ശക്തി മില്‍സ് - അവശിഷ്ടക്കൂമ്പാരം
ബോംബെയുടെ സുവര്‍ണ്ണകാലത്തിന്റെ ശേഷിപ്പുകളുടെ അസ്ഥികൂടങ്ങള്‍...
ഒരു കാലം ബൊംബെ ഭരിച്ച ബിസിനസ് ടൈക്കൂണിന്റെ ചീയാതെ ബാക്കിയായ ഉല്‍പ്പാദനാവയവങ്ങളുടെ വികൃതരൂപം...
ഇന്നു പുത്തന്‍ രാജാക്കന്മാര്‍ ഇതെല്ലാം ഇടിച്ചു നിരത്തി കോംപ്ലെക്സ് പണിയാന്‍ പോകുന്നു....
റിലയന്‍സ് ഏറ്റെടുക്കുന്ന ഈ കാലത്തിന്റെ കഷ്ണങ്ങള്‍ അവയുടെ അപമാനകരമായ നഗ്നമാക്കലില്‍ നിന്ന് വിമുക്തമാകും...തുടച്ച് നീക്കപ്പെടും...
രാജാക്കന്മാരുടെ പടയോട്ടത്തില്‍ മാറുന്ന...മറയുന്ന ചിലത്....
ഇവള്‍...
ഇന്ത്യയുടെ കുതിപ്പും കിതപ്പും
ഉയര്‍ച്ചയും താഴ്ചയും
മഴയും വെയിലും
കണ്ണീരും ചിരിയും..
തല്ലിക്കൊന്നില്ലെങ്കില്‍ ഞാന്‍ ഇതില്‍ കൂടിയ അക്രമം കാണിക്കും...സത്യം.