അല്ലെങ്കില്‍ പിന്നെ സ്വന്തം ഭാര്യയെ പ്രണയിക്കുന്ന അയ്യപ്പനെ ഒഡേസസത്യന്‍ ഒരു കൂടപ്പിറപ്പിനേ പോലെ കാണുകയും , ശുശ്രൂഷിക്കുകയും ചെയ്യുന്നത് എങ്ങനെയാണ്?

അയ്യപ്പനെ ഒരേ സമയം കാമുകനായും, കുഞ്ഞായും സഹൊദരനായും കാണാന്‍ സത്യന്റെ ഭാര്യക്ക് കഴിയുന്നത്?

എല്ലാം വലിച്ചെറിഞ്ഞ് മദ്യത്തില്‍ മുഴുകാന്‍ അയ്യപ്പനു കഴിയുന്നത്?

അപ്പോള്‍ ഒരേകകം കൊണ്ട് എല്ലാരെയും അളക്കാനാകില്ല എന്ന സത്യം അംഗീകരിക്കാം. വീണ്ടും നല്ലവരികള്‍ നമുക്കേക്കാന്‍ അയാള്‍ തിരികെ വരും എന്നും പ്രത്യാശിക്കാം

മുസാഫിര്‍ said...

അയ്യപ്പന്റെ കവിതകളധികം വായിച്ചിട്ടില്ല.എന്നാല്‍ അയ്യപ്പന്റെയും ഒഡേസത്യന്റേയും ഭാര്യയുടെയും അസാധാരണമായ സ്നേഹബന്ധങ്ങളെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ചതും കുറെ നേരം അതെക്കുറിച്ച് ആലോചിച്ച് ഇരുന്നു പോയതുമോര്‍ക്കുന്നു.ഇങ്ങനെയൊരു കുറിപ്പ് അവസരോചിതമായി ഡിങ്കന്‍.പ്രാര്‍ത്ഥിക്കാം.

Anonymous said...

ഡിങ്കന്‍,
പ്രാര്‍ത്ഥനയും സ്നേഹവും നിങ്ങള്‍ട്യൊക്കെ പ്രാര്‍ത്ഥനകളോട് ചേര്‍ത്ത് വെക്കുണൂ .
അയ്യപ്പന്‍, സുരാസു ഒക്കേം ഇനി ഒരീക്കല്‍ കാണാനോ കേക്കാനോ അവതരിക്കാനോപറ്റാത്ത ജന്മങ്ങള്‍! തിരിച്ചൂ വരും.വരട്ടെ.

SUNISH THOMAS said...

തെറ്റിയോടുന്ന ഒരു സെക്കന്‍ഡ് സൂചിയാണു ഞാന്‍ എന്നാണു അയ്യപ്പന്‍തന്നെ സ്വയം വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്‍റെ കവിതകളില്‍ വാന്‍ഗോഘിനെക്കുറിച്ചെഴുതിയ ഒന്നാണ് എനിക്കേറെയിഷ്ടം. കാമുകിക്കായി സ്വന്തം ചെവി മുറിച്ചുകൊടുത്ത വാന്‍ഗോഘ്, അയ്യപ്പന്‍ തന്നെയായിരുന്നു.
അയ്യപ്പന്‍ തിരിച്ചുവരും. തിരിച്ചുവന്നിരിക്കും.

ഡിങ്കാ, ഇങ്ങനെയൊരു കുറിപ്പിട്ടതിനു നന്ദി. :-)

SUNISH THOMAS said...

അയ്യപ്പന്‍റെ ഒരു കവിതകൂടി...

നീ തന്ന സസ്യശാസ്ത്രത്തിന്‍റെ പുസ്തകം
എനിക്കു പ്രേമകാവ്യമായിരുന്നു
പുസ്തകത്തില്‍ അന്നു സൂക്ഷിച്ചിരുന്ന ആലില
നിന്‍റെ പച്ചഞരമ്പുകളെ ഓര്‍മിപ്പിക്കുന്നു
അതിന്‍റെ സുതാര്യതയില്‍
ഇന്നു നിന്‍റെ മുഖം കാണാം.
ഇലകളായി നമ്മള്‍ പുനര്‍ജനിക്കുമെങ്കില്‍
ഒരേ വൃക്ഷത്തില്‍ പിറക്കണം

- ആലില

ശിശു said...

ഇവിടെയെല്ലാം കുരുതികളാണമ്മേ..കുരുതികള്‍ മാത്രം.

അയ്യപ്പന്‍ സുഖം പ്രാപിക്കട്ടെ!

കരീം മാഷ്‌ said...

കവി അയ്യപ്പന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണാവോ?

Dinkan-ഡിങ്കന്‍ said...

നാട്ടിലുള്ള ഒരു സുഹൃത്ത് വഴി അയ്യപ്പന്റെ നില അല്‍പ്പം മെച്ചപ്പെട്ടു എന്നറിയാന്‍ കഴിഞ്ഞു. എന്നാല്‍ ആശങ്കാഘട്ടം പൂര്‍ണ്ണമായും തരണം ചെയ്തിട്ടില്ല.

ഓഫ്.ടൊ
അയ്യപ്പന് കൂട്ടിരുന്ന കൂട്ടുകാരന്റെ വീട്ടില്‍ വെള്ളം കയറിയത് പുള്ളി അറിഞ്ഞിരുന്നില്ല. വീട്ടിലെത്തി നൊക്കിയപ്പോള്‍ സര്‍വ്വത്ര വെള്ളം.
“വെള്ളം” ആകെ പ്രശ്നമാണെന്ന് അയാളും സിയയേ പോലെ പരിതപിച്ച് കാണണം അല്ലേ :)

വേണു venu said...

കവി അയ്യപ്പന്‍റെ പല കവിതകളും ഇഷ്ടമാണു്.
ഇനിയുമൊരു പാടു കവിതകള്‍‍ ആ തൂലികയില്‍നിന്നുതിരുവാന്‍‍ എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കട്ടെ.
അതിനായി പ്രാര്‍ഥിക്കുന്നു.
ഡിങ്കന്‍റെ ഈ പോസ്റ്റിനു് നന്ദി.

ഗിരീഷ്‌ എ എസ്‌ said...

അയ്യപ്പന്‌ അത്രവേഗമൊന്നും മരിക്കാനാവില്ല..
അദ്ദേഹം സുഖം പ്രാപിച്ചുവരികയാണ്‌...
കൂടാതെ സാഹിത്യഅക്കാദമി ഇന്ന്‌ അദ്ദേഹത്തിന്‌ ചികിത്സാസഹായവും നല്‍കി കഴിഞ്ഞു...
ഡിങ്കാ..
ഈ പോസ്റ്റിന്‌ നന്ദി...

Dinkan-ഡിങ്കന്‍ said...

അയ്യപ്പന്‍ മരിച്ചു :(

shaji.k said...

ആദരാഞ്ജലികള്‍...

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

my present