Wednesday, February 18, 2009

ഉൽപ്രേക്ഷ (സിഗരറ്റ്)

ഒരു കൂട്ടിമുട്ടൽ, ചേർത്തുരയൽ..
എരിഞ്ഞാണ് തുടങ്ങിയത്
പിന്നെ കത്തിക്കേറി
പുകഞ്ഞു നീറി..

കൈക്കുമ്പിളിലെടുത്തോമനിച്ച്
ചുണ്ടിൽ ചേർത്തുമ്മവെച്ച്
നെഞ്ചുതടവിച്ചുമച്ച്..

അവസാനത്തെ നെരിപ്പോടിനെ
ആണിരോഗമുള്ള കാലടിയാൽ
ചവിട്ടിയണയ്ക്കുമ്പോഴാണ്
ഉൽ‌പ്പലാക്ഷന് വർണ്ണ്യത്തിലാശങ്ക!

11 comments:

Dinkan-ഡിങ്കന്‍ said...

ഉൽ‌പ്പലാക്ഷന് വർണ്ണ്യത്തിലാശങ്ക!

പൊറാടത്ത് said...

:)

Mr. X said...

"ഉൽ‌പ്പലാക്ഷന് വർണ്ണ്യത്തിലാശങ്ക!"

:-)

പകല്‍കിനാവന്‍ | daYdreaMer said...

പറന്നു പോയ വളയങ്ങള്‍
തിരിഞ്ഞു നിന്നു ചോദിച്ചു
നിനക്കെന്നെ പരിഞ്ഞിരിക്കാമോന്നു...
ശ്രമിച്ചു..
നടക്കില്ല..
പ്രണയം കോശങ്ങളില്‍ ആണിപ്പോള്‍
എരിഞ്ഞു കത്തുന്നത്...!

ശ്രദ്ധേയന്‍ | shradheyan said...

"കൈക്കുമ്പിളിലെടുത്തോമനിച്ച്
ചുണ്ടിൽ ചേർത്തുമ്മവെച്ച്
നെഞ്ചുതടവിച്ചുമച്ച്.."

അറിയാതെ ചുമച്ച് പോയി...
ഇഷ്ടായി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഡിങ്കാ , സാധാരണ ഈണമിട്ടു പാടുവാന്‍ പറ്റുന്ന കവിതകളേ നോക്കാറുള്ളു. പക്ഷെ ഇതിഷ്ടപ്പെട്ടു

തേജസ്വിനി said...

ഇഷ്ടായി ഉല്പ്രേക്ഷ!

പകലിന്റെ കമെന്റ് കേമം!!!!

yousufpa said...

രസായിട്ടെഴുതി,നന്നായി ആസ്വതിക്കയും ചെയ്തു.

Sethunath UN said...

Hambeda! ithil post cheyyanullathu Thauryathrikathil kondittu abadhathil alle maaashe? :-)
Appo... korachi naalayittu ividondu alle?
Kavitha Kalakki

സാല്‍ജോҐsaljo said...

നന്നായിക്കൂടെ?

Shaivyam...being nostalgic said...

very good. all the best.