Friday, February 13, 2009

പൂവാലന്റൈൻസ് ഡേ ആശങ്കകൾ അഥവാ ജെട്ടികൾ

നാളെ എന്തെങ്കിലുമൊക്കെ നടക്കുമായിരിക്കും അല്ലേ?

മുതലിക്ക് മുതലാളിയ്ക്ക് എല്ലാവരും അയച്ചുകൊടുക്കുന്ന പിങ്ക് ജെട്ടികൾ കൂമ്പാരം കൂടുമോ?

മുതലിക്ക് മുതലാളി എല്ലാവർക്കും സാരി തിരികെ അയക്കുമോ?

അതോ മുതലിക്ക് മുതലാളി “മുതൽ മര്യാദൈ” സിനിമകണ്ട് ചുമ്മാ ചൊറികുത്തി ഇരിക്കുമോ?

“നീ അല്ലേഡാ പെണ്ണുങ്ങളെ കളിയാക്കുന്ന അലവലാതി മുതലിക്ക്ക്ക്ക്ക്ക്?” എന്നും ചോദിച്ച് ജയൻ പിങ്ക് ജെട്ടിയിട്ട് പുനരവതരിക്കുമോ?

ആശങ്കകൾ തീർന്നില്ല...

പിബി ആരെയായിരിക്കും പൂവാലന്റൈൻ പുണ്യാളനായി പ്രഖ്യാപിക്കുക?

പിണനേയോ? അതോ അച്ചുവിനേയോ?

ബാലാനന്ദൻ സഖാവിന്റെ പ്രണയലേഖനം പാർട്ടി ചവറ്റുകുട്ടയിൽ പോലും കണ്ടില്ലെന്ന്പറയുമോ?

മരിച്ചവരുടെ പ്രണയലേഖനത്തിന് സാധുതയുണ്ടോ?

ഇനിയും തീരാത്ത ആശങ്കകൾ...

ജട്ടിയെപ്പറ്റി പറയുമ്പോൾ എൻ.എസ് മാധവനെക്കുറിച്ച് പറയാതെ വയ്യ. മാധവൻ കഥകളിൽ ജെട്ടികൾ രൂപകങ്ങളത്രേ!

ഒരു കഥയിൽ ഉത്തരേന്ത്യയിലെ കുഗ്രാമങ്ങളിൽ സാനിറ്ററി നാപ്കിൻ വിൽക്കുന്ന സെയിത്സ് ഏജന്റ് ആയി ജോലിയിൽ തേടുന്ന ഒരു യുവാവിന്റെ ആശങ്കകൾ കഥാകൃത്ത് പങ്കുവെയ്ക്കുന്നുണ്ട്. പാന്റീസിൽ ഒട്ടിച്ചു വെയ്ക്കാവുന്ന പുതിയതരം നാപ്കിനുകൾക്കു പകരം വള്ളിക്കെട്ടുള്ള പഴയ ഇനം ഉരുപ്പടികണ്ടപ്പോൾ എന്തുകൊണ്ട് ജട്ടികളിൽ ചേർത്തൊട്ടിയ്ക്കാവുന്ന തരം സാനിറ്ററി നാപ്കിനുകൾ ഉപയോഗിച്ചുകൂടാ എന്ന് യുവാവ് ആരായുന്നു. ഗ്രാമങ്ങളിലെ സ്ത്രീകൾ മാക്സിമം ഒരു അടിപ്പാവാട വരെയേ പോകൂ എന്നും അതിനപ്പുറം ഒന്നുമില്ലെന്നും, അതിനാൽ ഇത്തരം “വള്ളിക്കെട്ടു”കൾ ആവശ്യമാണെന്നും പറയുന്ന സീനിയർ മാനേജരുടെ ബുദ്ധിയെ നമിച്ച് ജോലിയിൽ പ്രവേശിക്കുന്ന യുവാവ് മണ്ണും,ചാരവും കുഴച്ച് തിരുകി ആർത്തവരക്തത്തെ പ്രതിരോധിക്കുന്ന സ്ത്രീകളെ കണ്ട് തൊഴിൽ പരാജിതനായി നാപ്കിനുകൾ പുഴയിലൊഴുക്കുന്നു


മറ്റൊന്ന് “സാന്റോ ഗോപാലനാണ്”. പോലീസ് ലോക്കപ്പിൽജെട്ടിയിട്ട് നിൽക്കുന്ന അയാളെ പോലീസ് തല്ലിച്ചതയ്ക്കുമ്പോഴും “..ആനാലും തൊഴിലാളിവർഗത്തെ അഴിക്ക മുടിയാത്.....അകൈവാകികളുക്ക് പുരച്ചി വണക്കം..” എന്ന് വിപ്ലവമുദ്രാവാക്യം മുഴക്കുകയാണയാൾ.

(ഓർമ്മയിൽ നിന്നാണ് കഥാഭാഗങ്ങൽ...)

ജെട്ടികൾ രൂപകങ്ങളത്രേ! ഒരു തൃകോണമിതി ഗണിതമെങ്കിലും അതിൽ ബാക്കിയുണ്ടാകണം. അല്ലേ?
ജെട്ടിയിൽ ആദ്യം ഇടതുകാലോ, വലതുകാലോ കയറ്റേണ്ടതെന്ന് ആശങ്കാകുലനായി നിൽക്കുന്ന ഒറ്റക്കാലൻ കൊറ്റികളേ... നിങ്ങളുടെ തലയിൽ വെണ്ണവെച്ചുരുക്കി കണ്ണുകാണാതാക്കിപ്പിടിക്കാൻ നിയോ‌വേടന്മാർ ഇറങ്ങിയിട്ടുണ്ട്. ജാഗ്രതൈ.

43 comments:

Dinkan-ഡിങ്കന്‍ said...

ജെട്ടികൾ രൂപകങ്ങളത്രേ! ഒരു തൃകോണമിതി ഗണിതമെങ്കിലും അതിൽ ബാക്കിയുണ്ടാകണം. അല്ലേ?
ജെട്ടിയിൽ ആദ്യം ഇടതുകാലോ, വലതുകാലോ കയറ്റേണ്ടതെന്ന് ആശങ്കാകുലനായി നിൽക്കുന്ന ഒറ്റക്കാലൻ കൊറ്റികളേ... നിങ്ങളുടെ തലയിൽ വെണ്ണവെച്ചുരുക്കി കണ്ണുകാണാതാക്കിപ്പിടിക്കാൻ നിയോ‌വേടന്മാർ ഇറങ്ങിയിട്ടുണ്ട്. ജാഗ്രതൈ.

Mubarak Merchant said...

ജെട്ടികള്‍ എന്നും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളാണ്. ഡിങ്കന്‍ പറഞ്ഞ ജെട്ടികളല്ല, എറണാകുളം-ആലപ്പുഴ ബോട്ട് യാത്രയില്‍ കാണുന്ന ബോട്ട് ജെട്ടികളെ ആണ് ഞാന്‍ ഉദ്ദേശിച്ചത്.

Promod P P said...

എന്തരോ എന്തിരോ

എല്ലാം ശുഭസൂചകങ്ങൾ എന്നേ ഞാൻ പറയു
എ ബി വിപി യുടെ കോളേജ് യൂണിറ്റ് കാര്യവാഹിയും മുന്തിയ പരിവാരിയുമായ ഒരു സുഹൃത്തിന്നലെ പറഞ്ഞു “ഞാൻ സംഘ കുടുംബം വിട്ടു. തെമ്മാടിത്തരത്തിനും ഒരു അതിരില്ലെ” എന്ന്

കർ-നാടക് ത്തിൽ ഭ ജ പ വന്നാൽ തേനൊഴുകും പാലൊഴുകും എന്നൊക്കെ കരുതി താമരയിൽ ആഞ്ഞു കുത്തിയ ഉപരി-മദ്ധ്യ വർഗ്ഗ മദാലസകൾ ഇന്ന് തെറ്റ് തിരിച്ചറിയുന്നതും നല്ല്ല കാര്യം

കുറുമാന്‍ said...

ഹ ഹ ഹ,

ഇക്കാസിന്റെ കമന്റ് കണ്ട് പൊട്ടിചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

ജട്ടി വഴി മേനക എന്ന് ബോര്‍ഡെഴുതി വച്ച എത്രയെത്ര ബസ്സുകള്‍ മട്ടാഞ്ചേരിയിലും, ഫോര്‍ട്ട്കൊച്ചിയിലും!

Calvin H said...

"കർ-നാടക് ത്തിൽ ഭ ജ പ വന്നാൽ തേനൊഴുകും പാലൊഴുകും എന്നൊക്കെ കരുതി താമരയിൽ ആഞ്ഞു കുത്തിയ ഉപരി-മദ്ധ്യ വർഗ്ഗ മദാലസകൾ ഇന്ന് തെറ്റ് തിരിച്ചറിയുന്നതും നല്ല്ല കാര്യം"

പ്രിയ തഥാഗതന്‍, അങ്ങനെയല്ലത്... വോട്ടവകാശം നേരാം വണ്ണം ഉപയോഗിക്കാത്ത ഉപരി - മധ്യവര്‍ഗത്തിനുള്ള പാഠമാണ് കര്‍ണാടകം. ഗ്രാമങ്ങളിലെ വോട്ടാണ് കര്‍ണാടകം പോലുള്ള സംസ്ഥാനങ്ങളില്‍ ആരു ഭരിക്കേണം എന്നു തീരുമാനിക്കുന്നത്. സാക്ഷരരായവര്‍ വളരെ കുറവാണ്. അവരെ പറഞ്ഞുപറ്റിക്കാനും വര്‍ഗീയവികാരം ഇളക്കിവിടാനും എളുപ്പം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കുറെ നഗരവാസികള്‍ ഒക്കെ വോട്ട് ചെയ്തെന്നു പറയാം. എങ്കിലും കുറവ് തന്നെ.

തങ്ങളുടെ ജാനാധിപത്യമരമായ കടമകള്‍ മധ്യവര്‍ഗം നിര്‍‌വഹിക്കേണ്ടതുണ്ട്.
൧) വോട്ടവകാശം ശരിയായി വിനിയോഗിക്കുക.
൨) വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും ഇനിയും താഴെക്കിടയിലുള്ളവരെ കൈപിടിച്ചുയര്‍ത്തുക. അതു വഴി അവരെയും ബോധവാനമാരാക്കുക നല്ലൊരു സമൂഹത്തെ ഉണ്ടാക്കിയെടുക്കുക്.

ഫാസിസ്റ്റ് പാര്‍ട്ടികള്‍ അധികാരത്തില്‍ എത്തുന്ന എല്ലായിടത്തും ഇതൊക്കെ തന്നെയാകും ഫലം. എല്ലവര്‍ക്കും വേണ്ടത് "മോഡിഫിക്കേഷന്‍" ആണല്ലോ. കുടത്തിലെ ഭൂതത്തെ തുറന്നു വിടും മുന്‍പേ ഓര്‍ത്താല്‍ നന്ന്

[ nardnahc hsemus ] said...

ഊരും പേരുമില്ലാതെ ജെട്ടിപിരിവ് നടത്തി മുതലിക്കിനയച്ചുകൊടുക്കുമെന്നാ ആദ്യം ഈ വാര്‍ത്തകള്‍ കേട്ടപ്പോള്‍ ധരിച്ചിരുന്നത്. ഇവിടെ വളരെ തുറന്ന സ്ഥലത്ത് യാതൊരു ഭയവുമില്ലാതെ സ്ത്രീകള്‍ ഇതു ചെയ്യുമ്പോള്‍ തീര്‍ച്ചയായും ബഹുമാനം തോന്നുന്നു. രാമസേനയേക്കാള്‍ രാജ് താക്കറേയുടെ രാഷ്ട്രീയത്തിന്റെ കഷ്ടതകള്‍ കണ്ടുനികേണ്ടി വന്നതുകൊണ്ടാകാം ചിലപ്പോള്‍ ഇങനെ തോന്നുന്നത്.

പിങ്ക് നിറത്തിലുള്ള രണ്ടു ഓട്ടചഡ്ഡി മുതലിക്കിനയച്ചുകൊടുക്കാന്‍ എന്റെ കൈ തരിയ്ക്കുന്നു!!

Promod P P said...
This comment has been removed by the author.
Promod P P said...

ശ്രീഹരി

കർണ്ണാടകത്തിൽ ബി ജെ പിക്ക് ഏറ്റവും അധികം സീറ്റുകൾ കിട്ടിയത് അർബൻ ഏരിയയിൽ നിന്നാണെന്നതാണ് സത്യം. റൂറൽ ഏരിയയിൽ ജനതാദളും പിന്നെ കോൺഗ്രെസ്സുമാണ് നേട്ടം ഉണ്ടാക്കിയത്.

ബാംഗളൂർ നഗരത്തിൽ 4-5 സീറ്റിൽ മാത്രമാണ് കോൺഗ്രെസ്സ് ജയിച്ചത് ബാക്കി മൊത്തം ബി ജെ പിയാണ് ജയിച്ചത്. അതു പോലെ ഹുബ്ലി,ധാർവാ‍ർഡ്,മാംഗളൂർ,മൈസൂർ,ബാഗൽക്കോട്ട്,ബെൽഗാം,തുംകൂർ,ദാവൺഗെരെ എന്നീ നഗരങ്ങളിൽ ഭൂരിഭാഗം സീറ്റും ജയിച്ചത് ബി ജെ പി തന്നെ
http://www.thisismyindia.com/election/karnataka-elections.html#kar

Calvin H said...

തിരുത്തലിന് നന്ദി തഥാഗതന്‍,

മധ്യവര്‍ഗം ബൂത്തുകളിലേക്കെത്തുന്നില്ല എന്നത് ബാംഗ്ലൂരിനെ സംബന്ധിച്ചേടത്തോളം ശരി തന്നെയാണ് എന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഞാന്‍ അവിടെ ഉണ്ടായിരുന്നു,

കുമാരസ്വാമി നഗരവാസികള്‍ക്കെതിരെ വിവാദപരാമര്‍ശങ്ങള്‍ ഉയര്‍ത്തിയപ്പോഴാണ് പലര്‍ക്കും വോട്ട് ചെയ്യണം എന്ന് ബോധം ഉണ്ടായത് തന്നെ. ഈയടുത്തായി വോട്ട് ചെയ്യണം എന്നൊക്കെ ചില തോന്നലുകള്‍ മധ്യ്വര്‍ഗജീവികള്‍‍ക്ക് ഉണ്ടായിട്ടൂണ്ട്.

പോയിന്റ് ഈസ്, ബി.ജെ.പി പ്രധാനമായും രണ്ട് അജണ്ടക മുന്നോട്ട് വയ്ക്കുന്നുണ്ട്. ഒന്നു വര്‍ഗീയം.. നിരക്ഷരരെയുമ്മറ്റും എളുപ്പത്തില്‍ വീഴ്ത്താം. പിന്നെ ജാതിസ്പിരിറ്റ് കൂടിയ പണക്കാരേയും....

പിന്നെ വികസനം.. പാവങ്ങള്‍ മാത്രമല്ല, ഐടിക്കാരും, ബിസിനസ്സുകാരും ഒക്കെ വീണോളും. എങ്കിലും വിദ്യഭ്യാസമുള്ളവര്‍ കൂടുതല്‍ വോട്ടിംഗില്‍ നിന്നും വിട്ടുനില്‍ക്കുമ്പോഴാണ് വര്‍ഗീയകക്ഷികളുടെ വിജയം എളുപ്പമാകുന്നത്

Promod P P said...

അത് ശരിയാണ് ശ്രീഹരി. പക്ഷെ വികസന അജെണ്ട,മോഡി നടപ്പിലാക്കിയ പോലെ ഇങ്ങേർക്ക് നടപ്പിലാക്കാൻ പറ്റുന്നില്ല(വിവരം ഇല്ലാത്തത് കൊണ്ടാണൊ എന്തോ).കാശുണ്ടാക്കലാണ് ഓരോ മന്ത്രിയുടേയും പ്രഖ്യാപിത ലക്ഷ്യം.എതിരാളികളെ നേരിടാൻ ഇവർ തന്നെ ഉണ്ടാക്കിയ സംഭവമാണ് ഈ ശ്രീരാമസേന.പല മന്ത്രിമാരുടേയും പെർസണൽ സെക്യൂരിറ്റിക്കാർ ശ്രീരാം സേനയുടെ അംഗങ്ങളാണ്. അതു കൊണ്ട് തന്നെ സേനയ്ക്കെതിരെ ഫലപ്രദമായ ഒരു തീരുമാനവുമെടുക്കാൻ യെഡിയൂരപ്പയ്ക്കാവില്ല.


കള്ളപ്പണക്കാർ,ഖനി ഉടമകൾ,റിയലെസ്റ്റേറ്റ് റെഡ്ഡിമാർ,മദ്ധ്യവർഗ്ഗ ബ്രാഹ്മണർ,റൌഡികളായ
ഓട്ടൊ റിക്ഷ ഡ്രൈവർമാർ എന്നിവരാണ് സർക്കാരിനെ താങ്ങി നിറുത്തുന്നത്.

കക്ഷം കാണുന്ന ബ്ലൌസ് ഇട്ട ലോക്കൽ മദാമ്മമാർ ക്യൂ ഇൽ നിറയെ കണ്ടപ്പോഴെ ഉറപ്പായീ കർണ്ണാടകത്തിൽ താമര വിരിയുമെന്ന്. ആ മദാമ്മമാരുടെ സ്വാതന്ത്ര്യദിനമാണല്ലൊ പൂവാലൻസ് ഡേ. അതിനെതിരെ സേന തിരിഞ്ഞപ്പോൾ മദാമ്മമാർ ഭയങ്കര സ്വാതന്ത്ര്യ ദാഹികളായി.അത്ര തന്നെ..

Anonymous said...

ഹ പോട്ട് തഥാഗതന്‍ ജീ...തെറ്റ് തിരിച്ചറിയുന്നതും നല്ല കാര്യമല്ലേ?

ഈ ഒരൊറ്റ സംഭവം കൊണ്ട് ബി ജെ പി എന്ന രാഷ്ട്റീയ പാര്‍ട്ടിയെ മാത്രം അല്ല, താലിബാനെ വെല്ലുന്ന ഹിന്ദു ജാതീയ വെറിയേയും, "സംഘ് മോറല്‍ പോലീസിംഗിനേയും" വെറുത്തവര്‍ ധാരാളമാണ്.
പണ്ട് എന്‍ ഈര്‍ ഐസിനു തരക്കേടില്ലാത്ത അഭിപ്രായമുള്ള പാര്‍ട്ടിയായിരുന്നു ഈ ഭ ജ പ. ഇപ്പോ ആജീവനാന്ത വെറുപ്പായി.
മോഡിമാരും മുതാലിക്കും ഇന്ത്യയുടെ രക്ഷകരാണെന്ന് തോന്നുന്നു- പരോക്ഷമായി, ഇവമാരുടെ തനി നിറം ഇങ്ങനെയൊക്കെ വെളിച്ചത്തായാലല്ലേ പാലു കൊടുക്കുന്നത് പാമ്പിനാണെന്ന് ജനത്തിനു മനസ്സിലാവുള്ളൂ.

Anonymous said...

രണ്ടു കാലും കടത്താനായി ജെട്ടിയ്ക്കു രണ്ടു തുളകളുണ്ടല്ലോ. ഡിങ്കൻ ഇട്ട രണ്ട് തുളകളിൽ ഒന്നിനെക്കുറിച്ചുമാത്രമേ ഇവിടെ കമെന്റുകളിൽ പ്രധാനമായും പരാമർശിച്ചു കണ്ടുള്ളൂ. രണ്ടാമത്തെ തുള കാണാഞ്ഞതാണൊ അതോ എല്ലാവരും ഒറ്റക്കാലന്മാരാണോ ഡിങ്കാ‍ാ‍ാ‍ാ?

ഗുപ്തന്‍ said...

ഇതില്‍ നിന്ന് രാഷ്ട്രീയമായ എന്തെങ്കിലും തിരിച്ചറിവുണ്ടാകും എന്നു മോഹിക്കുന്നതൊക്കെ അസ്ഥാനത്താണ്. ഈ ‘മധ്യവര്‍ഗ മസാലദോശകള്‍’ തന്നെ സ്ഥാനാര്‍ത്ഥിയുടെ ജാതി/പ്രായം/സൌന്ദര്യം/അഭിനയിച്ച സിനിമയുടെ എണ്ണം എന്നിവ നോക്കി വോട്ട് ചെയ്തുജയിപ്പിക്കും ഈ കാട്ടുപന്നിക്ക് ഗോമാതാവിലുണ്ടായ സല്പുത്രന്മാരെ. അരാഷ്ട്രീയത എന്നത് അത്രവേഗം അഴിച്ചുവയ്ക്കാവുന്ന കോണകമല്ല.. സാറ്റിന്‍ പാന്റീസ് കിട്ടിയാലും കാശുകൊടുത്തുവാങ്ങിയാലും..


പെണ്ണുങ്ങള്‍ പ്രതികരിക്കുന്നു എന്നതിന്റെ രാഷ്ട്രീയമാനങ്ങളെക്കുറിച്ച് ദേവേട്ടന്റെ നല്ല ഒരു കുറിപ്പുണ്ട്.. പ്രതികരിക്കാനെടുത്ത മാര്‍ഗത്തിന്റെ വര്‍ഗസൂചനകളെക്കുറിച്ചും.

എങ്കിലും ഇത്രയുമെത്തിയപ്പോഴെങ്കിലും ഈ താടകമാര്‍ ഒന്നനങ്ങിയല്ലോ എന്ന് ആശ്വാസം. അത്രയ്ക്കും എന്നൊതുക്കി അഭിനന്ദനങ്ങള്‍ ...

തകര്‍പ്പന്‍ said...

ഇനിയും ഇത്തരം വെറൈറ്റി പ്രതിഷേധപ്രകടനങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടോ? ഞാനൊരു പിങ്കുജട്ടിക്കമ്പനി തുടങ്ങിയാലോ എന്നാലോചിക്കുന്നുണ്ട്.

the man to walk with said...

അയ്യേ ..

ഗുപ്തന്‍ said...

ബൈ ദ വേ ബാലാനന്ദന്‍ ജട്ടിയിട്ടിട്ടില്ലെന്ന് ...സോറി കത്തെഴുതിയിട്ടില്ലെന്ന് ഇന്നലെയും കൂടി പറഞ്ഞതേയുള്ളൂ സഖാവ് പ്രസ്ഥാനം.

(നീ വെറുമൊരു വ്യക്തിയല്ലെടാ പ്രസ്ഥനമാഡാ പ്രസ്ഥാനം എന്ന് ഹരിശ്രീ അശോകന്‍ സ്റ്റൈലില്‍ ഒരു ഡയലോഗ് പശ്ചാത്തലത്തില്‍ )

Anonymous said...

പിങ്ക് ജട്ടി ക്യാം‌പേയ്‌നിനു പിന്നില്‍ ഒരു അമേരിക്കന്‍ കുത്തക ജട്ടിക്കമ്പനിയുണ്ടെന്ന് ലോക്കല്‍ കമ്മറ്റി വിലയിരുത്തി. റാഡിക്കല്‍ ചിന്താസരണികളുടെ അന്തര്‍ധാര സജീവമല്ലാത്തതിലാണത്രേ ഇത് സംഭവിച്ചത്.

അതേ സമയം പിങ്ക് ജട്ടിക്ക് പകരം വാനരസേന സാരി അയച്ചു കൊടുത്താല്‍ ജട്ടിയിടാതെ സാരിയെങ്ങനെയുടുക്കും എന്ന ആശങ്കയിലാണ് ഫെമിനിസ്റ്റുകള്‍.

പെണ്ണൂങ്ങളുടെ പിങ്ക് ജട്ടികള്‍ കാണുമ്പോള്‍ ഇന്ത്യയിലെ പുരുഷന്മാര്‍ ഉണ്ടാക്കിയേക്കാവുന്ന പരിസര മലിനീകരണത്തിനെക്കുറീച്ച് ആശങ്കാകുലരാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.

ഫെബ്രുവരി പതിനാല് ഇനി മുതല്‍ ജട്ടിദിനം ആയി കൊണ്ടാടാനും പരിപാടിയുണ്ടത്രേ!

Anonymous said...

മൊയ്ലിയാരെ കൊള്ളാം

പോകുന്ന പോക്കിൽ കിടക്കട്ടെ ഒരു താങ്ങ് കമ്മ്യൂണിസ്റ്റുകാർക്ക്

ബാലാനന്ദന്റെ പേര് എടുത്തിട്ടപ്പോൾ ഗുപ്ഥനും കിട്ടിക്കാണും ഒരു സമ്പൂർണ്ണ സ്വ-ഭോ -സുഖം

വികടശിരോമണി said...

മാധവന്റെ സാനിറ്ററി നാപ്കിൻ കഥയിലെ നായകൻ ജോലിയുപേക്ഷിക്കുന്നതിനു ഡിങ്കൻ കണ്ടെത്തിയ കാരണം വിചിത്രമായിട്ടുണ്ട്.
ജട്ടികളുടെ രാഷ്ട്രീയം എന്നൊരു ഇടതുപക്ഷ ലേഖനത്തിനു സ്കോപ്പുണ്ട്.

Mr. K# said...

ഡിങ്കാ,ഗുപ്താ വാലന്റൈന്‍ ദിനാശംശക‌‌ള്‍. :-)

Calvin H said...

ജെട്ടിയില്‍ തുടങ്ങി ജെട്ടിയില്‍ അവസാനിച്ച ചര്‍ച്ച... :)
രൂപകമല്ല രൂപകാതിശയോക്തി :):)

Anonymous said...

മങ്ഗ്ഗലാപുരത്തു അടികൊണ്ട ഒരു പെൺകുട്ടിയുടെ തന്തപ്പിടിയുടെ സുഃറ്^ഥ്ത് ഏതോ ഒരു ബ്ലോഗിൽ എഴുതിയ കമന്റു കണ്ടു- ആ കുട്ടിയുടെ തന്തപ്പിടിക്ക്, സ്വന്തം മോൾക്ക് അടികൊണ്ടതിൽ പ്രയാസമില്ലത്രേ! അവൾ ഇനി കുടിക്കില്ലെന്നും കുടിക്കുന്നവരുടെ കൂടെ പുബ്ബിൽ പോകില്ലെന്നും വാക്കു കൊടുത്തുവത്രേ ആ തന്തപ്പിടിക്ക്!
എന്തു ചെയ്യാം! ഇവരൊക്കെ വോട്ടുചെയ്യുന്നുണ്ടാവും, അല്ലാതെ എങ്ങനെയാണു ബീജേപ്പി ജറ്യിക്കുന്നത്?

Anonymous said...
This comment has been removed by a blog administrator.
Anonymous said...
This comment has been removed by a blog administrator.
Roy said...

Ha Ha Ha Ha !

Ammaye thalliyalum rantut paksham!

Keep it up friends!

കുറുമാന്‍ said...

എന്തിനാ അനോണികളേ സഭ്യമായൊരു പോസ്റ്റില്‍ വന്ന് ഇങ്ങനെ പ്രശ്നമുണ്ടാക്കുന്നത്?

Nachiketh said...

ഡിങ്കന്‍ പ്രസക്തമായ പോസ്റ്റ്.....

മധ്യവര്‍ഗ്ഗയുവതയില്‍ നിന്നും അകലുന്ന രാഷ്ട്രീയബോധത്തെ ,ഇനിയെങ്കിലും തിരിച്ചു കൊണ്ടുവരാന്‍ ഈ സംഭവം സഹായിയ്കട്ടെ , ഒരു തിരിച്ചറിവിന്റെ സമയാണെന്നെങ്കിലും ബോധ്യമാവട്ടെ

ഗുപ്തന്‍ said...

http://www.idiva.com/idiva/bin/view/idiva/Relationships_ImemyselftopstorySmallvictorybiglossdonotdefault

:(

Calvin H said...

ആരോടാ ഗുപ്താ ഇതൊക്കെ പറയുന്നത്? പതിനാറുകാരി ഒരു പയ്യനെ കാണാന്‍ പാടൂണ്ടോ? വീട്ടില്‍ തന്നെ ഇരിക്കണ്ടേ? സമൂഹം എന്നത് സ്ത്രീയ്ക്ക് ഉള്ളതല്ല പുരുഷന് മാത്രം ഉള്ളതാണ് എന്നറിയില്ലേ? അതു മാത്രമല്ല ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഒരു മീറ്റര്‍ ദൂരത്തില്‍ കുറഞ്ഞ് ദൂരത്തിലായാല്‍ അസാന്മാര്‍ഗികം അപ്പോഴും തുടങ്ങില്ലേ? അതല്ലേ ഭാരതീയപാരമ്പര്യത്തിന് ഇതൊന്നും ചേര്‍ന്നതല്ല എന്നു പറയുന്നത്? അതു കൊണ്ടല്ലേ നമ്മുടെ ക്ലാസ് റൂമുകളില്‍ പോലും ആണിനു പെണ്ണിനും ഇരിക്കന്‍ വേറേ വേരെ സെക്ഷന്‍..

എല്ലാവരോടും - ആര്‍ഷഭാരത സംസ്കാരം എന്നാല്‍ ഭയങ്കരസംഭവമാണ്. ഇന്ത്യയില്‍ സ്ത്രീ പുറത്തിറങ്ങുകയോ, ആണും പെണ്ണൂം കണ്ടുമുട്ടുകയോ സംസാരിക്കുകയോ ചെയ്താല്‍ അപ്പോള്‍ സദാചാരം ലംഘിക്കപ്പെടും... വിദേസസംസ്കാരം നമ്മുടെ നാട്ടില്‍ നടപ്പാക്കം എന്ന് ആരും കരുതണ്ട.

രണ്ട്‌ വയസുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് അവള്‍ പബില്‍ പോവുകയും കള്ളുകുടിക്കുകയും ഒക്കെ ചെയ്തത് കൊണ്ടാണ്. എല്ലാരും കേട്ടല്ലോ...


ഒരു ജീവന്‍ കൂടെ... :(

Mr. K# said...

ഗുപ്താ, ഇതല്ലേ സംഭവം http://mangalorean.com/news.php?newstype=local&newsid=112398

By Team Mangalorean

Mulky, Feb 12: A certain young girl who was seduced to have sex with a man of 26 years killed herself to hide her shame on Tuesday night. The incident occured in a place called Maroor in Mulky police limits. According to a complaint lodged by one Jaya Moolya two girls were lured by one Saleem aged 26 and taken to a seculded places in Maroor. Some elders who caught the man in a compramising condtion along with the girl handed over the girl to the Moodbidri police station while the man Saleem escaped.

Later her parents took her home and was reprimaded for her behaviour. Unable to control the shame that has come over her she consumed poison and killed herself. The complaint lodged with the Mulky police by Mr. Moolya says that Saleem had raped his daughter and was responsible for her death. The police are on the lookout for Saleem who is still at large.

ഇവിടെയും നോക്കാം

Calvin H said...

മറ്റ് അതിക്രമങ്ങളെക്കുറിച്ച് ഇവിടെ ഒക്കെ...

1

2

3

Mr. K# said...

ദേശാഭിമാനി ലിങ്ക് ഒക്കെ ആരെങ്കിലും ക്വോട്ട് ചെയ്യുമോ ശ്രീഹരീ. ഇതാ ഒരു ദേശാഭിമാനി ലിങ്ക്.
http://www.deshabhimani.com/Profile.aspx?user=72027

"മംഗലാപുരത്ത് ശ്രീരാമസേന അക്രമം തുടരുന്നത് കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന്റെ പിന്തുണയോടെയാണ്. അടുത്തിടെ മഞ്ചേശ്വരം എംഎല്‍എയുടെ മകളെയും ഒരു മുസ്ളിം വിദ്യാര്‍ഥിയെയും പരസ്പരം സംസാരിച്ചതിന്റെപേരില്‍ ആക്രമിക്കുകയുണ്ടായി. "

ഇതാ അതേ വാര്‍ത്തയെക്കുറിച്ച് മാതൃഭൂമിയിൽ വന്ന വാര്‍‌‌ത്ത http://picasaweb.google.com/lh/photo/l8cKJgDxWQgF3RSI4UwQUg?feat=directlink

ഇതിനെക്കുറിച്ച് കൂടുതൽ വിശേഷങ്ങ‌‌ള്‍ ഞാന്‍ നേരത്തേ തന്ന ലിങ്കിൽ(http://media-sin-indicate.blogspot.com/2009/02/blog-post.html) വായിക്കാം.

ഗുപ്തന്‍ said...

കുതിരവട്ടോ

വായിക്കാന്‍ പോകുന്നിടത്ത് വലതുവശം ചേര്‍ന്നുപോവുക എന്ന അടയാളം ശ്രദ്ധിക്കാറില്ലാത്തതുകൊണ്ട് വേണ്ടാത്തതൊക്കെ കാണുന്നു. ക്ഷമിക്ക്.

ദാ ഈ ഗൂഗിള്‍ ന്യൂസ് സെര്‍ച്ച് പേജിലിപ്പോഴത്തെ കണക്കനുസരിച്ച് ൩൨ ന്യൂസ് ലിങ്ക് ഉണ്ട്.


http://news.google.it/news?hl=en&ei=01iXSa6ZDM-J_gbMh4z8CQ&resnum=0&ie=UTF-8&tab=wn&ncl=1303601431

Yeddyurappa (ഷഡ്ഡിയരപ്പ ?) ഭരിച്ചാലും ഈ പരട്ട ന്യൂസ്പേപ്പറുകള്‍ എല്ലാം സംഘഭാഷ സംസാരിച്ചു തുടങ്ങാല്‍ വല്ലാത്ത താമസം. എല്ലാവനെയും പാക്കിസ്ഥാനിലേക്ക് നാടുകടത്തണം.

ബൈദ വേ ആ പെങ്കൊച്ചിനെ വേണ്ടാതീനത്തിന് വീട്ടുകാര്‍/വേണ്ടപ്പെട്ടവര്‍ പിടിച്ചതുകൊണ് ചത്തതാണോ (കോമ്പ്രമൈസിംഗ് പൊസിഷന്‍..) അതോ സലീം റേപ് ചെയ്തിട്ട് ചത്തതാണോ എന്ന് ഒന്നു അന്വേഷിച്ച് ഒരു തീരുമാനം പറയാന്‍ നകുലന്‍ കൊച്ചേട്ടനോട് പറയണേ. അതൊന്ന് അറിഞ്ഞിട്ടുവേണം ഇനി ഈ വിഷയം സംസാരിക്കാന്‍

Mr. K# said...

ഹല്ല ഗുപ്താ, ഞാന്‍ ആ ലിങ്കുക‌‌ള്‍ മുഴുവന്‍ വായിച്ചു (എല്ലാം വായിച്ചതിന്‍ ഡിങ്കന്റെ വക തെറി വേറെ വരും). ഈ 'സംഘഭാഷ' എന്ന പരാമര്‍ശം മനസ്സിലായില്ലല്ലോ. ഈ വിഷയവും സംഘവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ഏതെങ്കിലും പത്രത്തിൽ ഗുപ്തന്‍ കണ്ടോ? നകുലന്‍ പറയുന്ന പോലെ നമ്മടെ അഖിലേന്ത്യാ പ്രസിഡന്റ് ശ്രീരാമകൃഷ്ണന്‍ എന്തെങ്കിലും ഒപ്പിച്ചാലും 'രാമ' എന്നു കണ്ടാല്‍‌‌ അതും സംഘത്തിന്റെ തലയിലാണല്ലോ.

അവസാനം ചോദിച്ച ചോദ്യത്തിന് ഗുപ്തന്‍ തന്നെ തന്ന ഇന്ഡ്യന്‍ എക്സ്പ്രസ് ലിങ്കിൽ ഇങ്ങനെ കണ്ടു.

Abdul Salim, 27, owner of the bus in which the girl commuted to school for over five years, was arrested by the Mangalore police on charges of rape and abetment of suicide, following a complaint filed by the girl’s father.

ഇനി ഗുപ്തന്‍ പറേണ ഈ ഈ പരട്ട ന്യൂസ്പേപ്പറുകള്‍ എല്ലാം സംഘഭാഷ സംസാരിച്ചു തുടങ്ങിയതാണോ എന്നറിയില്ല. മരിച്ച പെണ്ണിന്റെ അച്ഛന്‍ കള്ളക്കേസു കൊടുത്തതാരിക്കും അല്ലേ ഗുപ്താ. ഇനി മേലാൽ ദേശാഭിമാനിയും തേജസും മാത്രമേ വായിക്കൂ. അതും സംഘഭാഷ സംസാരിച്ചു തുടങ്ങിയാൽ അറിയിക്കണേ. അപ്പൊ നിര്ത്തും.

ഗുപ്തന്‍ said...

യ്യൊ അവസാനം ചോദിച്ച ചോദ്യത്തിന്റെ ഉത്തരം എന്താന്നൊന്നു തീരുമാനിക്കാന്‍ നകുലന്‍ കൊച്ചേട്ടനോടൊന്നു പറയാനല്ലേ പറഞ്ഞത്. ആ ലിങ്ക് ചെയ്ത കമന്റ് വായിച്ചപ്പം പുള്ളിക്കാകെ കണ്‍ഫ്യ്യൂഷന്‍ ആണെന്ന് തോന്നി . അദോണ്ടല്യോ

പിന്നെ ഈ സംഘം സംഘം എന്നൊക്കെ പറഞ്ഞാല്‍ സംഘകാലം സംഘം ശരണം ഗച്ഛാമി എന്നൊക്കെപറയുന്നപോലെ ഏതാണ്ടല്ല്യോ...

Mr. K# said...

താങ്കൾ തന്നിരിക്കുന്ന ലിങ്കുക‌‌ള്‍ എല്ലാം താഴെ കൊടുക്കുന്നു. താങ്കള്ക്ക് വിശ്വസനീയമായി തോന്നിയ ഒരു ലിങ്ക് തിരഞ്ഞെടുക്കൂ. എന്താൺ താങ്കൾ പറഞ്ഞു വരുന്നതെന്ന് സത്യമായിട്ടും എനിക്ക് മനസ്സിലായില്ല.

1. http://www.daijiworld.com/news/news_disp.asp?n_id=56816
2. http://www.indopia.in/India-usa-uk-news/latest-news/502083/National/1/20/1
3. http://www.ndtv.com/convergence/ndtv/story.aspx?id=NEWEN20090083320&ch=2/12/2009%206:52:00%20PM
4. http://www.ndtv.com/convergence/ndtv/story.aspx?id=NEWEN20090083403&ch=2/13/2009%2012:20:00%20AM
5. http://www.indianexpress.com/news/moral-policing-victim-commits-suicide-in.../422981/
6. http://timesofindia.indiatimes.com/Mangalore/CoD_will_probe_into_girls_suicide/articleshow/4126214.cms


നകുലനോട് ചോദിക്കാന്‍ പറഞ്ഞത് വഴി മരിച്ച പെണ്കുട്ടിയുടെ അച്ഛന്‍ കള്ളക്കേസു കൊടുത്തതാണെന്നാണോ ഗുപ്തന്‍ പറയാനുദ്ദേശിച്ചത്? അതോ ആ പത്രവാര്‍ത്ത തെറ്റാണെന്നോ? എന്തായാലും തെളിച്ച് പറയൂ. പരിഹാസം കുറച്ചാൽ എനിക്ക് കാര്യങ്ങ‌‌ള്‍ മനസ്സിലാവാന്‍ എളുപ്പമാവും.

qw_er_ty

Calvin H said...

കുതിരവട്ടന്‍,
ദേശാഭിമാനി ലിങ്ക് മാത്രമല്ലല്ലോ തന്നത്..
മൗലികവാദികള്‍ മോറല്‍ പോലീസിംഗിനിറങ്ങി നിയമം കൈയിലെടുത്തു എന്നു മനസിലാക്കാന്‍ ഏതു ലിങ്കിലൂടേ പോയാലും സാധിക്കും...

Dinkan-ഡിങ്കന്‍ said...

(അരാഷ്ട്രീയ കമെന്റുകൾക്കു ഒഴിവാക്കിക്കൊണ്ട്)

ശ്രീഹരി,തഥാഗതൻ,സുമെഷ്,ഗുപ്താ, ആദ്യനോണികളേ... ഈ ജെട്ടിക്യാമ്പയിൻ ഒരു മുഖ്യധാരാ സമരമായി ഉയർത്തിക്കാണിക്കുന്നതിൽ വ്യക്തിപരമായ എതിർപ്പുണ്ടെങ്കിലും, സ്വന്തം കാലിടയിൽ പടക്കം പൊട്ടിയപ്പോഴെങ്കിലും മധ്യ-ഉപരിവർഗ ജനതയുടെ രാഷ്ട്രീയ അലസതമാറി പ്രതികരിക്കാൻ തയ്യാറാവുകയെന്നതിൽ സന്തുഷ്ടനാണ്. ഈ ആവേശം തുടർന്നും കാണണമെന്ന് മാത്രം. ഫൈന്ദവഫനറ്റിക്കുകളെ പൊക്കിനടന്ന തയമ്പ് അങ്ങനെയെങ്കിലും മാറട്ടെ.

കുതിരവട്ടാ, താങ്കൾ ആരെയാണ് വെള്ളപൂശുന്നത്? ഇന്ത്യയിൽ ഇന്ന് ഏറ്റവും ഭീകരമായിരിക്കുന്നത് ഫൈന്ദവഫനറ്റിക്/ഫാസിസമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അതിന് ആ‍ക്കം കൂട്ടുന്ന സംഘടനകളിൽ ആർ.എസ്.എസും മോശമല്ലാത്ത ഒരു പങ്ക് വഹിക്കുന്നുണ്ടെന്നും ഏവർക്കും ബോധ്യമുള്ള കാര്യമാണ്. കാണാപ്പുറം നകുലൻ നല്ല അച്ചടി/ബ്രാഹ്മണിക് ഭാഷയിൽ കുറെ ലിങ്കും,തൊടുന്യായവും,ആടിനെപട്ടിയാക്കുന്ന പഴയ നമ്പറുകളുമൊക്കെ ആയി ഇറങ്ങിയാൽ അതാണ് സത്യമെന്നു വിചാരിക്കുന്ന ഒരു കൂട്ടം ഉണ്ടായിരിക്കാം. പക്ഷേ എല്ലാരേയും ആ “ഗണ”ത്തിൽ പെടുത്തരുത്. ഇന്ത്യയിലെ ഈർക്കിൽ ഹൈന്ദവഫാസിസ്റ്റ് സംഘടനകളെല്ലാം നാറിയകളി കളിക്കുന്നത് പുറകിൽ സംഘത്തിന്റെ പരോക്ഷസപ്പോർട്ട് ഉള്ളതുകൊണ്ട് തന്നെയാണ്. ഒരു ഫനറ്റിക്/ഫാസിസ്റ്റ് ജനതയുടെ മാസ് സൈക്കി മനസിലാക്കാൻ രാഷ്ട്രീയബോധമുള്ള ഒരു പൌരന് ആ രാജ്യയ്ത്ത് ജീവിച്ചാൽ മതി , അല്ലെങ്കിൽ സമൂഹനിരീക്ഷണം നടത്തിയാൽ മതി. അല്ലാതെ തുലോം തുഛമായ ചില ഉദാഹരണങ്ങളോ , ലിങ്കുകളോ ആവശ്യമില്ല.
അതുകൊണ്ട് എത്ര ലിങ്കിട്ട് വെള്ളപൂശിയാലും ഇന്ത്യൻ ഹൈന്ദവഫാസിസത്തിൽ സംഘസംഭാവനയെ മറയ്ക്കാൻ വയ്യ. അമ്പലപ്പറമ്പിൽ വൈകുന്നേരം ഇരുന്ന് ആർഷഭാരതസംസ്ക്കാരം ചർച്ചചെയ്യുന്നതോ, ശാരീരികവ്യായാമം നടത്തുന്നതോ,
“ഉയരും ഭാരത ഭൂവിൻ വിശ്രുത വിജയപതാക പറക്കട്ടെ..
ഉണരും പാരിനു നേർവഴികാട്ടാൻ നേതൃത്വം പുനരുണരട്ടെ..
പണ്ടു തുടങ്ങിപ്പാരിനു മുഴുവൻ പാത തെളിച്ചതു നാമല്ലേ..
നാമല്ലേ ഹാ! നരവംശത്തിനു നാകം തീർത്തു സ്വതപസ്സാൽ..
നമ്മുടെ സാധ നേടിയ സംസ്കൃതിയല്ലേ ഭാരത സംസ്ക്കാരം..”
എന്ന് ഗണഗീതം പാടുന്നതുമൊന്നുമല്ല സംഘമെന്നും.ആ മറകൾക്കൊക്കെ അപ്പുറത്ത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇരുണ്ട-ഭീകര-അശ്ലീലകരമായ ഇടപെടലുകൾ അതു നടത്തുന്നുവെന്ന് മനസിലാക്കാൻ മനോരമയ,എൻ.ഡി.റ്റിവി ലിങ്കുകൾ ഒന്നും വേണ്ടാ. [മഹാത്മാഗാന്ധി സംഘത്തിൽ ജാതിയിലായ്മ കണ്ടു, നെഹ്രു റിപ്പബ്ലിക്ക് ഡേയ്യ്ക്ക് പരേഡ് അനുവദിച്ചു എന്നൊന്നും ഉദാഹരിക്കല്ലേ പ്ലീസ്. അതൊക്കെ കാര്യലയവളപ്പിനകത്തേ ചിലവാകൂ. നിഷ്‌പക്ഷമായി ചിന്തിക്കുന്ന ഒരു ജനത ആതു കേട്ടാൽ പുച്ഛിച്ച് ചിരിക്കുകയേ ഉള്ളൂ]

ഹാവൂ... കിതച്ചു... ഇനി ഗോമൂത്രക്കോളകുടിയ്ക്കട്ടെ.. ബൈ

[2 കമെന്റുകൾ ഡിലീറ്റിയിട്ടുണ്ട്. അതിൻ ആദ്യ അനോണി എന്നെ ചീത്തവിളിച്ചതായിരുന്നു. അതു പോട്ടെ പഴയ പോസ്റ്റ് കമെന്റുകൾ നോക്കിയാൽ ഡിങ്കന് തന്തയ്ക്കുവിളി കിട്ടിയ കമെന്റുകൾ കാണാം. പക്ഷേ ഇവിടെ വേറെ ഒരു അനോണി വന്ന് ചീത്തവിളിച്ച അനോണിയെ മറുചീത്ത വിളിച്ചപ്പം ആണ് 2ഉം ഡിലീറ്റിയത്. അപ്പോൾ എല്ലാം പറഞ്ഞ പോലെ...]

Dinkan-ഡിങ്കന്‍ said...

വാലന്റൈൻസ് ഡേ ഹൈന്ദവ ഫനറ്റിക്/ഫാസിസ്റ്റ് #^%#%#^കൾ ചേർന്ന് പലയിടത്തും അക്രമങ്ങളും, നിർബന്ധിത ഇടപെടലുകളും നടത്തി കുളമാക്കി

ബാലാനന്ദൻസ് ഡേ ആഘോഷിച്ച പിബി പ്രശ്നങ്ങളൊന്നുമില്ലാ എന്നും പറഞ്ഞ് പിരിഞ്ഞു.
വിജയൻ പടനയിക്കും, അച്ഛ്യതൻ സാരഥിയാകും, ഭാരതയുദ്ധം തുടരും..പിന്നെ എന്തിനാണാവോ പിബി. വിളിച്ചു കൂട്ടിയത്? കാരാട്ടിനെ സസ്പെന്റ് ചെയ്യുകയോ, പിബി പിരിച്ചുവിടുകയോ ഉണ്ടായില്ല; അത്രയും ഭാഗ്യം :-)

Dinkan-ഡിങ്കന്‍ said...

ഓഫ്.
മറ്റൊരു തമാശ ഇന്നാണ് വായിച്ചത്. വിമോചനസമരത്തെക്കുറിച്ച് ഉമ്മൻ ചാണ്ടി വക ഗീർവാണം മാ.ഭൂമിയിൽ. ന്റമ്മോ.. ആഗോളകമ്യൂണിസത്തിന്റെ തകർച്ച വിമോചനസമരത്തോടെയാണെന്നാണ് ലൈൻ. കണ്ടാൽ പെറ്റതള്ള സഹിക്കൂല... തെറ്റായിരൂന്ന് ഫാ.വടക്കൻ പോലും സമ്മതിച്ച ഒരു സമരത്തെയാണ് ഉളുപ്പില്ലാതെ പ്രകീർത്തിക്കുനത്. ഇത്രയും കാലം രാഷ്‌ട്രീയത്തിൽ ഖദറിട്ടു നടന്നിട്ടും ഒരു “പ്രബുദ്ധത”..സമ്മതിക്കണമണ്ണാ!

Mr. K# said...

കുതിരവട്ടാ, താങ്കൾ ആരെയാണ് വെള്ളപൂശുന്നത്? ഇന്ത്യയിൽ ഇന്ന് ഏറ്റവും ഭീകരമായിരിക്കുന്നത് ഫൈന്ദവഫനറ്റിക്/ഫാസിസമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

ഹെന്റമ്മോ പ്രസ്താവനയാൺ. അതിന്റെ മുകളിൽ അപ്പീലില്ല.

ഒരു കാര്യം കൂടി, പ്രായപൂര്‍ത്തിയാവാത്ത പെണ്കുട്ടിയുമായി അവരുടെ സമ്മതത്തോടെയുള്ള ലൈംഗികബന്ധവും ഇന്ഡ്യയിൽ ബലാത്സംഗം എന്ന കുറ്റമാൺ. ഈ 27 വയസ്സുള്ളവനു കല്യാണം കഴിച്ചു കൂടെ, സ്കൂ‌‌ള്‍ പിള്ളേരെ തന്നെ വേണോ. ഇവനെയൊക്കെ വരെ ന്യായീകരിക്കാനും കുറേ ----ക‌‌ള്‍‌‌.

qw_er_ty

RVR Stories said...

kollallo...

Mr. K# said...

വിദ്യാര്‍ഥിനിയുടെ മരണം: ബസ് കണ്ടക്ടര്‍ക്ക് ഇരട്ട ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും

Posted on: 06 Nov 2010


മംഗലാപുരം: മുല്‍ക്കിയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി അശ്വിനി കുലാള്‍ ബലാത്സംഗംചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യചെയ്ത കേസില്‍ പ്രതിയായ ബസ് കണ്ടക്ടര്‍ അബ്ദുള്‍സലീമിന് (27) ഇരട്ട ജീവപര്യന്തവും പത്തുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും.
ശാരീരികബന്ധം പുലര്‍ത്താനുള്ള ദുരുദ്ദേശ്യത്തോടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പത്തുവര്‍ഷം കഠിനതടവും 15,000 രൂപ പിഴയും ബലാത്സംഗം ചെയ്തതിന് ജീവപര്യന്തവും 15,000 രൂപ പിഴയും പെണ്‍കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതിന്ന് ജീവപര്യന്തവും 20,000 രൂപ പിഴയുമാണ് മംഗലാപുരം അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) വിധിച്ചത്. തടവ് ഒന്നിച്ച് അനുഭവിച്ചാല്‍മതി.

മൊത്തം പിഴസംഖ്യ അശ്വിനിയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും പിഴ അടച്ചില്ലെങ്കില്‍ രണ്ടുകൊല്ലംകൂടി തടവ് അനുഭവിക്കണമെന്നും ജഡ്ജി സഞ്ജീവ് കുമാറിന്റെ വിധിയില്‍ പറയുന്നു. 2009 ഫിബ്രവരി പത്തിനായിരുന്നു കേസിനാസ്​പദമായ സംഭവം. മുല്‍ക്കിയില്‍നിന്ന് മൂഡബിദ്രിവഴി യജ്‌വാഡിക്ക് സര്‍വീസ് നടത്തുന്ന ബസ്സിലെ കണ്ടക്ടറായിരുന്നു ഹൊസങ്കടി മാറൂര്‍ സ്വദേശിയായ അബ്ദുള്‍സലിം. അശ്വിനി ഈ ബസ്സിലാണ് സ്‌കൂളില്‍ പോയിരുന്നത്.

അശ്വിനിയുമായി അടുപ്പംനടിച്ച അബ്ദുള്‍സലിം കുണ്ടദബെട്ടുവിലെ കുന്നിന്‍ചെരുവിലുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗംചെയ്തു എന്നാണ് കേസ്. ഇവിടെനിന്ന് മടങ്ങുകയായിരുന്ന ഇരുവരെയും സംശയംതോന്നി നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. പോലീസ് പെണ്‍കുട്ടിയെ മാതാപിതാക്കളോടൊപ്പം അയച്ചു. പിറ്റേന്ന് പെണ്‍കുട്ടി ആത്മഹത്യചെയ്തു. ഏറെ കോളിളക്കംസൃഷ്ടിച്ച കേസിന് സാമുദായികനിറം നല്‍കി കുഴപ്പമുണ്ടാക്കാന്‍ ശ്രമം നടന്നിരുന്നു.
http://www.mathrubhumi.com/story.php?id=137976