Tuesday, August 21, 2007

ശക്തി മില്‍‌സ് - മാറുന്ന ബോംബെ

ശക്തി മില്‍സ് - അവശിഷ്ടക്കൂമ്പാരം

ബോംബെയുടെ സുവര്‍ണ്ണകാലത്തിന്റെ ശേഷിപ്പുകളുടെ അസ്ഥികൂടങ്ങള്‍...

ഒരു കാലം ബൊംബെ ഭരിച്ച ബിസിനസ് ടൈക്കൂണിന്റെ ചീയാതെ ബാക്കിയായ ഉല്‍പ്പാദനാവയവങ്ങളുടെ വികൃതരൂപം...

ഇന്നു പുത്തന്‍ രാജാക്കന്മാര്‍ ഇതെല്ലാം ഇടിച്ചു നിരത്തി കോം‌പ്ലെക്സ് പണിയാന്‍ പോകുന്നു....

റിലയന്‍സ് ഏറ്റെടുക്കുന്ന ഈ കാലത്തിന്റെ കഷ്ണങ്ങള്‍ അവയുടെ അപമാനകരമായ നഗ്നമാക്കലില്‍ നിന്ന് വിമുക്തമാകും...തുടച്ച് നീക്കപ്പെടും...

രാജാക്കന്മാരുടെ പടയോട്ടത്തില്‍ മാറുന്ന...മറയുന്ന ചിലത്....
ബോംബെ...
ഇവള്‍...
ഇന്ത്യയുടെ കുതിപ്പും കിതപ്പും
‍ഉയര്‍ച്ചയും താഴ്ചയും
മഴയും വെയിലും
‍കണ്ണീരും ചിരിയും..തല്ലിക്കൊന്നില്ലെങ്കില്‍ ഞാന്‍ ഇതില്‍ കൂടിയ അക്രമം കാണിക്കും...സത്യം.

19 comments:

Dinkan-ഡിങ്കന്‍ said...

ബോംബെ...
ഇവള്‍...
ഇന്ത്യയുടെ കുതിപ്പും കിതപ്പും
‍ഉയര്‍ച്ചയും താഴ്ചയും
മഴയും വെയിലും
‍കണ്ണീരും ചിരിയും..

(സുന്ദരന്‍) said...

:)

ദില്‍ബാസുരന്‍ (ഭയങ്കര ഡീസന്റ്) said...

നന്നായിട്ടുണ്ട് ഡിങ്കാ പടങ്ങള്‍. മാറ്റം അനിവാര്യമാണ് എന്ന് നീ കേട്ടിട്ടില്ലേ? നീ അതില്‍ വിശ്വസിക്കുന്നില്ല അണ്ടര്‍വെയര്‍ പോലും മാറ്റാറില്ല എന്നറിയാം. എങ്കിലും...

ഉണ്ണിക്കുട്ടന്‍ said...

ഡിങ്കാ കളിച്ചു കളിച്ചു ബോംബേലായോ നിന്റെ കളി..? അധോലോകം നിന്നെ നോട്ടമിട്ടു കഴിഞ്ഞു. കയ്യും കാലുമൊക്കെ യഥാസ്ഥനത്തു തന്നെ ഇല്ലേ..? ഫോട്ടംസ് കൊള്ളാം !

ഏറനാടന്‍ said...

ഡിങ്കാ.. സ്മാരകശിലകള്‍ തന്നെയായല്ലേ ഇവയും? ഹിന്ദിസിനിമയുടെ അതേ ടോണ്‍ എങ്ങനെ ഫോട്ടോയിലും??

ശ്രീ said...

ഡിങ്കാ...
നന്നായിട്ടുണ്ട്. നല്ല ലേഖനം
:)

ഓണാശംസകള്‍‌!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ലേലത്തില്‍ കൊടുത്ത ബ്ലോഗില്‍ പിന്നേം കയ്യേറ്റം നടത്തുന്നോ.. ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ?

'ങ്യാഹഹാ...!' said...

യീ ഫോട്ടോകള്‍ സ്വന്തമാണോ??
ആ അവസാന പോട്ടത്തീ, പ്ലാസ്മാ ടീ വി അല്ലേ അത്‌??
'ങ്യാഹഹാ...!'

PS: ഇന്ത്യ, പതുക്കെ പതുക്കെ റിലയന്‍സിന്റേയും ടാറ്റയുടെയും കൈകളിലാവും... സിറ്റികള്‍ മാത്രമല്ല, ഗ്രാമങ്ങള്‍ പോലും അവര്‍ കൈയ്യടക്കികൊണ്ടിരിയ്ക്കുന്നു..

കൃഷ്‌ | krish said...

രണ്ടാമത്തെയും മൂന്നാമത്തെയും പടം കണ്ടിട്ട് യക്ഷിക്കഥ സിനിമാ ഷൂട്ടിങ്ങിന് പറ്റിയ സ്ഥലമാണെന്നു തോന്നുന്നു. (ഡിങ്കന്റെ വാസസ്ഥലമാ..??)

sandoz said...

ബോംബേല്‍ പോയി ഫോട്ടോ പിടിച്ചോണ്ട്‌ വന്നേക്കണത്‌ കണ്ടില്ലേ...
വേറെ എന്തൊക്കെ നല്ല സ്ഥലമൊണ്ട്‌ പടം പിടിക്കാന്‍..

ലേഡീസ്‌ ബാര്‍...കാമാട്ടിപുര...
ഇങ്ങനെയുള്ള ചരിത്രസ്മാരകശിലകള്‍ വേണം നമ്മളെപ്പോലുള്ള ഗവേഷണകുതുകികള്‍ പടത്തിലാക്കാന്‍....

Vish..! said...

:)

Anonymous said...

:)

എന്റെ ഉപാസന said...

ബോംബെ...
ഇവള്‍...
ഇന്ത്യയുടെ കുതിപ്പും കിതപ്പും
‍ഉയര്‍ച്ചയും താഴ്ചയും
മഴയും വെയിലും
‍കണ്ണീരും ചിരിയും..

ഭായ് വളരെ ശരി...

സുനില്‍

സാല്‍ജോҐsaljo said...

ഡിങ്ക്സേ,

കീഴ്പടത്തിന്റെ ഫോട്ടോസ് ഞാനെടുത്തോട്ടെ...
ivarsaaradhikal.blogspot.com എന്ന ബ്ലോഗില്‍ ഇടാനാ...
സമ്മതമെങ്കില്‍ ഒരു മറുപടി ഇവിടെയോ
ഇ-മെയില്‍ ഐഡി(?) ഉണ്ടെങ്കില്‍ നേരെ saljojoseph@gmail.com ഒന്ന് ഓക്കെയടിച്ചുതരണേ...

സാല്‍ജോҐsaljo said...

മാഫിനോപ്പ് .

ബോംബെ പോസ്റ്റേലാണില്ലേ...

എതിരന്‍ കതിരവന്‍ said...

തുണി മില്ലുകളുടേയും ബോംബേയുടേയും ഇഴപിരിയാത്ത ചരിത്രം ഈയിടെ വായിച്ചതേ ഉള്ളു. ഭാഷാപോഷിണിയില്‍. ആനന്ദ് എഴുതിയത്. അവിശ്വസനീയം ആണത്. ഒരു സംസ്കാരത്തിന്റെ അന്ത്യം പോലെ.

Dinkan-ഡിങ്കന്‍ said...

സാല്‍ജോ ആയ്ക്കോളൂ.

എതിരവന്‍ ശരിയാണ് ഇഴപിരിയാത്ത ആ കാലഘട്ടം ഒടുങ്ങി എന്ന് തന്നെ വേണം കരുതാന്‍. അഭിപ്രായത്തിന് നന്ദി :)

പാച്ചു said...

Every Good thing has to end...just like the other one

അത്രേയുള്ളൂ...തുണി മില്‍ സംസ്കാരത്തിന്റെ കാര്യവും..
Reliance എന്ന കമ്പനിയെ ഭയക്കുന്നത്‌ കൊള്ളാം...പക്ഷെ അതിനെ വെറുക്കുന്നത്‌ എന്തിനാണ്‌ എന്നു മനസ്സിലാവുന്നില്ല.

ശരിയായിരിക്കാം..ഗ്രാമങ്ങള്‍ കൂടി അവര്‍ കൈയ്യേറിയേക്കാം.

"മുണ്ടക്കല്‍ ശേഖരന്‍ കൊള്ളാം...നല്ല തണ്ടും തടിയൊക്കെയുണ്ട്‌..പക്ഷെ മംഗലശ്ശേരി നീലകണ്ഡനെത്തളയ്കാന്‍ അവനാവില്ല.." എന്നു മോഹന്‍ലാല്‍ പറഞ്ഞ പോലെയാണ്‌ ...

രാഷ്ട്രീയക്കാരും,ന്യായധിപന്മാരും,എഴുത്തുകാരും,പത്രക്കാരുമൊക്കെ വെറുതേ പള പളാന്നു സംസാരിക്കന്‍ കൊള്ളാം...പാവം കൃഷിക്കാരന്‌ ഇവരെയൊക്കെക്കൊണ്ട്‌ എന്തു പ്രയോജനം.?

farmers suicide ചെയ്യുന്ന ഈ കാലത്ത്‌,അവന്റെ ഉല്‍പ്പന്നത്തിന്‌ നാലു കാശ്‌ കൂടുതല്‍ കൊടുക്കാന്‍ Reliance അല്ലേ ഒള്ളൂ..

ഡിങ്കാ...ഞാന്‍ കൂടുതല്‍ പറഞ്ഞോ? :))

Dinkan-ഡിങ്കന്‍ said...

പച്ചാളം ,
Shadow of a big tree will not let the other plants to grow up. So it shuld give room for others.
എന്ന പോളിസി ആണേല്‍ കുഴപ്പം ഇല്ല.

അല്ലാതെ
Cut the other trees, so that my root will spread like anything.
എന്നതാകുമ്പോളാണ് പ്രശനങ്ങള്‍